🔥My Dear Rowdy🔥: ഭാഗം 34

My Dear Rowdy

രചന: അർച്ചന

ആഷിന്റെ റൂമിന്റെ അടുത്ത് എത്തിയതും കല്ലു ചെപ്പു കാണാതെ അങ്ങോട്ടേക്ക് മുങ്ങി.... അതൊന്നും അറിയാതെ ചെപ്പു നേരെ ആദിന്റെ റൂമിൽ പോയി ഒളിച്ചു.... ______________ """നീ കട്ടിലിന്റെ അടിയിൽ ഒളിച്ചോ... ഞാൻ കാർട്ടന്റെ ബാക്കിൽ ഒളിക്കാം.... ഒക്കെ...കല്ലൂ... കല്ലു..... ഡീ... """ ഞാൻ ഇത്രേം നേരം പറഞ്ഞിട്ടും ഇവൾ ഇത് എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ എന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ പുറകിൽ വന്നൊണ്ട് നിന്ന കല്ലുനെ കാണുന്നില്ല... ഇനിയിപ്പോ എന്നെ കൂട്ടാതെ ഒളിച്ചോ എന്ന് ചിന്തിച്ചു റൂം മുഴുവൻ തപ്പി എങ്കിലും അവളെ കണ്ടില്ല.. തെണ്ടി എന്നെ ഒറ്റക്ക് ആക്കീട്ട് മുങ്ങി... ഇതിന് ഞാൻ പകരം ചോദിച്ചിരിക്കും മോളൂസേ.... വെയിറ്റ് ആൻഡ് സീ... ഇപ്പൊ തല്ക്കാലം ഞാൻ എവിടെ എങ്കിലും പോയി ഒളിക്കട്ടെ... എന്ന് ചിന്തിച്ചു ഞാൻ വേഗം പോയി കാർട്ടന്റെ ബാക്കിൽ ഒളിച്ചു... ______________ """"നിങ്ങൾ ഇത് എന്ത് പണിയാ പ്രഭേട്ടാ കാണിച്ചേ....

ആ ആദിക്ക് അല്ലെങ്കിലേ കുറച്ചു കുരുത്തക്കേട് കൂടുതൽ ആണ്... കല്യാണം കഴിക്കുന്നത് പോയിട്ട് ഒന്ന് ഉറപ്പിച്ചു വച്ചിട്ട് പോലും ഇല്ല... ആ പെണ്ണിനെ അവൻ വല്ലതും ചെയ്യോ എന്നാ എന്റെ പേടി..... """" സ്റ്റോറൂമിൽ ഒളിച്ചു ഇരുന്നുകൊണ്ട് മമ്മ പപ്പയുടെ ചെവിയിൽ കുശുകുശുക്കാൻ തുടങ്ങി.... """"എന്റെ ഐശൂ.... അവൻ എന്റെ മോൻ ആണ്.... """ ""അത് കൊണ്ട് തന്നെയാ എനിക്ക് ഇത്ര പേടിയും...""" മമ്മ പപ്പയെ ആക്കി കൊണ്ട് പറഞ്ഞതും പപ്പ സാഡ് ആയി... """അങ്ങനെ തന്നെ പറയെടി... ഹും.. """ പപ്പ മുഖം തിരിച്ചു ഇരുന്നതും മമ്മ പപ്പയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... ""അതേയ്... ഞാൻ ചുമ്മാ പറഞ്ഞതാ. "" എന്നും പറഞ്ഞു മമ്മ പപ്പയെ തോണ്ടിയതും പപ്പ മാമ്മയുടെ നേരെ തിരിഞ്ഞു ഒരു ഉമ്മ കൊടുത്തു...😌😌 ""പ്രഭേട്ടാ... വേണ്ടട്ടോ... പിള്ളേർ കാണും... "" ""പിന്നേ... പിള്ളേര്.... ആ ചെപ്പുവും അമ്മുവും എപ്പോ നോക്കിയാലും നമ്മളെ പിറകെ ആണ്.... ഇപ്പോഴാ കുറച്ചു സമാധാനം കിട്ടിയത്.... അതുകൊണ്ട് തല്ക്കാലം എന്റെ ഐഷു മോൾ അതൊക്കെ അങ്ങ് മറന്നേ....""" പപ്പ മമ്മയെ ചേർത്ത് പിടിച്ചു അവര് അവിടുന്ന് റൊമാൻസിക്കാൻ തുടങ്ങി... മതി പിള്ളേരെ അവരെ തന്നെ നോക്കി നിന്നത്....

ബാക്കി രണ്ട് കപ്പിൾസിന്റെ അടുത്തേക്ക് പോകാം..... ______________ """ആദി.... കൈ വിട്... പ്ലീസ് ആദി... ആദി... """ ഈ റൗഡി തെണ്ടിയോട് എന്റെ കൈ വിടാൻ പറഞ്ഞിട്ട് കേൾക്കുന്ന ലക്ഷണം ഇല്ല... """"ഡാ... വിട് ടാ.... """ """"മിണ്ടാതെ എന്റെ കൂടെ വരുന്നോ അതോ ഞാൻ പൊക്കി എടുത്തു കൊണ്ട് പോകണോ.... എന്ത് വേണം..."" എന്റെ കച്ചറയാക്കൽ സഹിക്കാൻ പറ്റാതെ വന്നതും ആദി അവിടെ നിന്ന് കൊണ്ട് ചോദിക്കുന്നത് കേട്ടിട്ട് ഞാൻ ഒന്ന് ദയനീയഭാവത്തോടെ അവനെ നോക്കി ""ഞാൻ നടന്നോളാം... """ ""good girl"" എന്റെ കവിളിൽ തട്ടി അവൻ അതും പറഞ്ഞു എന്നേം വലിച്ചു വീണ്ടും നടക്കാൻ തുടങ്ങി.... ""എന്റെ കാര്യത്തിൽ ഇന്ന് തീരുമാനം ആവും.... കൃഷ്ണാ കാത്തോളണേ... "" ഒന്ന് പ്രാർത്ഥിക്കാൻ പോലും സമയം തരാതെ അവൻ എന്നേം പിടിച്ചു വലിച്ചു ഒരു റൂമിലേക്ക് കയറി... """ആദി... എന്റെ കൈ വിട് പ്ലീസ്.... "" ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞതും അവൻ എന്നെ നോക്കി ഒരു കള്ള ചിരിയോടെ കൈ വിട്ടു....

അപ്പോൾ തന്നെ ഞാൻ ആ റൂമിൽ നിന്നും ഇറങ്ങാൻ നിന്നതും തെണ്ടി കൊരങ്ങൻ റൗഡി വന്നു എന്നെ എടുത്തു പൊക്കി ബെഡിലേക്ക് ഇട്ട്... """എ.... എ... എൻ... എന്താ.... """ വിക്കി വിക്കി പണ്ടാരം അടങ്ങി ഞാൻ ചോദിച്ചതും അവൻ ഒന്നും ഇല്ലെന്ന മട്ടിൽ ചുമൽ കൂച്ചി എന്റെ അടുത്തേക്ക് വരാൻ തുടങ്ങി... അതിനനുസരിച്ചു ഞാൻ നിരങ്ങി നിരങ്ങി ബെഡിന്റെ ഹെഡ്ബോഡിലേക്ക് ചാരി ഇരുന്നതും അവൻ ബെഡിൽ കയറി എന്റെ അടുത്തേക്ക് വന്നു.... ഞാൻ ആണെങ്കിൽ പേടിച്ചു കയ്യും കാലും വിറച്ചിട്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്.... അവൻ വന്നു എന്റെ തൊട്ട് മുന്നിൽ ഇരുന്നു..... രണ്ട് കൈ കൊണ്ടും എന്റെ മുഖം കോരി എടുത്തു അവൻ എന്നിലേക്ക് അടുത്ത് വന്നതും ഞാൻ തല വെട്ടിച്ചു.... _____________ """അആഹ്...... പ്രേതം.... അയ്യോ..... """ നല്ല ഫ്ലോയിൽ അങ്ങ് വരുന്നത് ആണ്.... അപ്പോഴേക്കും ഇവൾ കാറി പൊളിച്ച് അത് അങ്ങ് കളഞ്ഞു... പേടിച്ചു വിറച്ചു ഒരു മൂലയിലേക്ക് കൈ ചൂണ്ടി നിൽക്കുന്ന മാധുനെ ഞാൻ നോക്കി അവളെ കുലുക്കി വിളിച്ചു....

"""എന്താടി.... "" ""പ്രേ... തം...""" പെണ്ണ് വിക്കി വിക്കി പറയുന്നത് കേട്ടതും ഞാൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി എവിടെ എന്ന് ചോദിച്ചതും അവൾ വീണ്ടും ബാൽകണിയിലേക്ക് തുറക്കുന്ന ഡോറിലേക്ക് ചൂണ്ടി.... """"അവിടെ ഒന്നും ഇല്ലെങ്കിൽ നിന്റെ കാര്യത്തിൽ ഇന്ന് ഞാൻ തീരുമാനം ആക്കും മോളെ.... """ എന്ന് അവളുടെ ചെവിയിൽ പറഞ്ഞു ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു നിന്നതും അവളും എഴുന്നേറ്റു.... പിന്നെ ഇവളെ തീരെ വിശ്വാസം ഇല്ലാത്തത് കൊണ്ട് പെണ്ണിന്റെ കൈ ഞാൻ മുറുക്കെ പിടിച്ചു....എന്റെ കണ്ണ് തെറ്റാൻ വേണ്ടി കാത്തു നിൽക്കുന്ന മൊതല് ആണ്.... ആ ഗ്യാപ്പിലൂടെ മുങ്ങാൻ..... """ഞാൻ ഇല്ല ആദി.... പ്രേതം അവിടെ ഉണ്ട്... വാ പോവാം.... ആദി.... പ്ലീസ്... """ പെണ്ണ് കരഞ്ഞു കൊണ്ട് പറഞ്ഞതും ഞാൻ അവളെ ഒന്ന് നോക്കി വീണ്ടും മുന്നോട്ട് നടന്നു..... എന്നിട്ട് ഡോറിന്റെ അവിടെ ഉള്ള കർട്ടൻ മാറ്റിയതും മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഇളിച്ചു നിൽക്കുന്ന ചെപ്പുനെ കണ്ടു മാധു വീണ്ടും അലറാൻ തുടങ്ങി....

അത് കണ്ടു ചെപ്പുവും..... മിക്കവാറും രണ്ടെണ്ണത്തിനേം ഞാൻ തട്ടാൻ ചാൻസ് ഉണ്ട്.... """നീ എന്താടാ എന്റെ റൂമിൽ..... "" ചെപ്പുനെ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചതും അവൻ എന്നെ നോക്കി ഇളിച്ചു തന്നു... ""ഒളിക്കാൻ... """ ""അത് നിന്റെ റൂമിൽ പോയി ഒളിച്ചാൽ മാതി....""" ""എന്തായാലും നമ്മൾ മൂന്നാളും ഇല്ലേ.. ഒരുമിച്ചു ഒളിക്കാം....""" ""ഓക്കേ..."" അതാരാ ഓക്കേ പറഞ്ഞത് എന്ന് നോക്കുമ്പോൾ കാണുന്നത് ഇളിച്ചു കൊണ്ട് ചെപ്പുന്റെ കയ്യിൽ തൂങ്ങി നിൽക്കുന്ന മാധുനെ ആണ്... അത് കണ്ടതും ഇത് വരെ ഇല്ലാതിരുന്ന കലിപ്പ് ഒക്കെ എവിടുന്നോ കയറി വന്നതും ഞാൻ ചെപ്പുനെ പിടിച്ചു പുറകിലേക്ക് തള്ളി.... """ഇറങ്ങി പോടാ പട്ടി എന്റെ റൂമിൽനിന്ന്.. "" ഞാൻ അലറി പറഞ്ഞു കണ്ണ് രണ്ടും അടച്ചു മുടിയിൽ വിരൽ കോർത്തു വലിച്ചു.... കുറച്ചു റിലാക്സ് ആയതും കണ്ണ് തുറന്നു നോക്കിയപ്പോൾ ചെപ്പു അവിടുന്ന് സ്ഥലം കാലിയാക്കിയിരുന്നു.. ഒപ്പം മൈ സ്വീറ്റ് പൊണ്ടാട്ടിയും.... ബ്ലഡി ഫൂൾ..... ______________ """മാക്കാനേ... ഐ ഡബിൾ യു.... ഉമ്മാ....😘😘😘"""

ചുണ്ട് കൂർപ്പിച്ചു അഞ്ചാറു ഉമ്മയും കാറ്റിൽ പറത്തി വിട്ടു ഞാൻ ഡോർന്റെ സൈഡിൽ നിന്നു.... അത് കണ്ടു കലി ഇളകി നിൽക്കുകയാണ് എന്റെ സ്വന്തം മാക്കാൻ.... ചെക്കൻ ഈ അവസ്ഥയിൽ ആയത് കൊണ്ട് എന്റെ ഭാഗ്യം... ഇല്ലെങ്കിൽ എന്നെ ഭിത്തിന്ന് വടിച്ചു എടുക്കേണ്ടി വന്നേനെ... ഡോർ പകുതി തുറന്നു അമ്മു വരുന്നുണ്ടോന്നു എത്തി നോക്കിയതും അവൾ സ്റ്റെപ് കയറുന്നത് കണ്ടു... അപ്പോൾ തന്നെ ഞാൻ ഓടി പോയി മാക്കാന്റെ കൂടെ ബെഡിൽ കയറി കിടന്നു.. """എഴുന്നേറ്റു പോടീ..... """' മാക്കാൻ അലറുന്നുണ്ടെങ്കിലും ഞാൻ അതൊന്നും മൈൻഡ് ആകാതെ അങ്ങേരെ കെട്ടിപിടിച്ചു കിടന്നു... കയ്യും കാലും അനക്കാൻ പറ്റാത്തത് എന്റെ ഭാഗ്യം... ഇല്ലെങ്കിൽ എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ.... """"അതേ... പൊന്ന് മാക്കാൻ അല്ലേ.... ആ അമ്മു വന്നു എന്നെ കണ്ടാൽ ഞാൻ കാക്ക ആവേണ്ടി വരും.. പ്ലീസ്... അവൾ ഇവിടെ വന്നു നോക്കീട്ടു പോകുന്നത് വരെ ഞാൻ ഈ പുതപ്പിനുള്ളിൽ ഒളിച്ചു നിന്നോളാം.... പ്ലീസ്....."""" കുറേ നിഷ്കു ഭാവവും മറ്റും ഫിറ്റ്‌ ചെയ്തു ചോദിച്ചതും. അവൻ ഒന്ന് തുറിച്ചു നോക്കി.... """കയ്യെടുക്ക്... """ കലിപ്പ് ഒക്കെ കടിച്ചു പിടിച്ചിട്ട് ആണ് പറയുന്നത് എന്ന് ആ മുഖം കണ്ടാൽ മനസിലാകും...

അപ്പോൾ തന്നെ ഞാൻ അവനെ കെട്ടിപിടിച്ചിരുന്ന കൈ എടുത്തു മാറ്റി അവന്റെ സൈഡിൽ കിടന്നു പുതപ്പ് എടുത്തു മൂടി.... ______________ മരുന്ന് കഴിച്ച ക്ഷീണത്തിൽ ഒന്ന് ഉറങ്ങാൻ തുടങ്ങുമ്പോൾ ആണ് ഈ കുരിശ് വീണ്ടും കയറി വന്നത്... വന്നപ്പോൾ തന്നെ പാത്തും പതുങ്ങിയും നടക്കുന്നത് കണ്ടു എനിക്ക് തന്നെ ചിരി വന്നിരുന്നു.... പക്ഷെ സംഭവം എന്താന്ന് മാത്രം പിടി കിട്ടിയില്ല..... അപ്പോൾ തന്നെ അവൾ ഡോറിന്റെ ബാക്കിൽ പോയി ഒളിച്ചു നിന്നു ഇടക്ക് ഇടക്ക് പുറത്തേക്ക് എത്തി നോക്കുന്നത് കണ്ടു.... അത് ഞാൻ കണ്ടു എന്ന് മനസിലാക്കിയതും അവൾ വെറുപ്പിക്കാൻ തുടങ്ങിയിരുന്നു.... പിന്നെ പുറത്തു പോയി നോക്കിയ ആ കുരിശ് ഓടി വന്നു ബെഡിൽ എന്റെ സൈഡിൽ വന്നു എന്നേം കെട്ടിപിടിച്ചു കിടന്നപ്പോൾ ഇതിന് വട്ട് ആയോന്ന് വിചാരിച്ചു അവളെ നോക്കി എങ്കിലും ഒരു കുലുക്കവും ഇല്ലാതെ അമർത്തി പിടിക്കെന്ന്.... മര്യദക്ക് പറഞ്ഞാൽ തലയിൽ കയറി നിരങ്ങുന്ന സൈസ് ആയത് കൊണ്ട് കുറച്ചു കലിപ്പ് എടുത്തു...

അപ്പോൾ അവൾ പറയുന്നത് കേട്ടതും എനിക്ക് ചിരിയാണ് വന്നത്.... ഒരു ബോധവും ഇല്ലാതെ ഈ രാത്രിയിൽ ഒളിച്ചു കളിച്ചു നടക്കെന്ന്... അപ്പോൾ തന്നെ അമ്മു ഇങ്ങോട്ട് കയറി വന്നു.... """ആഷി.... കല്ലു ഉണ്ടോ ഇവിടെ.... """ അവൾ കിതച്ചു കൊണ്ട് ചുറ്റും നോക്കി എന്നോട് ചോദിക്കുന്നത് കേട്ടതും ഞാൻ ഉണ്ടെന്ന് പറയാൻ വേണ്ടി വായ തുറന്നതും കുരിപ്പ് പുതപ്പിന്റെ ഉള്ളിൽ കൂടെ എന്നെ പിടിച്ചു നുള്ളിയതും ഒരുമിച്ചു ആയിരുന്നു.... """"പറഞ്ഞു കൊടുക്കല്ലേ പ്ലീസ്.... """" പതിഞ്ഞ ശബ്ദത്തിൽ അവൾ പറയുന്നത് കേട്ടിട്ട് ചിരിച്ചു കൊണ്ട് അമ്മുനെ നോക്കി ഇല്ലെന്ന് തലയാട്ടി.. ഒരു വിശ്വാസം വരാത്തത് പോലെ അവൾ ഒന്ന് കൂടെ റൂം ഒക്കെ നോക്കിയ ശേഷം ഒന്ന് അമർത്തി മൂളിയിട്ട് പുറത്തേക്ക് പോയി.... അവൾ പോയെന്ന് ഉറപ്പായതും ഞാൻ പുതപ്പ് എടുത്തു മാറ്റി അവളോട് എഴുന്നേൽക്കാൻ പറഞ്ഞു... '""ഇപ്പോഴേ എണീക്കണോ.... അമ്മു വീണ്ടും വന്നാലോ.... "" കൊഞ്ചി കൊണ്ട് അവൾ ചോദിക്കുന്നത് കേട്ട് ഞാൻ ഒന്ന് അമർത്തി നോക്കിയതും പെണ്ണ് അപ്പോൾ തന്നെ എഴുന്നേറ്റു നിന്നു....

ഡ്രെസ് ഒക്കെ ഒന്ന് നേരെ ആക്കി എന്നെ നോക്കി ഇളിച്ചു കൊണ്ട് അവൾ ചുറ്റും നോക്കാൻ തുടങ്ങി... അതിനു മാത്രം ഇവിടെ ഇപ്പൊ എന്താ എന്ന മട്ടിൽ ഞാൻ നോക്കിയതും അവൾ വീണ്ടും എന്റെ നെറ്റിയിൽ കിസ്സി... തെണ്ടി... """അതേയ്.. ഇത് എന്നെ അമ്മുന് കാണിച്ചു കൊടുക്കാത്തതിന്റെ സമ്മാനം.... """ ഇളിച്ചു കൊണ്ട് ഡോറിന്റെ അടുത്തേക്ക് പോയി അവൾ പറഞ്ഞതും ഞാൻ അവളെ ഒന്ന് കലിപ്പിൽ നോക്കി.... """ഹോംനേഴ്സ് ഒന്ന് ഇങ് വന്നേ... """ ഞാൻ പുറകിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടതും പെണ്ണ് അവിടെ സ്റ്റോപ്പ്‌ ആയി... ഞാൻ നിന്നെ എഴുന്നേറ്റു വന്നു ഒന്നും ചെയ്യില്ല എന്ന ധൈര്യത്തിൽ അല്ലേ നീ എന്നെ ഇങ്ങനെ ഉമ്മ വയ്ക്കുന്നത്.. നിനക്ക് ഉള്ള പണി ഞാൻ ഇപ്പൊ തരാം.. """എന്താ... """ എന്നെ നോക്കി അവൾ ചോദിച്ചതും. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.. അപ്പോൾ അവൾ മടിച്ചു മടിച്ചു എന്റെ അടുത്തേക്ക് വരുന്നത് കണ്ടു ഞാൻ ഒരു ചെറു ചിരിയോടെ അവളെ തന്നെ നോക്കി..... ______________

"""ഓടുമ്പോ ഒറ്റക്ക് ഓടിയാൽ പോരായിരുന്നോ... ഇങ്ങേര് എന്തിനാ എന്നേം വലിച്ചു ഓടിയെ... """ """പിന്നെ.... നിങ്ങക്ക് രണ്ടാക്കും അവിടെ നിന്ന് റൊമാൻസിക്കാൻ അല്ലേ... ഞാൻ ഇവിടെ സിംഗിൾ പാസങ്കേ പാടി നടക്കുമ്പോൾ രണ്ടിനും കിസ്സി കളിക്കണം..... ഞാൻ ഇവിടെ സിങ്കിൾ ആയി ഇറുക്കുന്നിടത്തോളം ഒരാളേം റൊമാൻസിക്കാൻ സമ്മതിക്കില്ല...... """ """എന്നാലും എന്റെ ചെപ്പു ബ്രോ.... ഇത് ഒരുമാതിരി പണി ആയിപോയി.... ഇനി ആ റൗഡി എന്നെ കണ്ടാൽ എന്റെ കഥ കഴിയും.....""" ""അതൊന്നും എനിക്ക് അറിയേണ്ട..."" ""ഓഹോ... എങ്കിൽ ജാനുനോട്‌ നല്ല ഫ്രീക്ക് ബാംഗ്ലൂർ ചെക്കനെ കെട്ടിക്കോന്ന് ഞാൻ പറയും....""" """ഭീഷണി ആണോ...."" """എന്തേയ്.. കേട്ടിട്ട് അങ്ങനെ തോന്നുന്നില്ലേ...""" """ചെറുതായിട്ട്..."" ""ഓഹ്.... എന്നാ വലുതായിട്ട് തോന്നാൻ വിളിച്ചു പറഞ്ഞാലോ...."" """ചതിക്കല്ലേ മോളൂസേ.... സേട്ടൻ ഡയറിമിൽക്ക് വാങ്ങി തരാം..."" ""ഉറപ്പല്ലേ...."" ""യെസ്...""" അങ്ങനെ രണ്ടും ആ തൂണിന്റെ പുറകിൽ നിന്ന് ️️പിറുപിറുക്കുന്ന നേരത്ത് ആണ് അമ്മു അങ്ങോട്ട്‌ പോയത്.... അമ്മു അവരെ പാസ്സ് ചെയ്തു പോയതും ചെപ്പുവും മാധുവും സാറ്റ് തൊടാൻ വേണ്ടി അമ്മു കാണാതെ താഴേക്ക് ഓടിയതും പുറകിൽ ഓടിയ മാധുന്റെ കൈ പിടിച്ചു വലിച്ചു ആദി റൂമിലേക്ക് കയറ്റി..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story