💖 HeZliN💖: ഭാഗം 24

Hezlin

രചന: Jumaila Jumi

 നീ ഇറങ്ങ് പറയാം. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവനെ ഒന്ന് നോക്കി..അപ്പൊ അവൻ ചിരിച്ചോണ്ട് എന്റെ അടുത്തോട്ട് വന്നു.. നീ ഇങ്ങനെ എന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട..ഇവിടെ വെച്ച് ഞാൻ നിന്നെ ഒന്നും ചെയ്യൂലാന്ന് നിനക്ക് ഊഹിക്കാവുന്നതല്ലേ ഒള്ളു.. ഓഹോ..എന്ന് വെച്ചാൽ വേറെ വല്ലോട്ത്തും ആയിരുന്നേൽ നീയെന്നെ എന്തേലും ചെയ്തേനേന്ന് അല്ലെ..എടാ സാമദ്രോഹി അപ്പൊ നീ ഇങ്ങനത്തെ ആളായിരുന്നല്ലേ.. അയ്യേ..നീയെന്തൊക്കെയാ ഈ പറയുന്നേ..ഞാൻ എന്റെ മനസാ വാചാ കർമണാ അറിയാത്ത കാര്യങ്ങൾ ആണ് നീയിപ്പോ പറഞ്ഞെ.. പിന്നെ നീ എന്തിനാ ഇവിടെ വെച്ച് ഞാൻ നിന്നെ ഒന്നും ചെയ്യൂലാന്ന് നിനക്ക് ഊഹിക്കാവുന്നതല്ലേ ഒള്ളു..എന്നൊക്കെ പറഞ്ഞെ.. ഓ അതൊരു ഫ്ലോയിൽ അങ്ങ് വന്ന് പോയതാ..നീയൊന്ന് ക്ഷമി.. മ്മ് മ്മ് ..ശരി ശരി.. നിനക്കെന്താ പേടിയുണ്ടോ.. ദേ വീണ്ടും തുടങ്ങി.. ഞാനെന്തിന് പേടിക്കണം..അഥവാ നിനക്ക് എന്നെ എന്തേലും ചെയ്യാൻ തോന്നാണെൽ ..പൊന്ന് മോനെ ജീവിതകാലം മുഴുവൻ നീ കുട്ടികളില്ലാതെ കഴിയേണ്ടി വരും.. ഞാൻ പറഞ്ഞത് കേട്ട് അവൻ ഭയങ്കര ആലോചനയിലാണ്..

അവസാനം ഞാൻ പറഞ്ഞതിന്റെ മീനിംഗ് അവന് മനസ്സിലായതും അവൻ എന്നോട് വേണ്ട എന്ന് തല കൊണ്ട് ആക്ഷൻ കാണിച്ചതും ഞാനും അത് പോലെ കാണിച്ചു.. എടി ചതിക്കല്ലേ..കുട്ടികളില്ലാതെയായാൽ നിനക്കും അതൊരു വിഷമം ആവില്ലേ.. എനിക്കെന്ത് വിഷമം...കുട്ടികളില്ലാത്തത് എനിക്കല്ലല്ലോ നിനക്കല്ലേ.. അല്ല പറഞ്ഞു പറഞ്ഞു നീയിപ്പോ എങ്ങോട്ടാ പോണെ.. അല്ല ഞാനും ഒരു ഫ്ലോയിൽ അങ്ങ്. ഓ..അങ്ങനെ..അതൊക്കെ വിട്.. ഇപ്പൊ നിന്റെ പ്രശ്നം ഒക്കെ തീർന്നില്ലേ.. നെറ്റി ചുളിച്ചോണ്ട് ഞാൻ അവനെ നോക്കിയതും അവൻ എന്റെ സൈഡിൽ നിന്നും മുന്നിലേക്ക് വന്നു.. അല്ല ഷാനുവും നീയും തമ്മിലുള്ള പ്രശ്നം തീർന്നില്ലേന്ന്.. ആ തീർന്നു..അതിനെന്തേ.. ഒന്നുല്ല..അന്ന് ഈ പ്രശ്നം ഒക്കെ തുടങ്ങുമ്പോ നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ..നിന്റെ കൂടെ ഞാൻ ഉണ്ട് എന്ന്.. ആ പറഞ്ഞിരുന്നു..പക്ഷെ ഞാൻ അത് കാര്യമാക്കി എടുത്തിട്ടൊന്നും ഇല്ലട്ട.. ങേ..പക്ഷെ ഞാൻ കാര്യത്തിൽ പറഞ്ഞതാ.. എന്തോന്ന്..

അല്ല കൂടെ ഉണ്ടാവുംന്ന്.. ആര്?? ഞാൻ..എന്തെ... നീയൊ..അയ്യോ..ഞാനിത് ആരോട് പറഞ്ഞു ചിരിക്കും Dii.. Am serious.. അവൻ പറയുന്നത് കേട്ട് ഞാൻ ഒരു സംശയത്തോടെ അവനെ നോക്കി.. അതേടി..ഒരുപാട് പ്രാവശ്യം ആലോചിച്ചു..ഇത് നിന്നോട് പറയണോ വേണ്ടയോ എന്ന്..പറഞ്ഞില്ലേൽ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരാ നഷ്ടമായി മാറും.. മിച്ചു..നീ..നീ എന്തൊക്കെയാ പറയുന്നേ എന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്.. എനിക്കറിയില്ല നിന്നോടെന്താ പറയണ്ടേന്ന്..കണ്ടപ്പോ മുതൽ എന്ന് പറഞ്ഞാൽ ശരിയാവില്ല..നിന്നെ പരിചയപ്പെട്ടു..നിന്നെ പറ്റി കൂടുതൽ അറിഞ്ഞപ്പോഴൊക്കെ ഞാൻ പോലും അറിയാതെ നീ എന്റെ മനസ്സിൽ എവിടെയോ കേറി ഒളിച്ചു.. മനസ്സിന്റെ താളം എന്റെ കയ്യിൽ നിന്നും പോകും എന്ന് തോന്നിയത് കൊണ്ടാവാം ഉമ്മയും ഉപ്പയും വേഗം നിന്നോട് ഈ കാര്യം പറയാൻ പറഞ്ഞത്.. ഇനി എനിക്ക് അറിയേണ്ടത് നിന്റെ സമ്മതമാണ്.. ഇത്രയും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു എന്റെ കണ്ണിലേക്ക് നോക്കി നിന്നു..

ഒന്ന് വേഗം പറ ന്റെ ഹെസ്‌ലി..വീട്ടിൽ രണ്ട് പേര് അവിടെ വെയ്റ്റിംഗ് ആണ്.. ആര്.. വേറെ ആര്..my only one mom and dad.. മിച്ചു..എനിക്കറിയില്ല നിന്നിടെന്താ പറയേണ്ടേന്ന്..ഇഷ്ടല്ല എന്ന് പറഞ്ഞാൽ അത് ഒരു പക്ഷെ ഞാൻ എന്റെ മനസ്സാക്ഷിയോട് തന്നെ പറയുന്ന കള്ളം ആകാം.. അപ്പൊ നിനക്ക് എന്നെ.. ഞാൻ പറയട്ടെ..നീ ആദ്യം വന്ന് എന്റെ ഉമ്മാനോടും ബ്രോനോടും ഈ കാര്യം പറ..അവരെ ഇഷ്ടം എന്താണോ അത് തന്നെയാണ് എന്റെയും.. ഒരു പക്ഷെ അവർ No പറഞ്ഞാൽ.. ഹ്മ്.. അവരുടെ മറുപടി No എന്നാണെങ്കിൽ..ഇതായിരിക്കും നമ്മടെ അവസാനത്തെ കൂടി കാഴ്ച.. ഹെസ്‌ലി... അതെ മിച്ചു..എനിക്ക് വേണേൽ ഉള്ളിലെ സ്നേഹം മറച്ചു വെച്ച് നിന്നോട് എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞു നിന്നെ എന്റെ പുറകെ നടത്തിക്കാമായിരുന്നു..പക്ഷെ എനിക്കതിന് കഴിയില്ല.. എന്റെ ചെറിയ ഒരു കള്ളം കൊണ്ട് ഒരുപക്ഷെ നീ ഒരുപാട് വേദനിച്ചേനേ.. അങ്ങനെ ഒരു typical ഡ്രാമക്ക് എനിക്ക് താല്പര്യം ഇല്ല..

അതാണ് എന്റെ ഇഷ്ടം ഇപ്പൊ തന്നെ നിന്നോട് ഞാൻ പറഞ്ഞത്.. പിന്നെ എന്റെ വീട്ടുകാരോട് ചോദിക്കുന്ന കാര്യം..ഈ ലോകത്ത് എനിക്ക് അവരെ ഒള്ളു..സ്വന്താകാര് എന്ന് പറയാൻ എന്റെ ഓർമയിൽ ഞങ്ങൾക്കു ആരും ഇല്ല.. അപ്പൊ നിന്റെ ഉമ്മാന്റെയും ഉപ്പാന്റെയും ബാക്കി relatives ഒക്കെ.. എനിക്കറിയില്ല..ഒരുപക്ഷെ എല്ലാരും ഉണ്ടാകും..ഞങ്ങളോട് അങ്ങനെ ഒരു relatives നെ പറ്റി ഉമ്മയൊ ഉപ്പയൊ പറഞ്ഞിട്ടില്ല..ഞങ്ങളത് ചോദിക്കാനും പോയിട്ടില്ല..i think..ഞങ്ങൾ അറിയാത്ത എന്തോ ഒരു കാര്യം ഉമ്മാന്റെയും ഉപ്പാന്റെയും ലൈഫിൽ ഉണ്ടായിട്ടുണ്ട്.. അവര് love മാര്യേജ് ആയിരുന്നോ.. അതെ..കല്യാണം കഴിഞ്ഞിട്ടും..ഞങ്ങൾ ഉണ്ടായിട്ടും അവര് പ്രണയിച്ചു നടക്കായിരുന്നു..ഒരുപക്ഷെ അതിൽ അസൂയ തോന്നിയിട്ടാകും ഉപ്പാനെ പടച്ചോൻ നേരത്തെ കൊണ്ടോയെ.. ഒഴുകി വന്ന കണ്ണീരിനെ തടഞ്ഞു നിർത്തി കടലിലേക്ക് നോക്കി നിന്നതും മിച്ചുവിന്റെ കൈ എന്റെ തോളിൽ പതിഞ്ഞു..

ഹെസ്‌ലി.. ഇതാണ് മിച്ചു എന്റെ ലൈഫ്,എന്റെ ഫാമിലി..ഇത്രയും അറിഞ്ഞിട്ടും നിന്റെ ഇഷ്ടം ഇപ്പോഴും അതുപോലെ ഉണ്ടെങ്കിൽ നിനക്ക് എന്റെ വീട്ടിലോട്ട് വരാം..അവരുടെ മറുപടി yes ആണേലും no ആണേലും അത് തന്നെയാവും എന്റെയും മറുപടി..കാരണം ഈ ലോകത്ത് വെച്ച് ഏറ്റവും ബെസ്റ്റ് ആയത് മാത്രേ എന്റെ ഉമ്മയും കാക്കുവും എനിക്ക് കൊണ്ടന്ന് തരൂ.. ഞാൻ വരും ഹെസ്‌ലി..ഇന്ന് തന്നെ നിന്റെ ഉമ്മയോടും ബ്രോനോടും ചോദിക്കും ഈ കാന്താരി മുളകിനെ എനിക്ക് തരാവോ എന്ന്.. All the best.. ഹാ..പൊളിച്ചു..എനിക്ക് തന്നെ തരണമായിരുന്നു.. ചുമ്മാ.. എന്നാ വാ നമുക്ക് ഇനി യുദ്ധകളത്തിലോട്ട് പോവാം.. എന്ത്.. നിന്റെ വീട്ടിലോട്ട് പോവാന്ന്..അവിടെ വെച്ചല്ലേ നിന്നെ സ്വന്തമാക്കാനുള്ള സ്വയംവരം നടക്കുന്നെ.. ഓ അങ്ങനെ. എന്നാ വാ.. അവൾ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും പോയപ്പോ എനിക്ക് പിന്നെ അവിടെ നിക്കാൻ തോന്നിയില്ല...ഞാൻ അപ്പൊ തന്നെ വീട്ടിലോട്ട് വന്നു...

വീട്ടിൽ എത്തി ഉമ്മാനോടും ഉപ്പാനോടും ലിയയോടും എല്ലാം ഞാൻ ഇന്ന് നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു കൊടുത്തു..കേട്ട് കഴിഞ്ഞതും മൂന്നാളും എന്റെ ചുറ്റിലും വന്ന് നിന്നു.. നിന്നോട് ഞങ്ങൾ അപ്പോഴേ പറഞ്ഞതാ ആ കുട്ടി അല്ല ഇത് ചെയ്തേന്ന്..അപ്പൊ എന്തായിരുന്നു നിന്റെ ഒരു ദേഷ്യം.. അല്ലേലും ഇക്കൂന്റെ സ്വഭാവം ഇങ്ങനെ തന്നെയാണല്ലോ..രാത്രി വന്നിട്ട് ഇപ്പൊ പകലാണെന്ന് പറഞ്ഞാൽ എല്ലാവരും കണ്ണും പൂട്ടി അങ്ങ് വിശ്വസിച്ചേക്കണം.. എന്ന പ്രകൃതം ആണല്ലോ.. അല്ല ഇങ്ങൾക്കെന്താ ഒന്നും പറയാൻ ഇല്ലേ.. ഇവരുടെ അഭ്യാസ പ്രകടനം എല്ലാം കണ്ടോണ്ട് നിക്കുന്ന ഉപ്പാനോട് ആയിരുന്നു ആ ചോദ്യം..അത് നമ്മടെ ഉമ്മാന്റെ വക.. ഞാനെന്ത് പറയാനാ എന്റെ മറിയെ.. ഹാ..ഇങ്ങളൊന്നും പറയണ്ട..മോൻ കാട്ടി കൂട്ടുന്ന ഒരോ പോക്കിർത്തരത്തിന് എല്ലാം വളം വെച്ച് കൊടുത്തോ..ഞാൻ പോണു..ഇങ്ങള് വാപ്പാനോടും മോനോടും പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല.. ഇജ്ജെന്താടി അവരെ വായി നോക്കി നിക്ക്ണ്..

ഇങ്ങോട്ട് വാടി.. ഉമ്മാന്റെ ഡയലോഗ് കേട്ട് എന്നെയും ഉപ്പാനെയും മാറി മാറി നോക്കുന്നവളോട് ആയിരുന്നു ഉമ്മാന്റെ ഈ ചോദ്യം..അവളേം വലിച്ചോണ്ട് ഉമ്മ പോവുമ്പോ അവൾ തിരിഞ്ഞു നിന്ന് എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു.. ഷാനോ.. എന്താ ഉപ്പ.. ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ ഇപ്പൊ.. അതെ ഉപ്പ..അവളോട് ഇന്ന് ഞാൻ സോറി പറയാൻ വരെ നിന്നതാ..പക്ഷെ ഞാൻ പറയുന്നത് കേൾക്കാൻ കൂടി തയ്യാറാവാതെ അവള് പോയി.. സാരല്ല..നിന്നെ കേൾക്കാൻ അവൾ ഒരു ദിവസം വരും..പിന്നെ..ഇനി ഇത് പോലെ ഒരു തെറ്റ് ന്റെ മോന്റെ അടുത്ത് നിന്നും ഉണ്ടാവരുത്..എന്ത് തീരുമാനം എടുക്കാണേലും രണ്ടു വട്ടമെങ്കിലും ഒന്ന് ചിന്തിക്കണം.. മനസ്സിലായി ഉപ്പ..ഇനി ഞാൻ ശ്രദ്ധിച്ചോളാം.. മ്.. എന്നാ പോയി ഫ്രഷ് ആയി വാ..ഓഫീസിൽ നിന്നും വന്ന വേഷത്തിൽ അല്ലെ ഇരിക്കുന്നെ.. മ്.. റൂമിൽ എത്തി ഡ്രസ്സ് പോലും മാറാതെ ബെഡിലോട്ട് ഒരു കിടത്തം ആയിരുന്നു..വെറുതെ കണ്ണുകൾ അടച്ചപ്പോ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കുന്നവളെയാണ് കണ്ടത്.

.പെട്ടന്ന് കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി കിടന്നു..അവള് ഓഫീസിലോട്ട് വന്ന അന്ന് മുതലുള്ള ഓരോ കാര്യങ്ങളും അതോടെ മനസ്സിലോട്ട് ഓടിയെത്തി...അതൊക്കെ ഓർത്തു ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ ഒരു ചെറു ചിരി നിറഞ്ഞു.. എന്താപ്പൊ എനിക്ക് പറ്റിയെ.. ഞാനിപ്പോ എന്തിനാ അവളെ ആലോജിക്കാൻ പോയെ.. ഇത്തൂസിനോട് എന്റെ ഇക്കൂന് മുഹബ്ബത് തുടങ്ങിയോ.. ങേ.ഇതിപ്പോ എവിടുന്നാ.. ഞാൻ ചുറ്റു പാടും നോക്കിയതും .. ഹോയ്..ദേ..ഇബടെ ഇബടെ.. എന്നും പറഞ്ഞു കട്ടിലിന്റെ അടിയിൽ നിന്നും ഒരു കൈ മാത്രം പുറത്തോട്ട് വന്നു..കുറച്ചു കഴിഞ്ഞപ്പോ ഉടലും വന്നു.. ഓ..മുഴുവനും ഇതിന്റെ അടിയിൽ തന്നെ ഉണ്ടായിരുന്നല്ലേ..ഞാൻ വിചാരിച്ചു കൈ ഇജ്ജ് ഇവിടെ വെച്ച് മറന്നു പോയതാണെന്ന്.. ഓ..നിലവാരമില്ലാത്ത കോമഡി അടിക്കല്ലേ.. അന്റെ കോമഡിക്ക് പിന്നെ ഡോളറിന്റെ നിലവാരം ആണല്ലോ.. ഡോളറിന്റെ അത്ര ഇല്ലെങ്കിലും ഒരു ഇന്ത്യൻ രൂപയുടെ നിലവാരം ഒക്കെ ഉണ്ട്.. ഉവ്വോ..ആരും പറഞ്ഞില്ല..

ഞാനൊട്ടു അറിയേം ചെയ്തില്ല.. ഇപ്പോ ഞാൻ പറഞ്ഞു.. അറിഞ്ഞില്ലേ..അത് മതി..അതൊക്കെ പോട്ടെ കുറച്ചു മുന്നേ ആരെയോ ആലോചിക്കുന്ന കാര്യം കേട്ടല്ലോ.. ഈ കുട്ടി പിശാച് അതും കേട്ടോ.. മുന്നിലോട്ട് നോക്കി ഇരിക്കുന്ന എന്റെ മുഖത്തിന് നേരെ അവൾ വിരൽ ഞൊടിച്ചതും ഞാൻ അവളുടെ മുഖത്തോട്ട് നോക്കി.. മ് എന്താ.. എന്ത്.. ആലോചിച്ചത്.. ദേ പെണ്ണെ നീ എന്റെ അടുത്ത് നിന്നും വാങ്ങിക്കും..ഓരോ കുത്തിത്തിരുപ്പും കൊണ്ട് വന്നോളും മനുഷ്യനെ മെനക്കെടുത്താൻ.. സത്യം പറ ഇക്കൂ.. ഇജ്ജ് ഇപ്പൊ ആ ഇത്തൂനെ പറ്റിയല്ലേ ആലോജിചെ.. ഏത് ഇത്തു.. ഓ പിന്നെ ഒന്നും അറിയാത്ത പോലെ..മ്മടെ ഹെസ്‌ലി.. അവൾ എപ്പോഴാടി നിന്റെ ഇത്തു ആയത്.. ഭാവിയിൽ ആയിക്കൂടായി ഇല്ലല്ലോ.. എന്തോ.. ഒന്നുല്ലാ... ഞാനിപ്പോ എന്തിനാ അവളെ പറ്റി ആലോജിക്കുന്നെ..അതും കൂടി പറ.. ഇക്കൂ ഈ ഫിലിമിൽ ഒക്കെ കണ്ടിട്ടില്ലേ..നായികയും നായകനും തമ്മിലുള്ള തെറ്റ്ധാരണകളൊക്കെ മാറുമ്പോൾ നായകൻ നായികയെ സ്നേഹത്തോടെ ഓർക്കുന്നത്.. അതിന്.. അല്ല..അതുപോലെ ഇവിടെയുണ്ടോന്നു അറിയാൻ വേണ്ടി ഇക്കു ഇങ്ങോട്ട് വരുന്ന മുന്നേ ഇതിന്റെയുള്ളിൽ കയറി പറ്റിയതാ ഞാൻ..

ആവശ്യം ഇല്ലാത്ത ഓരോ ഫിലിമും കണ്ടേച്ചും വരും മനുഷ്യനെ മെനക്കെടുത്താൻ..പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇന്നത്തെ പ്രശ്നത്തോടെ എനിക്ക് അവളോട് ഇഷ്ടം തുടങ്ങി എന്ന് വല്ല തെറ്റുധാരണ നിനക്കുണ്ടെൽ മാറ്റുന്നത് നല്ലതാ..കാരണം എന്റെ സ്റ്റാഫിന്റെ മുന്നിൽ വെച്ച് എന്നെ insult ചെയ്ത ആളാണ് അവള്..അത് ആരും മറക്കണ്ട..എന്നാ മോള് ചെന്നാട്ടെ.. ഹാ..ഈ മരുഭൂമിയിൽ ഈ അടുത്ത കാലത്തൊന്നും മഴ പെയ്യൂല.. നീ എന്തേലും പറഞ്ഞോ.. ഹേയ് ഇല്ല..എന്നാ ഓക്കേ ബൈ.. ഇന്നത്തെ സംഭവത്തോടെ എനിക്ക് അവളോടുള്ള ദേഷ്യം ഒക്കെ മാറി എന്നാണ് അവൾ വിചാരിച്ചിരിക്കുന്നെ..ഹും.. വെറും പാഴ് സ്വപ്നമാണ് മോളെ അത്..അഹങ്കാരം എന്താന്ന് കണ്ടു പിടിച്ച സാധനം ആണ് ആ ഹെസ്‌ലിൻ മെഹഖ്..നിന്റെ അഹങ്കാരം ഞാൻ തീർത്ത് തരാടി.. വീടിന്റെ മുറ്റത്തു വണ്ടി നിർത്തിയതും അവൻ ഇറങ്ങാതെ എന്നെയും നോക്കി ഇരിക്കാണ്.. ന്റെ മുഖത്തിൻ്റെ ചൊർക്ക് നോക്കി നിക്കാതെ ഇറങ്ങടാ..

ഇറങ്ങണോ..എനിക്കെന്തോ.. അയ്യേ ഇതിന് പോലും ധൈര്യം ഇല്ലാതെ ആണോ ഇജ്ജ് പ്രേമിക്കാൻ നടക്കുന്നേ..വിട്ടോ വിട്ടോ വണ്ടി വിട്ടോ..ഇതിന് പോലും ധൈര്യം ഇല്ലാത്തവർ എന്നെ പ്രേമിക്കാൻ വരണ്ട.. ഹും ആർക്ക് ധൈര്യ കുറവ് എനിക്കോ..never ..ever.. എന്നും പറഞ്ഞു അവൻ ഇറങ്ങി കൂടെ ഞാനും..ഞങ്ങൾ പരസ്പരം ഒന്ന് നോക്കിയിട്ട് അകത്തോട്ട് കയറി..അവിടെ ഹാളിൽ ഉമ്മയും ബ്രോയും ഉണ്ടായിരുന്നു.. ഹാ ഇങ്ങള് വന്നോ.. അല്ല കാക്കോ അനക്ക് ഓഫീസിൽ ഒന്നും പോണ്ടേ..ഇരുപത്തി നാല് മണിക്കൂറും ഇജ്ജ് ഇവിടെ തന്നെ ആണല്ലോ.. ഇജ്ജ് അന്റെ കാര്യം നോക്കിയാ മതി..ഇങ്ങോട്ട് തിരിയണ്ട ഓ ഉത്തരവ്.. മിച്ചോ ഇജ്ജ് ഇരിക്കടാ..ഓര് ആങ്ങളയും പെങ്ങളും ഇങ്ങനെ തന്നെയാണ്..ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.. ഉമ്മ..ഇങ്ങള് പോവല്ലി..ഒരു മിനിറ്റ്.. പോവാൻ നിന്ന് ഉമ്മയെ അവൻ അവിടെ പിടിച്ചു നിർത്തിയതും ഞാൻ അവനെയൊന്ന് നോക്കി..അപ്പൊ അവൻ എന്നെ നോക്കി ചിരിച്ചിട്ട് ഉമ്മാന്റെ നേരെ തിരിഞ്ഞു.. ഉമ്മ എനിക്ക് നിങ്ങളോടും ഇവളുടെ ബ്രോനോടും ഒരു കാര്യം ചോദിക്കാനുണ്ട്.. അനക്ക് എന്തിനാടാ സംസാരിക്കാൻ ഒരു ഫോർമാലിറ്റി ഒക്കെ..ഇജ്ജ് പറയെടാ.. മ്മടെ കാക്കുവാണ് ആ പറഞ്ഞത്.. അവൻ എന്നെ നോക്കി പറയട്ടെ എന്ന് ചോദിച്ചതും ഞാൻ അവൻക്ക് ഒന്ന് ചിരിച്ചു കൊടുത്തു.. ഇങ്ങളെ കാന്താരി പെണ്ണിനെ എനിക്ക് തരോ..ഞാൻ കെട്ടിക്കോട്ടെ ഇവളെ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story