💖 HeZliN💖: ഭാഗം 37

Hezlin

രചന: Jumaila Jumi

ഷോപ്പിലോട്ട് പോകുന്ന വഴി രണ്ടാളും മൗനമായിരുന്നു..അവളാണെങ്കിലോ അവനെ ടച്ച് ചെയ്യാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്..ബൈക്ക് സ്പീഡിൽ പോകുന്നതിനനുസരിച്ച് അവൾ അറിയാതെ അവന്റെ ഷോള്ഡറിൽ അമർത്തി പിടിക്കും..പെട്ടന്ന് കൈ പിൻവലിക്കുകയും ചെയ്യും..വീണ്ടും ബൈക്ക് സ്പീഡിൽ പോകുമ്പോ അവൾ കൈ വെക്കും അപ്പൊ തന്നെ എടുക്കും ചെയ്യും..ഇതെല്ലാം ഷാനു അറിയുന്നുണ്ടായിരുന്നു.. ഓഹോ..നിനക്ക് സ്പീഡ് പേടിയാണല്ലേ..പക്ഷെ നാക്ക് കൊണ്ടുള്ള അംഗംവെട്ട് കണ്ടാൽ ഇങ്ങനെയൊക്കെയാണെന്ന് ആരെങ്കിലും പറയോ.. നിക്കടി ഈ അഹ്‌സാൻ ആരാന്ന് നീയിപ്പോ അറിയും..പടച്ചോനേ ഇങ്ങള് കാത്തോളി.. എന്നും പറഞ്ഞു അവൻ ബൈക്ക് ഫുൾ സ്പീഡിൽ വിട്ടു..പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് അവളൊന്ന് പിന്നോട്ട് പോയി..അപ്പൊ തന്നെ അവൾ അഹ്‌സാന്റെ വയറിന് ചുറ്റിപ്പിടിച്ചു.. പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ അവനും ആകെ ഷോക്കായി പോയി..അവൻ പോലും അറിയാതെ ബൈക്കിന്റെ സ്പീഡ് താനേ കുറഞ്ഞു വന്നു..

എന്നിട്ടും അവൾ അവനിൽ നിന്നും വിട്ട് നിന്നിരുന്നില്ല..ഷോപ്പ് എത്തിയിട്ടും അവൾ അവനെ ചുറ്റിപിടിച്ച് അവന്റെ പുറത്ത് തല വെച്ച് കണ്ണടച്ചു കിടക്കായിരുന്നു.. Diii.. dii.. ഇജ്ജെന്താ ഉറങ്ങാണോ..ഇറങ്ങുന്നില്ലേ.. അവളെ തട്ടി ചോദിച്ചതും കണ്ണ് തുറന്ന് അവൾ ചുറ്റും നോക്കി.. ഇവിടെ ഇരുന്ന് വാന നിരീക്ഷണം നടത്താതെ ഒന്നിറങ്ങോ..എന്നിട്ട് വേണം എനിക്കിറങ്ങാൻ.. താനെന്താ എന്റെ കാലോണ്ട് ആണോ ഇറങ്ങുന്നെ..ഞാനിറങ്ങിയില്ലെങ്കിലും തനിക്കിറങ്ങാലോ.. പറഞ്ഞു കഴിഞ്ഞപ്പോഴാണ് താൻ ഇത്രയും നേരം അവന്റെ വയറും ചുറ്റിപ്പിടിച്ചാണ് ഇരുന്നത് എന്ന് അവൾ ഓർത്തത്...കണ്ണടച്ചു നാക്ക് കടിച്ചു അവൾ ഇറങ്ങാൻ നിന്നതും അവൻ ദേഷ്യത്തോടെ ബാക്കിലോട്ട് തിരിഞ്ഞതും അവന്റെ ചുണ്ട് അവളുടെ കവിളിൽ പതിഞ്ഞു.. കവിളിൽ കൈ വെച്ച് അവൾ അവിടെ തന്നെ ഇരുന്ന് അവനെ കണ്ണും മിഴിച്ചു നോക്കി..അവനാണെങ്കിലോ ഇപ്പൊന്താ ചെയ്തേന്നും വിചാരിച്ച് അവളെയും നോക്കി.. അപ്പോഴാണ് സെക്യൂരിറ്റി അങ്ങോട്ട് വന്നത്.. സാർ..കീ..

പെട്ടന്ന് തന്നെ അവൾ ബൈക്കിൽ നിന്നും ഇറങ്ങി..അവൻ കീ അയാൾക്ക് കൊടുത്ത് ഷോപ്പിലോട്ട് നടന്നു..അവളും അവന്റെയൊപ്പം നടന്നു...രണ്ടാൾക്കും മുഖത്ത് നോക്കാൻ ചമ്മൽ ഉണ്ടായിരുന്നു..എൻട്രൻസിൽ തന്നെ അവരെയും കാത്ത് അവരുടെ ഫാമിലി ഉണ്ടായിരുന്നു..ഹെസ്‌ലി വേഗം ലിയയുടെ അടുത്തോട്ട് ഓടി പോയി.. ഹെസ്‌ലിയുടെ മുഖത്തെ വെപ്രാളം കണ്ടതും ലിയ അവളെയും ഷാനുവിനേയും മാറി മാറി നോക്കാൻ തുടങ്ങി..അവസാനം ഷാനു അവളെ തുറുക്കനെ നോക്കിയതും അവൾ ഡീസന്റായി.. ആദ്യം തന്നെ കല്യാണപ്പെണ്ണിനുള്ള ഡ്രസ്സെടുക്കാനാണ് അവർ പോയത്..പെണ്ണിനുള്ള ഡ്രെസ്സിന്റെയൊക്കെ ട്രയൽ നോക്കുന്നത് ഹെസ്‌ലിയാണ്..ഡാർക്ക് ഗ്രീൻ കളറിലുള്ള ലെഹങ്കയാണ് പെണ്ണിനെടുത്തത്.. ഷാനു ഇതിലൊന്നും ശ്രദ്ധിക്കാതെ ഫോണിലും കുത്തിക്കോണ്ടിരിക്കാണ്..ഹെസ്‌ലി ആ ലെഹങ്കയിട്ടോണ്ട് ട്രയൽ റൂമിൽ നിന്നും ഇറങ്ങിയതും അവിടെ നിന്നിരുന്ന സെയിൽസിന് നിന്നിരുന്ന ചെക്കന്മാരുടെ ശ്രദ്ധ മുഴുവൻ ഇങ്ങോട്ടായി.. ഓഹ്..

എടാ അങ്ങണ്ട് നോക്കടാ എമ്മാ ലുക്കാടാ ഓള്.. അധികം നോക്കി വെള്ളമിറക്കണ്ട മോനെ..അത് ചിലപ്പോ ബുക്ഡ് ആവും.. കരിനാക്ക് വളക്കല്ലേടാ പന്നി..എന്തായാലും ഞാനൊന്ന് നോക്കട്ടെ.. ഇവരുടെ സംസാരം കേട്ടപ്പോഴാണ് ഷാനു ഫോണിൽ നിന്നും തല ഉയർത്തി നോക്കിയത്..നേരെ മുന്നിൽ ലെഹങ്കയിട്ടോണ്ട് നിക്കുന്ന പെണ്ണിനെ കണ്ടതും അവനൊരു നിമിഷം അവളെ തന്നെ നോക്കി നിന്നു.. അവന്റെ നോട്ടം കണ്ട് അവൾ ദേഷ്യത്തോടെ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചതും അവൻ വേഗം നോട്ടം മാറ്റി.. അപ്പോഴും അവന്റെ ബാക്കിലുള്ള ചെക്കന്മാരുടെ വർത്താനം കഴിഞ്ഞിട്ടില്ല..അവൻ വേഗം അവരുടെ അടുത്തോട്ട് പോയി..അവർ അവൻ വന്നതൊന്നും അറിയാതെ അവളെ തന്നെ നോക്കി നിക്കാണ്.. Eschusmi ആ റെഡ് കളർ ടോപ് ഒന്നെടുക്കോ.. അവരുടെ ശ്രദ്ധ മാറ്റാനെന്നോണം അവൻ പറഞ്ഞു.. എവടെ അവർ ഇവിടെ നടക്കുന്നത് അറിയുന്നു പോലും ഇല്ല..പതിയെ അവൻ നേരത്തെ അവളെ നോക്കി വെള്ളമിറക്കിയവന്റെ മുന്നിൽ പോയി നിന്നു..

അപ്പോഴാണ് ബാക്കിയുള്ളവർ അവനെ കാണുന്നത്.. മ്ച്.. ഒന്ന് മാറടാ.. എന്നും പറഞ്ഞു ശാനുവിന്റെ തല ഒരു ഭാഗത്തോട്ട് ചെരിച്ചു അവൻ വീണ്ടും എത്തി നോക്കാണ്.. അത് കണ്ട് അവന്റെ കൂടെയുള്ളവൻമാർ അവനെ തോണ്ടുന്നുണ്ട്..ഷാനു വീണ്ടും മുന്നിൽ കയറിയതും.. ശേ.. ഇവൻമാരെക്കൊണ്ട് തോറ്റല്ലോ.. അവളിൽ നിന്നും നോട്ടം മാറ്റി അവൻ നേരെ നോക്കിയത് ഷാനുവിന്റെ മുഖത്തോട്ടാണ്.. സോറി സർ..എന്താ വേണ്ടേ.. ഒരവിഞ്ഞ ചിരി ചിരിച്ചോണ്ട് അവൻ ചോദിച്ചതും ഷാനു അവനെ നോക്കി കയ്യും കെട്ടി നിന്നു..അവന്റെ കൂടെയുള്ളവന്മാർ ഇവന്റെ expression കണ്ട് ചിരി പിടിച്ചു നിക്കാണ്.. സർ.. ഷാനു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ വീണ്ടും ചോദിച്ചു.. ഇത്രയും നേരം നോക്കി നിന്നില്ലേ.. അതിവിടുത്തെ പ്രോപ്പർട്ടിയാ..മനസ്സിലായോ എന്നവൻ അവന്റെ നെഞ്ചിൽ വിരൽ വെച്ച് പറഞ്ഞതും മറ്റവൻ ഫ്യുസ് പോയ ബൾബ് പോലെയായിട്ടുണ്ട്..അവൻ അതെയെന്നും അല്ലായെന്നും ഒരുപോലെ തലയാട്ടുന്നുണ്ട്.. പെണ്ണിനുള്ള ഡ്രെസ്സെടുക്കൽ കഴിഞ്ഞ് ലിയയും ഹെസ്‌ലിയും അവർക്കുള്ളത് എടുക്കാൻ പോയി..

വയലറ്റ് &ഓറഞ്ച് കളറിലുള്ള പാർട്ടി വെയർ പലാസയും കുർത്തിയും ആണ് അവളെടുത്തത്.. ലിയ റെഡ് & ക്രീം കളറിലുള്ള സ്‌കർട്ടും ടോപ്പും.. എല്ലാർക്കുള്ളത് എടുത്ത് കഴിഞ്ഞതും അവർ തിരിച്ചു..അവർ പോയി കഴിഞ്ഞതും ഷാനു ബൈക്ക് എടുത്ത് വന്നു..അവൻക്ക് അവളെ ഫേസ് ചെയ്യാനൊരു മടി..അവൾക്കും അങ്ങനെ തന്നെ..അവനെ നോക്കാതെ അവൾ ബൈക്കിൽ കയറി..കുറച്ച് പോയതും ഷാനുവിന് ഒരു കാൾ വന്നതും അവൻ ബൈക്കിൽ നിന്നും ഇറങ്ങി അറ്റന്റ് ചെയ്തു.. സമയം പോകുന്നതല്ലാതെ അവന്റെ കാൾ കഴിയുന്നില്ല.. ഈ കാർക്കോടകൻ ആര്ടെ അമ്മൂമ്മക്കാ ഫോൺ വിളിക്കുന്നെ..മനുഷ്യന് ഇവിടെ വിശന്നിട്ട് കൊടല് കരിഞ്ഞ മണം വരാൻ തുടങ്ങീക്ക്ണ്.. അവനെയും കാത്ത് നിക്കുമ്പോഴാണ് ലിയ അവൾക്ക് കാൾ ചെയ്തത്.. ഹെലോ.. ഇത്തൂ ഇങ്ങളിതെവിടെയാ..ഞങ്ങള് ഫുഡ് കഴിക്കാൻ കേറാണ്.. ഹേ.. ഫുഡ് കഴിക്കാനോ..അപ്പൊ ഞങ്ങൾക്കോ.. വേണേൽ പെട്ടന്ന് വാ..ഞങ്ങള് എത്ര നേരം വെയിറ്റ് ചെയ്തു ഇങ്ങളെ.. അതിന് അന്റെ ഇക്കൂന്റെ ഫോൺ വിളി കഴിയണ്ടേ..അങ്ങേരുടെ കാമുകിയാണെന്ന് തോന്നുന്നു ഫോണിൽ..

ഫോൺ വിളി കണ്ടിട്ട് എനിക്കെങ്ങനെയാ തോന്നുന്നെ.. എന്തായാലും ഞങ്ങള് കഴിക്കാൻ പോവാ..ഇങ്ങള് വരുന്ന വഴിക്ക് കഴിച്ചോ.. എടി വെക്കല്ലേ..വെക്കല്ലേ..വെച്ചാ..തെണ്ടി.. ഈ കാലമാടൻ ഇതെപ്പോ വരാനാ പടച്ചോനേ.. അവൾ ഫോൺ കട്ട് ചെയ്ത് അവനെയും വെയിറ്റ് ചെയ്ത് നിന്നു.. ഇങ്ങനെ നിന്നിട്ട് കാര്യമില്ല..എന്തേലും ചെയ്തേ പറ്റു.. അവൾ വേഗം പോയി ബൈക്കിന്റെ ഹോൺ അടിക്കാൻ തുടങ്ങി..അത് കേട്ട് അവൻ തിരിഞ്ഞു നോക്കിയതും അവൾ കലിപ്പിൽ അവനെ നോക്കി..കാര്യം മനസ്സിലായപ്പോ അവൻ കാൾ കട്ട് ചെയ്ത് അവളുടെ അടുത്തോട്ട് വന്നു.. ഡോ.. തനിക്ക് ആരോടെങ്കിലും കുറുകണമെങ്കിൽ ഇത് പോലെ നടുറോഡിൽ വെച്ചല്ല കുറുകേണ്ടത്.. അതിന് ഞാൻ അന്റെ നാവ് കടമെടുത്തിട്ടല്ലല്ലോ കുറുകാൻ പോയത്.. കണ്ടോ കാലമാടൻ പറഞ്ഞത്..അപ്പൊ ശരിക്കും കുറുകാൻ പോയതാണല്ലേ.

.തെണ്ടീ..അയ്യ് അതിന് ഞാനെന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നെ..അവൻ ആരോട് വേണേലും കുറുകിക്കോട്ടെ..അതിനിപ്പോ എനിക്കെന്താ.. Dii.. നിന്ന് ദിവാ സ്വപ്നം കാണാതെ വന്ന് കയറാൻ നോക്ക്.. അവൾ വേഗം ചിന്തകളെയൊക്കെ ആട്ടി പായിപ്പിച്ചിട്ട് അവന്റെ ബാക്കിൽ കയറി.. പോകുന്ന വഴി ഏതേലും ഹോട്ടലിൽ നിർത്തണം.. എന്തിനാ.. അവൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ തന്നെ ചോദിച്ചു.. മീൻ വാങ്ങാൻ.. പെട്ടന്ന് അവൻ ബ്രേക്ക് ഇട്ട് ബാക്കിലോട്ട് നോക്കി.. എന്താ.. അല്ല സാധാരണ എല്ലാരും അങ്ങോട്ട് അതിനാണല്ലോ പോവാറ്. അവൾ വേറെ എവിടേക്കോ നോക്കി പറഞ്ഞു.. അവൻ ഒന്നും മനസ്സിലാവാതെ മേപ്പോട്ടും നോക്കി നിന്നു.. അതേയ് അവരൊക്കെ ഫുഡ് കഴിക്കാൻ കയറിയെന്ന് ലിയ വിളിച്ചു പറഞ്ഞു..നമ്മളോട് വരുന്ന വഴിക്ക് കഴിക്കാൻ..ഇതിൽ കൂടുതൽ ഇനിയെന്തേലും അറിയാനുണ്ടോ.. അവന്റെ നിൽപ്പ് കണ്ട് അവൾ കാര്യം വിശദീകരിച്ച് പറഞ്ഞു.. ലുക്ക് മാത്രേ ഒള്ളു...അകത്തു ഒന്നും ഇല്ലല്ലേ.. എന്താ..എന്താ പറഞ്ഞെ.. ഹേയ്..ഞാനൊന്നും പറഞ്ഞില്ല..ഫുഡ്..

നമ്മളെന്തായാലും വീട്ടിലോട്ടല്ലേ പോകുന്നേ..അപ്പൊ അവിടെയെത്തിയിട്ട് കഴിക്കാം.. അള്ളോ അതൊന്നും പറ്റില്ല..അവിടെ എത്തി ഫുഡൊക്കെ ഉണ്ടാക്കി ഇനിയെപ്പോ കഴിക്കാനാ.. ആ അപ്പൊ കഴിച്ചാ മതി.. അവൻ വണ്ടി എടുത്തു.. എടാ ദുഷ്ടാ ശത്രുക്കളോട് പോലും ഇങ്ങനെ കാണിക്കരുത്..വണ്ടി നിർത്തെടൂ.. എവടെ..അവൻ അതൊന്നും മൈൻഡ് ചെയ്യാതെ വണ്ടി ഓടിക്കാണ്.. താൻ ബൈക്ക് നിർത്തുന്നോ അതോ ഞാൻ ചാടണോ.. യ്യോ..എന്താ ഒരു ധൈര്യം..സ്പീഡ് വരെ പേടിയുള്ള ആളാ ചാടാൻ നിൽക്കുന്നെ..ഒഞ്ഞ് പോയേഡി അവിടുന്ന്.. താൻ വണ്ടി നിർത്തിയില്ലേൽ വീടുത്തുന്നത് വരെ ഞാനിങ്ങനെ അലറി വിളിച്ചോണ്ടിരിക്കും.. ആ. ആ..ആ.. പറഞ്ഞു തീർന്നപ്പോഴേക്കും അവന്റെ ചെവിയുടെ അടുത്ത് വന്ന് അവൾ കാറാൻ തുടങ്ങിയിരുന്നു.. എടി..ഒന്ന് നിർത്തേടി.. ഇല്ല..താൻ ഹോട്ടലിലോട്ട് വണ്ടി വിട് എന്നാ ഞാൻ നിർത്താം. . പറഞ്ഞു കൊണ്ട് വീണ്ടും കാറാൻ തുടങ്ങി.. ഏതേലും ഒരു റെസ്റ്റോറന്റ് കാണട്ടെടി എന്നിട്ട് നിർത്തിക്കോളാം..നീയാദ്യം നിന്റെയീ സൗണ്ട് ബോക്സ് ഒന്ന് ഓഫ് ചെയ്യ്..ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു..

അന്ത ഭയം ഇറ്ക്കട്ടും..ഹും.. അവൻ വേഗം അവിടെ കണ്ട ഒരു റെസ്റ്റോറന്റിൽ വണ്ടി നിർത്തി..അപ്പൊ തന്നെ അവൾ അകത്തോട്ട് ഓടി.. ഇവളെന്താ അന്നം കാണാത്ത ആൾക്കാരെ പോലെ ഒടുന്നെ.. Dii.. അവിടുത്തെ ഫുഡ് ഒന്നും തീരൂല..മെല്ലെ പോയാ മതി.. അഥവാ തീർന്നാലോ ..താനെന്നെ വേറെ ഹോട്ടലിൽ കൊണ്ടോവോ ഇല്ലല്ലോ.. എന്നും പറഞ്ഞു അവൾ അകത്തോട്ട് പോയി..അവൻ ചെന്നപ്പോ അവൾ ഒരു ടേബിളിൽ ഇരുന്ന് കൊണ്ട് ചുറ്റും നോക്കി പതിയെ ടേബിളിൽ രണ്ട് കൈ കൊണ്ടും കൊട്ടുന്നുണ്ട്.. ഒന്നടങ്ങി ഇരുന്നൂടെ നിനക്ക്.. സൗകര്യം ഇല്ല.. കൊട്ടൽ നിർത്തി അവൾ അവിടെയുള്ള മെനു കാർഡ് എടുത്ത് നോക്കാൻ തുടങ്ങി.. നീ ഓർഡർ ചെയ്യ് ഞാനിപ്പോ വരാം.. അവൻ നേരെ വാഷ്റൂമിൽ പോയി തിരിച്ചു വന്നു..കുറച്ചു കഴിഞ്ഞതും വൈറ്റർ ഫുഡും കൊണ്ട് വന്നു..അഞ്ചാറ് പ്രാവശ്യം അയാള് അവരുടെ ടേബിളിൽ പോയി വന്നതിന് ശേഷം ആണ് അവരുടെ മെനു അവസാനിച്ചത്..ഷാനു ടേബിളിലോട്ടും അവളുടെ മുകത്തോട്ടും മാറി മാറി നോക്കുന്നുണ്ട്.. ഇതൊക്കെ നമുക്കാണോ.. മ്ഹ്.

ഇതൊക്കെ എനിക്കാ..തനിക്ക് വേണ്ടത് താൻ ഓർഡർ ചെയ്തോ.. എന്തോന്ന്.. അവന്റെ കണ്ണ് വീണ്ടും ആ ടേബിളിലോട്ട് പോയി..അവിടെ ഒരു ഈച്ചക്ക് പോലും ഇരിക്കാൻ ഗ്യാപില്ലാത്ത രീതിയിൽ ഫുഡ് ഉണ്ട്..അവൻ അവളെയൊന്ന് നോക്കി.. എടി നീ കൈ കഴുകുന്നില്ലേ.. മ്ച്.. എന്തിന്..കഴിച്ച് കഴിഞ്ഞാലും കൈ കഴുകണ്ടെ..വെറുതെയെന്തിനാ വെള്ളം വേസ്റ്റ് ചെയ്യുന്നേ.. അവൾ കഴിച്ചോണ്ട് മറുപടി പറഞ്ഞു.. ഫുഡ് ഒക്കെ കഴിച്ച് അവർ പുറത്തോട്ട് ഇറങ്ങിയതും അതിലൂടെ ഒരു കുൽഫിക്കാരൻ പോയി.. ആയ്.. കുൽഫി.. ഇതിനകത്ത് ഇനിയും സ്പേസൊ എന്ന രീതിയിൽ അവൻ അവളെ നോക്കി..അവൾ അതൊന്നും മൈൻഡ് ചെയ്യാതെ അയാളെ വിളിക്കാണ്.. എടി..അതൊന്നും അത്രക്ക് ഹൈജീനിക് ആവില്ല..വേണേൽ ഇവിടുന്ന് വാങ്ങിച്ചോ.. ഓ എനിക്ക് ഇത്രക്കൊക്കെ ഹൈജീനിക് മതി.. അവൾ അയാളുടെ അടുത്ത് നിന്നും കുൽഫി വാങ്ങി കഴിച്ചു.അവൻ അവിടെ നിന്ന് അവൾ കുൽഫി കഴിക്കുന്നതും നോക്കി നിന്നു..തിരിച്ചവൾ വന്നതും അവളുടെ കയ്യിലെ കുൽഫി അവന് നേരെ നീട്ടി..

ഇവിടുന്ന് വാങ്ങി കഴിക്കുന്നതും അയാളുടെ അടുത്ത് നിന്നും വാങ്ങി കഴിക്കുന്നതിനൊക്കെ ഒരേ ടെസ്റ്റാ..പക്ഷെ അയാളുടെ അടുത്ത് നിന്നും വാങ്ങിയാൽ അത് അയാൾക്ക് ഇന്നത്തെക്കുള്ള വരുമാനമാകും..ഇവർക്ക് നമ്മളിവിടുന്ന് കുൽഫി വാങ്ങിയില്ലേലും ഒന്നും സംഭവിക്കാൻ പോകുന്നില്ല.. അവൻ അവളെ തന്നെ നോക്കി നിന്നു.. അവൾ വീണ്ടും അവനു നേരെ കുൽഫി നീട്ടിയതും അവനത് വാങ്ങാതെ പോയി..ഇത്തിരി സങ്കടം തോന്നിയെങ്കിലും അവളത് കാര്യമാക്കാതെ അത് വായിലോട്ട് വെക്കാൻ നിന്നതും അവനത് വാങ്ങി അവന്റെ വായിൽ വെച്ച് അവളെ മൈൻഡ് ചെയ്യാതെ ബൈക്കിന്റെ അടുത്തോട്ട് പോയി...അത് കണ്ട് അവളൊരു പുഞ്ചിരിയാലെ അവന്റെ ഒപ്പം പോയി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story