❣️ദക്ഷ ❣️: ഭാഗം 25

Daksha Ponnu

രചന: പൊന്നു

അവളുടെ നാണം കലർന്ന മൗനം സമ്മതമായി എടുത്തുകൊണ്ടു അവളിലേക്കവൻ മുഖമടുപ്പിച്ചു. അവന്റെ ചുടുനിശ്വാസം ചുണ്ടുകളിൽ പതിച്ചതും പെണ്ണ് കണ്ണുകൾ ഇറുകെയടച്ചു. ദർശിന്റെ കണ്ണുകൾ അവളുടെ മുഖമാകെ അലഞ്ഞുനടന്നു. ഒടുവിൽ ആ തേൻ ചുണ്ടുകൾ പതിയെ നുകർന്നു. മതിവരാത്തതുപോലെ... അവളും അവന്റെ ചുംബനലഹരിയിൽ ലയിച്ചുകൊണ്ട് അവനോടായി ചേർന്നു നിന്നു. അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയതും പെണ്ണൊന്ന് ഉയർന്നു പൊങ്ങി. ശ്വാസം വിലങ്ങിയിട്ടും അടർന്നുമാറാനാവാതെ ഇരുവരും മത്സരിച്ചുകൊണ്ട് അധരങ്ങൾ നുണഞ്ഞു.... ദക്ഷ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതും അവളിൽ നിന്നും അകന്നുമാറി... "ത... തളർന്നോ...." "മ്മ്മ്...." ഇരുവരും കിതയ്ക്കുന്നുണ്ടായിരുന്നു. ദക്ഷ തളർന്നവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും ഇരുകൈകൾ കൊണ്ടുമവൻ അവളെ പൊതിഞ്ഞു പിടിച്ചു. "ദച്ചൂ...." "മ്മ്..." "ലൗ യു ഡി പോത്തേ...." "ലൗ യു ടൂ കൊരങ്ങാ... ഇന്നെന്താ പതിവില്ലാതെ ഇങ്ങനെയൊക്കെ... വന്നപ്പോഴേ..." "അറിയില്ലെടി.... ഇന്നെന്തോ നിന്നെ വല്ലാണ്ടങ് മിസ്സ് ചെയ്തു... പിന്നെ വന്നപ്പോ ന്റെ കൺട്രോൾ പോയി മോളെ..." "അയ്യടാ... അല്ലെങ്കിൽ പിന്നെ വല്യ കൺട്രോൾ ആണല്ലോ.... പോയി കുളിച്ചേ.... ഞാൻ കഴിക്കാൻ എടുത്ത് വെക്കാം... പോയെ... ഇനി ഇങ്ങനെ നിന്നാൽ ശരിയാവില്ല.... "

അവനെ പറഞ്ഞുവിടാൻ നോക്കിയെങ്കിലും അവളിലേക്ക് മാത്രം നോട്ടം കേന്ദ്രീകരിച്ചുകൊണ്ടവൻ നിന്നു... "ഡീ... നാളെ നമുക്കൊന്ന് ഹോസ്പിറ്റലിൽ പോയാലോ... നിനക്ക് നല്ല സങ്കടമിണ്ടെന്ന് എനിക്കറിയാം.... കുഞ്ഞിങ്ങളെന്ന് വെച്ച നിനക്ക് ജീവനല്ലേ... ഡോക്ടറിനെ കണ്ട് പരിഹാരം ന്താന്ന് ചോദിക്കാം.... സാരല്ല... രണ്ട് വർഷമല്ലേ ആയുള്ളൂ കല്യാണം കഴിഞ്ഞിട്ട്... " നെറുകയിൽ ഒരു മുത്തം നൽകി മുറിയിലേക്ക് കയറി പോകുന്നവനെ ഒരൽപനേരം നോക്കി നിന്ന ശേഷം അവളും അടുക്കളയിലേക്ക് കയറി പോയി. ***** "ഒഴിവാക്കിയല്ലേ ന്നെ.... പറഞ്ഞിട്ടുണ്ടല്ലോ ഞാൻ... പിരിയേണ്ടിവന്നാൽ ജീവൻ കാണില്ലെന്ന്.... അതും മറന്നുവോ...." മനസ്സിലവൾ ഒരുവിട്ടുകൊണ്ട് ഫോൺ മാറ്റിവെച്ചു. മുറിയിലെ കുഞ്ഞുടേബിളിൽ നിന്നും കൈയ്യെത്തി ബ്ലൈഡ് എടുത്തു.... മുറിയിലെ ഇരുട്ടിലും ബ്ലൈഡ് തിളങ്ങുന്നതുപോലെ അവളുടെ കണ്ണുകളും കണ്ണീരാൽ തിളങ്ങി. പ്രതീക്ഷയോടെ ഒരിക്കൽ കൂടി ഫോണിലേക്ക് നോക്കി... അവന്റെ പിൻവിളി പ്രതീക്ഷിച്ചുകൊണ്ട്.... കണ്ണുകൾ പിന്നെയും അവിടെ നിന്നും പിൻവലിച്ചു. ജനാലയിലൂടെ അകത്തേക്ക് പരന്ന നിലാവിന്റെ വെളിച്ചത്തിൽ ബ്ലൈഡ് കൈയ്യിലേക്ക് അടിപ്പിച്ചു.

കണ്ണുകളടച്ചു ഒന്ന് ചിന്തിച്ചു. ദർശിനെ,അമ്മയെ അച്ഛനെ... കുഞ്ഞനിയനെ.... നീയെന്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നിനു ഞാൻ മുതിരില്ലായിരുന്നു... പ്രണയം.... പുച്ഛം തോന്നുന്നു... പ്രണയമെന്ന പ്രക്രിയയോടും പ്രണയമെന്താണെന്ന് പഠിപ്പിച്ചവനോടും വെറുപ്പ് തോന്നുന്നു. പക്ഷെ അച്ഛൻ അമ്മ.... ഞാൻ പോയാൽ അവരെന്തു ചെയ്യും.... എനിക്ക് വേണ്ടി വെയിൽ കൊണ്ട് പണിയെടുക്കുന്ന അച്ഛന് സഹിക്കാനാകുമോ.... മാസങ്ങൾ മാത്രം പരിചയമുള്ള ഒരാൾക്ക് വേണ്ടി എന്റെ ജീവൻ ബലി നൽകുന്നതെന്തിനാണ്... മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടിയതും കണ്ണുകൾ ചിമ്മി തുറന്നു. കൈയ്യിൽ നിന്നും ബ്ലൈഡ് മാറ്റിവെച്ചു ഫോൺ എടുത്തു. അവന്റെ വിളി പ്രതീക്ഷിച്ചല്ല... അവളുടെ മനസ്സിലെ ദേഷ്യം അവനോട് പറഞ്ഞുതീർക്കാൻ... കണ്മുന്നിലുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ കൈവീശി അടിച്ചേനെ... കാൾ ചെയ്യാനായി അവന്റെ നമ്പർ എടുത്തതും അവന്റെ call അവളെ തേടിയെത്തിയിരുന്നു. അവനോടുള്ള ദേഷ്യത്തിൽ ആ കാൾ അവൾ കട്ട് ആക്കി. പിന്നെയും വിളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല... ഏറെ നേരം നോക്കിയിരുന്നിട്ടും അവനിൽ നിന്നും പ്രതികരണമുണ്ടായില്ല. ഒടുവിൽ ഗതികെട്ട് അവൾ തന്നെ അങ്ങോട്ട് വീഡിയോ കാൾ ചെയ്തു....

"ഡോ.... താനെന്താ വിചാരിച്ചേ... നീ പോയാൽ ഞാനങ്ങു ചത്തുപോകുമെന്നോ.... ആണായാൽ വാക്കുപറഞ്ഞാൽ വാക്കായിരിക്കണം... അല്ലെങ്കിൽ പറയാൻ പോകരുത്... എന്തുപ്രശ്നം വന്നാലും പോകില്ലെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്താ പോണേ.... ഏഹ്.... താൻ പോയാൽ എനിക്കൊന്നൂലാ.... പോടാ... പോ... " ദേഷ്യത്തോടെ പറഞ്ഞിട്ടും അവൻ ചിരിയോടെ അവളെ നോക്കി ഇരുന്നു. "വീഡിയോ കാൾ ആയത് തന്റെ ഭാഗ്യം.... ഇല്ലാരുന്നേൽ പല്ലടിച്ചു താഴെ ഇട്ടേനെ.... എന്തിനാ നോക്കുന്നേ.... ഇത്രയെങ്കിലും പറഞ്ഞില്ലേൽ എനിക്ക് സമാധാനം കിട്ടൂല.... ഇപ്പോഴും ദേഷ്യം തീർന്നിട്ടില്ല.... എന്റെ കൈയ്യിൽ കിട്ടിയാലുണ്ടല്ലോ.... ഇടിച്ചു സൂപ്പാക്കി കളയും.... " "ഓഹോ.... എങ്കിലേ ഇനി നീ നിന്റെ അച്ഛന്റെ മുന്നിലിട്ട് ഇടിച്ചു സൂപ്പാക്കിക്കോ... പെണ്ണ് ചോദിക്കാൻ വരുമ്പോഴേ.... " മുൻപുണ്ടായിരുന്ന ഭാവമായിരുന്നില്ല അവനിൽ... ദേഷ്യം മാറി പ്രണയം വിരിഞ്ഞതുപോലെ അവൾക്കു തോന്നി... "ഓ.... എനിക്കിനി തന്നെ വേണ്ടാ... എന്നെ വേണ്ടാന്ന് പറഞ്ഞൂല്ലോ... എനിക്കും വേണ്ടാ.... സിംഗിൾ ലൈഫ് തന്നെയാ നല്ലത്... നോക്കിക്കോ... തനിക്ക് വേറൊരു പെണ്ണും സെറ്റ് ആവൂലടോ.... "

തലയിൽ കൈവെച്ചു പറഞ്ഞതും അവനും അതുപോലെ കൈവെച്ചു. "എന്റെ ദൈവമേ.... ഞാനല്ലാതെ വേറെ ആരും ഈ കൂതറയെ കേട്ടല്ലേ.... " അവളൊന്നും പറയാതെ മുഖം തിരിച്ചിരുന്നു. കണ്ണുകളിലപ്പോഴും കണ്ണീർ നിറഞ്ഞിരുന്നു. "ഡീ... സോറി... ഒന്ന് ക്ഷമിക്ക്... എനിക്ക് എന്റെ ഫാമിലിയെ മാറ്റാൻ പറ്റില്ലല്ലോടി... ശരിക്കും സങ്കടം വന്നു.അമ്മ അങ്ങനെയൊക്കെ പറഞ്ഞപ്പോ.... ആരോടൊക്കെയോ ദേഷ്യം തോന്നി... അതാ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞെ.... പിന്നീട് ചിന്തിച്ചപ്പോ തെറ്റാണെന്ന് തോന്നി..... അയ്യേ.... ന്റെ ദച്ചു കരയാ.... ഇത്രേം നേരം എന്നെ ഇടിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പൊ കരയുന്നോ.... അയ്യേ...." "ഞാൻ കരഞ്ഞൂന്നും ഇല്ല.... " കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടച്ചു കളഞ്ഞുകൊണ്ടവൾ പറഞ്ഞു. "ദച്ചൂ.... ഞാനെന്താടി ചെയ്യേണ്ടേ... ഇപ്പൊ തന്നെ ചെറിയ ജോലി ഉണ്ടെന്നല്ലാതെ അതുകൊണ്ട് ഒരുപയോഗവുമില്ല... സ്വന്തമായിട്ട് ഒരു വീടും സ്ഥലവുമില്ലാതെ ഞാനെങ്ങനെ നിന്റെ വീട്ടിൽ വന്ന് സംസാരിക്കും.... ഇനിയൊരു രണ്ട് വർഷം കൊണ്ട് ഞാൻ തലകുത്തി നിന്നാലും നടക്കുമെന്ന് തോന്നുന്നില്ല....

അതൊക്കെ ഓർത്തപ്പോ പിരിയുന്നതാണ് നല്ലതെന്ന് തോന്നി... അതാ അങ്ങനെയൊക്കെ പറഞ്ഞെ... ഡീ കരയാതെ.... ഞാനെങ്ങും പോണില്ല നിന്നെവിട്ട്... പോരെ... എന്തുവന്നാലും ഒന്നിച്ചു നേരിടാം..... ഇനിയെങ്കിലും നീയാ ഡാമൊന്ന് അടയ്ക്ക്.... കരയാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ലല്ലോ..." ഓരോന്നു പറഞ്ഞവൻ സമാധാനിക്കുമ്പോഴും ഇരുവരും ഉള്ളിൽ ഉരുകുകയായിരുന്നു.... പിരിയേണ്ടി വരുമോയെന്ന പേടി അവരെ അലട്ടിക്കൊണ്ടിരുന്നു. പിറ്റേന്ന് അമ്മ അവനെ വിളിച്ചു. നേരിട്ട് കണ്ടു സംസാരിക്കണം വരാമോയെന്ന് ചോദിച്ചുകൊണ്ട്... കാര്യമെന്താണെന്നോർത്ത് പേടിയുണ്ടെങ്കിൽ കൂടി ക്രിസ്മസ് ദിനത്തിൽ വരാമെന്നവൻ സമ്മതിച്ചു. തന്റെ അതേ പ്രായത്തിലുള്ള ഒരു ബന്ധുവിനെ വിളിച്ചുകൊണ്ട് ബൈക്കിൽ ഇരുവരും അന്നേ ദിവസം ഉച്ചയോടാടുത്ത സമയം ദക്ഷയുടെ അമ്മ പറഞ്ഞ സ്ഥലത്തേക്ക് എത്തി. അമ്മമ്മയുടെ വീട്ടിലേക്കാണ് അവനെ വിളിച്ചുവരുത്തിയത്. വന്നപാടെ ദർശിന്റെ നോട്ടം വീടിന്റെ ഓരോ ഇടങ്ങളിലും അലഞ്ഞുനടന്നു. ദക്ഷയുടെ അമ്മയും അമ്മമ്മയും അനിയനുമെല്ലാം അവിടെ ഉണ്ടായിരുന്നെങ്കിൽ കൂടി അവന്റെ മിഴികൾ അവളെയാണ് തേടിയത്.... അവന്റെ പ്രാണനെ........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story