🌸ചെമ്പരത്തി🌸: ഭാഗം 28

Chembarathi

രചന: SHOBIKA

ഞങ്ങൾ ക്ലാസ്സിലോട്ട് പോയി.അങ്ങനെ പെട്ടന്ന് ദിവസങ്ങളൊക്കെ കഴിഞ്ഞു പോയി.arts ഡേ വരാറായി.ഞാൻ പാട്ടിനും കുഞ്ചു ഡാൻസിനും ചേർന്നായിരുന്നു.ഒരു ദിവസം വീട്ടിൽ ഞാനും ആശചേച്ചിയും മാത്രേ ഉണ്ടായിരുന്നുള്ളു.മുതിർന്നവരെല്ലാം ഒരു കല്യാണത്തിനുപോയി.പിള്ളേർ സ്കൂളിലും പോയി.കോളേജ് ലീവ് ആയതു കൊണ്ട് ഞങ്ങൾ പോയില്ലായിരുന്നു.അമ്മ വീട്ടിൽനിന്നു പോവുമ്പോൾ അവർ തിരിച്ചു വരുമ്പോൾ കൂടെ കൊറച്ചു വിരുന്നുകാരുമുണ്ട് എന്ന് പറഞ്ഞായിരുന്നു.അപ്പൊ അവർക്കുള്ള ഫുഡ് ഒക്കെ ഞങ്ങളോട് രണ്ടാളോടും ഉണ്ടാക്കി വെക്കാൻ പറഞ്ഞിട്ടാണ് അവർ പോയത്.ആശ ചേച്ചി വയ്യ പറഞ്ഞിട്ട് റൂമിൽ പോയി. പിന്നെ ബാക്കി പണിയെല്ലാം ഞാൻ ഒറ്റക്ക് ചെയ്യേണ്ടി വന്നു.അപ്പോഴാണ് കുഞ്ചു അങ്ങോട്ട് വന്നത്. "ആഹാ , ഇന്ന് നിന്റെ വകയണോ ഫുഡ് ഒക്കെ"കുഞ്ചു "അതെല്ലോ"അമ്മു "അല്ല ബാക്കിയാരെയും കാണാൻ ഇല്ലാലോ.എല്ലാരും ഇവിടെ പോയി.നീ ഒറ്റകല്ലേ ഉള്ളു.അപ്പൊ വീട്ടിലേക്ക് വരായിരുന്നില്ലേ അമ്മു."കുഞ്ചു

"ഒന്ന് നിർത്തി നിർത്തി ചോദിച്ചുടെ ,ന്റെ കുഞ്ചു"അമ്മു "അതു കൊഴപ്പമില്ല. നീ പറ"കുഞ്ചു "ഞാൻ മാത്രല്ല മുകളിൽ ആശചേച്ചിയുണ്ട്. പിന്നെ അവരെല്ലാം കൂടി ഒരു കല്യാണത്തിനുപോയി.വരുമ്പോ കൊറച്ചു വിരുന്നുകാർ ഉണ്ടാവും എന്നു പറഞ്ഞു.അപ്പൊ അവർക്കുള്ള ഫുഡ് ഉണ്ടാക്കാനാണ് അമ്മയുടെ ഓർഡർ."അമ്മു "അപ്പൊ ആശ ചേച്ചി എന്താ നിന്നെ സഹായിക്കാത്തെ.ഞാൻ പോയി വിളിച്ചോണ്ട് വരാം"കുഞ്ചു "അതൊന്നും വേണ്ട.വയ്യ പറഞ്ഞ് മുകളിൽ പോയിരികണെ. വെറുതെ ഇവിടെ വിളിച്ചിട്ടെന്തിനാ പണിയിരട്ടിയാകുന്നത്."അമ്മു "അതും ശെരിയ.എന്ന പിന്നെ ഞാൻ കൂടെ ഹെല്പ് ചെയ്യാം .എന്താ ചെയ്യണ്ടത് എന്ന് നീ പറഞ്ഞു തന്നാൽ മതി."കുഞ്ചു അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ ഉണ്ടാക്കി ടേബിളിൽ അടച്ചു വച്ചു.എന്നിട്ട് കുഞ്ചുന്റെ വീട്ടിൽ പോയി.അവിടുന്ന് തിരിച്ചു വരുമ്പോ ലൈറ്റ് ആയി.ഞാൻ വരുമ്പോ അവരെല്ലാം വന്ന് ഫുഡ് കഴിക്കായിരുന്നു.പിന്നെ ഏതൊക്കെയോ കൊറച്ചു ബന്ധുക്കളും ഉണ്ടായിരുന്നു.

"ഫുഡ് ഒക്കെ നന്നായിട്ടുണ്ട്.മോളുണ്ടാക്കിയതാണോ" ഏതോ ഒരു അമ്മായി ആശ ചേച്ചിയോട് ചോദിച്ചു. "അതേ അമ്മായി ഞാനുണ്ടാക്കിയതാ"ആശ ഞാൻ വന്നത് അവർ കണ്ടില്ലായിരുന്നു. എന്നാലും എന്തു ധൈര്യത്തിലാ അതു ചേച്ചി ഉണ്ടാക്കിയതാ പറഞ്ഞേ.ഞാനും കുഞ്ചുവും കൂടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ(ആത്മ) ഞാൻ അങ്ങോട്ട് ചെന്നു. "അല്ല നീ എവിടയിരുന്നു."അമ്മ "ഞാൻ കുഞ്ചുന്റെ വീട്ടിൽ ഒന്നു പോയതാ അമ്മേ"അമ്മു "നിനക്ക് ആശയെ ഒന്നു സഹായിച്ചുടയിരുന്നോ ആത്മി.ഈ ഫുഡ് ഒക്കെ ഉണ്ടാക്കാൻ"അമ്മ "അവൾക്ക് വയ്യായിരുന്നു മേമാ.അതാ"ആശ അമ്മുന്റെ അമ്മയെ നോക്കി പറഞ്ഞു. "അതിനു ഇവൾക്കെന്താ വയ്യായ"'അമ്മ "വയറുവേദനയാണ് എന്ന പറഞ്ഞേ"അമ്മുന് പറയാൻ ഒരു ഗ്യാപ് പോലും കൊടുക്കാതെ ആശ പറഞ്ഞു. പിന്നെ അവർ എല്ലാറം കൂടി ഉള്ളത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. "ആശ ചേച്ചി എന്തു ധൈര്യത്തിലാ ഞാൻ ഉണ്ടാക്കിയ ഫുഡ് ചേച്ചിയാ ഉണ്ടാക്കിയതാ പറഞ്ഞേ."അമ്മു ആശയോട് ചോദിച്ചു.

"അതിനിപ്പോൾ എന്താ ആരുണ്ടാക്കിയാലും കഴിക്കാനുള്ളതല്ലേ"അതും പറഞ്ഞു ആശ പോയി. വന്ന വിരുന്നുകാരോക്കെ പോയി.അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് .ആശ ചേച്ചി ടെറസിൽ, ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുന്നു.ഞാൻ മെല്ലെ പോയി ടെറസിലേക്കുള്ള വാതിൽ ഉള്ളിൽ നിന്നടച്ചു. എന്നാലും എന്തു ധൈര്യത്തിലാ ചേച്ചി ഞാനുണ്ടാക്കിയ ഫുഡ് ചേച്ചി ഉണ്ടാക്കിയതാണ് പറഞ്ഞേ. ഫുഡ് ഉണ്ടാക്കിയത് ഞാനും ക്രെഡിറ്റ് നിനക്കോ.അതു ഞാൻ സഹിക്കില്ല മോളെ.അതിനു വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യണം.ചെയ്യണ്ടെ നിങ്ങൾ തന്നെ പറയ്(ആത്മ). ഞാൻ നേരെ കുഞ്ചുന്റെ വീട്ടിലേക്ക് വിട്ടു.എങ്ങാനും ആരെങ്കിലും കണ്ടാൽ നല്ലത് കിട്ടും.കുഞ്ചുനോടും ഞാൻ അവിടുണ്ടായ കാര്യമൊക്കെ പറഞ്ഞു കൊടുത്തു.പിന്നെ അവള് ഒരേ ചീത്തയായിരുന്നു.എന്താ നീ തിരുത്തി പറഞ്ഞില്ല എന്ന് പറഞ്ഞേ. "എന്നാലും എന്ത് ചെറ്റയാടി ആശ ചേച്ചി"കുഞ്ചു "സത്യം.ഞാൻ ഒരു പണി കൊടുത്തിട്ടാ ഇങ്ങോട്ട് വന്നേ"അമ്മു "എന്താ"കുഞ്ചു

"വാ കാണിച്ചു തരാം"അമ്മു അതും പറഞ്ഞു ആ കാഴ്ച ഞാൻ അവൾക്കു കാണിച്ചു കൊടുത്തു.കുഞ്ചുന്റെ റൂമിൽ നിന്ന് നോക്കിയാൽ അത് കാണായിരുന്നു. "ഇതിപ്പോ എന്താടി.ആശ ചേച്ചി അവിടെ നിന്ന് ഫോൺ വിളിക്കുന്നത്. ഇതിൽ എന്ത് പണിയാ ഉള്ളെ"കുഞ്ചു "എടി ഞാൻ ടെറസിലെ വതിൽ അകത്തു നിന്നു പൂട്ടി"അമ്മു "അതിനിപ്പോ എന്താ"കുഞ്ചു "അകത്തു നിന്നു പുട്ടിയാ.ചേച്ചി എങ്ങനെ പുറത്തു വരും"അമ്മു "അതൊക്കെ ശെരിയ. പക്ഷെ ചേച്ചീടെ കൈയിൽ ഫോൺ ഉണ്ട്.അതിൽ ആരെയെങ്കിലും വിളിച്ച പോരെ."കുഞ്ചു "ചേച്ചീടെ ഫോണിൽ outgoing service നിന്നിരിക്കാ. incoming മാത്രമേയുള്ളു.പിന്നെ എല്ലാരും താഴെ ആണ്.ആരേലും അവിടെ പോയാൽ മാത്രേ വാതിൽ തുറക്കാൻ പറ്റു. ചെറിയ ഒരു പണി എന്റെ ഒരു സമാധാനത്തിന്.ഇപ്പോഴൊന്നും ആരും പോയി തുറക്കാൻ പോണില്ല.അവിടെ കിടക്കട്ടെ കൊറച്ചു നേരം"അമ്മു "എടി അപ്പൊ നിനക്ക് അമ്മയോട് പറഞ്ഞുടെ നീയാണ് ഫുഡ് ഉണ്ടാക്കിയെ എന്ന്"കുഞ്ചു "ഇനിയിപ്പോ പറഞ്ഞിട്ട് എന്തു കാര്യം.അതെല്ലാം കഴിഞ്ഞില്ലേ.വാ നമ്മുക്ക് അവിടെ പോയി നോക്കാം എന്താ അവസ്ഥ എന്ന്."അമ്മു ആശ ചേച്ചിക്ക് നല്ല പണിയ കൊടുത്തെ.അവിടെ കിടന്ന് കൊറേ നിലവിളിച്ചു.അവസാനം വല്യമ്മയാണ് പോയി തുറന്നു കൊടുത്തെ. ആരാണ് പുട്ടിയെ എന്ന് കൊറേ ചോദിച്ചു.ആരും പറഞ്ഞില്ല.അമ്മയും മകളും കൂടി സീൻ ആക്കാൻ നോക്കി. പക്ഷെ നടന്നില്ല.അതോടെ ആ സീൻ തീർന്നു.....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story