🔥My Dear Rowdy🔥: ഭാഗം 1

My Dear Rowdy

രചന: അർച്ചന

"" മാധൂ.....നീ ഇതുവരെ ഒരുങ്ങിയില്ലേ പെണ്ണേ.... നന്ദു മോള് വന്നുട്ടോ.... "" ""ആഹ്....മുത്തശ്ശി.... ഒരു അഞ്ചു മിനുട്ട്.... അവളോട്‌ വെയിറ്റ് ചെയ്യാൻ പറയ്.... "" ഞാൻ മധുരിമ രാഘവ്..... രാഘവ് മേനോന്റെയും മാലിനി രാഘവിന്റെയും മകൾ.... അച്ഛനും അമ്മയും എനിക്ക് 3 വയസ്സുള്ളപ്പോൾ ഒരു ആക്സിഡന്റിൽ മരിച്ചു പോയി.... പിന്നെ എന്നെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ എന്റെ മുത്തശ്ശി ആണ്.... അച്ഛൻ ബിസിനസ് മാൻ ആയിരുന്നതിനാൽ എന്റെ പേരിൽ കുറേ പ്രോപ്പർട്ടി ഉണ്ട്.... അതിന് വേണ്ടി എന്നെ നോക്കാൻ എല്ലാ ബന്ധുക്കളും തയ്യാർ ആയിരുന്നു.... എന്നാൽ എനിക്ക് എന്റെ മുത്തശ്ശി മാത്രം മതിയെന്ന് പറഞ്ഞു ഞാൻ മുത്തശ്ശിയുടെ കൂടെ ഈ വലിയ തറവാട്ടിൽ നിന്നു..... അതുകൊണ്ട് തന്നെ എന്റെ അച്ഛന്റെ ബിസിനസ് ഒക്കെ അച്ഛന്റെ ഏട്ടന്മാർ അതായത് എന്റെ വല്യച്ഛന്മാർ ആണ് നോക്കുന്നത്.....

ഞാൻ താഴേക്കു പോകട്ടെ.... അല്ലെങ്കിൽ ആ കുരിപ്പ് നന്ദു ഇങ്ങോട്ടു കയറി വന്നാൽ അവൾക്ക് എന്റെ റൂമിൽ കാണുന്ന എല്ലാ സാധനവും വേണ്ടി വരും...... താഴെ എത്തിയപ്പോൾ തന്നെ കാണുന്നത് മുത്തശ്ശിന്റെ സ്പെഷ്യൽ ഉണ്ണിയപ്പം തിന്നുന്ന നന്ദുനെ ആണ്.... നന്ദന എന്നാണ് ലവളുടെ പേര്.... എന്റെ നന്ദു..... ""മതിയെടി ഉണ്ടച്ചി കഴിച്ചത്.... അല്ലെങ്കിലേ നീ വീപ്പക്കുറ്റി പോലെയാണ്.... "" ഞാൻ ആ പാത്രത്തിൽ നിന്നും ഒരു ഉണ്ണിയപ്പം എടുത്തു കടിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു..... അതിന് അവൾ കൊഞ്ഞനം കുത്തി കാണിചിട്ട് മൂന്നു നാല് ഉണ്ണിയപ്പം കയ്യിൽ എടുത്തു മുത്തശ്ശിക്ക്‌ ഒരു ഉമ്മയും കൊടുത്തു പുറത്തേക്ക് നടന്നു.... ഞാനും മുത്തശ്ശിക്ക്‌ ഒരു ഉമ്മ കൊടുത്തു യാത്ര പറഞ്ഞു വേഗം മുറ്റത്തേക്ക് ഇറങ്ങി... അല്ലെങ്കിൽ ആ കുരിപ്പ് എന്നെ കൂട്ടാതെ കോളേജിലേക്ക് പോകും....

വേഗം അവളുടെ സ്കൂട്ടിയുടെ പുറകിൽ കയറി ഇരുന്നു മുത്തശ്ശിക്ക് റ്റാറ്റായും കൊടുത്തു കോളേജിലേക്ക് വിട്ടു...... ""മാധൂസേ..... ഇന്നും റൂട്ട് മാറ്റേണ്ടി വരും.... "" റോഡിൽ സ്കൂട്ടി നിർത്തിക്കൊണ്ട് നന്ദു പറഞ്ഞതും ഞാൻ മുന്നോട്ടു എത്തി നോക്കി.... മുന്നിൽ ഞങ്ങളെ കൂടാതെ കുറച്ചു വണ്ടി ഉണ്ട്.... ""എടി.. എന്തോ അടിപിടി ആണ്... "" ദൂരെ നിന്നും ഒരാൾ വേറെ കുറച്ചു പേരെ ഇട്ട് തല്ലുന്നത് കണ്ടപ്പോൾ ഞാൻ നന്ദുനോട്‌ പറഞ്ഞു... ""ആരാടി... നിന്റെ റൗഡി ആണോ... "" അവൾ ഒന്ന് ആക്കി ചോദിച്ചതും എനിക്ക് അങ്ങ് എരിഞ്ഞു കയറി..... ""ആ സാധനത്തിനെ കുറിച്ച് നീ എന്തെങ്കിലും പറഞ്ഞാൽ നിന്റെ നടുപ്പുറം ഞാൻ കടപ്പുറം ആക്കും.... മിണ്ടാതെ അടങ്ങി ഒതുങ്ങി അവിടെ ഇരിക്കാൻ നോക്ക്..... "" അവളോട്‌ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മുന്നിൽ ഉണ്ടായ ഒരു കാർ നിർത്താതെ ഹോൺ അടിക്കാൻ തുടങ്ങി... . അത് കേട്ട് ഇപ്പോ ചെവി അടിച്ചു പോകും എന്നായപ്പോൾ ചെവി രണ്ടു കൈ കൊണ്ടും പൊത്തി പിടിച്ചു നന്ദുന്റെ പുറത്ത് ചാഞ്‌ ഇരുന്നു....

കുറച്ചു കഴിഞ്ഞു കൈ മാറ്റിയപ്പോൾ ആദ്യം കേട്ടത് ആരോ പടക്കം പൊട്ടിച്ച സൗണ്ട് ആണ്..... ഇത് ആരപ്പാ ഈ നടുറോഡിൽ പടക്കം പൊട്ടിക്കുന്നത് എന്ന് കരുതി എത്തി നോക്കിയപ്പോൾ കണ്ടത് അവനെയാണ്.... ആ റൗഡിയെ.... ""നന്ദു.... ഡീ.... വണ്ടി തിരിക്ക്‌..... "" കയ്യിൽ ഉണ്ടായ ഹെൽമെറ്റ്‌ എടുത്തു നന്ദുന്റെ തലയിൽ വച്ച് കൊടുത്തു ഞാൻ അവളുടെ പുറകിൽ ഒളിച്ചു നിന്നുകൊണ്ട് പറഞ്ഞു..... നന്ദുനെ കണ്ടാൽ ആ റൗഡി ഉറപ്പായും ഇങ്ങോട്ടു വരും... അങ്ങനെ വന്നാൽ അത് എനിക്ക് തന്നെ പാരയാകും.... അതുകൊണ്ട് ആണ് ഞാൻ അവൾക്ക് ഹെൽമെറ്റ്‌ ഇട്ട് കൊടുത്തത്.... ആ കുരിപ്പ് ആണെങ്കിൽ ആ റൗഡിയുടെ തല്ലും ആസ്വദിച്ചു നിൽക്കുകയാണ്.... """ഡീ അലവലാതി.... എനിക്ക് പേടിച്ചു കയ്യും കാലും വിറക്കുന്നു..... ഒന്ന് വണ്ടി എടുക്ക്.... ഇല്ലെങ്കിൽ ഞാൻ ഇപ്പൊ അറ്റാക്ക് വന്നു ചാവും.... """

അവളോട്‌ കെഞ്ചി പറഞ്ഞിട്ടും കേട്ട ഭാവം പോലും ഇല്ലാതെ ഇരിക്കുന്നു.... ബ്ലഡി ചങ്ക് തെണ്ടി...... ഞാൻ ഇടക്ക് ഇടക്ക് ആ റൗഡിയെ എത്തി നോക്കിയപ്പോൾ ചെക്കൻ ആ കാർകാരനെ എടുത്തു പഞ്ഞിക്കിടുന്നുണ്ട്.... എന്നെ കണ്ടിട്ടില്ല.....അതാണ് സമാദാനം... അടിപിടി ഒക്കെ കഴിഞ്ഞതും അവൻ അവിടുന്ന് തിരിഞ്ഞു അവന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് പോയി..... ഭാഗ്യം എന്നെ കാണാഞ്ഞത്.... അല്ലെങ്കിൽ ആ റൗഡി എന്നേം പൊക്കി എടുത്തു പോകും..... ഇതൊക്കെ സ്ഥിരം ഉള്ള ഏർപ്പാട് ആണ്.... അവൻ അവന്റെ ബുള്ളറ്റ് തിരിച്ചു ഞങ്ങളുടെ മുന്നിൽ കൊണ്ട് വന്നു നിർത്തി... എന്റെ കർത്താവെ.... ഈ കാലൻ എന്നെ കണ്ടിനോ.... അവൻ ബുള്ളറ്റിൽ നിന്ന് ഇറങ്ങി എന്റെ അടുത്ത് വന്നു നിന്നതും എന്റെ ഹൃദയം അങ്ങ് ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി... ഈ കോന്തൻ റൗഡിയെ കാണുമ്പോൾ മാത്രം ആണ് ഇങ്ങനെ..... അവൻ അടുത്ത് വന്നു നിന്നെങ്കിലും ഞാൻ മൈൻഡ് പോലും ചെയ്യാതെ താഴേക്കു നോക്കി ഇരുന്നു..... ""ഞാൻ പോകുന്നു.....""

അത്രേം പറഞ്ഞു അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ വായയും പൊളിച്ചു അവനെ നോക്കി..... അത് അറിഞ്ഞത് കൊണ്ട് ആവണം അവൻ തിരിഞ്ഞു നോക്കി ഒന്ന് സൈറ്റ് അടിച്ചു ചിരിച്ചു കൊണ്ട് അവന്റെ ബുള്ളറ്റിൽ കയറി പോയി.... ""ഇത് ഇപ്പൊ എനിക്ക് വട്ട് ആയതാണോ അതോ നിനിക്ക് വട്ട് ആയതാണോ അതോ നിന്റെ ആ റൗഡിക്ക്‌ വട്ട് ആയതാണോ.... "" നന്ദു ചോദിക്കുന്നത് കേട്ടപ്പോൾ ഞാനും അത് തന്നെയാ ആലോചിക്കുന്നത് എന്ന് പറഞ്ഞു.... കാരണം അവൻ വന്നു ആദ്യം ആയിട്ടാ എന്നോട് ഇങ്ങനെ മര്യാദക്ക് സംസാരിക്കുന്നത്.... അല്ലെങ്കിൽ അവൻ മുന്നിൽ വന്നു നിന്നാൽ ഒരൊറ്റ ചോദ്യം മാത്രമേ ഉണ്ടാകൂ..... """"*നീയായിട്ട് ഇതിലേക്ക് കയറുന്നോ.... അതോ ഞാൻ പൊക്കി എടുത്തു കയറ്റണോ... *""""" അവന്റെ ആ പാട്ട ബുള്ളറ്റിൽ ഇരുന്നു അവൻ അങ്ങനെ ചോദിക്കേണ്ട താമസം ഞാൻ നല്ല കുട്ടി ആയിട്ട് അതിൽ കയറും.... കാരണം എന്താ.....

അനുഭവം ഗുരു എന്ന് ആണല്ലോ...... ആദ്യം ആയിട്ട് കോളേജ് ഗ്രൗണ്ടിൽ വന്നു നിർത്തി അവൻ ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ദേ നേരത്തെ നിന്നപോലെ വായും തുറന്നു നിന്നു..... ഉള്ള ധൈര്യം വച്ച് അവനോട് പോയി പണി നോക്കാൻ പറഞ്ഞതെ എനിക്ക് ഓർമ ഉള്ളൂ.... അപ്പോഴേക്കും എന്നെ എടുത്തു ആ ബുള്ളറ്റിന്റെ മുന്നിൽ ഇരുത്തി അവൻ വണ്ടി പറപ്പിച്ചുവിട്ടിരുന്നു...... പിന്നെ ഏത് അട്ടപ്പാടിയിൽ നിന്ന് ആണെങ്കിലും അവൻ അങ്ങനെ ചോദിച്ചാൽ ഞാൻ പോയി അവന്റെ കൂടെ കയറും..... ഇല്ലെങ്കിൽ അത് എനിക്ക് തന്നെ പാരയാകും.... അവന് എന്നോട് മുടിഞ്ഞ പ്രേമം ആണെന്ന് ആണ് അവൻ പറയുന്നത്.... പക്ഷെ അവന്റെ പെരുമാറ്റം കണ്ടാൽ അവന് എന്നോട് എന്തോ മുൻവൈരാഗ്യം ഉള്ളത് പോലെ ആണ് തോന്നുക..... എവിടെ തല്ല് ഉണ്ടെങ്കിലും ഈ റൗഡി മുന്നിൽ ഉണ്ടാകും.... അതാണ് സാധനം.... ആ റൗഡിന്റെ കഥ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല.... കോളേജിൽ എത്തി.... 🌟🌟🌟🌟🌟🌟🌟 ( തുടരും )

Share this story