നീ മാത്രം...💜: ഭാഗം 14

Neemathram

രചന: അപ്പു

ചേച്ചിക്ക് ദേവേട്ടനോട് ദേഷ്യണോ...!! "" ദേവ പോയതും പാറു അനന്തുവിനോട് ചോദിച്ചു..!! "" അതിനവൾ പാറുവിനെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു ശേഷം ഒന്നും പറയാതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു...!!"" ദേഷ്യമാണോ തനിക്ക്...!! തന്റെ ശ്രീയേട്ടനോട് ദേഷ്യപെടാൻ തനിക്കാവുമോ.....!!"" അവൾ സ്വയം ഒന്നു ചോദിച്ചു..!! ദേഷ്യമാണോ അറിയില്ല പക്ഷേ പഴയ പോലെ ഒന്നും അടുക്കാൻ പറ്റുന്നില്ല ചിലപ്പോൾ താനേരെ ആ സാമിപ്യം കൊതിച്ച സമയത്തൊന്നും തന്റൊപ്പം ഇല്ലാത്തതിനാലാവം..!! സ്വയം ഉത്തരം കണ്ടെത്തി അവൾ ജനൽ പാളികൾക്കിടയിലൂടെ തന്റെ അച്ഛനെയും അമ്മയെയും അടക്കം ചെയ്തിടത്തേക്ക് നോക്കി നിന്നു..!! ________________ വീട്ടിൽ തിരികെയെത്തിയ ദേവ അധിക നേരവും റൂമിൽ തന്നെ ഓരോന്നു ചിന്തിച്ചിരിക്കുകയായിരുന്നു..!! പലതും ഉൾകൊള്ളാൻ ഉള്ള ശ്രമത്തിലായിരുന്നു അവൻ "" വാശിയായിരുന്നില്ലേ ഏട്ടനന്ന്.. ആരോടും സംസാരിക്കാൻ പോലും വയ്യ.. "" പാറു പറഞ്ഞ ആ വാക്കുകളിൽ കുടുങ്ങിയിരിക്കുകയായിരുന്നു അവന്റെ മനസ്സ്..!! അതെ വാശിയായിരുന്നു തനിക്ക് അവളെ നഷ്ട്ടപെടുത്തേണ്ടി വന്നതിലുള്ള വാശി എന്നിട്ടെന്തു നേടി...!! പ്രിയപ്പെട്ടവരുടെ വിയോഗം പോലും അറിയാൻ സാധിച്ചില്ല ഒറ്റക്കായി പോയിട്ടുണ്ടാവില്ലേ അവള്..!!

ഏതു ദുഃഖത്തിലും ചേർത്തുനിർത്തുന്ന തന്റെ സാനിധ്യം ആഗ്രഹിച്ചിട്ടുണ്ടാവില്ലേ അവള്..!!"" എത്ര ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാവും...!! എത്രയൊക്കെ ദുഃഖം ഉള്ളിലൊളിപ്പിച്ചിട്ടുണ്ടാവും....!! വേണ്ടപ്പെട്ടവർ ആരൊക്കെ അടുത്തുണ്ടെന്നു പറഞ്ഞാലും തന്നെ പോലെയാവില്ലലോ അവൾക്കാരും മഹിപോലും...!!"" വേണ്ടായിരുന്നു ഒന്നും...!! ജോലിയായി ഉയർന്ന നിലയിൽ എത്തിയെങ്കിലും സമാധാനത്തോടെ ഒന്നുറങ്ങിയിട്ട് വർഷങ്ങളായി...!! ഓരോന്നോർക്കേ അവനു വല്ലാത്ത കുറ്റബോധം തോന്നി..!! പെട്ടന്നാണ് പുറത്തുനിന്നും കണ്ണന്റെ ചിണുങ്ങികൊണ്ടുള്ള കരച്ചിലും അതിനു പുറകെ അനന്തുവിന്റെ പാട്ടും കേട്ടത് അവന് റൂമിൽ നിന്നും ഇറങ്ങി നേരെ ബാൽക്കാണിയിലേക്ക് പോയി അവളുടെ വീട്ടിലേക്ക് നോക്കി കൈവരിയിൽ ഇരുന്നു...!! * ഉറക്കം വന്നു ചിണുങ്ങുന്ന കണ്ണനെ തോളിലിട്ട് ഉമ്മറത്തുകൂടി നടക്കുകയാണ് അനന്തു ഒപ്പം പാട്ടുപാടി കൊട്ടി ഉറക്കാനും ശ്രമിക്കുന്നുണ്ട്...!!"" 🎶"" ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരം കരയുന്ന പൈതൽ പോലെ കരളിന്റെ തീരാദാഹം കനൽത്തുമ്പി പാടും പാട്ടിൽ കടം തീരുമോ.... തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ""" 🎶 ________________

രാവിലെ കുളികഴിഞ്ഞു തലയിൽ തോർത്തും ചുറ്റി കോണിപടികൾ ഇറങ്ങിവരുകയാണ് പാറു. പെട്ടന്നാണ് ആരോ അവളുടെ കയ്യിൽ പിടിച്ചു അടുത്ത ചുമരിനോട് ചേർത്തു നിർത്തിയത് പെട്ടന്നുള്ള പ്രവൃത്തിയിൽ പാറു ആകെ ഞെട്ടിയിരുന്നു എന്താണ് നടന്നതെന്ന് മനസിലാവാതെ അവൾ മുഖമുയർത്തി നോക്കിയതും കണ്ടു തന്റെ കയ്യിൽ മുറുകെ പിടിച്ച് തന്നെത്തന്നെ നോക്കി നിൽക്കുന്ന കാശിയെ..!! അത്രയും അടുത്ത് അവനെ കണ്ടപ്പോൾ അവളൊന്നു പതറിയെങ്കിലും പെട്ടന്നു തന്നെ അതൊരു ദേഷ്യത്തിലേക്ക്‌ മാറിയിരുന്നു..!! "" കാശിയേട്ട എന്തായിത് കൈവിട്...!!"" "" ഓ അപ്പോ നിനക്കെന്റെ പേരൊക്കെ ഓർമ്മയുണ്ടല്ലേ...!! എന്നിട്ടാണോ ഇത്രനേരമായിട്ട് എന്നെ ഒന്ന് നോക്കുക പോലും ചെയ്യത്ത് മ്മ്..."" "" എനിക്കിപ്പോ അതിന്റെ ആവശ്യം ഇല്ല..!! സംസാരിക്കാൻ താല്പര്യവും ഇല്ല എന്നെ വിട് എനിക്ക് പോണം.. "" അവന്റെ കൈ വിടുവിക്കാൻ നോക്കി ദേഷ്യത്തോടെ പാറു പറഞ്ഞു..!! "" അതെന്താ എന്നോട് സംസാരിക്കാൻ നിനക്ക് താല്പര്യം ഇല്ലാത്ത് നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ പാറു... "" ദേഷ്യത്തോടെയുള്ള അവളുടെ സംസാരം കേട്ട് മയത്തിൽ അവളോട്‌ കാശി ചോദിച്ചു "" ദേഷ്യം വന്നിട്ട്...!! ഇപ്പൊ എന്റെ കയ്യിന്ന് വിട്.. """

"" ബാക്കിയുള്ളവരോട് നീ സംസാരിക്കുന്നുണ്ടല്ലോ എന്റെ ഫ്രണ്ട്സിനോട് വരെ നല്ല ചിരിയും സംസാരവും എന്നെയാണേൽ ആദ്യമായിട്ട് കണ്ട പോലെയും..!!""" കാശിക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു....!! ഹാ ഞാൻ എനിക്ക് ഇഷ്ട്ടമുള്ളവരോട് ചിരിക്കും സംസാരിക്കും...........!!"" "" അപ്പോ നിനക്കെന്നെ ഇഷ്ട്ടമല്ലാണ്ടായോ പാറു...!!"" എനിക്കാ...! മോളെ പാറു...!!"" പാറു പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അമ്മ അങ്ങോട്ട് കയറിവന്നു അതുകണ്ടതും കാശി വേഗം കൈവിട്ട് പിന്നിലേക്ക് മാറി നിന്നു അമ്മ വന്നതും പാറു അമ്മയെ നോക്കാതെ പെട്ടന്ന് അടുക്കളയിലേക്ക് പോയി "" നിങ്ങളുടെ പിണക്കം ഇതുവരെ തീർന്നിലെ..!!"" അവള് പോയ വഴിയേ നോക്കി നിൽക്കുന്ന കാശിയോട് അമ്മ ചോദിച്ചു "" എവിടന്ന്...!! അവളെഞ്ഞോടും ദേവയോടും ഒന്നും സംസാരിക്കുന്നില്ലമ്മായി...!! വല്ലാത്ത ദേഷ്യം ആണ് ഞങ്ങളോട് അവൾക്ക്.....!!'"""അവരോട് അത്രയും പറഞ്ഞു കാശി നേരെ ഉമ്മറത്തേക്ക് പോയി * "" നിന്റെ മുഖത്തെന്താ കടുന്നൽ കുത്തിയോ വീർത്തിരിപ്പുണ്ടല്ലോ..!!"" ഉമ്മറത്തു ദേഷ്യത്തോടെ ഇരിക്കുന്ന കാശിയെ നോക്കി റിതി പറഞ്ഞു..!" "" ദെ റിതി എന്റെ മൂഡ്‌ തീരെ ശരിയല്ല നീ മിണ്ടാതെ പോക്കേ...!!"" "" എന്താടാ പ്രശ്നം എന്തുപറ്റി...!!"" ദേഷ്യത്തോടെ ഇരിക്കുന്ന കാശിയെ നോക്കി ദേവ ചോദിച്ചു..!! "" നിന്റെ പെങ്ങൾക്ക് ഒടുക്കത്തെ ജാഡ മിണ്ടാൻ വയ്യ നോക്കാൻ വയ്യ ചിരിക്കാൻ വയ്യ സംസാരിക്കാൻ ചെന്നപ്പോ വല്ലാത്ത ദേഷ്യവും..!!"""

"" അതാണോ...!! നീ വാ ഞാൻ സംസാരിക്കാം അവളോട്...!!"" ഇരുന്നിടത്തു നിന്നും എഴുന്നേറ്റു ദേവ പറഞ്ഞു .. "" "" വേണ്ടടാ ഇപ്പോ ചെന്ന അവള് വീണ്ടും ദേഷ്യത്തിൽ തന്നവും നമ്മൾ ഇത്രദിവസം വരാത്തതിൽ ഉള്ള ദേഷ്യാവ ഇത് അത് മാറിക്കോളും..!!"" "" അത് അറിയാഞ്ഞിട്ടല്ല നീ വാ ഞാൻ ഒന്ന് സംസാരിക്കട്ടെ അവളോട്....!! "" അതും പറഞ്ഞു ദേവ കാശിയെയും കൂട്ടി നേരെ അടുക്കളയിലേക്ക് നടന്നു..!! ________________ "" പാറു എന്താ നിന്റെ ഉദ്ദേശം നീ എന്താ കാശിയോടും ദേവയോടും മിണ്ടാത്ത് ഞാൻ ഒന്നും കാണുന്നില്ല വിചാരിക്കണ്ട നീ...!""" "" അമ്മ വേറെ എന്തേലും പറ അവരെ കുറിച്ചൊന്നും എനിക്ക് കേക്കണ്ട...!!"" കേൾക്കണ്ടന്നോ ദേവ നിന്റെ ഏട്ടനാണ് കാശി പിന്നെ ആരാന്ന് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലലോ കുറച്ചൂടി കഴിഞ്ഞ നിങ്ങൾ രണ്ടിനേം പിടിച്ച് കെട്ടിക്കേണ്ടതാ അത് ഓർത്തോ നീ..!! അമ്മേ അതിന് ഞാ...!!"" പാറു എന്തോ പറയാൻ തുടങ്ങുമ്പോഴാണ് അവൾ അങ്ങോട്ടു വരുന്ന കാശിയേയും ദേവയെയും കണ്ടത് അവരെ കണ്ടതും പെട്ടന്നെന്തോ മനസ്സിൽ ഓർത്തു അവൾ അവർ വരുന്നത് അറിയാത്ത പോലെ അമ്മയോട് സംസാരിക്കാൻ തുടങ്ങി... "" അമ്മാ ദേവേട്ടൻ എന്റെ ഏട്ടനാണെന്നും കാശിയേട്ടൻ എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളാണെന്നും ഉള്ള ഓർമ എനിക്ക് മാത്രം ഉണ്ടായിട്ട് കാര്യമില്ല അവർക്ക് കൂടി ആ ചിന്ത വേണം..!! "" "" അവർക്ക് അതൊക്കെ ഉണ്ട് നിനക്കാ ഇല്ലത്തു...!!""

"" ഓഹ് അവർക്കത് ഉണ്ടായതു കൊണ്ടാണല്ലോ ഇത്രകാലമായും ഒന്നു കാണാൻ വരിക കൂടി ചെയ്യഞ്ഞത് അത് പോട്ടെ ഒറു ഫോൺ കാൾ എങ്കിലും എനിക്ക് ചെയ്യർന്നില്ലേ അവർക്ക് ചെയ്തോ ഇല്ലലോ ഇവിടെ വന്നപ്പോഴാണോ രണ്ടിനും എന്റെ ഓർമ ഉണ്ടായത്...!! "" "" പാറു നീ.."" അമ്മ ഒന്നും പറയണ്ട അമ്മക്ക് മുട്ടിനു വയ്യതായപ്പോൾ ഒരു മകനും ഇവിടെ ഉണ്ടായിരുന്നില്ലലോ എത്ര ദിവസം ഞാനും അമ്മേം അച്ഛനും ആശുപത്രിയിൽ പോയി.. അന്നൊക്കെ ഈ ഏട്ടൻ എവിടായിരുന്നു..!! അമ്മക്ക് ഓർമ ഇല്ലേ കോളേജിൽ പോകുമ്പോ എന്നെ ശല്യം ചെയ്യുന്ന ഒരുത്തനെ കുറിച്ച് ഞാൻ പറഞ്ഞത് ശല്യം സഹിക്കാൻ വയ്യാതാ ഞാൻ അച്ഛനോട് പറഞ്ഞത് അച്ഛന് ചെന്ന് അവനോട് പറഞ്ഞിട്ടും അവനൊരു കൂസലും ഇല്ല അവസാനം എന്റെ കൂട്ടുകാരിയുടെ ഏട്ടൻ പോയി രണ്ടു കൊടുത്തപ്പോഴാ ആ ശല്യം ഒഴിഞ്ഞത്...!! എനിക്കൊരു ആവശ്യം വന്നപ്പോഴൊന്നും ദേവേട്ടനും കാശിയേട്ടനും ഇവടെ ഉണ്ടായിട്ടില്ല...!! സ്വന്തമായി ഇവരൊക്കെ ഉണ്ടായിട്ടും കൂട്ടുകാരിയുടെ ഏട്ടൻ വേണ്ടി വന്നു അന്നെനിക്ക്.....!! "" അത്രയും പറഞ്ഞു പാറു ഇടകണ്ണിട്ട് വാതിൽക്കലേക്ക് നോക്കി എല്ലാം കേട്ടുകൊണ്ട് കാശിയും ദേവയും അവിടത്തന്നെ നിക്കുന്നുണ്ട് അവൾ പിന്നെയും പറഞ്ഞു തുടങ്ങി.. "" എന്നെ കുറിച്ച് ഇത്രയും കാലം തിരക്കാത്ത അവരെ കുറിച്ച് എനിക്കും ഓർക്കണ്ട കാര്യം ഇല്ലമ്മേ..!! പിന്നെ അമ്മയും അവരോട് അധികം അടുക്കാതിരിക്കുകയാ നല്ലത്..!!

ഇപ്പോ തന്നെ പൂജയുടെ കാര്യം പറഞ്ഞു നിർബന്ധിച്ചിട്ടല്ലേ അവർ വന്നത് അല്ലാതെ നമ്മളെ കാണാൻ ഒന്നും അല്ലാല്ലോ..!! ഈ പൂജ കഴിഞ്ഞൽ അവര് അവരുടെ പാടും നോക്കി പൂവും..!!" ദേവട്ടനൊക്കെ ഇനി തിരികെ വരുവോന്ന് തന്നെ ആർക്കറിയാം..!! പിന്നെ കാശിയേട്ടൻ..!! ഇത്രേം കാലം എന്നെ കാണാതെ അങ്ങേര് ജീവിച്ചില്ലേ ഇവിടുന്ന് പോയാലും അങ്ങനെ അങ്ങ് ജീവിച്ചോളും...!!""" അത്രയും പറഞ്ഞു പാറു ഗ്ലാസിലേക്ക് ചായയെടുത്തു കുടിക്കാൻ തുടങ്ങി..!!"" അമ്മയാണെങ്കിൽ ഒന്നും മിണ്ടാതെ വാതിൽക്കലേക്ക് തന്നെ നോക്കി നിന്നു..!! "" ഹൗച്ച്...!! എന്തിനാ അമ്മേ എന്റെ കയ്യിൽ തല്ലിയെ...!!"" ചായ കുടിക്കുന്നതിനിടയിൽ പ്രതീക്ഷിക്കാതെ അമ്മയിൽ നിന്ന് കയ്യിലേക്ക് തല്ലു കിട്ടിയയും ചായഗ്ലാസ്‌ തിരികെ വച്ച് അടികിട്ടിയിടത് ഉഴിഞ്ഞു പാറു ചോദിച്ചു...!! """ എന്തിനാണെന്നോ നീ എന്തൊക്കെയാ ഇത്ര നേരം ഇവിടിരുന്ന് പറഞ്ഞെ..!! എന്റെ മക്കള് ഒക്കെ കേട്ടു നിൽക്കുവായിരുന്നു അവർക്കെന്ത് വിഷമായിട്ടുണ്ടാവും കുറച്ചു കൂടുന്നുണ്ട് പാറു നിനക്ക്..!! "" ഹേ അപ്പോ അവര് പോയോ.. "" വാതിൽകലേക്ക് നോക്കി പാറു പറഞ്ഞു ശേഷം അമ്മയെ നോക്കി ചിരിച്ചു..!!"" ഈ...😁 !! അവരവിടെ നിൽക്കുന്നത് ഞാൻ കണ്ടായിരുന്നു അവര് കേൾക്കാൻ വേണ്ടി തന്നെയാ ഇത്രയും പറഞ്ഞത് 😌..!! "" അപ്പോ മനഃപൂർവം ആണല്ലെ അവരെ വിഷമിപ്പിച്ചേ...!!"" "" എന്റെ പൊന്നമ്മേ അമ്മക്ക്‌ ആഗ്രഹം ഇല്ലേ ദേവേട്ടൻ ഇവടെ തന്നെ നിൽക്കണം എന്ന് ഇല്ലേ..? ""

"" അതുണ്ട്.. "" ആ അതിനു വേണ്ടിയാ ഞാൻ ഇത്രയും ഡൈലോഗ് അടിച്ചത് ഇതിൽ എന്തായാലും അവർ വീഴും ഇനി പെട്ടനൊന്നും അവർ ഇവിടുന്ന് പോവില്ല..!! നമ്മൾ കൊറേ വിഷമിച്ചതല്ലേ അത് അവരുകൂടി ഒന്ന് മനസിലാക്കട്ടെ...!!''' അത്രയും പറഞ്ഞു ചിരിച്ചുകൊണ്ട് പാറു അവിടെ നിന്നും പോയി...!!"" * അവിടെ നിന്നും പാറു നേരെ പോയത് കണ്ണന്റെ അടുത്തേക്കായിരുന്നു അവനോടൊപ്പം കുറെ നേരം ചിലവഴിച്ചു അവൾ തിരികെ വന്നു ദേവയെ ഉമ്മറത്തു കണ്ടെങ്കിലും ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്ക് പോയി...!!"" റൂമിൽ കയറി വാതിലടച്ചു തിരിഞ്ഞതും പാറു കണ്ടു ബെഡിൽ ഇരിക്കുന്ന കാശിയെ..!! കാശി അവളെ കണ്ടതും കാറ്റുപോലെ അവൾക്കടുത്തു വന്നു ഇറുക്കെ കെട്ടിപിടിച്ചു"" പാറു ഒന്നു ഞെട്ടിയെങ്കിലും പിന്നെ അവനെ തന്നിൽ നിന്നും മാറ്റാൻ നോക്കി.. പക്ഷേ കാശി അവളെ വിടാതെ നെഞ്ചോടു ചേർത്തു ഇറുക്കെ കെട്ടിപിടിച്ചു അവളുടെ ഷോൾഡറിൽ മുഖമമർത്തി നിന്നു...!! കാശിയേട്ട വിട്..!!"" പെട്ടന്നുള്ള അവന്റെ പ്രവൃത്തിയിൽ ഒന്നു വിറച്ചുപോയ പാറു അവനോട് പറഞ്ഞു..!! മ്മ്ഹ്ഹ്..!! "" ഇല്ലെന്ന തരത്തിലുള്ള ഒരു മൂളൽ മാത്രമായിരുന്നു അവന്റെ മറുപടി..!!"" "" കാശിയേട്ട.. വി.. സോറി...!!""

പാറു എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ കാശിയുടെ ശബ്‌ദം അവളുടെ ചെവിയിൽ പതിഞ്ഞിരുന്നു...!!""" കുറച്ചു നേരം അങ്ങനെ നിന്ന അവൻ പിന്നെ ഷോൾഡറിൽ നിന്നും മുഖമുയതി അവളുടെ മുഖം അവന്റെ നെഞ്ചോടു ചേർത്തു വച്ചു അവളെ നോക്കി...!! "" നീയെന്താ പറഞ്ഞെ... "" ഇത്രേം കാലം നിന്നെ കാണാതെ ഞാൻ ജീവിച്ചില്ലേ ഇവിടുന്ന് പോയാലും അങ്ങനെ അങ്ങ് ജീവിച്ചോളും എന്ന് ലെ...!!"" "" ഇത്രകാലം നിന്നെ കാണാതെ ജീവിച്ചതെങ്ങനെ ആണെന്ന് എനിക്കെ അറിയൂ പാറു.... നിനക്കൊന്നും അത് പറഞ്ഞ മനസിലാവില്ല....!! ഇനി ഞാൻ എങ്ങോട്ടും പോകുന്നില്ല..!! നിന്നെക്കാൾ വലുതല്ല എനിക്കൊന്നും.."" അത്രയും പറഞ്ഞു അവളെ ഒന്നുകൂടി ചേർത്തു നിർത്തി അവളുടെ നെറ്റിയിലും കവിളിലും ഉമ്മവച്ച് അവൻ റൂമിൽ നിന്നും ഇറങ്ങി പോയി...!! കുറച്ചുനേരം നിന്നിടത്തുനിന്ന് അനങ്ങിയില്ല പാറു പിന്നെ എന്തോ ഓർത്തപ്പോൽ അവളുടെ ചൂണ്ടി ഒരു പുഞ്ചിരി വിരിഞ്ഞു "" അത്ര പെട്ടനൊന്നും ഞാൻ ക്ഷമിച്ചു തരില്ല കാശിയേട്ട നിങ്ങൾ കുറച്ചൂടി പിന്നാലെ നടക്ക്... "" അവൻ ചുബിച്ച കവിളിൽ കൈകൾ ചേർത്തു പുഞ്ചിരിച്ചുകൊണ്ടവൾ ഓർത്തു..!!"" ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story