Dear Comrade 🥀: ഭാഗം 31

Dear Comrade

രചന: Zquadiee

# മെഹന്ദി ഡേ കണ്ണാടിക്ക് മുന്നിൽ നിന്നും തന്നെ ആകെയൊന്ന് വിക്ഷീക്കുവാണ് ആധു..... ഗ്രീൻ & പിങ്ക് പാസ്റ്റൽ ലഹങ്കയിൽ സിമ്പിൾ ഓർണമെൻറ്സ് ഒക്കെയായി ഫങ്ക്ഷൻ റെഡി ആയി നിൽക്കുവാണ് ആധു...... " റെതി ആയില്ലേ ആധു..... " ശാസന രൂപത്തിൽ ഒരു ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ ആധു കാണുന്നത് കൈ കെട്ടി ആധുവിനെ നോക്കി കണ്ണുരുട്ടി കാണിക്കുന്ന യുക്തയെ ആണ്...... " ആധു ന്നോ..... വന്നു വന്നു ഒരു ബഹുമാനവും ഇല്ല..... 🤧 " ( ആധു ) " ബഹുമാനോ.... ആർക്ക് ഇല്ലെന്ന്...... " ( കൃതി ) " ദേ യുക്തയ്ക്ക്.... എന്നെ ആധു ന്ന് ഒക്കെ വിളിക്കുവാ..... " ( ആധു ) " ആണോ വാവേ..... നീ ആധു ന്ന് വിളിച്ചോ..... " ( കൃതി ) " യുത്ത അല്ലമ്മാ വിച്ചേ..... യുത്ത മുത്തശ്ശി ചോക്കുന്ന പോലെ ചോച്ചതാ..... " ( യുക്ത ) " ആണോ..... ഇനി ഇങ്ങനെ ഒന്നും വിളിക്കരുത് ട്ടൊ..... വാവ ആധു.... അല്ല നീ വാവ ന്റെ ആരായിട്ടാ വരുവാ.... 🙄..... " ( കൃതി ) " വാവ ന്റെ അച്ഛന്റെ അനിയത്തി..... " ( ആധു ) " അതെ..... അത് എങ്ങെനെയാ വിളിക്കാ..... " ( കൃതി ) " അത്.... അതൊക്കെ എന്തിനാ ഇപ്പൊ..... വാവ ആധുമ്മാ ന്ന് തന്നെ വിളിച്ചാൽ മതി..... 😌 " ( ആധു ) യുക്ത തലയാട്ടി സമ്മതിച്ചതും ആധുവിനോട് താഴേക്ക് വരാൻ പറഞ്ഞു യുക്തയുമായി കൃതി താഴേക്ക് നടന്നു..... ആധു ഒന്ന് കൂടി കണ്ണാടിയിലേക്ക് നോക്കി പിന്നാലെ നടന്നു....... 🥀 ആധു താഴേക്ക് ചെന്നതും കൃതിയും യുക്തയും അമൃതയും അന്നുവും സാവിത്രിയും അവിടെ ഉണ്ടായിരുന്നു..... " എന്ന് ലാൻഡ് ആയി.... 🙄 " ( ആധു )

" ഇന്നലെ വന്നായിരുന്നു..... പക്ഷെ ലേറ്റ് ആയത് കൊണ്ട് ഹൽദി ക്ക് വരാൻ കഴിഞ്ഞില്ല..... സാരല്ല ഇനിയും ഉണ്ടല്ലോ മെഹന്ദി.... വെഡിങ് ഒക്കെ..... " ( അന്നു ) " ബാക്കി ഒക്കെ പിന്നെ..... എല്ലാവരും നോക്കി നിൽക്കുവാ..... " ( സാവിത്രി ) സാവിത്രി പറഞ്ഞതും പിന്നെ വൈകിക്കാൻ നിൽക്കാതെ എല്ലാവരും ഇറങ്ങി..... മുന്നിൽ നിലവിളക്കുമായി കൃതി ആയിരുന്നു..... കൃതിയുടെ ഒപ്പം തന്നെ അവളുടെ സ്‌കർട്ട് ൽ പതിയെ പിടിച്ചു യുക്തയും...... പിന്നിൽ താലവും ആയി അന്നുവും...... പിന്നാലെ ആദുവും അമൃതയും സാവിത്രിയും...... 🥀 ആധുവിനെ സ്റ്റേജിൽ സെറ്റ് ചെയ്ത് വെച്ചിരുന്ന സ്വിങ് ലേക്ക് ഇരുത്തി മുന്നിലേക്ക് നിലവിളക്ക് കത്തിച്ചു വെച്ച് താലവും വെച്ചു...... സ്റ്റേജ് പിങ്ക് കളർ ആയിരുന്നു..... ഡെക്കറേഷൻസ് എല്ലാം പിങ്ക് ആയിരുന്നു..... Candle holders എല്ലായിടവും തൂക്കിയിട്ടിരുന്നു...... സ്വിങ് ആകെ പൂക്കളാൽ അലങ്കരിച്ചിരുന്നു..... താലത്തിൽ നിന്നും ഒരു വെറ്റില എടുത്ത് സാവിത്രി ആധുവിന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു..... കൃതി മെഹന്ദി എടുത്ത് വെറ്റിലയിൽ ചെറുതായി വരച്ചു വെച്ചു.....

പിന്നാലെ ഓരോരുത്തരായി ചെന്ന് വെറ്റിലയിൽ വരയ്ക്കാൻ തുടങ്ങി...... എല്ലാവരും വരച്ചു തീർന്നതും മെഹന്ദി ആർട്ടിസ്റ്റ് വന്നു മെഹന്ദി ഇടാൻ തുടങ്ങി...... മെഹന്ദി സോങ് അവിടമാകെ ഉയർന്നു കേൾക്കാൻ തുടങ്ങി....... 🎶🎶🎶 Gehri Saheli Meri Puchhe Mujhe Kitna Sajan Tera Chahe Tujhe Gehri Saheli Meri Puchhe Mujhe Kitna Sajan Tera Chahe Tujhe Ho Naino Mein Mere Naino Mein Mere Chehra Tera Tere Hathon Mein Laali Mere Naam Ki Mehendi Mehendi Te Vavi Madve Ne Aeno Rang Gayo Gujarat Re Mehndi Rang Laagyo Rang Laagyo Re Mehendi Te Vavi Madve Ne Aeno Rang Gayo Gujarat Re Mehndi Rang Laagyo Rang Laagyo Re Mehendi Te Vavi Madve Ne Aeno Rang Gayo Gujarat Re Mehendi Rang Laagyo Janmon Janmon Ki Bandhi Hai Preet Re Tode Se Bhi Na Toote Kabhi Dekha Aankhon Ne Supna Ik Pyar Ka Supna Pyara Na Toote Kabhi Ho Chhode Se Bhi Na Chhode Se Bhi Na Chhoote Rang Chhap Aisi Lagai Tere Naam Ki Mehndi Mehendi Te Vavi Madve Ne Aeno Rang Gayo Gujarat Re Mehndi Rang Laagyo Rang Laagyo Re Mehendi Te Vavi Madve Ne Aeno Rang Gayo Gujarat Re Mehndi Rang Laagyo Rang Laagyo Re Mehendi Te Vavi Madve Ne Aeno Rang Gayo Gujarat Re Mehendi Rang Laagyo Arey Arey Aayi Re Aayi Re Aayi Re Dekho Saj Sawar Ke Aayi Kitne Moti Barse Jab Tu Muskurayi Kaise Nazrein Hataye Hathon Se Haaye Jab Bhi Dikhaye Tu Meri Mehendi 🎶🎶🎶 പാട്ടിന്റെ താളത്തിനൊത്തു ചുവടുകൾ വെച്ച് കൊണ്ട് ആ മെഹന്ദി രാവ് അവരെല്ലാവരും പൂർണമാക്കി...... 🥀

" പ്പാ.... മ്മ യുത്ത ക്ക് മെന്ദി വരച്ചന്നല്ലോ...... " കൈ നിറയെ മെഹന്ദിയുമായി നിവി ക്ക് കാണിച്ചു കൊണ്ട് യുക്ത പറഞ്ഞതും അവൻ ഒരു ചിരിയോടെ അവളെ നോക്കി..... " പപ്പയ്ക്ക് ഇല്ലേ മെഹന്ദി..... " ( നിവി ) " പ്പ ക്ക് വേനോ..... വാവ മ്മനോട് പരയാവേ..... " ( യുക്ത ) യുക്ത അതും പറഞ്ഞു തിരിഞ്ഞ് ഓടാൻ തുടങ്ങിയതും നിവി അവളെ വാരിയെടുത്തു...... " മതി ഓടിയത്..... എവിടേലും വീഴുവെ..... വാവ തല്ക്കാലം ഇവിടെ നിൽക്ക്.... അമ്മ ന്റെ അടുത്ത് പിന്നെ പോവാം..... " ( നിവി ) നിവി പറഞ്ഞതും തലയാട്ടി സമ്മതിച്ചു കൈ എവിടെയും തട്ടാതെ ശ്രദ്ധിച്ചു അവന്റെ തോളിലേക്ക് തല വെച്ച് കിടന്നു...... 🥀 കൈ നിറയെ മെഹന്ദിയുമായി സ്വിങ് ലേക്ക് ചാരി ഇരുന്ന് മയങ്ങുവാണു ആധു..... മെഹന്ദി ആർട്ടിസ്റ്റ് താഴെ ഇരുന്ന് കാലിൽ ഒരു താജ് മഹൽ പണിയുവാണ്..... മണിക്കൂറുകൾക്ക് ശേഷം എല്ലാം പൂർത്തിയായതും ആധു വിനെ വിളിച്ചുണർത്തി...... " മോർണിംഗ്..... " ( കൃതി ) " മോർണിംഗ്..... ഏഹ്.... അല്ല ഇതെന്നതാ രാത്രി പോലെ..... എന്റെ കണ്ണ് അടിച്ചു പോയാ..... " ( ആധു ) ചുറ്റും നിരീക്ഷിച്ചു ചെറിയൊരു പരിഭ്രമത്തോടെ ആധു ചോദിച്ചതും അന്നു അവളെ തലയ്ക്കിട്ട് ഒന്ന് കൊട്ടി..... " രാത്രി തന്നെയാ.... മെഹന്ദി ഇടാൻ വന്നു കിടന്ന് ഉറങ്ങിയതും പോരാ..... " ( അന്നു ) " ഹീ..... സോറി..... എന്താണ് ന്ന് അറിയില്ല.... വെറുതെ ഇരുന്നാൽ ഞാൻ ഞാൻ അല്ലാതെ ആവും..... " ( ആധു ) ആധു പറഞ്ഞതിന് ശേഷം സ്വയം ഒന്ന് നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു വന്നു.....

അത്രമേൽ മനോഹരമായി മെഹന്ദി വരച്ചിട്ടുണ്ടായിരുന്നു..... * ആകൃതി ❤️ അഖിൽ * എന്ന് കാലിഗ്രഫിയിൽ എഴുതിയത് കണ്ടവൾ അതിലേക്ക് തന്നെ നോട്ടം പതിപ്പിച്ചിരുന്നു..... അവനെ ആദ്യമായി കണ്ടത് മുതലുള്ള ഓരോ കാര്യവും അവളുടെ മുന്നിലൂടെ നീങ്ങി മറഞ്ഞു..... പതിയെ അവളുടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു ഇളം പുഞ്ചിരി വിരിഞ്ഞു...... " ആധുമ്മാ..... " ( യുക്ത ) യുക്തയുടെ നീട്ടിയുള്ള വിളിയാണ് ആധുവിനെ ഓർമകളിൽ നിന്നുണർത്തിയത്...... " ആഹാ..... " ( ആധു ) " യുത്തക്കും ഇതിൽ ഇക്കനം..... " ( യുക്ത ) സ്വിങ് ലേക്ക് ചൂണ്ടി യുക്ത പറഞ്ഞതും ആധു അവളെ എടുക്കാൻ നിന്നതും എന്തോ ഓർത്ത പോലെ കൈ പിൻവലിച്ചു കൈകളിലേക്ക് നോക്കി നിവിയെ നോക്കി...... നിവി യുക്തയെ എടുത്ത് ആധു ന്റെ അരികിൽ ഇരുത്തി...... " ഇനി വാവയ്ക്ക് ആദനം..... " ( യുക്ത ) " ശെരിയാണല്ലോ.... ഇത്രയും ദിവസം ഇതിൽ ഇരുന്ന് എനിക്ക് തോന്നിയില്ലല്ലോ..... ഏട്ടാ..... " ( ആധു ) ആധു പറഞ്ഞതും യുക്ത സങ്കടത്തോടെ നിവിയെ നോക്കിയതുക നിവി പിന്നെ വേറെ വഴിയില്ലാത്തത് കാരണം അവർ പറയുന്നത് പോലെയൊക്കെ ചെയ്ത് കൊടുത്തു...... അങ്ങനെ എപ്പോഴോ ആധു ന്റെ തോളിലേക്ക് ചാരി ഇരുന്ന് യുക്ത ഉറങ്ങി...... സമയം ഏറെ വൈകിയതിനാലും എല്ലാവരും ക്ഷീണിച്ചതിനാലും ഫങ്ക്ഷൻ അവസാനിപ്പിച്ചു എല്ലാവരും നിദ്രാ ദേവിയെ തേടി പോയി...... 🥀___To Be Continued____

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story