കൂട്ട് 💕💕💕: ഭാഗം 15

Koott

രചന: ജിഫ്‌ന നിസാർ

കുട്ടികൾ നോക്കി ചിരിച്ചിട്ട് കൈ വീശി കാണിച്ചപ്പോൾ റോഷനും തിരികെ ചിരിച്ചു കൊണ്ട് കൈവീശി.. എന്തൊരു സന്തോഷമാണ് അവരുടെ മുഖം നിറയെ.. നഗര തിരക്കിൽ നിന്നും കുറച്ചു മാറിയാണ് പാർക്കുള്ളത്.. കൂടെ വരുന്നോ എന്ന് അന്നമ്മച്ചിയോട് ചോദിച്ചു.. വരും എന്നത് ഉറപ്പായിരുന്നു.. "പിള്ളേരെ കൊണ്ട് പാർക്കിൽ പോകുവാ... അമ്മയ്ക്കും പോരാൻ താല്പര്യമുണ്ട്.. അച്ഛൻ വരുന്നോ " എന്ന് ദേവസ്യയുടെ മുഖത്തു നോക്കി ചോദിച്ചപ്പോൾ.. അയാൾ ഒരു നിമിഷം അവനെ നോക്കി ഇരുന്നു പോയി.. അവന്റെ ചിരിയിലേക്ക്.. "വരുന്നു "എന്ന് പറയുമ്പോൾ തിളങ്ങിയ കണ്ണിലേക്കു അയാൾ വാത്സല്യത്തോടെയാണ് നോക്കിയത്. സ്വന്തം എന്ന് പറയാൻ കഴിയാത്തവരെ അസഹിഷ്ണുതയോടെയല്ലാതെ നോക്കാൻ പോലും മടിക്കുന്ന ഈ ലോകത്തിൽ... ഇവിനിത്ര മാത്രം സ്നേഹിക്കാൻ എന്തായിരിക്കും കാരണം.. മകളൊരു തെരുവ് തെമ്മാടിയെ സ്നേഹിക്കുന്നു... അവനെ അല്ലാതെ മറ്റാരെയും സ്വീകരിക്കില്ല എന്ന് കേട്ടപ്പോൾ...

അവനെ കൊന്നു കളയാൻ പാകത്തിന് ദേഷ്യം തോന്നിയിരുന്നു.. പിന്നെ തോന്നി.. അത് കൊണ്ടൊന്നും കാര്യമില്ല.. അത് പിന്നെ വയ്യാവേലി ആവുമെന്ന്.. പണമായും പ്രലോഭനമായും... അടിയായും പലതും ആ മുന്നിലേക്ക് വെച്ച് നീട്ടി.. അതിനെയെല്ലാം മുനയെടിച്ചിട്ട് അവൻ തന്നെ തിരികെ ഏല്പിച്ചു.. യാതൊരു നിവർത്തിയും ഇല്ലാഞ്ഞിട്ടാണ്... അവളുടെ വാശിക്ക് മുന്നിൽ തല കുനിച്ചു കൊടുത്തത്... മനസ്സിൽ അവനോട് വെറുപ്പിന്റെ അലകൾ മാത്രം ആയിരുന്നു ആളി കത്തിയിരുന്നത്.. ആ ദേഷ്യം മനസ്സിൽ വെച്ച് കൊണ്ട് തന്നെയായിരുന്നു അവനോട് ഓരോ വാക്കും പറഞ്ഞത്.. ഇന്നിപ്പോൾ... തന്റെ ഉള്ളിലെ ഭർത്താവിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അവൻ വേണ്ടി വന്നു.. കൊടുക്കാൻ മറന്നു പോയ പലതും അവൻ ഓർമിപ്പിച്ചു.. അവാർഡ് സിനിമ പോലെ ഒച്ചയും അനക്കവും... അതോടൊപ്പം സന്തോഷവും സമാധാനവും നിലച്ചു പോയ തന്റെ കുടുംബത്തിന്റെ താളം തിരികെ കൊണ്ട് വരാൻ....

ആ തെമ്മാടി വേണ്ടി വന്നു.. കാശ് കൊണ്ട് മാത്രം സന്തോഷമായി ജീവിക്കാൻ ആവൂ എന്നുള്ള ധാരണ എത്ര പെട്ടന്നാണ് അവൻ മാറ്റി എഴുതിയത്.. ദയക്കല്ല.... അവനെ മനസ്സിലാക്കുന്നതിൽ തെറ്റ് പറ്റി പോയത് തനിക്ക് ആയിരുന്നു.. പൂളിൽ കുത്തി മറിയുന്ന കുട്ടികളെ നോക്കി... അതിനരുകിൽ കമ്പിയിൽ കൈ കുത്തി നിൽക്കുന്ന റോഷന്റെ നേരെ അയാൾ സ്നേഹത്തോടെ നോക്കി.. അന്നമ്മച്ചി കൗതുകം നിറഞ്ഞ കണ്ണോടെ എല്ലായിടത്തും നോട്ടം പതിപ്പിക്കുന്നു. സന്തോഷത്തോടെയുള്ള ആ ചിരിയിലേക്ക് നോക്കുമ്പോൾ എല്ലാം തനിക്കു താൻ തന്നെ നഷ്ടപെടുത്തിയ കുറെ നല്ല നാളുകളുടെ ഓർമ്മകൾ അയാളെ കുത്തി നോവിച്ചു.. വീണ്ടും ആ നോട്ടം... അത് റോഷനിൽ തന്നെ പതിഞ്ഞു.. അയാൾ അവനരികിലേക്ക് നടന്നു... തൊട്ടരികിലെ സാമിപ്യം അറിഞ്ഞപ്പോൾ റോഷൻ തല ചെരിച്ചു നോക്കി... ദേവസ്യയെ കണ്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് നേരെ നിന്നു... "സജിയെയും സിബിയേയും ഒന്ന് കുടഞ്ഞിട്ടു.. അല്ല്യോ ടാ " ചിരിച്ചു കൊണ്ട് ആണ് ചോദ്യം.. റോഷൻ കള്ള ചിരിയോടെ കണ്ണിറുക്കി കാണിച്ചു.. "എങ്ങനെ സാധിച്ചു.. രണ്ടും അങ്ങനെ പെട്ടന്ന് പിടി തരുന്ന കക്ഷികൾ അല്ലല്ലോ..

നിനക്ക് വല്ല മാജിക്കും അറിയാവോടാ " ദേവസ്യയുടെ ചോദ്യം കേട്ടപ്പോൾ റോഷൻ ചിരിച്ചു പോയി.. "ദാ... അതിനുള്ളിലെ എന്നോടുള്ള സ്നേഹമാണ് എനിക്ക് അറിയാവുന്ന മാജിക് " ദൂരെ നിൽക്കുന്ന അന്നമ്മച്ചിയെ ചൂണ്ടി കാണിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ... ദേവസ്യ തിരിഞ്ഞു നോക്കി.. അയാളുടെ കണ്ണിലും സ്നേഹം നിറഞ്ഞു.. "സ്വന്തം മക്കള് പോലും അവളെ ഇത്രയും സ്നേഹിച്ചിട്ടില്ല... നിനക്ക് എങ്ങനെ കഴിയുന്നു റോഷാ... ഇത്രയും ആഴത്തിൽ സ്നേഹിക്കാൻ..." റോഷൻ വീണ്ടും ചിരിച്ചു.. "ആ അമ്മയുടെ മക്കൾക്കു അമ്മയില്ലായ്മയുടെ.... സ്വന്തമെന്ന് പറയാൻ ആരും ഇല്ലായ്മയുടെ വേദന അറിയില്ല അച്ഛാ... അത് കൊണ്ടാണ്... എനിക്കറിയാം... ശെരിക്കും അറിയാം.. തിരിച്ചു കിട്ടില്ലെന്ന്‌ അറിയുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലുണ്ട്...." അവന്റെ മുഖത്തു വിരിഞ്ഞ സങ്കടം അയാളെയും വേദനിപ്പിച്ചു... "എന്റെ എന്ന് അവകാശത്തോടെ പറയാൻ... അമ്മ എനിക്ക് അനുവാദം തന്നു. പകരം ഞാനും ഒരു വാക്ക് കൊടുത്തു...എന്റെ അമ്മക്ക് അവരുടെ ആഗ്രഹം പോലെ സ്വന്തം കുടുംബം ഞാൻ തിരികെ കൊടുക്കുമെന്ന്... മരിക്കേണ്ടി വന്നാൽ പോലും റോഷനതു ചെയ്യും.. കാരണം....

ആ മുഖത്തു വിരിയുന്ന ചിരികൾ എന്റെ ഹൃദയം നിറക്കുന്നുണ്ട്... പൊള്ളി വിറക്കുമ്പോൾ... വെള്ളമൊഴിച്ച ഫീൽ നൽകുന്നുണ്ട്.. അത് മതി... അത് മാത്രം മതി എനിക്ക് " റോഷൻ പറയുമ്പോൾ... ദേവസ്യ അവന്റെ തോളിൽ തട്ടി കൊടുത്തു.. "നിനക്കല്ലാതെ മറ്റാർക്കും അതിന് കഴിയില്ല റോഷൻ.. അവൾക്കിപ്പോ മക്കൾ നാലാണ്‌.. " അയാൾ പറയുമ്പോൾ.... റോഷന് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി പോകുമെന്ന് തോന്നി.. "നിന്നെ സ്വീകരിച്ചത് ഒട്ടും ഇഷ്ടമില്ലാതെയാണ്.. എന്റെ കുടുംബം മൊത്തം... എന്നാലിപ്പോ.... എന്റെ മകളുടെ ഭാഗ്യമാണ് നീ.. അവളോടുള്ള അതേ ഇഷ്ടം നിന്നോടുമുണ്ട്.. ജോലിയോ കൂലിയോ... സ്ഥാനങ്ങളോ ഒന്നും അല്ല ഒരാളെ വലിയവൻ ആക്കുന്നത്... പ്രിയപ്പെട്ടവൻ ആക്കുന്നത്... അതവൻ നൽകുന്ന സ്നേഹമാണ് എന്ന് നീ പഠിപ്പിച്ചു... ഒരു വിദ്യാഭ്യാസത്തിനും നൽകാൻ കഴിയാത്ത തിരിച്ചറിവ്... നാലഞ്ചു വാക്കുകൾ കൊണ്ട് നിനക്ക് നൽകാൻ ആയി...." തോളിൽ കൈ ചേർത്തിട്ട്... ദേവസ്യ പറയുമ്പോൾ... റോഷൻ വീർപ്പു മുട്ടി.. ഹൃദയം നിറഞ്ഞോഴുകുന്ന പോലെ ഒരു തോന്നൽ.. അവൻ ചിരിച്ചു കൊണ്ട് നോട്ടം മാറ്റി.. "ബന്ധങ്ങൾ ഒരുപാട് ഉണ്ടെനിക്ക്..

തിരക്കിൽ നിന്നും തിരക്കിലേക്ക് അലിയുമ്പോൾ പ്രോത്സാഹനം നൽകുന്നവർ.. പക്ഷേ അതിനേക്കാൾ ഒക്കെ വിലയുണ്ട് സ്നേഹത്തിനും കുടുംബത്തിനും എന്ന് നീ പറഞ്ഞു തന്നു... നന്ദി എന്നൊന്നും പറയുന്നില്ല... പകരം ഞാൻ നിന്നെ അങ്ങ് സ്നേഹിച്ചോളാടാ.. നീ കാണിച്ചു തന്ന നന്മയിലേക്ക് നോക്കുമ്പോൾ അതേ നന്മ നിന്നിലും ഉണ്ടെന്ന് എനിക്ക് മനസ്സിലാവും... നീ എങ്ങനെയാണോ.. അങ്ങനെ നിന്നെ സ്നേഹിക്കാൻ ഇപ്പൊ എനിക്ക് കഴിയുന്നുണ്ട്..." റോഷൻ അയാളുടെ കൈകൾ ചേർത്ത് പിടിച്ചു.. അവന് ഒന്നും പറയാൻ കഴിയുന്നില്ല.. ചങ്ക് പിടക്കുന്ന പോലൊരു തോന്നൽ.. "പക്ഷേ... ഇപ്പൊ നീ ചെയ്യുന്ന ജോലി... അത് വേണ്ട മോനെ... നിനക്കൊരു പോറൽ പോലും ഏൽക്കുന്നത് താങ്ങാൻ നിന്റെ അമ്മക്ക് കഴിയില്ല ഇനി... എനിക്കും " അനമ്മച്ചിയെ നോക്കി ദേവസ്യ പറയുമ്പോൾ... റോഷൻ അയാളെ ഇറുക്കി കെട്ടിപിടിച്ചു.. അങ്ങനെ ചെയ്യാനാണ് ആ നിമിഷം അവന് തോന്നിയത്..ഓർമയിൽ ഉള്ളത് മുഴുവനും.. കള്ളിന്റെ മണമുള്ള... അസഭ്യം മാത്രം പറയുന്ന ക്രൂരത നിറഞ്ഞ അച്ഛന്റെ മുഖമാണ്.. അച്ഛന്റെ സ്നേഹം എന്തെന്ന് റോഷൻ അറിഞ്ഞിട്ടേയില്ല.. ചിരിച്ചു കൊണ്ട് അയാളും അവന്റെ പുറത്ത് തട്ടി കൊടുത്തു..

അവരുടെ നിർത്തം കണ്ടിട്ട്.... അന്നമ്മച്ചി ധൃതിയിൽ നടന്നു വരുന്നുണ്ട്.. "എന്തേ അച്ചായാ.. എന്തേ അവന്.. എന്താടാ മോനെ " അവന്റെ മുഖത്തെ വിങ്ങലിലേക്ക് അവർ നോവോടെ നോക്കി.. റോഷൻ അടർന്നു മാറിയിട്ട് അവരോടു കണ്ണടച്ച് കാണിച്ചു.. "ഒറ്റ അടി വച്ച് തരും ഞാൻ.. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ..." അന്നമ്മച്ചി കണ്ണുരുട്ടി.. റോഷൻ പൊട്ടിച്ചിരിച്ചു.. ദേവസ്യ ആ ചിരിയിലേക്ക് സ്നേഹത്തോടെ നോക്കി.. അയാൾ അപ്പോൾ അവന്റെ അച്ഛൻ മാത്രം ആയിരുന്നു.. "എന്തൊരു ഭംഗിയാ അല്ലേ ഇവിടെ.. മക്കള് കൂടി വേണമായിരുന്നു.." ചുറ്റും നോക്കി കൊണ്ട് അന്നമ്മച്ചി പറഞ്ഞു.. "അതിന് നമ്മൾ ഇനിയും വരുമല്ലേ അമ്മേ.. അപ്പൊ തീർച്ചയായും വീട്ടിൽ ഉള്ളവർ മുഴുവനും ഉണ്ടാവും... അമ്മയുടെ കൂടെ " ദേവസ്യയെ നോക്കി ചിരിച്ചിട്ട് റോഷൻ പറയുമ്പോൾ അന്നമ്മച്ചി അവന്റെ തോളിൽ ചാരി.. "എന്തേ... വിശ്വാസം ഇല്ലേ എന്നെ " റോഷൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. 'അതെന്തൊരു ചോദ്യം ആണ് റോഷൻ.. അവൾക്കിപ്പോ...

നിന്റെ അത്ര അവളെ പോലും വിശ്വാസം ഇല്ല " ദേവസ്യ പറയുമ്പോൾ അന്നമ്മച്ചി അത് ശെരി വെക്കും പോലെ ഒന്നൂടെ അവനിൽ ചേർന്നു.. റോഷൻ കൈ കൊണ്ട് അവരെയും പൊതിഞ്ഞു പിടിച്ചിട്ട് ആ നെറുകയിൽ ചുണ്ടുകൾ അമർത്തി.. അങ്കിൾ... ആലിയുടെ വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ.... വിറച്ചു കൊണ്ട് വെള്ളത്തിൽ നിന്നും കയറി വന്നിട്ടുണ്ട് നാലും.. ആ നിർത്തം കണ്ടപ്പോൾ.. റോഷന് ചിരി വന്നു.. "എന്റെ ദൈവമേ.. ഈ പിള്ളേർക്ക് പനി പിടിക്കുമല്ലോ " തോളിൽ കിടന്ന ബാഗിൽ നിന്നും അന്നമ്മച്ചി തോർത്ത്‌ വലിച്ചെടുത്തു.. റോഷൻ അത് പിടിച്ചു വാങ്ങി കൊണ്ട് കുട്ടികളുടെ അടുത്തേക്ക് നടന്നു.. അവരോടു കളി പറഞ്ഞു... ചിരിച്ചു കൊണ്ട് ഓരോരോത്തരെയും തോർത്തി... ആർക്കിടയിൽ ആയിരുന്നാലും അവരിൽ ഒരാൾ ആവാൻ റോഷന് പെട്ടന്ന് കഴിയും.. അടുത്തിരിക്കുന്ന റോഷനെ അന്നമ്മച്ചിയും അവരുടെ അച്ചായനും വാത്സല്യത്തോടെ നോക്കി... ❤❤❤❤❤❤❤❤❤❤❤❤❤❤❤

ഹാളിലെ ഭക്ഷണതിരക്കിലേക്കാണ് റോഷൻ കയറി ചെന്നത്.. വലിയൊരു മേശ... അതിന്നാണ് നിറഞ്ഞു കണ്ടത്. റോഷന്റെ കണ്ണുകൾ... പതിനേഴിന്റെ പ്രസരിപ്പോടെ ഓടി നടന്നു വിളമ്പുന്ന അന്നമ്മച്ചിയിൽ ആയിരുന്നു.. എന്തൊരു സന്തോഷം ആണ് ആ മുഖത്തു നിറയെ.. മക്കളെ ഒരുമിച്ചു കിട്ടിയതിന്റെ സന്തോഷം ആണത്.. കുട്ടികളുടെ പൊട്ടിച്ചിരികൾ... അന്നമ്മച്ചിയുടെ ശാസനകൾ.. എല്ലാം വല്ലാത്തൊരു സുഖമോടെ റോഷൻ നോക്കി നിന്ന് പോയി.. അടുക്കളയിൽ നിന്നും കയ്യിലൊരു പാത്രത്തിൽ എന്തോ പിടിച്ചു കൊണ്ട് റീന വരുന്നുണ്ട്.. അനുവിന്റെ കണ്ണിൽ അത്ഭുതം.... എന്നാലും ഇവരിൽ ഇത്രയും പെട്ടന്നൊരു മാറ്റം.. അത് അവനും പ്രതീക്ഷിചിരുന്നില്ല.. ആ ഒരു അമ്പരപ്പ് അവനിലും ഉണ്ടായിരുന്നു. അങ്ങോട്ട് കടന്നു ചെല്ലാൻ തോന്നിയില്ല.. പാതയോരത്തെ തണൽ മരം പോലെ... ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിട്ടും... ഒറ്റപെട്ടു പോവാറുണ്ട് ചിലപ്പോൾ ഒക്കെയും.. അതവരുടെ കുടുംബമാണ്. അറ്റ് പോയ കണ്ണികളേ യോജിപ്പിച്ചു കൊടുക്കാം എന്നായിരുന്നു വാക്ക്.. അതിൽ ഒരു പരിധി വരെയും വിജയിച്ചു.. അവനൊരു വല്ലാത്ത നിർവൃതി തോന്നി.. സ്വന്തംമെന്ന് വെറുതെ തോന്നുന്നു..

ഇവരെയൊക്കെ. ഉപേക്ഷിച്ചു മടങ്ങേണ്ടി വരുമെന്ന് അറിയാം.. അതൊരുപാട് വേദന നൽകുമെന്നും അറിയാം.. ഉപേക്ഷിച്ചു പോവാൻ കഴിയാത്തതെല്ലാം ഉള്ളോടും ഉയിരോടും ചേർന്നതാണ്. ആ സന്തോഷത്തിലേക്ക് കടന്ന് ചെല്ലാതെ അവൻ പതിയെ പിന്തിരിഞ്ഞു.. "റോഷൂ " കാലുകൾ പിടിച്ചു കെട്ടിയ പോലാണ് ആ വിളി.. "എന്താടാ... കഴിക്കാൻ വരാതെ പോണേ..." ആകുലതയോടെ അന്നമ്മച്ചി അവന്റെ അടുത്തേക്ക് നടന്നു വന്നിരുന്നു.. അത് കണ്ടിട്ടാവും... എല്ലാവരും അങ്ങോട്ട്‌ നോക്കുന്നുണ്ട്.. "അങ്കിൾ...." കുട്ടി പട്ടാളം ആർത്തു വിളിക്കുന്നുണ്ട്. അവൻ ചിരിച്ചു കൊണ്ട് കൈ ഉയർത്തി കാണിച്ചു.. "ചോദിച്ചത് കെട്ടില്ലെടാ തെമ്മാടി.. എന്താ കഴിക്കാൻ ഇരിക്കാത്തെ ന്ന് " അന്നമ്മച്ചി കണ്ണുരുട്ടി.. "അത്... ഒന്നുല്ല അമ്മേ.. നിങ്ങളുടെ കൂടെ... നിങ്ങൾ കഴിക്ക്.. ഞാൻ പിന്നെ കഴിച്ചോളാം " റോഷൻ അവരുടെ നേരെ നോക്കി പറഞ്ഞു.. അന്നമ്മച്ചിയുടെ ചുണ്ടിലെ ചിരി മറഞ്ഞു.. "കണ്ണിന് നേരെ കണ്ട പോര് കോഴികളെ പോലെ ഉള്ളവർ.. ഇന്നൊരു ടേബിളിൽ ഇരുന്നു...

സന്തോഷത്തോടെ... ഭക്ഷണം കഴിക്കുന്നു എങ്കിൽ... അമ്മക്ക് അറിയാടാ റോഷൂ... അമ്മേടെ പൊന്നു മോനാണ്... അതിന് കാരണം എന്ന്.." ആ കണ്ണുകൾ നിറഞ്ഞു.. അവനും വല്ലാത്ത സങ്കടം വന്നു.. "എന്നിട്ടിപ്പോ എല്ലാവരെയും ഒരുമിച്ചു ചേർത്തിട്ട്.. നീ ഇങ്ങനെ മാറി നടക്കാൻ... നീയും എന്റെ മോനല്ലേ... ആരും ഇല്ലാത്ത അന്നും അമ്മയെ ചേർത്ത് പിടിച്ച എന്റെ മോൻ... നീ മാറി നടക്കുമ്പോൾ അമ്മക്കാണ് റോഷൂ സങ്കടം...' അവർ അവന്റെ കവിളിൽ തലോടി.. "ഓഓഓ... ഈ അമ്മ... വെറുതെ മനുഷ്യനെ വിഷമിപ്പിക്കാൻ... ഞാൻ കഴിക്കാൻ വരണം.. അത്രയല്ലേ വേണ്ടൂ.." അവൻ അവരെ ചേർത്ത് പിടിച്ചു.. അന്നമ്മച്ചി അവന്റെ നേരെ നോക്കി.. "വാ അമ്മാ.. എനിക്ക് എടുത്തു താ..." ആ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് റോഷൻ വരുമ്പോൾ തന്നെ നോക്കുന്ന എല്ലാ കണ്ണിലും സന്തോഷം ആണെന്ന് അവൻ തിരിച്ചറിഞ്ഞു... ഒരു പതർച്ചയുണ്ട്... സജിയിലും സിബിയിലും റീനയിലും.... ദയയെ കാണുന്നില്ല.. റോഷൻ തിരഞ്ഞപ്പോൾ.

. "ദയ എവിടെ അമ്മേ " തന്റെ പ്ളേറ്റിൽ ചോറ് വിളമ്പുന്ന അന്നമ്മച്ചിയോട് റോഷൻ പതിയെ ചോദിച്ചു.. അവരൊന്നു കണ്ണുരുട്ടി നോക്കി.. റോഷൻ ഇളിച്ചു കാണിച്ചു... "ഇളിക്കല്ലേ.. ഞാൻ അല്ല.. നീയാണ് അവളുടെ കെട്ടിയോൻ.." അവന്റെ തോളിൽ ചെറുതായി അടിച്ചു കൊണ്ട് അവർ പറയുമ്പോൾ റോഷന്റെ ചുണ്ടിലും മനോഹരമായൊരു ചിരി വിരിഞ്ഞു... അവളുടെ കെട്ടിയോൻ... അവരുടെ സംസാരം കേട്ടിട്ട് സജിയും സിബിയും അത്ഭുതത്തോടെ നോക്കുന്നുണ്ട്.. ഇവരാണ് അമ്മയും മോനും എന്ന് തോന്നി പോകും.. അത്രയും അടുപ്പം.. ഇന്ന് വരെയും സ്വന്തം ആയിരുന്നിട്ട് കൂടി താങ്കൾ മൂന്നു മക്കളും അമ്മയോട് കാണിക്കാത്ത അടുപ്പം. അവരുടെ ചുണ്ടിൽ വരണ്ടൊരു ചിരി പടർന്നു.. എന്തേല്ലാം തിരക്കുകൾ ആയിരുന്നു.. അഹങ്കാരം ആയിരുന്നു... അബദ്ധങ്ങൾ ആയിരുന്നു.. അന്നിതെല്ലാം ദേഷ്യത്തോടെ ആയിരുന്നു കണ്ടിരുന്നത്. മക്കൾ കൊഞ്ചി വരുന്നത് പോലും അരോചകമായി തോന്നിയിരുന്നു.. ഇന്നിപ്പോൾ വേദനയോടെ... കുറ്റബോധത്തോടെ ഓർക്കാൻ മാത്രം കഴിയുന്നു.. വിളിച്ചു വരുത്തി റോഷൻ പറയുമ്പോൾ... ഉള്ളിലേക്ക് അവന്റെ ഓരോ വാക്കും തറഞ്ഞു കയറിയിറങ്ങി..

സ്നേഹത്തോടെ ഒന്ന് ചുറ്റും നോക്കാൻ റോഷൻ ആണ് പറഞ്ഞു തന്നത്.. കാണുന്ന കണ്ണിലാണ്... കാഴ്ചകളിൽ അല്ല ഒന്നിന്റെയും മനോഹാരിത എന്നും അവനാണ് ആദ്യം പറഞ്ഞു തന്നത്.. ശെരിയായിരുന്നു.. ഈ രണ്ടു ദിവസവും... തിരക്കുകൾ മനഃപൂർവം മാറ്റി നിർത്തി.. അപ്പോൾ മനസ്സിലായി.. മാറ്റി നിർത്താവുന്ന തിരക്കുകളെ ജീവിതത്തിൽ ഒള്ളു എന്ന്.. അലിവോടെ... സ്നേഹത്തോടെ... കൂടെ ഉള്ളവരെ നോക്കിയപ്പോൾ... അന്ന് വരെയും തോന്നാത്ത സുന്ദരമായിരുന്നു അവ ഓരോന്നും... എന്ത് മാത്രം സ്നേഹം കാത്തു വെച്ചിട്ടുണ്ട് അവ ഓരോന്നും.. ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോൾ... വിളമ്പി തരാൻ പറഞ്ഞപ്പോൾ... അമ്മയുടെ കണ്ണിലെ നീർ തിളക്കം.. ഹൃദയം വെട്ടി പൊളിക്കും പോലെ.. ഇത്രയൊക്കെ മതിയായിരുന്നോ അമ്മക്ക് സന്തോഷമാവാൻ.. അലിവോടെ... അമ്മയെ നോക്കുമ്പോൾ... റോഷനോട് മനസ്സ് കൊണ്ട് നന്ദി പറഞ്ഞു പോയിരുന്നു.. "ഹാ.. കഴിക്ക് അളിയൻസെ... നോക്കി ഇരിക്കാതെ.." അൽപ്പം പോലും പരിഭവം ഇല്ലാത്ത റോഷന്റെ സ്വരം.. വീണ്ടും അവന്റെ മുന്നിൽ ഒരു പുൽ കൊടിയോളം ചെറുതായി പോയത് പോലെ.. "കൊറച്ചൂടെ കറി താ റീന ചേച്ചി... നല്ല ടെസ്റ്റ്‌ "ചിരിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ...

റീനക്ക് കരച്ചിൽ വന്നിരുന്നു.. കൈ വിട്ട് പോകുമായിരുന്നു.... അല്ല.. കൈവിട്ടു കളയുമായിരുന്നു.. തന്റെ കുഞ്ഞു മക്കളെ അടക്കം മറന്നു പോവുമായിരുന്നു.. മൂഢ സ്വർഗത്തിൽ ആയിരുന്നു സന്തോഷം കണ്ടെത്തിയത്.. അത് തിരിച്ചറിയാൻ കഴിഞ്ഞത് റോഷനിലൂടെ ആണ്.. ആരും അല്ലാഞ്ഞിട്ടും.... അവൻ പറഞ്ഞു തന്ന ഓരോ വാക്കിലും ജീവിതം ഉണ്ടായിരുന്നു.. "പെട്ടന്ന് താ ചേച്ചി..." റോഷൻ വീണ്ടും വിളിച്ചു പറഞ്ഞു... റീന വിളറിയ ചിരിയോടെ അവന്റെ പ്ളേറ്റിൽ കറി വിളമ്പുന്നത് കണ്ടപ്പോൾ അന്നമ്മച്ചി ദേവസ്വയുടെ കയ്യിൽ അമർത്തി പിടിച്ചു.. അവരുടെ ഉള്ളിൽ എത്ര മാത്രം സന്തോഷം ഉണ്ടായിരുന്നു എന്ന് അയാൾ അറിഞ്ഞു... ആ നിമിഷം... "ഇന്നെന്താണ് അനു ചേച്ചി... പ്രതേക രുചി..." ഇപ്പോഴും കിളി വരാതെ നിൽക്കുന്ന അനുവിനോട് റോഷൻ വിളിച്ചു ചോദിച്ചു. "ഇന്ന് അമ്മ ഉണ്ടാക്കിയതാ.. രാജിക്ക് പോണം ന്ന് പറഞ്ഞു.. എന്താ കാര്യം ന്ന് പറഞ്ഞില്ല. പെട്ടന്ന് തീരുമാനം എടുത്തതാണ് എന്നൊക്കെ പറഞ്ഞു " അനു പറയുമ്പോൾ റോഷന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.. അവൻ സജിയെ നോക്കിയതേ ഇല്ല..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story