❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 27

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അപ്പു വാതിൽ ചാരി വച്ചു വേഗം അവളുടെ അടുത്ത് കയറി കിടന്നു.. എന്നിട്ട് പതിയെ അവളുടെ വയറിൽ തൊട്ട് നോക്കി. അവളുടെ നെറ്റിയിൽ ചുണ്ടമർത്തി. അവന്റെ കണ്ണ് തുടച്ചു എന്നിട്ടവളെ കെട്ടിപിടിച്ചു...അവള് കണ്ണ് തുറന്നപ്പോൾ അപ്പു അവളെയും കെട്ടിപിടിച് കിടക്കുന്നതാണ് കണ്ടത്... അവള് അവൻ അടിച്ച ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി. അവൻ വേഗം എണീച്ചിരുന്നു... എന്നിട്ട് അവളെ നോക്കി പുരികം പൊക്കി... അവള് ചുണ്ടുകോട്ടി... അവൻ ചിരിച് കൊണ്ട് സൈറ്റ് അടിച്ചതും അവള് മുഖം വീർപ്പിച്ചു... " എന്താ കല്ലൂ.... എണീക്കുന്നില്ലേ? " " ഇല്ലാ ഞാൻ കിടന്ന് ഉറങ്ങാൻ പോകാ... " " മം ന്നാ വാ മ്മക്ക് ഉറങ്ങാം.... " അവളൊന്ന് നെറ്റി ചുളിച്ചു... ' ഇനി കേട്ടതിൽ എന്തെങ്കിലും മിസ്റ്റേക് ആണോ?' " നീയെന്താ ആലോചിക്കുന്നെ... വാ കിടന്നോ? " " ഞാൻ ഒറ്റയ്ക്കു കിടന്നോളാം... അപ്പുവേട്ടൻ പൊക്കോ... " " എന്താണ് കല്ലൂ.... സോറി.... ഇനി വേദനയാക്കില്ല.... " " ഓഹ് ശരി... അപ്പുവേട്ടൻ മാറ്... " അവൻ നീണ്ടു നിവർന്നു കിടന്നതും അവള് കട്ടിൽമേൽ കേറി നിന്നു. " നീയിത് എന്ത് ചെയ്യാൻ പോവാ... നീയിവിടെ ഇരുന്നോ ഞാൻ എണീക്കാം... " അപ്പു ചീത്തയൊന്നും പറയാതെ മര്യാദക്ക് പറഞ്ഞു അവിടുന്ന് എണീറ്റതും കല്ലുവിന്റെ കിളി പോയി... " അപ്പുവേട്ടൻ എന്താ സോഫ്റ്റ്‌ ആയിട്ട് സംസാരിക്കുന്നെ? " " നല്ല ചോദ്യം.... അപ്പൊ നിനക്ക് ഞാൻ അങ്ങനെ സംസാരിക്കുന്നതാണോ ഇഷ്ടം? " " അല്ല... പതിവില്ലാത്തോണ്ട് ചോദിച്ചതാ... " അവനൊന്നു ചിരിച്ചു...

" മം... ചെറിയൊരു കാര്യമുണ്ടെന്ന് കൂട്ടിക്കോ... " " ഓ അത് ശരി അപ്പൊ അതാണ് ഈ സോപ്പിടൽ അല്ലേ.. നിക്കൊക്കെ മനസിലായി... ഞാൻ പോവാ .... " അവള് ചവിട്ടിതുള്ളി പോകാൻ തുടങ്ങിയതും അവൻ കതക് ലോക്ക് ചെയ്തു... എന്നിട്ടവളുടെ കയ്യിൽ പിടിച്ചു... " കൈ വിട് അപ്പുവേട്ടാ.... നിക്ക് പോണം... " അവനവളെ ചേർത്തുപിടിച്ചു... അവള് കുതറി മാറാൻ തുടങ്ങി... " എടീ ഇങ്ങനെ പിടയ്ക്കല്ലേ ന്റെ മോൾക്ക് എന്തേലും പറ്റിയാലുണ്ടല്ലോ... " അതും പറഞ്ഞു അവൻ ചുണ്ട് കടിച്ചു... അവളവനെ ഒന്ന് നോക്കി... " അപ്പുവേട്ടൻ എന്താ പറഞ്ഞെ... " " അതന്നെ.... എടീ മോളേ നീ കുറച്ചിസം മുൻപ് എന്നോട് പറഞ്ഞില്ലായിരുന്നോ നിനക്ക് ഓരോ അസ്വസ്ഥതകൾ ഉണ്ട് പീരിയഡ്‌സ് ആയില്ല ന്നൊക്കെ.... അതിന്റെ കാരണമാ ഞാൻ പറഞ്ഞെ.... ദാ ഇവിടെ എന്റെ മോള് ഉണ്ടെന്ന്... " അവളുടെ വയറിൽ കൈ വച്ചു അവൻ പറഞ്ഞതും അവളവന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി... " ഉം... അതോണ്ടാണ് ന്റെ കുട്ടിക്ക് തലചുറ്റൽ വന്നതും അവിടെ അങ്ങനെ ഇരുന്നതും.... ഇപ്പൊ മനസിലായോ... " അവളൊന്ന് ചിരിച്ചു എന്നിട്ട് പതിയെ വയറിൽ കൈ വച്ചു നോക്കി...അവനവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി... " സാധാരണ ഭാര്യമാരാണ് ഇങ്ങനത്തെ സംഭവൊക്കെ ഭർത്താക്കന്മാരോട് പറയാ... നിക്ക് അങ്ങനെ കേൾക്കാനുള്ള യോഗമൊന്നുമില്ല... ന്റെ വിധി... " അവള് ചുണ്ടുകോട്ടി... " കല്ലൂ.... " " ഉം..... " " നീ ഓക്കേ ആണോ? "

" എന്തിനു? " " ഒരമ്മയാവാൻ " " ഉം... " അവനൊന്നു ശ്വാസം വലിച്ചു വിട്ടു.... " വാ മ്മക്ക് അങ്ങോട്ട് ചെല്ലാം... " അവരങ്ങോട്ട് ചെന്നപ്പോ അവരെല്ലാം ഉമ്മറത്തിരിക്കുന്നുണ്ട്.. അച്ഛമ്മ വേഗം അവളെ അടുത്തേക്ക് വിളിച്ചു... അവളെ അവര് കെട്ടിപിടിച്ചു... ബാക്കിയുള്ളവരും അങ്ങനെ തന്നെ ചെയ്തു... " അജൂ ആദി.... രണ്ടാളോടും ഒരു കാര്യം പറഞ്ഞേക്കാം ഇനി മോളേ ഒന്നിനും വിളിക്കരുത് കേട്ടല്ലോ.... " " ഇല്ലച്ചമ്മേ.... ഞങ്ങള് കല്ലൂച്ചിയെ നല്ലോണം നോക്കിക്കോളാ... " അവര് പറഞ്ഞതും അപ്പു ഒന്ന് ചിരിച്ചു... രണ്ടാളും മാമന്മാർ ആകാൻ പോവാണെന്നറിഞ്ഞ excitementil ആണ്... " എടാ അപ്പൂ എന്തായാലും ഒന്ന് ലാബില് പോയിട്ട് ടെക്സ്റ്റ്‌ ചെയ്ത് പോരെ..... " ശ്രീജ പറഞ്ഞതും ബാക്കിയെല്ലാവരും അത് ശരി വച്ചു.. അപ്പു കല്ലുവിനെയും കൂട്ടി അവിടുന്നിറങ്ങി... വീട്ടില് വന്ന് മാറ്റി രണ്ടുപേരും വേഗം പോയി ചെക്ക് ചെയ്തു... റിസൾട്ട് പോസിറ്റീവ് തന്നെ ആയിരുന്നു..... അവര് അവിടുന്നിറങ്ങി കുറച്ചുനേരം ബീച്ചിൽ പോയിരുന്നു... " കല്ലൂ.... ലവ് you so much.... " അവളൊന്നും പറയാതെ അവന്റെ തോളിലേക്ക് തല വച്ചു കിടന്നു... അവരങ്ങനെ അവിടെയിരുന്നു.. കണ്ണന്റെ കോള് കണ്ടതും അപ്പു വേഗം അറ്റൻഡ് ചെയ്തു.. " എടാ അപ്പൂ സത്യാണോ? " " ഉം... " " മോളെവിടെ? " " ന്റെ അടുത്തുണ്ട്... ഞാൻ കൊടുക്കാം... "

അവൻ വേഗം അവൾക്ക് കൊടുത്തു. " മോളേ.... ഉമ്മ.... ഇങ്ങോട്ട് വേഗം വാ രണ്ടാളും... " അവൻ വേഗം കോള് കട്ടാക്കി... കണ്ണന്റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു... അവൻ നല്ല ത്രില്ലിൽ ആയിരുന്നു.. അവര് വേഗം വീട്ടിലേക്ക് പോയി..എല്ലാവരും അവിടെ അവരെയും കാത്തിരിക്കുക ആയിരുന്നു അവളെ കണ്ടതും കണ്ണൻ അവളെ കെട്ടിപിടിച്ചു... " ഇനി പണ്ടത്തെ പോലെ ഓടാനും ചാടാനും ഒന്നും നിൽക്കരുത് ട്ടോ... " സ്നേഹത്തോടെ കണ്ണൻ ശാസിച്ചു... സുധാകരൻ അവളെ ചേർത്തു നിർത്തി ഉമ്മകൾ കൊണ്ട് മൂടി... അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ജയന്റെയും സ്ഥിതി മറിച്ചല്ലായിരുന്നു... ശ്രീധരൻ ( അപ്പുവിന്റെ അച്ഛൻ ) കല്ലുവിനെ ചേർത്തു പിടിച്ചു... പിന്നെ അപ്പുവിന്റെ തോളിൽ ഒന്ന് തട്ടി.... കണ്ണൻ പിന്നെ വന്ന് അപ്പൂനെ കെട്ടിപിടിച്ചു... അവരൊക്കെ അവൾക്കിഷ്ടപ്പെട്ട സാധനങ്ങളൊക്കെ വാങ്ങിയിരുന്നു... അവൾക്കാണേൽ ഒന്നും വേണ്ടാ താനും..... അവരുടെ സ്നേഹപ്രകടനങ്ങൾ ഒക്കെ കഴിഞ്ഞ് രണ്ടുപേരും വീട്ടിലേക്ക് നടന്നു... " എടാ അപ്പൂ... " ശ്രീജ വിളിച്ചതും അവൻ തിരിഞ്ഞു നോക്കി. " ഇനി നീയെങ്ങാനും മോളേ വേദനായാക്കുന്നത് കാണട്ടെ നല്ലത് നിനക്ക് എന്റേന്ന് കിട്ടും... " അവനൊന്നു ഇളിച്ചു കൊടുത്തു.. അവൻ റൂമിൽ ചെന്ന് നോക്കുമ്പോൾ അവളെന്തൊക്കയോ ബുക്സ് തപ്പി പെറുക്കുകയാണ്... " എന്താ? "

അവനെ കണ്ടതും കയ്യിലെടുത്ത ബുക്ക് ഒളിപ്പിച്ചു... അവനൊന്നു നെറ്റി ചുളിച്ചു. " എന്താ അത്? " " ഒന്നൂല്യ... " " പറാ.... ഞാനൊന്നും പറയില്ല... " " അത് റെക്കോർഡ്... നാളെ സബ്‌മിറ്റ് ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റ് ആണ്... ഏട്ടനെ കൊണ്ട് എഴുതിക്കാൻ എടുത്തതാ... " " താ.... ഞാൻ എഴുതി തരാം.... " അത് കേട്ടതും അവള് വാ പൊളിച്ചു... " നീ കിടന്നോ... ഞാൻ കംപ്ലീറ്റ് ആക്കാം ചെല്ല്... " അവളത് അവനു കൊടുത്തു കിട്ടിയ ചാൻസിൽ കിടന്നുറങ്ങി... അവളുടെ കളി കണ്ട് അവനു ചിരി വന്നു.. അവൻ വേഗമിരുന്നു എഴുതി കൊടുക്കാൻ തുടങ്ങി... അതൊക്കെ തീർത്തു അവളുടെ ബാഗിൽ എടുത്തു വച്ചു എന്നിട്ട് അവളെയും കെട്ടിപിടിച് കിടന്നുറങ്ങി... പിറ്റേന്ന് അവൻ പോകുമ്പോഴൊന്നും അവളെ വിളിച്ചില്ല.. കളിയൊക്കെ കഴിഞ്ഞ് വന്നാണ് വിളിച്ചു എണീപ്പിച്ചത്... അവളുടെ ഓരോ കാര്യങ്ങളിലും അവൻ കൂടുതൽ കെയർ ആയി... കോളേജിൽ പോകുമ്പോൾ വളരെ പതുക്കെയാണ് വണ്ടി ഓടിച്ചത്... അവിടെ ഇറക്കി കൊടുത്തു അവള് നടക്കാൻ തുടങ്ങിയതും അവൻ കൈ പിടിച്ചു... " കല്ലൂ സൂക്ഷിക്കണേ.... ഓടി നടക്കരുത്... ക്ഷീണം വല്ലതും തോന്നുന്നുണ്ടേൽ എന്നെ വിളിച്ചാൽ മതി... ഞാൻ വന്ന് കൂട്ടാം... എവിടെയും തടഞ്ഞു വീഴരുതേ... നോക്കണേ മോളേ.... ഞാൻ പോവട്ടെ... "

അവൻ ചേർത്തുനിർത്തി നെറ്റിയിൽ ചുണ്ടമർത്തി... " അപ്പുവേട്ടനിങ്ങനെ ഒക്കെ ചെയ്യുന്നത് കുഞ്ഞാവേനോടുള്ള ഇഷ്ടം കൊണ്ടല്ലേ? " " ആ അതേ... അതുകൊണ്ട് തന്നെയാ...." അത് കേട്ടതും അവളുടെ മുഖം വാടി. "ഇങ്ങനെയൊരു പൊട്ടിക്കാളി...എന്റെ കല്ലൂ നിനക്ക് എന്തേലും പറ്റോ എന്ന പേടികൊണ്ടാ ഈ പറയുന്നേ.... അല്ലാതെ അത് ഓർത്തല്ല.... ന്റെ മോളൂസേ നിന്റെയൊരു കാര്യം.... എനിക്ക് നല്ല പേടിയുണ്ട് സത്യമാ നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്കത് സഹിക്കില്ല കല്ലൂ....നീയിപ്പോ എവിടെയെങ്കിലും വീഴോ അല്ലേൽ വേറെ എന്തേലും പറ്റോ ചെയ്‌താൽ നീ എത്ര വേദന അനുഭവിക്കേണ്ടി വരും എന്നറിയോ.... അത് കണ്ട് നിൽക്കാനുള്ള ശേഷി എനിക്കില്ല കല്ലൂ.... അത്രയ്ക്ക് ജീവനാടി പെണ്ണേ നീയെനിക്കു.... " അത് കേട്ടതും അവള് ചിരിച്ചു.... " സോറി അപ്പുവേട്ട.... ലവ് യു......ഞാൻ പോട്ടെ... " " ഉം... " അവള് തിരിഞ്ഞു നടന്നു...... അവൻ അവള് പോകുന്നതും നോക്കി അവിടെ നിന്നു... അവള് മുന്നിൽ നിന്നു മറഞ്ഞതും അവൻ വണ്ടിയെടുത്തു പോയി.... വൈകുന്നേരം അവൻ വിളിക്കാൻ വന്നപ്പോൾ കടന്നലു കുത്തിയപോലെ ഉണ്ടായിരുന്നു അവളുടെ മുഖം... " ഇതെന്തുപറ്റി? എന്താ കല്ലൂ.... എന്തേയ് നിനക്ക്.. " അവളൊന്നും മിണ്ടാതെ ബൈക്കിൽ കയറി അവരുടെ നടുക്കായി അവളുടെ ബാഗ് വച്ചു...

അവനെന്തൊക്കെ ചോദിച്ചിട്ടും അവളൊന്നും മിണ്ടിയില്ല..... " എന്താ മോളേ.... നീ കാര്യം പറാ... നിനക്കെന്തേ വയ്യേ? കല്ലൂ... മോളേ... " അപ്പുവിന് ദേഷ്യം വന്നെങ്കിലും അത് ഒരു വിധം അടക്കി മാന്യമായി ചോദിച്ചു... അവളെങ്ങോട്ടോ നോക്കിയിരിക്കുകയാണ് ചെയ്തത്.. അവിടെ എത്തിയതും അവള് വേഗം അവളുടെ വീട്ടിലേക്ക് പോയി റൂമിൽ കയറി കിടന്നു... ഗീത ഒന്ന് പേടിച്ചു അവര് പിന്നാലെ ചെന്നു .... " എന്താ കല്ലൂ... എന്താ നീ കിടക്കുന്നെ... എന്താ മുഖം വല്ലാതെയിരിക്കുന്നെ? മോളേ... എന്താ അപ്പു ചീത്ത പറഞ്ഞോ? " അപ്പോഴേക്കും വണ്ടി സൈഡ് ആക്കി അവൻ അങ്ങോട്ട് ചെന്നു... " കല്ലൂ.... എന്താണ് കാര്യം പറാ.. " അപ്പു... " എന്താടാ.... എന്താ ഉണ്ടായത്? " " എനിക്കൊന്നും അറിയില്ല മാമി.... കോളേജിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ ഇങ്ങനെയാ... ഒന്നും മിണ്ടുന്നില്ല... മുഖവും വീർപ്പിച്ചിട്ടുണ്ട്.. " അവര് വിളിച്ചിട്ടൊന്നും അവള് മൈൻഡ് ചെയ്തില്ല... അവിടെ അനങ്ങാതെ കിടന്നു... കുറച്ചു കഴിഞ്ഞതും കണ്ണനും സുധാകരനും വന്നു അവരോടും അങ്ങനെ തന്നെ.... " ഒന്ന് ഇറങ്ങി പോവോ എല്ലാവരും.... നിക്ക് ആരെയും കാണണ്ട.... ന്നോട് ആരും മിണ്ടേം വേണ്ടാ.... " "കല്ലൂ എന്താ നിനക്ക് പറ്റിയത്.... എന്താണെങ്കിലും പറാ.... മോളേ....".. അപ്പു താഴ്മയായി പറഞ്ഞതും അവളവനെ ഒന്ന് തറപ്പിച്ചു നോക്കി...

" എനിക്ക് നിങ്ങളെ കാണണ്ട... ഒന്ന് ഇറങ്ങി പോ.... " അത് കേട്ടതും അവനാകെ സങ്കടം വന്നു... അവന്റെ കണ്ണുകൾ നിറഞ്ഞു.. കണ്ണൻ വേഗം അവനെ പുറത്തേക്ക് കൂട്ടി. " എന്താ അപ്പു ഉണ്ടായത്? " " എനിക്കൊന്നും അറിയില്ല... രാവിലെ വല്യ കുഴപ്പൊന്നും ഇല്ലായിരുന്നു... ഇതെന്താ പറ്റിയതെന്ന് ഒരു ഐഡിയയും ഇല്ലാ... " " ഇനി കോളേജിൽ എന്തേലും പ്രശ്നം ഉണ്ടോ? " " അറിയില്ലെടാ.... " " അച്ഛാ അച്ഛനൊന്ന് വിളിച്ചു നോക്ക്.... ചെല്ല് " അപ്പുവും അയാളെ ദയനീയതയോടെ നോക്കി... അയാള് വേഗം അവളുടെ അടുത്തേക്ക് ചെന്നു.. അവളുടെ അടുത്തിരുന്നു പതിയെ അവളുടെ മുടിയിൽ തലോടി അവള് കഴുത് വെട്ടിച്ചു... " മോളേ.... എന്താ പറ്റിയെ അച്ഛന്റെ കുട്ടിക്ക്.... ഇങ്ങനെ കിടക്കല്ലേ... വാ എണീക്ക്.... മോളേ..... എണീക്ക്.... വാവേ... അച്ഛന്റെ മോള് എണീറ്റെ വാ... " അയാള് കൈ പിടിച്ചതും അവള് കൈ തട്ടി മാറ്റി... " മോളേ " " എനിക്കാരെയും കാണേണ്ട.... ന്നോട് ആരും മിണ്ടേം വേണ്ടാ...ഞാൻ നേരത്തെ പറഞ്ഞില്ലേ.... ന്നെ ഒന്ന് വെറുതെ വിട്.... " അയാള് പിന്നെയവിടെ നിന്നില്ല... " മാമ എന്തായി " അപ്പു ആകാംഷയോടെ ചോദിച്ചു...

" അവളടുപ്പിക്കുന്നില്ല... " അയാളത് വേദനയോടെ ആണ് പറഞ്ഞത്... അപ്പുവിന് ചങ്കിലെന്തോ കൊണ്ട് കുത്തിയ പോലെ തോന്നി.....അവന്റെ കണ്ണ് നിറഞ്ഞു... അവനത് ആരും കാണാതെ തുടച്ചു.. കണ്ണൻ വന്ന് അവന്റെ അടുത്തിരുന്നു... " എടാ നീയൊന്ന് ഗൗരിയെ വിളിച്ചു നോക്ക് " കണ്ണൻ പറഞ്ഞതും അവൻ വേഗം ഗൗരിയെ വിളിച്ചു.. " അപ്പുവേട്ട congrats.... " ഫോണെടുത്തതും അവള് പറഞ്ഞു.. അവനൊന്നു മൂളി. " ഗൗരി... ഇന്ന് കോളേജിൽ കല്ലുവിന് എന്തേലും പ്രശ്നം ഉണ്ടായിരുന്നോ? " " ഇന്ന് ഞാൻ ലീവ് ആയിരുന്നു അപ്പുവേട്ട... അവൾക് എന്താ പറ്റിയെ? " " അറിയില്ല ആരോടും ഒന്നും മിണ്ടാതെ കിടക്ക... ഞാൻ നിനക്ക് വിളിക്കാം..." അവൻ കോള് കട്ടാക്കി... " അവളിന്ന് ലീവായിരുന്നു.... കണ്ണാ എനിക്ക് ഭ്രാന്താവുന്നുണ്ട്...... അവൾക്ക് എന്നോട് ദേഷ്യമുണ്ടെൽ അവള് തെറ്റിക്കോട്ടെ എന്നാൽ ഇങ്ങനെയൊക്കെ എന്തിനാ കാണിക്കുന്നേ... " കണ്ണന് എന്തുപറയണമെന്ന് അറിയില്ലായിരുന്നു... അവൻ അപ്പുവിന്റെ തോളിൽ കയ്യിട്ടു................. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story