💙നന്ദനം💙: ഭാഗം 26

Nanthanam

രചന: MUFI

കാറിന്റെ ഡോർ തുറന്നു കൊണ്ട് നന്ദുവിനെ അതിൽ ഇരുത്തി ലോക്ക് ഇട്ട് ഡ്രൈവിങ് സീറ്റിൽ ആര്യനും കയറി..... അവൾക്ക് ഇറങ്ങി ഓടാൻ ഉള്ള സാവകാശം അവൻ കൊടുത്തില്ല..... നന്ദു അവനെ തുറക്കാനെ നോക്കി കൊണ്ട് പുറത്തേക്ക് മിഴികൾ നട്ടിരുന്നു...... ആര്യൻ അവളെ ഒന്ന് നോക്കി കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു....... ആര്യൻ നന്ദുവിനെയും കൂട്ടി പോയത് കടൽ തീരത്തേക്ക് ആയിരുന്നു..... അവിടെ തന്നെ ക്യാൻഡിൽ ലൈറ്റ്സ് കൊണ്ട് അലങ്കരിച്ച മുള കൊണ്ട് നിർമിച്ച ഇരിപ്പിടം ഉണ്ടായിരുന്നു.... ഇരുവരും അവിടെ ഇരുപ്പ് ഉറപ്പിച്ചു..... നന്ദുവിന് അവനെ എങ്ങനെ അഭിമുഗീകരിക്കും എന്ന ചിന്തയിൽ ആയിരുന്നു..... അവളുടെ മനസ്സ് ഒന്ന് ശാന്തമാവാൻ എന്ന പോലെ ആര്യൻ കുറച്ചു നിമിഷങ്ങൾ മൗനം ആയിട്ട് ഇരുന്നു..... നന്ദു..... നിനക്ക് എന്ത് കൊണ്ട് ഞാനും ആയുള്ള വിവാഹത്തിന് സമ്മതിച്ചു കൂട..... ചെയ്തു പോയ തെറ്റ് ഒരായിരം തവണ ഞാൻ ഏറ്റു പറഞ്ഞു കഴിഞ്ഞു എന്നിട്ടും ആരോടുള്ള വാശിക്ക് വേണ്ടിയാണ് നീ ഇങ്ങനെ ചെയ്യുന്നേ..... നന്ദുവിന്റെ പക്കൽ അതിന് മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു..... ഇനിയും നിന്റെ സമ്മതം ചോദിച്ചു വരാൻ എനിക്ക് സൗകര്യം ഇല്ല...... നമ്മുടെ വിവാഹ നിശ്ചയം അടുത്ത ആഴ്ച നിന്റെ തറവാട്ടിൽ വെച്ച് നടക്കും.....

നിനക്ക് സൗകര്യം ഉണ്ടെങ്കിൽ പങ്കെടുക്കാം...... ആര്യൻ അവളെ നോക്കി ചുണ്ട് കൊട്ടി വളരെ ലാഗവത്തോടെ പറഞ്ഞതും നന്ദു വായും തുറന്നു കണ്ണും മിഴിഞ്ഞു ഇരുന്നു പോയ്..... ആര്യ ഇതെന്താ കൂട്ടി കളി ആണോ..... പെട്ടന്ന് ഒരു ദിവസം വന്ന് അടുത്ത ആഴ്ച നിശ്ചയം എന്നൊക്കെ പറഞ്ഞാൽ....... അതിന് നാളെ നിന്റെ കല്യാണം ആണെന്ന് എല്ലല്ലോ പറഞ്ഞത് ഇത്രക്ക് എക്സ്പ്രേഷൻ ഇടാൻ..... അതികം വിളച്ചിൽ എടുത്താൽ മോൾ നല്ല പോലെ വെള്ളം കുടിക്കേണ്ടി വരും..... നിന്നോട് മാത്രമേ സമ്മതം ചോദിക്കാതെ നിന്നുള്ളു... ബാക്കി എല്ലാവരോടും ചോദിച്ചിട്ടാണ് ഈ തീരുമാനം എടുത്തത്...... നന്ദു അവനെ നിർവികാരമായി നോക്കിയത് എല്ലാതെ മറ്റൊന്നും പറഞ്ഞില്ല..... നിനക്ക് എന്നെ ഭർത്താവ് ആയിട്ട് കാണാൻ തീരെ പറ്റില്ലേ നന്ദ....... അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.... കണ്ണുകളിൽ ചെറുതായി നീർതുള്ളികൾ സ്ഥാനം പിടിച്ചിരുന്നു..... അവൾ എല്ലായെന്ന് തലയനക്കി കൊണ്ടിരുന്നു.... ഞാൻ നിക്ക് ഇഷ്ടമാണ് ആര്യ...... എന്ത് കൊണ്ടാണ് എന്റെ മനസ്സ് അത് അംഗീകരിച്ചിട്ടും നിക്ക് അംഗീകരിച്ചു തരാൻ പ്രയാസം എന്ന് അറിയില്ല.....പക്ഷെ ഇപ്പോൾ കല്യാണം എന്നൊക്കെ പറയുമ്പോൾ മനസ്സ് കൊണ്ട് തയ്യാർ ആവാൻ പറ്റാത്തത് പോലെ....

ഇപ്പോൾ മനസ്സിൽ ഉള്ളത് ഒന്ന് മാത്രം ആണ് അച്ഛാടെ ആഗ്രഹം പോലെ ഇനിയും ബ്ലൂ ഡയമണ്ട് വളരണം.... അതിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നതിന്റെ ഇടയിൽ ഒരു നല്ല ഭാര്യ ആവാനോ എല്ലെങ്കിൽ ഒരു നല്ല കുടുംബിനി ആവാനോ എന്നെ കൊണ്ട് പറ്റിയില്ലേ അത് നിങ്ങൾ എല്ലാവർക്കും വലിയ പ്രയാസം ആവും.... അതൊക്കെ ഓർത്താണ് കല്യാണത്തിൽ നിന്നും പിന്മാറുന്നത്..... എന്റെ പൊട്ടി നന്ദു എപ്പോഴാ ഇത്രയും ഉയർന്നു ചിന്തിക്കാൻ തുടങ്ങിയത്...... ഈ പൊടിമീശക്കാരൻ കണ്ട ആ ദാവണി കാരി മാത്രം എല്ല ഇപ്പോൾ.... ബ്ലൂ ഡയമണ്ട് ന്റെ സിഇഒ കൂടെ ആണ് അപ്പോൾ എന്റെ ചിന്തകൾ അത് പോലെ ആവേണ്ടേ..... ഇരു പുരികവും പൊക്കി കൊണ്ട് നന്ദു ചോദിച്ചതും അവൻ ചിരിച്ചു കൊണ്ട് സമ്മതിച്ചു...... പിന്നെയും കുറച്ചു സമയം അവിടെ ചിലവയിച്ചിട്ടാണ് അവർ അവിടെ നിന്നും തിരിച്ചത്..... പോകുമ്പോൾ ഉണ്ടായിരുന്നു മൂകത തിരിച്ചുള്ള യാത്രയിൽ ഇല്ലായിരുന്നു..... രണ്ട് പേരുടെയും ചുണ്ടുകളിൽ ഇളം പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു....... ചിരിച്ചു കൊണ്ട് കയറി വരുന്ന യുവ മിദുനങ്ങളെ കാണെ മാനസിയും അരുണും പരസ്പരം ഒന്ന് നോക്കി.... ആഹാ ഇതാരൊക്കെയാ വരുന്നേ നോക്കിയെ.... ഇവിടെ നിന്ന് നിക്ക് ഒന്നും കേൾക്കേണ്ട ഞാൻ എവിടേക്കും ഇല്ല എന്ന് പറഞ്ഞു പോയ പെണ്ണാണ് ഇപ്പോൾ കളിച്ചു ചിരിച്ചു വരുന്നത്.... ഹിഹിഹി അതൊക്കെ ഞാൻ വെറുതെ ഓരോന്ന് കാണിച്ചതല്ലേ ഈ അരുണേട്ടൻ എന്തിനാ അതൊക്കെ ഇങ്ങനെ നോട്ട് ചെയ്തു വെക്കുന്നെ....

ചുണ്ട് ചുളുക്കി കൊണ്ട് നന്ദു അരുണിന് നേരെ നോക്കി കൊണ്ട് പറഞ്ഞു.... അരുൺ അവർ ഇപ്പോൾ അടയും ചക്കരയും ആണ് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ രണ്ടാളും കൂടെ ചിലപ്പോൾ നമ്മക്കിട്ട് താങ്ങും അത് കൊണ്ട് തത്കാലം ഒന്നും മിണ്ടണ്ട.... മാനസി രണ്ടിനെയും ഒന്ന് നോക്കി കൊണ്ട് പറഞ്ഞു..... എല്ല അളിയോ നീ എങ്ങനെ മെരുക്കി എടുത്തു ഈ മുതലിനെ..... അമ്പിനോടും വില്ലിനോടും അടുക്കാതെ നിന്ന പെണ്ണ് ആയിരുന്നില്ലേ ഇവിടെ നിന്ന് പോവുന്നത് വരെയും..... അരുൺ ആര്യനെ നോക്കി ചോദിക്കേ ആര്യൻ നന്ദുവിനെ ഏർ കണ്ണിട്ട് നോക്കി..... കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടിയപ്പോൾ അവൾ ശെരിയായി എല്ലേ നന്ദ...... പ്രതേക ശയിലിയിൽ ആര്യൻ നന്ദുവിനെ നോക്കി കൊണ്ട് പറഞ്ഞതും ഇങ്ങേർ ഇതെന്തോന്ന് ആണ് പറയുന്നേ എന്ന പോലെ നന്ദു അവനെ നോക്കി നിന്നു.... ഹാ മതി രണ്ടും കൂടെ കണ്ണും കണ്ണും നോക്കിയത്..... ബാക്കി നോക്കലൊക്കെ കല്യാണം കഴിഞ്ഞു മതി.... ആര്യൻ ചെല്ലാൻ നോക്ക് സമയം ഒത്തിരി ആയില്ലേ..... ഹാ ഞാൻ എന്ന പിന്നെ ഇറങ്ങി.... നാളെ ഉച്ചയോടെ ഞാൻ നാടിലോട്ടു തിരിക്കും... നിങ്ങൾ തലേ ദിവസം എല്ലേ എത്തുള്ളു.... അതെ ആര്യ ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് ക്ലിയർ ആക്കിയിട്ട് ഞങ്ങൾ ഇറങ്ങുള്ളൂ.... അങ്ങനെ ആര്യൻ യാത്ര പറഞ്ഞു ഇറങ്ങി.....

അതിന് ശേഷം എന്നും അവർ തമ്മിൽ ഫോണിൽ കൂടെ കുറച്ചു സമയം സംസാരിക്കും..... അത്യാവശ്യം ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു കൊണ്ട് അവർ നാട്ടിലേക്ക് യാത്ര തിരിച്ചു..... ഇത്തവണ അവർക്കൊപ്പം ലക്ഷ്മിയും ഭർത്താവും കൂടെ ഉണ്ടായിരുന്നു..... അവർ നേരെ പോയത് തറവാട്ടിലോട്ട് ആയിരുന്നു.... അവിടെ അവരെ കാതെന്ന പോലെ എല്ലാവരും ഉണ്ടായിരുന്നു.... നന്ദു വല്യച്ഛനെയും വല്ല്യമ്മയെ ഒക്കെ കണ്ട് സംസാരിച്ചു പിന്നെ നേരെ മുത്തുവിന്റെ അടുത്തേക്ക് പോയി..... ആൾ അടുക്കളയിൽ നന്ദുവിന് ഇഷ്ടപ്പെട്ട കറികൾ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു..... നന്ദു പോയി പിറകിലൂടെ അവരെ വട്ടം പിടിച്ചു അവരുടെ തോളിൽ താടി വെച്ചു..... "എത്തിയോ എന്റെ കുട്ടി....." അവളുടെ സാമിപ്യം അറിഞ്ഞതും അവർ ചെറു ചിരിയോടെ പറഞ്ഞു.... "പിന്നെ എത്താതെ എന്റെ മുത്തുവിനെ കണ്ടിട്ട് നാളുകൾ ആയില്ലേ....... " "പക്ഷെ ഇപ്പോൾ എന്റെ കുട്ടി നന്ദു വന്നത് എന്നെ കാണാൻ ഉള്ള കൊതി കൊണ്ട് എല്ലല്ലോ..... നിന്റെ കല്യാണം ആയത് കൊണ്ടെല്ലേ........." പരിഭവം നടിച്ചുള്ള അവരുടെ സംസാരം കേൾക്കെ അവൾക്ക് സങ്കടം തികട്ടി വന്നു..... "മുത്തു ഞാൻ...... " ചുണ്ടുകൾ വിതുമ്പി അവൾ പറയാൻ തുടങ്ങിയതും അവർ അവളുടെ കൈകൾ വിടുവിച്ചു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു...... "എന്റെ നന്ദ മോളെ നിന്റെ ഈ തൊട്ടാവാടി സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നില്ലേ.. ഞാൻ ചുമ്മാ പറഞ്ഞതെല്ലേ.... അപ്പോയെക്കും ഈ കണ്ണ് ഇങ്ങനെ നിറച്ചു വെക്കണോ.....

ഇനിയും ഈ കണ്ണ് നിറഞ്ഞു കാണാൻ പാടില്ല... നല്ല കുട്ടികൾ എപ്പോഴും ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒന്നും കരയില്ല.....ഇനിയും നീ തൊട്ടാവാടി നന്ദു ആയിട്ട് ഇരുന്നാൽ നല്ല പെട വെച്ച് തരും ഞാൻ പറഞ്ഞില്ലെന്നു വേണ്ട...." അതിൽ സ്നേഹവും വാത്സല്യവും ശാസനയും ഒക്കെ അടങ്ങിയിരുന്നു..... "എന്റെ മുത്തശ്ശി ഇവളുടെ ടാം ഏത് നിമിഷവും തുറന്നു വിടും അതിന് പ്രതേകിച്ചു നേരോ കാലവും ഒന്നും ഇല്ല......" ഗീതുവിന്റെ സംസാരം കേൾക്കെ നന്ദു അവളെ കൂർപ്പിച്ചു നോക്കി...... "നീ എന്നെ നോക്കൊന്നും വേണ്ട ഞാൻ പറഞ്ഞത് നൂർ ശതമാനം ശെരിയെല്ലേ.... എല്ലാ എന്ന് പറയാൻ പറ്റുമോ നിനക്ക്.... ഇല്ലല്ലോ അപ്പോ പിന്നെ നോക്കി പേടിപ്പിക്കേണ്ട....." ചുണ്ട് കൊട്ടി പറഞ്ഞു മുത്തു ഉണ്ടാക്കി വെച്ച കറികൾ ഒക്കെയും അടപ്പ് തുറന്നു ടേസ്റ്റ് ചെയ്തു നോക്കി.... ഗീതു നിന്നോട് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ് യാത്ര കഴിഞ്ഞു വന്ന് കുളിക്കാതെ ഭക്ഷണം ടേസ്റ്റ് നോക്കാൻ നിൽക്കരുത് എന്ന്..... എത്ര പറഞ്ഞാലും ആ ഒരു സ്വഭാവം മാത്രം മാറ്റരുത്.....നല്ലൊരു ആലോചന വന്നാൽ കെട്ടിച്ചു കൊണ്ട് വിടേണ്ട പെണ്ണാണ്....

എനിക്ക് ഉള്ള ചെക്കനെ കിട്ടിയോ അമ്മേ എങ്കിൽ ഞാൻ റെഡി..... ഇളിച്ചു കൊണ്ട് ഗീതു മറുപടി നൽകി അവരുടെ കവിളിൽ പിടിച്ചു വലിച്ചു പിന്നെ മുറിയിലേക്ക് ഓടി പോയിരുന്നു..... അവളെ തല്ലാൻ എന്ന പോലെ കൈ ഉയർത്തിയപ്പോയെക്കും അവൾ ഓടി രക്ഷപെട്ടിരുന്നു..... അവിടെ നിന്നവരിൽ അവളുടെ കുസൃതി ചിരി വിരിയിച്ചു..... എല്ലാവരും ഫ്രഷ് ആയി വന്നതും മാലതി ഭക്ഷണം വിളമ്പിയിരുന്നു...... എല്ലാവരും ഒന്നിച്ചിരുന്നു കൊണ്ട് കഴിച്ചു..... എന്നാൽ ആരെയും അഭിമുഗീകരിക്കാൻ ആവാതെ അവൻ മുറിയിൽ തന്നെ തലങ്ങും വിലങ്ങും നടന്നു..... മോനെ....... വാതിൽക്കൽ നിന്നും അമ്മയുടെ സ്വരം കേൾക്കെ അവൻ ചോറുമായി വന്നവരെ ഒന്ന് നോക്കി..... നീ വന്ന കാര്യം അവർ അറിഞ്ഞിട്ടില്ല.... നീ ഇപ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ്...... എന്തിനാ അമ്മ വന്നപ്പോൾ തന്നെ ഞാൻ കാരണം അവരുടെ സന്തോഷം ഇല്ലാതാക്കുന്നെ.... അവർ ഒക്കെ നല്ലൊരു കാര്യത്തിന് വേണ്ടി വന്നവർ ആണ്.... ആർക്കും ഉപകാരം ചെയ്യാതെ ഉപദ്രവം മാത്രം ചെയ്തവൻ ആണ് ഞാൻ അപ്പൊ പിന്നെ ഞാൻ ഉള്ളത് അവർ അറിയേണ്ട.... അവർ മുറിയിലേക്ക് റസ്റ്റ്‌ എടുക്കാൻ പോയാൽ ഞാൻ ഇവിടെ നിന്നും മാറി നിന്നോളാം.....

അപ്പൊ ഏട്ടൻ ഞാൻ ഇപ്പോഴും അന്യ ആണോ.... എന്നെ ഇത് വരെയും ഒരു അനിയത്തീടെ സ്ഥാനത്തു കാണാൻ ഏട്ടൻ പറ്റിയില്ലേ...... വാതിൽക്കൽ നിന്നും ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് വിതുമ്പലോടെ പറയുന്ന നന്ദുവിനെ കാണെ അവൻ ഒന്ന് ഞെട്ടി.... അവളെ ഒരിക്കലും അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൻ ഒന്നും പറയാതെ തറഞ്ഞു നിന്നു.... പറയ് ഏട്ടൻ ഒരിക്കലും എന്നെ ഒരു അനിയത്തി ആയിട്ട് കാണാൻ പറ്റില്ലെന്ന്.... അങ്ങനെ ആണെങ്കിൽ ഞാൻ ഏട്ടന്റെ മുന്നിൽ പോലും വരാതെ മാറി നടന്നോളാം ഏട്ടനെ ഏട്ടൻ കാണാതെ നോക്കിക്കോളാം.... പക്ഷെ ഇവിടെ നിന്ന് എവിടേക്കും പോവരുത്... നന്ദ നിനക്ക് ഞാൻ ഉപദ്രവങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു.... നിന്റെ മുന്നിൽ നിൽക്കാൻ ഉള്ള യോഗ്യത പോലും എനിക്ക് ഇല്ല..... അത് കൊണ്ടാണ് ഇവിടെ നിന്നും മാറി നിൽക്കാം എന്ന തീരുമാനം എടുത്തത്.... നീ ഇപ്പോൾ എനിക്ക് ഗീതുവിനെ പോലെ അനിയത്തിയുടെ സ്ഥാനത്തു തന്നെ ആണ്..... പക്ഷെ ഞാൻ ചെയ്ത പ്രവർത്തികൾ കാരണം എനിക്ക് അത് പറയാൻ ഉള്ള യോഗ്യത ഇല്ല.... മതി നിർത്ത്.... നിക്ക് ഒറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി.....എന്നെ ഗീതുവേച്ചിയെ കാണുന്നത് പോലെ ഒരു അനിയത്തീടെ സ്ഥാനത്തു ആണോ കാണുന്നത്.....

എനിക്ക് നീ ഇപ്പോൾ എന്റെ കുഞ്ഞനുജത്തി ആണ്.....നിന്റെ കല്യാണം മുന്നിൽ നിന്ന് എല്ലാവിധ അധികാരത്തോടെയും ഒരു ഏട്ടൻ ആയിട്ട് മുന്നിൽ നിന്ന് നടത്തണം എന്ന് നല്ല പോലെ ആഗ്രഹം ഉണ്ട്..... പക്ഷെ ഞാൻ ചെയ്ത പ്രവർത്തികൾ ഒക്കെയും എന്നെ നോക്കി പരിഹസിക്കുക ആണ്.... എങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടൻ കേൾക്കുമോ.... എന്നെ ഒരു അനിയത്തീടെ സ്ഥാനത്തു നിന്നാണ് കാണുന്നതെങ്കിൽ..... ഇപ്പോൾ പറഞ്ഞതിൽ ഇത്തിരി ആത്മാർത്ഥ ഉണ്ടെങ്കിൽ എന്റെ ഏട്ടൻ ആയിട്ട് എന്റെ എല്ലാ കാര്യവും നോക്കി നടത്താൻ മുൻ പന്തിയിൽ ഏട്ടൻ ഉണ്ടാവും................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story