❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 3

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അവനവളുടെ പുറത്ത് ഒരു തട്ടും തട്ടി അവിടുന്ന് എഴുന്നേറ്റു. അവളുടെ പാവാട ഉണങ്ങാനെന്നോണം അവിടെ പരത്തിയിട്ടു അവള് നേരെ ഇരുന്നു...... അപ്പു വീട്ടിലേക്ക് എത്തുമ്പോഴേക്കും ആദിയും അജുവും ബുക്കുമെടുത്തു ഉമ്മറത്തു വന്നിരുന്നു.. " എടാ അപ്പൂ കല്ലു എവിടെ? " " അവള് ആ പടവില് ഉണങ്ങാൻ ഇരിക്കുന്നുണ്ട്... " " എടാ ജയാ നീ ചെന്ന് അവളെയിങ് വിളിച്ചോ... കുളത്തിന്റെ പലഭാഗത്തും നല്ല വഴുക്കലുണ്ട്.... കുറച്ചു ദിവസം മുൻപ് ആമ്പൽ പറയ്ക്കണം എന്ന് പറയുന്നത് ഞാൻ കേട്ടതാ.... " അതുകേട്ടതും അയാള് വേഗം അങ്ങോട്ട്‌ പോയി.... കുള പടവിൽ നനഞ്ഞ കോഴിയെപ്പോലെ ഇരിക്കാണ് കല്ലു.. " മോളെ.. മതി അവിടെ ഇരുന്നേ ഇങ്ങ് കേറി പോരെ.... " " ഞാൻ ഉണങ്ങാൻ ഇരിക്കാണ് പാപ്പാ... ഉണങ്ങിട്ട് വരാം.... " " അത്ര ഉണങ്ങിയാ മതി... ബാക്കി അവിടുന്ന് ഉണക്കാം... " അയാളവളുടെ ചുമലിൽ കയ്യിട്ട് കൂട്ടി.. അവളെ കണ്ടതും മിനി വേഗം ചെന്ന് തോർത്ത്‌ എടുത്ത് വന്ന്. " നീ അതിനിടയ്ക് കുളത്തിൽ ചാടിയോ? നിന്നോട് എത്ര പറഞ്ഞതാ അങ്ങോട്ട് പോകരുതെന്ന്.... ഇങ്ങനെയൊരു കുട്ടി... " " ഇങ്ങട് വാ കല്ലൂ.... ഇങ്ങനെ ഇരുന്നാൽ പനി പിടിക്കില്ലേ? " മിനി വേഗം അവളുടെ മുടി തോർത്തി കൊടുത്തു.. രാശ്നാദി പൊടിയും തലയിൽ തിരുമ്മി.. അവള് വേഗം അജുവിന്റെ അടുത്ത് ചെന്നിരുന്നു.

അപ്പു രണ്ടാൾക്കും മാത്‍സ് പ്രോബ്ലം സോൾവ് ചെയ്യാൻ കൊടുത്തിട് ഇരുന്ന് ചായകുടിക്കാണ്... അവളെടുത്തിരുന്നതും അജു അവളോട് കളിക്കാൻ നിന്നു.. അപ്പു തൊട്ടടുത്തു ഉള്ളത് കൊണ്ട് ആദി പേടിച് ചെയ്യുന്നുണ്ട്. കുറച്ചുനേരം അത് നോക്കി നിന്നശേഷം അവൻ വടിയെടുത്തു അവളുടെ കയ്യിലടിച്ചു.... അത് കണ്ടതും അജു അവിടുന്ന് വേഗം മാറി.. അവള് ഇരുന്ന് ചിണുങ്ങാൻ തുടങ്ങി... അത് കേട്ട് അച്ഛമ്മ അവളെ അവിടുന്ന് എണീപ്പിച്ചു.. " വാ.... അവരിരുന്നു പഠിച്ചോട്ടെ... മോളിങ്ങ് പോരെ.... " " അച്ഛമ്മേ ആ അപ്പുവേട്ടന് എന്ത് അഹങ്കാരമാ.... ചീത്ത പറാ അച്ഛമ്മേ... " " നീ പിള്ളേര് പഠിക്കുന്നത് കണ്ടോ... ഇവിടുന്ന് ഒച്ചയുണ്ടാക്കിയാൽ ഇനിയും കിട്ടും.. " അപ്പു അതും പറഞ്ഞു വടി വീശി. " അപ്പൂ..... " " അമ്മമ്മേ... ഇവളാ ഇവന്മാരെ വഴിതെറ്റിക്കുന്നത്... " " ദേ അപ്പുവേട്ടാ... കുറച്ചു കൂടുന്നുണ്ട്ട്ടോ ഈ ഓവറാക്കല്.... ഇവര് ഏഴിൽ അല്ലേ അല്ലാതെ സിവിൽ സർവീസിന് ഒന്നും അല്ലല്ലോ.... " " കല്ലൂ.... എന്താണ്? " ബഹളം കേട്ടിട്ടാണ് ജയൻ അങ്ങോട്ട് വന്നത്. " പാപ്പാ... ഇത് നോക്ക് ന്നെ അടിച്ച്.... നിക്ക് നല്ല വേദനയാകുന്നുണ്ട്... " അയാള് കൈപിടിച്ച് നോക്കി. അടി കിട്ടിയത് വിരലിന്റെ എല്ലിനായതുകൊണ്ട് അവിടെ നീലിച്ചിട്ടുണ്ട്... " വാ പാപ്പൻ ഉപ്പുവെള്ളത്തിൽ ഉഴിഞ്ഞു തരാം.... "

അവളെയും കൊണ്ട് അകത്തേക്ക് നടക്കുന്നതിനടിയിൽ അയാൾ അപ്പുവിനെ തിരിഞ്ഞ് നോക്കി ഇതെന്തിനാ എന്ന് ചോദിച്ചു. അവളെയും കൂട്ടി അടുക്കളയിൽ ചെന്ന് കൈ ഉപ്പുവെള്ളത്തിൽ കഴുകി. " എന്താ പറ്റിയെ? " " അപ്പു തല്ലിയതാ... " " എന്തിന്? " " വെറുതെ.... ഓന് പ്രാന്താ മേമേ... അതിറ്റുങ്ങൾ പാവണ്ടാകും പേടിച്ചിട്ട് ഇരിക്കാ അവിടെ.. " മിനി വേഗം കൈ പിടിച്ചു ഉഴിയാൻ തുടങ്ങി. അതിൽ അമർത്തിയതും അവള് അലറി കരയാൻ തുടങ്ങി. " മതി..... നിക്ക്... വേദനയാകുന്നു.... മതി... " " ഇപ്പൊ ഉഴിഞ്ഞു റെഡി ആക്കിയില്ലെങ്കിൽ നാളത്തേക്ക് വേദന കൂടും " കുറച്ചുനേരം ഉഴിഞ്ഞു കൊടുത്തു പിന്നെ അവള് കൈ വലിച്ചു. മിനി ചായയും കായ് വറുത്തതും എടുത്ത് കൊടുത്തതും അവളതുമായി അച്ഛമ്മയുടെ അടുത്ത് ചെന്നിരുന്നു...അവര് വേഗം അവളുടെ മുടി മാടിയൊതുക്കാൻ തുടങ്ങി... " ന്റെ കുട്ട്യേ... നിനക്ക് ഈ കെട്ടൊക്കെ ഒന്ന് കളഞ്ഞൂടെ... " " അച്ഛമ്മേ പതുക്കെ..." അവര് മുടിമാടിയൊതുക്കി ഇഴയെടുത്ത് പിരിച്ചിട്ടുകൊടുത്തു.. അപ്പു ഫോൺ റിങ് ചെയ്തതും അവിടുന്ന് എണീറ്റ് പോയി അവൻ പോയതും അജുവും ആദിയും അവളുടെ അടുത്തേക് ചെന്നു.

" കല്ലൂച്ചി നോക്കട്ടെ കൈ... " " പോടാ നിനക്ക് കിട്ടാനുള്ളതാ എനിക്ക് കിട്ടിയത്... " അവൻ വേഗം കൈ നോക്കി.. " ഇയ്യോ നീലിച്ചല്ലോ.... എന്തൊരു സാധനാ അത്.. " അവളുടെ കയ്യിൽപിടിച്ചു ആദി പറഞ്ഞു....അപ്പോഴേക്കും അപ്പു അങ്ങോട്ട് വന്നു. " ഞാനൊന്ന് മാറിയാൽ അപ്പൊ കളിക്കാൻ പൊക്കോണം... " അവനത് പറഞ്ഞതും അവര് രണ്ടും വേഗം ചെന്നിരുന്നു. " അപ്പുവേട്ടാ കല്ലൂച്ചിയുടെ കൈ നീലിച്ചിട്ടുണ്ട്.. അത് നോക്കിയതാ ഞങ്ങൾ. " അവനവളുടെ മുഖത്തേക്ക് നോക്കി. അവളത് മൈൻഡ് ചെയ്യാതെ കായവറുത്തത് തിന്നുന്ന തിരക്കിലാണ്. " കൈ കാട്ട്... " അവൻ പറഞ്ഞെങ്കിലും അവളാ ഭാഗത്തേക്ക്‌ നോക്കിയില്ല. " മകരമഞ്ഞും... ചന്ദ്രനും പാടവും ഒക്കെ അവിടെ തന്നെ ഉണ്ട്... അത് മറക്കണ്ട... " അത് കേട്ടതും അവനെ നെറ്റിച്ചുളിച്ചൊന്ന് നോക്കി. " ഇയ്യ് എന്താ അപ്പൂ പറയുന്നേ? " " ഒന്നുല്ല്യ അമ്മമ്മേ.... നീ കൈ കാട്ട് നോക്കട്ടെ " ഇത്തവണ അവള് കൈ നീട്ടി. അവൻ കയ്യിൽ പിടിച്ചു നോക്കി... ചെറുതായി നീലിച്ചു കിടക്കുന്നുണ്ട്... " സാരല്യ പോട്ടെ... സോറി... നീ അവന്മാരോട് കളിക്കാൻ നിന്നിട്ടല്ലേ കിട്ടിയത്... " അവള് മറുപടി ഒന്നും പറഞ്ഞില്ല. സന്ധ്യ ആയപ്പോൾ അവളവിടുന്നു ഇറങ്ങാൻ നോക്കി. " സന്ധ്യായി... ഇനി ഒറ്റയ്ക്ക് പോണ്ടാ.... അപ്പു അങ്ങോട്ട് ആക്കി തരും. "

അച്ഛമ്മ പറഞ്ഞതും അവള് പിന്നേം അവിടെ ഇരുന്നു. അവൻ ഇറങ്ങിയപ്പോ കൂടെ ചെന്നു... അവളൊന്നും മിണ്ടാതെ കയ്യുംവീശി മുന്നിൽ നടന്നു. " എടീ കല്ലൂ.... " അവൻ വിളിച്ചതും അവള് തിരിഞ്ഞു നോക്കി. " നീ എന്തിനാ ഷർട് എടുത്തേ... അത് പറഞ്ഞില്ലേൽ ഉറപ്പായും ഞാനത് എല്ലാവരെയും കാണിക്കും... " അവള് ചുണ്ട് കൂർപ്പിച്ചു. " ഗോഷ്ടി പിന്നെ.. ഇപ്പൊ കാര്യം പറാ... " " ആ ഷർട്ടിൽ അപ്പുവേട്ടനെ കാണാൻ നല്ല രസമാ.. " " എന്ത്.. അല്ല അതില് ഭംഗിയാണെങ്കിൽ പിന്നെ എന്തിനാ ഒളിപ്പിച്ചേ? " " ഭംഗി ആയോണ്ട്.... വേറെ ആരും നോക്കാതിരിക്കാൻ.... " അവള് തലയും താഴ്ത്തിയാണ് മറുപടി നൽകിയത്.... " കല്ലൂ ഞാൻ നിന്നോട് സീരിയസ് ആയി ഒരു കാര്യം പറയാം... ഇതൊക്കെ ഈ ഒരു പ്രായത്തിന്റെയാ... അതൊക്കെ വിട്ടേക്ക് എന്നിട്ട് നന്നായി പഠിക്കാൻ നോക്ക്... നിന്നെ ഞാൻ കുറ്റം പറയില്ല കാരണം അമ്മമ്മ ഇടയ്ക്കിടെ നിന്നോട് പറയാറുള്ളത് ഞാനും കേട്ടതാ കുട്ടനും ഞാനും നിന്റെ മുറച്ചെറുക്കന്മാരാ ഞങ്ങളിൽ ആരേലും കൊണ്ട് നിന്നെ കെട്ടിക്കും എന്നൊക്കെ.... അവനടുത്ത് ഇല്ലാത്തോണ്ട് നിനക്ക് അവനോടൊന്നും തോന്നിയില്ല ഞാൻ അടുത്തായതുകൊണ്ടാ നിനക്കിങ്ങനെ ഒക്കെ തോന്നിയെ.... ജസ്റ്റ്‌ ലീവ് it ഓക്കേ...പ്ലസ്ടു പഠിക്കുന്ന കുഞ്ഞി കുട്ടിയല്ലേ നീയ്യ്... ദാ എക്സാം ആവാറായി ഇതൊക്കെ തലയിൽ കൊണ്ടുനടന്നാൽ ഭാവി വെള്ളത്തിലാകും... "

" അപ്പൊ പ്ലസ്ടു കഴിഞ്ഞാ ഓക്കേ ആണോ? " അവളുടെ ചോദ്യം കേട്ടതും അവൻ അവിടുന്ന് വടി പൊട്ടിക്കാൻ നോക്കി. അവള് മുൻപിൽ ഓടി വീട്ടിൽ കയറി. രണ്ട് മാസം കഴിഞ്ഞതും അവളുടെ എക്സാം ഒക്കെ കഴിഞ്ഞ് അവള് ഫ്രീ ആയി. എന്നത്തേയും പോലെ അമ്മിണിയേച്ചി എന്നും വിളിച്ചു അവളെങ്ങോട്ട് വന്നു കുട്ടന്റെ കയ്യിൽ തൂങ്ങിയാണ് വരവ് അതെന്തോ അപ്പുവിന് അത്ര ഇഷ്ടപ്പെട്ടില്ല. " എടാ കുട്ടാ എപ്പോ വന്ന്? " " ഞാൻ വന്നിട്ട് കുറച്ച്നേരമായി അമ്മിണിയേച്ചി. " " ന്നിട്ട് ഇങ്ങോട്ട് ഇപ്പോഴാണോ വരുന്നത്? " " അതൊന്നും പറയണ്ടാ... നേരെ ദാ ഈ സാധനത്തിന്റെ മുന്നിലാ പെട്ടത്... ഞാൻ ചെന്നപ്പോൾ ഇവളുടെ പതിനെട്ടാമത്തെ അടവെടുത്തു ഇരിക്ക പുറത്തു പോണം എന്നും പറഞ്ഞു... " " അതേതടവ്? " " കരച്ചില്.... പിന്നെ പുറത്തൊക്കെ പോയി വന്ന്. കണ്ണൻ ഇവള് വാശിപിടിച്ചപ്പോ നൈസ് ആയിട്ട് മുങ്ങി.... ഞാൻ പെട്ട്.... " " ഇയ്യ് എന്തിനാ കല്ലേ പുറത്തുപോയത്? " " ഞാൻ പറഞ്ഞതല്ലേ കല്ലേ വിളിക്കരുത് എന്ന്... " " ശരി കല്ലുമോള് പറാ എന്തിനാ പോയെ? " " ദാ മുടി വെട്ടാൻ.... എങ്ങനെയുണ്ട്? " അവള് വേഗം തിരിഞ്ഞു നിന്നു. " നല്ല രസമുണ്ടെടി....... നിനക്കിതാ നല്ലത് " " അമ്മിണിയേച്ചി ഇവളുടെ കയ്യിലെ മൈലാഞ്ചി ഡിസൈൻ എങ്ങനെയുണ്ട്? " " എവിടെ കാട്ട് " അവള് കുട്ടനെയൊന്ന് തറപ്പിച്ചു നോക്കി. കുട്ടൻ ഇരുന്ന് ഇളിക്കുന്നുണ്ട്... അവളുടെ കൈ പിടിച്ചു നീട്ടി.. കയ്യിലെ പാടുകൾ കാണിച്ചു കൊടുത്തു. " ഇതെന്താ? " " ഇവളുടെ ഇന്നത്തെ ഓവറോൾ പെർഫോമൻസിന് മാമി കയിൽകണ വച്ചു അടിച്ചതാ.... "

അതുകേട്ടതും അമ്മിണിയിരുന്നു ചിരിക്കാൻ തുടങ്ങി ഒപ്പം കുട്ടനും. അപ്പുവിന് ചിരി വന്നെങ്കിലും അവനത് കടിച്ചുപിടിച്ചു വച്ചു. കല്ലു മുഖം കനപ്പിച്ചു വച്ചു. കുട്ടനവളുടെ കയ്യിൽ പിടുത്തമിട്ട് വിരൽ പൊട്ടിച്ചു അവരോട് സംസാരിക്കാൻ തുടങ്ങി. " എടാ അപ്പൂ നിനക്കെന്നാ എക്സാം കഴിയാ? " " ഇനി ഒരെണ്ണം കൂടെ ഉള്ളൂ അതൊരാഴ്ച്ച കഴിഞ്ഞിട്ടാ.... " " എടാ കുട്ടാ ഇവനും കണ്ണനും തമ്മിൽ എന്താ പ്രശ്നം? " അത് കേട്ടതും കുട്ടൻ അപ്പുവിന്റെ മുഖത്തേക്ക് നോക്കി. അവൻ ദേഷ്യത്തിൽ അമ്മിണിയെ നോക്കാണ്. " ഡീ നിനക്കിത് എന്തിന്റെ കേടാ... നീ നിന്റെ കാര്യം നോക്കിയ മതി എന്റെ കാര്യത്തിൽ ഇടപെടേണ്ട... " " ഓ.... ഇവരൊക്കെ എന്നെ ഏച്ചി എന്ന വിളിക്കുന്നെ നിനക്കങ്ങനെ വിളിച്ചാൽ എന്താ... " " ഒന്ന് പോടി... " " ഒന്ന് നിർത്തോ രണ്ടും? " ഇതെന്താ സംഭവം എന്നറിയാതെ കല്ലു മൂന്ന് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. കുട്ടൻ അവളുടെ തള്ളവിരൽ പൊട്ടിക്കാൻ നോക്കിയതും അവള് അലറി... " ഏയ്‌... എന്ത് സൗണ്ടാടി... " " മതി പൊട്ടിച്ചത്... ഞാനെ അമ്മായിയെ കാണിക്കട്ടെ മുടി വെട്ടിയത്... " അവള് അകത്തേക്കു പോകാൻ ഒരുങ്ങി. " കല്ലേ അമ്മ കുളിക്കാണ്... " അവള് അമ്മിണിയെ ഇത്തിരി ദേഷ്യത്തിൽ നോക്കി... " കല്ലോ... മോളെ... ഇയ്യ് എന്തായാലും അവിടെ എത്തിയില്ലേ വെള്ളം കലക്കി തരോ? " കുട്ടൻ താഴ്മയോടെ ചോദിച്ചു.

" നിക്കൊന്നും വയ്യാ.... " " നല്ല മോളല്ലേ ഡയരി മിൽക്ക് വാങ്ങി തരാം... " " സത്യം? " " ആഹ്..... " അവളകത്തേക്ക് നടന്നു " കല്ലൂട്ടി അമ്മിണിയേച്ചിക്കും വേണം.... എല്ലാർക്കും എടുത്തോ മോള്... " അവള് അടുക്കളയിൽച്ചെന്ന് നാരങ്ങവെള്ളം ഉണ്ടാക്കി.. നാല് ഗ്ലാസിലാക്കി ട്രെയിൽ വച്ചു അങ്ങോട്ട് വന്നു... " ന്നാ... എടുത്തോ? " അമ്മിണിയും കുട്ടനും വേഗം എടുത്തു അപ്പു ഇതിനിടയിൽ അവിടുന്ന് അകത്തേക്ക് പോയിരുന്നു. " എടാ കുട്ടാ പെണ്ണിനെ ഇഷ്ടായോ? " " മം തരക്കേടില്ല... ഒപ്പിക്കാം.... " " ഞ ഞ ഞ.... " അവള് കൊഞ്ഞനം കുത്തി. " കല്ലൂ അപ്പു അകത്തേക്ക് പോയിട്ടുണ്ട് കൊണ്ട് കൊടുത്തേക് അങ്ങോട്ട്... " അവള് ഒരു ഗ്ലാസിൽ അവനുള്ള വെള്ളമെടുത്തു. മറുകൈ കൊണ്ട് അവള് വെള്ളം കുടിച് അകത്തേക്കു ചെന്നു. അവൻ ഇരുന്ന് പഠിക്കാണ്.. " ദാ വെള്ളം... " അവന്റെ മുന്നിൽ വച്ചു അവള് തിരിഞ്ഞു. " നീ പിന്നെയും എന്റെ ബുക്കെടുക്കാൻ തുടങ്ങി അല്ലേ? " ചോദ്യം കേട്ടതും അവൾക് വെള്ളം തരിപ്പിൽ പോയി.. കുറച്ച്നേരം ചുമച്ചു. അത് കഴിഞ്ഞു അവനെ നോക്കി. " ഞാൻ അതിന് ശേഷം എടുത്തിട്ടൊന്നുല്ല്യ.... " " കള്ളം പറയുന്നോടി.... ഇത് പിന്നെ ആര് വരച്ചതാ? " അവൻ ബുക്ക് നീട്ടി. ഒരു ചെകുത്താന്റെ രൂപവും ഹാർട് സിംബലും പിന്നെയൊരു മാലാഖയും. " ഇത് ഞാൻ എന്നോ വരച്ചതാ... അപ്പുവേട്ടൻ കാണാഞ്ഞിട്ട് ആകും.. "

" അവളുടെയൊരു..... നീയെന്തിനാ മുടി വെട്ടിയെ? " ' ഞാൻ ന്റെ മുടി അല്ലേ വെട്ടിയത് അതിന് ഈ സാധനമെന്തിനാ ചൂടാകുന്നെ? ' " നോക്കി പേടിപ്പിക്കാതെ പറയെടി... " " വെട്ടാൻ തോന്നിയിട്ട്... " " ഇനി നീയെങ്ങാനും വെട്ടുന്നത് കാണട്ടെ നിന്റെ തല ഞാൻ മൊട്ടയടിക്കും... " അവളവനെ പുച്ഛിച്ചു അവിടുന്ന് ഇറങ്ങി അമ്മിണിയുടെയും കുട്ടന്റേം അടുത്ത് വന്നിരുന്നു.കുറേ നേരം അവിടെയിരുന്നു അവര് രണ്ടും അവളുടെ വീട്ടിലേക് പോയി. വൈകുന്നേരം തറവാട്ടിലേക്ക് പോകാൻ അമ്മിണിയെ വിളിച്ചെങ്കിലും അവള് പോയില്ല കുട്ടനും കല്ലുവും അങ്ങോട്ട് പോയി. അപ്പു പോയി നോക്കിയപ്പോൾ അവരെല്ലാം കുളത്തിന്റെ അടുത്താണ്. കല്ലുവും ആദിയും അജുവും കുളത്തിലേക്ക് കാലും നീട്ടി പടവിൽ ഇരിക്കുന്നുണ്ട്. കുട്ടൻ കുളത്തിൽ നിന്നും ആമ്പൽ പൊട്ടിച്ചു അവളുടെയെടുത്തേക്ക് വന്ന് ആമ്പലിലെ വെള്ളം അവളുടെ മുഖത്തേക്ക് കുടഞ്ഞു. അവള് കണ്ണ് ചിമ്മി കൊണ്ട് മുഖം തിരിച്ചു. അത് കണ്ടതും അപ്പുവിന് വല്ലാത്ത ദേഷ്യം വരാൻ തുടങ്ങി. " എന്താണ് കുട്ടേട്ടാ... " " നീയല്ലേ ആമ്പല് വേണം എന്ന് പറഞ്ഞത്... അതല്ലേ ഞാൻ പൊട്ടിച്ചു വന്നേ... " " എന്തിനാ ന്റെ മുഖത്തേക്ക് കുടഞ്ഞെ? " " ജസ്റ്റ്‌ for രസം.... " " ഈ... " അവൻ കുളത്തിലേക്ക് ഊളിയിട്ട് അവളുടെ കാലിന്റെ അടിയിൽ ഇക്കിളി ഇട്ടു... "

കുട്ടേട്ടാ കളിക്കല്ലേ ഇങ്ങോട്ട് കേറി വന്നാൽ ന്റേന്ന് നല്ലത് കിട്ടും... " അപ്പു വേഗം ചെന്ന് അവളുടെ അടുത്തായി ഇരുന്നു. " എടാ അപ്പൂ ഇങ്ങോട്ട് ഇറങ്ങു മ്മക്ക് നീന്താം... " " ഞാൻ ഇപ്പൊ ഇല്ലാ... സന്ധ്യ ആവട്ടെ... " " നീയാണല്ലേ ഇവന്മാരെ പഠിപ്പിക്കുന്നത്? " അപ്പു വന്നപ്പോ അജുവും ആദിയും സൈലന്റ് ആയതുകണ്ട് കുട്ടൻ ചോദിച്ചു. അവൻ അതേയെന്ന് തലയാട്ടി.. " അപ്പുവേട്ടാ... ഛെ മാറി പോയി കുട്ടേട്ടാ ആ വലിയ ആമ്പല് പൊട്ടിച്ചു തരോ? " " ഓക്കേ... " അവൻ വേഗം അങ്ങോട്ട്‌ നീന്തി. അപ്പു അവളെ നോക്കി പേടിപ്പിച്ചു. കുട്ടൻ വേഗം അത് കൊണ്ടുവന്നു... " എടീ തിരിഞ്ഞിരിക്ക് നിന്റെ മുടിയിൽ വച്ചു തരാം.. " അവള് വേഗം തല കാണിച്ചു കൊടുത്തു.. അവനത് അവളുടെ മുടിക്കുള്ളിൽ തിരുകി... " ഇവൾക്ക് ചേര ചെമ്പരത്തിയാ... " അപ്പു അത് പറഞ്ഞതും കുട്ടനത് ശരി വച്ചു. അവള് കുട്ടന്റെ മേലേക്ക് വെള്ളം ചവിട്ടി തെറുപ്പിച്ചു.. ഒന്നുകൂടി മുങ്ങിയശേഷം കുട്ടൻ ഇപ്പൊ വരാം എന്നും പറഞ്ഞു അവിടുന്ന് പോയി... അപ്പുവിന് കല്ലുവിനോട് എന്തൊക്കയോ പറയണം എന്നുണ്ടായിരുന്നു അവളവനെ മൈൻഡ് ചെയ്യാതെ അജുവിനോട് ആദിയോടും കളിക്കാണ്. " നിങ്ങള് ചെന്ന് ബുക്കെടുത്തു വാ ഇവിടുന്ന് പഠിക്കാം. " അപ്പു പറഞ്ഞതും അവര് വേഗം പോയി. കല്ലു പോകാൻ എണീറ്റതും അപ്പു കയ്യിൽ പിടുത്തമിട്ടു. " ഇരിക്കെടി ഇവിടെ.... " അവള് കൈ തട്ടി മാറ്റി അവിടെ ഇരുന്നു. അവനൊന്നും പറയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.അപ്പോഴേക്കും കുട്ടൻ വന്ന് അവരുടെ നടുക്ക് ഇരുന്നു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story