നീ മാത്രം...💜: ഭാഗം 19

Neemathram

രചന: അപ്പു

ദേവ പോയതിനു ശേഷവും അനന്തു കുറെ നേരം ആ പടവിൽ ഇരുന്നു തൊട്ടടുത്തു തന്നെ കയ്യിൽ കിട്ടിയ പൂകളിൽ കളിച്ചുകൊണ്ട് കണ്ണനുമുണ്ട് എത്രയൊക്കെ അവനിൽ നിന്നും അകലാൻ ശ്രമിച്ചാലും തനിക്കതിനാവിലെന്ന് ഇതിനോടകം തന്നെ അവൾക്ക് മനസിലായിരുന്നു അവന്റെ സാമിപ്യത്തിൽ അവൾക്ക്‌ വീണ്ടും പഴയ അനന്തു ആവാൻ തോന്നുന്നു എന്തിനെന്നില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു നിറഞ്ഞ കണ്ണുകൾ കൊണ്ടു തന്നെ അവൾ തൊട്ടടുത്തിരിക്കുന്ന കണ്ണനെ നോക്കി "" മഹിയേട്ടനെ പോലെ ശ്രീയേട്ടനും കാണാനൊരു ഭാരമായി തോന്നുമോ അവനെ അന്യനായി കാണുമോ.. അതുമാത്രം തനിക്ക് സഹിക്കാനാവില്ലാ.. അതിനേക്കാൾ ഒക്കെ നല്ലത് ഞാനും കണ്ണനും ഞങ്ങളുടെ കുഞ്ഞു ലോകത്ത് കഴിയുന്നതല്ലേ..?" ചിന്തകൾ കാടുകയറിയതും അനന്തു കണ്ണുതുടച്ചു കണ്ണനെയും എടുത്ത് അവിടെ നിന്നും പോയി... ________________ തോർത്തുകൊണ്ട് തലത്തുവർത്തി ചെറുചിരിയുമായി വരുന്ന ദേവയെ കാത്ത് അച്ഛൻ ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു.. അച്ഛനെ കണ്ടതും ദേവയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു

അവിടെ ഗൗരവം നിറഞ്ഞു അത് അദ്ദേഹവും ശ്രദ്ധിച്ചിരുന്നു.. ദേവ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..!!"" അതും പറഞ്ഞു അച്ഛൻ ഉമ്മറപ്പടിയിലേക്ക് ഇരുന്നു അച്ഛന്റെ ഏതിർ വശത്തായി ദേവയും ഇരുന്നു.. "" ദേവ പൂജ തുടങ്ങാൻ ഇനി അധികം ദിവസം ഇല്ല അതുകൊണ്ട് ഇന്നുമുതൽ ഇവിടെല്ലാവരും വൃതം തുടങ്ങണം നിന്റെ കൂട്ടുകാരോടും പറഞ്ഞേക്ക്.. "" പറയാം..!!'" കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാത്തപോലെ അവൻ ഒറ്റവാക്കിൽ ഉത്തരം നൽകി "" പിന്നെ... മഹി ഇന്നലെ ഇവിടെ വന്നിരുന്നു ലെ.. അറിഞ്ഞില്ലേ അവന്റെ കാര്യം നീ... ഇനി എന്താ നിന്റെ തീരുമാനം..!!'' "" ഇത്രകാലം മറ്റുള്ളവരുടെ വാക്കിനും തീരുമാനത്തിനും വില കൊടുത്തതുകൊണ്ടാ അവളെ എനിക്ക് നഷ്ട്ടപെട്ടത്.. അതുകൊണ്ട് ഇനി എനിക്ക് എന്റേതായ തീരുമാനങ്ങൾ ഉണ്ട് ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും അവളെ ഞാൻ ഇനി ഉപേക്ഷിക്കില്ല ഈ ദേവയുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടേൽ അത് എന്റെ അനന്തു മാത്രമായിരിക്കും അവൾ കണ്ണനെ സ്വന്തം കുഞ്ഞായിട്ടാണ് കാണുന്നതെങ്കിൽ എനിക്കും അവൻ അങ്ങനെ തന്നെയായിരിക്കും.. "" അച്ഛന്റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു അവൻ അവിടെ നിന്നും ദേഷ്യത്തോടെ എഴുന്നേറ്റു ഉള്ളിലേക്ക് പോയി ________________

ഡാൻസ് ക്ലാസ്സ്‌ ഉള്ളതുകൊണ്ടുതന്നെ അനന്തു കണ്ണനെയും കൂട്ടി നേരെ ദേവയുടെ വീട്ടിലേക്ക് പോയി അവിടെ ഉമ്മറത്തു തന്നെ എല്ലാവരും ഇരിപ്പുണ്ടായിരുന്നു "" ഇന്ന് ഡാൻസ് ക്ലാസ്സില്ലേ അനന്തു..!!"" അവളെ കണ്ടപാടെ കാശി ചോദിച്ചു "" ഉണ്ട് കാശ്യേട്ടാ ഞാൻ ദാ ഇവനെ പാറുന്റെ അടുത്ത് ആകാൻ വന്നതാ "" കണ്ണനെ നോക്കി കാശിയോട് പറഞ്ഞു അവൾ പിന്നെ ആ നോട്ടം ചെന്നവസാനിച്ചത് ചെറു പുഞ്ചിരിയോടെ തന്നെ നോക്കിനിൽക്കുന്ന ദേവയിലായിരുന്നു അവന്റെ കണ്ണുകൾ തനിലാണെന്നു കണ്ടതും അനന്തു വേഗം അവനിൽ നിന്നും നോട്ടം മാറ്റി... "" പാറുച്ചി....!!"" അവർക്കിടയിൽ പാറുവിനെ കാണാതായതും കണ്ണൻ ഉള്ളിലേക്ക് നോക്കി വിളിച്ചു... അപ്പോഴേക്കും വേണി അവന്റെ അടുത്ത് വന്നിരുന്നു അവളോട് കൂട്ടയത്ത് കൊണ്ടു തന്നെ അവൾ കൈനീട്ടി വിളിച്ചതും അവൻ വേഗം അവൾക്കടുത്തേക്ക് പോയിരുന്നു.. "" കുട്ടികൾ വന്നു... എന്നാ ഞാൻ പോയിനോക്കട്ടെ.... ഒരുങ്ങി ഇരിക്കണം ട്ടോ കണ്ണാ.. "" മറ്റുള്ളവരോട് അതും പറഞ്ഞത് ദേവയെ നോക്കാതെ അവൾ വേഗം അവിടെ നിന്നും പോയി അവൾ പോയതും അർജുൻ വേണിയെ പിടിച്ചു നടുക്കിരുത്തി എല്ലാവരും അവൾക്കു ചുറ്റും കൂടി... എല്ലാവരും അടുത്ത് ഇരുന്നതും കണ്ണൻ വേണിയിലേക്ക് ഒന്നുകൂടി ഒതുങ്ങി "" ഞങ്ങളെ ഒക്കെ അറിയോ കണ്ണന്..!! "" കണ്ണനെ നോക്കി കാശി ചോദിച്ചു അതിന് കണ്ണൻ അവനെ നോക്കി ഇല്ലെന്ന രീതിയിൽ തലയാട്ടി "" ദെ ഞങ്ങളുടെ അടുത്തിക്ക് വന്നാൽ കണ്ണന് കുറെ മിട്ടായി തരാട്ടോ...!!""

അവന്റെ കവിളിൽ ചെറുതായൊന്നു നുള്ളിക്കൊണ്ട് നാദി പറഞ്ഞു.. മുട്ടായി എന്നു കേട്ടതും കണ്ണന്റെ മുഖം ഒന്നു വിടർന്നു.. ദെ ഇവൻ ആരാണെന്നു അറിയോ കണ്ണന്.. ദേവയെ ചൂണ്ടി കാശി ചോദിച്ചു.. "" മ്മ് ചിയേത്ത...!!"" " ചിയെത്ത യോ അയ്യോ ഇവൻ ചിഞ്ഞതൊന്നും അല്ലാ ദേവായ..!!"" കണ്ണൻ പറഞ്ഞത് മനസിലാവാതെ റിതി പറഞ്ഞു "" അല്ലാലോ ചിയേതയാ.. ഇച്ചേച്ചി വിച്ചൂലോ ചിയെത്ത..!"" റിതിയെ ഏതിർത്തുകൊണ്ട് കണ്ണൻ പറഞ്ഞു "" ഇവനിത് എന്താടാ പറയുന്നേ..!!"" അവൻ പറഞ്ഞത് മനസിലാവാതെ അർജുൻ ചോദിച്ചു.. "" എടാ അവൻ ശ്രീയേട്ട എന്നാ പറയുന്നേ അനന്തു വിളിക്കുന്നത് കേട്ട് പറയുന്നതാ..!" അവരോട് ദേവ പറഞ്ഞു..!!"" "" ഓ അങ്ങനെ.... കണ്ണാ നീ ഇവനെ ആണോ ഏട്ടനൊക്കെ വിളിക്കുന്നെ കാണുന്ന പോലെയല്ല ഇവന് നല്ല പ്രായമുണ്ട് നീ ഏട്ടാനൊന്നും വിളിക്കണ്ടാട്ടോ.."" - കാശി "" ഒന്ന് പോടാ..!! എന്തൊക്കെയാടാ കൊച്ചിനോട് പറയുന്നേ.. എനിക്കത്ര പ്രായമൊന്നും ഇല്ല...!! "" കാശിയെ നോക്കി പല്ലുകടിച്ചുകൊണ്ട് ദേവ പറഞ്ഞു "" അവൻ പറഞ്ഞതും ശരിയാടാ ഈ ഇത്തിരിയില്ലാത്ത കൊച്ച് നിന്നെ ഏട്ടന്നോ.. കണ്ണാ നീ ഇവനെ അച്ഛന്ന് വിളിച്ചോ..."" - അർജുൻ "" അച്ഛനോ... ഇവനോ.. അത് വേണോടാ അത് ഒരു ഗുമ്മില്ല വേറെ വല്ലതും നോക്കാം "" റിതി "" എന്നാ പിന്നെ മാമൻ ആയാലോ..!!""

അവരെ നോക്കി വേണി ചോദിച്ചു "" മാമ ആ അത് പിന്നേം കൊള്ളാം "" വേണിയെ അനുകൂലിച്ചുകൊണ്ട് ദേവ പറഞ്ഞു "" എന്ത് കൊള്ളാം എന്ന്.. അതൊന്നും ശരിയാവില്ല.. ദേവ ഈ മാമൻ എന്ന് വച്ചാൽ ആരാ അമ്മയുടെ ആങ്ങള അല്ലെ ഇവിടിപ്പോ കണ്ണന്റെ അമ്മയായിട്ടുള്ളത് അനന്തു അല്ലെ അപ്പോ നീയാരാ അനന്തുവിന്റെ ആങ്ങളയോ..!!"" - കാശി "" അയ്യോ എന്നാ അത് വേണ്ട അവൻ എന്താന്ന് വച്ചാൽ വിളിച്ചോട്ടെ..!!"" - ദേവ ഇവർ പറയുന്നതൊന്നും മനസിലാവാതെ കണ്ണൻ എല്ലാവരെയും മാറി മാറി നോക്കുന്നുമുണ്ട് "" എടാ നമുക്ക് പവിത്രം സ്റ്റൈൽ ഒന്ന് നോക്കിയാലോ..!!"" അവർക്കിടയിൽ നിന്ന് എന്തോ ഓർത്തപോലെ നാദി പറഞ്ഞു പവിത്രം സ്റ്റൈലോ അതെന്താ...!! എന്താന്നു വച്ചാൽ തെളിച്ചു പറയടാ..!!'" "" അതായത് "" ഏട്ടച്ഛൻ "" നീ പവിത്രം സിനിമ കണ്ടിട്ടില്ലേ അതിൽ മോഹൻലാലിനെ അദ്ദേഹതിന്റെ ചെറിയ അനിയത്തി ഏട്ടച്ഛാ എന്നാ വിളിക്കുന്നെ കണ്ണനെക്കൊണ്ട് ദേവയെ നമ്മുക്ക് ഏട്ടച്ഛാ ന്ന് വിളിപ്പിക്കാം എങ്ങനെ..!!!" "" എടാ നാദി നിനക്കിത്രയും ബുദ്ധിയൊക്കെ ഉണ്ടോ ഏട്ടച്ഛൻ അത് കൊള്ളാം.. "" കാശി "" എനിക്കും ഇഷ്ട്ടായി.. "" നാദി പറഞ്ഞതിനെ അനുകൂലിച്ചു ദേവയും പറഞ്ഞു.. "" ദെ കണ്ണാ ഇത് ചിയെത്ത അല്ലാട്ടോ കണ്ണന്റെ ഏട്ടച്ഛയാ. കണ്ണന്റെ മാത്രം ഏട്ടച്ഛാ..!!""

ദേവയെ ചൂണ്ടി വേണി അത് പറഞ്ഞതും കണ്ണൻ ഒന്നും മനസിലാവാതെ അവളെയും ദേവയെയും മാറി മാറി നോക്കി "" വിളിച്ചു നോക്ക് കണ്ണാ ഏട്ടച്ഛാ ന്ന്.. വിളിച്ചേ ഏട്ടച്ഛൻ..!! കണ്ണന്റെ ഏട്ടച്ഛൻ.."" ദേവയെ ചൂണ്ടി വീണ്ടും വേണി അവനോട് പറഞ്ഞതും എന്തൊക്കെയോ മനസിലായ പോലെ തലയാട്ടി കണ്ണനെ ദേവയെ നോക്കി "" ഏത്തച്ചാ..!! "" അവന്റെ കുഞ്ഞി വായിൽ നിന്നും ഈണത്തോടെ ഉള്ള ആ വിളിച്ചു കേട്ടതും എല്ലാവർക്കും ഒരുപോലെ സന്തോഷമായി.. നിറഞ്ഞ ചിരിയോടെ ദേവ കണ്ണനു മുന്നിൽ മുട്ടുകുത്തിയിരുന്ന് അവന്റെ കുഞ്ഞി വലതു കവിളിൽ കൈകൾ ചേർത്ത് മറ്റേതിൽ ഉമ്മവച്ചു..!!"" ദേവ വിട്ടുമാറിയതും കണ്ണൻ അപ്പോൾ തന്നെ കൈകൾ കൊണ്ട് അവന്റെ കാവിൾ തുടച്ചു ദേവയെ കൂർപ്പിച്ചു നോക്കി.. "" അവന്റെ ഭാവം കണ്ടതും എല്ലാവരും ഒരുപോലെ ചിരിച്ചു...!"' പാട്ടും ചിലങ്കയുടെ ശബ്ദവും അവിടമാകെ ഉയർന്നതും ദേവ പതിയെ ഇരുന്നിടുത്തു നിന്നു എഴുന്നേറ്റു അങ്ങോട്ടു പോകാനിറങ്ങി അവൻ ഇറങ്ങിയതും പിന്നിൽ നിന്ന് ആക്കി ചുമച്ചും ശബ്‌ദമുണ്ടാക്കിയും ബാക്കിയുള്ളവർ അവനെ കളിയാക്കി അവർക്കൊന്നു ചിരിച്ചു കൊടുത്തുകൊണ്ട് ദേവ നേരെ അനന്തുവിനടുത്തേക്ക് പോയി..!!" ________________

നൃത്ത ശാലയുടെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ അനന്തുവിന്റെ പാട്ട് അവിടമാകെ ഉയർന്നിരുന്നു അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ അവൻ മുന്നോട്ടു നടന്നു.. പാറുവിനോളം പോന്ന ഒരുപാട് കുട്ടികൾ അവിടെ ഉണ്ട് അവർക്ക് മുന്നിലായ് പാട്ടുപാടി ചുവടുകൾ വച്ച് അനന്തുവുമുണ്ട് അവളുടെ ഈണത്തിനും താളത്തിനുമനുസരിച്ചു അവരോരുത്തരും ചുവടുകൾ വയ്ക്കുന്നുമുണ്ട്..!" ചെറു ചിരിയോടെ അവൾ കളിക്കുന്നതും നോക്കി അവൻ അടുത്തുള്ള ഒരു തിണ്ണയിലിരുന്നു.. അവളുടെ ഓരോ ചുവടുകളും സ്വരമാധുര്യവും ആദ്യമായ് കാണുന്നപ്പോൽ നോക്കിയിരുന്നു അവൻ..!!'" ഇടക്കെപ്പോഴോ അവളുടെ ശ്രദ്ധ അവനിലും പതിഞ്ഞിരുന്നു പ്രതീക്ഷിക്കാതെ അവനെ കണ്ടതുകൊണ്ട് അവളുടെ ശ്രദ്ധ തെറ്റി ചുവടുകൾക്ക് പിഴവ് സംഭവിച്ചു അത് മനസിലായതും അവൾ അവനിൽ നിന്നും നോട്ടം മാറ്റി നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു.. നൃത്തം ചെയ്യുമ്പോഴും പുതിയ ചുവടുകൾ പഠിപ്പിക്കുമ്പോഴും അവൾ അവനെ ശ്രദ്ധിക്കുന്നില്ലെങ്കിൽ പോലും അവളുടെ മനസ്സിൽ ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന ദേവ മാത്രമായിരുന്നു ചെറുപ്പം തൊട്ടേ അവൻ അങ്ങനെ ആയിരുന്നെന്ന് അവൾ ഓർത്തു..

താൻ എവിടെ കളിക്കുമ്പോഴും അരികിൽ പുഞ്ചിരിയോടെ തന്നെ നോക്കി അവനുണ്ടാകും നൃത്തത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച ആൾ എല്ലാ മത്സരങ്ങളിലും തന്നെ പങ്കെടുപ്പിക്കുന്ന ആൾ മത്സരങ്ങളിൽ നിന്ന് തനിക്ക് സമ്മാനം ലഭിക്കുമ്പോൾ തന്നേക്കാൾ സന്തോഷം എന്നും ആ മുഖത്തായിരുന്നു..!!"" അവളുടെ ഓർമ ആദ്യമായി അരങ്ങേറ്റം നടന്ന ആ ദിവസത്തേക്ക് പോയി.. ആദ്യമായ് വേദിയിൽ കയറുന്നതിന്റെ പേടിയിൽ ഇരിക്കുമ്പോൾ ആശ്വാസം കവജമായി അവൻ എപ്പോഴും ഒപ്പം ഉണ്ടായിരുന്നു.. അരങ്ങേറ്റം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുന്ന തനിക്കരികിൽ വന്ന് കുഞ്ഞു ഇലയിൽ പൊതിഞ്ഞ ചോറു ആ കൈകൊണ്ടു തന്നെ വാരി തന്നിരുന്നു.. അത്രയേറെ തന്നിൽ അടിമപ്പെട്ടവൻ തന്നെ സ്നേഹിച്ചവൻ ഓരോന്നോർത്തുകൊണ്ട് വീണ്ടും അവൾ അവന്റെ മുഖത്തേക്കു നോക്കി.. ആ കണ്ണിലെ പ്രണയത്തിന് ഇന്നും ഒരു തരിപൊലും മാറ്റം വന്നിട്ടില്ലെന്നു തോന്നി അവൾക്ക് അവനിൽ നിന്നും നോട്ടം മാറ്റുമ്പോൾ അവളുടെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു "" എത്ര കാലം താൻ കണ്ടില്ലെന്നു നടിക്കും ആ സ്നേഹം...? "" ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story