🌸Filia🌸: ഭാഗം 17

Filia

രചന: ഏട്ടന്റെ കാന്താരി (അവനിയ)

ലിയ പുറത്തേയ്ക്ക് പോയതിന്റെ പിന്നാലെ Adamവും അവളുടെ പുറകെ പോയി... " ലിയ.... " " എന്താ Adam... " " നീ ടീനയുടെ അടുത്ത് നിൽക്... ഞാൻ പോവാം.... " " അതെന്തെ... " " ഒന്നുമില്ല.... ഞാൻ പോയിട്ട് വരാം.... " " കുറച്ച് നേരത്തെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ.... " " ദ്ദേ പെണ്ണേ ഇനി മിണ്ടിയ ഞാൻ നല്ല കുത്ത് വെച്ച് തരും..." " ഇപ്പൊ അങ്ങനെ ആയോ... " " ആഹ്‌ ആയി.... നീ അങ്ങോട്ട് ചെല്ല്... ചേട്ടൻ പോയി മരുന്ന് വാങ്ങട്ടെ... " " ആരുടെ ചേട്ടൻ... " " നിന്റെ അമ്മായപ്പന്റെ... " ലിയയൂടെ പൊട്ടിച്ചിരി കേട്ടപ്പോൾ ആണ് പറഞ്ഞതിലെ അബദ്ധം അവനോർത്തത്... " അത് എന്റെ അപ്പൻ ആണല്ലോ അല്ലേ... ചെ... " " സേട്ടൻ ചെല്ല്... ഉരുളണ്ട " അതും പറഞ്ഞു ലിയ തിരികെ പോയി.... 🍁🍁🍁🍁🍁🍁 വലിയ പരികുകൾ ഒന്നും ഇല്ലാത്തതിനാൽ അന്ന് തന്നെ ടീനയെ ഡിസ്റ്റാർച് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു... കുറച്ച് കഴിഞ്ഞതും സെലീന അമ്മച്ചിയുമായി അന്റണിയെത്തി... " എന്നാലും അവനിത്ര നെറികെട്ടവൻ ആയി പോയല്ലോ മോളെ... " അവർ സങ്കടത്തോടെ പറഞ്ഞു.... " ചെയ്ത പാപത്തിന്റെ ശമ്പളം വാങ്ങാതെ ആരും ഇൗ ഭൂമി വിടില്ല.... അവനുള്ളത് ദൈവം കൊടുക്കും.... " " ശെരിയ മോൾ പറഞ്ഞത്.... അവന്റെ കൂടെ ഉള്ളവൾ തന്നെ അവനെ ഒരു പാഠം പഠിപ്പിക്കും... "

" മ്മ്‌.... " " ലിയ... അമ്മച്ചി ഇവിടെ ഉണ്ടാകും.... നീ വാ നമുക്ക് കടയുടെ അങ്ങോട്ട് ഒന്ന് പോകാം.... " " Adam ഫാർമസിയിൽ പോയിട്ടുണ്ട് അവൻ വരട്ടെ... എന്നിട്ട് ഒന്നിച്ച് പോകാം... " " അത് വേണോ... " " മ്മ്‌... " സെലീനാമ്മച്ചി ടീനയോട് എന്തൊക്കെയോ പറയുന്നുണ്ട്.... " ഞാൻ പുറത്ത് ഉണ്ടാകും... അവൻ വരുമ്പോൾ ഒന്ന് പുറത്തേയ്ക്ക് വരാൻ പറയണം... " " എന്താ ചേട്ടാ... " " എനിക് അവനോട് കുറച്ച് സംസാരിക്കാനുണ്ട്.... " " മ്മ്‌.... " അതും പറഞ്ഞു അവൻ പുറത്തേയ്ക്ക് ഇറങ്ങിയതും Adam അകത്തേയ്ക്ക് വന്നതും ഒന്നിച്ച് ആയിരുന്നു.... " Adam നമുക്ക് ഒന്ന് കടയുടെ അവിടെ പോയിട്ട് വരാം... " " അപ്പോ ഇവിടെയോ... " " എന്റെ അമ്മച്ചി ഉണ്ട്... " ആന്റണി പറഞ്ഞു... " മ്മ്‌ വാ.... " മരുന്ന് മേശയിൽ വെച്ച് Adam അവർക്കൊപ്പം നടന്നു.... ആന്റണിയുടെ വണ്ടിയിലാണ് പോയത്..... അതിൽ പരിപൂർണ നിശ്ശബ്ദത ആയിരുന്നു.... കടയുടെ അവസ്ഥ കണ്ട് തന്റെ നെഞ്ചം വിങ്ങും പോലെ തോന്നി ലിയക്ക്‌.... സാധനങ്ങൾ ഒക്കെ ചിന്നി ചിതറി കിടക്കുന്നു.... എല്ലാം ഉപയോഗശൂന്യമായിട്ട്‌ ഉണ്ട്.... പരിപ്പിലും പയറിലൂടെയും ഒക്കെ വണ്ടി കയറി ഇറങ്ങി ചതഞ്ഞ് അരഞ്ഞിരിക്കുന്നു.... " എന്തൊരു ദുഷ്ടത്തരം ആണ് ഇൗ കാണിച്ചിരിക്കുന്നത്.... "

" ലിയ എന്ത് ചെയ്യാനാണ് നിന്റെ പ്ലാൻ..... ഇതിന്റെ അവസ്ഥ വളരെ പരിതാപകരമാണ്.... നമുക്ക് നിയമത്തിന്റെ വഴിയേ നീങ്ങിയാലോ.... " " അത് നല്ലതാണ്.... " ആന്റണിയുടെ അഭിപ്രായത്തോട് Adam യോജിച്ചു.... " മ്മ്‌ കേസ് കൊടുക്കാം.... " " എന്ന വാ കയ്യോടെ കൊടുത്തേക്കാം വെച്ച് താമസിപ്പിക്കണ്ട.... " " മ്മ്‌.... " 🍁🍁🍁🍁🍁🍁 പോലീസ് സ്റ്റേഷനിൽ എത്തിയതും ലിയയുടേ മനസ്സിൽ രോഹിത് പറഞ്ഞതായിരുന്ന്.... അതൊക്കെ സത്യമാണെങ്കിൽ ഇവിടുത്തെ എസ്ഐ ഒരിക്കലും ഒപ്പം നിൽക്കില്ല.... അവള് മനസ്സിലോർത്തു.... " എസ്ഐ യെ ഒന്ന് കാണണം.... " " സർ അകത്തുണ്ട്....പരാതി എന്തെങ്കിലും ബോധിപ്പിക്കാൻ ആണെങ്കിൽ ഒരു വെള്ള കടലാസിൽ എഴുതി ഇവിടെ തന്ന മതി.... " " ശെരി.... " അപ്പോഴാണ് എസ്ഐ പുറത്തേയ്ക്ക് ഇറങ്ങി വന്നത്... " ആഹാ ആരിത്‌ ഉണ്ണിയാർച്ച മാഡം ആയിരുന്നോ.... എന്താടോ പിസി മാഡത്തിനേ അകത്തേയ്ക്ക് കയറ്റി വിടാതിരുന്നത്.... " " അത് സർ.... " " വരൂ വരൂ... " വാക്കുകളിൽ പരിഹാസം നിറഞ്ഞിരുന്നു.... പക്ഷേ ലിയയും കൂട്ടരും അയാൾക്ക് അടുത്തേയ്ക്ക് ചെന്നു.... " എന്താണ് മാഡം... എന്തിനാണാവോ അങ്ങ് ഞങ്ങളെ കാണാൻ ഒക്കെ എത്തിയത്.... " " അത് സർ... ഒരു പരാതി ഉണ്ടായിരുന്നു.... " " നിങ്ങളോട് അല്ല മാഡത്തിനോടാണ് ചോദ്യം.... "

ഉടനെ ലിയ തന്റെ കൈയിൽ ഇരിക്കുന്ന വെള്ള കടലാസ് അയാൾക്ക് നേരെ നീട്ടി.... " എന്റെ സഹോദരൻ കുറച്ച് കൂട്ടരുമായി ചേർന്ന് ഞങ്ങളുടെ ജീവിത മാർഗമായ പലചരക്ക് കട നശിപ്പിച്ചു.... വ്യക്തി വൈരാഗ്യമാണ് കാരണം.... " " ഇങ്ങ് തന്നാലും... " അതും പറഞ്ഞു പ്രസാദം വാങ്ങും പോലെ അവളുടെ കൈയിൽ നിന്ന് ആ പേപ്പർ അയാള് വാങ്ങി.... " സർ അയാള് ഇവർ സഹോദരിമാർക്ക് വല്ലാത്ത ശല്യമാണ്.... " " അതിനു തന്നോട് ഞാൻ എന്തെങ്കിലും ചോദിച്ചോ.... പെങ്ങമാർ ഇത് പോലെ അഴിഞ്ഞാടി നടക്കാൻ തുടങ്ങിയാൽ ഏത് ആങ്ങളമാരും ഇതൊക്കെ ചെയും... " " സാറേ വെറുതെ അനാവശ്യം പറയരുത്.... " Adam ദേഷ്യത്തോടെ പറഞ്ഞു.... " അവളെ പറഞ്ഞപ്പോൾ അങ്ങോട്ട് പൊള്ളിയല്ലോ... " " ചേട്ടാ Adam നെയും കൊണ്ട് പുറത്ത് പോ.... ഞാൻ വരാം... ചെല്ല്... " " അല്ല ലിയ ഇയാള്.... " " ചേട്ടാ പറയുന്ന കേൾക്... ചെല്ല്‌... " ഉടനെ ആന്റണി അവനെ പിടിച്ച് വലിച്ചുകൊണ്ട് പുറത്തേയ്ക്ക് പോയി.... " അപ്പോ നമ്മള് എന്താണ് സാറേ പറഞ്ഞു വന്നത്.... പെങ്ങമാര് അഴിഞ്ഞാടി നടന്നാൽ ഏത് ആങ്ങളയും ചെയുമെന്നല്ലേ.... "

" അതേ 2 പേരെ ഒക്കെ ഒരേ സമയം എങ്ങനെ handle ചെയ്യുന്നു.... " " സാറിന്റെ വീട്ടിൽ ഉള്ള പെങ്ങളോട് ചോദിച്ചാൽ 5 പേരെ ഒന്നിച്ച് ഹാൻഡിൽ ചെയ്യാനുള്ള മാർഗം കിട്ടും.... സമയം കളയാതെ ചെന്നു ചോദിക്ക് കേട്ടോ.... " " ഡീ.... " " അലറല്ലെ.... എന്റെ ചെവി പൊട്ടി പോവും... അഴിഞ്ഞാടാൻ ഉള്ള വഴികൾ എന്നെ പഠിപ്പിച്ച എന്റെ ഗുരു സാറിന്റെ അമ്മയും പെങ്ങളും ഒക്കെ ആണെന്നേ.... അപ്പോ പോട്ടെ സാറേ... ഗുരു നിന്ദ കുറ്റമാണ്.... " " ഡീ.... അധികം നെഗളികല്ലെ.... " അതിനവളൊന്നു ചിരിച്ചു.... " ഡയലോഗ് മാറ്റി പിടി സാറേ... കേട്ട് മടുത്തു.... പിന്നെ വെറുതെ വീട്ടിൽ ഇരിക്കുന്ന ആ പാവം സ്ത്രീകളെ പറയിപ്പിക്കണ്ട കാര്യം ഉണ്ടായിരുന്നോ.... " " നീ കുറിച്ചിട്ടോ... ഇതിനുള്ള ഒരു ഉഗ്രൻ പണി നിനക്ക് പിന്നാലെയുണ്ട്.... " " നട്ടലിലാത്ത നിന്റെ ഒക്കെ നേതാവിനെ കണ്ട് കൊണ്ട് എന്റെ നേർക്ക് വരല്ലേ.... ബസ്മമായി പോകും... " " അപ്പോ എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാണ്.... " " പിന്നല്ലാതെ.... ശത്രുവിനെ അറിയേണ്ടത് എന്റെ ആവശ്യമായി പോയില്ലേ.... " " ശക്തനാണ് അയാള്.... നീ കരുതുന്നതിലും പതിമടങ്ങ്... " " കോമഡി പറയാതെ മിണ്ടാതെയിരിക്ക്‌ സാറേ... ശക്തൻ പോലും... ഭീരുവാണ് അവൻ.... എനിക് നേരെ നിൽകാൻ ഭയമുള്ള ഭീരു... ". അതും പറഞ്ഞു ഒന്ന് പുച്ഛിച്ച് കൊണ്ട് അവള് അവിടം വിട്ടിറങ്ങി..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story