❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 7

Chekuthante pennu

രചന: ആര്യ പൊന്നൂസ്

കല്ലു അവന്റെ കൈ അവളുടെ ശക്തി മുഴുവനും എടുത്ത് വലിച്ചു അത് പ്രേതീക്ഷിക്കാത്തതോണ്ട് രണ്ടാളും കുളത്തിലേക് വീണു..... " എടീ കല്ലൂ..... നിന്നെ ഞാൻ... " അവനു അവളുടെ വയറിലാണ് പിടുത്തം കിട്ടിയത്.. പെട്ടന്ന് അവൻ അവളെ നെഞ്ചോട് അടുപ്പിച്ചു. അവള് തിരിഞ്ഞ് നോക്കിയതും ഒരു സെക്കന്റ്‌ അവനു മനസ് കൈ വിട്ടു പോയി അവന്റെ കയ്യിൽ നിന്നും അവള് വേഗം വഴുതി മാറി... " അപ്പുവേട്ടാ ഇത് നോക്ക്.... " ഇത്തിരി മുന്നോട്ടേക്ക് നീന്തി അവന്റെ മുണ്ട് ഉയർത്തി കാണിച്ചു... അവനൊന്നു കണ്ണുരുട്ടി. " നോക്കി പേടിപ്പിച്ചിട്ട് കാര്യമില്ല മോനെ ഞാനിത് തരില്ലാ... " " നീയത് കൊണ്ടുപോയി പുഴുങ്ങി തിന്ന്... ഞാൻ ഷോർട്സ് ഇട്ടിട്ടുണ്ട്... " " ഓ ശരി... പറ്റുമെങ്കിൽ ന്നെ പിടിക്കാൻ വാ... " അജുവും ആദിയും കരയിലിരുന്ന് ഇത് കണ്ട് രസിക്കുകയാണ്. " എന്നോടോ.... എപ്പോ പിടിച്ചു എന്ന് ചോദിച്ചാൽ മതി.. പിടിച്ചിട്ട് നിന്റെ തലയ്ക്കിട്ട് മേട്ടും ഞാൻ... " " ന്നെ കിട്ടിയാൽ അല്ലേ...? " അവള് വേഗം നീന്തി അവനും പിന്നാലെ ചെന്നു.. കുളത്തിന്റെ അടിയിലായി ഒരു ചെറിയ കിണറുണ്ട് അവളാ ഭാഗത്തേക്കാണ് പോയത്.. " കല്ലൂ അങ്ങോട്ട് പോവല്ലേ.... കിണറുണ്ട്.... അതിൽ വീണാൽ ശ്വാസം കിട്ടില്ല.... " വെള്ളത്തിന്റെ മുകളിലേക്കു പൊന്തി വന്ന് അപ്പു പറഞ്ഞു.

എന്നാൽ അവളുടെ മറുപടിയൊന്നും ഉണ്ടായില്ല.. " കല്ലൂ.... എവിടെ നീയ്യ്.... മതി ഞാനില്ല ഈ കളിക്ക്... നീയിങ്ങ് പോരെ ഞാൻ തോറ്റു.... കല്ലൂ.... കല്ലൂ..... " അവളുടെ മറുപടിയൊന്നും കേൾക്കാഞ്ഞപ്പോൾ അവനങ്ങോട്ട് നീന്തി. അജുവിനും ആദിക്കും പേടിയായി.. " കല്ലൂച്ചി.... മതി.... ഇങ്ങ് വാ.... അപ്പുവേട്ടൻ തോറ്റു പറഞ്ഞില്ലേ.... കല്ലൂച്ചി..... ഏച്ചീ...... " " കല്ലൂ.... " അവൻ മുങ്ങാകുഴിയിട്ടു ഉള്ളിലേക്കു പോയി കിണറിന്റെ ഉള്ളിൽ നിന്നും അവന്റെ മുണ്ട് പുറത്തേക്ക് വന്നു.. അവൻ എങ്ങനെയോ അങ്ങോട്ട് പോയി.. അതിനടിയിലേക് താഴ്ന്നു പോകുകയായിരുന്നു അവള്.... കുറേനേരമായിട്ടും അവരെ കാണാത്തതുകൊണ്ട് അച്ഛമ്മ തന്നെ അങ്ങോട്ട് പോയി നോക്കാൻ തീരുമാനിച്ചു. ഗീത അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു. അവരും മിനിയും ഇരുന്ന് വൈകുന്നേരത്തേക്ക് ചക്കപ്പുഴുക്ക് ഉണ്ടാക്കാനുള്ള പരിപാടിയിലായിരുന്നു.. അച്ഛമ്മ അവിടെ എത്തിയപ്പോൾ അപ്പുവും കല്ലുവുമില്ല. അജുവും ആദിയും കുളത്തിലേക്ക് നോക്കി കരയുന്നുണ്ട്.. " എന്താടാ... എന്തിനാ കരയുന്നെ... അവരെവിടെ? " " അച്ഛമ്മേ കല്ലൂച്ചി ആ കിണറിന്റെ അങ്ങോട്ട നീന്തിയത്.... " ആദി അതും പറഞ്ഞു കരയാൻ തുടങ്ങി.. " ന്റെ ദേവ്യേ... ന്റെ കുട്ടി.... മോളേ കല്ലൂ..... " അവരുടെ നിലവിളി കേട്ടാണ് ഗീതയും മിനിയും അങ്ങോട്ട് ഓടി വന്നത്.

" എന്താ അമ്മേ.... " " കല്ലൂ..... മോനെ അപ്പൂ.... കിട്ടിയോടാ നിനക്ക് അവളെ... " " അമ്മേ... എന്താ കല്ലൂന് എന്താ പറ്റിയെ? " ഗീത വെപ്രാളത്തോടെ ചോദിച്ചു. " എന്താടാ... എവിടെ മോള്...? " മിനി അജുവിനോടും ആദിയോടുമായി ചോദിച്ചു. " കിണറിന്റെ അങ്ങോട്ട് പോയതാ... " " അയ്യോ ന്റെ മോള്....... " അവര് തലയ്ക് കൈ വച്ചു പോയി... അവര് വേഗം അങ്ങോട്ട് ഇറങ്ങാൻ നോക്കി. " ഏച്ചി ഇത് എങ്ങോട്ടാ.... അപ്പു ഇല്ലേ കല്ലൂന് ഒന്നും പറ്റില്ല.. " മിനി അവരെ പിടിച്ചു വച്ചു.. കിണറിലേക് പോയ അപ്പുവിന് അവളുടെ കയ്യിൽ പിടുത്തം കിട്ടി.. അവൻ വേഗം ആ കിണറ്റിൽ നിന്നും പുറത്തേക്ക് ആയാസപ്പെട്ട് വന്നു. കുളത്തിലേക്ക് എത്തിയതും അവളുടെ മുടിയിൽ പിടിച്ചു മുകളിലേക്ക് പൊന്തിച്ചു.. അവരുടെ തല കണ്ടതും എല്ലാവർക്കും സമാധാനമായി അവൻ വേഗം കരയിലേക്ക് നീന്തി. ഇത്തിരി വെള്ളം കുടിച്ചുപോയിട്ടുണ്ട് പിന്നെ ശ്വാസമെടുക്കാനും ചെറിയൊരു ബുദ്ധിമുട്ട്. എല്ലാവരും അവളുടെ ചുറ്റും കൂടി.. അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞതും അവള് നോർമലായി.. അവള് അപ്പുവിനെ നോക്കി ചിരിച്ചതും അവൻ ചെകിടടക്കം ഒന്ന് കൊടുത്തു. " നായിന്റെമോളെ..... ഇന്നത്തോടെ നിർത്തിക്കോ ഈ കളി... ബാക്കിയുള്ളോരുടെ നല്ല ജീവൻ പോയി.. നീയെന്താടി ചത്തു തുലയാൻ മെനക്കെട്ട് ഇറങ്ങിയതാണോ? "

ചുറ്റും ഉള്ളവരെയൊന്നും അവനപ്പോ മൈൻഡ് ചെയ്തില്ല... അവൾ മുഖം പൊത്തിപിടിച്ചു. " സാരല്യ... പോട്ടെ... അപ്പു നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ തല്ലിയത്? ഞങ്ങളൊക്കെ എത്ര പേടിച്ചു... " ഗീത അപ്പുവിന്റെ സൈഡ് പിടിച്ചു. " കല്ലൂ... പോട്ടെ മോളേ... നീയെന്തിനാ അങ്ങോട്ട് പോയെ... അവനിവിടെ ഇല്ലായിരുന്നെങ്കിൽ ഇപ്പൊ എന്താവുമായിരുന്നു.... എപ്പോഴും നിന്നോട് അച്ഛമ്മ പറയുന്നത് അല്ലേ... വാ എണീക്ക്... ചെന്ന് ഉടുപ്പ് മാറ്റ്... വാ.. " അവളപ്പുവിനെ ദേഷ്യത്തോടെ നോക്കി.. അവൻ വേഗം വീട്ടിലേക്ക് പോയി. അജുവും ആദിയും കല്ലുവിന്റെ ഒപ്പം പോയി.. അവള് വേഗം മുറിയിൽ കയറി ഡ്രെസ്സൊക്കെ മാറ്റി അവിടെ കിടന്നു... അപ്പു മാറ്റിയിട്ടു പെട്ടന്ന് തന്നെ അങ്ങോട്ടേക്ക് പോന്നു. അച്ഛമ്മ കുറച്ചുനേരം അവളുടെ അടുത്തിരുന്നു അവൾക്ക് സങ്കടം അടക്കാൻ കഴിയുന്നില്ലായിരുന്നു.. " കല്ലൂ.... മോളേ കരയല്ലേ... അപ്പു തല്ലിയതിനാണോ ഇങ്ങനെ കരയുന്നെ....അവനിങ്ങോട്ട് വരട്ടെ ഞാനവനെ ശരിയാക്കി കൊടുക്കാം... " അച്ഛമ്മ പറഞ്ഞു തീരലും അപ്പു അങ്ങോട്ടെത്തിയതും ഒരുമിച്ചായിരുന്നു. " എന്തിനാ നീയെന്റെ മോളെ തല്ലിയത്? നിനക്ക് തരാടാ ഞാൻ... " അവരവന്റെ കൈക് ഒരടി കൊടുത്തു... " മാപ്പ് പറയെടാ കുട്ടിനോട്.... ഇല്ലേൽ നിനക്ക് പച്ചവെള്ളം തരില്ല... " " കല്ലൂ സോറി... "

" അവൻ മാപ്പ് പറഞ്ഞുട്ടോ.... ഞാനേ ഒന്ന് അങ്ങട് ചെല്ലട്ടെ..... സമാധാനിപ്പിക്കെടാ അവളെ " കല്ലു കേൾക്കാതെ അപ്പുവിനോടായി പറഞ്ഞു അവര് പുറത്തേക്കിറങ്ങി... " കല്ലൂ... ദേഷ്യത്തിലാണോ.... കല്ലൂ.... " അവനവളുടെ ഉള്ളംകാലിൽ ഇക്കിളിയിടാൻ തുടങ്ങി... അവള് കാല് വലിച്ചു. " ന്നെ തൊടണ്ട... നിക്ക് അപ്പുവേട്ടനെ കാണണ്ട ..... " " അങ്ങനെ പറയല്ലെടി.... നിനക്ക് കാണണ്ടാന്ന് വച്ചു എനിക്ക് കാണാതിരിക്കാൻ പറ്റോ.... കല്ലൂ.... കല്ലു മോളെ.... എണീക്കെടി... നീയെന്താ മിണ്ടാത്തെ.... കല്ലോ..... എടീ..... മിണ്ടെടി... ഒന്ന് മിണ്ടെടി....... " അവൻ വേഗം എണീറ്റ് പോയി കതക് ലോക്ക് ചെയ്തു. പിന്നെയും അവളുടെ അടുത്ത് വന്നിരുന്നു.. അവളുടെ കയ്യിൽപിടിച്ചു.. അവള് കൈ വലിച്ചു. " ന്റമ്മോ എന്തൊരു ദേഷ്യാ...... കല്ലൂ മതി കിടന്നത്... എണീക്ക്... മര്യാദക്ക് എണീറ്റോ ഇല്ലേൽ ഞാൻ നിന്നെ ഇപ്പൊ ഇവിടുന്ന് തൂക്കിയെടുത്തു കൊണ്ടോവും... കല്ലൂ എനിക്ക് സങ്കടമാവുന്നുണ്ട്ട്ടോ.... നീ എന്തെങ്കിലും ഒന്ന് മിണ്ട്......... തല്ലിയാൽ നിനക്ക് ദേഷ്യം തീരുമെങ്കിൽ നീ എന്നെ തല്ലിക്കോ... ദേഷ്യം തീരുന്നവരെ തല്ലിക്കോ... ഞാൻ മിണ്ടാതെ നിന്ന് കൊണ്ടോള്ളാം... മിണ്ടാതിരിക്കല്ലേ....... കല്ലൂ........... " അവനൊന്നുകൂടി അവളുടെ കയ്യിൽപിടിച്ചു അവളതും തട്ടി മാറ്റി... " നല്ല ഭാഷയിൽ പറഞ്ഞിട്ട് നിനക്ക് മനസിലാകുന്നില്ലല്ലേ...

വേണ്ടെടി നീയവിടെ തന്നെ കിടക്കു ഇനി നീ എണീക്കണ്ട....നിന്റെ കണ്ടീഷൻസ് ഒക്കെ ഞാനങ്ങു മറക്കാ... ഇനി നീ ഇവിടുന്ന് എന്റെ കൊച്ചിനെയും കൊണ്ട് പോയാൽ മതി.... " കമഴ്ന്നു കിടക്കുന്നിടത്തു നിന്നും അവളൊന്ന് തലവെട്ടിച്ചു അവനെ നോക്കി. അവൻ കട്ടിലിൽ കേറി കിടന്ന് അവളെ വലിച്ചവനിലേക്ക് അടുപ്പിച്ചു. " അപ്പുവേട്ടാ വിട്.... വിടാൻ.... " " ഓഹ് അപ്പൊ നിന്റെ മിണ്ടുന്ന സാധനം അവിടെ തന്നെയുണ്ട് ല്ലേ.... നീ എന്തൊക്കെ പറഞ്ഞിട്ടും ഇനിയൊരു കാര്യമില്ല... ഞാൻ നിന്നെ വിടാൻ ഉദ്ദേശിക്കുന്നില്ല....... " " അപ്പുവേട്ടാ കളിക്കല്ലേ... നിക്ക് ദേഷ്യം വരുന്നുണ്ട്... " " എതിലേയാ വരുന്നേ... ഞാനൊന്ന് കാണട്ടെ.., " " ഇതോക്ക് അപ്പുവേട്ടാ വേണ്ടാട്ടോ... കിട്ടും എന്റേന്ന്... മാറ്... ന്നെ വിട് എന്ന്... " അവള് കിടന്ന് കുതറാൻ തുടങ്ങി. " ഡീ പെണ്ണേ അടങ്ങി കിടക്കെടി... " " അപ്പുവേട്ടാ ന്നെ വിട്ടേ.... ഞാൻ ഇപ്പൊ മിണ്ടുന്നുണ്ടല്ലോ പിന്നെ എന്താ... " " പിടി വിട്ടാൽ മിണ്ടാതിരിക്കോ? " " ഇല്ലാ... " " ഉറപ്പാണോ? " " ആ ഉറപ്പ്... " " ഓക്കേ... കല്ലോ ഞാൻ ഇത്രയും കഷ്ടപ്പെട്ടതല്ലേ ഒരുമ്മ തന്നിട്ട് വിട്ടാൽ പോരെ..? " " ഒരൊറ്റ കുത്തങ് തന്നാലുണ്ടല്ലോ.... ന്നെ അടിച്ചതും പോരാ ഇനി ഞാൻ കുമ്മേം കൂടെ തരാം... " " നിന്നെ അടിച്ചു അത് ഞാൻ സമ്മതിച്ചു... പക്ഷെ എന്തിനാ അടിച്ചത്? വെറുതെ ഒരു രസത്തിനു അടിച്ചതല്ലല്ലോ...

ആ ഒരു സമയം ഞാൻ അനുഭവിച്ച ടെൻഷൻഉണ്ടല്ലോ ... നിനകതു പറഞ്ഞാൽ മനസിലാകില്ല..... ഞാനൊരു അഞ്ചോ പത്തോ മിനിറ്റ് വൈകിയിരുന്നെങ്കിൽ നീയിപ്പോ ഇവിടെയല്ല കിടക്കാ... വെള്ളയും പുതപ്പിച്ചു ഉമ്മറത്തു കിടത്തേണ്ടി വന്നേനെ....... ഞാൻ മാത്രമല്ല ടെൻഷനായത് ആ പിള്ളേര് രണ്ടും... നിന്റെ പിന്നാലെ നടക്കുന്നുണ്ടല്ലോ കല്ലൂച്ചി കല്ലൂച്ചി എന്നും വിളിച്ചു.. അവിടുന്ന് നിലവിളിക്കായിരുന്നു രണ്ടും... അവളുടെ ഓരോ കാട്ടിക്കൂട്ടല്.... സത്യമായിട്ടും ഞാൻ വിചാരിച്ചത് നീ ചാവും എന്നാ...... ന്റെ കല്ലോ അന്റെ കാര്യം ഇത്തിരി കടുപ്പം തന്നെയാ...മോളെ ഞാനൊരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്... കല്യാണം കഴിഞ്ഞു കൊച്ചുണ്ടാകുമ്പോഴേ ആൺകൊച്ചു മതി.. പെൺകൊച്ചു ആണേൽ നിന്റെ സ്വഭാവം അതിന് കിട്ടുകയും ചെയ്യും ഞാനതിനെ തല്ലി കൊല്ലുകയും ചെയ്യും..... എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ.? " അവര് മുഖത്തോട് മുഖം നോക്കിയിട്ടാണ് കിടക്കുന്നത്. അവന്റെ സംസാരം കേട്ടതും അവൾക്ക് ചിരി വന്നു. " ചിരിക്കുന്നോടി... നിന്നെ ഞാൻ.... ഇനിയെങ്കിലും കുരുത്തക്കേട് ഇത്തിരി കുറയ്ക്കാവോ.... ഇന്ന് മരണത്തിനു തൊട്ട് മുൻപുള്ള കാര്യങ്ങൾ അനുഭവിച്ചില്ലേ.... എങ്ങനെയുണ്ടായിരുന്നു അത്... നല്ല സുഖം ഉണ്ടായിരുന്നോ? " " ഈ...... "

" ഇളിക്കല്ലേടി നീയ്യ്... മുഖത്ത് വേദനയുണ്ടോ? " " അപ്പുവേട്ടൻ തല്ലിയതല്ലേ അല്ലാതെ തലോടിയതല്ലല്ലോ വേദന ഉണ്ടാകാതിരിക്കാൻ... " " നോക്കട്ടെ... " " ദാ... ഇവിടെ... പിന്നെ കണ്ടോ ചുണ്ട് പൊട്ടിയത്? " " ഞാനൊന്ന് നോക്കട്ടെ... " അവൻ നോക്കിയപ്പോൾ ചുണ്ടിന്റെ സൈഡിൽ ചെറുതായി മുറിഞ്ഞിട്ടുണ്ട്. അവനടുത്തേക്കടുത്തതും അവള് കയ്യാൽ തടഞ്ഞു. " ഉം... എന്താ? " " മുറിവ് നോക്കാൻ ആണ്... കൈ മാറ്റു.. " അവൻ കുറച്ചൂടെ അടുത്തേക്ക് വന്നു. അവന്റെ ചൂട് ശ്വാസം അവളുടെ മുഖത്ത് തട്ടാൻ തുടങ്ങി.. " ഈ ചെറിയ മുറിവിനാണോ ഇത്ര ബിൽഡപ് കൊടുത്തത്... ഇത് ഞാനിപ്പോ ശരിയാക്കി തരാം... " അവൾക് ഒരു ഗ്യാപ്പ് പോലും കൊടുക്കാതെ അവളിലേക്കു ചാഞ്ഞു ആ ചുണ്ടുകളെ സ്വന്തമാക്കി ..... ആദ്യമൊന്ന് പിടഞ്ഞെങ്കിലും പിന്നെയവൾ അത് ആസ്വദിക്കാൻ തുടങ്ങി. ചോരയുടെ ടേസ്റ്റ് അറിഞ്ഞെങ്കിലും അവൻ വിട്ടില്ല....അവള് കണ്ണുകൾ രണ്ടും അടച്ചു പിടിച്ചിട്ടുണ്ട്. അവൻ വേർപെട്ടതും അവള് കണ്ണുകൾ പതിയെ തുറന്നു. " പോ അവിടുന്ന് ദുഷ്ടാ... ന്റെ ചുണ്ട്.... " അവൻ കള്ളച്ചിരിയോടെ രണ്ടുകണ്ണുകളും ഒരുമിച്ച് അടച്ചു. " കിടന്ന് തുള്ളല്ലെടി... ഞാൻ നിന്റെ ആഗ്രഹം സാധിച്ചു തന്നതല്ലേ... എന്നിട്ട് ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ... " " എന്റെ ആഗ്രഹമോ? " " അതേ... നീ അല്ലേ കവിത എഴുതിയത്? കണ്ണടയ്ക്കാതെ നോക്കിനിൽക്കണം എന്നോ മറ്റോ... എന്തിനാ എന്നിട്ട് കണ്ണടച്ചത്? " അവൻ ഓരോ പുരികവും മാറി മാറി പൊക്കി കൊണ്ട് അവളോട് ചോദിച്ചു.

അവള് കീഴ്ച്ചുണ്ട് കടിച് ഒരുകണ്ണ് അടച്ചു അവനെ നോക്കി. " എന്താ നാണം വന്നോ? " " പോ.... ഞാൻ മിണ്ടൂലാ.... " അവൻ പതിയെ അടിച്ച സ്ഥലത്ത് തലോടി. വിരലുകൾ അവിടെ പതിച്ചു കിടക്കുന്നുണ്ട്. വേദനയായതും അവള് കഴുത്തു ചരിച്ചു. " എന്തേ? " " വേദന ആകുന്നു... " " എന്തിനാ നീ വേണ്ടാത്ത പണിക്ക് പോയെ? അതുകൊണ്ടല്ലേ.... ഇങ്ങനെ ഇടയ്ക്കിടെ കിട്ടുന്നത്.... ഇപ്പോഴേ കിട്ടുന്നതുകൊണ്ട് കല്യാണം കഴിഞ്ഞാൽ വല്യ ബുദ്ധിമുട്ട് ഉണ്ടാകില്ല നിനക്ക്... " " ഓഹ് അപ്പൊ അടിക്കില്ലല്ലോ ഭാഗ്യം... " " ആര് പറഞ്ഞു അടിക്കില്ലാന്ന്... നിനക്കത് ശീലമാകും എന്നാ ഉദ്ദേശിച്ചത്... " അവള് ചുണ്ട് കോട്ടി. നാവുകൊണ്ട് ചുണ്ട് നനച്ചപ്പോൾ അവൾക്ക് എരിയാൻ തുടങ്ങി.. വേഗം അവിടുന്ന് എണീറ്റ് കണ്ണാടിയിൽ ചെന്ന് നോക്കി... അവന്റെ പല്ല് ആഴ്ന്നിറങ്ങിയ ചെറിയ ചെറിയ പാടുകൾ കാണാൻ ഉണ്ട്. അവള് കണ്ണുരുട്ടി അവനെ നോക്കി. " എന്താടി.... എന്തിനാ നീ നോക്കി പേടിപ്പിക്കുന്നെ? " " ഇതെന്തുവാ? " " അത് നിന്റെ ചുണ്ടല്ലേ? എന്തേ? " " അതല്ല... ഇത്... " അവൻ അവളുടെ അടുത്ത് ചെന്ന് നോക്കി.. അത് കണ്ടതും അവനൊന്നു ചിരിച്ചു. " ഓഹ് നിനക്കൊന്നും അറിയാത്ത പോലെ... ഇങ്ങനെ നോക്കുന്നത് എന്തിനാ... പെട്ടന്നുള്ള ഒരു ആവേശത്തിൽ ഇത്തിരി സ്ട്രോങ്ങ്‌ കൂടി പോയി...

ആ മുറിവ് ഞാനിപ്പോ മാറ്റി തരാം... " അവനവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തുപിടിക്കാൻ നോക്കി. അവള് കൈ വിടുവിപ്പിച്ചു. " ഈ മുറിവ് മാറ്റി തരാം എന്ന് പറഞ്ഞാണ് ഈ കുഞ്ഞി കുഞ്ഞി മുറിവുകൾ ഉണ്ടാക്കിയത്... തത്കാലം ഇത് അവിടെ നിൽക്കട്ടെ... പുതിയ നമ്പറുമായി ഇറങ്ങിയേക്കുവാ... " " നിനക്ക് വേണ്ടെങ്കിൽ പോടീ... എനിക്കിപ്പോ എന്താ... " " ഓ ശരി... " " കല്ലൂച്ചി.... വാ ചായ കുടിക്കാൻ വിളിക്കുന്നു... അപ്പുവേട്ടാ....... വാ.. " " വാടി....പോയി ചായ കുടിക്കാം.. " എല്ലാവരും ഒരുമിച്ചിരിക്കുകയാണ്. പുഴുക്ക് ചുണ്ടിൽ തട്ടിയപ്പോൾ അവൾക് നീറ്റലുണ്ടായി.. " എനിക്ക് വേണ്ടാ... എരിയുന്നു.. " അവളത് പറഞ്ഞപ്പോൾ അപ്പു അവളെ നോക്കി സൈറ്റ് അടിച്ചു. " എടാ നീ കാരണമല്ലേ അവൾക്ക് തിന്നാൻ പറ്റാതെ വന്നത്? " അമ്മമ്മ ചോദിച്ചതും അവൻ പേടിച്ചു. അമ്മമ്മ എങ്ങാനും കണ്ടോ ഇനി ഇവളെ ഞാൻ... അവനൊന്നു വിളറി പോയി. കല്ലുവും നേരെ മറിച്ചല്ലായിരുന്നു അവള് വേഗം ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു.. " എന്താടാ നീ ഇങ്ങനെ നോക്കുന്നത്. നീ അത്ര ശക്തിയിൽ അടിച്ചിട്ടല്ലേ ഇവളുടെ ചുണ്ട് പൊട്ടിയത്... ഇനി ഞാൻ കാണട്ടെ നീ വേദനയാക്കുന്നത്... " അത് കേട്ടതും അവനു ശ്വാസം നേരെ വീണു. " അതമ്മമ്മേ ആ ടെൻഷനിൽ പറ്റിയതാ... " അവൻ വേഗം കഴിച്ചെണീറ്റ് വീട്ടിലേക്ക് പോയി.

കുറച്ചുനേരം കഴിഞ്ഞാണ് ഗീതയും കല്ലുവും പോയത്.. അവരെത്തിയതും കണ്ണൻ വന്നു.കല്ലു ടി വി യുടെ മുന്നിലായിരുന്നു.... " ഡീ...ന്നാ... ഡയരി മിൽക്ക്.. " അവനവൾക്ക് നീട്ടി. അവള് മുഖമുയർത്തിയപ്പോഴാണ് വിരലിന്റെ പാട് കാണുന്നത്. " ഇതെന്താ മുഖത്ത്... ഏഹ്... അമ്മ അടിച്ചോ? അമ്മേ... അമ്മേ... ഇതെന്താ ഇത്... ആരാ ഇവളെ അടിച്ചത്... " " എടാ.. അത്.... അപ്പു തല്ലിയതാ... " അത് കേട്ടതും കണ്ണന് ദേഷ്യം വന്നു. " അവനാരാ ഇവളെ തല്ലാൻ... എന്നിട്ട് അമ്മയൊന്നും പറഞ്ഞില്ലേ... അവൻ ഞാൻ കൊടുക്കാം... " " എടാ കണ്ണാ നീയൊന്ന് അടങ്... അവനില്ലായിരുന്നെങ്കിൽ കാണായിരുന്നു... " " എന്തേ... " അവരുണ്ടായതൊക്കെ അവനോട് പറഞ്ഞു. " നീ മണ്ണൊക്കെ ടെസ്റ്റ്‌ ചെയ്ത് തീർന്നിട്ടാണോ ഇപ്പൊ വെള്ളം ടെസ്റ്റ്‌ ചെയ്യാൻ പോയെ... " അവനവളുടെ ചെവിക്ക് പിടിച്ചു.. " വിട് ഏട്ടാ.... " " എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ...? പോട്ടെ സാരല്യ... " അവൻ വേഗം മാറ്റി വന്നു. ഗീത അവനുള്ള ചായ എടുത്തു കൊടുത്തു... " എടാ കണ്ണാ.... നിനക്ക് ഒരു കത്ത് പോസ്റ്റുമാൻ കൊണ്ടുതന്നിട്ടുണ്ട്... " കല്ലു അവനെ ഒന്ന് നോക്കി. " ഏഹ് കത്തോ? നോക്കട്ടെ അമ്മേ... " " അതിന് നിനക്കാണോ... അവനല്ലേ കത്ത്... " " ഞാൻ നോക്കി വിചാരിച്ചു ഇപ്പൊ എന്താ പ്രശ്നം? " " എനിക്ക് വന്നതല്ലേ ഞാൻ നോക്കിക്കോളാ... "

" അമ്മേ എവിടെയാ പറാ.... " അവള് അവന്റെ റൂമിൽ കയറി തപ്പാൻ തുടങ്ങി. അമ്മ വേഗം അവരുടെ റൂമിൽനിന്നും അതെടുത്തു അവനു കൊടുത്തു...അവള് പുച്ഛിച്ചോണ്ട് അവിടെ വന്നിരുന്നു.. അവന്റെ കയ്യിൽനിന്നും തട്ടി പറയ്ക്കാൻ നോക്കി. " പോടീ അവിടുന്ന്.... അമ്മേ നിങ്ങൾ രണ്ടാളോടും ഞാൻ അപ്പോഴേ പറഞ്ഞതാ ഇതിനെ തവിടു കൊടുത്തു വാങ്ങേണ്ട എന്ന്... വാങ്ങുമ്പോൾ നിങ്ങൾക്ക് നല്ലതിനെ നോക്കി എടുത്തോടായിരുന്നോ... " " നീ പോടാ ... മത്തങ്ങ തലയാ... നിന്നെയാ തവിടു കൊടുത്ത് വാങ്ങിയത്..... " " നീ പോടീ.... ചൈനമോറി... " " രണ്ടും തുടങ്ങിയോ....? കല്ലൂ അവനിപ്പോ വന്നല്ലേ ഉള്ളൂ... ഞാൻ അങ്ങോട്ട് വന്നാൽ നിനക്കിപ്പോ കിട്ടും.... " " ഓ ഒരു പുന്നാരമോൻ... ഞാൻ പോവാ... അമ്മായിന്റെ അങ്ങോട്ട്.. " അവളവിടുന്ന് എണീറ്റു.. " കല്ലൂ പോകുമ്പോൾ ഇതുംകൂടെ എടുത്തോ " അവര് വേഗം ഒരു പാത്രം അവളുടെ കയ്യിൽ കൊടുത്തു. അവിടെ എത്തിയപ്പോ അപ്പു ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് കണ്ടത്... കളിച് ചിരിച്ചാണ് സംസാരം. അവൾക്കത് അത്രയ്ക്കങ്ങട് സുഖിച്ചില്ല. പോരാത്തതിന് അവന്റെ അടുത്തേക് ചെന്നപ്പോൾ ഓടിച്ചു വിട്ടു. അവള് കുറേനേരം അമ്മായിയോട് കഥ പറഞ്ഞിരുന്നു.. അരമുക്കാൽ മണിക്കൂറായിട്ടും ഫോൺ ചെയ്ത് തീർന്നില്ലായിരുന്നു... "കുറേനേരമായല്ലോ ഇതാരോടാ അമ്മായി അപ്പുവേട്ടൻ ഈ കൊഞ്ചുന്നേ? " " അതാ ശ്രീമോള് ആണെന്നാ തോന്നുന്നത്... " അവൾക്ക് ദേഷ്യവും സങ്കടവും വരാൻ തുടങ്ങി.................... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story