Dear Comrade 🥀: ഭാഗം 27

Dear Comrade

രചന: Zquadiee

നിർത്താതെ ഉള്ള കാളിങ് ബെൽ ന്റെ ശബ്ദം കേട്ട് ആധു ഡോർ തുറന്ന് നേരെ നോക്കിയതും ആരെയും കാണാനില്ലായിരുന്നു...... " ആസി..... " ഒരു കുഞ്ഞിന്റെ ശബ്ദം കേട്ട് ചുറ്റും നോക്കിയപ്പോൾ ലാസി ക്ക് പിന്നാലെ ഓടുന്ന യുക്തയെ അവൾ കണ്ടത്...... ആധു ഒരു നിമിഷം ഒന്ന് ആലോചിച് നിന്ന് യുക്തയ്ക്ക് അടുത്തേക്ക് നടന്നു...... ആധുവിനെ കണ്ടതും ലാസി ആധുവിന്റെ അടുത്തേക്ക് ഓടി വന്നു അവളുടെ കാൽകീഴിൽ നിന്നും..... ആധു ലാസിയെ എടുത്ത് യുക്തയെ നോക്കിയതും യുക്ത മെല്ലെ മെല്ലെ അവളെ അടുത്തേക്ക് വന്നു..... " ആസി നെ തായേ വെക്ക്..... " ( യുക്ത ) " എന്റെ വീട്ടിൽ വന്നു എന്റെ ലാസി നെ ഞാൻ താഴെ വെക്കാനോ.....🙄 " ( ആധു ) " meow..... meow..... " ( ലാസി ) ലാസി ശബ്ദം ഉണ്ടാക്കിയതും യുക്ത സങ്കടത്തോടെ ലാസി നെ നോക്കി..... യുക്ത കറയാനുള്ള ഭാവം ആണെന്ന് കണ്ടതും നിവി വേഗം അങ്ങോട്ടേക്ക് വന്നവളെ വാരിയെടുത്തു..... " ലാസി ന്റെ കൂടെ പിന്നെ കളിക്കവേ.... വാവയ്ക്ക് ഇതാരാ ന്ന് അറിയോ..... " ( നിവി ) ആധുവിനെ ചൂണ്ടി നിവി ചോദിച്ചെങ്കിലും യുക്തെ ഒന്നും പറയാതെ അവന്റെ തോളിൽ തല വെച്ച് കിടക്കുവാ..... ഇതേ സമയം കാര്യം ഒന്നും മനസ്സിലാവാതെ നിൽക്കുവാണ് ആധു..... " പ്പാ.... വാവയ്ക്കും ആസി നെ വാങ്ങി തരോ..... " ( യുക്ത ) " തരാലോ...... " ( നിവി ) " ഇതാരാ ഏട്ടാ..... 🙄 " ( ആധു ) " എന്റെ മോളാ..... " അങ്ങനെയൊരു ശബ്ദം കേട്ടവൾ നോക്കിയതും കാണുന്നത് ചിരിച്ചു കൊണ്ട് ആധുവിനെ നോക്കി നിൽക്കുന്ന കൃതിയെ ആയിരുന്നു.....

അടുത്ത നിമിഷം അവൾ ബോധമറ്റ് വീഴാനാഞ്ഞതും അഖിയുടെ കൈകൾ അവളെ താങ്ങിയിരുന്നു..... 🥀 ഒരു ജഗ് വെള്ളം മുഴുവൻ കുടിച്ചു തീർത്തതിന് ശേഷം അത് ടേബിളിലേക്ക് വെച്ച് ആധു കൃതിയെ നോക്കി....... " എന്നാലും എന്റെ ചേച്ചി..... ആ ഡോക്ടർ എന്തേലും പറഞ്ഞു ന്ന് വെച്ച് ചേച്ചിയോട് ആരാ ഇറങ്ങി ഓടാൻ പറഞ്ഞേ..... " ( ആധു ) ആധു ദേഷ്യത്തിൽ കൃതിയെ നോക്കി ചോദിച്ചതും അവളെ കാലിലെന്തോ വന്നിടിച്ചിരുന്നു..... നോക്കിയപ്പോൾ നിവി വാങ്ങി കൊടുത്ത ടോയ് വെച്ച് ആധുവിനെ അടിക്കുവാണ് യുക്ത..... " ന്റെ മ്മ നെ നോക്കി പേധിപ്പിക്കുന്നോ..... " ( യുക്ത ) ദേഷ്യത്തോടെ തന്നെ യുക്ത ചോദിച്ചതും ആധു വല്ലാത്തൊരു ഭാവത്തിൽ നിവിയെ നോക്കി..... " നിന്നോടാരാ അവളെ അമ്മയെ പേടിപ്പിക്കാൻ പറഞ്ഞേ..... അതല്ലേ.... " ( നിവി ) നിവി യുക്തയെ നിലത്തു നിന്നും വാരിയെടുത്തതും യുക്ത ആധു വിൽ നിന്നും നിവിയിലേക്ക് നോട്ടം മാറ്റി...... ആധു ഒന്ന് ശ്വാസം വലിച്ചു വിട്ട് കൃതിയെ വിളിച്ചു റൂമിലേക്ക് പോയി..... 🥀 ആഫ്റ്റർ ½ ഹയർ.... " അതെ ചേച്ചി..... യുക്ത എന്നോട് ഇനി കൂട്ടാവോ..... " ( ആധു ) " ഒന്നും പറയാൻ പറ്റില്ല.... വളർന്നത് എന്റെ കൂടെയാണെന്നേ ഉള്ളൂ.... സ്വഭാവം ഫുൾ നിന്റെ ഏട്ടന്റെയാ..... " ( കൃതി ) " നൈസ്..... ഞാൻ പോയൊന്നു നോക്കട്ടെ..... " ( ആധു )

" അമ്മ എവിടെ ആധു..... " ( കൃതി ) എന്തോ ഓർത്തെന്ന പോലെ കൃതി ചോദിച്ചതും ആധു ഒന്നും പറയാതെ കൃതിയുമായി പുറത്തേക്കിറങ്ങി..... 🥀 " ആസി..... " ( യുക്ത ) " meow..... " ( ലാസി ) യുക്തയ്ക്ക് പിന്നാലെ ആണ് ലാസി ഇപ്പൊ ഏത് നേരവും..... രണ്ട് പേരും പെട്ടെന്ന് തന്നെ കൂട്ടായിരുന്നു..... അതൊക്കെ നോക്കി സോഫയിൽ ഇരിക്കുവാണ് അഖിയും നിവിയും...... ആ നേരം ആണ് ആധു കൃതിയുമായി വന്നത്....... കൃതിയെ കണ്ടതും യുക്ത കൃതി ക്കരികിലേക്ക് ഓടി..... പിന്നാലെ ലാസിയും..... എന്നാൽ കൃതിക്ക് മുന്നേ ആധു അവളെ വാരിയെടുത്തിരുന്നു..... " വിദ് ന്നെ.... മ്മാ..... " ( യുക്ത ) ആധുവിന്റെ കയ്യിൽ നിന്നും മാറാൻ ശ്രമിച്ചു കൃതിക്ക് നേരെ ചാഞ്ഞു യുക്ത വിളിച്ചതും ബാലൻസ് കിട്ടാതെ ആധു യുക്തയുടെ ചെവിയിൽ എന്തോ പറഞ്ഞതും യുക്ത ശാന്തമായി നിന്നും..... " ചേച്ചിക്ക് അമ്മ നെ കാണണ്ടേ.... വായോ..... വാവേ മുത്തശ്ശി ന്റെ അടുത്തേക്ക് പോവാലോ....." ( ആധു ) " മുത്തശ്ശിയോ..... മ്മാ യുത്ത ക്ക് ആധുമ്മ മുത്തശ്ശി നെ കണിചേരാം പഞ്ഞല്ലോ..... " ( യുക്ത ) " വാവക്ക് മുത്തശ്ശി നെ അറിയോ..... " ( ആധു ) " മ്മ പഞ്ഞു തന്നല്ലോ..... " ( യുക്ത ) ഓരോന്നും പറഞ്ഞും കളിച്ചും ഒരു റൂമിന് മുന്നിൽ എത്തിയതും ആധു ഡോർ തുറന്നു അകത്തേക്ക് കയറി.... അകത്തു നിന്നും മരുന്നിന്റെ ഗന്ധം വന്നതും യുക്ത പുരികം ചുളിച് ആധു നെ നോക്കി.... കൃതി എന്നാൽ ഞെട്ടലോടെ ബെഡിലേക്ക് കിടക്കുന്ന രേവതിയെ നോക്കി..... മെല്ലെ അവർക്കരികിലേക്ക് അവൾ നടന്നു.....

" മുത്തശ്ശി ഉറങ്ങുവാനോ....... " ( യുക്ത ) ശബ്ദം താഴ്ത്തി പതിയെ യുക്ത പറഞ്ഞതും ആധു തലയാട്ടി അത് ശെരി വെച്ചു...... " വാവ വിളിച്ചാൽ മുത്തശ്ശി ഉണരും.... വാവ വിളിച്ചേ..... " ( ആധു ) " മുത്തശ്ശി...... " ( യുക്ത ) ശബ്ദം ഉയർത്തി അവർക്കരികിലായി നിന്ന് യുക്ത പറഞ്ഞതും രേവതിയുടെ കണ്ണുകൾ പതിയെ തുറന്നു..... പ്രയാസപ്പെട്ട് അവർ ശബ്ദം കേട്ടയിടത്തേക്ക് അവർ നോക്കി..... ചിരിച്ചു കൊണ്ട് അവരെ നോക്കി നിൽക്കുന്ന യുക്തയെയും കൃതിയെയും കണ്ടതും അവരുടെ കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞൊഴുകി...... " മ്മാ.... മുത്തശ്ശി കരയുവാ...... " ( യുക്ത ) കൃതിയെ വിളിച്ചവൾ പറഞ്ഞതും കൃതി യുക്തയുടെ തലയിൽ തലോടി രേവതിക്ക് അരികിലേക് ഇരുന്ന് പതിയെ അവരുടെ കണ്ണുകൾ തുടച്ചു...... വാതിൽക്കൽ അവരെ നോക്കി ഒരു ചിരിയോടെ നിൽക്കുന്ന നിവി കൃതിക്കരികിലേക്ക് വന്നു യുക്തയുമായി ഹാളിലേക്ക് നടന്നു..... " അമ്മാ..... സോറി..... " ( കൃതി ) ആധുവിൽ നിന്നും കാര്യങ്ങൾ എല്ലാം അറിഞ്ഞതിനു ശേഷവും കണ്ണീർ പിടിച്ചു വെക്കാൻ അവൾക്കായിരുന്നില്ല.... അന്നത്തെ തന്റെ എടുത്ത് ചാട്ടം ആയിരുന്നു എല്ലാത്തിനും കാരണം എന്നൊരു തോന്നൽ അവളെ വല്ലാതെ തളർത്തിയിരുന്നു...... " കരയല്ലേ ചേച്ചി..... സംഭവിച്ചത് ഒക്കെ കഴിഞ്ഞു..... ഇനി അതൊക്കെ ഓർത്തിട്ട് എന്താ കാര്യം..... " ( ആധു ) ആധു ചോദിച്ചതും അതെ എന്നർത്ഥത്തിൽ രേവതി കൃതിയെ നോക്കി.....

കൃതി മെല്ലെ അവരുടെ കൈകളിലേക്ക് കൈ ചേർത്ത് വെച്ചതും വിറയലോടെ അവരുടെ വിരലുകളും അവളുടെ കൈകളിൽ പതിഞ്ഞു..... കണ്ണീരോടെ ആ കൈകളിൽ തല ചേർത്ത് വെച്ചവൾ....... 🥀 " കൃതി..... " ഹാളിൽ യുക്തയോടൊപ്പം കളിക്കവേ അങ്ങനെയൊരു ശബ്ദം കേട്ടവൾ നോക്കിയതും കാർത്തി ആയിരുന്നു...... കൈകൾ വിടർത്തി നിൽക്കുന്ന അവനരികിലേക്ക് ചെന്ന് അവന്റെ കൈക്കുള്ളിൽ ചേർന്ന് നിൽക്കെ കാലങ്ങളായി അവൾ കൊതിച്ച ഒരു സുരക്ഷിത വലയത്താൽ ചുറ്റപ്പെട്ടതായി അവൾക്ക് തോന്നി...... " എന്നെ മറന്നല്ലേ നീ..... " ( കാർത്തി ) " ഹാ.... മറന്നു..... ഇപ്പോ എന്തിനാ വന്നേ..... പോയെ.... മറന്ന ആൾക്കാരെ ഒന്നും എനിക്ക് കാണണ്ട....." ( കൃതി ) കാർത്തി സെന്റി ആവാൻ പോവാണെന്നു തോന്നിയതും കൃതി സീൻ മെല്ലെ divert ചെയ്തതും പല്ല് കടിച്ചു കൊണ്ട് കാർത്തി അവളെ നോക്കി...... പെട്ടെന്ന് എന്തോ ഓർത്ത പോലെ കൃതി തിരികെ ഹാളിലേക്ക് തന്നെ പോയതും അവിടെ സോഫയിൽ മുഖം വീർപ്പിച്ചിരിക്കുവാ യുക്ത..... " സോറി വാവേ..... അമ്മ ഏട്ടൻ വിളിച്ചപ്പോൾ പോയതല്ലേ.....

വാവ മാമനെ കണ്ടിട്ടില്ലല്ലോ..... വന്നേ...... " ( കൃതി ) യുക്തയെ ഒന്നും പറയാൻ സമ്മതിക്കാതെ വാരിയെടുത്തതും കാർത്തി അങ്ങോട്ടേക്ക് വന്നിരുന്നു..... കൃതിയുടെ കയ്യിൽ ഇരുന്ന് തന്നെ നോക്കുന്ന യുക്തയെ കണ്ടതും ചിരിച്ചു കൊണ്ടുവൻ അവർക്കരികിലേക്ക് നടന്നു...... " വാവയ്ക്ക് മനസ്സിലായോ എന്നെ..... " ( കാർത്തി ) അവൾക്ക് നേരെ കൈ നീട്ടി കാർത്തി ചോദിച്ചതും കൃതിയുടെ ടോപ്പിൽ തിരുപിടിച്ചു യുക്ത കൃതിയെ നോക്കി..... " വാവ ന്റെ മാമനാ..... " ( കൃതി ) " കാത്തി..... " ( യുക്ത ) പെട്ടെന്ന് എന്തോ ഓർത്ത പോലെ യുക്ത പറഞ്ഞതും കാർത്തി കൃതിയിൽ നിന്നും അവളെ വാങ്ങി നെഞ്ചോട് ചേർത്തിരുന്നു.... " വാവയ്ക് അറിയാല്ലേ..... " ( കാർത്തി ) " അരിയാല്ലോ..... " ( യുക്ത ) കാർത്തി ചിരിച്ചു കൊണ്ട് യുക്തയുടെ നെറ്റിയിൽ ചുംബിച്ചു അവളെ ചേർത്ത് പിടിച്ചു...... എന്തോ വല്ലാത്തോരു സന്തോഷം അവനിലാകെ നിറഞ്ഞിരുന്നു..... എല്ലാം നോക്കി ഒരു ചിരിയോടെ കൃതി നിന്നും......___To Be Continued____

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story