നീ മാത്രം...💜: ഭാഗം 16

Neemathram

രചന: അപ്പു

മഹി...!!"" വീണ്ടും പ്രതീക്ഷിക്കാതെ അവനെ കണ്ടതും ഞെട്ടലിനെക്കാൾ ഉപരി വേദനയായിരുന്നു ദേവയുടെ മനസു നിറയെ വീണ്ടും അനന്തുവിനെ നഷ്ടപ്പെടാൻ പോകുന്നു എന്ന ചിന്ത അവന്റെ മനസ്സിനെ മൂടി മഹിയും അപ്പോഴായിരുന്നു അവനെ കണ്ടത് അവന്റെ മുഖത്ത് ഞെട്ടലും പരിഭ്രാമാവും നിറഞ്ഞു ഉള്ളിലെ വേദന മറച്ചു വച്ചുകൊണ്ട് ദേവ അവനരികിൽ പോയി കുറെകാലങ്ങൾക്ക് ശേഷം കണ്ടതിനാൽ തന്നെ അവനടുത്തു ചെന്ന് കെട്ടിപിടിച്ചു ശേഷം അവനരികിൽ ഇരുന്നു "" എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന കാശിക്ക് വല്ലാത്ത ദേഷ്യം വന്നിരുന്നു പലതും വിളിച്ചുപറയാൻ അവന് തോന്നുന്നുണ്ടെങ്കിലും പാറുവും അമ്മയും ഉള്ളത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി കാശി നിന്നു..."" "" നിനക്ക് സുഖല്ലേടാ നീയിപ്പോ എന്താ ചെയ്യുന്നേ.. "" "" ഞാൻ ഞാനിപ്പോ എറണാകുളത്ത് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആണ്..!!"" "" ഹാ..!! പിന്നെ എന്തൊക്കെ.. നന്ദച്ഛനും അമ്മയ്ക്കും മാളുനൊക്കെ സുഖല്ലേ ഞാൻ അങ്ങോട്ടൊക്കെ വരുന്നുണ്ട് ഒരുദിവസം... "" "" ഹാടാ അവർക്ക് കൊഴപ്പൊന്നും ഇല്ല..!!"" "" പിന്നെ ജോലിയൊക്കെ എങ്ങനെ പോകുന്നു നിന്റെ വിശേഷങ്ങൾ പറ..!!"" മഹിയോടൊട്ടും മുഷിപ്പ് കാണിക്കാതെ പഴയ തന്നെയായിരുന്നു ദേവയുടെ സംസാരം ""

വലിയൊരു വിശേഷം പറയാനും നമ്മളെ ഒക്കെ ക്ഷണിക്കാനും ആണ് അവനിപ്പോ വന്നിരിക്കുന്നെ അതെന്താണെന് ചോദിക്ക് ദേവ....!!"" മഹിയോട് ചോദിച്ചതിന് ഉത്തരം പറഞ്ഞത് കാശിയായിരുന്നു എന്ത് വിശേഷം...!!"" കാര്യം മനസിലാവാതെ ദേവ നെറ്റിചുളിച്ചു കാശിയെയും മഹിയെയും നോക്കി അപ്പോഴേക്കും അമ്മ ഉള്ളിലേക്ക് പോയിരുന്നു...!!"" "" വിശേഷം എന്താന്ന് പറഞ്ഞു കൊടുക്ക് മഹി... "" വാതിൽക്കൽ ഇരുകൈകളും കെട്ടി മഹിയെ പുച്ഛിച്ചു നോക്കികൊണ്ട് കാശി പറഞ്ഞു..!!"" "" എന്താടാ..!!"" "" ആ അത്.. ദേവ വരുന്ന ഞായറാഴ്ച എന്റെ വിവാഹം നിശ്ചയം ആണ്...!!""" അവന്റെ മുഖത്തു നോക്കാതെയായിരുന്നു മഹി പറഞ്ഞത്....!!"" അതു കേട്ടതും ദേവയൊന്നു ഞെട്ടി നെഞ്ചിലൊരു പിടപ്പ് തോന്നി അവന് എന്നാൽ അതൊന്നും പുറത്തുകാണിക്കാതെ മഹിയെ നോക്കി ചെറുതായോന്നു പുഞ്ചിരിച്ചു..!!"" "" ആണോ..!!"" പെട്ടന്ന് തീരുമാനിച്ചതാണോടാ ഇവിടാരും പറഞ്ഞുകെട്ടില്ല..!!"" ദാ ഇപ്പോകൂടി അനന്തുനെ കണ്ടേ ഉള്ളു അവളും ഒന്നും പറഞ്ഞില്ല..!!"" ചെറിയൊരു ദുഃഖത്തോടെ ദേവ പറഞ്ഞു "" അതിന് അനന്തു എന്ത് പറയാനാ ദേവ..!!"" ഇവന്റെ നിശ്ചയം നടക്കാൻ പോകുന്നത് അവളുമായിട്ടല്ലല്ലോ അല്ലെ മഹി..!! അല്ലാ അനന്തു അറിഞ്ഞിട്ടാണോ ഇതൊക്ക...!!""

മഹിയെ നോക്കി പുച്ഛിച്ചുകൊണ്ട് കാശി പറഞ്ഞതും ദേവ വീണ്ടുമൊന്നു ഞെട്ടി..!!"" അനന്തു അല്ലന്നോ...!!"" പിന്നെ.. പിന്നെ ആരാ മഹി..!!"" ഒന്നും മനസിലാവാതെ മഹിയെ തന്നെ ഉറ്റു നോക്കികൊണ്ട് ദേവ ചോദിച്ചു..!! ആ.. അത് എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന കുട്ടിയാ...!!"" ദേവയുടെ നോട്ടത്തെ നേരിടാൻ കഴിയാതെ തല താഴ്ത്തി കൊണ്ടായിരുന്നു മഹി പറഞ്ഞത്..!!'" കേട്ടതിന്റെ ഞെട്ടൽ വിട്ടുമറിയതും ദേവക്ക് വല്ലാത്ത ദേഷ്യം വന്നു അവന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു മഹിയെ ഉറ്റു നോക്കി.. "" നിന്റെ കൂടെ കമ്പനിയിൽ ഉള്ള കുട്ടിയെന്നോ അപ്പോ അനന്തു..!!"" അവളോ.. നീ സ്നേഹിച്ചത് അവളെ അല്ലെ.. എന്നിട്ടിപ്പോ വേറെ ആളെ കല്യാണം കഴിക്കുന്നു ഇതിന്റെ ഒക്കെ അർത്ഥം എന്താ മഹി.. ഞാൻ ഒന്ന് പോയപ്പോഴേക്കും ഇവിടെ എന്താ സംഭവിച്ചത്...!!"" ദേഷ്യത്തോടെ ആയിരുന്നു ദേവയുടെ സംസാരം...!!"" "" ദേവ നീ ഇങ്ങനെ ദേഷ്യപ്പെടാതേ വാ നമ്മുക്ക് പുറത്തു നിന്ന് സംസാരിക്കാം.. പാറുവും വേണിയുമെല്ലാം നിൽക്കുന്നത് കണ്ടതും ദേവയെ വിളിച്ചു മഹി പുറത്തോട്ടിറങ്ങി അവനു പിന്നാലെ തന്നെ കാശിയും റിതിയും നാദിയും അർജുനും കൂടി പോയി...!!'" "" അതികം ആളുകൾ ഇല്ലാത്ത ഒഴിഞ്ഞ ഒരു സ്ഥാലത്തു എത്തിയതും ദേവ അവനോട് ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചു.. അവനറിയാണമായിരുന്നു അനന്തുവിനു പകരം മഹി മറ്റൊരു വിവാഹം കഴിക്കുന്നതിന്റെ കാരണം..!!"""

"" ദേവ നീ പറഞ്ഞത് ശരിയാ ഞാനാന്ന് സ്നേഹിച്ചത് അനന്തുവിനെ തന്നെയായിരുന്നു പക്ഷെ അതൊക്കെ ആ പ്രായത്തിന്റെ വെറും തോന്നലുകളായിരുന്നു...!! അനന്തുവിനോട് അന്നെനിക്ക് തോന്നിയിരുന്നത് വെറും ഒരു അട്ട്രാക്ഷൻ ആയിരുന്നു ദേവ അത് ഇപ്പോൾ എനിക്ക് മനസിലാവുന്നുണ്ട്..!!" """ നീ എന്തൊക്കെയാ മഹി പറയുന്നെ അട്ട്രാക്ഷനോ..!!"" അട്ട്രാക്ഷൻ ആയിരുന്നോടാ നിനക്കവളോട്... നീ അവളെ കല്യാണം കഴിക്കണം എന്നു പറയുമ്പോൾ നീയും ഞാനും ഒക്കെ പിജി കഴിഞ്ഞു അല്ലാതെ ഏട്ടിലോ പത്തിലോ അല്ലാ..'' ബുദ്ധിയും ബോധവും നല്ലതും ചീത്തയും എല്ലാം മനസിലാവുന്ന പ്രായത്തിൽ തന്നെയാ നീയതൊക്കെ പറഞ്ഞത് അതുകൊണ്ട് ഇല്ലാത്ത ഓരോ കാരണങ്ങൾ നീ പറയാൻ നിൽക്കണ്ട...!!"" ദേഷ്യത്തോടെ മഹിയുടെ കോളറിൽ കുതിപിടിച്ചായിരുന്നു ദേവയുടെ സംസാരം "" പിന്നെ ഞാൻ എന്താ പറയണ്ടേ...!!"" അനന്തുവിനെ ഞാനിപ്പോൾ സ്നേഹിക്കുന്നില്ല... എനിക്ക് പറ്റിയ ആളെ ഞാൻ തന്നെ കണ്ടുപിടിച്ചിട്ടുണ്ട് പിന്നെ അവളെ ഞാൻ ഒഴുവാക്കിയതിന്റെ കാരണം ആണെങ്കിൽ അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല ദേവ....!! കോളറിലുള്ള അവന്റെ പിടി വിടുവിക്കാൻ നോക്കികൊണ്ട് മഹി പറഞ്ഞു

"" അതെന്താ എനിക്ക് മനസിലാവില്ലെന്ന്..!!"" കാരണം എനിക്കറിഞ്ഞേ പറ്റു മഹി... നിനക്ക്... നിനക്കൊറ്റൊരുത്തന് വേണ്ടി എല്ലാം ഉപേക്ഷിച്ചു പോയവനാ ഞാൻ ആ എനിക്കറിയണം പാതിവഴിയിൽ ഉപേക്ഷിക്കാൻ ആയിരുന്നേൽ എന്തിനാ എന്നിൽ നിന്നും അവളെ അകറ്റിയെ എന്ന് അത് പറയാതെ നീ പോവില്ല...!!"" കോളറിലുള്ള പിടി ഒന്നുകൂടി മുറുക്കികൊണ്ട് ദേവ പറഞ്ഞു അപ്പോഴേക്കും റിതിയും നാദിയും അർജുനുമൊക്കെ അവനെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് എന്നാൽ കാശി നിന്നിടത് നിന്ന് അനങ്ങാതെ അവരെ രണ്ടുപേരെയും നോക്കി നിൽക്കുക മാത്രമാണ് ചെയ്തത് "" ദേവ ഡാ പ്ലീസ് പിടി വിട് ഞാൻ പറയാം ദേവ പ്ലീസ്...!!"" പിടി വിടുവിക്കാൻ നോക്കികൊണ്ട് മഹി പറഞ്ഞതും ദേവ ദേഷ്യത്തോടെ പിടിവിട്ട് അവനെ പിന്നിലേക്ക് തള്ളി പിന്നിലേക്ക് ആഞ്ഞുപോയ മഹി ബാലൻസ് ചെയ്ത് നിന്ന് കിതച്ചുകൊണ്ട് കോളർ ശരിയാക്കി...!!"" """ ദേവ ഞാൻ പറയുന്നതൊന്ന് സമാധാനത്തോടെ കേൾക്ക്.. നീ ഇവിടെ ഉള്ളപ്പോൾ ഉണ്ടായിരുന്നു അനന്തു ആയിരുന്നില്ല നീ പോയതിനു ശേഷം അവൾ ഒരുപാട് മാറിപ്പോയിരുന്നു.. നീ എന്നോട് അവളെ ഇഷ്ടമാണെന്ന് പറയുന്നതിനേക്കാൾ മുന്നെ തന്നെ എന്നോട് അവൾ പറഞ്ഞിരുന്നു നിന്നോടുള്ള ഇഷ്ടം..!! """

പക്ഷേ അപ്പോഴൊക്കെ ഞാൻ സ്വാർത്ഥൻ ആയി പോയി ദേവ... അവളെ വിട്ടുതരാൻ എനിക്ക് പറ്റിയില്ല..!!"" നീ പോയതിനു ശേഷമാണ് മാറ്റങ്ങൾ ശരിക്കും ഞാൻ മനസ്സിലാക്കിയത് നീ പോയതിനു ശേഷം അവൾ എന്നോട് പഴയ പോലെ തന്നെയായിരുന്നു പെരുമാറിയിരുന്നത് പക്ഷേ ഒരിക്കൽ പോലും അവളുടെ മുഖത്ത് ഞാൻ എന്നോടുള്ള പ്രണയം കണ്ടിരുന്നില്ല...!!"" """ അവളുടെ പ്രണയം ലഭിക്കാൻ വേണ്ടി നിന്നെ പോലെ ആവാൻ വരെ ഞാൻ ശ്രമിച്ചു..!! അതിന്റെ ആദ്യപാടിയായി ഞാൻ ചെയ്തത് നീ പറിച്ചു കൊടുക്കുന്ന പോലെ താമരപ്പൂക്കൾ പൊട്ടിച്ചു കൊടുത്തായിരുന്നു അന്നവൾ അത് വാങ്ങിയില്ല പകരം എന്നോട് പറഞ്ഞത് എന്താണെന്നറിയുവോ.. "" "" പ്രണയമായും പതിയായും ജീവിതകാലം മുഴുവൻ ശ്രീയേട്ടൻ ഒപ്പം വേണം തന്റെ പ്രണയം സത്യമാവാൻ ശ്രീയേട്ടനെ തന്നെ പാതിയായ് കിട്ടാൻ വേണ്ടിയാ ദിവസവും അവൾ പൂക്കൾ വച്ചു പ്രാത്ഥിച്ചിരുന്നേ എന്ന്...!!"" "" അവൾക്കത്രയും ഇഷ്ട്ടം ആയിരുന്നു നിന്നെ.. അതൊക്കെ മാറും എന്ന് ഞാൻ പ്രതീക്ഷിച്ചു നിനക്കു പകരം ആ മനസ്സിൽ കരയിപ്പറ്റാൻ പറ്റും എന്ന് വിശ്വസിച്ചു അതിനായ് ശ്രമിച്ചു... അതിനിടയിലാണ് ജാനിമ്മ വീണ്ടും ഗർഭിണി ആയത് വീണ്ടും കുഞ്ഞിനെ നഷ്ടപ്പെടുവോ എന്ന് അവൾക്ക് നല്ല പേടിയായിരുന്നു അവസാനം കുഞ്ഞു ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ജാനിമ്മ പോയി """

""" പിന്നിടാണ് എല്ലാ മാറി മറിഞ്ഞത് അനന്തു പഴയതിൽ നിന്നും ഒരുപാട് മാറി അധികം സംസാരം ഇല്ല കളിയില്ല ഏതുനേരവും കുഞ്ഞിന്റെ അടുത്തുമാത്രം അവളുടെ ആ മാറ്റം എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല എപ്പോഴും കുഞ്ഞെന്ന ചിന്ത മാത്രമേ ഉള്ളു അവിയച്ഛനും കൂടി മരിച്ചപ്പോൾ ആ കുഞ്ഞിനെ വല്ല അനാഥാലയത്തിലും ആക്കി എന്റെ വീട്ടിൽ വന്ന് നിൽക്കാൻ ഞാൻ പറഞ്ഞിട്ട് അവൾ കേട്ടില്ല എന്റെ വാക്കിന് അൽപ്പം വിലപോലും നൽകിയില്ല അമ്മയും പറഞ്ഞതാ അവളോട് അവളതൊന്നും കേട്ടില്ല ആരോടോ ഉള്ള വാശി തീർക്കും പോലെ ആ വിട്ടിൽ ആ കൊച്ചിനെയും കെട്ടിപിടിച്ചിരുന്നു...!!"" "" ഇതൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റില്ല ദേവ പഴയപോലെ അല്ലായിരുന്നു അവൾ പിന്നെ ആ കുഞ്ഞിനെ അവൾ ഒരിക്കലും ഉപേക്ഷിക്കില്ല....!!"" """ ഞാൻ സ്നേഹിച്ചത് അവളെ ആണ് ആ കുഞ്ഞിനെ അല്ലാ അവനെ ഉൾകൊള്ളാനും സ്വന്തമായി കരുതാനൊന്നും എനിക്ക് പറ്റില്ല...!!"" "" അതുകൊണ്ടാ ഇവിടെനിന്നും എറണാകുളത്തേക്ക് പോയത് പിന്നെ അധികം നാട്ടിലേക്ക് വന്നില്ല വന്നാലും അവളെ കണ്ടില്ല അതിനിടയിൽ ഹിമയുമായി ഇഷ്ടത്തിലായി അനന്തുവിനെകാൾ നന്നായി എന്നെ അവൾ മനസിലാക്കിയിട്ടുണ്ട്...!!"" പിന്നെ പ്രാക്ടിക്കൽ ആയി ചിന്തിച്ചപ്പോൾ അനന്തുവിനെക്കാൾ നല്ലത് അവളാണെന്നു തോന്നി എനിക്ക് ആ തോന്നൽ ശരിയായിരുന്നു. അതുകൊണ്ടാ ഇങ്ങനൊരു തീരുമാനത്തിലേക്ക് ഞാൻ എത്തിയത്...!!"

അത്രയും പറഞ്ഞു നിർത്തി അവൻ ദേവയെനോക്കി.. അവന്റെ മുഖത്തെ ഭാവമെന്താണെന്ന് മനസിലാക്കാൻ മഹിക്ക് കഴിഞ്ഞില്ല...!!"" """ നീ.. നീ ഒരുപാട് മാറിപ്പോയി മഹി...!!"" പഴയ മഹിയല്ല ഇപ്പോൾ..!!"" നീ പറഞ്ഞതിൽ ഒരിടത്തും അനന്തുവിന്റെ ഭാഗത്ത്‌ തെറ്റ് ഞാൻ കണ്ടില്ല മഹി.. നീ പറഞ്ഞില്ലേ അവൾ ഒരുപാട് മാറിപോയെന്ന് എഹ്.. എപ്പോഴും ഒപ്പം ഉണ്ടായിരുന്ന അച്ഛനും അമ്മയും പെട്ടന്നൊരു നിമിഷം നഷ്ട്ടപെട്ട് അനാഥത്വത്തിലേക്ക് എത്തിയ അവൾ പഴയപോലെ ഓടി ചാടി നടക്കണം എന്നാണോ നീ പറയുന്നേ...!!"" അവളുടെ അവസ്ഥ ഒരിക്കലെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ നീ അങ്ങനൊന്നും ചിന്തിക്കിലായിരുന്നു..!!!! അവൾ മാറിയെങ്കിൽ അവളെ പഴയപോലെ ആകാൻ നീ ശ്രമിക്കണമായിരുന്നു അല്ലാതെ അവളെ കുറ്റപ്പെടുത്തുക അല്ലാ വേണ്ടത്...!!"" പിന്നെ നിന്റെ പ്രശ്നം എന്തായിരുന്നു ആ കുഞ്ഞല്ലേ...!!"" നിനക്കും ഇല്ലെടാ സ്വന്തമായൊരു കൂടപ്പിറപ്പ് നിന്റെ അച്ഛനും അമ്മയും മരിച്ചാൽ നീ അവളെ ഉപേക്ഷിക്കുവോ അനാഥാലയത്തിൽ കൊണ്ടാക്കുവോ...!!"" പറ..!!"" അച്ഛനും അമ്മയും നഷ്ട്ടപെട്ട അവളോട് ആ കുഞ്ഞിനെ കൂടെ ഉപേക്ഷിക്കാൻ പറഞ്ഞ നിയൊക്കെ എന്ത് മനുഷ്യനാടാ ഇത്രക്ക് ദുഷിച്ച മനസായിരുന്നോ നിനക്ക്..!!"" ദേഷ്യവും വിഷമവും ഒരുപോലെ ദേവയുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു ഓരോ പ്രാവശ്യവും മഹിക്കു നേരെ അലറുകയായിരുന്നു അവൻ "" നിനക്കവളെ വേണ്ടാന്ന് തോന്നിയ നിമിഷം ഒരുവാക്ക് എന്നോട് പറയായിരുന്നില്ലെടാ ഞാൻ നോക്കിയേനെടാ പൊന്നുപോലെ ഒറ്റക്കാക്കിലായിരുന്നു അവളെ മാറ്റിയെടുത്തേഞ്ഞെടാ അവളെ..!!"" പക്ഷേ നീ നിയെല്ലാം തകർത്തു...!!""

നീ കാണിച്ച ഈ നെറികെട്ട പണിക്ക് രണ്ട് പൊട്ടിക്കാൻ എന്റെ കൈ തരിക്കുന്നുണ്ട് പക്ഷേ നിന്നെ തല്ലാൻ എനിക്ക് പറ്റില്ലടാ.. കാരണം നീ എനിക്ക് തരാത്ത ഒരു സ്ഥാനം എന്റെ മനസ്സിൽ നിനക്കുണ്ട്... അല്ലാ ഉണ്ടായിരുന്നു ഇനിയില്ല..!!"" അത്രയും അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു ദേവ അവനിൽ നിന്ന് മുഖം തിരിച്ചു എന്നാൽ അടുത്ത നിമിഷം തന്നെ മഹിയുടെ മുഖത്ത് അടി വീണിരുന്നു...!!"" കാര്യം മനസിലാവാതെ ദേവ നേരെ നോക്കിയതും കണ്ടു ദേഷ്യത്തോടെ നിൽക്കുന്ന കാശിയെയും അവനെ പകപ്പോടെ നോക്കി നിൽക്കുന്ന മഹിയെയും.. ട്ടേ.. 💥 "" അപ്പോഴേക്കും അടുത്ത അടിയും മഹിക്ക് കിട്ടിയിരുന്നു കാശി മാഹിയുടെ കോളറിൽ പിടിച്ച് പിന്നിലേക്ക് തള്ളി..!!"" ട്ടേ.. 💥 "" വീണ്ടും ഒന്നുകൂടി കൊടുത്തു കാശി അവന് "" ദെ ഇവൻ നിന്നെ തല്ലിലായിരിക്കും പക്ഷേ കാശിക്ക് അങ്ങനൊന്നും ഇല്ല..!!"" അന്നേ നിനക്ക് ഒന്ന് തരണം എന്നു കരുതിയതാ.... "" "" പിന്നെ നീ പറഞ്ഞപോലെ അന്ന് ഇവനും സാധിക്കുമായിരുന്നു പ്രാക്ടിക്കൽ ആയി ചിന്തിക്കാനും അവളെ സ്വന്തമാക്കാനും പക്ഷേ അവൻ അത് ചെയ്യില്ല കാരണം നിന്റെ പോലെ അത്ര വൃത്തികെട്ട മനസല്ല അവന്..!!"" പരസ്പരം സ്നേഹിക്കുന്നവരെ തമ്മിൽ അകറ്റി അവരെ വേർപിരിച്ചു പുതിയ ആളെയും കല്യാണം കഴിച്ച് ജീവിക്കാൻ നിന്നെകൊണ്ടൊക്കെ പറ്റു...!! ഇനിയും ഇവിടെ അധികനേരം നീ ഇവിടെ നിന്നാൽ വീണ്ടും എന്റെ കയ്യിന്ന് വാങ്ങിക്കും അതുകൊണ്ട് നീ പോക്കോ മഹി അതാ നിനക്ക് നല്ലത്...!!"" ദേഷ്യത്തോടെയും പുച്ഛത്തോടെയും അത്രയുംപറഞ്ഞത് കാശി നേരെ ദേവക്കടുത്ത് ചെന്നു നിന്നു.. മഹി അവരിരുവരെയും നോക്കാതെ പെട്ടന്നു തന്നെ അവിടെ നിന്നും പോയി...!!"" ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story