🌸Filia🌸: ഭാഗം 14

Filia

രചന: ഏട്ടന്റെ കാന്താരി (അവനിയ)

" സാറേ... കുറച്ച് കൂടി ആഞ്ഞ് പുകക്ക്‌... ഇതൊരു ഇഫക്ട് ഇല്ലെന്നെ.... " " നീ എന്തിനാ ഇവിടേക്ക് വന്നത്.... മനുഷ്യന് ഉള്ള മനസമാധാനം കൂടി കളയോ നീ... " " ആഹാ അങ്ങനെ ആയോ... ഇങ്ങനെ ചങ്കിൽ കൊള്ളണ വർത്തമാനം പറയാമോ സാറേ... ഒന്നും ഇല്ലേലും നമ്മൾ പഴയ ശത്രുക്കൾ അല്ലെയൊ.... " " പോടി... വെറുതെ മനുഷ്യനെ മെനകെടുതാതെ..... " " ഞാനോ.... അവിടെ ഇരുന്നപ്പോൾ പഴയ ഒരു പ്രണയ കഥയുടെ ചുരുളഴിഞ്ഞു.... അപ്പോ അതിലെ നായിക ഞാനായ സ്ഥിതിക്ക് നായകനെ ഒന്ന് കാണാൻ വന്നതാ ഞാൻ... " അത് കേട്ടതും അവന്റെ കൈയിലെ cigarette താഴേയ്ക്ക് വീണു പോയി.... " ദ്ദേ അതും പോയി.... " ഉടനെ അവൻ അത് തിരികെ എടുത്തു.... " ഞാനോ നിന്നെയോ പ്രണയിക്കാനോ.... വെറുപ്പാണ് എനിക് നിന്നെ.... " " അത് കൊണ്ടായിരിക്കും അല്ലേ ഡിവോഴ്സ് ആകാൻ പോകുന്നത്.... " " അതെന്റെ പേഴ്സണൽ കാര്യമാണ്.... " " ഒകെ പക്ഷേ അതിനുള്ള കാരണം ഞാൻ ആണെന്നാണ് അറിഞ്ഞത്.... " " എന്റെ മുഖത്ത് കൈ നീട്ടി അടിച്ച നിന്നോട് എനിക് ദേഷ്യമാണ്.... "

" ഇയാൾക്ക് ഒരു പെങ്ങൾ ഇല്ലെ... അവളുടെ കൈയിൽ ആരെങ്കിലും കേറി പിടിച്ചാൽ ഒരു ആങ്ങള എന്ന നിലക്ക് താൻ എന്ത് ചെയ്യും 2 പൊട്ടിക്കും അല്ലേ.... എനിക് ആങ്ങളമാർ ഇല്ല.... അത് കൊണ്ട് ഞാനത് ചെയ്തു അത്രേയുള്ളൂ.... " " ലിയ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോ.... " " അഹാ സാറിന് ദേഷ്യം വരുന്നുണ്ടോ.... " അതും പറഞ്ഞു ലിയ അവന്റെ അടുത്തേയ്ക്ക് കുറച്ച് കൂടി നീങ്ങി നിന്നു.... എന്നിട്ട് അവന്റെ കൈയിലെ cigarette തട്ടി തെറുപ്പിച്ചു.... ഉടനെ ദേഷ്യം വന്ന രോഹിത് അവളുടെ മുഖത്തേക്ക് അടിക്കാൻ കയ്യോങ്ങി എങ്കിലും പിന്നെന്തോ ഓർത്ത പോലെ കൈ താഴ്ത്തി.... " എന്തേ തല്ല് സാറേ.... " " കടന്നു പോടി എന്റെ മുന്നിൽ നിന്ന്.... " " ഇല്ലെങ്കിലോ.... എന്നെ തല്ലി കൊല്ലോ " അതിനും രോഹിത് ഒന്നും മിണ്ടിയില്ല.... " പറയടോ എന്നെ തല്ലോ.... " അതും പറഞ്ഞു വീണ്ടും അവന്റെ അടുത്തേയ്ക്ക് നീങ്ങിയ അവളുടെ ഷൗൾഡറിൽ പിടിച്ചവൻ കുലുക്കിയിരുന്ന്.... " ഇല്ലെടി പുല്ലേ നിന്നെ എനിക് ഒന്നും ചെയ്യാൻ പറ്റില്ല.... കാരണം അത്രേം... അത്രേം.... എനിക് ഇഷ്ഠാടി നിന്നെ.... " അത് കേട്ട് ഒന്ന് അനാങ്ങാൻ പോലും ആകാതെ അവള് നിന്നു..... " ശെരിയാ.... നിന്നെ ഞാൻ ഇന്നോളം ഉപദ്രവിച്ചിട്ടുള്ളു.... പക്ഷേ നീ എന്നെങ്കിലും ഓർത്തിട്ട്‌ ഉണ്ടോ എന്റെ വീട്ടുകാർക്ക് നിന്നോട് ഇത്രക്ക് സ്നേഹം എന്താണ് എന്ന്...

കാരണം നിന്നെ എന്റെ പെണ്ണായി ഇവിടുള്ളവർ കണ്ടിട്ട് ഉള്ള കൊണ്ടാണ്.... ഒരു തെറ്റ്... ആ ഒരൊറ്റ തെറ്റാണ് നിന്നെ എന്നിൽ നിന്ന് നഷ്ടപ്പെടുത്തിയത്.... അതിനു കാരണക്കാരൻ ആരായിരുന്നു എന്നറിയോ നിനക്ക്... ഇപ്പൊ എന്റെ ഭാര്യ ആയിരികുന്നവളുടെ ഒരേയൊരു സഹോദരൻ... എന്റെ കൂട്ടുകാരൻ... അത് അവൻ ചെയ്തത് ആർക്ക് വേണ്ടിയാണ് എന്നറിയോ നിനക്ക്.... അവൾക്ക് വേണ്ടി... മറ്റാരെ ഞാൻ സ്നേഹിച്ചാലും അവളെ അങ്ങനെ കാണാൻ എനിക് ആകില്ല ലിയ... ചതി ആയിരുന്നു.... എല്ലാം.... " " രോഹിത് cool down... " " ലിയ നീയുമായുള്ള പ്രശ്നം കാരണം എന്റെ വീട്ടുകാർ അവളും അവളുടെ സഹോദരനും പറഞ്ഞത് ഒക്കെ വിശ്വസിച്ചു... ഞാൻ... ഞാൻ വെറുമൊരു പെണ്ണ് പിടിയനായി... രോഹിത് ഒരു പെണ്ണിനെ മാത്രേ സ്നേഹിച്ചിട്ടുള്ളു... അവളോട് മാത്രമേ അപമര്യാദയായി പെരുമാറിയിട്ടുള്ളൂ.... അത് നീയാണ്.... പ്രായത്തിന്റെ ആവേശത്തിൽ കൂട്ടുകാരുടെ വാക്ക് കേട്ട് നിന്നോട് പ്രണയം പറയാൻ വന്നപ്പോൾ അവരുടെ മുന്നിൽ വെച്ച് നീ എന്നെ അടിച്ചപ്പോൾ എന്തോ ഒരു തരം വാശിയായി.... അത് കൊണ്ടാണ് ശത്രുവിനെ പോലെ പെരുമാറിയത്.... പക്ഷേ എനിക് കഴിയില്ല ലിയ.... " " ഇനിയും കള്ളങ്ങൾ പറഞ്ഞു എന്നെ വിശ്വസിപ്പിക്കാം എന്ന് നിങ്ങള് കരുതണ്ട....

പ്രണയം കൂടി പോയ കൊണ്ടാകും ആ പോലീസുകാരിയെ കൊണ്ട് പട്ടിയെ തല്ലും പോലെ തല്ലി ചതച്ചത്.... " " ലിയ നിനക്ക് ഇതൊന്നും ഒരിക്കലും ഉൾകൊള്ളാൻ ആകില്ല എന്നെനിക്ക് അറിയാം.... നിനക്ക് വേണ്ടി സംസാരിക്കാൻ Adam വന്നപ്പോള് എന്റെ നെഞ്ച് വിങ്ങും പോലെയാണ്.... എന്റെ പെണ്ണ് എന്നവൻ പറഞ്ഞപ്പോൾ എനിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി.... നീ അവനെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ എനിക് അതിനേക്കാൾ ദേഷ്യം തോന്നി... അതാണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത്.... പക്ഷേ ആൻസി അന്ന് നിനക്കായി വന്നതാണ് അത് എന്റെ നിർദ്ദേശം അനുസരിച്ചല്ല ലിയ.... " " പിന്നെ.... " " നീ കരുതും പോലെ നിന്റെ അപ്പന്റെ സഹോദരന്മാർ മാത്രമല്ലായിരുന്നു അതിനു പിന്നിൽ... വലിയ പിടിപാട് ഉള്ള മറ്റൊരു ശത്രു കൂടിയുണ്ട് അതിനു പിന്നിൽ.... " " രോഹിത് സാർ വെറുതെ കഥ മെനയണ്ട.... " " കഥ മെനഞ്ഞത് കൊണ്ട് എനിക്കെന്ത് ഉപകാരം... ഞാൻ കാര്യമായി പറഞ്ഞതാണ്... നിന്നെ അറസ്റ്റ് ചെയ്യാൻ അന്നു മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ടായിരുന്നു... പിന്നെ അവിടുത്തെ എസ്ഐ അവരുടെ ആളാണ്... ആൻസിയും അവർ ഏർപ്പാട് ആക്കിയ ആളാണ്.... എനിക് അതിനു കൂട്ട് നിൽക്കേണ്ടി വന്നു അതാണ് സത്യം....

അതല്ല ഞാൻ അതിനു ഒപ്പം നിന്നില്ലായിരുന്ന് എങ്കിൽ മറ്റൊരാൾ അത് ചെയ്താനെ.... ചിലപ്പോൾ നിന്നെ ഒരിക്കലും പുറത്ത് വരാത്ത രീതിയിൽ ആക്കിയാനേ... നിന്നോട് എനിക് ഒരിക്കലും മാന്യമായി പെരുമാറാൻ ആകില്ലായിരുന്നു ലിയ.... പറ്റുമെങ്കിൽ വിശ്വസിക്ക്... നീ കരുതും പോലെ നിന്റെ ശത്രുക്കൾ നിന്റെ ചേട്ടനോ അങ്കിൾമാരോ അല്ല.... അത് ആദ്യം മനസ്സിലാക്കൂ.... " ലിയ ഒന്നും മിണ്ടിയില്ല.... " അപർണയുടെ കാര്യം അത് ഞാൻ പണ്ടെ തീരുമാനിച്ചതാണ്.... നമ്മൾ ഒന്നിച്ചാലും ഇല്ലെങ്കിലും എനിക് അവളുമായി തുടർന്ന് ജീവിക്കാൻ ആകില്ല ലിയ... വിശ്വാസം ഒരു പളുങ്ക് പാത്രം പോലെയാണ്.... ഒരിക്കൽ അത് ഉടഞ്ഞാൽ എത്ര കൂട്ടി ചേർത്താലും ആ വിടവ് ഉണ്ടാകും....

നികത്താൻ ആകാത്ത വിടവ്.... " അതും പറഞ്ഞു രോഹിത് പോയി..... ലിയ നേരെ പോയത് ചന്ദ്ര ശേഖരന്റെ അടുത്തേക്കാണ്.... മുറിയിലേക്ക് കയറാൻ നേരമാണ് അകത്ത് ശോഭയുമായി അയാള് സംസാരത്തിൽ ആണെന്ന് കേട്ടത്.... പെട്ടെന്ന് ലിയ എന്ന് കേട്ട കൊണ്ട് അവളത് ശ്രദ്ധിച്ചു.... " ചന്ദ്രേട്ടാ.... ലിയ മോൾ നമ്മുടെ മരുമകൾ ആയിരുന്നു എങ്കിൽ..... " " ശോഭ ഇനിയത് പറഞ്ഞിട്ട് കാര്യമില്ല.... നമ്മുടെ മകന്റെ തെറ്റാണ്.... പ്രണയം പ്രണയമായി പ്രകടിപ്പിക്കണം.... അല്ലാതെ അതൊരു അടിച്ചേൽപിക്കൽ ആകരുത്.... " " മ്മ്‌..... അപർണ... അവളുടെ കാര്യത്തിൽ നമുക്ക് തെറ്റാണ് പറ്റിയത്.... " " അതേ... അവൻ ലിയായോട് ചെയ്തത് ഓർത്തപ്പോൾ അപർണയോടും മോശമായി പെരുമാറി എന്ന് നമ്മൾ വിശ്വസിച്ചു.... തെറ്റാണ്... നമ്മുടെ തെറ്റ്.... " കൂടുതലൊന്നും കേൾക്കാതെ ലിയ അവിടുന്ന് പോയി.............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story