🌸Filia🌸: ഭാഗം 11

Filia

രചന: ഏട്ടന്റെ കാന്താരി (അവനിയ)

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഓട്ടത്തിൽ ആയിരുന്നു ലിയ... തോളോടൊപ്പം എന്നെപ്പോലെ Adam വും അന്തപ്പനും ഉണ്ട്... കട ഒഴിയലും പുനർനിർമ്മാണവും സാധനങ്ങൾ എടുക്കലും ഒക്കെയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കട അടച്ചിരുന്നു.... അത് കൊണ്ട് പുതിയൊരു തുടക്കമെന്ന് പറയും പോലെ ഇന്നാണ് കടയുടെ തിരി തെളിക്കൽ... രാവിലെ തന്നെ അന്തപ്പനും Adam വും ഹാജരായിട്ടുണ്ട്.... " അന്തപ്പ എല്ലാം സെറ്റ് അല്ലേ... " " നിനക്ക് പുറത്ത് ആകുമ്പോൾ എങ്കിലും എന്നെ ഒന്ന് ചേട്ടാ എന്ന് വിളിച്ചൂടെ ഡി... " " അതിനൊരു സുഖമില്ല അന്തപ്പോ.... " " എല്ലാം സെറ്റ് ആകിയിട്ട് ഉണ്ട്.... നാട്ടുകാരിൽ ഒരുപാട് പേർക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്... പിന്നെ ഇന്നത്തെ സ്പെഷ്യൽ ഓഫറെ പറ്റിയും പറഞ്ഞിട്ടുണ്ട്.... നീ ടെൻഷൻ ആകേണ്ട.... ആളുകൾ എത്തികോളും.... "

" എനിക് എന്തിനാ പേടി... അല്ലേലും പേടിച്ചിട്ട് ഇപ്പോ എന്ത് കിട്ടാനാണ്... " " എന്റെ ഈശോയേ മനുഷ്യന്മാർക്ക് പേടിയുണ്ടാകും അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ... നീ പിന്നെ വേറെ ജനസ്സ്‌ ആണല്ലോ.... " " പോടാ അന്തപ്പ... ഭയം എന്നത് മനുഷ്യനെ ഭീരുവാകുകയുള്ളു... അതിനു അപ്പുറം വലിയ ഉപകാരം ഒന്നുമില്ല.... " " ലിയ ചന്ദ്രശേഖരൻ സാർ ഇപ്പൊ എത്തും.... " ആന്റണിയേ നോക്കുക കൂടി ചെയ്യാതെ ആണ് Adam ന്റെ സംസാരം.... അല്ലെങ്കിലും Adam ന് പണ്ടും ഇവനെ ഇഷ്ടമല്ല.... കാരണം പല വട്ടം ചോദിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ല.... പിന്നെ അങ്ങനെ ഒരു വാക്ക് കേട്ട കൊണ്ട് ഞാൻ അന്തപ്പനുമായി പിണങ്ങില്ല എന്നറിയാവുന്ന കൊണ്ട് മാത്രമാണ് Adam ഒന്നും പറയാത്തത്.... " ടീന എന്തേ ലിയ " " അവള് അപ്പുറത്തുണ്ട്... " " നീ എന്താ ആ കൊച്ചിനെ ഒറ്റക്ക് വിട്ടിരിക്കുന്നത് അതിന്റെ കൂടെ പോയി നിന്നുടെ... "

" കൂടെ പിടിച്ച് ഇരുത്താൻ കുഞ്ഞുവാവ ഒന്നും അല്ലല്ലോ.... പിന്നെ ആ പ്രായത്തിൽ എന്റെ തോൾ താങ്ങി നടക്കാനൊന്നും ആരും ഉണ്ടായിട്ടില്ല.... " അതും പറഞ്ഞു അവള് വെട്ടിതിരിഞ്ഞ് പോയി.... " Adam.... അവളോട് അങ്ങനെ പറയേണ്ടിയിരുന്നില്ല.... " " I know what to say and what not to say... " " Adam ഞാൻ അവളുടെ സഹോദരനാണ് ഇയാൾക്ക് എന്താ എന്നോട് ഒരു... " " സഹോദരൻ എന്ന പേരിൽ അവളുടെ കണ്ണിൽ പൊടിയിടാൻ നിനക്കാവും പക്ഷേ അത് എന്നോട് വേണ്ട.... നിന്റെ ഒരു വേലത്തരവും എന്നോട് നടക്കില്ല.... " " നിങ്ങളുടെ മനസ്സിൽ ആരാണ് വിഷം കുത്തി വെച്ചിരിക്കുന്നത് എന്നെനിക്ക് അറിയില്ല.... എന്തെങ്കിലും ആയികൊട്ടെ... നിന്റെ ഇഷ്ടം പോലെ ചെയ്തോളൂ... പക്ഷേ ഇതിന്റെ പേരിൽ ലിയയുടെ കണ്ണ് നിറക്കരുത്.... അത് എനിക് സഹിക്കാൻ കഴിയില്ല.... " അതും പറഞ്ഞവൻ അവിടുന്ന് പോയി....

സമയം ആയപ്പോഴേക്കും നിരവധി ആളുകൾ എത്തിയിരുന്നു... ചന്ദ്രശേഖരൻ സമയത്തിന് തന്നെ എത്തി.... " സർ... വരൂ... " " ലേറ്റ് ആയിലല്ലോ അല്ലേ... " " സർ ഒരിക്കലും ലേറ്റ് ആകാർ ഇല്ലല്ലോ... " " മ്മ്‌... എന്തിനാ എന്നെ കൊണ്ട് ഇങ്ങനെയൊരു സാഹസം... " അയാളൊരു ചിരിയോടെ ചോദിച്ചു... " എനിക് സാർ എന്റെ അച്ഛന്റെ സ്ഥാനത്ത് അല്ലേ... എന്റെ പപ്പ ഇല്ലല്ലോ... അപ്പോ " " മ്മ്‌...വാ... " അയാള് നിറഞ്ഞ പ്രാർത്ഥനയോടെ തന്നെ ആ നാട മുറിച്ചു... ജോഷ്വാ എന്ന ആ വ്യക്തിയോട് ഉള്ള ആ നാടിന്റെ സ്നേഹം ആ മക്കൾ അവിടെ അനുഭവിച്ച് അറിയുകയായിരുന്നു... ഒരുപാട് ആളുകൾ എത്തിയിരുന്നു... എല്ലാവരും തന്നെ എന്തെങ്കിലും ആയി വാങ്ങിയാണ് മടങ്ങിയത്... കട അടച്ച് വീട്ടിൽ എത്തിയതാണ് അവർ നാലും... " ചിലവ് ഉണ്ടട്ടോ ലിയ.... സംഭവം അങ്ങ് ക്ലിക്ക് ആയിട്ടുണ്ട്.... " " അതേ ചേട്ടായി ഞാനും ഇത്രക്ക് ആൾക്കാരെ പ്രതീക്ഷിച്ചില്ല.... "

ടീന Adamന് ഒപ്പം ചേർന്നു.... പക്ഷേ ഇതിന് മറുപടിയായി ലിയ ഒന്ന് ചിരിച്ചതെ ഉള്ളൂ.... " ആദ്യ ദിവസം അല്ലേ വരും ദിവസങ്ങളിലെ ആൾക്കാരെ വെച്ചേ അത് പറയാൻ ആകു... " അവളുടെ കണ്ണുകൾ പതിഞ്ഞത് ഒന്നും മിണ്ടാതെ നില്കുന്ന അന്തപ്പനിൽ ആണ്... " ലിയ... എന്ന ഞാൻ അങ്ങ് പോട്ടെ... " " അതെന്താ ചേട്ടാ... കുറച്ച് കഴിഞ്ഞ് പോവാം... " ലിയ ആന്റണിയുടെ അടുത്തേയ്ക്ക് ചെന്നു പറഞ്ഞു... ഇത് ഇഷ്ടമാകാത്ത പോലെ മറ്റ് രണ്ട് പേരും ഇരുന്നു... " വേണ്ടടി.... ചേച്ചിയും പിള്ളേരും വീട്ടിലുണ്ട്... ഞാൻ ചെല്ലട്ടെ.... " " മ്മ്‌.... " " ഞാൻ വരാടി പെണ്ണേ... ഇപ്പൊ ചെന്നില്ലേൽ നിനക്ക് അറിയാവുന്ന അല്ലേ അവളെ... വെറുതെ പ്രശ്നം ഉണ്ടാക്കും " " പൊയിക്കോ... " അവൻ മറ്റൊന്നും പറയാതെ പോയി.... " ഇച്ചേച്ചി എന്തിനാ തടയാൻ പോയത്... അത് പോട്ടെ.... " ഈർഷ്യയോടെ ടീന ചോദിച്ചു... എന്നാല് ലിയ അതിനു മറുപടിയൊന്നും പറഞ്ഞില്ല... "

ലിയ... ഞങ്ങളൊക്കെ ഇത്രയും പറഞ്ഞിട്ട് പിന്നെയും നീ എന്തിനാ അവനോട് ഇത്രക്ക് അറ്റാച്ച്മെന്റ് വെക്കുന്നത്.... " " കാരണം ഒരു കാലത്ത് അവനല്ലാതെ മറ്റാരും എനിക് ഉണ്ടായിരുന്നില്ല.... പിന്നെ അവൻ ഇനി എത്ര വൃത്തികെട്ടവൻ ആണെന്ന് നിങ്ങള് പറഞ്ഞാലും അവനെ എനിക് അറിയാം മറ്റാരേക്കാളും നന്നായി.... " " അപ്പോ നിന്റെ അനിയത്തി കള്ളം പറയുകയാണ് എന്നാണോ നീ പറയുന്നത്... " Adam ദേഷ്യത്തോടെ ചോദിച്ചു.... " Adam ദേ ഇവക്കട വാക്കും കേട്ടോണ്ട് വെറുതെ എന്നോട് തർക്കിക്കാൻ വരണ്ട കേട്ടല്ലോ...." അതും പറഞ്ഞു ലിയ ദേഷ്യത്തിൽ എഴുന്നേറ്റ് പോയി.... " കണ്ടോ ചേട്ടായി.... അവൻ ആരാണ്... ചേച്ചി എന്തിനാ അവനോട് ഇത്രക്ക് അറ്റാച്ച്മെന്റ് വെക്കുന്നത്... അതും എന്നോട് ചെയ്തത് എല്ലാം അറിഞ്ഞിട്ടും... എനിക് അതാ സങ്കടം... " അവള് വിഷമത്തോടെ പറഞ്ഞു... " മോൾ വിഷമിക്കണ്ട... നിന്റെ ചേച്ചിയെ ഞാൻ പറഞ്ഞു മനസിലാക്കികൊള്ളാം... " " മ്മ്‌... " ഉടനെ Adam അവിടുന്ന് ലിയയുടെ അടുത്തേയ്ക്ക് ചെന്നു... " ലിയ നീയെന്താ ഇങ്ങനെ... എന്തിനാ ആ കൊച്ചിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.... "

" Adam please... നിന്നേലും നന്നായി എനിക്ക് അവളെ അറിയാം... " " എന്നിട്ടാണല്ലോ അവളോട് മോശമായി പെരുമാറിയ അവനെ നീ ഇങ്ങനെ പൊക്കികൊണ്ട് നടക്കുന്നത്... " " നമുക്ക് ഇൗ topic ഇവിടെ വെച്ച് അവസാനിപ്പിക്കാം.... Just leave me alone... " " മ്മ്‌... ഞാൻ പോവുകയാണ്.... നാളെ വരാം " " മ്മ്‌ ഒകെ... " ഉടനെ ലിയ അകത്തേയ്ക്ക് കയറി ടീനയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിയിലേക്ക് കയറി.... 🍁🍁🍁🍁🍁 ഇതേ സമയം ആൽബിൻ വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു.... കുറച്ച് നേരത്തെ പുറത്ത് പോയപ്പോഴാണ് പുതിയ വിശേഷങ്ങൾ ഒക്കെ അവനറിഞ്ഞത്.... " ആൽബിച്ഛ നിങ്ങളെന്ത ഇങ്ങനെ എന്തോ പോയ അണ്ണാനെ പോലെയിരികുന്നത്.... " " റോസി എന്റെ സമതല തെറ്റി നിൽകാ... വെറുതെ എന്നെ കൊണ്ട് ഒന്നും ചെയിക്കരുത്‌... " " നിങ്ങള് എന്തിനാ മനുഷ്യ എന്റെ മെക്കിട്ട് കേറുന്നത്... " " അവളുമാർ പുതിയ കട തുടങ്ങി... " " ആര്... " " എന്റെ പെങ്ങന്മാർ... " " ഓ ആങ്ങളയുടെ ദീന രോദനം ആണല്ലേ ഇവിടെ നടക്കുന്നത്.... " " റോസി ഞാൻ പറഞ്ഞു നിന്നോട് മിണ്ടാതെ നിൽകാൻ.... "

" അവളുമാർ തുടങ്ങിയതിനു നിങ്ങള് ഇവിടെ കിടന്നു ഇങ്ങനെ കയർ പൊട്ടിച്ച കൊണ്ട് കാര്യമില്ല... ചെന്നു അവളുമാർക്കിട്ട്‌ കൊടുക്ക്... അപ്പോ കുറച്ച് ആശ്വാസം കിട്ടും.... " " റോസി നീ അപ്പുറത്ത് പോ... " അതൊരു അലർച്ചയായിരുന്നു.... അത് കേട്ട് കൊണ്ടാണ് റോഷനും അവന്റെ കൂട്ടുകാരനായ ജസ്റ്റിനും വന്നത്.... " എന്താ അളിയാ ഇവിടെ... " " നിന്റെ അളിയന്റെ രോദനം ആണ് ഡാ... അവളുമാർ പുതിയ കട എന്തോ തുടങ്ങി പൊന്നാങ്ങളയെ അറിയിച്ചില്ല... അതിന്റെ രോദനം.... " " റോസി നീ അകത്ത് പൊയിക്കേ.... " റോഷൻ അവളോട് പറഞ്ഞു... " ഓ ചെല്ല്... ചെന്നു അളിയന്റെ രക്തം തണുപ്പിക്കു.... " " അളിയാ... അളിയനൊരു വാക്ക് പറഞ്ഞ മതി... അത് നമുക്ക് പൂട്ടി കൈയിൽ കൊടുക്കാം... ഞാനല്ലേ പറയുന്നത്... " " പൂട്ടണം... അങ്ങനെ എനികിട്ട് ഉണ്ടാക്കിയിട്ട് അവരിവിടെ വിലസണ്ട.... " " അതേ ചേട്ടാ... അതാണ് ശെരി... എന്തായാലും 2 പെണ്ണുങ്ങൾ അല്ലേ... അവരെ കൊണ്ട് ഒക്കെ എന്തോ ഉണ്ടാക്കാൻ ആണ്... " ജസ്റ്റിൻ പുച്ഛത്തോടെ പറഞ്ഞു... " മ്മ്‌ ഇപ്പൊ വേണ്ട... ചെറുതായി ഒന്ന് പച്ച പിടിക്കട്ടെ.... വിജയത്തിന്റെ ലഹരി നുണയുമ്പോഴാണ് പരാജയം കൂടുതൽ കയ്പേറിയത് ആകുന്നത്... " അതും പറഞ്ഞു അവനൊന്നു ചിരിച്ചു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story