എൻ പ്രാണനെ 💕: ഭാഗം 18

Killing Queen

രചന: Killing Queen

റൂമിൽ കരഞ്ഞു തളർന്നു ഉറങ്ങുന്നവളെ കാണെ ദർശനയ്ക്ക് വല്ലാത്ത വാത്സല്യം തോന്നി പോയി രച്ചുവിനോട്.... സ്വന്തം ചേട്ടൻ എന്ന് വെച്ചാൽ അവൾക്ക് ജീവൻ ആണ്... അവളുടെ തൊട്ടപ്പുറത്തു തന്നെ രൗദ്രഷിന്റെ അമ്മയും ഉണ്ട്... ഇന്നലെ വന്നു തന്നോട് അവൾ പറഞ്ഞ വാക്കുകൾ ഓർമ ഉണ്ടെങ്കിലും... രണ്ട് പേരും ഒന്നും കഴിച്ചിട്ട് ഇല്ല... അത് കൊണ്ടാണ് രാവിലെ കിച്ചണിൽ കയറി കോഫിയും ബ്രേക്ക്ഫാസ്റ്റും ഉണ്ടാക്കിയത്... "രച്ചു എഴുന്നേൽക്ക്... "ദർശന ബെഡിൽ കിടക്കുന്ന രച്ചുവിനെ പതിയെ തട്ടി വിളിച്ചു... അവൾ കണ്ണുകൾ ആയസപ്പെട്ട് തുറന്നു... മുന്നിൽ ഭക്ഷണം ആയി നില്കുന്നവളെ കാണെ അവൾക് തലേ ദിവസത്തെ കാര്യങ്ങൾ ഓർമയിൽ തെളിഞ്ഞു... അവൾ ദേഷ്യത്തോടെ ദച്ചുവിനെ നോക്കി... ദർശന ഫുഡ്‌ അവിടെ ഉള്ള ടേബിളിൽ വെച്ചു... "പോയി ബ്രഷ് ചെയ്തു വന്നു ഈ കോഫി കുടിച്ചു ബ്രേക്ഫാസ്റ് കഴിക്കാൻ നോകിയെ..."അവളുടെ തോളിൽ തട്ടിയവൾ പറഞ്ഞതും അവൾ അത്യധികം ദേഷ്യത്തോടെ അവളുടെ കൈകൾ തട്ടിയെറിഞ്ഞു... "നീ ആരെ കാണിക്കാൻ ആണെടി ഈ കോപ്രായങ്ങൾ ഒക്കെ കാട്ടി കൂട്ടുന്നെ.... എന്നെ കാണിക്കാൻ ആണോ അതോ ഇനി നീ അയ്യോ പാവം ആണെന്ന് അറിയിക്കാനോ "

രുദ്രാക്ഷയുടെ ശബ്ദം കെട്ട് പാർവതി എഴുന്നേറ്റയിരുന്നു... "നിനക്ക് എന്താടി ഇവിടെ കാര്യം..."അവരും വെറുപ്പോടെ ചോദിച്ചു... അവരുടെ മാറ്റം ആയിരുന്നു അവളെ കൂടുതൽ ഞെട്ടിച്ചത്.... "അത് ഞാൻ ഫുഡ്‌..."അവൾ അല്പം പേടിയോടെ പറഞ്ഞു... "അവളുടെ ഫുഡ്‌ "അത് പറഞ്ഞു രുദ്രാക്ഷ ബെഡിൽ നിന്നും എഴുന്നേറ്റു ടേബിളിലെ കോഫി എടുത്തു അവളുടെ ശരീരത്തേക്ക് ഒഴിച്ചു... അധികം ചൂട് ഇല്ലാഞ്ഞതിനാൽ പൊള്ളിയിട്ടില്ല... ""നിനക്ക് ഒരു തരി എങ്കിലും എന്റെ മോനോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ നീ ഇങ്ങനെ ഞങ്ങളുടെ മുന്നിൽ വന്നു നിൽക്കില്ലിയായിരുന്നു...""പാർവതി ഉള്ളിൽ വന്ന അമർഷത്തെ കടിച്ചമർത്തി പറഞ്ഞു... "അത് അമ്മേ..." "മിണ്ടരുത് നീ ആറടി നിന്റെ അമ്മ... ഏത് വകയിലാണ് എന്റെ അമ്മ നിന്റെ ആവുന്നേ " രുദ്രാക്ഷ കൈ കെട്ടി നിന്ന് കൊണ്ട് ചോദിച്ചു... "രുദ്രാക്ഷേ... "ദർശന കോപത്തോടെ വിളിച്ചു... "എന്താടി..."രച്ചുവും അതെ ടോണിൽ തന്നെ തിരിച്ചു മറുപടി കൊടുത്തു..

. "ഞാൻ ആരെന്നെന്ന് ഓർത്ത് വേണം ഈ എടി പോടീ വിളിക്കുന്നത് ഒക്കെ... കൂട്ടുകാരി ആയിരുന്നു പക്ഷെ ഞാൻ നിന്റെ ഏട്ടത്തിയാണ് അത് മറക്കണ്ട... അപ്പോൾ അതിന്റെതായ ബഹുമാനം എനിക്ക് തരണം "ദച്ചുവും പറഞ്ഞു... "അയ്യോ ഏട്ടത്തി... പ്ഫ ഏട്ടത്തി പോലും ഏത് വകയിലാടി നീ എന്റെ ഏട്ടത്തി ആവുന്നേ ആ ഡിവോഴ്സ് പേപ്പറിൽ ആദ്യം ഒപ്പിട്ടത് നീ അല്ലെ.... എന്റെ ഏട്ടനും ഒപ്പിട്ടു ഇനി ഏത് വകയിലാടി നീ എന്റെ ഏട്ടത്തി ആകുന്നെ..."രച്ചു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... ദർശനയ്ക്ക് വാക്കുകൾ ഇല്ലായിരുന്നു... "ഞാൻ ജീവിതത്തിൽ ചെയ്ത തെറ്റ് എന്താന്ന് അറിയോ നിനക്ക്..."പാർവതി ദർശനയ്ക്ക് നേരെ വന്നു.. "എന്റെ മോനെ നിന്നെ ഞാൻ അടിച്ചേൽൽപ്പിച്ചു എന്നുള്ള ഒരേയൊരു തെറ്റ്..." "പക്ഷേ ഇന്ന് എന്റെ മകന്റെ ജീവിതം നീ നശിപ്പിച്ചു... ഇന്ന് നിനക്ക് അവനെ വേണം ആയിരിക്കും ആ അർജുനെ " പാർവതിയുടെ ഓരോ വാക്കുകളും അവളെ കൊല്ലാൻ പാകത്തിന് ഉള്ളതായിരുന്നു....അത് കേൾക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു... "അയ്യോ കള്ളകണ്ണീർ ഒഴിക്കണം എന്നില്ല... ഇറങ്ങി പോടീ... "ദർശനയെ പുച്ഛിച്ചു കൊണ്ട് രച്ചു പറഞ്ഞു...

അവൾ കണ്ണുനീർ തുടച്ചു പുറത്തേക്ക് ഇറങ്ങിയതും പുറത്ത് അർജുൻ ഉണ്ടായിരുന്നു.. അവൾ കരയാതിരിക്കാൻ പാട് പെട്ടു... എങ്കിലും കണ്ണുകൾ ചോദിച്ചിരുന്നു കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി., "സാരമില്ലെടോ..."അവളുടെ കണ്ണുകൾ തുടച്ചവൻ പാഞ്ഞതും അവൾ അവന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു.... "അയ്യോ സാരിയിൽ ഒക്കെ കോഫി ആയല്ലോ... പോയി മാറിക്കെ കറ ആവുന്നതിന് മുൻപ്"തന്നിൽ നിന്നും അടർത്തി അവളുടെ സാരിയെ ചൂണ്ടിയവൻ പറഞ്ഞു.... ഇപ്പോൾ തന്നെ കറ ആയി തുടങ്ങി വേഗം ചെന്നു മാറിക്കെ.... അവളെ റൂമിലേക്ക് പറഞ്ഞയച്ചവൻ... 💕💕 റൂമിന്റെ വാതിൽ ചാരി വെച്ചവൾ ഡ്രസ്സ്‌ മാറാൻ ആയി കബോർഡിൽ നിന്നും ഡ്രസ്സ്‌ എടുത്തു.... 💕💕 ആ ഇരുനില വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു... അതിൽ നിന്നും അവന്റെ കാലുകൾ ആ വീടിനുള്ളിലേക്ക് ചലിച്ചു... അവന്റെ കണ്ണുകൾ എല്ലായിടത്തും പാഞ്ഞു സ്റ്റെപ്പുകൾ കയറി അവൻ മുകളിലെ റൂമിലേക്ക് പോയി... വെള്ളം കുടിക്കാനായി റൂമിൽ നിന്നും ഇറങ്ങിയതും മുന്നിലെ രൂപത്തെ കണ്ടവൾ ഭയന്ന് രണ്ടടി പുറകിലേക് വെച്ചു പോയി... വാതിൽ ലോക്ക് അല്ലാഞ്ഞത് കൊണ്ടുതന്നെ അവൾ വാതിൽ തുറന്നു പുറകിലേക്ക് വീഴാൻ പോയി... എന്നാൽ ബലിഷ്ഠമായ ഇരു കരങ്ങൾ അവളെ വീഴാതെ പിടിച്ചിരുന്നു.... പേടിച്ചു പോയിരുന്നു അവൾ...

പേടിച്ചരണ്ട മുഖം കണ്ട് അവന് ചിരി വന്നു പോയി... അവൾ കണ്ണുകൾ തുറന്നു മുന്നിൽ നിന്ന് ചിരിക്കുന്നവനെ നോക്കി... "പ്രവീൺ... പ്രവീൺ സർ.." . "അതേലോ... " അവന്റെ കൈയിൽ നിന്നും മാറിയവൾ നേരെ നിന്നു... പെട്ടെന്ന് ആണ് സൈഡിൽ നില്കുന്നവനിൽ അവളുടെ കണ്ണുകൾ പോയത്... കണ്ണുകൾ വിടർന്നു... ഓടി പോയവനെ വാരി പുണരുമ്പോൾ സന്തോഷം ആയിരുന്നു അവൾക്.... "രുദ്രേട്ടൻ.... " "ഏട്ടന് എന്താ പറ്റിയെ കാർ എങ്ങനെ ആക്‌സിഡന്റ് ആയി.... "ആകുലതയോടെ അവൾ തിരക്കി.... "അതൊക്കെ പറയാം മോൾ വാ അമ്മ എവിടെ..." "അകത്തുണ്ട്... " പാർവതി ഒരുപാട് അവനെ കെട്ടിപിടിച്ചു കരഞ്ഞു... രൗദ്ടാഷിനോട് അവിടെ ഉണ്ടായ കാര്യങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ രച്ചു പറഞ്ഞു കൊടുത്തു...

"അല്ല ഇതാരാ... "പുറകിൽ നിൽക്കുന്ന പ്രവീണിനെ നോക്കി പാർവതി തിരക്കി.... "അതൊക്കെ പറയാം എല്ലാം പറയാം ആദ്യം എനിക്ക് അവളെ ഒന്ന് കാണണം ദർശനയെ..."അവൻ വാശിയോട് പറഞ്ഞു... "വേണ്ട ഇനി നമുക്ക് അവളെ... "രച്ചു പറഞ്ഞു ഹ്മ്മ് അവൻ ഒന്ന് മൂളി കൊണ്ട് ദർശനയുടെ റൂമിലേക്ക് പോയി... ചാരി വെച്ച വാതിൽ തുറന്നു രൗദ്രാഷ് അകത്തേക്ക് കയറിയതും അവിടുത്തെ കാഴ്ചയിൽ രൗദ്രഷും പ്രവീനും രച്ചുവും പാർവതിയും എല്ലാവരും ഞെട്ടിയിരിന്നു... അഴിഞ്ഞുലഞ്ഞ സാരിയുമായി ബെഡിൽ കിടക്കുന്ന ദർശനയും അവളുടെ മുകളിൽ കിടക്കുന്ന അർജുനും... പരസ്പരം ചുംബിക്കുന്ന ദർശനയും അർജുനും.... എല്ലാവരും ഞെട്ടി തരിച്ചു പോയി.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story