നീ മാത്രം...💜: ഭാഗം 11

Neemathram

രചന: അപ്പു

""" നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ... നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ... മാഞ്ഞുപോയൊരു പൂത്താരം പോലും കൈനിറഞ്ഞൂ വാസന്തം പോലെ തെളിയും എൻ ജന്മപുണ്യം പോൽ .. ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു..... """ ഉറങ്ങിയോ അനന്തേച്ചി """ കണ്ണനെയും തോളിലിട്ട് പാട്ടുപാടി ഉറക്കികൊണ്ടിരിക്കുന്ന അനന്തുവിനെ നോക്കി പാറു ചോദിച്ചു..!! മ്മ് ഉറങ്ങി "" തോളിലായി കിടക്കുന്ന കണ്ണനെ ഉണർത്താതെ പതിയെ കട്ടിലിലേക്ക് കിടത്തി പുതച്ചുകൊടുത്തു വീഴാതിരിക്കാൻ ഇരുവശങ്ങളിലും തലയിണകൾ കൂടി വച്ചുകൊടുത്തു അവൾ പാറുവിനെയും കൂട്ടി ഉമ്മറത്തേക്ക് വന്നിരുന്നു അനന്തേച്ചി അറിഞ്ഞോ മഹിയേട്ടന്റെ കല്യാണം ഉറപ്പിച്ച കാര്യം..!!"" ഉമ്മറപടിയിൽ ഇരിക്കെ പാറു ചോദിച്ചു.. '" മ്മ് "" "" ചേച്ചിക്ക് വിഷമണ്ടോ "" എന്തിന്..? എന്റെ എല്ലാകാര്യങ്ങളും നിനക്ക് അറിയാവുന്നതല്ലേ പാറു "" പറഞ്ഞതാ അന്നേ എനിക്കിഷ്ടല്ലാന്ന് പക്ഷേ അതൊക്കെ മാറും എന്നായിരുന്നു എല്ലാവരുടേം മറുപടി..!! എന്റെ സമ്മതത്തോടെ അല്ലല്ലോ വാക്കുകൊടുക്കലൊക്കെ ഉണ്ടായത്...!! ഈ വിവാഹം നടക്കില്ല എന്നുതന്നെയായിരുന്നു എന്റെ വിശ്വാസം അത് സത്യായി അതുകൊണ്ട് വിഷമൊന്നുല്ല ""

"" അപ്പോ മഹിയേട്ടൻ വിവാഹം ക്ഷണിച്ചാൽ ചേച്ചി പൂവോ.. "" ഇല്ല...!! ഒരിക്കലും പോകില്ല..!! അത് മഹിയേട്ടൻ വേറെ കല്യാണം കഴിക്കുന്നതിലുള്ള ദേഷ്യകൊണ്ടല്ല വേറെ കുട്ടിയെ സ്നേഹിച്ചതുകൊണ്ടും അല്ലാ എന്നെ ഒഴിവാക്കാൻ പറഞ്ഞ കാരണം അതെനിക്ക് ഒരുകാലത്തും ക്ഷമിക്കൻപറ്റില്ല ഉൾകൊള്ളാൻ പറ്റില്ല ...!! എന്റെ കണ്ണൻ ശാപജന്മം ആണെന്ന് അവനെകൂടി ഏറ്റെടുക്കാൻ വയ്യെന്ന്...!! "" "" ഇത് ഒഴിവായത് നന്നായി അനന്തേച്ചി അഥവാ കല്യാണം കഴിഞ്ഞട്ട് അവർ കണ്ണനെ അംഗീകരിച്ചില്ലങ്കിലോ അപ്പോ ഇതിനേക്കാൾ എടങ്ങേറ് ആയേനെ ചേച്ചി...!!"" "" അതെ ഒഴിവായത് നന്നായി ഇപ്പോ സമാധാനം ഉണ്ട് ഇനി അങ്ങോട്ട്‌ ഇങ്ങനങ് ജീവിച്ചാ മതി ഞാനും എന്റെ കുഞ്ഞും മാത്രമയി "" ദീർഘമായൊന്നും നിശ്വസിച്ചുകൊണ്ട് ചെറു പുഞ്ചിരിയോടെ പാറുവിനെ നോക്കി അനന്തു പറഞ്ഞു നിർത്തി പാറുവിന്റെ മുഖത്തും നിറപുഞ്ചിരിയായിരുന്നു വരാനിരിക്കുന്ന മാറ്റങ്ങളും ഒത്തുചേരലുകളും ഓർത്തുകൊണ്ടുള്ള ഒരു പുഞ്ചിരി..!! ________________

നാട്ടിലേക്ക് പോകുന്നു എന്നാ തീരുമാനം എടുത്തതും റിതിയും നാദിയും അർജുനും വേണിയും കൂടി ഉണ്ടെന്നു പറഞ്ഞു നാടും വീടും പൂജയും എല്ലാം കാണാൻ അവർക്കും ആഗ്രഹം ഉണ്ടെന്ന് കേട്ടതും ഞാനും എതിരുനിന്നില്ല പാക്കിങ്ങും എല്ലാം പെട്ടന്നു കഴിച്ച് ഏറ്റവും അടുത്ത ഫ്ലൈറ്റിനുതന്നെ നാട്ടിലേക്കു പുറപ്പെട്ടു..!! രാവിലെയോട് കൂടിയാണ് അവിടെ എത്തിയത് വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് വണ്ടി പോയതും അത്രനേരം ഇല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു അനുസാരണ ഇല്ലാതെ കണ്ണുകൾ പലവട്ടം അനന്തുവിന്റെ വീട്ടിലേക്ക് പോയി വൗ..!! റിയലി ബ്യൂട്ടിഫുൾ..!! "" വീടും പരിസരവും കണ്ടു കാറിൽനിന്നിറങ്ങാതെ റിതി പറഞ്ഞു ശരിയാ മൂവീസിൽ മാത്രേ ഞാൻ ഇങ്ങനത്തെ വീട് കണ്ടിട്ടുള്ളു..!! ശരിക്കും വരിക്കാശേരി മന പോലൊരു വീട് "" റിതിക്ക് കൂട്ടേന്ന പോൽ വേണിയും പറഞ്ഞു വണ്ടി നിർത്തി ഉമ്മറത്തേക്ക് ഇറങ്ങിയതും ശബ്‌ദം കെട്ടിട്ടാണെന്നു തോന്നുന്നു അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയുമൊക്കെ ഉമ്മറത്തുവന്ന് നോക്കുന്നുണ്ട് കാറിൽനിന്നിറങ്ങിയ തന്നെ കണ്ടതും അവരുടെ കണ്ണുകൾ എല്ലാ വിടർന്നു അച്ഛനെ ഒന്നുനോക്കി ഉമ്മറത്തേക്ക് കയറി ആ മുഖത്തെ ഭാവം നിർവചിക്കാൻ പോലും പറ്റാത്തതായിരുന്നു

പാവം അമ്മാ എന്നെ കണ്ടതും ഓടിവന്നു കെട്ടിപിടിച്ചു കരഞ്ഞു തന്റെ കണ്ണുകളും ചെറുതായി നിറഞ്ഞു "" "" മതി അമ്മേ കരഞ്ഞത് ഞാൻ വന്നില്ലേ ദെ കണ്ണുതുടച്ചേ...!! എന്നിട്ടും കരച്ചിൽ നിർത്താത്ത അമ്മയെ ചേർത്തുപിടിച്ച് ബാക്കിയുള്ളവർക്ക് നേരെ തിരിഞ്ഞു ദെ കണ്ണുതുടകെന്റെ ടീച്ചറമ്മേ എന്നിട്ട് ഇവരെ ഒക്കെ ഉള്ളിലേക്ക് വിളിക്ക് "" പുറത്തു നിൽക്കുന്ന കാശിയെയും ബാക്കിയുള്ളവരെയും ചൂണ്ടി ദേവ പറഞ്ഞു അതു കേട്ടതും അമ്മ കരച്ചിൽ നിർത്തി അവരെ നോക്കി എല്ലാവരും എന്താ പുറത്തുതന്നെ നിൽക്കുന്നെ കേറിവാ..!! "" സ്നേഹത്തോടെ അവരെ ഉള്ളിലേക്ക്‌ ക്ഷണിച്ചു അമ്മ ഡാ കാശി ഇനി നിന്നെ പ്രത്യേകം ക്ഷണിക്കണോ കേറിവാടാ..!! "" എല്ലാവരും കയറിയിട്ടും പുറത്തുതന്നെ നിൽക്കുന്ന കാശിയെ അമ്മ വിളിച്ചു അതിന് എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചുകൊണ്ട് അവന് ഉള്ളിലേക്ക് കയറി അപ്പോഴേക്കും അവന്റെ ചെവിയിൽ പിടി വീണിരുന്നു.. ആ അമ്മായി ചെവിന്ന് വിട് വേദനിക്കുന്നുണ്ട് ഊ....!! വേദനിക്കാണം രണ്ടിനും..!! എത്രയായെട നീ ഇങ്ങോട്ടൊന്നു വന്നിട്ട് രണ്ടാൾക്കും ഇവിടുള്ളോരേ ഒന്നും വേണ്ടല്ലോ..!! "" "" ഏയ്യ് അങ്ങനെ പറയാല്ലേ അമ്മായി ഇവൻ ഇല്ലാതെ ഞാൻ മാത്രം എങ്ങനാ ഇങ്ങോട്ട് വരുന്നേ ..!! ഇനിപ്പോ എടക്കെടക്ക് വരല്ലോ..!! ദേവയെ നോക്കി കാശി പറഞ്ഞു മ്മ് ഇനി എങ്ങോട്ടും വിടില്ല രണ്ടിനെയും ഇപ്പോ വാ ഉള്ളിലേക്ക് നടക്ക്‌..!!"" അതും പറഞ്ഞു അമ്മ മുന്നിൽ നടന്നു

"" അപ്പോഴും പ്രതീക്ഷിച്ച മുഖം മാത്രം കാണാത്തതുകൊണ്ട് ചുറ്റും അവളെ നോക്കുകയാണ് കാശി.. """ "" എന്നാൽ അവന് പോലുമറിയാതെ ഇതെല്ലാം കണ്ടു ചിരിച്ചുകൊണ്ട് പാറു അവിടെത്തന്നെ ഉണ്ടായിരുന്നു...!!! "" രാവിലെ കുളിചിറങ്ങി മുടി തോർത്തുമ്പോൾ ആയിരുന്നു ഒരു വണ്ടിയുടെ ശബ്ദം പാറു കേട്ടത്..!! തോർത്തു വിരിച്ചിട്ട് ബാൽക്കണിയിൽ നിന്ന് താഴോട്ടു നോക്കിയപ്പോൾ കണ്ടു വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ദേവയെയും കാശിയെയും പിന്നെ അറിയാത്ത രണ്ടു മൂന്നു പേരെയും "" ദേവേട്ടൻ "" സന്തോഷത്തോടെ അതു പറഞ്ഞു കൊണ്ടവൾ താഴേക്ക് ഓടി.. കോണിപടികൾ പകുതി ഇറങ്ങിയപ്പോൾ ആണ് അവൾക്ക്‌ താൻ എടുത്ത തീരുമാനങ്ങളെ കുറിച്ച് ഓർമ വന്നത് എന്തോ ഓർത്തു ചിരിച്ചോകൊണ്ടവൾ അവർ കാണാതെ മാറി നിന്ന് അവരിരുവരെയും നോക്കി...!! അവർ ഉള്ളിലേക്കു വരുന്നത് കണ്ടതും അവൾ അവിടെ നിന്നും റൂമിലേക്കുതന്നെ ഓടികയറി..!! ________________ വരുന്ന വിവരം അറിയിക്കർന്നില്ലേ ദേവ എന്നാ കാർ അയച്ചേനെ..!!""

അവരെ നോക്കി വല്യച്ഛൻ പറഞ്ഞു പെട്ടന്ന് പോന്നതാ വല്യച്ഛാ വിളിക്കാൻ വിചാരിച്ചതാ പിന്നെ തോന്നി നേരെ ഇങ്ങോട്ടുപോരാന്ന്...!! മക്കൾ എല്ലാവരും റൂമിൽ പോയി കുളിയൊക്കെ കഴിഞ്ഞുവാ അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം.. "" അതും പറഞ്ഞു അമ്മാ അവരെ കൂട്ടി മുകളിലേക്ക് പോയി മുറിക്കൾ എല്ലാം കാണിച്ചു കൊടുത്തു.. തിരികെ പോകാൻ നിന്നതും ദേവ അമ്മയുടെ കയ്യിൽ പിടിച്ച് തന്റെ റൂമിലേക്ക് കൊണ്ടുവന്ന് അമ്മയെ ബെഡിൽ ഇരുത്തി ആ മടിയിൽ തലവച്ചു കിടന്നു "" കുറെ നേരം ഇരുവരും മുറിയിലിരുന്നു നിറഞ്ഞു വരുന്ന അമ്മയുടെ കണ്ണുകൾ കണ്ടതും അവന് വല്ലാത്ത കുറ്റബോധം തോന്നി "" "" സോറി അമ്മാ.. "" തലയിൽ തലോടികൊണ്ടിരിക്കുന്ന അമ്മയുടെ കൈ എടുത്ത് തന്റെ മുഖത്തോടു ചേർത്തുവച്ച് അവൻ പറഞ്ഞു...!! "" നിങ്ങൾ അച്ഛനും മകനും തമ്മിലുള്ള വഴക്കിനിടയിൽ ഈ അമ്മേ മറന്നോ നീ.. ഒന്ന് വിളിക്കുക കൂടി ചെയ്യില്ല എന്നിട്ട് ഇപ്പോ ഒരു സോറി..!! "" സങ്കടത്തോടെയും പരിഭവത്തോടെയുമായിരുന്നു അവർ അത് പറഞ്ഞത്..!! "" അതിനവൻ അമ്മയുടെ കൈ ചുണ്ടോട് ചേർത്തുവച്ച് ഒന്നുകൂടി സോറി പറഞ്ഞു..!! മ്മ് മതി കിടന്നത് എണീറ്റ് കുളിക്ക് അപ്പോഴേക്കും ഞാൻ പലഹാരം എടുത്തുവക്കാം "" അവനെ എഴുന്നേൽപ്പിച്ചു അത്രയും പറഞ്ഞു അവർ റൂമിൽനിന്നും താഴേക്കു പോയി..!! കുളിയെല്ലാം കഴിഞ്ഞ് മുറിയുടെ പുറത്തേക്കിറങ്ങിയ ദേവ കാണുന്നത് പാറുവിന്റെ മുറിക്കുചുറ്റും കറങ്ങി തിരിയുന്ന കാശിയെ ആണ്...!!

പാറുവിനെ ഇവിടെവിടെയും കാണാത്തത് അവനും ശ്രദ്ധിച്ചിരുന്നു അമ്മയോട് ചോദിക്കാം എന്നു കരുതി അവന് കാശിയെയും ബാക്കിയുള്ളവരെയും കൂട്ടി അടിയിലേക്ക് പോയി..!! ഭക്ഷണം വിളമ്പിയത്തും എല്ലാവരും ഒരുമിച്ചിരുന്നു ബാക്കിയുള്ളവരെ അമ്മക്കും മറ്റും പരിജയം പെടുത്തി കൊടുത്തു ദേവ കാശിയുടെ കണ്ണ് അപ്പോഴും പാറുവിനെ പ്രതീക്ഷിച്ച് ചുറ്റും ആയിരുന്നു വേറെ ആര് അത് കണ്ടില്ലെങ്കിലും ദേവക്ക് അത് മനസിലായിരുന്നു..!! "" അമ്മാ പാറു എവിടെ വന്നിട്ട് കണ്ടില്ലലോ "" ചുറ്റും നോക്കി കാശിയെ ഒന്നു ഇരുത്തി നോക്കികൊണ്ട് ദേവ ചോദിച്ചു..!! അപ്പോഴേക്കും ബാക്കിയുള്ളവരുടെ നോട്ടമെല്ലാം കാശിക്ക് നേരെ പോയിരുന്നു റിതിയും നാദിയും അർജുനു മെല്ലാം അവനെ ഒന്ന് ആക്കി ചിരിച്ചു.. അതിന് അവന്റെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ അമ്മയുടെ മറുപടിക്ക് കാതോർത്തു..!! ഇന്ന് ഒന്ന് കോളേജിൽ പോകണം എന്നു പറഞ്ഞിരുന്നു അവൾ നിങ്ങൾ വന്നപ്പോ കുളിക്കാർന്നു അറിഞ്ഞിട്ടുണ്ടാവില്ല..!! "" അതും പറഞ്ഞു അമ്മാ അവളെ വിളിച്ചു.. "" അല്ലാ ഇപ്പോ രണ്ടുമാസം വെക്കേഷൻ അല്ലെ അപ്പോ അവൾക് ക്ലാസ് ഉണ്ടോ..!! "" അമ്മയെ നോക്കി കാശി ചോദിച്ചു "" അവൾക് എന്തൊക്കെയോ നോട്ടും റെക്കോർഡും വക്കാൻ ഉണ്ടത്രേ അതിനു പോകുവാ ""

കുറച്ചു കഴിഞ്ഞതും ഇറങ്ങിവരുന്ന പാദസരത്തിന്റെ ശബ്‌ദം കേട്ടതും എല്ലാവരും അങ്ങോട്ടുനോക്കി കോണിപടികൾ ഓരോന്നും ഇറങ്ങിവരുന്ന പാറുവിനെ കാശി കണ്ണെടുക്കത്തെ നോക്കി ചുരിദാർ ആയിരുന്നു അവളുടെ വേഷം ഷാൾ ഇരു സൈഡിലുമായി പിൻ ചെയ്തു വച്ചിട്ടുണ്ട് മുടി ഇഴഎടുത്തു മുടഞ്ഞു പരത്തി ഇട്ടിട്ടുണ്ട് കണ്ണൊക്കെ നീട്ടി എഴുതി കുഞ്ഞുപൊട്ടും ചന്ദനകുറിയും ഒക്കെ ഇട്ട് ഭംഗിയോടെയായിരുന്നു അവളുടെ വരവ് കാശി ചെറുപുഞ്ചിരിയോടെ അവളെ നോക്കി ദേവയും.. എന്നാൽ അങ്ങോട്ടുവന്ന പാറു ദേവയെയും കാശിയെയും നോക്കിയില്ല ബാക്കിയുള്ളവരെ നോക്കി പുഞ്ചിരിച്ചു വേണിയോട് പോയി സംസാരിച്ചു..!! കാശിയാണെങ്കിൽ അവളിപ്പോ നോക്കും എന്നാ പ്രതീക്ഷയോടെ അവളെ നോക്കിയിരുന്നു ഒപ്പം ദേവയും...!! അവളുടെ ഈ പെരുമാറ്റം മറ്റുള്ളവരും ശ്രദ്ധിച്ചിരുന്നു..! അവളും അവരോടൊപ്പം കഴിക്കാൻ ഇരുന്നു ഭക്ഷണത്തിലേക്ക് മാത്രം ശ്രദ്ധകൊടുത്തു അവൾ പെട്ടന്ന് കഴിച്ചു..!!! പാറു... "" ഇടക്ക് ദേവ അവളെ നോക്കി വിളിച്ചെങ്കിലും അവൾ അവനെ നോക്കിയില്ല...!! അമ്മയും ഇതെല്ലാം കാണുന്നുണ്ടെങ്കിലും ഒന്നും പറഞ്ഞില്ല..!! അമ്മാ ഞാൻ എന്നാ ഇറങ്ങുവാ പെട്ടന്ന് പോയി വരാം..!!"" - പാറു അല്ല ഇപ്പോ ഇവിടുന്ന് ബസ്സ് ഇല്ലലോ പാറു എങ്ങനെ പോകാനാ "" അങ്ങോട്ടുവന്ന അച്ഛൻ അവളോട് ചോദിച്ചു "" ദേവടെ പഴയ വണ്ടി ഇവിടെ ഇല്ലേ ഞാൻ കൊണ്ടാക്കാം...!!"" പ്രതീക്ഷയോടെ അവളെ നോക്കി കാശി പറഞ്ഞു..!!

വേണ്ട..!! ഗൗതമേട്ടൻ വരാ പറഞ്ഞിട്ടുണ്ട് അച്ഛാ..!! ഏട്ടന് ടൗണിക്ക് പോണം പറഞ്ഞേർന്നു..!! "" കാശിയെ നോക്കാതെ അച്ഛനോട് പറഞ്ഞു അവൾ മുകളിലേക്ക് ബാഗ് എടുക്കാൻ പോയി അവൾ പോയതും അച്ഛനും അവിടെനിന്നും പോയി അമ്മാ അടുക്കളയിലേക്കും..!! "" അവളുടെ മറുപടി കേട്ടതും കാശിക്ക് വല്ലാത്ത നിരാശ തോന്നി.. കാശി ആരാടാ ഈ ഗൗതം..!! "" അവനെ ഒന്ന് ആക്കികൊണ്ട് റിതി ചോദിച്ചു.. അത് ഇവടെ അമ്മാവന്റെ സഹായിയായ മണിയേട്ടന്റെ മകനാ 😏 എന്തെ "" വല്യ താല്പര്യമില്ലാതെ കാശി പറഞ്ഞു ഒന്നുല്ലേ ഞാൻ കരുതി നീ പോയ ഗ്യാപ്പിൽ ലവൻ ഗോൾ അടിച്ചെന്ന് "" അവനെ കളിയാക്കി റിതി പറഞ്ഞു.. നീ പോടാ അവന്റെ ഒരു ഗോൾ 😬....!! അവനെ ദേഷ്യത്തോടെ നോക്കി കാശി എഴുന്നേറ്റു അവനു പിറകെ ബാക്കിയുള്ളവരും കുറച്ചു കഴിഞ്ഞതും പാറു ഇറങ്ങി വന്നു വേണിയോട് സംസാരിച്ചിരുന്നു അപ്പോഴേക്കും ഉമ്മറത്തേക്ക് ഒരു ബൈക്ക് വന്നു നിർത്തി ബൈക്കിലിരിക്കുന്ന ഗൗതം ദേവയെ കണ്ടതും ഇറങ്ങി അവനോട് സംസാരിച്ചു കാശിയെ നോക്കി ചിരിച്ചു കാശിയും അവനെ നോക്കി ആർക്കോവേണ്ടി ചിരിച്ചുകൊടുത്തു അപ്പോഴേക്കും പാറു ബാഗുമെടുത്തു ഇറങ്ങി അവന്റെ ബൈക്കിന്റെ പിന്നിൽ കയറി..!! അതുകൂടി കണ്ടതും കാശി ദേഷ്യത്തോടെ പല്ലുകടിച്ചു..!! അമ്മാ എന്നാ ഞാൻ പോയിവരാം പിന്നെ കണ്ണൻ എങ്ങാനും വന്നാൽ ഞാൻ പെട്ടന്ന് വരാം എന്നു പറയണേ..""" അതും പറഞ്ഞു അവൾ ഗൗതമിന്റെ ഒപ്പം കോളേജിലേക്ക് പോയി..!! ഓഹ്....!!😬 ആദ്യം ഒരു ഗൗതം പിന്നെ കണ്ണൻ... ഇനി ഈ കണ്ണൻ ഏതാണാവോ..!! എല്ലാംകൂടി എന്റെ കഞ്ഞികുടി മുട്ടിക്കുവോ ആരോടെന്നില്ലാതെ ദേഷ്യത്തോടെ പിറുപിറുത്ത് അവൻ ഉള്ളിലേക്ക് കയറി പോയി...!!!!....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story