നീ മാത്രം...💜: ഭാഗം 12

Neemathram

രചന: അപ്പു

എടാ റിതി ഈ സിറ്റുവേഷന് പറ്റിയ പാട്ട് ഏതാടാ "" അത് നിനക്കറിയില്ലേ അർജു ഞാൻ പാടിതരാം "" കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോകും അയ്യോ കാക്കച്ചി കൊത്തിപ്പോകും നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാൽ പോകും - നിന്റെ നോട്ടം തെറ്റിയാൽ പോകും "" ആഹാ ആരോ അറിഞ്ഞേഴുതിയ വരികൾ..!! "" - നാദി "" നിർത്തിനേടാ മതി എനിക്കിട്ട് താങ്ങിയത് 😬 മനുഷ്യൻ ഇവടെ പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ അവന്റെ ഒരു പാട്ട് 😬.. "" - കാശി നീ പോടാ ഞങ്ങൾ ഇനിയും പാടും ഒരു ആതിര അമ്മുസ് എന്നാ ഫേക്ക് ഐഡി ഉപയോഗിച്ച് ഇവനെ കൊറേ പറ്റിച്ചതല്ലേ ഇനി നീ കുറച്ചു വെള്ളം കുടിക്ക്...!!"" അവനെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് നാദി പറഞ്ഞു ഓഹോ അങ്ങനാണോ എന്നാലേ നിനക്കു ഇൻസ്റ്റയിൽ മെസ്സേജ് അയക്കുന്ന സ്വപ്ന സച്ചുസ് ഇല്ലേ അതും ഞാനാ 😬😬 ഇനി കുറച്ചുനേരം നീ കൂടി വെള്ളം കുടിക്ക്...!! എടാ ദ്രോഹി ചതിച്ചല്ലേ..!! "" അതും പറഞ്ഞു നാദി കാശിയെ അടിക്കാൻ വന്നു കാശി തിരിച്ചും പിന്നെ രണ്ടും ഉമ്മറത്തിരുന്ന് അടികൂടാൻ തുടങ്ങി ഒപ്പം അവരെ പ്രോത്സാഹിപ്പിച്ചു റിതിയും...!! കാശി..!! നാദി നിർത്ത്..!! എടാ മതി അടിയുണ്ടാക്കിത് ഇത് ഫ്ലാറ്റല്ല വീടാണ് ""

അവരെ പിന്തിരിപ്പിക്കാൻ എന്നാ പോലെ ദേവ പറഞ്ഞു പെട്ടന്നാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റും വിധം ചിലങ്കകളുടെ ശബ്ദം അവിടമാകെ ഉയർന്നത്..!! കാശിയും നദിയുമെല്ലാം അടിനിർത്തി പരസ്പരം നോക്കി..!! ദേവക്ക് വല്ലാത്തൊരു വെപ്രാളമായിരുന്നു അത് കേട്ടപ്പോൾ ചിലങ്കകേട്ടി മറ്റെല്ലാം മറന്ന് നൃത്തത്തിൽ ലയിച്ചു ചുവടുകൾ വയ്ക്കുന്ന അനന്തുവിന്റെ മുഖമായിരുന്നു മനസ്സുനിറയെ...!! അത് ചിലങ്കയുടെ ശബ്ദമല്ലേ..!! "" എന്തോ മനസിലായപോൽ ബാക്കിയുള്ളവരെ നോക്കി വേണി പറഞ്ഞു..!! മ്മ് അതെ നേരത്തെ കണ്ടില്ലേ കുറച്ചു കുട്ടികളെ അവരൊക്കേ ഇവിടെ ഡാൻസ് പഠിക്കാൻ വന്നതാ ദേവടെ അമ്മാ ഡാൻസ് ടീച്ചറാണ് ദാ ആ കാണുന്ന കെട്ടിടത്തിൽ ആണ് ഡാൻസ് ക്ലാസ്സ്‌ "" വീടിന്റെ വടക്കുവശത്തായി കാണുന്ന ഒരു കെട്ടിടത്തിലേക്ക് ചൂണ്ടി കാശി പറഞ്ഞു..!! ആണോ എന്നാ വാ നമ്മുക്കൊന്ന് പോയി നോക്കാം വീടും പരിസരവും എല്ലാം ഒന്ന് ചുറ്റിക്കാണാം "" ആവേശത്തോടെ അവരെ നോക്കി വേണി പറഞ്ഞു ഡാ ദേവ വാടാ നമ്മുക്ക് ഒന്ന് നടന്നിട്ടുവരാം.. "" അർജുൻ ഞാനില്ലടാ നിങ്ങൾ കാശിയെ കൂട്ടി പോയി വാ.. "" അവന്റെ മറുപടി കേട്ടതും അവനെ നിർബന്ധിക്കാതെ എല്ലാവരും അവിടെനിന്നും പോയി ദേവ ഇരുന്നിടത്തുനിന്നും എണീറ്റ് തൂണിൽ പിടിച്ച് അനന്തുവിന്റെ വീട്ടിലേക്ക് നോക്കി..!! ""

അവിടെ ആരും ഇല്ലേ താൻ വന്നത് അവൾ അറിഞ്ഞില്ലേ.. "" ഒട്ടേറെ സംശയങ്ങൾ അവന്റെ മനസിലൂടെ ആ നിമിഷം കടന്നു പോയി..!! കുറച്ചു കഴിഞ്ഞാതും പോയവരെല്ലാം തിരികെ വന്നു എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു അമ്മായി ഇപ്പോ ഡാൻസ് പഠിപ്പിക്കാർ ഇല്ലേ..!! "" അവർക്ക് കുടിക്കാൻ വെള്ളവുമായി വന്ന ദേവയുടെ അമ്മയെ നോക്കി കാശി ചോദിച്ചു "" ഇല്ലടാ ഞാൻ കുറെ ആയി നിർത്തിട്ട് പഴയപോലെ ഒന്നും വയ്യ മുട്ടുവേദന ഉണ്ട് ഇടക്കിടക്ക്..!! "" എന്നിട്ട് അമ്മാ എവിടേയും കാണിക്കാർ ഇല്ലേ..!! ഇടക്കിടക്ക് ഉണ്ടോ അമ്മേ നമ്മുക്ക് നല്ല ഒരു സ്പെഷ്യലിസ്റ്റ്നെ കാണിചാലോ "" ആവലാതിയോടെ ദേവ ചോദിച്ചു "" അത്രക്കൊന്നും ഇല്ലടാ ഡാൻസ് പഠിപ്പിക്കുമ്പോ അത് ബുദ്ധിമുട്ട് ആവും അതാ നിർത്തിയത് ഇവടെ അടുത്തുള്ള വൈദ്യനെ കാണിക്കുന്നുണ്ട് ഇപ്പോ "" അപ്പോ അമ്മായി ഇപ്പോ ആരാ അവിടെ ഡാൻസ് പഠിപ്പിക്കുന്നെ.. കുട്ടികൾക്കു മുന്നിൽ നിന്ന് കളിക്കുന്നത് കണ്ടു മുഖം ശ്രദ്ധിച്ചില്ല..!! ആരാ അത് പുറത്തുനിന്നു ടീച്ചർ വരുന്നുണ്ടോ ക്ലാസ്സ്‌ എടുക്കാൻ..!! ഏയ്യ് പുറത്തുനിന്നും ആരും അല്ലാ അത് നമ്മുടെ...!! "" അമ്മാ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ആരോ വാതിൽ കടന്ന് ഓടി വന്നിരുന്നു എല്ലാവരുടെയും ശ്രദ്ധ പെട്ടന്ന് അങ്ങോട്ടായി...!! * പാറുച്ചി....!! ""

പാറുവിനെയും വിളിച്ചു ഉള്ളിലേക്ക് ഓടി വന്ന കണ്ണൻ പരിചയമല്ലാത്ത മുഖങ്ങൾ കണ്ട് പെട്ടന്ന് നിന്നു "" സംശയത്തോടെ തന്നെ നോക്കുന്ന എല്ലാവരെയും കാണെ അവന് വല്ലാത്ത പേടിതോന്നി ചുറ്റും നോക്കി അവിടെ പാറുവിന്റെ അമ്മയെ കണ്ടതും ആ മുഖത്തു ചിരിവിടർന്നു..!! വാ കണ്ണാ..!!"" അവനെ നോക്കി അവർ വിളിച്ചു എന്നാൽ അമ്മയുടെ കണ്ണാ എന്ന വിളിയിൽ ഞെട്ടി നിൽക്കുകയാണ് കാശി "" ഈ കുഞ്ഞിക്കുട്ടിയാണോ കണ്ണൻ "" കാശി വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി "" ടീച്ചാമ്മേ..!! "" അതും വിളിച്ചുകൊണ്ടു അവൻ നേരെ അമ്മയുടെ അടുത്തേക്കൊടി.. അടുത്തെത്തിയതും അമ്മാ അവനെ വാരിയെടുത്തു എടുത്തതും അവൻ അവരെ നോക്കി ചിരിച്ചുകൊണ്ട് ചുറ്റുമുള്ളവരെ നോക്കാൻ തുടങ്ങി എല്ലാവരും അവനെ നോക്കാൻ തുടങ്ങിയതും അവൻ വേഗം അമ്മയെ ചുറ്റിപിടിച്ചിരുന്നു..!! "" പാതുച്ചി എത്തു കാണാല്ലലോ..!! പച്ചു വാന്നോ (പഠിക്കുവാണോ ) "" അമ്മയുടെ കയ്യിലിരുന്ന് ചുറ്റും പാറുവിനെ തിരഞ്ഞുകൊണ്ട് അവൻ ചോദിച്ചു അല്ലാലോ കണ്ണാ പാറു ഇവടെ ഇല്ലലോ കോളേജിൽ പോയിരിക്കുവാ..! കൊറച്ചു കഴിഞ്ഞ വരുട്ടോ..!! "" ആന്നോ എന്നാ കണ്ണാ ഇച്ചേച്ചിടെ അതുചിച്ചു പോകുവാ...!!"" ചുറ്റും ഉള്ളവരെ ഒന്നുകൂടി നോക്കി അമ്മയുടെ മേത്തുനിന്നും ഊർനിറങ്ങി അവൻ ആരെയും നോക്കാതെ പുറത്തേക്കോടി...!!..

ആരാ അമ്മേ ആ കുഞ്ഞു..!! ""അവന് ഓടിയ വഴിയേ നോക്കി ദേവ ചോദിച്ചു..!! അത്.. ആ...!! ഇച്ചേച്ചി...!! "" അമ്മ എന്തോ പറയാൻ തുടങ്ങിയതും പുറത്തുനിന്നു കണ്ണന്റെ കരച്ചിൽ ഉയർന്നതും ഒപ്പമായിരുന്നു..!! കരച്ചിൽ കേട്ടതും എല്ലാവരും പെട്ടന്ന് പുറത്തേക്കോടി..!! ആദ്യം പുറത്തെത്തിയ ദേവ കാണുന്നത് മിറ്റത്തു മണ്ണിൽ കമിഴ്ന്നടിച്ചു വീണു കിടക്കുന്ന കണ്ണനെ ആണ് ഉറക്കെ കരയുന്നുമുണ്ടവൻ ദേവ ഓടി മണ്ണിൽ നിന്നും അവനെ എടുത്തു അപ്പോഴും ഇച്ചേച്ചി എന്നുവിളിച്ച് വലിയവായിൽ കരയുകയാണ് അവൻ മുട്ടുപൊട്ടി ചോര ഒലിച്ചിറങ്ങുന്നുണ്ട് ആ കുഞ്ഞു ശരീരം വിറക്കുന്നുമുണ്ടായിരുന്നു ദേവ അവനെ ചേർത്തുപിടിച്ചു തൊള്ളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അവന്റെ കരച്ചിൽ കൂടിയതല്ലാതെ കുറഞ്ഞില്ല അമ്മയും ബാക്കിയെല്ലാവരും അവന്റെ അടുത്തുതന്നെ ഉണ്ടായിരുന്നു അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്.. """ കണ്ണാ...!! "" അടുത്തേക്ക് ഓടിയടുക്കുന്ന ചിലങ്കയുടെ ശബ്ദവും പരിചിതമായ സ്വരവും കേട്ടതും ദേവ പെട്ടന്ന് അവിടേക്ക് നോക്കി തനിക്കുനേരെ ഓടി വരുന്നവളെ കണ്ടതും ഹൃദയം പോലും നിലച്ചുപോകും എന്നുതോന്നി അവന് ഇത്രനേരം താൻ തിരഞ്ഞ മുഖം കാണാൻ കൊതിച്ച തന്റെ പെണ്ണ് "" അനന്തു ""

അറിയാതെ തന്നെ അവന്റെ നാവിൽനിന്നും ആ പേര് ഉയർന്നിരുന്നു അതുകേട്ടതും ബാക്കിയുള്ളവരും അത്ഭുത്തോടെ അങ്ങോട്ടുനോക്കി..!! എന്നാൽ അവളുടെ ശ്രദ്ധമുഴുവനും തന്റെ പേരും വിളിച്ചു കരയുന്ന കണ്ണനിൽ മാത്രമായിരുന്നു...!" കണ്ണാ കുഞ്ഞേ..!! ഒന്നും ഇല്ലടാ... "" അതും പറഞ്ഞവൾ ദേവയെ ശ്രദ്ധിക്കാതെ അവന്റെ കയ്യിൽനിന്നും കണ്ണനെ എടുത്തു "" "" ഇല്ലടാ കരയല്ലേ.. ഒന്നുല്ലാട്ടോ കരയല്ലേ കണ്ണാ "" ഓരോന്നു പറഞ്ഞവൾ ഇടുപ്പിൽ കുത്തിയ സരിതുമ്പുകൊണ്ട് അവന്റെ ദേഹത്തുള്ള പൊടികളെല്ലാം തൂത്തുകൊടുത്തു കണ്ണൻ വിതുമ്പി കരഞ്ഞുകൊണ്ട് അവൾക്ക് മുട്ടിലെ മുറി ചൂണ്ടികാണിച്ചു കൊടുത്തു അത് കണ്ടപ്പോൾ അവൾക്കും ആകെ വല്ലാതെയായി അവൾ കണ്ണന്റെ കണ്ണുകൾ തുടച്ചു മുറിയിൽ പതിയെ ഊതികൊടുത്തു "" അവന്റെ കരച്ചിൽ അപ്പോഴേക്കും നേർത്തു വന്നിരുന്നു ആ സമയമെല്ലാം അവരെതന്നെ നോക്കി നിൽക്കുകയായിരുന്നു

ദേവ ആ കൊച്ചുപെണ്ണിൽ നിന്നും അവൾക്കുണ്ടായ മാറ്റവും കണ്ണനെ ചേർത്തു പിടിച്ചിരിക്കുന്നതും അവൾക്ക് അവനോടുള്ള കരുതലും എല്ലാം അവൻ കണ്ണെടുക്കാതെ നോക്കികണ്ടു...!! ഞാൻ വെള്ളം എടുത്തിട്ടു വരാം അനന്തു മുറി ഒന്നും കഴുകാം...!! "" അവളെ നോക്കി പറഞ്ഞുകൊണ്ട് അമ്മാ ഉള്ളിലേക്കു പോയി അമ്മ പോയവഴിയേ നോക്കി തിരിഞ്ഞപ്പോൾ ആണ് അവൾ മറ്റുള്ളവരെ ശ്രദ്ധിക്കുന്നത് ഇതുവരെ കാണാത്ത പുതുമുഖങ്ങൾ കണ്ടതും അവൾ മനസിലാവാതെ നെറ്റി ചുളിച്ചു അവരെ നോക്കി പെട്ടന്നാണ് അവർക്കിടയിൽ പരിചിതയാ ഒരു മുഖം അവൾ കണ്ടത് കാശിയുടെ..!! പ്രതീക്ഷിക്കാതെ അവനെ കണ്ടതും അവളൊന്നു ഞെട്ടി പിന്നെ എന്തോ ഓർത്തപ്പോൽ അവൾ നേരെ നോക്കിയതും കണ്ടു തന്നെത്തന്നെ കണ്ണിമവെട്ടാതെ നോക്കിനിൽക്കുന്ന ദേവയെ...!!! ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story