❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 9

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അവള് കണ്ണൻ പറഞ്ഞതും ആലോചിച്ചു ഇരിക്കാൻ തുടങ്ങി. ' ഇനി അവൻ പറഞ്ഞപോലെ എനിക്ക് വട്ടാണോ??? ഏയ്‌ വട്ട് ഇല്ലാ...ക്ഷമ... അതും ഇല്ലാ... പിന്നെ എന്താ......ഈ ഏട്ടൻ പറയുന്ന പോലെ അപ്പുവേട്ടന് ദേഷ്യം മാത്രല്ല കൂടുതൽ.... ചങ്ക് പറിച്ചു തന്നു സ്നേഹിക്കാനും അറിയാം...' അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അടുത്ത നിമിഷം തന്നെ ദേഷ്യവും സങ്കടവും വരാൻ തുടങ്ങി. ' ദുഷ്ടൻ... അവളോട് കൊഞ്ചിക്കുഴയുക അല്ലായിരുന്നോ.... ഇത്രേം നേരമായിട്ട് ഒന്ന് എന്നെ വിളിക്കാൻ തോന്നിയില്ലല്ലോ. തല്ലാനും ചീത്ത പറയാനും എന്നെ വേണം.... കൊഞ്ചാൻ വേറെ വല്ലവരും... ഹ്മ്....' അവള് അവിടുന്ന് എണീറ്റ് അകത്തു പോയി കിടന്നു. വെറുതെ ഫോൺ നോക്കിയപ്പോൾ അപ്പുവേട്ടന്റെ മിസ്ഡ് കോൾസ് ഉണ്ട്. ആദ്യം ഡയൽ ചെയ്യാമെന്ന് കരുതിയെങ്കിലും ഇത്തിരി ജാടയിടാം എന്ന് വിചാരിച്ചു. ഫോൺ അവിടെ തന്നെ വച്ചു ഭക്ഷണം കഴിക്കാൻ വന്നു. തിരിച്ചു ചെന്ന് നോക്കിയപ്പോൾ കുറേ മിസ്ഡ് കോൾസും ഒപ്പം പൂരത്തെറി പറഞ്ഞോണ്ടുള്ള മെസേജ്സും... അവള് തിരിച്ചുവിളിക്കാൻ തുടങ്ങുമ്പോഴേക്കും അവൻ ഇങ്ങോട്ട് വിളിച്ചു. അവള് സംസാരിച്ചു തുടങ്ങുന്നതിനു മുൻപേ തുടങ്ങി ചീത്ത വിളിക്കാൻ. എല്ലാം കൂടി ആയപ്പോ ദേഷ്യം വന്ന് അവള് ഫോൺ കട്ട്‌ ചെയ്ത് സ്വിച്ച് ഓഫാക്കി.

അവനു ദേഷ്യം വന്ന് കൈകൊണ്ട് ഭിത്തിയിൽ കുത്തി. കുറേ നേരം വിളിച്ചോണ്ടിരിന്നു അപ്പോഴൊക്കെ ഫോൺ ഓഫ്. അവൻ വേഗം ടെറസിൽ കയറി അങ്ങോട്ട് നോക്കി അവളുടെ റൂമിൽ ലൈറ്റ് കാണുന്നില്ല.. അവനങ്ങനെ അവിടെ നിന്നു. എല്ലാ ലൈറ്റും ഓഫായപ്പോൾ അങ്ങോട്ടേക്ക് ചെന്നു. അവളുടെ ജനലിൽ മുട്ടാൻ തുടങ്ങി. അവള് വേഗം ഫോൺ ഓണാക്കി അവനെ വിളിച്ചു. " തുറക്കെടി... " ജനല് തുറന്നതും കലിപ്പൂണ്ട് നിൽക്കുന്ന അപ്പുവിനെയാണ് കണ്ടത്.. അവൻ വേഗം അവളുടെ കൈപിടിച്ചു വലിച്ചു തിരിച്ചു. " ന്നെ വേദനിപ്പിക്കാനാണോ ഇപ്പൊ വന്നേ? " " ഇയ്യ് എന്താ ഫോൺ ഓഫാക്കിയത് ? നിന്നോട് ഞാൻ എപ്പോഴും പറയാറുള്ളതാ അത്.... എന്താടി നാവിറങ്ങി പോയോ?.. " " അപ്പുവേട്ടൻ എന്തിനാ അവളെ വിളിച്ചു കൊഞ്ചാൻ നിന്നെ... ഞാൻ എപ്പോഴും പറയുന്നതാ എനിക്കത് ഇഷ്ടല്ലാന്ന്. പിന്നെയും എന്തിനാ? " " എടീ അവളെ ഞാൻ അനിയത്തി ആയിട്ടാണ് കാണുന്നത്... അല്ലാതെ നീ കരുതുന്നത് പോലെ കൊഞ്ചിയതൊന്നുമല്ല. " " അപ്പുവേട്ടൻ അങ്ങനെ ആവും എന്ന അവളെങ്ങനെ അല്ല അപ്പുവേട്ടനെ കാണുന്നെ... ഞാൻ അത് എത്ര വട്ടം പറഞ്ഞു? " " അത് നിന്റെ ഊഹം അല്ലേ... ഇനി സപ്പോസ് അവള് നീ ഉദ്ദേശിച്ചപോലെയാണ് കാണുന്നതെങ്കിൽ നമുക്കെന്താ?

എന്റെ ജീവിതത്തിൽ നിനക്കല്ലാതെ മറ്റൊരുപെണ്ണിനും സ്ഥാനമില്ല പിന്നെ എന്താ? " " ശരി സമ്മതിച്ചു...അങ്ങനെയാണേൽ കുട്ടേട്ടൻ എന്നെ വിളിക്കുന്നതിൽ ഇനി മുതൽ അപ്പുവേട്ടന് ഒരു പ്രേശ്നവും ഉണ്ടാകാൻ പാടില്ല... ഓക്കേ ആണോ? " " ഡീ മറ്റവളെ നിർത്തിക്കോ നീയ്യ്.. ജനലുണ്ടായത് നിന്റെ ഭാഗ്യം.... ഇല്ലേൽ കിട്ടുമായിരുന്നു നിനക്ക്... " അവളുടെ കണ്ണ് നിറയാൻ തുടങ്ങി. " എന്തിനാടി കരയുന്നെ? " " ഒന്നൂല്യ അപ്പുവേട്ടൻ പൊയ്ക്കോ... നിക്ക് ഉറങ്ങണം... " തലയും താഴ്ത്തി അവളത് പറഞ്ഞപ്പോ അവനെന്തോപോലെ തോന്നി... " ന്റെ കല്ലൂ.... വിട്ടേക്ക്.... ഞാൻ അവളെ വിളിച്ചതിനാണോ? എടീ അവളിവിടെ ഹോസ്റ്റലിൽ ആണ് നിൽക്കുന്നെ. ഇന്നാള് അമ്മായി വിളിച്ചപ്പോ പറഞ്ഞതാ ഇടയ്ക്ക് അവളുടെ കാര്യങ്ങൾ ഒന്ന് ശ്രെദ്ധിക്കാൻ.... അതുകൊണ്ട് വിളിച്ചെന്നെ ഉള്ളൂ... പിന്നെ നീയാവിടെ പമ്മി നിൽക്കുന്നത് കണ്ടുകൊണ്ട് തന്നെയാ മോളേ തേനേ ന്നൊക്കെ വിളിച്ചേ..... ശരി ഇനി അവളെ വിളിക്കില്ല പോരെ? ഇനിയെങ്കിലും ഒന്ന് ചിരിക്ക്... ഈ കടന്നലു കുത്തിയപോലെയുള്ള മോന്തയും കണ്ട് പോയി കിടന്നാൽ ഉറക്കം കിട്ടില്ല..." അവളൊന്ന് ചിരിച്ചു.. " ഫോൺ എടുക്കണേ... ഞാൻ പോവാ.. " അവൻ വേഗം ടെറസിൽ കൂടി താഴോട്ട് ഇറങ്ങി. സ്റ്റെപ് ഇറങ്ങി എത്തിയതും മുന്നിൽ അമ്മ നിൽക്കുന്നത് കണ്ട് അവനൊന്നു പതറി.

" അപ്പൊ ഇത് വഴി ആണല്ലേ നിന്റെ പോക്ക് വരവ്... കുറച്ചു മുൻപല്ലേ ഞാൻ നിന്നോട് കാര്യം പറഞ്ഞത്... " " അവളുടെ ഫോൺ ഓഫായിരുന്നു. അതാ പോയത്.. " അവര് തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ റൂമിൽ കയറി കതകടച്ചു... അവളെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു.. പിറ്റേന്ന് ഞായറാഴ്ച കണ്ണന് ലീവായതുകൊണ്ട് കല്ലു അവന്റെ പിന്നാലെ ആയിരുന്നു. എപ്പോഴും അങ്ങനെ ആവുന്നത് കൊണ്ട് തന്നെ അപ്പുവിന് ഞായറാഴ്ച ദിവസത്തോട് ഒരു ചെറിയ അമർഷം ഇടയ്ക്കൊന്ന് വീട്ടിൽ വന്ന് പോയെങ്കിലും അവനോട് സംസാരിക്കാനൊന്നും അവള് നിന്നില്ല.... തിങ്കളാഴ്ച കല്ലു അപ്പുവിന്റെ കൂടെയാണ് കോളേജിൽ പോയത്. " അപ്പുവേട്ടാ.... " " ഉം.... എന്താ.. " " ഈ ജോലി അപ്പുവേട്ടന് കിട്ടിയാൽ എനിക്കിതേപോലെ എന്നും അപ്പുവേട്ടന്റെ കൂടെ വരാലോ.. " അവൻ മിററിലൂടെ അവളെ നോക്കി ചിരിച്ചു. " അപ്പുവേട്ടൻ പ്രീപയർ ചെയ്തോ വല്ലതും? " " അതൊക്കെ ചെയ്തെടി.. കല്ലൂ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.. " " എന്താ? പറാ.... " " ഇപ്പോ പറഞ്ഞാൽ ശരിയാവൂല... വൈകുന്നേരം പറയാം... " " ഇപ്പൊ പറാ.... " " വൈകുന്നേരം പറയാം... നീ പ്രാർത്ഥിച്ചായിരുന്നോ? " " ഉം..... " " ഇന്നലെ വൈകുന്നേരം നിന്റെ കൂടെ കാവിൽ പോകണം എന്ന് വിചാരിച്ചതാ...

അതെങ്ങനെയാ അവനെ കണ്ടാൽ നിനക്കെന്നെ വേണ്ടല്ലോ. ഒരു ഏട്ടനും അനിയത്തിയും... വേറെ ആർക്കും ഇല്ലല്ലോ... " " അപ്പുവേട്ടനാണോ ഈ അസൂയ കണ്ടുപിടിച്ചേ... എന്താ ഞങ്ങൾക് ഒരു കുഴപ്പം... മം ഉം... " " പോടീ... " അപ്പോഴേക്കും അവളുടെ കോളേജിന്റെ അടുത്തെത്തിയിരുന്നു .. അവള് വണ്ടിയിൽ നിന്നും ഇറങ്ങിയതും അവൻ കൈ പിടിച്ചു അവളെ വലിച്ചു. " all the very best..... " " വിഷ് മാത്രേ ഉള്ളോ വേറൊന്നും ഇല്ലേ? " " ഇവിടുന്നോ? " അവള് കണ്ണുരുട്ടി. " അതിനെന്താ... ഇവിടുന്നായാൽ... പെട്ടന്നൊരെണ്ണം... " "അയ്യോടാ ആദ്യം ജോലി കിട്ടട്ടെ എന്നിട്ട് ആലോചിക്കാം..." " നിന്റെ വാലല്ലേ അവിടെ? " അവരുടെ അടുത്തേക്ക് നടന്നടുക്കുന്ന ഗൗരിയെ കണ്ട് അപ്പു ചോദിച്ചു. അവള് തിരിഞ്ഞ് നോക്കി. അതേയെന്ന് തലയാട്ടി... അവളപ്പോഴേക്കും അങ്ങോട്ടെത്തി.. " അപ്പുവേട്ടൻ ആയിരുന്നോ? " " പിന്നെ എന്റെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെയ നിനക്കിവളെ കാണേണ്ടത്...? " ആ ചോദ്യം കേട്ടതും ഗൗരി കല്ലുവിനെയൊന്ന് നോക്കി. " ഈ അപ്പുവേട്ടന്റെ ഒരു കാര്യം.. സമയം കളയാതെ ചെല്ലാൻ നോക്ക്... വൈകിട്ട് കാണാം... "

അവൻ വേഗം ബൈക്കുമെടുത്തു പോയി. " എടീ ഞാൻ നിന്റെ ഏട്ടനാകും വിചാരിച്ചു... അപ്പുവേട്ടൻ എന്താ അങ്ങനെ ചോദിച്ചേ? " " അത് വെറുതെ എന്തോ പറഞ്ഞതാ... കാര്യമാക്കണ്ട... അല്ലാ നീ ഏട്ടനാണെന്ന് വിചാരിച്ചാണോ അങ്ങോട്ട് വന്നത്? " " ആഹ്... എന്തേ... " കല്ലു നെറ്റി ചുളിച് അവളെയൊന്ന് നോക്കി. " something ഫിഷി.... എന്താണ്.... ന്റെ ഏട്ടനെ കാണാൻ ഒരു ഇത്.... " " ന്റെ പൊന്ന് ദക്ഷേ ഞാനൊന്നും വിചാരിച്ചിട്ടില്ല.. നീ ബൈക്കിന് വരുവാണേൽ അധികവും ഏട്ടന്റെ കൂടെ ആണല്ലോ... അതാ... ".. " i m not convinced..... " " ആ എനിക്ക് നിന്റെ ഏട്ടനോട് പ്രേമാ... പോരെ.... " " നിക്ക് മനസിലായി... " " അതേടി നിന്റെ ഏട്ടൻ ലോക സുന്ദരൻ ആണല്ലോ... അതോണ്ട് എനിക്ക് അങ്ങേരെ വല്യ ഇഷ്ടാ... നിനക്കെന്തേലും പ്രശ്നം ഉണ്ടോ? " " മോളേ ഗൗര്യേ ഏട്ടൻ ബുക്ഡ് ആണ്... ഇല്ലേൽ നമുക്ക് നോക്കായിരുന്നു.. " " ആ ബുക്കിംഗ് ക്യാൻസൽ ചെയ്യാൻ പറ്റോ എന്നൊന്ന് നോക്ക്... അപ്പൊ എനിക്ക് അങ്ങ് വരാമല്ലോ... " " പോടീ നാറി... " " മോളേ... അതാ കിരൺ വരുന്നു... അവനോട് വേഴാമ്പലിന്റെ ഡയലോഗ് മാറ്റിപ്പിടിക്കാൻ പറയണേ. കേട്ട് കേട്ട് ബൈഹാർട് ആയി... " അപ്പോഴേക്കും കിരണും ഫ്രെണ്ട്സും മുൻപിൽ എത്തി. " ദക്ഷേ.... ഇനി കുറച്ചു ദിവസം കൂടിയേ ഞാൻ ക്യാമ്പസ്സിൽ ഉണ്ടാകൂ...

എത്ര കാലമായി ഞാൻ നിന്നോട് ഇത് പറയുന്നു. എനിക്ക് നിന്നെ അത്രയ്ക്കും ഇഷ്ടായതോണ്ടല്ലേ... " " കിരൺ ഞാനും പറഞ്ഞല്ലോ എന്റെ കാര്യങ്ങൾ. എനിക്കൊരാളെ ഇഷ്ടാ... അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലാ... നീയെന്തൊക്കെ പറഞ്ഞാലും ശരി എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ കഴിയില്ല... " " ദക്ഷാ.... really i love you.... ഒരു ജോലി കിട്ടിയിട്ട് ഞാൻ ഉറപ്പായും നിന്റെ വീട്ടിൽ വരും പെണ്ണ് ചോദിക്കാൻ.... " " അതിന്റെ ആവശ്യമില്ല കിരൺ.. നീ.... " അവള് ബാക്കി പറയുന്നതിന് മുൻപേ അവൻ തിരിഞ്ഞു നടന്നു. ഗൗരി ചിരിക്കയിരുന്നു. " എടീ അവൻ പെണ്ണ് ചോദിക്കാൻ വരുമ്പോ ഉള്ള സീൻ ആലോചിച്ചിട്ട് എനിക്ക് ചിരിയാ വരുന്നേ... " " ഉം... അതിൽ ചിരിക്കാൻ എന്താ ഉള്ളെ? " " അല്ലാ പ്രസവിച്ചു കിടക്കുന്ന നിന്നെ വന്ന് പെണ്ണ് ചോദിക്കുമ്പോ നല്ല കോമഡി ആകും... i മീൻ അവൻ ജോലി കിട്ടുമ്പോഴേക്കും നിന്റെയും അപ്പുവേട്ടന്റെയും കല്യാണം കഴിയുകയും ചെയ്യും നിങ്ങൾക്ക് ചിലപ്പോ ഒന്നോ രണ്ടോ കുട്ടികൾ ആകുകയും ചെയ്യും.... " " ഓ.... എന്താ... ആലോചന.... " " ഡീ നിന്റെ തലയിൽ വരച്ച പെന്നിന്റെ റീഫിൽ എങ്കിലും കിട്ടിയാൽ മതിയായിരുന്നു. അപ്പുവേട്ടൻ.. കുട്ടേട്ടൻ.... കിരൺ.... ന്റെ പോന്നോ... അല്ലേലും എറിയാൻ അറിയാവുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല.... "

" പോടീ... പോടീ..... " അവര് ക്ലാസിലേക് നടന്നു. കല്ലുവിന്റെ മനസ്സിൽ നിറയെ ഇത് അപ്പു അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവാ എന്നതാണ്..കിരണിന്റെ കാര്യം എപ്പോ പറഞ്ഞു തുടങ്ങിയാലും അതൊരു തല്ലിലാണ് അവസാനിക്കാ. അപ്പുവേട്ടൻ വന്ന് കാണട്ടെ കിരണിനെ. അപ്പുവേട്ടൻ സംസാരിക്കട്ടെ. ഞാൻ പറയുന്നത് കൊണ്ടാവും അവനൊന്നും വിശ്വസിക്കാത്തത്. അപ്പുവേട്ടനെ കണ്ടു കഴിഞ്ഞാൽ വിശ്വാസം വരുമല്ലോ..... അവളൊന്ന് നെടുവീർപ്പിട്ടു.... വൈകുന്നേരം ക്ലാസ് കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ കണ്ടു അപ്പുവേട്ടൻ ഫ്രന്റിൽ വെയിറ്റ് ചെയ്തു നിൽക്കുന്നത്... അവള് അങ്ങോട്ട് ഓടി.. " എന്താണ്.... ഉം? " " വാ കേറ്... " അവള് വേഗം പുറകിൽ കയറി. " കല്ലൂ.... happy ന്യൂസ്‌..... ജോലി കിട്ടിയെടി... " " സത്യം? " " ആഹ്....... ഇനി നീ രാവിലെ പറഞ്ഞപോലെ നമുക്കെന്നും ഒരുമിച്ച് വരേം പോവേം ചെയ്യാം... " അവളവനെ മുറുകെ പിടിച്ചു. " അമ്മായി എന്ത് പറഞ്ഞു. " " ആരോടും പറഞ്ഞില്ലാ... ആദ്യം നീ അറിയണം എന്ന് തോന്നി. നിനക്കല്ലായിരുന്നോ ജോലി കിട്ടാത്തതുകൊണ്ട് ഒരു പുച്ഛം.. ഇപ്പൊ അത് തീർന്നോ? " അവളൊന്ന് കണ്ണുരുട്ടി. " അപ്പുവേട്ടാ വേണ്ടാട്ടോ.... " " എടി ഒരു വാക്കൻസി ആണ് ഉണ്ടായിരുന്നത്. ഞാനും വേറെ ഒരാളും മാത്രേ ഉണ്ടായിരുന്നുള്ളൂ...

നാളെ ജോയിൻ ചെയ്യണം... പിന്നെ നമ്മുടെ രേഷ്മ അവിടെയാ വർക്ക്‌ ചെയ്യുന്നത്.. " " നമ്മുടെ രേഷ്മയോ? അതാരാ? " " എടീ എന്റെ കൂടെ പഠിച്ച രേഷ്മ.... അവള് ആറ് മാസായി അവിടെ കേറിയിട്ട്.... " " ഓഹ്... " " എന്താ നിനക്കൊരു പുച്ഛം? " " എനിക്കൊരു പുച്ഛവുമില്ല.... " " ഇല്ലേ? " " ഇല്ലാന്ന്... അപ്പുവേട്ടൻ രാവിലെ എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ അതെന്താ സംഭവം? " " അത്.... എടീ.... കല്ലൂ.... നമ്മുടെ ശ്രീലക്ഷ്മി ഇല്ലേ? " " നമ്മുടെയോ.... ഏത് വകുപ്പിൽ.... എനിക്കാ ജന്തൂന്റെ പേര് കേൾക്കുന്നത് തന്നെ ഇഷ്ടല്ല. അപ്പുവേട്ടന്റെ അമ്മായിടെ മോളല്ലേ... അല്ല അവൾക്കെന്താ? " " അവൾക്കൊന്നൂല്യ..... ഞാൻ പറഞ്ഞില്ലേ അവള് ഹോസ്റ്റലിൽ ആണെന്ന്... അപ്പൊ ഞാൻ ഇന്നലെ വെറുതെ പറഞ്ഞു എന്തിനാ ബുദ്ധിമുട്ടി ഹോസ്റ്റലിൽ നിൽക്കുന്നത് വീട്ടിൽ വന്ന് നിന്നോ എന്ന്... തമാശയ്ക്കു പറഞ്ഞതാ. ഇന്നവള് അതും ചോദിച്ചു മെസേജ് അയച്ചിരുന്നു. ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല.... കല്ലോ.... എടീ... എന്താ മിണ്ടാത്തെ? കല്ലോ.... " " അവളിവിടെ വന്ന് നിൽക്കട്ടെ.... " " നിനക്ക് കുഴപ്പല്യ... ന്നാ ഞാൻ പറയാം. ഇന്ന് പോയി കൂട്ടിയിട്ട് വരാം ല്ലേ? " " ഉം.... എനിക്ക് കോളേജിലേക്ക് എളുപ്പം കുട്ടേട്ടന്റെ വീട്ടിൽ നിന്ന് ആണല്ലോ.. ഞാൻ അവിടെ പോയി നിന്നോളാ... " അവൻ ബ്രേക്കിട്ട് വണ്ടി നിർത്തി.

" നീയെന്തിനാടി ഇവള്ടെ കാര്യം പറയുമ്പോൾ അവന്റെ കാര്യം പറയുന്നത്? ഒരെണ്ണം അങ്ങട് തന്നാലുണ്ടല്ലോ. അവളുടെയൊരു കുട്ടേട്ടൻ. അവൾ ഹോസ്റ്റലിൽ തന്നെ നിന്നോട്ടെ... അപ്പൊ പിന്നെ കുഴപ്പം ഇല്ലല്ലോ... " " ഇല്ലാ.... എന്താ ഇന്ട്രെസ്‌റ് അവളെ വീട്ടിൽ വിളിച്ചു കൊണ്ടുവരാൻ.. ഒരു ശ്രീലക്ഷ്മി.... അപ്പുവേട്ടനോട് എത്ര പറഞ്ഞാലും എന്താ മനസിലാവാത്ത... അപ്പുവേട്ടാ ഏട്ടനെ അവള് ഏട്ടനായിട്ടല്ല കാണുന്നത് അത് എനിക്ക് പലപ്പോഴും ഫീൽ ചെയ്തിട്ടുണ്ട്..... എന്നാലും പോവും ഒരു ലച്ചോ വിളിച്ചു.. അവളെന്തൊക്കെയാ വിളിക്കാ മോളേ.... ന്നെയോ... എടി... പോടീ പിന്നെ കുറേ തെറിയും.. എന്താ മിണ്ടാത്തെ? " " നിന്നെ എനിക്ക് മോളേ എന്ന് വിളിക്കാൻ പലപ്പോഴും തോന്നാറുണ്ട്. പക്ഷെ മോൾക്ക് മുൻപിൽ വേറെ എന്തെങ്കിലും കൂട്ടി വിളിക്കാനാ തോന്നാ... " " ഓഹ് ശരി... പിന്നെ അപ്പുവേട്ടാ ആ കിരൺ ഇന്നും വന്നിരുന്നു... അപ്പുവേട്ടൻ ഒന്ന് വന്ന് അവനോട് സംസാരിക്കണേ... " " ഞാനെന്താടി പറയേണ്ടത്.... നിനക്ക് നാവില്ലേ കാര്യങ്ങൾ തുറന്ന് പറയാൻ... എന്നോട് വായിട്ട് അലക്കാൻ എന്താ നാവ്.... " " ന്റെ അപ്പുവേട്ടാ ഞാൻ എത്ര വട്ടം പറഞ്ഞതാ... അവനു മനസിലാകണ്ടേ...? "

" എങ്ങനെയാ മനസിലാവാ.... പുന്നാരിക്കാൻ പോവല്ലോ.... അവനെ കുറ്റം പറഞ്ഞിട്ട് എന്താ.... എനിക്കറിയാം ഞാൻ കോളേജിൽ നടക്കുന്നതൊന്നും അറിയില്ലല്ലോ.. നിനക്കവിടെ എന്തും ആവാലോ... എനിക്കറിയാടി അവന്റെ കൂടെ നടക്കാനല്ലേ നീ കോളേജിൽ പോകുന്നെ.... ഇപ്പൊ മനസിലായി രാവിലെ മറ്റേ പെണ്ണ് എന്ത് ഉദ്ദേശിച്ചിട്ടാ പറഞ്ഞതെന്ന്.... അവനായിരിക്കും നിന്നെ കോളേജിൽ ഇറക്കി തരാറ്........ നീയൊന്ന് ഇറങ്ങിയേ... " " എന്തിന്? " " ഇറങ്ങെടി അങ്ങോട്ട്... " " അപ്പുവേട്ടാ... എന്താണ്.... " " വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കാതെ അങ്ങോട്ട് ഇറങ്ങിക്കോ.. " അവള് വേഗം ഇറങ്ങി. അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി. " അപ്പുവേട്ടനിത് എന്താ കാണിക്കുന്നേ... എന്തിനാ എന്നെ ഇറക്കി വിട്ടത്...? " " ഇന്ന് ഞാൻ വന്നത് നിനക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലാന്ന് എനിക്കറിയാം.. കണ്ടവന്റെ തോളിൽ തൂങ്ങാൻ പറ്റി കാണില്ല... നീയാരുടെ കൂടെയാണ് എന്ന് വച്ചാൽ പോന്നോ... എന്റെ കൂടെ വരണ്ട.... " " അപ്പുവേട്ടാ കളിക്കല്ലേ... അപ്പുവേട്ടൻ ഈ സ്ഥലമൊന്ന് നോക്ക്... ഒറ്റ മനുഷ്യരില്ല.... എന്താണ് അപ്പുവേട്ടാ.... " " നീയെന്തെങ്കിലും ചെയ്യെടി.... ഞാൻ പോവാ.... " അവൻ വണ്ടിയെടുത്തു പോയി.. മെയിൻ റോഡിനല്ല അവൻ വന്നത് കുറുക്ക് വഴിക്കാണ്.

ആ ഭാഗത്തു വണ്ടികൾ പോയിട്ട് ആളുകൾ വരെ നന്നേ കുറവും..കല്ലുവിന് കണ്ണ് നിറയാൻ തുടങ്ങി... ആ ചെറിയ റോഡിന്റെ രണ്ട് സൈഡിലായി മരങ്ങൾ ഇടതൂർന്നു വളർന്നിട്ടുണ്ട്. മറ്റൊരാവസരത്തിൽ ആയിരുന്നെങ്കിൽ ഇതെല്ലാം ആസ്വധിക്കമായിരുന്നു... എന്നാൽ ഇപ്പൊ വല്ലാത്തൊരു പേടി.എങ്ങോട്ട് പോവണമെന്ന് പോലും മനസിലാകുന്നില്ല.. ഫോണെടുത്തു നോക്കിയപ്പോ സിഗ്നൽ ഇല്ലാ.. കുറച്ചു നേരം എന്ത് ചെയ്യും എന്നറിയാതെ അങ്ങനെ നിന്നു...ഒരു ബൈക്കിന്റെ സൗണ്ട് ദൂരെ നിന്ന് കേട്ടതും അവൾക് സന്തോഷായി അപ്പു തിരികെ വന്നതാകും എന്നാണ് വിചാരിച്ചേ. അവള് കണ്ണുകൾ തുടച്ചു. എന്നാൽ അടുത്തെത്തിയപ്പോ വേറെ രണ്ടു പയ്യന്മാരാണ്.. അവളെ കടന്ന് അവര് പോയി. അവൾക്ക് നിരാശ തോന്നാൻ തുടങ്ങി... ആ ഒരു നിമിഷം ഈ റിലേഷൻ ഇല്ലായിരുന്നെങ്കിൽ എന്ന് വരെ തോന്നി പോയി.. അവളെ കടന്ന് പോയ ബൈക്ക് പിന്നെയും തിരിച്ചു വന്നു.. അവളുടെ അടുത്തായി വണ്ടി നിർത്തി. " എന്താ മോളേ.... തനിച്ചാണോ... കൂട്ടിന് ആരേലും വേണോ? " അവള് വേഗം അവിടുന്ന് തിരിച്ചു നടക്കാൻ തുടങ്ങി. ബൈക്കിൽ അവരും പുറകെ വരുന്നുണ്ട്. ഒരാള് ഇറങ്ങി നടക്കാൻ തുടങ്ങി മറ്റേ ആള് പതിയെ ആണ് വണ്ടി ഓടിക്കുന്നത് ..... അവൾക്ക് പേടി കൂടാൻ തുടങ്ങി...

കാലുകൾ തളരുന്നപോലെ.. എങ്കിലും ഓടാൻ ഒരു ശ്രെമം നടത്തി. അവരും ഒപ്പം ഓടാൻ തുടങ്ങി. ഇത്തിരി മുന്നോട്ട് പോയതും അവള് കണ്ടു അപ്പുവിനെ. അവന്മാരെ കണ്ടതും അവൻ ശരം കണക്കെ അവളുടെ അടുത്തെത്തി. അവൻ വന്നതും അവൾക് പോയ ശ്വാസം തിരിച്ചു വന്നു.. " ഇവരിലാരെങ്കിലും നിന്നോട് എന്തെങ്കിലും പറയുകയോ മോശമായി ബീഹെവ് ചെയ്യുകയോ ചെയ്തോ? " അവൻ പറഞ്ഞത് കല്ലു അപ്പുവിനോട് പറഞ്ഞു.. " ഇവൾക്ക് മാത്രം അല്ല എനിക്കും വേണം കൂട്ട്. പക്ഷെ അതിന് നീയോ ഇവനോ മതിയാകില്ല... " അപ്പു നടക്കുന്നവന് ചെവിടടക്കം ഒന്ന് കൊടുത്തു.. മറ്റവൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ നോക്കിയപ്പോഴേക്ക് അവന്റെ മൂക്കിനിടിച്ചു. ഒപ്പം അവന്റെ കീ എടുത്ത് നീട്ടി വലിച്ചെറിഞ്ഞു.. " എടാ.... നിന്നെ.... " " ശൂ.... മിണ്ടരുത്.... ഇവളോട് മാപ്പ് പറാ.... പറയാൻ... ഇല്ലെങ്കിൽ... " അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകിയിട്ടുണ്ടായിരുന്നു. മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്... ആ ഭാവം കണ്ടതും അവര് വേഗം അവളോട് മാപ്പ് പറഞ്ഞു. " എന്റെ പെണ്ണിനെ ഞാൻ വേദനിപ്പിക്കും എന്നാ വേറൊരുത്തൻ വേദനിപ്പിച്ചു എന്നറിഞ്ഞാൽ പിന്നെ അവനെ ഞാൻ വച്ചേക്കില്ല.... " അത് കേട്ടതും അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

അവളുടെ തോളിൽ കൂടെ കയ്യിട്ട് വണ്ടി നിർത്തിയ സ്ഥലത്തേക്ക് അവൻ നടന്നു... " ഞാൻ വന്നില്ലായിരുന്നെങ്കിൽ ഇപ്പൊ കാണായിരുന്നു... " " അപ്പുവേട്ടൻ കാരണമാ ഇങ്ങനെ ഉണ്ടായതും.. അപ്പുവേട്ടൻ അല്ലേ എന്നെ ഇവിടെ വിട്ടിട്ട് പോയത്... " " ഞാൻ ദാ വണ്ടി അവിടെ നിർത്തിയതാ.... ഞാൻ വിചാരിച്ചു നീ പുറകെ വരും എന്ന്. കല്ല് പോലെ അവിടെ നിൽക്കും എന്ന് എനിക്കറിയോ..... " വണ്ടിയിൽ കയറാൻ പോയതും അവളവന്റെ കൈ പിടിച്ചു. അവൻ അവിടെ നിന്ന് അവളെ നോക്കി. " അപ്പുവേട്ടന് തോന്നുന്നുണ്ടോ ഞാൻ ആ കിരണിന്റെ പിന്നാലെ പോകും എന്ന്? " " എനിക്കറിയാടി നീ ഒരു കിരണിന്റെയും കരണിന്റെയും പിന്നാലെ പോകില്ലാന്ന്... പിന്നെ പെട്ടന്ന് കേട്ടപ്പോൾ ദേഷ്യം വന്നു... അതാ അങ്ങനെ ചെയ്തേ... " " അപ്പുവേട്ടന്റെ ഈ ദേഷ്യം ഇത്തിരി കുറയ്ക്കണം ട്ടോ... " " ബുദ്ധിമുട്ടാണ്.... എന്റെ എല്ലാ ഫീലിങ്‌സും അതിന്റെ ഹയസ്റ്റ് ഫോമിൽ ആകും വരാ.... അത് ദേഷ്യാലും സങ്കടമായാലും സ്നേഹമായാലും... വേറെ എന്തായാലും.... മാത്രവുമല്ല അതൊക്കെ നീ സഹിക്കുകയും വേണം.... കേട്ടോടി... " അവനവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്തു... അവള് കൈ മാറ്റാൻ നോക്കിയെങ്കിലും അവൻ ബലം കൂട്ടി... അവന്റെ കണ്ണിലേക്കു നോക്കിയതും അവള് വേഗം തല താഴ്ത്തി....

അതിലെ നടന്നു വന്ന പ്രായമായ ഒരാള് ഇതുകണ്ട് അവരെ ആക്കി ചുമയ്ക്കാൻ തുടങ്ങി.. അവൻ വേഗം അവളെ വിട്ടു.... എന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവര് അവിടുന്ന് പോയി.... അവളെ വീട്ടിൽ വിട്ട് അവൻ വീട്ടിലേക്ക് പോയി... എല്ലാവരും ജോലി കിട്ടിയത് അറിഞ്ഞപ്പോൾ ഹാപ്പി ആയി.. അവൻ അപ്പോൾ തന്നെ തറവാട്ടിലേക്ക് പോയി. പോകുമ്പോൾ അവളോട് അങ്ങോട്ട് എത്താൻ പറഞ്ഞു മെസേജ് അയച്ചിരുന്നു. അവള് കുളിയെല്ലാം കഴിഞ്ഞ് ഫോണെടുത്തു നോക്കി അവന്റെ മെസേജ് കണ്ടതും അവള് തറവാട്ടിൽ പോവാ എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. അവിടെ അജുവിനെയും ആദിയെയും പഠിപ്പിക്കുകയാണ് അപ്പു.... " മോളെത്തിയോ... മിനീ കല്ലു വന്നു അവൾക്ക് ശർക്കരപുരട്ടിയും ചായയും എടുത്തോ... " അച്ഛമ്മ അടുക്കളയിലേക് നീട്ടി വിളിച്ചു പറഞ്ഞു. അവരപ്പോ തന്നെ അവൾക്കുള്ള ചായ കൊണ്ടുവന്നു കൊടുത്തു.. " കല്ലൂച്ചി ഇത് കണ്ടോ ഡയരി മിൽക്ക്... അപ്പുവേട്ടൻ വാങ്ങി തന്നതാ... ജോലി കിട്ടിയതിന്റെ ട്രീറ്റ്... " " അപ്പുവേട്ടാ.... എനിക്ക് ഒന്നുമില്ലേ? " " പിന്നെ നീ കൊച്ചുകുട്ടിയല്ലേ... ഒന്ന് പോടീ.. " അവള് ചുണ്ട് കോട്ടി... പിന്നെയിരുന്ന് ചായ കുടിക്കാൻ തുടങ്ങി... സന്ധ്യ ആകാൻ നേരമാണ് അവിടുന്ന് രണ്ടാളും ഇറങ്ങിയത്... അവൻ അവളുടെ കയ്യിൽ വിരൽ കോർത്തു..

. " ഡീ കല്ലൂ... കാവിൽ പോയാലോ? " " ഞാനില്ല... ഈ സമയം ന്നോട് അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞിട്ടുണ്ട് അച്ഛമ്മ... " " അതെന്താ പോയാൽ...? " " ഈ സമയം കാവിൽ പെങ്കുട്ട്യോൾ പോകാൻ പാടില്ല പോലും. അവിടെ ഗന്ധർവാനോ... യക്ഷനോ... എന്തൊക്കയോ ഉണ്ട് ... ഒരിക്കൽ അച്ഛമ്മ പറഞ്ഞിട്ടുണ്ട് ഈ സമയം പോയ ഏതോ ഒരു പെണ്ണിന്റെമേല് ഗന്ധർവ്വൻ കൂടിയിട്ടുണ്ട് എന്ന് ... " അവനവളുടെ തലയിൽ കൊട്ടി. " പൊട്ടിക്കാളി.... ഞാൻ ഇവിടെ നിൽക്കുമ്പോ വേറൊരു ഗന്ധർവ്വനും നിന്റെ മേൽ കൂടില്ല... ഇങ്ങട് വാടി... " അവനവളുടെ കൈ പിടിച്ചു അങ്ങോട്ട് നടന്നു.കാവിൽ പോയി തൊഴുതു.. തിരിച്ചു നടക്കുന്നതിന് പകരം കൈ പിടിച്ചു മുന്നോട്ട് തന്നെ നടന്നു. പഴയ പ്രതിഷ്ടയുടെ അങ്ങോട്ട്.. അവിടം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണ് ഇപ്പോൾ. നിറയെ മരങ്ങൾ.... നാട്ടുച്ചയ്ക്ക് പോലും സൂര്യവെളിച്ചം ശരിക്കും താഴോട്ട് പതിക്കില്ല.. " അപ്പുവേട്ടൻ എന്താ ഇങ്ങോട്ട് പോകുന്നെ? അപ്പുവേട്ടാ വാ മ്മക്ക് തിരിച്ചുപോകാം... " " പേടിയാകുന്നുണ്ടോ നിനക്ക് " " അപ്പുവേട്ടാ വേണ്ടാട്ടോ.. നോക്ക് അവിടൊന്നും വെളിച്ചം ഇല്ലാ... വല്ല പാമ്പോ മറ്റോ കടിച്ചാൽ എന്ത് ചെയ്യും... " " കല്ലു കുറച്ചുനേരം ദാ ആ തോടിന്റെ അവിടെ ഇരിക്കാം.... ന്റൊരു ആഗ്രഹം അല്ലേ... " " നടക്കില്ല... നമുക്ക് പകലെങ്ങാനും വരാ... നേരം ഇരുട്ടുന്നുണ്ട്... വാ പോകാം... നിക്ക് പേടിയാകുന്നു പ്ലീസ്.... ... അപ്പുവേട്ടാ..... പ്ലീസ് വാ... " അവനവളുടെ കൈ വിട്ട് മുന്നിൽ തിരിച്ചു നടന്നു. അവള് പിന്നലെ പോയി കൈ പിടിച്ചു..

" അപ്പുവേട്ടാ.... എന്താണ്.... " " നമുക്ക് പോകാം.. നിനക്ക് പേടിയല്ലേ... പിന്നെ എന്താ... " " അപ്പുവേട്ടാ നമുക്ക് പകല് വരാം... പ്ലീസ്.... എന്ത്... " അവൻ ദേഷ്യത്തിൽ തന്നെ ആയിരുന്നു.. അവള് മുഖവും താഴ്ത്തി നിന്നു. കാറ്റ് വീശിയത്തും മരക്കൊമ്പ് പെട്ടന്ന് പൊട്ടി വീണു... ആ ശബ്ദം കേട്ടതും അവളവന്റെ നെഞ്ചിലേക് മുഖം പൂഴ്ത്തി. അവൻ അവളെ സമാധാനിപ്പിക്കാനെന്നോണം കെട്ടിപിടിച്ചു... " കല്ലൂ.... അത് കൊമ്പോടിഞ്ഞതാ... പേടിക്കണ്ട.... കല്ലൂ... " അവള് വേഗം നടക്കാൻ തുടങ്ങി. അവൻ കൈപിടിച്ച് വലിച്ചു നെഞ്ചിലേക്കടുപ്പിച്ചു.. " നീ രാവിലെ പറഞ്ഞതല്ലേ ജോലി കിട്ടിയാൽ തരാം എന്ന്... ജോലി കിട്ടിയല്ലോ ഇനി താ... " അവള് മുഖവും താഴ്ത്തി നിന്നതേയുള്ളു. അവൻ മുഖം പിടിച്ചുയർത്തി..പതിയെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.. അവളവനെ ഇറുകെ പുണർന്നിരുന്നു.. ആവോളം അവനാ ചുണ്ടുകളെ നുണഞ്ഞു.... കുറേ നേരത്തിനു ശേഷം പതിയെ അവളിൽ നിന്നും വേർപ്പെട്ടു. " നമുക്ക് പോവാം കല്ലൂ.... ഇനിയും ഇവിടെ നിന്നാൽ എനിക്ക് കൺട്രോൾ കംപ്ലീറ്റ് പോകും... വാ " അവൻ കൈപിടിച്ച് മുന്നിൽ നടന്നു പിന്നാലെ അവളും... അവന്റെ വീട്ടിൽനിന്നും അമ്മായി ആരോടോ സംസാരിക്കുന്നത് കേൾക്കാമായിരുന്നു ഒപ്പം വേറെയൊരു പെൺശബ്ദവും.

" അപ്പുവേട്ടാ അമ്മിണിയേച്ചി വന്നിട്ടുണ്ടോ? " " എനിക്കറിയില്ല... ഞാൻ ഇറങ്ങുമ്പോ ആരും വന്നിട്ടൊന്നും ഇല്ലാ... നീ വാ... " അവൻ മുൻപിൽ കയറി നടന്നു. അവള് നോക്കിയപ്പോ അമ്മായിയോട് കഥയും പറഞ്ഞിരിക്കുകയാണ് ശ്രീലക്ഷ്മി.. കല്ലു അപ്പുവിനെ ഒന്ന് നോക്കി. അവനു ഇവളെങ്ങനെ ഇവിടെ എത്തി എന്ന ചിന്തയിൽ ആയിരുന്നു... അവരെ കണ്ടതും കഥ നിർത്തി ശ്രീലക്ഷ്മി ഇരുന്നിടത് നിന്നും എണീറ്റ് വന്ന് അപ്പുവിന്റെ കഴുത്തിൽ തൂങ്ങി. അപ്പു ഷോക്കായി കല്ലുവിന് അവൾക്കിട്ട് ഒരെണ്ണം പൊട്ടിക്കാൻ തോന്നിയെങ്കിലും അതടക്കി....കല്ലുവിന്റെ ദേഷ്യം ശ്രീജ കണ്ടിരുന്നു അവർക്ക് ചിരി വന്നെങ്കിലും അതടക്കി. " കല്ലോ എന്താ അവിടെ നിന്നത് ഇങ്ങോട്ട് വാ... " അവളവരുടെ അടുത്ത് പോയിരുന്നു... " എന്താ മുഖം വാടിയത്? " " ഒന്നൂല്യ അമ്മായി.... " അപ്പു ഇതിനിടയിൽ ശ്രീലക്ഷ്മിയുടെ കൈ വേർപെടുത്തി. കല്ലുവിന്റെ തീ പാറുന്ന നോട്ടം കണ്ടതും അവൻ ചൂളി പോയി.. " അപ്പുവേട്ടാ ജോലി കിട്ടിയല്ലേ congrats.... " അവന്റെ വയറിനു പതിയെ കുത്തി അവള് പറഞ്ഞു. അവൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. " എന്താ ഇങ്ങനെ നോക്കുന്നെ... ഞാനെന്താ ഇവിടെ എന്നാണോ.. അതൊക്കെ ഞാൻ വന്നു മോനെ... ഇനി കുറച്ചു ദിവസം ഞാൻ ഇവിടെ തന്നെ കാണും.. "

കല്ലു കേൾക്കാനെന്നോണം അപ്പുവിനോട് പറഞ്ഞു... അതും പറഞ്ഞു അവന്റെ മുടിയിൽ പിടിച്ചു വലിച്ചു. കല്ലുവിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു അവള് വേഗം അവിടുന്ന് എണീറ്റു വീട്ടിലേക്ക് നടന്നു. അപ്പുവിന് എന്ത് ചെയ്യണം എന്ന് മനസിലായില്ല. പെട്ടന്ന് ശ്രീലക്ഷ്മി കല്ലുവിന്റെ കയ്യിൽ പിടിച്ചു. കല്ലു അവളെയൊന്ന് നോക്കി. എന്ത് വേണം എന്ന രീതിയിൽ.. " നീ എന്താ കല്ലു പെട്ടന്ന് പോകുന്നെ... ഇവിടെ ഇരിക്ക് നമുക്ക് സംസാരിച്ചിരിക്കാലോ... " " എനിക്ക് കുറച്ചു പണിയുണ്ട്... " ശബ്ദത്തിലെ ഇടർച്ച മറച്ചു വച്ചുകൊണ്ട് അവള് പറഞ്ഞു.. ശ്രീലക്ഷ്മി പെട്ടന്നവളെ കെട്ടിപിടിച്ചു. അത് കണ്ടപ്പോ അപ്പുവിന് ഇത്തിരി സമാധാനമായി.. കല്ലു അവളെ തട്ടി മാറ്റുന്നുണ്ട്. " എടീ നിന്നെ കെട്ടിപിടിക്കാനുള്ള കൊതി കൊണ്ടൊന്നും അല്ലാ... ഒരു കാര്യം പറയാനാ... ഇനി മേലാൽ അപ്പുവേട്ടന്റെ തോളിൽ തൂങ്ങി നീ നടക്കുന്നത് കാണട്ടെ. അപ്പുവേട്ടൻ ഈ ലച്ചുവിന്റെയാ.... എന്റെ മാത്രം.... ആർക്കും വിട്ട് കൊടുക്കില്ല ന്റെ അപ്പുവേട്ടനെ.... " കല്ലു തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് അവള് മാറി. " അപ്പൊ ശരി കല്ലൂ നമുക്ക് കാണാം... അപ്പുവേട്ടൻ വാ... " ശ്രീലക്ഷ്മി അവന്റെ കൈപിടിച്ച് അകത്തേക്ക് നടന്നു................... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story