എൻ പ്രാണനെ 💕: ഭാഗം 26

Killing Queen

രചന: Killing Queen

ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ഇതിനിടയിൽ ഡിഗ്രി ചെയ്യാൻ വേണ്ടി ഞാൻ കണ്ണൂരിൽ പോയിരുന്നു... ഹോസ്റ്റലിൽ ആയിരുന്നു...ആദ്യം പിന്നെ ജീവേട്ടനെ പിരിഞ്ഞു ഇരിക്കുന്ന വേദന... പിന്നെ ഒരു വീടിന് റെന്റിനു എടുത്ത് കുടുംബം അങ്ങോട്ട് ആക്കി... ഇതിനിടയിൽ കോളേജിലെ തല തെറിച്ച ഒരുവൻ ഉണ്ടായിരുന്നു... റോഷൻ അവന്റെ ശല്യം നന്നേ ഉണ്ടായിരുന്നു... അന്ന് അവൻ തന്നെ ബലാത്കരമായി ചുമ്പിക്കാൻ ശ്രെമിച്ചു... പക്ഷേ അതിന് മുന്നേ എന്നെ ഒരുത്തൻ രക്ഷിച്ചിരുന്നു... അതാണ് അനന്ദു.. അന്ന് എന്റെ കൈയിൽ കയറി പ്രൊപോസ് ചെയ്തവൻ... ഞങ്ങൾ നല്ല കൂട്ടുകാരായി... ഇതിനിടയിൽ അവൻ എന്നെ ഇഷ്ട്ടം ആണെന്ന് ഒക്കെ പറഞ്ഞു പുറകെ നടന്നു... അവനോട് ഞാൻ രുദ്രേട്ടനോട് ഉള്ള പ്രണയത്തെ പറ്റി പറഞ്ഞു... ആദ്യ ഒന്ന് രണ്ട് ദിവസം മിണ്ടിയില്ലെങ്കിലും വീണ്ടും പഴയ പോലെ ആയി... ദർശന പറഞ്ഞു നിർത്തി... രുദ്രൻ എങ്കിലും ജീവയ്ക്ക് എന്ത് പറ്റി എന്ന് അറിയാൻ ഉള്ള വെപ്രാളം ആയിരുന്നു.... അന്ന് ഞങ്ങളുടെ കോളേജിൽ നിന്നും ടൂർ പോയി എനിക്കും അവനും പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു... അവൻ എന്നെ അവന്റെ വീട്ടിലേക് ക്ഷെണിച്ചു...

അവൻ എന്നെയും കൊണ്ട് ആൾ താമസം ഇല്ലാത്ത വഴിയിലൂടെ പോകാൻ തുടങ്ങി.. എനിക്ക് എന്തോ ആകെ ഭയം വന്ന് മൂടാൻ തുടങ്ങിയിരുന്നു... ഞാൻ കുറെ ബഹളം വെച്ചു... അങ്ങനെ ആൾകാർ ഒക്കെ ഓടി വണ്ടിക്ക് വട്ടം വെച്ചു... എന്നെ വീട്ടിൽ എത്തിച്ചു.. ഞാൻ ആരോടും പറയാത്തെ റൂമിൽ കയറി കതക് അടച്ചു ഇരിന്നു ജീവേട്ടൻ വന്നപ്പോൾ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു.... എന്നെ കുറെ ആശ്വസിപ്പിച്ചു... ഇനി അവൻ ആയി കൂട്ട് വേണ്ടെന്ന് പറഞ്ഞു.. അത് പോലെ തന്നെ ആയിരുന്നു അവനെ തീർത്തും അവോയ്ഡ് ചെയ്തു ഒരാഴ്ച അവൻ കോളേജിൽ ഇല്ലായിരുന്നു... ഞാൻ കണ്ടിട്ടും ഇല്ലായിരുന്നു... ഇതിനിടയിൽ അച്ഛൻ ബിസിനസ്‌ നോക്കാൻ വിദേശത്തേക്ക് പോയി... കുറച്ചു നാല് കഴിഞ്ഞപ്പോൾ ജീവേട്ടനും അങ്ങോട്ട് പോകേണ്ട ആവശ്യം ഉണ്ടായിരുന്നു.... അങ്ങനെ ഒരു ദിവസം... ഏട്ടൻ കാൾ ചെയ്ത് കഴിഞ്ഞ് ഞാനും അമ്മയും കിടക്കാൻ തുടങ്ങിയപ്പോഴാണ് അമ്മയ്ക് unknown നമ്പറിൽ നിന്നും ഒരു കാൾ വന്നത്.... അച്ഛന്റെ അമ്മയ്ക്ക് വയ്യാതെ ആയി വേഗം അങ്ങോട്ട് ചെല്ലാൻ... "ദച്ചു നീ വരുന്നുണ്ടോ... ഇപ്പോൾ പോയ നാളെ രാവിലെ അങ് എത്താം...'

"ഇല്ല അമ്മ ഞാൻ വരുന്നില്ല നാളെ ക്ലാസ്സ് ടെസ്റ്റ്‌ ഉള്ളതാണ് എനിക്ക് ആണേൽ ഇപ്പോൾ നല്ല ഉറക്കം വരുന്നുണ്ട്..."അതും പറഞ്ഞവൾ പുതപ് തല വഴി മൂടി... "എന്നാൽ ഞാൻ ഇറങ്ങുവാ ദച്ചു ഞാൻ നമ്മുടെ സെക്യൂരിറ്റി മാധവട്ടന്റ ഭാര്യോട് രണ്ട് ദിവസത്തേക്കു ഇവിടെ വന്ന് നിൽകാൻ പറഞ്ഞിട്ട് ഉണ്ട് അമ്മ പോയിട്ട് വേഗം വരവേ.."അവളുടെ തലയിൽ തലോടി പറഞ്ഞു അവർ പുറത്തേക്ക് പോയി അവൾ ലൈറ്റ് ഓഫ്‌ ചെയ്ത് ഉറങ്ങാൻ കിടന്നു... കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോറിൽ നിർത്താതെ ഉള്ള മുട്ട് കെട്ടാണ് കണ്ണ് തുറന്നെ... മാധവട്ടന്റെ ഭാര്യ പദ്മിനി അമ്മ ആവുന്നു കരുതി ചെന്നു ഡോർ തുറന്നത് തന്റെ മുന്നിൽ നില്കുന്നവരെ കാണെ അവൾ തറഞ്ഞു നിന്നു.... മുന്നിൽ ഗൂഡമായി പുഞ്ചിരിച്ചു നിൽക്കുന്ന അനന്ദു... അവനുപിന്നിൽ തന്നെ നോക്കി പുച്ഛചിരിയാൽ നിൽക്കുന്ന റോഷനും.... ആദ്യം അവരെ കണ്ട് ഒന്ന് ഭയന്നെങ്കിലും അത് മറച്ചുവെച്ചു കൊണ്ട് അവരെ രൂക്ഷമായി നോക്കി... എങ്കിലും അവളുടെ ഹൃദയം ഭയത്താൽ തുടി കൊട്ടിക്കൊണ്ടിരുന്നു... "മാധവട്ടാ... മാധവട്ടാ.."അവൾ ഉറക്കെ വിളിച്ചു.. "ആ പന്ന കിളവനെ ഒക്കെ ഞങ്ങൾ നേരത്തെ ഒതുക്കിയിട്ടാണ് ഇങ്ങോട്ട് വന്നേ"

ആനന്ദ് അതും പറഞ്ഞവളെ പിടിച്ചു അകത്തേക്ക് തള്ളി കൂടെ റോഷനും കയറി വാതിൽ അടച്ചു കുറ്റി ഇട്ടു... അവൾ നിലത്ത് നിന്നും എഴുന്നേറ്റു മുകളിലേക്കു ഓടാൻ തുനിയും മുൻപേ റോഷൻ അവൾക്ക് കുറുകെ വന്നു നിന്നു... "നിന്റെ ആങ്ങള എന്ന് പറഞ്ഞവൻ എന്നെ വന്നു മൂക്കിൽ കയറ്റി കളഞ്ഞെന്ന് കരുതിയോടി... @%&മോളെ... " "എന്തായാലും ആങ്ങള തന്ന ഉപകാരത്തിന് പലിശ സഹിതം കൂട്ടി ഞാൻ നിന്നെ അങ് സ്നേഹിച്ചു വീട്ടിയേക്കാം.. " അനന്ദു നെറ്റിയിലെ മുറിവ് തടവി പറഞ്ഞു "നീ എന്റെ കൈയിൽ നിന്നും അങ് വഴുതി പോയെന്ന് കരുതിയതാ... പക്ഷേ നീ അവസാനം എന്റെ കൈയിൽ തന്നെ വന്നെത്തി... "റോഷൻ അവളെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കി പറഞ്ഞു "ആ പിന്നെ ഒരു കാര്യം... നിനക്ക് ഞാൻ ഒരു ഓഫർ തരാം... ഒന്നും അല്ലെങ്കിലും കുറച്ചു കാലം നിന്നെ സ്നേഹിച്ചത് അല്ലെ ആ സ്നേഹം ഇപ്പോഴും ഉണ്ട്.... നിനക്ക് എന്നെ ഇപ്പോൾ സ്വീകരിക്കാം എങ്കിൽ റോഷനും ഞാനും പോകും.... അല്ല നിനക്ക് മറ്റവനെ തന്നെ മതീന്ന് ആണേൽ ഞങ്ങൾ സ്നേഹിച്ചിട്ടേ പോന്നുള്ള..." "എനിക്ക് വല്ലതും പറ്റിയാൽ നിന്നെ ഒന്നും എന്റെ അച്ഛനും ഏട്ടനും വെച്ചേക്കില്ല ഓർത്ത് വെച്ചോ....

"അവർ രണ്ട് പേർക് നേരെയും ചാടി അവൾ പറഞ്ഞു... റോഷനും അനന്ദു മുഖാമുഖം നോക്കി... ശേഷം ഫോണിൽ ആർക്കോ വിളിച്ചതിന് ശേഷം അവൾക് നേരെ ഫോൺ കാട്ടി... അമ്മയെ ബോധം കെടുത്തി ഒരു മുറിയിൽ... അമ്മയ്ക്ക് ചുറ്റും തോക്കും പിടിച്ചു നാലഞ്ച് ഗുണ്ടകളും... നീ ഇപ്പോൾ വഴങ്ങി തന്നാൽ... അല്ലെങ്കിൽ അനന്ദുവിന് ഈ നിമിഷം കഴുത്തു നീട്ടി കൊടുത്താൽ നിനക്ക് നിന്റെ അമ്മയെ ജീവനോടെ കിട്ടും... എങ്ങനെ എങ്കിലും ഇത് ഒന്ന് ജീവേട്ടനയോ പപ്പയെയോ അറിയിക്കണം എന്ന് അവൾക്ക് തോന്നി... റോഷനെ തള്ളി അവൾ അനന്ദുവിന്റെ മുകളിലേക്ക് ഇട്ട് അവളുടെ റൂമിലേക്ക് ഓടി... എന്നാൽ റോഷൻ അതിവേഗം എഴുന്നേറ്റു അവളുടെ പുറകെ ഓടി അവസാനം അവളുടെ ടോപിൽ കയറി പിടിച്ചതും തോൾ മുതൽ വയർ വരെ അവളുടെ ടോപ് കീറിയിരുന്നു... അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചു... അവളെ ബലമായി പിടിച്ചു കൊണ്ട് സെറ്റിയിൽ ഇട്ടതും അവളുടെ നെറ്റി സെറ്റിയിലെ പിടിയിൽ കൊണ്ട് പൊട്ടി..

കഴുകാൻമാരെ പോലെ തന്നെ കൊത്തി വലിച്ചു തിന്നാൻ വരുന്ന അനന്ദുവിനെയും റോഷനെയും അവൾ ദയനീയതയോടെ നോക്കി.... "അനന്ദു നീ എന്നെ ഒരിക്കലും സ്നേഹിച്ചിട്ട് ഇല്ല.... എന്നെ സ്നേഹിച്ചിരുന്നു എങ്കിൽ നീ ഇങ്ങനെ ഒന്നും..."അവൾ പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ റോഷന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു... അപ്പോഴാണ് അവളുടെ ഡ്രസ്സ്‌ കീറിയ ഭാഗത്തേക്ക്‌ അവന്റെ കണ്ണ് പോണത്... അവന്റെ നോട്ടം കാണെ അവൾ ഞെട്ടലോടെ കൈകൾ കൊണ്ട് മാറും വയറും പൊതിഞ്ഞു പിടിച്ചു തന്നിലേക് അടുത്ത് വരുന്നവനെ കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു മനസ്സിൽ ഈശ്വരന്മാരെ വിളിച്ചു കൊണ്ടിരുന്നു.... തന്റെ മുന്നിൽ വേട്ടയാടി കൊണ്ട് വന്ന ഇരയെ കണ്ട സന്തോഷത്തിൽ ആയിരുന്നു അനന്ദുവും റോഷനും ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story