🌸ചെമ്പരത്തി🌸: ഭാഗം 71

Chembarathi

രചന: SHOBIKA

(കണ്ണേട്ടൻ) "ഇല്ലെന്നോ.ഒരുപാട് കൊതിച്ചിട്ടുണ്ട് ഈ മുഖമൊന്ന് കാണാൻ.പക്ഷെ അപ്പോഴൊക്കെ കണ്ണേട്ടന്റെ രണ്ടു കാപ്പികണ്ണുകളെ ഞാൻ മനസിലേക്ക് ആവാഹിച്ചെടുക്കും. അപ്പോ എനിക്കൊരു ഉന്മേഷമാണ്.എന്റെ കൂടെയുള്ള പോലെതൊന്നും.പിന്നനെ കണ്ണേട്ടന്റെ എഴുത്തുകൾ.അതിലൂടെയാണ് ഞാൻ കണ്ണേട്ടനേ പ്രണയിച്ചത്.അവയിലുണ്ടായിരുന്നു കണ്ണേട്ടന്റെ രൂപം.ആ എഴുത്തുകളാണ് എന്നെ ഈ കാണുന്ന ആത്മികായാക്കിയത്.എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. എനിക് ധൈര്യം തന്നത്. എന്നെ ഞാനാക്കി മാറ്റിയത്.എല്ലാം നിന്റെ എഴുത്തുകളായിരുന്നു"ആദി "നീ എഴുതിയ ഓരോ വരികളും ജീവനുള്ളവയായിരുന്നു. നിന്റെ കൈപ്പടയിൽ രൂപംകൊണ്ടവ ഇന്ന് എന്റെ ഹൃദയത്തിൽ ജീവിനോടെയിരിപ്പുണ്ട്.എനിക്ക് തുണയായി.എന്റെ സന്തോഷമായി എന്റെ സങ്കടമായി.

എന്റെ കണ്ണേട്ടന്റെ ആത്മാവ് .അവ ഇന്ന് എന്നിൽ തന്നെയുണ്ട്"ആദി ആമി അത് പറഞ്ഞതും ഞാൻ അവളെ പിടിച്ചെന്റെ നെഞ്ചിലിട്ടു.അവളെ വാരി പുണർന്നു.സന്തോഷം കൊണ്ട് എന്താ ചെയ്തേ എന്നു പോലും ഓർമയില്ല.പെട്ടന്നാണ് ഫോൺ റിങ് ചെയ്തേ. അപ്പോഴാണ് ബോധം വന്നേ.അവളെ നോക്കാൻ ചടപ്പായതോണ്ട് ഫോൺ എടുത്ത് മാറി നിന്ന് അറ്റൻഡ് ചെയ്തു. ~~~~~~~~~ (ആദി) ഞാൻ കണ്ണേട്ടനോട് എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ,അങ്ങേര് വന്നെന്നെ കെട്ടിപിടിച്ചേ. ഷോക്ക് അടിച്ച കാക്കയുടെ അവസ്ഥയായിരുന്നു പിന്നെ എന്റേത്. ഒരു തരിപ്പ് അങ്ങു കേറി പോയി.പിന്നെ കണ്ണേട്ടന്റെ ഫോണിന്റെ റിങ് കേട്ടാണ് കണ്ണേട്ടൻ മാറിയെ.ഞാൻ പിന്നെയും കൊറച്ചു നേരം അങ്ങനെ തന്നെ നിന്നു.

കുറച്ചു നേരം കഴിഞ്ഞാണ് റിയാലിറ്റിലയിലേക്ക് തിരിച്ചു വന്നേ.പിന്നെ ആലോജിച്ചപ്പോ ഒരേ ചടപ്പായിരുന്നു.കണ്ണേട്ടന്റെ മുഖത്തേക്ക് നോക്കാൻ തന്നെ എന്തോ പോലെ.അപ്പോഴാണ് ഫോൺ വിളിച്ചു കഴിഞ്ഞു കണ്ണേട്ടൻ വന്നേ.പക്ഷെ ആൾടെ മുഖത്തു ഇത്ര നേരം ഉണ്ടായിരുന്ന ആർദ്രമായ ഭാവമല്ല ഉള്ളെ.മുഖമൊക്കെ വലിഞ്ഞു മുറുകി. നല്ല കലിപ്പ് ലുക്ക്.ദൈവമേ.ഇങ്ങേരുടെ മുഖമെന്താ ഇത്ര പെട്ടെന്ന് മാറിയെ. അതിനുമാത്രം ദേഷ്യം വരാൻ ആരാണാവോ വിളിച്ചേ.കണ്ടിട്ട് പേടിയാവുന്നു. ~~~~~~~~~ (കണ്ണേട്ടൻ) ഓഫീസിൽ നിന്നുള്ള കാൾ ആണ്.ഞാൻ അത് അറ്റൻഡ് ചെയ്തു. "ഹലോ"കണ്ണൻ

"ഹലോ, സർ ഞാൻ സാഗർ ആണ്"സാഗർ "ആ മനസിലയെടോ. Anything serious"കണ്ണൻ "സർ , അന്ന് സാറിന്റെ ടയറിന്റെ കാറ്റഴിച്ചു വിട്ടയാളുടെ ഡീറ്റൈൽസ് കിട്ടിയിട്ടുണ്ട്." "താനത് എന്റെ വാട്സാപ്പിലോട്ട് സെന്റ് ചെയ്യ്"കണ്ണൻ "ഒക്കെ സർ"സാഗർ. ആ ആ നിങ്ങളോട് പറയാൻ മറന്നു.ഞാനൊരു പോലീസ് ഓഫീസർ ആണ്.ഒരു ദിവസം ഏതോ ഒരുത്തി വന്നെന്റെ ടയറിന്റെ കാറ്റൊക്കെ അഴിച്ചു വിട്ടിട്ട് പോയതായിരുന്നു.അവൾടെ കാര്യവാ പറഞ്ഞേ.അതിനെ കുറിച്ചൊക്കെ നിങ്ങൾക്കറിയാലോ.🎶പൂമ്പാറ്റ 🎶 പറഞ്ഞു തന്നിണ്ടാവുമല്ലോ അല്ലെ.അതാരന്ന് നിങ്ങൾക്കറിയാലെ. എന്നെ ആരാന്ന് ഞാനും കൂടിയൊന്നു അറിയട്ടെ.എന്നിട്ടാവാം ബാക്കി കാര്യം.......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story