💖 HeZliN💖: ഭാഗം 17

Hezlin

രചന: Jumaila Jumi

🎶🎶മൂളിപ്പാട്ടും പാടി മുത്തി പുണരും കാറ്റേ മുമ്പത്തെക്കാളും സുന്ദരം... മുകിലിൻ തട്ടി തൂവും മഴവിൽ ചന്തം കാണാൻ എന്നത്തെക്കാളും സുന്ദരം🎶🎶 രാവിലെ തന്നെ ഒരു മൂളിപ്പാട്ടും പാടി മുറ്റത്തെ പേര മരത്തിന്റെ കൊമ്പ് പിടിച്ചു ആടുന്ന മിച്ചുവിന്റെ മുന്നിലേക്കാണ് പെട്ടന്ന് അവന്റെ വാപ്പ ചെന്നത്.. ഹ് ന്റുമ്മാ... പേടിപ്പിച്ചു കളഞ്ഞല്ലോ വാപ്പ ഇങ്ങള്.. നെഞ്ചത്തു കൈ വെച്ച് വപ്പാനെ നോക്കി ചോദിച്ചതും വാപ്പ അവനെ അടിമുടി ഒരു നോട്ടം... പേടിക്കണം...നിന്റെ ഈ പ്രായത്തിലുള്ള സകല ആണുങ്ങളും പേടിക്കണം.. അതിന് ഇങ്ങളെന്തിനാ എന്നെ ഒരുമാതിരി നോട്ടം നോക്കുന്നെ... ഈയിടെയായിട്ട് നിന്റെ ഭാവത്തിലും രൂപത്തിലും പെരുമാറ്റത്തിലും ഒക്കെ ഒരു മാറ്റം..ഇപ്പൊ തന്നെ നിന്റെ പാട്ടും പാടിയുള്ള ഈ ഉലാത്തലിൽ തന്നെ എനിക്ക് എന്തോ ഒരു സ്പെല്ലിംഗ് mistake ഫീൽ ചെയ്യുന്നു. ഹി ഹാ... വല്യ കണ്ടു പിടുത്തം..ഒന്ന് പോയെ ഉപ്പ. ദേ മനുഷ്യ നിങ്ങളോട് ഞാൻ ഒരു പതിനായിരം തവണ പറഞ്ഞിട്ടുണ്ട്..

ഇങ്ങളെ ഈ പോലീസ് ബുദ്ധി കൊണ്ട് എന്റെ മോനെ ഇങ്ങനെ ഡൗട്ട് അടിക്കരുതെന്ന്.. അങ്ങനെ പറഞ്ഞു കൊടുക്ക് ഉമ്മ..വന്ന് വന്ന് എനിക്കിവിടെ ഒരു മൂളിപ്പാട്ട് പോലും പാടാൻ പറ്റാത്ത അവസ്ഥയായി.. ഇജ്ജ് അങ്ങേര് പറയുന്നതൊന്നും കാര്യം ആക്കണ്ട... ഈ പാല് കുടിച്ചോ.. മ് മ്.. നല്ലോണം പാലും പഴവും ഒക്കെ കൊടുത്തോ...അവസാനം പാല് തന്ന കൈക്ക് തന്നെ ഓൻ കൊത്താതെ നോക്കിക്കോ.. പാല് അല്പം മണ്ടയിൽ കയറിയോ എന്നൊരു ഡൌട്ട്..ഞാൻ ചുമക്കുന്നത് കണ്ടിട്ട് ഉമ്മ എന്റെ നെറുകിൽ തട്ടി തരുന്നുണ്ട്...അവസരം മുതലാക്കി ഉപ്പയും ഒപ്പം കൂടി കൊട്ടുന്നുണ്ട്.. ഓ രണ്ടും കൂടി അത് അടിച്ചു പൊട്ടിക്കോ... അതിന് മാത്രം അതിൽ ഒന്നും ഇല്ലല്ലോ ഫുൾ മണ്ണല്ലേ... ഉപ്പ പറയുന്നത് കേട്ട് ഞാൻ അങ്ങേരെ ഒന്ന് കൂർപ്പിച്ചു നോക്കിയതും എവിടെ നിന്നോ ഒരു അടക്കിപ്പിടിച്ച ചിരി കേട്ട്...അപ്പോഴാണ് ഉപ്പ് കണ്ണ് കൊണ്ട് പുറകോട്ട് നോക്കാൻ പറഞ്ഞത്...നോക്കിയപ്പോ ഉമ്മയുണ്ട് വായ പൊത്തി പിടിച്ചു ചിരിക്കുന്നു...

ഞാൻ നോക്കുന്നത് കണ്ടതും എന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി അകത്തോട്ട് പോയി...പിന്നാലെ ഉപ്പയും...രണ്ടും കൂടി എനിക്കിട്ട് താങ്ങാനുള്ള അവസരം നോക്കി നടക്കാണ്.. അപ്പോഴാണ് എന്റെ ഫോണിലോട്ട് ഒരു കാൾ വന്നത്..നോക്കിയപ്പോ ഹെസ്‌ലി ആയിരുന്നു...പെട്ടന്ന് പുറകിൽ ആരോ നിൽക്കുന്ന പോലെ തോന്നിയതും ഞാൻ തിരിഞ്ഞു നോക്കി...നോക്കിയപ്പോ ഉപ്പയും ഉമ്മയും എന്റെ പിറകിൽ നിൽക്കുന്നു...അവരുടെ നോട്ടം എന്റെ ഫോണിലോട്ടാണെന്ന് കണ്ടതും ഞാൻ വേഗം ഫോൺ മാറ്റി പിടിച്ചു... ആരാടാ അത്... നാണമില്ലല്ലോ സ്വന്തം മകന്റെ സ്വകാര്യതയിലോട്ട് തലയിട്ട് നോക്കാൻ... പിന്നെ ഒരു സ്വകാര്യതക്കാരൻ വന്ന്ക്ക്ണ്.. കറന്റ് പോയാൽ ഇജ്ജ് ഇപ്പോഴും ഞങ്ങളുടെ അടുത്തോട്ട് അല്ലടാ ഓടി വരാറ്.. ന്നിട്ടാ ഓന്റെ സ്വകാര്യത... വേണ്ടിയിരുന്നില്ല...ആകാശത്തൂടെ പോണ പണി തോട്ടി പിടിച്ച് വലിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ചതും രണ്ടും കൂടി മോന്തയും കേറ്റി മൂടും കുലുക്കി പോണത് കണ്ടു..

അപ്പോഴാണ് ഫോണിന്റെ കാര്യം ഓർമ വന്നത്...ഫോണെടുത്തു ചെവിയിൽ വെച്ചതും അവൾ പറഞ്ഞത് കേട്ട് ഞാൻ വണ്ടറടിച്ചു നിന്നു... രാവിലെ എഴുനേറ്റ് താഴോട്ട് ചെന്നപ്പോ ലിയ അവിടെ ഇരുന്ന് ചായ കുടിക്കുന്നത് കണ്ടു...എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ...ഞാൻ അവളെ ഒന്ന് കടുപ്പിച്ച് നോക്കിയിട്ട് അവളുടെ ഓപ്പോസിറ്റ് പയി ഇരുന്നു... എന്തായി അന്റെ തീരുമാനം... ചോദ്യം കേട്ട് മുഖം ഉയർത്തി നോക്കിയപ്പോ മുന്നിൽ തന്നെ ഉമ്മ നിൽക്കുന്നുണ്ട്... എന്ത് തീരുമാനം... ഓളെ ഓഫീസിലോട്ട് തിരികെ വിളിക്കുന്ന കാര്യം.. ഇങ്ങള് നടക്കുന്ന വല്ല കാര്യവും ഉണ്ടേൽ പറി.. ഇതെന്തോണ്ടാ നടക്കാത്തെ..അതൊന്ന് പറഞ്ഞു തരോ... ഉമ്മ ..വെറുതെ ഈ കാര്യവും പറഞ്ഞു നമ്മള് തമ്മിൽ തെറ്റാൻ നിക്കണ്ട... അപ്പൊ ഇജ്ജ് അവളെ തിരികെ വിളിക്കില്ലാന്ന് അല്ലെ.. ആ..അതന്നെ... എന്നാ ശരി..ഇനി എന്താ വേണ്ടതെന്ന് എനിക്കറിയാം... എനിക്കുള്ള ചായ എവിടെ... വേണേൽ തന്നെ താൻ ഉണ്ടാക്കി കുടിച്ചോ... എടി ഒരു ചായ ഉണ്ടാക്കി താടി.. ഉമ്മാന്റെ പിറകെ പോകാൻ നിക്കുന്ന അവളോട് ചോദിച്ചതും അവൾ എന്റെ നേരെ തിരിഞ്ഞു.. തന്നെ താൻ ഉണ്ടാക്കി കുടിച്ചോ...

എന്നും പറഞ്ഞു അവളുടെ കയ്യിലെ ഗ്ലാസ് ടേബിളിൽ വെച്ചിട്ട് അവളും പോയി..ആ പിശാച് കാരണം ഞാൻ ഇനി പട്ടിണി കിടക്കേണ്ടി വരോ റബ്ബേ... കിച്ചനിൽ പോയി ഒരു കോഫി ഇട്ട് വന്നപ്പോഴേക്കും ഉമ്മയും ലിയയും കൂടി എങ്ങോട്ടോ പോവാൻ വേണ്ടി റെഡി ആയിട്ടുണ്ട്... ഇങ്ങള് ഇതെങ്ങോട്ടാ രാവിലെ തന്നെ... അവളെ വീട്ടിലോട്ട് ... ആരെ.. നിനക്കല്ലേ അവളെ തിരികെ വിളിക്കാൻ മടി...എനിക്ക് ആ മടി ഇല്ല...എനിക്ക് പോകാൻ പ്രേസ്ടീജി ഒന്നും ഇല്ലല്ലോ...അതോണ്ട് ഞാൻ നേരിട്ട് പോയി അവളെ തിരികെ ഓഫീസിലോട്ട് വിളിക്കാൻ പോവാ.. ഞാനും... പോടി... ദേ ഉമ്മ വെറുതെ ഓരോന്ന് ചെയ്തിട്ട് എനിക്ക് മാനക്കേട് ഉണ്ടാക്കല്ലേ... ഞാൻ അവളെ വീട്ടിൽ പോയി അവളെ വിളിക്കുന്നതിന് നിനക്കെന്ത് നാണക്കേട്.. നിങ്ങൾക്ക് അവളെ ശരിക്ക് അറിയാഞ്ഞിട്ടാ...മൊട്ടുസൂചി കുത്താൻ സ്ഥലം കൊടുക്കുന്നിടത് കമ്പി പാര കുത്തി കേറ്റുന്ന ടൈപാണത്.. ഓ ആയിക്കോട്ടെ..അത് ഞങ്ങളങ് സഹിച്ചു...സാർ പോവാൻ നോക്കിയാട്ടെ... നിനക്ക് ഞാൻ തരാടി...

നീയാണ് ഈ കുത്തി തിരുപ്പിനൊക്കെ പിന്നിൽ... ഹീ..with my pleasure.. അല്ല രണ്ടും കൂടി കെട്ടിയൊരുങ്ങി പോകുന്നുണ്ടല്ലോ...ആ സാധനത്തിന്റെ വീട് എവിടെയാണെന്നറിയോ... അത് ഞങ്ങൾ പ്രതീഷേട്ടനോട് ചോദിച്ചിട്ടുണ്ട്...ഇക്കൂ അധികം വിയർക്കാതെ പോയി കുളിച്ചോ... ആ സാധനം വീണ്ടും ഓഫീസിലോട്ട് വന്നാൽ ഞാൻ ഓഫീസിൽ പോക്ക് നിർത്തുന്നതാ നല്ലത്...അത്രക്കുണ്ടാകും അഹങ്കാരം...അല്ലേൽ തന്നെ അതിന് ഒട്ടും കുറവില്ല..ഇനി ഉമ്മ പോയി വിളിച്ചതും കൂടി ആവുമ്പോ ആ ഓഫീസ് ഓള് തല കുത്തനെയാക്കും... ഓ രാവിലെ തന്നെ തുടങ്ങി രണ്ടും..മര്യാദക്ക് അകത്തു കയറി പൊയ്ക്കോ രണ്ടും..ഇല്ലേൽ മുറ്റം അടിക്കുന്ന ഈ ചൂൽ കൊണ്ട് കിട്ടും... ഇങ്ങള് ഇത് കണ്ടോ ഉമ്മ..മര്യാദക്ക് ഉറങ്ങി കൊണ്ടിരുന്ന എന്റെ മേലെ ആണ് ഉമ്മാടെ ഈ പുന്നാര മോൻ ഒരു ബക്കറ്റ് വെള്ളം ഒഴിച്ചത്.. മൂട്ടിൽ വെയില് അടിക്കുന്ന വരെ കിടന്നുറങ്ങാൻ അനക്ക് നാണം ഇല്ലേ ഹെസ്‌ലി...എന്നിട്ട് അതിനെ ന്യായീകരിക്കാനും വന്ന്ക്ക്ണ്... ഓഹോ അപ്പൊ ഉമ്മയും മോനും ഒരു സൈഡ്..ഞാൻ പുറത്ത്... അല്ലേലും ഉമ്മ പറഞ്ഞ ആ സാധനം ഇവളുടെ അടുത്ത് ഉണ്ടായിട്ട് വേണ്ടേ.. എന്ത് സാധനം... നാണം...

എന്ന് അവൻ ഒരു പ്രതേക ടോണിൽ ഉമ്മാനോട് പറഞ്ഞതും ഞാൻ ഉമ്മാന്റെ കയ്യിൽ നിന്നും ചൂൽ വാങ്ങി അവന് നേരെ എറിയാൻ നിന്നതും മുറ്റത്തോട്ട് ഒരു കാർ വന്നു..അതിൽ നിന്നും ഇറങ്ങിയ ആളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് ബ്രോ എന്റെ അടുത്തോട്ട് വന്ന് എന്നെ തോണ്ടാൻ തുടങ്ങിയത്...ഞാൻ അവനെ നോക്കി എന്താ എന്ന് ചോദിച്ചതും അവൻ നേരെ എന്റെ കയ്യിലോട്ട് നോക്കി...അപ്പോഴാണ് ഞാനിപ്പോഴും കയ്യിൽ ചൂലും പിടിച്ചാണ് നിൽക്കുന്നതെന്ന് ഓർത്തത്...ഞാൻ വേഗം അത് എന്റെ ബാക്കിലോട്ട് പിടിച്ചു... ആളെ മനസ്സിലാവാതെ ഞങ്ങൾ മൂന്നും അങ്ങനെ നിൽക്കുമ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു പെണ്ണ് ഇറങ്ങി വന്നത്... യ്യോ ഇത് ലവളല്ലേ...ആ കാർക്കോടകന്റെ വൈഫ്..ഛെ അല്ല sis.. അപ്പൊ മറ്റേത് അയാളുടെ ഉമ്മ ആയിരിക്കോ...

ഉയ്യോ മോൻ ഓഫീസിൽ നിന്നും തന്നതിന്റെ ബാക്കി തരാനാണോ ഇവരിപ്പൊ ഇങ്ങോട്ട് വണ്ടിയും വിളിച്ചു വന്നേ... ഓഫീസിൽ നിന്നും ആര് എന്ത് തന്നു എന്നാ ഇജ്ജ് ഈ പറയുന്നേ... അപ്പോഴാണ് പറഞ്ഞു പോയ കാര്യത്തെ പറ്റി ഞാൻ ഓർത്തത്...എന്റെ ജോബ് പോയ കാര്യം ഞാൻ ബ്രോനോട് പറഞ്ഞിട്ടുണ്ടായിരുന്നു...പക്ഷെ എന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതല്ല ഞാൻ എന്റെ ഇഷ്ട പ്രകാരം അവിടെ നിന്നും റിസൈന്‍ ചെയ്തു എന്നാണ് ഞാനും ഉമ്മയും പറഞ്ഞിരുന്നെ...ആ മരങ്ങോടൻ എന്നെ തല്ലിയതൊന്നും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല... ഞാൻ പതിയെ ഉമ്മാനെ നോക്കിയതും ഞാൻ നോക്കുന്നത് കണ്ട ഉമ്മ വേറെ എങ്ങോട്ടോ നോക്കി നിന്നു... ഹെസ്‌ലി...ഓഫീസിൽ എന്താ ഉണ്ടായേ.. എന്ന് പല്ല് ഞെരിച്ചു എനിക്ക് കേൾക്കാൻ പാകത്തിൽ അവൻ ചോദിച്ചപ്പോഴേക്കും വന്നവർ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story