🌸ചെമ്പരത്തി🌸: ഭാഗം 76

Chembarathi

രചന: SHOBIKA

(കണ്ണേട്ടൻ) അവിടുന്ന് വന്നപ്പോ തൊട്ട് ഇരുന്ന് കത്തിയടിക്കാൻ തുടങ്ങിയതാണ്.എല്ലാരും പെട്ടെന്ന് തന്നെ കൂട്ടായി.ഒരേ wave length ആണ് എല്ലാരും.അങ്ങനെ കത്തിയൊക്കെ അടിച്ചോണ്ടിരിക്കുമ്പോഴാണ് നന്ദുന്റേം അച്ചയാൻറേം ഫോൺ റിങ് ചെയ്തു. "വീഡിയോ കാൾ ആണല്ലോ"അച്ചായൻ. "ആരാണ്"കിച്ചുവേട്ടൻ അപ്പോഴേക്കും നന്ദു അവിടെ എടുത്ത് സംസാരിക്കാൻ തുടങ്ങി. "ഹായ് മച്ചാൻസ്"നന്ദു "Conference call ആടാ. അവളുമാരും ഉണ്ട്"അച്ചായൻ. "അളിയോ സുഖല്ലേ"കിച്ചു "പിന്നെ "സഞ്ജു "അല്ല നിങ്ങളവിടെ എന്താ ചെയ്യുന്നുണ്ടായിരുന്നെ"ചാരു "ഞങ്ങളിവിടെ തലയും കുത്തി നിക്കായിരുന്നടി"സഞ്ജു "അത് നന്നായി.തലയിലെ മണ്ണൊക്കെ ഒന്നിളകിക്കോളും"ചാരു with പുച്ഛം. "രണ്ടും മിണ്ടാതിരിയേടെയ്‌.അല്ലാ അവിടെ കൊറേ ആൾകാരുണ്ടെന്നു കേട്ടല്ലോ.എല്ലാരേം കാണിച്ചേ.ആരൊക്കെയാ നോക്കട്ടെ. ആദിടെ കണ്ണേട്ടനേ കണ്ടുപിടിച്ചു എന്നൊക്കെ പറഞ്ഞു എന്നിട്ട് അളിയൻ എവിടെ."അജു 'ഇവൻ എന്നെ നാണം കെടുത്തോ'ആദിടെ ആത്മ "എല്ലാരും ഇവിടെ ഉണ്ടെടാ"നന്ദു. എന്ന കാണിക്ക്. നന്ദു ഫോൺ എന്റേത് തന്നു. "അഹ് കിച്ചു അളിയോ സുഖല്ലേ"അജു "അതിന് ഞാൻ"

കണ്ണേട്ടൻ ഏതാ ഇവൻ. ഞാൻ കിച്ചു അല്ല പറയാൻ പോവുമ്പോഴേക്കും ഇവര് തടഞ്ഞു.ആമിയാണേൽ ഞാൻ എന്താ പറയാൻ പോവുന്നെ എന്നു നോക്കിയിരിക്കുന്നുണ്ട്. "പിന്നെ സുഖമല്ലാതിരിക്കോ.ആൾടെ പ്രണയിനിയെ ഒക്കെ കണ്ടതല്ലേ ഇന്ന്."കിച്ചു 'ഞാൻ ഇന്നാണ് ആമിയെ കണ്ടേ എന്നറിയോ ഇവന് 'കണ്ണന്റെ ആത്മ. 'ഇവൻ ഇത് നാണം കെടുത്തോ'ആദിടെ ആത്മ കിച്ചുവണേൽ അപ്പുറത്ത് വളിച്ച ചിരിയും ചിരിച്ചിരിപ്പുണ്ട്. "അല്ല അളിയാ താടി ഒക്കെ കളഞ്ഞിരിക്കുന്നു.ലെൻസ് ഒക്കെ വെച്ചിരിക്കുന്നു.ദേ അപ്പുറത്ത് ഒരുതിയാണേൽ ലെൻസ്എടുത്തു കളഞ്ഞിരിക്കുന്നു എന്താണ്"ഒന്നാക്കി കൊണ്ട് അജു ചോദിച്ചു. "ഡാ പൊട്ടന്മാരെ ഒന്നുമിണ്ടാതിരി"ആദി "എന്താടി."അജു "അളിയോ അത് കിച്ചുവല്ലാ"അച്ചായൻ "പിന്നാര് അങ്ങേരുടെ പ്രേതമോ.ദേ അവള്മാർ പറഞ്ഞായിരുന്നു ആദിടെ കണ്ണേട്ടനേ കണ്ടാ ഞങ്ങൾ ഞെട്ടും എന്ന്. എന്നിട്ട് അങ്ങേരേയും കാണിച്ചുതരുന്നില്ല."കിച്ചു "മച്ചാൻസ് അവർ പറഞ്ഞത് സത്യമാണ്."നന്ദു അച്ചായന്റെ കയ്യിലെ ഫോൺ കിച്ചുവിന് കൊടുത്തു.

ഇപ്പൊ സ്ക്രീനിൽ എന്നെയും അവനെയും കാണാം.അവിടെ അവന്മാർ ഞെട്ടിയിട്ടുണ്ട്.അവർ ഏതൊക്കെയോ കാണിക്കുന്നുണ്ട്.കണ്ണുത്തിരിമി നോക്കുന്നുണ്ട്.എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്. "ഡാ പൊട്ടന്മാരെ.നിങ്ങടെ കാറ്റ് പോയോ"ഐഷു "എന്തേലും പറയെടാ"ചാരു അവന്മാർ പിന്നനെ സൈലന്റ് ആയി സ്ക്രീനിൽ തന്നെ നോക്കിയിരിക്കുന്നുണ്ട്. "അളിയാ.എന്തേലും പറയെടാ"കിച്ചുവേട്ടൻ "ഹേ അതേ ഞാൻ കുടിച്ചിട്ടോന്നുല്ല.പക്ഷേ നിങ്ങളെ രണ്ടായി കാണുന്നളിയാ"അജു "എനിക്കും"കിച്ചു പിന്നെ അവിടെ ഒരു കൂടാ ചിരിയായിരുന്നു. "എന്തിനാടി ചിരിക്കുന്നേ."കിച്ചു "എങ്ങനെ ചിരിക്കാതിരിക്കും. ഡാ രണ്ടായി കാണുന്നതല്ല.അവർ രണ്ടാൾ തന്നെയാണ്.ഒന്ന് കിച്ചുവേട്ടൻ. ഒന്ന് ഇവളുടെ കണ്ണേട്ടനായ ആദിയേട്ടൻ. അവര് ട്വിൻസ് ആയിരുന്നെടാ"അച്ചായൻ. "Omg എന്തൊക്കെയാ നടക്കുന്നെ.നിങ്ങൾ വിശദമായി പറ എന്നാൽ അല്ലെ ഞങ്ങൾക്കറിയു.അല്ലേടാ കിച്ചു"അജു

"ആ അതേ"കിച്ചു പിന്നെ എല്ലാം പറഞ്ഞു കൊടുത്തു. "നിങ്ങൾ അവർക്കെല്ലാം പറഞ്ഞു കൊടുത്തു. നിങ്ങളെ ഞങ്ങൾക്ക് പറഞ്ഞു തായോ"കണ്ണേട്ടൻ "ഈ ഞങ്ങൾ പറയുമ്പോൾ ആരൊക്കെ വരും അളിയാ"അജു "ഞാൻ ,അജു, ഫയു പിന്നെ അപ്പുനും"കണ്ണേട്ടൻ "ഫയുക്കാനെ അറിയാ അപ്പു ആദിടെ അനിയൻ അതും അറിയാ. പിന്നെ എന്റെ പേരിൽ ഉള്ള മഹാൻ ആരാ"അജു "അതു ലെച്ചുന്റെ ഭാവി കെട്ടിയോനാടാ"ആദി "ഹേ അങ്ങേരും ഉണ്ടോ"കിച്ചു "പിന്നില്ലേ"കിച്ചുവേട്ടൻ പിന്നെ അവനെ കാണിച്ചു. "പിന്നെ അളിയാ ഞാൻ അജ്മൽ എന്ന അജു പിന്നെ അവൻ കിരൺ എന്ന കിച്ചു"അജു "എന്താ ചെയ്യാ ആദ്യം കിച്ചുവെട്ടനേം കിച്ചുനേം മാറിപ്പോവും വിളിച്ചാൽ ഇനി നിങ്ങൾ രണ്ടിനേം മാറുമോ"സഞ്ജു. "ഹേയ് അങ്ങനൊന്നും ഉണ്ടാവില്ല."കിച്ചു. ~~~~~~~~~ (ആദി)

പിന്നെ കൊറേ നേരം ഇരുന്നു കത്തിയടിച്ചു.നാളെ ഒരു ദിവസം മാത്രേ എല്ലാവരും ഒരിമിച്ചിണ്ടാവു.പിന്നെ ഇനി ലെച്ചുന്റെ എൻഗേജ്‌മെന്റിന്റെ അന്നാണ് കൂടുക.പിന്നെ നാളെ കറങ്ങാൻ പോവാൻ ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.പിന്നെ എല്ലാരും കിടന്നുറങ്ങി. രാവിലെ നേരത്തെ തന്നെ കറക്കത്തിനുള്ള തയാറെടുപ്പൊക്കെ നടത്തി.ഞങ്ങൾ എല്ലാരും കൂടെ ആദ്യം മാളിലൊട്ടാണ് പോയേ.എല്ലാരും നടന്നു.ഞാനും നന്ദുവും കൂടെയാണ് നടന്നെ.അവരൊക്കെ ഫ്രണ്ടിൽ പോയി.കണ്ണേട്ടനും ഫയുകയും കാർ പാർക്ക് ചെയ്തിട്ട് വരാ പറഞ്ഞു പോയി.ഞങ്ങൾ ഇങ്ങനെ നടക്കുമ്പോഴാണ്.ഒരാളുമായി കൂട്ടിയിടിച്ചേ. "സോറി"ആദി "നീയോ.." ....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story