നീ മാത്രം...💜: ഭാഗം 13

Neemathram

രചന: അപ്പു

പ്രതീക്ഷിക്കാതെ അവനെ കണ്ടതും അവളൊന്നു ഞെട്ടി പിന്നെ എന്തോ ഓർത്തപ്പോൽ അവൾ നേരെ നോക്കിയതും കണ്ടു തന്നെത്തന്നെ കണ്ണിമവെട്ടാതെ നോക്കിനിൽക്കുന്ന ദേവയെ...!!! ഉള്ളിലോടൊരു ആളാൽ കടന്നുപോയ പോലെ തോന്നി അവൾക്ക് കണ്ണനെ പിടിച്ചിരുന്ന കൈകളുടെ മുറുക്കം കൂടി അവനെത്തന്നെ നോക്കി നിൽക്കെ എന്തിലെന്നില്ലാതേ ആ കണ്ണുകൾ നിറഞ്ഞു പരസ്പരം ഒന്നും സംസാരിക്കാതെ നോട്ടം മാറ്റാതെ നിന്നു അവർ അവന്റെ മാറ്റവും നോക്കികാണുകയായിരുന്നു അവൾ പൊടിമീശകാരനിൽനിന്നും ഉറച്ച ശരീരവും താടിയും മീശയുമൊക്കെയായി അവനാകെ മാറിയ പോൽ തോന്നി അവൾക്ക് എന്തൊക്കെ സംസാരിക്കാനും ഓടിച്ചെന്നു ആ നെഞ്ചിലേക്കു ചേരാനും തോന്നുന്നുണ്ടെങ്കിലും ഒന്നിനും സാധിക്കുന്നില്ല വല്ലാത്തൊരു അകൽച്ച തങ്ങൾക്കിടയിൽ വന്നുവെന്നു തോന്നി അവൾക്ക്...!! ദാ മോളെ വെള്ളം "" വെള്ളവുമായി അമ്മ വന്നതും അനന്തു കണ്ണുകൾ തുടച്ചു കണ്ണനെ നോക്കി അമ്മാ കൊണ്ടുവന്ന വെള്ളം കൊണ്ട് മുറി കഴുകിക്കൊടുത്തു നീറ്റൽ കാരണം കണ്ണൻ വീണ്ടും കരച്ചിൽ തുടങ്ങി അവനെ ആശ്വസിപ്പിച്ചു മുരിവിൽ മരുന്നു വച്ചുകൊടുത്തു അവൾ

""" ഇന്നിനി ക്ലാസില്ലാട്ടോ നിങ്ങളൊക്കെ തൊഴുതിട്ടു വീട്ടിലേക്കു പൊക്കൊളു "" അവളെ നോക്കിനിൽക്കുന്ന ഡാൻസ് പഠിക്കാൻ വന്ന കുട്ടികളെ നോക്കി അവൾ പറഞ്ഞു അതുകേട്ടവർ അവിടെ നിന്നും പോയി..!! "" "" ടീച്ചറമ്മേ എന്നാ ഞാൻ ഇവനേം കൊണ്ട് വീട്ടിൽ പോകുവാ..!! " കണ്ണനെ തോളിലേക്കിട്ട് അവരെനോക്കി അത്രയും പറഞ്ഞു ദേവയെ നോക്കാതെ പെട്ടന്നു വേഗത്തിൽ തിരിഞ്ഞു നടന്നു അവൾ "" അവൾ പോയ വഴിയേ നോക്കി നിൽക്കാനേ ദേവക്കായുള്ളു അവളുടെ പ്രതികരണം അവന് ഉൾകൊള്ളാനെ പറ്റിയില്ല തന്നെ കാണുമ്പോൾ ഓടിയെടുത്തുന്നവളെ പ്രതീക്ഷിച്ചിരുന്നു അവൻ എന്നാൽ തന്നെയൊന്നു നോക്കുകകൂടി ചെയ്യാതെ അവൾ പോയതോർത്തു നെഞ്ചു പിടഞ്ഞു...!! അമ്മയൊഴികെ ബാക്കിയെല്ലാവർക്കും ദേവയുടെ മുഖത്തുനിന്നു തന്നെ അവന്റെ മനസു മനസിലായിരുന്നു ആരോടും സംസാരിക്കാതേ ഉമ്മറത്തിണ്ണയിൽ അവളുടെ വീട്ടിലേക്ക് നോക്കിയിരുന്നു അവൻ അപ്പോഴും ഉള്ളിൽ ഒരുപാട് ചോദ്യം നിറഞ്ഞു നിന്നിരുന്നു കണ്ണൻ ആരാണ് അവനും അവളും തമ്മിലുള്ള ബന്ധം..!! ഇനി അവളുടെ കുഞ്ഞവുമോ അവൻ..? ഒന്നും മനസിലാവാതെ ആരോടാ ചോദിക്കുക എന്നുപോലുമറിയാതെ ഇരുന്നു അവൻ കുറച്ചു കഴിഞ്ഞതും കോളേജിൽ പോയ പാറു വന്നു...

എല്ലാവരും ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു..! കാശിയെയും ദേവയെയും നോക്കാതെ ബാക്കിയുള്ളവർക്ക് ചിരിച്ചു കൊടുത്തു അവൾ ഉള്ളിലേക്ക് പോയി അവൾ പോയ വഴിയേ നോക്കിയിരുന്ന ദേവ പെട്ടന്നെന്തോ ഓർത്ത പോലെ അവൾക്കു പിന്നാലെ ഉള്ളിലേക്ക് പോയി ഒപ്പം കാശിയും പാറുവിനോട് കണ്ണനെ കുറിച്ചും മറ്റുമെല്ലാം ചോദിച്ചു അറിയാൻ വേണ്ടിയായിരുന്നു അവൻ അവൾക്കൊപ്പം ഉള്ളിലേക്കു കയറിയത്.. * അമ്മാ കണ്ണൻ വന്നില്ലേ...!! ഇന്നെന്താ ഡാൻസ് ക്ലാസ്സ്‌ നേരത്തെ വിട്ടോ..!! "" അടുക്കളയിൽ ജോലി ചെയ്യുന്ന അമ്മക്കരികിൽ പോയി പാറു ചോദിച്ചു..!! ആ അവൻ നിന്നെ ചോദിച്ചു വന്നിരുന്നു നീ കോളേജിൽ പോയി പറഞ്ഞതും തിരികെ അനന്തുന്റെ അടുത്ത് പൂവാ പറഞ്ഞു ഓടി ഉമ്മറത്ത് മിറ്റത്തു വീണു ചെക്കൻ.. കാലൊക്കെ മുറിഞ്ഞു മുട്ട് പൊട്ടി ആകെ കരഞ്ഞു ബഹളായിരുന്നു..!" പാവം അതിന് നല്ലോം വേദനിച്ചു തോന്നുന്നു...!! "" അവളെ നോക്കി "" ആണോ എന്നാ ഞാൻ ഒന്ന് പോയി നോക്കട്ടെ "" അതും പറഞ്ഞു ദൃതി പിടിച്ചു പോകാൻ നിന്ന അവൾ കണ്ടു വാതിൽക്കൽ നിൽക്കുന്ന ദേവയെയും കാശിയെയും..!! അവരെ ഒന്നു നോക്കി പിന്നെ പഴയപോലെ ഗൗരവത്തോടെ മുന്നോട്ടു നടന്നു അവൾ..!! പാറു നിക്ക് നീ അനന്തുവിന്റെ അവിടേക്കല്ലേ ഞാനും ഉണ്ട്..!!

വന്നിട്ട് അവിയച്ഛനേം ജനിമ്മേം ഒന്നും കണ്ടിട്ടില്ല..!!"" അതു കേട്ടതും പാറു വല്ലാത്തൊരു ഭാവത്തോടെ തിരിഞ്ഞു അവനെ നോക്കി അമ്മയും ഏകദേശം അതെ അവസ്ഥയിൽ ആയിരുന്നു പാറു അമ്മയെ ഒന്നു നോക്കി അവരും എന്തുപറയണം എന്നറിയാതെ നിൽക്കുകയാണ്..!! """ ജനിമ്മേം അവിയച്ഛനേം കാണണം അല്ലെ..!! മ്മ് വാ പോകാം..!! "" എന്തോ ഓർത്തപ്പോൽ അവൾ പറഞ്ഞു.. അത്ര നേരം മിണ്ടാതെ നിന്നവൾ പെട്ടന്ന് സംസാരിച്ചപ്പോൾ ദേവക്ക് പകുതി ആശ്വാസം തോന്നി ഇനി പാറു തന്നെ എല്ലാം പറഞ്ഞുതരും എന്നും അവനു തോന്നി..!! ബാക്കിയുള്ളവരോട് പറഞ്ഞു അവൾക്കു പിന്നാലെ അവരും അനന്തുവിന്റെ വീട്ടിലേക്ക് പോയി ഉമ്മറത്തേക്കു കടന്നതും പഴയ ഓരോ കാര്യങ്ങൾ അവന്റെ മാനസിലേക്ക് വന്നുകൊണ്ടിരിന്നു ..!! "" ഇതെന്താ നീ അങ്ങോട്ടു പോകുന്നേ.. "" വീടിന്റെ സൈഡിലേക്ക് പോകുന്നവളെ നോക്കി കാശി ചോദിച്ചു..!! "" ജനിമ്മേം അവിയച്ഛനേം കാണണ്ടേ വാ.. "" കാശി ചോദിച്ചതിന് ദേവയെ നോക്കി ഉത്തരം പറഞ്ഞു അവൾ മുന്നോട്ടു നടന്നു ഒന്നും മനസിലാവാതെ പരസ്പരം നോക്കി അവൾക്കു പിന്നാലെ അവരും പോയി "" ദാ ഇവിടെയാണ് അവിയച്ഛനും ജനിമ്മേം ഇപ്പോ ഉള്ളത്..!!"" വീടിന്റെ തെക്കു പടിഞ്ഞാറു വശത്തായുള്ള രണ്ടു സ്മൃതി മന്തിരങ്ങൾ ചൂണ്ടി അവൾ പറഞ്ഞു

"" ദേവ ഒരു നിമിഷം ഞെട്ടി അവളെ നോക്കി..!! എ.. എന്താ..!! എന്താ നീ പറഞ്ഞേ..!! ജാനിമ്മ അവിയച്ഛൻ ആവര്...!! "" ജാനിമ്മയും അവിയച്ഛനും ഇപ്പോ ജീവനോടെ ഇല്ല..!! അവരിപ്പോ ഉള്ളത് ദാ ഇവിടെയാ..!!"" അവൾ പറഞ്ഞത് കേട്ടതും ദേവ വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയ പോലെ തോന്നി അവന് ഒന്നും സംസാരിക്കൻ പറ്റാത്ത ഒന്നും ഉൾകൊള്ളാൻ പറ്റാത്തൊരവസ്ഥ കാശിയും ആകെ ഞെട്ടി നിൽക്കുകയാണ്..!! ചങ്കിനുള്ളിൽ ഒരു പിടപ്പ് തോന്നി അവന് എത്രയൊക്കെ നിയന്ത്രിക്കാൻ നോക്കിയിട്ടും പറ്റാതെ കണ്ണുകൾ നിറഞ്ഞു തന്റെ ജാനിമ്മ അവിയച്ഛൻ അവരെ കുറിച്ചുള്ള ഓർമകളും വാത്സല്യത്തോടെയുള്ള തലോടലുകളും അവനിലൂടെ കടന്നു പോയപോലെ തോന്നി അവന് കുറച്ചുനേരം നിന്നിടത്തുനിന്ന് അവൻ ഒന്നു അനങ്ങിയത് പോലുമില്ല പിന്നെ മുന്നോട്ടു നടന്നു അവരെ അടക്കം ചെയ്തിടത്ത് മുട്ടുകുത്തിയിരുന്നു അവൻ പതിയെ അവിടെ കൈകൾ ചേർത്തു നിശബ്ദമായി കരഞ്ഞു..!! എത്രയൊക്കെ കണ്ണുനീർ നിയന്ത്രിക്കാൻ നോക്കിയാലും ചിലനിമിഷം പ്രിയപ്പെട്ടവരുടെ വിയോഗത്തിനു മുന്നിൽ നമ്മളെല്ലാം തോറ്റുപോകും ദേവയും ആ അവസ്ഥയിൽ ആയിരുന്നു....!! അവന്റെ അവസ്ഥ കണ്ട് പാറുവിനും ആകെ വല്ലാതെയായി കാശി ഒന്നും മിണ്ടാതെ അടുത്തുതന്നെ ഉണ്ട്..!!

എന്നാൽ ഇതെല്ലാം റൂമിന്റെ ജനലിലൂടെ അനന്തുവും കാണുന്നുണ്ടായിരുന്നു...!! ഒരു തരം നിർവികാരത മാത്രമായിരുന്നു അവൾക്കപ്പോൾ...!! കുറച്ചു കഴിഞ്ഞതും ദേവ അവിടെ നിന്നും എഴുന്നേറ്റു കരഞ്ഞതിന്റെ അടയാളം പോൽ കണ്ണും മൂക്കുമെല്ലാം ചുവന്നിരുന്നു അവൻ നേരെ പാറുവിനരികിലേക്ക് പോയി..!! മോളെ എന്താ ഇവർക്ക് പറ്റിയെ എങ്ങനാ എന്റെ ജനിമ്മേം അവിയച്ഛനും....!! "" മുഴുമിപ്പിക്കാനാകാതെ അവൻ പാറുവിനെ നോക്കി അവൻ എല്ലാം അറിയണം എന്നു തോന്നിയതും പാറു എല്ലാം അവനോടു പറയാൻ തുടങ്ങി...!! നിങ്ങൾ അന്നു പോയതിനു ശേഷം ജാനിമ്മ വീണ്ടും ഗർഭിണിയായി..!! എല്ലാവർക്കും ഭയങ്കര പേടിയായിരുന്നു ഈ കുഞ്ഞിനെ കൂടി നഷ്ടപ്പെടുവോ എന്ന് പക്ഷെ പത്തുമാസത്തെ കാത്തിരിപ്പിനോടുവിൽ ആ കുഞ്ഞു പിറന്നു അവനാ കണ്ണൻ..!! കണ്ണനെ ഒരു കുഴപ്പവും കൂടാതെ തന്ന ദൈവം ജാനിമ്മയുടെ കാര്യത്തിൽ കനിവു കാണിച്ചില്ല കണ്ണൻ ജനിച്ചപ്പോൾ മുതൽ വൈകിയുള്ള പ്രസവവും രണ്ടു കുഞ്ഞുങ്ങളെ ഇതിനു മുന്നേ നഷ്ട്ടപെട്ടതും അതിന്റെയെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ആയിരുന്നു ജാനിമ്മക്ക് അവന് ജനിച്ചു ഒരു മാസം കഴിഞ്ഞതും ജാനിമ്മ പോയി..!! അതോടെ അവിയച്ഛനും ആകെ തകർന്നു ഒന്നും മിണ്ടാതെയായി ആകെ വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു സംസാരമില്ല ഭക്ഷണമില്ല ആർക്കോവേണ്ടി ജീവിക്കുന്ന പോലെ...!! ഒരു ദിവസം രാവിലെ ജനിമ്മയെ അടക്കം ചെയ്തിടത്ത് അവിയച്ഛൻ കുഴഞ്ഞു വീണു കിടക്കുന്നത് കണ്ടു അതോടെ അവിയച്ഛനും പോയി.....!!

"" ഏട്ടനെ അന്ന് അച്ഛനും അമ്മയമെല്ലാം മാറി മാറി വിളിച്ചു പക്ഷെ വാശിയായിരുന്നില്ലേ ഏട്ടനന്ന്.. ആരോടും സംസാരിക്കാൻ പോലും വയ്യ അതുകൊണ്ട് ഏട്ടൻ മാത്രം ഒന്നും അറിഞ്ഞില്ല ..!!"" അത്രയും പറഞ്ഞു പാറു ഉള്ളിലേക്ക് കണ്ണനെ കാണാൻ കയറിപ്പോയി അവൾ പറഞ്ഞതെല്ലാം കേട്ട് മറുതൊന്നു മിണ്ടാനാവാതെ ദേവ അവിടെ തൂണിനോട് ചേർന്നിരുന്നു...!! "" ________________ "" നോചിച്ചേ പാറുച്ചി മെലിയ വാവുവ.. "" കാലിലെ മുറിയിലേക്ക് ചൂണ്ടി മുറികെട്ടിയ വെള്ള തുണിയിൽ തൊട്ട് കുഞ്ഞിച്ചുണ്ടു പിളർത്തി കണ്ണൻ പറഞ്ഞു..!! "" സാരല്ലട്ടോ മുറിയൊക്കെ പെട്ടന്നു മാറും എന്നിട്ട് നമുക്ക് കളിക്കവേ...!!"" "" ഇച്ചിച്ചി പതഞ്ഞല്ലോ എനിച്ചു ഓതി കാച്ചാ ഒന്നു പത്തുലന്ന് വാവു വല്ലേ "" വീണ്ടും കാലിലേക്ക് ചൂണ്ടി ചുണ്ടുചുളുക്കി അവൻ അവളോട് പറഞ്ഞു ഇപ്പോ നമ്മുക്ക് ഇരുന്നു കളിക്കാം വാവു മാറിയ ഓടി കളിക്കട്ടോ...!! "" "" മ്മ് വാവു മാറിയ നമ്മക്ക് ഒച്ചു കളിച്ചട്ടോ പാറുച്ചി "" ആട ചെക്കാ..!!"" അവന്റെ കൈകളിൽ ചുണ്ടുചേർത്തവൾ പറഞ്ഞു

"" അവരെ തന്നെ നോക്കി ഒരു സൈഡിൽ അനന്തുവും ഉണ്ടായിരുന്നു കുറച്ചു കഴിഞ്ഞതും അങ്ങോട്ടേക്ക് ദേവ കയറിവന്നു അനന്തുവും പാറുവും അവന്റെ വരവ് ഒട്ടും പ്രതിഷിച്ചിരുന്നില്ല പരിജയമില്ലാത്തതിനാൽ ദേവയെ കണ്ടതും കണ്ണൻ പാറുവിനു പിന്നിലേക്ക് പതുങ്ങി..!! ഞ.. ഞാൻ ഒന്നും അറിഞ്ഞില്ല...!! ജാനിമ്മ അവിയച്ഛൻ.. ഞാൻ അറിഞ്ഞില്ല ...!! നിശബ്ദതയെ ഭേദ്ധിച്ചുകൊണ്ട് ദേവ അവളെ നോക്കി പറഞ്ഞു എന്നാൽ അനന്തു അപ്പോഴും അവനെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല....!! അവന് പതിയെ നടന്നു കണ്ണനടുത്തേക്കു ചെന്നു... അവന് വരുന്നത് കണ്ടതും പാറുവിന്റെ തോളിൽ മുഖമമർത്തി ഇറുക്കി പിടിച്ചു കിടന്നു കണ്ണൻ ദേവ പതിയെ അവന്റെ തലയിൽ തലോടി നെറുകിൽ ഒരു ഉമ്മകൊടുത്തു..!! പാറുവും കണ്ണനും ഒപ്പം ഉള്ളതുകൊണ്ട് അനന്തുവിനോട് ഒന്നു തുറന്നു സംസാരിക്കാൻ അവനു കഴിഞ്ഞില്ല കണ്ണനെ ഒന്നുകൂടി തലോടി അനന്തുവിനെ ഒന്നു നോക്കി പുറത്തേക്കു പോയി അവൻ...!! ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story