കൂട്ട് 💕💕💕: ഭാഗം 24

Koott

രചന: ജിഫ്‌ന നിസാർ

"അതെന്താ ദയ നീ അങ്ങനെ ചോദിച്ചത് " റോഷൻ അവളുടെ നേരെ തിരിഞ്ഞിരുന്നു.. "അല്ല.. അമ്മ.. അമ്മ പറഞ്ഞതാ അങ്ങനെ ചോദിക്കാൻ.." റോഷൻ പതിയെ ചിരിച്ചു.. "ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ" റോഷൻ ചോദിച്ചപ്പോൾ ദയ വല്ലായ്മയോടെ ഇല്ലെന്ന് പെട്ടന്ന് തന്നെ തലയാട്ടി.. എന്നാ വാ... അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് തന്നെ അവൻ താഴേക്ക് സ്റ്റെപ്പിറങ്ങി.. ദയ അവന്റെ മുഖത്തേക്ക് കൂടെ കൂടെ നോക്കുന്നുണ്ട്.. ഹാളിൽ നിന്ന് തന്നെ അവൻ ചുറ്റും പാളി നോക്കി.. അടുക്കളയിൽ നിന്നും അന്നമ്മച്ചിയുടെ സ്വരം കേട്ടപ്പോൾ അവൻ അങ്ങോട്ട്‌ നടന്നു.. കൂടെ അവളെയും പിടിച്ചിട്ടുണ്ട്.. അടുപ്പിൽ വെച്ച എന്തോ ഒന്ന് ഇളക്കി കൊണ്ട് തിരിഞ്ഞു നോക്കിയ അന്നമ്മച്ചി അവനെ കണ്ടപ്പോൾ ചിരിച്ചു.. പാചകം മൊത്തം ഇപ്പൊ അന്നമ്മച്ചിയുടെ മേൽ നോട്ടത്തിൽ ആണ്. പുറം പണിക്ക് മാത്രം ആളുകൾ ഉണ്ട്.. അടുക്കള അന്നമ്മച്ചിയുടെ തട്ടകമായി വിട്ട് കൊടുത്തു..

അത് കൊണ്ട് തന്നെ ആഹാരകാര്യത്തിൽ ഇപ്പൊ ആർക്കും പരാതി ഇല്ല. റോഷൻ പക്ഷേ ഒന്നും പറയാതെ മുഖം വീർപ്പിച്ചു പിടിച്ചിട്ട് സ്ലാബിൽ കയറി ഇരുന്നു.. അന്നമ്മച്ചി ദയയെ നോക്കുന്നതും കൈ കൊണ്ട് എന്താ എന്ന് ചോദിക്കുന്നതും അവൾ കൈ മലർത്തി കാണിക്കുന്നതും കട കണ്ണ് കൊണ്ട് അവൻ കാണുന്നുണ്ട്.. "എന്താ റോഷൂ... എന്താ മോനെ.." അന്നമ്മച്ചി കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചപ്പോൾ റോഷൻ അവരെ തുറിച്ചു നോക്കി... "ശെടാ... ഈ ചെക്കനിതു എന്ത് പറ്റി.. വാ തുറന്നു പറയെടാ തെമ്മാടി.. എങ്കിൽ അല്ലേ കാര്യം അറിയൂ " അന്നമ്മച്ചി വീണ്ടും ചോദിച്ചു.. "ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ട് നിങ്ങൾക്ക് ആർക്കേലും ബുദ്ധിമുട്ട് വല്ലതും ഉണ്ടോ " അവൻ കൊറുവിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവരുടെ മുഖം വല്ലായ്മ പടർന്നു.. "അതെന്താ റോഷൂ നിനക്കിപ്പോ അങ്ങനൊരു സംശയം.. അങ്ങനെ ഇവിടെ ആരെങ്കിലും പറഞ്ഞോ മോനെ... പറയുവോ അങ്ങനെ... ഇന്നീ കുടുംബം ഇങ്ങനെ നിൽക്കുന്നു

എങ്കിൽ അതിന് കാരണം പോലും നീ അല്ലേ.. ആ നീ ഇവിടെ നിന്നും പോകണമെന്ന് ആരെങ്കിലും കൊതിക്കുവോ ടാ " അന്നമ്മച്ചി പറഞ്ഞപ്പോൾ റോഷൻ അവരെ കൈ പിടിച്ചു വലിച്ചിട്ടു അടുത്തേക്ക് നിർത്തി തോളിൽ കൈ ഇട്ടു.. "ആണല്ലോ.. പിന്നെ എന്തിനാ എന്റെ പെണ്ണുംപിള്ളയോടെ അമ്മ വേണ്ടാത്തത് പറഞ്ഞത്.. പാവം.. അവളെത്ര വേഷമിച്ചു... അല്ലേടി " റോഷൻ വിളിച്ചു ചോദിച്ചപ്പോൾ ദയ ചിരിച്ചു പോയി.. "ഓ.. അപ്പൊ ഇവളാണ് കാരണം അല്ലേ.. ഈ പൊട്ടിയോട് തഞ്ചത്തിൽ ചോദിച്ചു മനസ്സിലാക്കാൻ പറഞ്ഞ ഞാനാണ് പൊട്ടി " അന്നമ്മച്ചി സ്വന്തം തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞപ്പോൾ ദയ ഒന്ന് ഇളിച്ചു കാണിച്ചു.. "ദേ.. എന്റെ പെണ്ണിനെ പൊട്ടി എന്ന് വിളിച്ച ഉണ്ടല്ലോ.. അമ്മയാണ് എന്ന് ഞാൻ അങ്ങ് മറക്കും.. പറഞ്ഞേക്കാം " റോഷൻ കണ്ണുരുട്ടി.. അന്നമ്മച്ചി അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു.. 'പിന്നെ... അവനൊരു ഭർത്താവ് വന്നേക്കുന്നു..ഒന്ന് പോയെടാ ചെക്കാ.. അവളെ... എന്റെ മോള് കൂടിയാ " അന്നമ്മച്ചി പുച്ഛത്തോടെ പറയുമ്പോൾ റോഷൻ സ്ലാബിൽ നിന്നും ചാടി ഇറങ്ങി.. "ആഹാ... അത് കൊള്ളാലോ... എങ്കിൽ അതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ കാര്യം.."

അവൻ മുണ്ട് മടക്കി കുത്തി ദയക്ക് മുന്നിൽ വന്നു നിന്നു.. "ദയ... ഇപ്പൊ പറ... നിനക്ക് എന്നെയാണോ... ദോണ്ട് നിന്റെ അമ്മയെ ആണോ കൂടുതൽ ഇഷ്ടം " അന്നമ്മച്ചിയെ ചൂണ്ടി റോഷന്റെ ചോദ്യം.. ദയ പകച്ചുപോയി.. എന്ത് പറയും എന്നോർത്ത് കൊണ്ട്... "പറ... ആരെയാ ഇഷ്ടം.." റോഷൻ വീണ്ടും ചോദിച്ചു.. "ഞാൻ... എനിക്ക്..." ദയ വിക്കി കളിച്ചു.. "അവൾക്ക് നിന്നെയാണ് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞു കേൾക്കാൻ ആണ് റോഷൂ.... അമ്മയ്ക്ക് കൂടുതൽ ഇഷ്ടം " അന്നമ്മച്ചി വിളിച്ചു പറയുമ്പോൾ റോഷൻ തിരിഞ്ഞു നിന്നു.. ദയയുടെ മുഖം വിടർന്നു പോയിരുന്നു.. "നീ എന്നും ഇവിടെ തന്നെ കാണണം എന്ന് ആഗ്രഹിച്ച് തന്നെയാണ് അമ്മ അവളോട്‌ അങ്ങനെ ചോദിക്കാൻ പറഞ്ഞത്.. സാധാരണ ആണുങ്ങൾ എല്ലാം അങ്ങനെ അല്ലേ മോഹിക്കുക. ഭാര്യ സ്വന്തം വീട്ടിൽ നിൽക്കണം എന്ന്... ഭാര്യ വീട് ഏതാണ്ട് തടവറ പോലെ അല്ലേ കരുതുന്നത്.. അത് കൊണ്ടാണ് അമ്മ പറഞ്ഞത്.. നിനക്കും അങ്ങനെ ഒരു താല്പര്യം ഉണ്ടെങ്കിൽ...

അതെവിടേക്ക് ആണേലും അവൾ വരുമെന്ന് പറയാൻ ഞാൻ പറഞ്ഞത് " അന്നമ്മച്ചി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... റോഷൻ ദയയെ തിരിഞ്ഞു നോക്കി.. ചുവരിൽ ചാരി നിൽക്കുന്നു.. "നീ വരുമോ " അവൻ പുരികം ഉയർത്തി കാണിച്ചു കൊണ്ട് ചോദിച്ചു.. "വരാം " ഉറപ്പോടെ... ഒരു നിമിഷം പോലും ആലോചിച്ചു നിൽക്കാതെ ദയ ഉത്തരം പറയുമ്പോൾ അവൻ അവൾക്കരിൽ പോയി നിന്നു.. "എവിടെ താമസിക്കുന്നു എന്നതല്ല ദയ സന്തോഷത്തിന്റെ മാനദണ്ഡം... എങ്ങനെ താമസിക്കുന്നു എന്നതാ.." അവൻ പറയുമ്പോൾ അവളൊന്നു ചിരിച്ചു.. "അവളുടെ തോളിൽ കയ്യിട്ടു പിടിച്ചിട്ട് റോഷൻ ചിരിച്ചു കൊണ്ട് അന്നമ്മച്ചിയെ നോക്കി.. "കാത്തിരിക്കാൻ ഒരാൾ ഉള്ളയിടമാണ് അമ്മാ വീട്... സ്നേഹിക്കാൻ നിറയെ ആളുകൾ ഉണ്ടാവുമ്പോൾ അല്ലേ അമ്മാ നമ്മുക്ക് ഓരോ നിമിഷവും വീട് മിസ്സ് ചെയ്യുന്നത്.. പിച്ച വെച്ചു നടന്നു... കുറെ കാലം ജീവിച്ചു എന്നൊന്നും ഓർക്കുമ്പോൾ എനിക്ക് എന്റെ വീട് ഓർമ വരില്ല.. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയതാ എന്റെ അമ്മ.. അത് വരെയും എനിക്കെന്റെ വീട് പ്രിയപ്പെട്ടതായിരുന്നു.. സ്നേഹിക്കാൻ ആളുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം..

സന്തോഷവും സങ്കടവും തന്നിട്ടുണ്ട്.. എന്റെ അമ്മ ഉള്ളപ്പോൾ.. പക്ഷേ... പക്ഷേ പിന്നെയാ വീട് ശമാശാനം പോലെ ആണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.. ആരും ഇല്ലാതെ.. ആരും കാത്തിരിക്കാൻ ഇല്ലാതെ...." റോഷൻ നെറ്റിയിൽ കൈ കൊണ്ട് ഉഴിഞ്ഞു... പതിയെ അന്നമ്മച്ചിയെ നോക്കി.. അവരുടെ മുഖം നിറഞ്ഞ സങ്കടം അവൻ കണ്ടിരുന്നു.. ദയയുടെ നിറഞ്ഞ കണ്ണിലേക്കു നോക്കുമ്പോൾ അന്നാധ്യമായി അവന് സന്തോഷം കൊണ്ട് വീർപ്പു മുട്ടി.. തന്റെ വേദനകൾ അവളെയും വേദനിപ്പിച്ചു എന്നോർക്കുമ്പോൾ... സ്വയം മറക്കുന്ന പോലെ.. "ജീവിതകാലം മുഴുവനും ഇവിടെ നിൽക്കാൻ എനിക്കിഷ്ടമാണ്.. ഇവിടെ എനിക്കൊരു അമ്മയുണ്ട്... അച്ഛനുണ്ട്.. സഹോദരങ്ങൾ ഉണ്ട്‌..പിന്നെ.... പിന്നെ എന്റെ ഭാര്യയുണ്ട് " ദയയെ തിരിഞ്ഞു നോക്കി പറയുമ്പോൾ റോഷന്റെ സ്വരം ഇടറിയത് പോലെ.. "ഭാര്യയെയും ഭാര്യവീടിനെയും ചെകുത്താൻ കുരിശ് കണ്ട പോലെ കാണുന്നവർ ധാരാളം ഉണ്ടായിരിക്കും.. പക്ഷേ റോഷന് അങ്ങനെ തോന്നേണ്ട കാര്യമില്ല.. അച്ചി വീട്ടിൽ കടിച്ചു തൂങ്ങി കിടന്നു എന്നൊരു തോന്നലും ഇല്ല.. ഇതെല്ലാം ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആയിരുന്നു.. ഈ സ്നേഹം.. കാത്തിരുപ്പ്..

എല്ലാം എല്ലാം... അതങ്ങനെ പെട്ടന്ന് ഉപേക്ഷിച്ചു പോകാൻ പറ്റുന്നില്ല..." അന്നമ്മച്ചിയെ നോക്കി റോഷൻ കണ്ണിറുക്കി കാണിച്ചു.. അവരുടെ കണ്ണിലൊരു നക്ഷത്രം പൂതിരുന്നു.. "സ്വന്തം മകളെ.. പൊന്ന് പോലെ ഒന്നും അല്ലേലും വേദനിപ്പിക്കാതെ സംരക്ഷണം നൽകുന്ന ഏതൊരു മരുമോനും ഭാര്യ വീട്ടില് മകൻ തന്നെ ആയിരിക്കും.. പ്രിയപ്പെട്ടവൻ തന്നെ ആയിരിക്കും.. കാലം എത്ര കഴിഞ്ഞാലും..അങ്ങനെ അല്ലാത്ത പേരുകൾ കിട്ടുന്നതും... കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നതും സ്വന്തം മകളോട് അവൻ കാണിക്കുന്ന അനീതിക്കെതിരെയുള്ള പ്രതിഷേധം ആണ്.. അതങ്ങനെ പ്രകടിപ്പിച്ചു സമാധാനം കണ്ടെത്തുന്നു എന്ന് മാത്രം... " റോഷൻ പറയുമ്പോൾ അന്നമ്മച്ചി അവന്റെ നേരെ ചിരിച്ചു.. ദയയുടെ ചുണ്ടിലും ഒരു കുഞ്ഞു ചിരിയുണ്ട്.. "എനിക്കങ്ങനെ തോന്നേണ്ട കാര്യം ഇല്ലല്ലോ.. ഇവിടെ ഞാൻ ആദ്യം പാട്ടിലാക്കിയത് ഭാര്യയുടെ കുടുംബം മൊത്തം അല്ലേ " കണ്ണിറുക്കി പൊട്ടിച്ചിരിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ അന്നമ്മച്ചി അവനെ കൂർപ്പിച്ചു നോക്കി..

ദയയും ചിരിക്കുന്നുണ്ട്.. "എനിക്കെന്റെ കുടുംബം അല്ലേ അമ്മാ.. ഭാര്യകുടുംബം എന്ന് പറയേണ്ട ആവിശ്യം ഇല്ലല്ലോ. അങ്ങനെ ആയിരുന്നു എങ്കിൽ ഞാനും ചിലപ്പോൾ എല്ലാവരെയും പോലെ... സ്വന്തം അമ്മയെ നമ്മുടെ അമ്മയെന്നും.. ഭാര്യയുടെ അമ്മയെ നിന്റെ അമ്മയെന്നും പറയുമായിരുന്നു... ഇതിപ്പോൾ എന്റെ അമ്മയല്ലേ.." റോഷൻ അന്നമ്മച്ചിയെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു. "അല്ലെടാ ചെക്കാ നിനക്കിതൊക്കെ എങ്ങനെ അറിയാം.. നീ മുന്നേ കല്യാണം കഴിച്ചായിരുന്നോ ", അന്നമ്മച്ചി പറയുമ്പോൾ റോഷൻ കണ്ണുരുട്ടി.. "ദേ... വേണ്ടാതീനം പറയരുത്.. ഇതൊക്കെ അറിയാൻ കല്യാണം കഴിക്കണം എന്നുണ്ടോ.. ഞാനും കേട്ടിട്ടുണ്ട്.. സ്വന്തം ഭാര്യയോട് അമ്മയെ നോക്കാൻ കൂടി ആണ് കല്യാണം കഴിച്ചത് എന്ന് പറയുന്ന പൊങ്ങന്മാരെ..എന്തൊരു വിഡ്ഢിത്തം ആണത്.. അമ്മയെ നോക്കേണ്ടത്... ആ അമ്മ നോക്കി വളർത്തിയ മക്കൾ അല്ലേ.. അവരുടെ രക്ഷപെടൽ പോലെ ആണ് പെണ്ണ് കെട്ടുന്നത്.. പലപ്പോഴും..

സ്വന്തം കുടുംബം പോലെ കരുതണം കേട്ടോ എന്ന് ഉപദേശം പെണ്ണിന് മാത്രം കൊടുക്കുന്നത് എന്നാത്തിനാ എന്ന് എനിക്കിന്നും അറിയത്തില്ല... അങ്ങനെ അവൾ കരുതാൻ... ദിനപ്രതി മന്ത്രം പോലെ പറഞ്ഞു നടന്നിട്ടൊന്നും കാര്യം ഇല്ലന്നേ.. അവളുടെ കുടുംബതെ ആദ്യം സ്വന്തം ആണെന്ന് കരുതി... സ്നേഹിച്ചു പോയാൽ മാത്രം മതി.. പറയാതെ തന്നെ അവളും അങ്ങനെ ചെയ്യും... ഇതൊരുമാതിരി.... അയ്യേ " റോഷൻ മുഖം കൊട്ടിയപ്പോൾ അന്നമ്മച്ചി അവനെ അത്ഭുതത്തോടെ നോക്കി.. ദയയുടെ കണ്ണിലും അതേ ഭാവം.. "നീ കൊള്ളാലോ റോഷാ.. ഇതൊക്കെ എങ്ങനെ പഠിച്ചെടുത്തു " വാതിലിൽ നിന്നും അനുവിന്റെ ശബ്ദം.. റോഷൻ തിരിഞ്ഞു നോക്കി.. "കൊള്ളാം അല്ലേ... അനുവേച്ചി ഇതാരോടും പറയണ്ട കേട്ടോ.. പിന്നെ ആളായി... ബഹളായി... എനിക്ക് വയ്യ "റോഷൻ കോളർ വലിച്ചു പിറകിലേക്ക് നീക്കി കൊണ്ട് ഗമയിൽ പറയുമ്പോൾ അന്നമ്മച്ചി അവന്റെ തോളിൽ ഒരു അടി വെച്ചു കൊടുത്തു..

അവൻ വേദനിച്ചത് പോലെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവരെ നോക്കി.. ദയയും അനുവും പൊട്ടിച്ചിരിച്ചു അവന്റെ ഭാവം കണ്ടിട്ട്... ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇപ്പഴും എന്തേ എങ്ങോട്ടാ ന്ന് പറയാത്തെ..." ദയയുടെ ചോദ്യം കേട്ടപ്പോൾ റോഷൻ സൈഡ് ഗ്ലാസിൽ കൂടി അവളെ നോക്കി കണ്ണടച്ച് കാണിച്ചു.. "എന്തെ.. പേടിയുണ്ടോ എന്റെ കൂടെ വരാൻ " അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് ഇല്ലന്ന് തലയാട്ടി.. "എങ്കിൽ കൊറച്ചൂടെ ക്ഷമിക്കൂ... എത്താനായി.." റോഷൻ പറയുമ്പോൾ ദയ ഒന്ന് മൂളി.. വെയിൽ ഒട്ടും ഇല്ലാത്ത വൈകുന്നേരം.. "കാറെടുക്കാൻ പറഞ്ഞിട്ടും എന്തേ ഇതിൽ പൊന്നേ..." വീണ്ടും ദയ ചോദിച്ചു.. "ചുമ്മാ... കാറിൽ ആകുമ്പോൾ ഈ വൈബ് കിട്ടില്ല ദയ... ഞാൻ ഒരുപാട് മോഹിച്ചു വാങ്ങിയതാ ഈ വണ്ടി.. ഇത് കയ്യിൽ കിട്ടിയ ദിവസം എനിക്ക് ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു.. അതിപ്പോ ഞാൻ എങ്ങനെ പറഞ്ഞാലും നിനക്ക് മനസ്സിലാവില്ല..

സ്വാരുക്കൂട്ടി ഇത് വാങ്ങാൻ ഞാൻ കുറച്ചൊന്നുമല്ല കഷ്ടപെട്ടത് " പറയുമ്പോൾ പോലും അവനിൽ ഒരു സങ്കടം ഉള്ളത് പോലെ ദയക്ക് തോന്നി.. "എത്രയോ വട്ടം എനിക്ക് തന്നെ തോന്നിയിട്ടുണ്ട്... എന്നെ കൊണ്ട് കഴിയില്ലെന്ന്.. പിന്നെയും സ്വപ്നം മോഹിപ്പിച്ചു.. വീണ്ടും ആഗ്രഹിക്കും... അങ്ങനെ... അങ്ങനെ " തണുത്ത കാറ്റിൽ അവന്റെ വാക്കുകൾ.. ചുട്ട് പൊള്ളും പോലെ... "ഒരിക്കലും നടക്കില്ലന്നറിഞ്ഞും ഞാൻ അന്നൊക്കെ മോഹിച്ചു പോയിരുന്നു... ഞാനും നീയും വൈകുന്നേരത്തെ യാത്രയിൽ ഒരുമിച്ചു കൊണ്ട്..." റോഷൻ പതിയെ പറയുമ്പോൾ ദയ അവന്റെ പുറത്തേക്ക് തല ചായ്ച്ചു കിടന്നു.. അവന്റെ ചുണ്ടിൽ മനോഹരമായൊരു ചിരി വിരിഞ്ഞു.. "ഇപ്പോഴും ഇതെല്ലാം സ്വപ്നം പോലെ..." വീണ്ടും അവൻ പറയുമ്പോൾ അവളുടെ കൈകൾ കൂടി അവനെ ചുറ്റി പിടിച്ചു...

തണുത്ത കാറ്റ് അപ്പോഴും ആഞ്ഞു വീശുന്നുണ്ട്... "എന്നെ കുറിച്ച് നിനിക്കെന്താണ് ദയ അറിയുന്നത്... ഞാനും വിചാരിച്ചു നീ ചോദിക്കുമെന്നു... എന്തേ... നിനക്കൊന്നും അറിയണ്ടേ.." റോഷൻ അവൾ ചേർത്ത് വെച്ച കൈ പത്തി പൊതിഞ്ഞു പിടിച്ചു കൊണ്ട് ചോദിച്ചു.. "വേണ്ട... എനിക്കൊന്നും അറിയണ്ട "ദയ പറയുമ്പോൾ റോഷൻ ചിരിച്ചു.. "അറിയണ്ടേ " അവൻ വീണ്ടും ചോദിച്ചു.. "ഇയാളൊരു തെമ്മാടി ആണെന്നും... ഈ തെമ്മാടി എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നും മാത്രം അറിയാം എനിക്ക്... ജീവൻ പോവേണ്ടി വന്നാലും... ഒന്നിനും വേണ്ടി... എന്നെ... എന്നെ വേണ്ടന്ന് വെക്കില്ലെന്നും... മരണം വരെയും ഞാൻ ഈ ചങ്കിൽ ഉണ്ടാവും എന്നും അറിയാം എനിക്ക്... അത്രേം... അത്രേം അറിഞ്ഞ മതി എനിക്ക് റോഷൂ " പറയുന്നതിനൊപ്പം അവൻ അവനെ ഇറുക്കെ കെട്ടിപിടിച്ചു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story