❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 8

Chekuthante pennu

രചന: ആര്യ പൊന്നൂസ്

"കുറേനേരമായല്ലോ ഇതാരോടാ അമ്മായി അപ്പുവേട്ടൻ ഈ കൊഞ്ചുന്നേ? " " അതാ ശ്രീമോള് ആണെന്നാ തോന്നുന്നത്... " അവൾക്ക് ദേഷ്യവും സങ്കടവും വരാൻ തുടങ്ങി.......മാമൻ വിളിച്ചതും അമ്മായി ഇപ്പൊ വരാം എന്ന് പറഞ്ഞു അകത്തേക്കു നടന്നു. അപ്പു കിണറിന്റെ വക്കിൽ ഇരുന്നാണ് സംസാരിക്കുന്നത്. അവള് ശബ്ദം ഉണ്ടാക്കാതെ അവനെന്താ പറയുന്നതെന്ന് കേൾക്കാൻ അങ്ങോട്ട് ചെന്നു...... " ലച്ചുമോള് കഴിച്ചോ? " അവന്റെ ചോദ്യം കേട്ടതും അവനെ കിണറിലേക്ക് തള്ളിയിടാനാണ് അവൾക് തോന്നിയത്... " ഹ്മ് ഒരു ലച്ചുമോള്... ശരിയാക്കി തരാം ഞാൻ.... " അവള് ദേഷ്യത്തിൽ ഇത്തിരികൂടി മുന്നോട്ട് നടന്നതും അവളുടെ കൈത്തട്ടി തൊട്ടി കിണറ്റിൽ വീണു. അത് കേട്ട് തിരിഞ്ഞ അപ്പു കല്ലുവിനെ കണ്ടതും കൈ പിടിച്ചു അവന്റെ മുന്നിലേക്ക് നിർത്തി. " മോളെ ഒരു മിനിറ്റ് ഞാനിപ്പോ അങ്ങോട്ട്‌ വിളിക്കാം... " കല്ലു പല്ലുകടിക്കുകയായിരുന്നു. " എന്താടി... നീയെന്താ ഇവിടെ? " " ഒന്നൂല്യ... ആരാ വിളിച്ചത്? കുറേ നേരമായല്ലോ തുടങ്ങിയിട്ട്.. " " ആരായാലും നിനക്കെന്താ.... ഇനി ഇവിടെ തപ്പി തടഞ്ഞു കിണറ്റിൽ വീഴാൻ വന്നതാണോ? വീട്ടിൽ പോകാൻ നോക്ക്... " " ഞാൻ പൊക്കോളാ.... ശ്രീലക്ഷ്മി ആണോ വിളിച്ചത്? " " ആണെങ്കിൽ? " " എന്തിനാ വിളിച്ചേ? "

" അതൊക്കെ അറിഞ്ഞിട്ട് നിനക്കിപ്പോ എന്താ? ഇവിടുന്ന് ചുറ്റി തിരിയാതെ വീട്ടിൽ പോടീ... " അവളവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല... " നീയെന്താടി നോക്കി പേടിപ്പിക്കുന്നത്? " " അപ്പുവേട്ടൻ എന്തിനാ അവളെ വിളിക്കുന്നെ? കുറേ നേരായല്ലോ തുടങ്ങിയിട്ട്... " " കല്ലൂ നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കണ്ട... ഞാൻ ഒന്ന് സംസാരിച്ചോണ്ട് നിനക്കിപ്പോ എന്താ.... ഒരുമാതിരി ചീപ് സ്വഭാവം കാണിക്കരുത് നീയ്യ്... " അവൾക്ക് കരച്ചില് വന്നു.. " എന്തിനാടി കരയുന്നെ? " " ഒന്നൂല്യ ഞാൻ പോവാ... ഇനി വാ കല്ലോ കില്ലോ വിളിച്ചോണ്ട് കാണിച്ചു തരാം ഞാൻ.. " അവള് തിരിഞ്ഞു നടന്നു. " ഒരു മോള്... ന്നെ എടി വാടി പോടീ.... ഒരു ലച്ചുമോള്... തേനല്ലേ ഒഴുകുന്നത്... ജന്തു... " അവളെന്തൊക്കയോ പറഞ്ഞു നടക്കുന്നതാണ് പുറത്തേക്ക് വന്നപ്പോൾ ശ്രീജ കാണുന്നത്. " മോളെ നീയെന്തൊക്കെയാ ഈ പറയുന്നത്... എന്താ പറ്റിയത്... " " ഒന്നൂല്യ അമ്മായീ ഞാൻ വീട്ടിൽ പോവാ... " അവള് പോകുന്നതും നോക്കി നിൽക്കായിരുന്നു അപ്പു. " എടാ നീയെന്തിനാടാ അതിനെ ഇങ്ങനെ ദേഷ്യപ്പെടുത്തുന്നെ? " " വെറുതെ ഒരു രസല്ലേ... " അവര് അവന്റെ അടുത്തേക് വന്നു. " എടാ നീ എന്തിനാ ഇന്നലെ രാത്രി അവളുടെ അടുത്ത് പോയത്? " അവനൊന്നു വിളറി.

" അമ്മേ... അത്... ഞാൻ... " " നീ ഉരുളാതെ കാര്യം പറാ... ഞാൻ കണ്ടതാ... പിന്നെ അച്ഛനിരിക്കുന്നതോണ്ടാ അപ്പൊ ചോദിക്കാതിരുന്നേ... എന്താ കാര്യം... നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ...? " " ഉം.... എനിക്കവളെ ഇഷ്ടാ... അവൾക്ക് എന്നെയും... " " അങ്ങനെയാണേൽ ഞാൻ അച്ഛനോട് പറഞ്ഞിട്ട് മാമനോട് സംസാരിക്കാൻ പറയട്ടെ... " " ഇപ്പൊ അമ്മ ആരോടും പറയണ്ടാ... എന്റെ ജോലി ഒന്ന് സെറ്റ് ആകട്ടെ... എന്നിട്ടാകാം... " " ഉം.... ശരി ഞാനാരോടും പറയുന്നില്ല... പിന്നെ ഈ രാത്രിയിലുള്ള പോക്ക് അങ്ങ് നിർത്തിക്കോ... എന്തെങ്കിലും പറ്റിയാൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല.... " അമ്മ അതും പറഞ്ഞു തിരിഞ്ഞ് നടന്നു. അപ്പുവിന് ആകെ ചമ്മലാകാൻ തുടങ്ങി... ഒരുപാട് തവണ അവളെ അടുത്ത് കിട്ടിയിട്ടുണ്ടെങ്കിലും ഇന്ന് ആദ്യമായിട്ടാണ് അവളെ ഇങ്ങനെ കിസ് ചെയ്തതു തന്നെ .. അമ്മ തെറ്റിദ്ധരിച്ചതിൽ ഒരുമാതിരി ഫീൽ ആകാൻ തുടങ്ങി.... അവൻ വേഗം അകത്തേക്ക് കയറി. അമ്മയുടെ അടുത്തേക് ചെന്നു. " അമ്മേ... " " ഉം... എന്താ... " " അത്... ഞാൻ വീട്ടിനകത്തേക്കൊന്നും കയറാറില്ല...

ആ ജനലിന്റെ അവിടുന്ന് തട്ടി വിളിച്ചതാ... " " ഉം... ശരി.. " കല്ലു എന്തൊക്കയോ പറഞ്ഞു തിണ്ണയിൽ വന്നിരുന്നു. അപ്പോഴാണ് അവളുടെ മുടി ആരോ പിടിച്ചു വലിച്ചത്. " വിടെടാ... പട്ടീ...." തിരിഞ്ഞുനോക്കാതെയാണ് അവളത് പറഞ്ഞു. ഒന്നുകൂടി ശക്തിയിൽ മുടി പിന്നെയും വലിച്ചു. " എടാ നാറി... നിനക്ക് ഞാൻ തരാം.. " അവള് തല്ലാൻ കയ്യും ഓങ്ങി തിരിഞ്ഞു. പുറകിൽ അച്ഛനിരിക്കുന്നുണ്ട്. " തല്ല് സ്വന്തം തന്തയെ തന്നെ തല്ല്... " " ഈ അച്ഛനായിരുന്നോ... ഞാൻ ഏട്ടനാണ് വിചാരിച്ചിട്ടല്ലേ.... " " ഓ... എന്തായിരുന്നു ഇന്ന്? " " ഇന്നെന്തു... ഒന്നൂല്യല്ലോ... " " കിണറിനു നല്ല ആഴം ഉണ്ടോ...? " " അപ്പൊ അറിഞ്ഞായിരുന്നു... പണി കഴിഞ്ഞ് വന്നപ്പോൾ തന്നെ കെട്ടിയോൾ പറഞ്ഞുകാണും.. " " അമ്മയാണ് പറഞ്ഞത്... " " അതല്ലേ ഞാനും പറഞ്ഞെ.. " " നിന്റെ അമ്മയല്ലെടി എന്റെ അമ്മ... " " ആണോ.... ഇന്ന് നേരെ അങ്ങോട്ടാണോ പോയെ...? " " ആ... ഇനി അടുത്തത് നീ എവിടെയാ കണ്ടുവെച്ചത്? " " എവിടെയും കണ്ടുവച്ചിട്ടില്ല... അച്ഛൻ ഇന്ന് ഒന്നും കൊണ്ടോന്നില്ലേ? " " എനിക്കിത് എന്തിന്റെ കേടായിരുന്നു...

വല്ല വാഴയും വച്ചിരുന്നേൽ രണ്ട് കൊലയെങ്കിലും കിട്ടുമായിരുന്നു. " " അതപ്പോ ആലോചിക്കണമായിരുന്നു.... " അവള് പുച്ഛിച്ചോണ്ട് അകത്തേക്ക് കയറി. അടുക്കളയിൽ പപ്സ് ഇരിക്കുന്നത് കണ്ടു. " അമ്മേ... ഏട്ടൻ തിന്നോ പപ്സ്? " " ഇല്ലാ... നീ കഴിക്കുമ്പോ അവനും എടുത്തോ... " " ആഹ്... നിന്നെ ഞാനിന്ന് കഴിപ്പിക്കാടാ...ന്നെ തവിടു കൊടുത്ത് വാങ്ങിയതാണല്ലേ " അവളതിലെ മുട്ടയും ഉള്ളിയും മാറ്റി പകരം മുളക്കെടുത്തു തിരുകി വച്ചു. ഒരു പ്ളേറ്റിലിട്ട് അവന്റെ റൂമിൽ കൊണ്ട് വച്ചു. " ഏട്ടാ.... അന്റെ പപ്സ് ഇവിടെ വച്ചിട്ടുണ്ടട്ടോ.. " അവള് വേഗം അതുംപിടിച്ചു തിണ്ണയിൽ വന്നിരുന്നു. അച്ഛൻ പുറത്തേക്കിറങ്ങുന്നുണ്ട്.. " എങ്ങോട്ടാ അച്ഛൻ? " " കുറിടേ പൈസ കൊടുക്കാൻ... " " വരുമ്പോൾ പരിപ്പ്‌വട കൊണ്ടോരോ? " " ആദ്യം കയ്യിലിരിക്കുന്നത് തിന്നാൻ നോക്ക്... ന്നിട്ടല്ലേ... " " മര്യാദക് കൊണ്ടോന്നോ... " " എടീ ഞാൻ നിന്റെ അച്ഛനാ... നീയിത് കേട്ടോ ന്നോട് ഓള് ഓർഡർ ഇടാ... " " ഇങ്ങക്ക് അത് കേട്ടാൽ പോരാ... കുറച്ചൂടെ തലയിൽ കേറ്റി വച്ചോ... " അയാളൊന്നും പറയാതെ വേഗം പോയി.

അമ്മയും ഉള്ളിലേക്കു ചെന്നു. അവരുടെ മുന്നിൽ സങ്കടം മറച്ചു വച്ചെങ്കിലും അവര് മാറിയപ്പോൾ ദേഷ്യം വരാൻ തുടങ്ങി. അവള് ഫോണെടുത്തു അവനെ വിളിച്ചു. കോൾ ബിസി... അവള് പിന്നെയും തിണ്ണയിൽ തന്നെ വന്നിരുന്നു. അവിടുന്ന് നോക്കിയപ്പോൾ കണ്ടു അപ്പു ടെറസിൽ നിൽക്കുന്നത് കയ്യിൽ ഫോണുണ്ട് ആരോടോ സംസാരിക്കുകയാണ്... " ശരിയാക്കി തര ഞാൻ... നോക്കിക്കോ അപ്പുവേട്ടന്റെ മുന്നിൽ നിന്ന് തന്നെ കുട്ടേട്ടനെ വിളിക്കും... എന്താക്കും എന്ന് അറിയണല്ലോ.. " അവളോരോന്ന് എണ്ണിപെറുക്കുമ്പോഴാണ് കണ്ണൻ അങ്ങോട്ട് വന്നത്. " എടീ... " " എന്താ... " " നീയാണോ അത് ചെയ്തേ...? " " ഈ കണ്ടുപിടിച്ചല്ലേ... " " എനിക്കറിയാം നീ തന്നെ ആകും എന്ന്... അല്ലാതെ അത്രയ്ക്കു കുരുട്ടുബുദ്ധിയൊന്നും ആർക്കും ഇല്ലാ... നീ എന്തിനാ അങ്ങനെ ചെയ്തേ? " " എന്തിനാ ന്നെ തവിടു കൊടുത്തു വാങ്ങിയതാണെന്ന് പറഞ്ഞെ? " " അതിന് ഇങ്ങനെ ചെയ്യണോ? " " എനിക്കപ്പോ ഇതാ തോന്നിയെ... " " ഉം.... നീയാ ചെയ്തതെന്ന് വിളിച്ചു പറ രാധൂനെ അവളതിന്റെ പേരിൽ ന്നോട് തെറ്റി " " എന്ത് ? "

" എടീ രാധൂനെ... ന്നാ വിളിക്ക്... " " നിന്റെ പപ്സിൽ മുട്ട മാറ്റി മുളക് വച്ചതിനു എന്തിനാ തെറ്റുന്നെ... " " പപ്സിൽ മുളകോ... നീ എന്താ പറയുന്നത്... ആനകാര്യത്തിന്റെ ഇടയ്ക്കാ ചേനകാര്യം... നീ ഗ്രീറ്റിങ്സിന്റെ കാര്യം വിളിച്ചു പറ... " " ഏത് ഗ്രീറ്റിംഗ്സ്....നിനക്കെന്താ പ്രാന്തായോ? " " കല്ലൂ കളിക്കല്ലേ... നീയല്ലേ എനിക്ക് ഗ്രീറ്റിംഗ്സ് അയച്ചത്? " " പിന്നേ നിനക്ക് ഗ്രീറ്റിംഗ്സ് അയക്കലല്ലേ എനിക്ക് പണി. " " പിന്നേ ആരാടി ഇത് അയച്ചേ? " അവനൊരു ഗ്രീറ്റിംഗ് കാർഡ് നീട്ടി. അവള് വേഗം വാങ്ങി.. " എടാ ഏട്ടാ... ഇത് നല്ല വിലയുള്ള കാർഡ് ആണ്. ഇത്രയും വിലയുള്ളത് നിനക്ക് ഞാൻ അയക്കോ....? " അവൻ നെറ്റിച്ചുളിച് അവളെ നോക്കി. അവള് വേഗം അത് തുറന്നു അതിലിരിക്കുന്നത് വായിക്കാൻ തുടങ്ങി. " എൻ ഹൃദയത്തിൻ ശ്രീക്കോവിലിലെ ആരാധനാ മൂർത്തിയാണ് നീ...... അങ്ങയോടു എന്നും ആരാധനയായിരുന്നു... പിന്നീട് പ്രണയം എന്നിൽ നാമ്പിട്ടതു എന്നാണെന്നു പോലും എനിക്കറിയില്ല. കാത്തിരിക്കുന്നു നാഥാ നിൻ വിരലാൽ എൻ സീമന്ദരേഖയിൽ ചുവപ്പണിയും നാളിനായി... " വായിച്ചു കഴിഞ്ഞതും അവള് ചിരിക്കാൻ തുടങ്ങി....

" പറാ... നീയല്ലേ അയച്ചത്... " " ഞാനല്ലെടാ പൊട്ടാ. രാധു ആകും... " " അവളല്ലെടി... ഞാൻ അവളാകും എന്ന് കരുതി അവളോട് ചോദിച്ചു... അതിപ്പോ ആകെ പ്രേശ്നമായി... അപ്പൊ ഞാൻ വിചാരിച്ചു നീ ആകും എന്ന്. സത്യം പറ നീയല്ലേ... " " നീ പോടാ... ഒരു മിനിറ്റ് ഇപ്പൊ ക്ലിയർ ചെയ്ത് തരാം." അവളെണീറ്റു അകത്തേക്ക് പോയി. തിരിച്ചുവരുമ്പോൾ അവളുടെ ബുക്സ് എടുത്ത് അങ്ങോട്ട്‌ വന്നു. " നീയിത് നോക്ക് എന്റെ ഹാൻഡ് റൈറ്റിങ്ങും ഇതും. " അവനത് നോക്കി ഒരുപാട് വ്യത്യാസം ഉണ്ട്. " അപ്പൊ നീയല്ലേ... " " എടാ നിന്റെ ഉണ്ടകണ്ണുണ്ടല്ലോ കുത്തി ഞാൻ പൊട്ടിക്കും. " " കല്ലൂ തുടങ്ങിയോ രണ്ടും... " അമ്മ ടി വി യുടെ മുന്നിൽ നിന്ന് വിളിച്ചതും അവള് പോയി വാതിലടച്ചു. " എടീ ഇത് ആരാ അയച്ചത്.. ഇതാണ് പോസ്റ്മാൻ തന്നത്.. " " നന്നായി... ഞാനൊന്ന് ചോദിച്ചപ്പോൾ എന്തായിരുന്നു ജാഡ. നിനക്കിത് കിട്ടണം. അയച്ചാളുടെ അഡ്രെസ്സ് ഇല്ലേ? " " ഇല്ലെടി.. മോളേ കല്ലോ.... കല്ലോ... " " മം എന്താണ്? " " തത്കാലം ഇതൊന്ന് ഏറ്റെടുക്കുമോ പ്ലീസ് " " അയ്യോടാ... എനിക്കൊന്നും വയ്യാ... " " നല്ല മോളല്ലേ... ഏട്ടന്റെ പുന്നാര അല്ലേ? "

" മതി പതപ്പിച്ചത്... നിന്നോട് ഒരു പാദസരം ചോദിച്ചപ്പോ എന്താ നീ പറഞ്ഞെ പറ്റില്ലാന്നു ല്ലേ... " " അത് ഞാൻ വെറുതെ പറഞ്ഞതാ... ഈ തവണ സാലറി കിട്ടിയാൽ ആദ്യം നിനക്ക് പാദസരം.." " വാക്ക് മാറ്റോ? " " ഇല്ലാ സത്യം... " " വാക്ക് മാറ്റിയാൽ മൊത്തത്തിൽ കുളമാക്കി നിന്റെ കയ്യിൽ തരും.. ശരി നീ വിളിച്ചു താ." അവൻ വിളിച്ചു കൊടുത്തു. " ന്നെ വിളിക്കണ്ടാന്ന് പറഞ്ഞതല്ലേ.. എനിക്കൊക്കെ മനസിലായി എന്നെ ചീറ്റ് ചെയ്യായിരുന്നു... you bloody bitch.... " " രാധൂ ഞാനാ.... നിനക്കൊന്ന് ഹലോ എങ്കിലും പറയാൻ പാടില്ലേ.... " " കല്ലൂ നീയത് അറിഞ്ഞോ? നീയാണോ അത് അയച്ചത്? " " അത്.... ആഹ് അവനിട്ടൊരു പണി കൊടുക്കാൻ... സോറി.. ഇപ്പൊ ഹാപ്പി ആയോ? " " ഉം.... " " ശരിയെന്നാ ഞാൻ ഇത്തിരി കഴിഞ്ഞു വിളിക്കാം . " കണ്ണൻ അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കായിരുന്നു. " ഇന്നാ ഫോൺ സോൾവ് ആക്കിയിട്ടുണ്ട്. വാക്കെങ്ങാനും മാറിയാൽ മോനെ നിന്നെ ഞാൻ ശരിയാക്കും... " " ആ ശരി. " അവളവിടുന്ന് എണീക്കാൻ നോക്കിയതും അവൻ കൈ പിടിച്ചു അവിടെ ഇരുത്തി. " ഒരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്...

ആ നാറി കിണറ്റിൽ വീഴുന്നത് ലൈവ് ആയിട്ട് നമുക്ക് കാണാം.. " കണ്ണൻ അപ്പുവിനെയും നോക്കിയിരിക്കുകയായിരുന്നു. " കുറേ നേരായല്ലോ ഇവനിത് തുടങ്ങിയിട്ട്. ഇനി വല്ല പെണ്ണും സെറ്റായോ? അങ്ങനെ വല്ലതും ആണേൽ അവളുടെ വിധി... " " അതെന്താ അങ്ങനെ പറഞ്ഞത്? " " നിനക്ക് അവന്റെ സ്വഭാവം അറിയില്ലേ ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് മെക്കട്ട് കേറാൻ നിൽക്കും. മറ്റുള്ളവരുടെ നെഞ്ചത്തൊട്ട് കേറാൻ അവനു പണ്ടേ വല്യ ഇഷ്ടാ... അവനെ വല്ലവളും സ്നേഹിക്കുന്നുണ്ടേൽ ഒന്നുകിൽ അവൾക്ക് മുഴുത്ത വട്ടായിരിക്കും അല്ലെങ്കിൽ അവളായിരിക്കും ക്ഷമ കണ്ടുപിടിച്ചത്..... " അപ്പോഴേക്കും അവൻ ടെറസിൽ നിന്നും പോയിരുന്നു. കണ്ണൻ കല്ലുവിന്റെ തോളിൽ കൂടി കയ്യിട്ടു... " ഇനി ഈ കിറുക്കിക്ക് ഒരു കിറുക്കനെ കണ്ടുപിടിക്കണം... " " അത് ഞാൻ കണ്ടുപിടിച്ചോളാ... ഏട്ടൻ അതോർത്തു ടെൻഷൻ ആകണ്ട... " " അതൊക്കെ ഓക്കേ എന്റെ സ്റ്റാറ്റസ്സിനു പറ്റിയവനെ വേണം എനിക്ക് അളിയനായി കണ്ടുപിടിക്കാൻ... " " ജില്ലാ കളക്ടർ മതിയോ? " " പോടീ..... " അവനെണീറ്റ് പോയി. അവള് കണ്ണൻ പറഞ്ഞതും ആലോചിച്ചു ഇരിക്കാൻ തുടങ്ങി. ' ഇനി അവൻ പറഞ്ഞപോലെ എനിക്ക് വട്ടാണോ??? '................. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story