കൂട്ട് 💕💕💕: ഭാഗം 11

Koott

രചന: ജിഫ്‌ന നിസാർ

റോഷൻ പതിയെ ചിരിച്ചു കൊണ്ട് തന്നെ ഇറുക്കി പിടിച്ചിരിക്കുന്ന അന്നമ്മച്ചിയെ നോക്കി.. കൈകൾ മുറുക്കി അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് നിൽക്കുന്ന അവർ ഒരു കൊച്ചു കുട്ടിയാണ് എന്ന് തോന്നി അവന്.. വല്ലാത്തൊരു ഇഷ്ടം തോന്നി അവരോട്.. അത് അമ്മയുടെ സന്തോഷമാണ്.. ഉള്ളിലെ ആഹ്ലാദമാണ്.. റോഷൻ പതിയെ പുറത്ത് തട്ടി കൊടുക്കുന്നുണ്ട്... "അതേയ്.... നേരം കുറെ ആയി.. വല്ല്യ മാസ് ഡയലോഗ് ഒക്കെ പറഞ്ഞിട്ട് ഭർത്താവ് ഇവിടെ നിന്നും പോയിട്ട്... അങ്ങേര് പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടാവും... ഭാര്യ ഇപ്പൊ വന്നിട്ട് കെട്ടിപിടിച്ചു നിൽക്കും എന്നൊക്കെ... ഇവിടെ എന്നേ കെട്ടിപിടിച്ചു നിന്ന ശരിയാവുമോ " കുറുമ്പോടെ റോഷൻ ചോദിച്ചപ്പോൾ അന്നമ്മച്ചി മുഖം ഉയർത്തി നോക്കി.. ആ കവിളുകൾ ചുവന്നത് കണ്ടപ്പോൾ റോഷൻ പൊട്ടിച്ചിരിച്ചു.. അന്നമ്മച്ചി കണ്ണുരുട്ടി നോക്കിയപ്പോൾ അവൻ വാ പൊത്തി ചിരി അമർത്തി... നോട്ടം മാറ്റി കളിച്ചു... "സത്യം ആണമ്മേ... അച്ഛൻ ഇപ്പൊ അമ്മയെ കാത്തിരിക്കുന്നുണ്ടാവും... ആ കണ്ണിൽ അത്രയും സ്നേഹം ഉണ്ടായിരുന്നു.. അതൊരിക്കലും കളവല്ല.. എന്റെ അമ്മയോടുള്ള ഇഷ്ടം തന്നെയാണ് " ചേർത്ത് പിടിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ...

അന്നമ്മച്ചി ഇരുകൈകൾ കൊണ്ടും അവന്റെ കവിളിൽ പിടിച്ചിട്ട് ആ മുഖം പിടിച്ചു താഴ്ത്തി... നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു.. റോഷൻ കണ്ണുകൾ അടച്ചു.. "അമ്മക്കറിയാം റോഷൂ... നീ തന്നെ ആവും എന്റെ അച്ചായന്റെ മനസ്സ് മാറ്റിയത്... നീ പറയുമ്പോൾ ആർക്കും മനസിലാവും മോനെ... അത്രയും സ്നേഹം ഉണ്ടെടാ നിന്റെ മനസ്സിൽ" "മുൻപും... ഇതിനേക്കാൾ ഭയങ്കരമായി എന്നെ ചീത്ത വിളിക്കുന്നത് യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ കേട്ട് നിൽക്കുമായിരുന്നു അച്ചായൻ... എന്റെ തെറ്റാണ് എന്ന് കൂടി പറയുമ്പോൾ.... കരച്ചിൽ പോലും വരാതെ ഞാൻ പിടഞ്ഞു പോവാറുണ്ട്....ഇന്നിപ്പോൾ.. എന്റെയാ പഴയ അച്ചായൻ..." കണ്ണീർ നനവ് പുരണ്ട ആ വാക്കുകൾ റോഷൻ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്.. അവന്റെ കണ്ണിലും നീർ മുത്തുകൾ ഉരുണ്ട് കൂടി.. പതിയെ ചിരിച്ചു കൊണ്ട് അവൻ നോട്ടം മാറ്റി... "ഇവിടെ ഉള്ളോർക്കും നിന്റെ സ്നേഹം മനസ്സിലാവും... എനിക്കുറപ്പുണ്ട് റോഷൂ... കാരണം ഉപാദികൾ ഇല്ലാതെ സ്നേഹിക്കാൻ വല്ല്യ മനസ്സ് വേണം.. എന്റെ മോന് അതുണ്ട്...വല്ല്യ ആളാവും നീ... ലോകം അറിയപ്പെടുന്ന... നന്മ നിറഞ്ഞ എന്റെ മകൻ...

എന്നിട്ട് എന്റെ റോഷൂന്റെ കൈ പിടിച്ചിട്ട് എനിക്ക് ഈ ലോകത്തോട് വിളിച്ചു പറയണം... ഇവൻ എന്റെ മകനാണ്... എന്റെ... എന്റെ പൊന്നുമോൻ " വികാരദീനയായി അന്നമ്മച്ചി.... വീണ്ടും പറ്റി കൂടി പറയുമ്പോൾ റോഷന് ഉറക്കെ കരയാൻ തോന്നി.. അമ്മയെ പോലെ തന്നെ... കാത്തിരുന്നു കിട്ടിയ അംഗീകാരം ആയിരുന്നു അവനും അത്.... അന്നമ്മച്ചിക്ക് അവനെ പൊതിഞ്ഞു പിടിച്ചിട്ട് മതിയാവുന്നില്ല.. അവനും അങ്ങനെ തന്നെ. ഒരിക്കൽ കൂടി അവന്റെ തലയിൽ തലോടി അകത്തേക്ക് പോകുമ്പോൾ അന്നമ്മച്ചി ഒന്നൂടെ തിരിഞ്ഞു നോക്കി.. കൈകൾ പോക്കറ്റിൽ തിരുകി ചിരിയോടെ തന്നെ റോഷൻ അവരെ നോക്കി... മുറ്റത്തെ പൈപ്പിൻ ചുവട്ടിൽ നിന്നും മുഖം കഴുകി റോഷനും അകത്തേക്ക് നടന്നു.. അടുക്കളയുടെ സ്ലാബിൽ ചാരി നഖം കടിച്ചു നിൽക്കുന്ന രാജി അവനെ കണ്ടപ്പോൾ വീണ്ടും ഞെട്ടി.. അവന്റെ മുഖത്തും ദേഷ്യം നിറഞ്ഞു.. "നിനക്ക് എന്റെ അമ്മക്കെതിരെ സാക്ഷി പറയണം അല്ലേ.. നിനക്കുള്ളത് ഞാൻ തരാട്ടാ ' അവൻ കണ്ണുരുട്ടി കൊണ്ട് പറയുമ്പോൾ അവളുടെ മുഖം വിളറി പോയിരുന്നു.. ഒന്നൂടെ അവളെ ഇരുത്തി നോക്കി കൊണ്ട് അവൻ അകത്തേക്ക് കയറി പോയി...

മുകളിലേക്ക് സ്റ്റെപ്പ് കയറും മുന്നേ... പാതി ചാരിയാ അമ്മയുടെ സ്വാർഗത്തിൽ.... അന്നമ്മച്ചിയെ ചേർത്ത് പിടിച്ചിരിക്കുന്ന ദേവസ്യ.... കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച.. ചേർത്ത് പിടിക്കാൻ കൈകൾ പോലും വെണ്ടന്നിരിക്കെ... സ്നേഹത്തോടെ പറയുന്ന ഓരോ വാക്കുകളും... നോട്ടം പോലും ചേർത്ത് നിർത്തലാണ്... ഒറ്റയ്ക്ക് ആക്കിലെന്ന വക്താനമാണ്.. ചിലപ്പോൾ ഒക്കെയും ചിലരുടെ ചേർത്ത് നിർത്താലുകൾക്ക് വല്ലാത്ത ഭംഗിയാണ്.. ആ അമ്മയുടെ നിശബ്ദത തന്റെ സങ്കടം ആയിരുന്നു... മറ്റൊരാളുടെ നിശബ്ദത നമ്മളെ അത്രമേൽ അസ്വസ്ഥതപെടുത്തുന്നു എങ്കിൽ അവർ നമ്മൾക്ക് അത്രമാത്രം പ്രിയപ്പെട്ടവരാണ്.. മുന്നേ കണ്ട് ഒരു പരിജയം പോലുംഇല്ലാഞ്ഞിട്ടും കണ്ട അന്ന് മുതൽ അമ്മയുടെ കണ്ണിലെ നോവ് ഉള്ളിലേക്ക് ആഴ്ന്നു പോയിരുന്നു. ചേർത്ത് നിർത്തിയവർ തന്നെ അകറ്റി നിർത്തുമ്പോഴാണ് ഓരോ മനുഷ്യരും തകർന്ന് പോകുന്നത്... തളർന്നു വീഴുന്നത്.. ചുണ്ടിൽ മിന്നിയ ചിരിയിൽ തന്നെ റോഷൻ സ്റ്റെപ്പുകൾ ഓടി കയറി...

വല്ലാത്തൊരു ഉത്സാഹം... കയറി ചെല്ലുമ്പോൾ ഹാളിലെ വലിയ സോഫയിൽ കുട്ടിപ്പട്ടാളം എന്തോ തകർത്തു പറഞ്ഞു കൂട്ടുന്നുണ്ട്.. അവൻ ശബ്ദം ഉണ്ടാക്കാതെ അവരുടെ അരികിൽ പോയി.. ഠപ്പേ... ന്ന് ഉറക്കെ പറഞ്ഞപ്പോൾ അവർ നാല് പേരും ഞെട്ടി എഴുന്നേറ്റു.. "ഉയ്യോ... അങ്കിൾ ആയിരുന്നോ.. അമ്മയാണ് എന്ന് കരുതി.. പേടിച്ചു പോയി " ആലി നെഞ്ചിൽ കൈ ചേർത്ത് ആശ്വാസത്തോടെ പറയുമ്പോൾ റോഷൻ സോഫയിൽ ഇരുന്നു... "എന്താണ്.. ഇത്രയും കാര്യമായിട്ട് ഇവിടെ ഒരു ചർച്ച.. മ്മ് " അവൻ നാല് പേരെയും മാറി മാറി നോക്കി.. "അതിന്നത്തെ ഷൗട്ടിനെ കുറിച്ച് പറഞ്ഞതാ അങ്കിൾ... അപ്പാപ്പൻ പൊളിച്ചു.. അല്ലേ " ആദം ചിരിച്ചു കൊണ്ട് പറഞ്ഞു... "അത് കൊള്ളാലോ.. അപ്പാപ്പൻ പൊളിച്ചത് നിന്റെ അപ്പന്റെ മുഖം അല്ലേടാ... എന്നിട്ടാണോ ഇങ്ങനെ പറയുന്നത് " റോഷൻ കണ്ണുരുട്ടി.. "അതൊക്കെ ശെരി തന്നെ... പക്ഷേ അമ്മാമ്മയെ വേണ്ടാത്തത് പറഞ്ഞിട്ടല്ലേ... എന്ത് പാവം ആണ് അമ്മാമ്മ.. അച്ഛൻ എപ്പഴും അമ്മാമ്മയെ വെറുതെ വഴക്ക് പറയും.." നിമ്മി മോൾ സങ്കടത്തോടെയാണ് പറയുന്നത്.. റോഷൻ അവളെ പിടിച്ചു അരികിൽ ഇരുത്തി.. "അതേലോ... അമ്മാമ്മ പാവം ആണ്..

ഇനി ഇവിടെ ആരും നമ്മുടെ പാവം അമ്മാമ്മയെ ഒന്നും പറയില്ല.. അത് അങ്കിൾ ഉറപ്പ് തരാം.. ഓക്കേ " ചിരിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ അഖി അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു... കവിളിൽ ചുണ്ടുകൾ അമർത്തി.. അതവരുടെ സന്തോഷമാണ്.. നിറയെ സ്നേഹം മാത്രം ഉള്ള അവരുടെ അമ്മമ്മയോടുള്ള ഇഷ്ടമാണ്.. പിന്നെയും അവന്റെ കൂടെ ഓരോന്നും പറഞ്ഞ് അവർ ഉണ്ടായിരുന്നു.. അവനും അത് ഒരുപാട് ആസ്വദിച്ചു... ആ കൊഞ്ചലുകൾ.. 💞💞💞💞💞💞💞💞💞💞💞💞💞💞 "നന്മ മരം ഇന്ന് നേരത്തെ ഷോ കാണിക്കാൻ വന്നോ..." ദയയുടെ ശബ്ദം കേട്ടപ്പോൾ റോഷൻ കണ്ണ് തുറന്നു... ബാൽകണിയിലെ ചാരു പടിയിൽ വെറുതെ പാട്ട് കേട്ടിരുന്നു ഉറങ്ങി പോയതാണ്.. അവൻ നേരെ ഇരുന്നിട്ട് അവളെ നോക്കി.. "ഇന്ന് ഇവിടെ ഭയങ്കര പെർഫോമൻസ് ആയിരുന്നു എന്ന് പറയുന്നത് കേട്ടു.. കാണാൻ പറ്റിയില്ല... ഭയങ്കര നഷ്ടം ആയി പോയി എനിക്ക്... ഇനി ഇങ്ങനെ സീൻ ഉണ്ടാവുമ്പോൾ എന്നെ കൂടി ഇൻവൈറ്റ് ചെയ്യണേ.. ഞാൻ ഇത് വരെയും ഇങ്ങനൊന്നും നേരിട്ട് കണ്ടിട്ടില്ല.." പരിഹാസത്തിന്റെ കൂർത്ത അമ്പുകൾ നിറയെ ഉണ്ട്... അവളുടെ ഓരോ വാക്കിലും... "നീ എവിടെ പോയതാ " റോഷൻ അവളെ നോക്കി ചോദിച്ചു..

ദയ അത്ഭുതത്തോടെ അവന്റെ നേരെ നോക്കി.. "അതെന്തിനാ നീ ചോദിക്കുന്നെ... എനിക്ക് എവിയെല്ലാം പോവാനുണ്ട്.. അതെല്ലാം നിന്നോട് പറയണോ..." ദയ കളിയാക്കി കൊണ്ട് അവന്റെ നേരെ നോക്കി.. "ചോദിച്ചതിന് ഉത്തരം പറ ദയ... നീ എവിടെ പോയതാ... ദിവസവും രാവിലെ നീ ഇവിടുന്ന് പോകുന്നുണ്ട് എന്നെനിക്കറിയാം... അതെവിടേക്ക് എന്നാ എന്റെ ചോദ്യം " വീണ്ടും റോഷൻ കടുപ്പത്തിൽ ചോദിച്ചു.. "ഓഓഓഓ.... ഭർത്താവിന്റെ അവകാശം... അത് പ്രൂവ് ചെയ്യാൻ നോക്കുവാണോ നീ..." അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു.. റോഷൻ ഇരുന്നിടത് നിന്നും ചാടി എഴുന്നേറ്റു... ഒറ്റവലിക്ക് അവളെ ഭിത്തിയിൽ ചേർത്ത് നിർത്തി... അവൻ അവളുടെ കണ്ണിലേക്കു നോക്കി.. ദയ ഞെട്ടി പോയി... "കാണിക്കട്ടെ " മീശ പിരിച്ചു കള്ള ചിരിയോടെ റോഷൻ ചോദിച്ചു.. അവൾ വിയർത്തു പോയി... "എന്ത് " പതറി കൊണ്ട് അവന്റെ നേരെ നോക്കി. 'ഭർത്താവിന്റെ അവകാശം... അതിങ്ങനെ ചോദ്യം ചെയ്യൽ മാത്രം അല്ലല്ലോ ദയ... കാണിച്ചു തരട്ടെ ഞാൻ... ശെരിക്കും ഒരു ഭർത്താവിന്റെ അവകാശം എന്തൊക്കെയാണെന്ന് " കണ്ണിലേക്കു നോക്കി റോഷൻ വീണ്ടും ചോദിച്ചു.. ദയയുടെ കണ്ണിൽ പേടി ഉരുണ്ടു കയറി.. "ടോ... തനിക്കെന്താ ഭ്രാന്ത് പിടിച്ചോ.. എങ്ങനാ താൻ എന്റെ ഭർത്താവ് ആയതെന്ന് മറന്നു പോയോ.. എന്നെ നിനക്ക് ശെരിക്കും അറിയില്ല..."

എന്നിട്ടും പ്രതിരോധമെന്നോണം ദയ പറഞ്ഞപ്പോൾ റോഷൻ ഉറക്കെ ചിരിച്ചു.. "അതെനിക്കും നിനക്കും മാത്രം അറിയാവുന്ന കാര്യം അല്ലേ ദയ. മറ്റുള്ളവരുടെ കണ്ണിൽ... നീ പ്രണയിച്ചു നേടി എടുത്ത നിന്റെ പ്രാണൻ ആണ് ഈ ഞാൻ.. എനിക്ക് നിന്നോട് എന്തും ചെയ്യാം... ആരോട് പരാതി പറയും നീ..." റോഷൻ പറയുമ്പോൾ ദയയുടെ ശരീരം മൊത്തം വിറച്ചു.. അവളോട്‌ ചേർന്ന് നിന്ന റോഷൻ അതറിയുകയും ചെയ്തു.. അവന്റെ മുഖത്തേക് അവൾ ദയനീയമായി നോക്കി.. അവന്റെ കണ്ണുകൾ അവളിലെ ഭാവങ്ങൾ ഒപ്പി എടുത്തു.. ചേർത്ത് പിടിച്ചിട്ട് നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ തോന്നിയത് വളരെ പണിപ്പെട്ട് അവൻ അടക്കി.. "എന്നോട് കളിക്കുമ്പോ സൂക്ഷിച്ചു വേണം.. എനിക്ക് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് എന്റെ പ്രിയപ്പെട്ട ഭാര്യ മറന്നു പോവരുത്.. അതപകടമാണ്..." അവൻ പതിയെ പറയുമ്പോൾ ദയ വരണ്ട ചുണ്ടുകൾ കടിച്ചു പിടിച്ചു.. "നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് തീരുന്നത് വരെയും നീ എവിടെ പോകുന്നു... എന്തിനു പോകുന്നു എന്നെനിക്ക് അറിയണം.. ഇനി അതല്ല... ഇടഞ്ഞു നിൽക്കാൻ ആണ് തീരുമാനം എങ്കിൽ.... ശെരിക്കും എന്റെ അധികാരവും അവകാശവും ഞാൻ അങ്ങ് നേടി എടുക്കും...

എഗ്രിമെന്റ്... പോട്ടെ പുല്ല് എന്ന് വെക്കും... ഇവിടെ അങ്ങ് കൂടും... നിന്റെ ഒറിജിനൽ കെട്ട്യോൻ ആയിട്ട്... മനസ്സിലായോ ടി " റോഷൻ കടുപ്പത്തിൽ പറഞ്ഞപ്പോൾ ദയ വേഗം തലയാട്ടി... "നീ എന്തോ വലിയ സംഭവം ആണോന്നൊരു തോന്നൽ ഉണ്ട് നിനക്ക്... അതിവിടെ നിന്റെ അപ്പനോടും ആങ്ങളമാരോടും ചിലവാക്കിയ മതി... റോഷന്റെ മുന്നിൽ കിടന്നു ഷൈൻ ചെയ്ത..." അവൻ അവളുടെ കണ്ണിലേക്കു നോട്ടം കുത്തി ഇറക്കി.. ദയ പൊള്ളിയത് പോലെ തല കുനിച്ചു.. "നീയൊക്കെ പറയും പോലെ റോഷൻ തെമ്മാടിയാണ്.. എന്ന് കരുതി എന്റെ നെഞ്ചത്തോട്ടു പാഞ്ഞു കയറാം എന്നൊരു തോന്നൽ ഉണ്ടങ്കിൽ അത് വേണ്ട... മനസ്സിലായോ " അവൻ അവളിൽ നിന്നും പതിയെ അകന്നു മാറി.. ദയ ചുവരിൽ ചാരി കണ്ണുകൾ ഇറുക്കി അടച്ചു.. അവൾ അത്രയും പേടിച്ച് പോയിരുന്നു.. റോഷൻ ആ നിൽപ്പ് നോക്കി നിന്നു... എത്ര വേദനിപ്പിച്ചാലും... ദേഷ്യപെട്ടാലും ഒട്ടും മടുപ്പ് തോന്നാതെ എനിക്ക് നിന്നെ സ്നേഹിക്കാൻ ആവും ദയ.. പക്ഷേ നിന്നോട് ഈ രീതിയിൽ ആണ് നല്ലത്.. നീ ഒരുപാട് മാറാനുണ്ട്.. എന്റെ അമ്മക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.. അവരെ സ്നേഹിക്കാൻ... നിന്നേ തിരിച്ചേൽപ്പിക്കാം എന്നത്...

അതെനിക്ക് പാലിക്കാൻ... ഇത് മാത്രമേ ഒരു വഴിയൊള്ളു ദയ... "ഞാൻ... ഞാൻ എന്റെ ഒരു സുഹൃത് ഉണ്ട്... സിറ്റിയിൽ. അവനെ കാണാൻ പോയതാ " ദയ പതിയെ പറയുമ്പോൾ റോഷൻ അലിവോടെ അവളെ നോക്കി.. "എന്തിന് " ശബ്ദത്തിൽ ഒട്ടും അയവ് വരാതെ റോഷൻ വീണ്ടും ചോദിച്ചു.. "ഷാ... ഷായെ കുറിച്ച് അന്വേഷിച്ചു നോക്കാൻ ഞാൻ അവനെ ഏല്പിച്ചിരുന്നു. അവന്റെ അങ്കിൾ പോലീസിൽ ഉണ്ട്... ആ വഴിയിൽ " ദയ താഴെ നോക്കി പറഞ്ഞു.. "നിനക്കൊരു പ്രണയം ഉണ്ടെന്ന് മാത്രം ആണ് നീ എന്നോട് പറഞ്ഞിട്ടുള്ളത്... എനിക്കറിയണം... എല്ലാം.." റോഷൻ അവളെ നോക്കാതെ ഊഞ്ഞാലിൽ ഇരുന്നു കൊണ്ട് ചോദിച്ചു... അഹദ് ഷായെ കുറിച്ച്... അവന്റെ സ്നേഹത്തെ കുറിച്ച്... ദയ എന്നാ അവന്റെ കാമുകിയെ കുറിച്ച്.... അവളുടെ ആത്മാർത്ഥ സ്നേഹത്തെ കുറിച്ച്... കാത്തിരിപ്പിനെ കുറിച്ച്... വിരഹത്തെ കുറിച്ച്... വേദനയെ കുറിച്ച്... എല്ലാം... വളരെ വാചാലമായി ദയ പറയുമ്പോൾ... അവളെ കുറിച്ച് മാത്രം ഓർത്തു ഉരുകിയ അവന്റെ ഹൃദയം അവൾ കണ്ടില്ല.. കണ്ണടച്ച് അവൾ പറയുന്നത് മുഴുവനും കെട്ടിരുന്നപ്പോൾ... ഉള്ളിൽ ഉരുകി ഒലിക്കുന്ന പ്രണയം അവൻ സമർത്ഥമായി മറച്ചു പിടിച്ചിരുന്നു..

അപ്പോഴും. "നീ പറഞ്ഞത് കേട്ടിട്ട്... എനിക്ക് തോന്നുന്നു ഷായെ തിരയേണ്ട രീതി ഇങ്ങനെ അല്ല.." റോഷൻ പതിയെ എഴുന്നേറ്റു കൊണ്ട് അവളെ നോക്കി.. അവളുടെ കണ്ണിൽ ചോദ്യം തെളിഞ്ഞു... "എനിക്കറിയാം എന്ത് വേണമെന്ന്.. എനിക്ക് വിട്ടേക്ക്... ഇച്ചിരി സമയം വേണം.. ഞാൻ എത്തിക്കും നിന്റെ മുന്നിൽ... ഷാ ഈ ലോകത്തിൽ ജീവനോടെ ഉണ്ടങ്കിൽ..." ഉറപ്പോടെ അവൻ പറയുമ്പോൾ ദയ അവന്റെ നേരെ നോക്കി.. "ഈ പേരും പറഞ്ഞു കൊണ്ട് നീ ഇനി എവിടെയും പോവേണ്ട.. പകരം ഇവിടെ ഉള്ളവരോട് ഇച്ചിരി നേരം സംസാരിക്കാൻ ശ്രമിക്കണം... ഷായെ നിനക്ക് മുന്നിൽ കൊണ്ട് വരുമ്പോൾ... സത്യം എല്ലാം അറിയുമ്പോൾ... ഇവരുടെ അനുഗ്രഹത്തോടെ നിനക്ക് നിന്റെ ജീവിതം തിരഞ്ഞെടുക്കാൻ ആയാൽ... അതിന് ഇരട്ടി മധുരമാണ് ദയ " റോഷൻ പറയുമ്പോൾ ദയ അവനെ തുറിച്ചു നോക്കി.

. "ഒരുപാട് സംസാരിക്കാൻ ഇഷ്ടം ഉള്ള... അമ്മയുടെ സാരി തുമ്പിൽ കൊഞ്ചി നിന്നിരുന്ന... ഏട്ടന്മാരുടെ കണ്ണിലുണ്ണിയായ... അപ്പന്റെ പുന്നാര മോളായ... ഇവിടുത്തെ കുട്ടി പടകളുടെ മെയിൻ ലീഡർ ആയിരുന്ന ഒരു ദയയെ കുറിച്ച് അമ്മ എന്നോട് പറഞ്ഞു..." റോഷൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ... ദയയുടെ കണ്ണ് നിറഞ്ഞു... "ഒരിക്കൽ കൂടി നീ ആ വേഷം എടുത്തണിയൂ... ദേഷ്യത്തിന്റെ ഈ മുഖമൂടി വലിച്ചെറിഞ്ഞു കൊണ്ട്..അവരെല്ലാം അത് ആഗ്രഹിക്കുന്നു ദയ.." അവൻ പറയുമ്പോൾ ദയ കണ്ണുകൾ ഇറുക്കി അടച്ചു... "നിന്റെ ഷായെ തിരിച്ചേൽപ്പിക്കുമ്പോൾ നീ എനിക്ക് നൽകേണ്ട പ്രതിഫലം അതായിരിക്കണം..." അവൻ പറയുമ്പോൾ ദയ അവനെ പകച്ചു നോക്കി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story