നീ മാത്രം...💜: ഭാഗം 20

Neemathram

രചന: അപ്പു

ക്ലാസ്സ്‌ കഴിഞ്ഞ് കുട്ടികൾ എല്ലാം പോയിട്ടും ദേവ ഇരുന്നിടത്തു നിന്ന് എഴുന്നേൽറ്റിരുന്നില്ല അവനെ ഒന്നു നോക്കി അനന്തു ജഗിൽ നിന്നു വെള്ളവും കുടിച്ച് അടുത്തുള്ള തിണ്ണയിലേക്ക് കാൽ കയറ്റിവച്ച് ചിലങ്ക ഊരാൻ തുടങ്ങി ദേവ ഇരുന്നിടത്തു നിന്നും എഴുന്നേൽറ്റ് അവൾക്കടുത്തു വന്നിരുന്നു പിന്നെ അനന്തുവിന്റെ കൈമാറ്റി അവളുടെ ചിലങ്ക അവൻ അഴിക്കാൻ തുടങ്ങി.."" "" ശ്രീയേട്ടാ എന്താ ഇത് വിട്ടേ ഞാൻ അഴിച്ചോളാം..!!"" "" പണ്ട് കുറെ ഞാൻ അണിയിച്ചതും അഴിച്ചതുമല്ലേ ഈ ചിലങ്ക പിന്നെന്താ..!!"" "" എത്രവട്ടം പറഞ്ഞു പണ്ടത്തെ പോലെയല്ല ഇപ്പോ എന്ന് ശ്രീയേട്ടാ വെറുതെ എന്തിനാ ഓരോന്നു..!!"" മുഴുമിക്കാൻ ആവാതെ പതിയിൽ അവൾ നിർത്തി "" ഓരോന്നു..!! ബാക്കി കൂടെ പറ..!! നിനക്കറിയാ എനിക്ക് നീയില്ലാതെ പറ്റില്ലെന്ന് പിന്നെന്തിനാ നീ ഇപ്പോഴും ഒഴിഞ്ഞു നിൽക്കുന്നെ... ഞാൻ ഇവിടുന്ന് അന്ന് പോയതാണോ നിന്റെ പ്രശ്നം അല്ലെന്ന് എനിക്കറിയാം പിന്നെന്താ നിനക്ക്.....!!"" അവന്റെ ചോദ്യത്തിനു മുന്നിൽ ഒന്നും പറയാനാവാതെ അവനെ തന്നെ നോക്കി നിന്നു അവൾ... "" എല്ലാം ഉൾകൊള്ളാനും പഴപോലെ എന്നെ കാണാനും നിനക്ക് കുറച്ചുകൂടി സമയം വേണമെന്ന് എനിക്കറിയാം...!!"" ധൃതി ഇല്ല എനിക്ക് പക്ഷേ ഇനിയും നിന്നിൽനിന്ന് അകലാൻ വയ്യടി..!!"

ഈരുന്നിടത്തുനിന്ന് എഴുനേൽറ്റ് അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു...!! അവൾ ഒന്നും പറയാതെ അവനെ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത് നൃത്തശാലയും പൂട്ടി അവൾ ഇറങ്ങുന്ന വരെ അവനും അവൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും അവരിരുവരും ഒപ്പം തന്നെയാണ് വീട്ടിലേക്ക് പോയത്.. ഉമ്മറത്തു എത്തിയപ്പോൾ താന്നെ കണ്ടു കയ്യിൽ കിട്ടിയ ചോക്ലേറ്റ് മിട്ടായിയും നുണഞ്ഞു കൊണ്ടിരിക്കുന്ന കണ്ണനെ കയിലും മുഖത്തുമെല്ലാം ചോക്ലേറ്റ് ആകെ പരന്നിട്ടുണ്ട് അനന്തുവിനെ കണ്ടതും അവൻ ഇരുന്നിടത്തു നിന്നും എഴുന്നേൽറ്റ് അവളെ നോക്കി ചിരിച്ചു.. മുഖമാകെ ചോക്ലേറ്റായി അവളെ നോക്കി ചിരിക്കുന്ന കണ്ണനെ കണ്ടതും അനന്തുവിനും ദേവാക്കും ഒരുപോലെ ചിരിവന്നിരുന്നു "" ഇച്ചേച്ചി കൈചൊകിക്കേ നല്ല ലസം ഇന്ത്.. കൊറേ ഉന്തലോ നോക്കിക്കേ ഇച്ചേച്ചി...!!"" കയ്യിലെ മിട്ടായി അവൾക്ക് നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു.. "" ഇച്ചേച്ചിക്ക് വേണ്ടടാ കുഞ്ഞാ നീ തന്നെ കഴിച്ചോ...!!"" അവനെയും എടുത്ത് മുഖത്ത് പറ്റിപ്പിടിച്ച ചോക്ലേറ്റ് തുടച്ചുകൊണ്ട് അനന്തു പറഞ്ഞു അതിന് അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ ബാക്കിയും കഴിക്കാൻ തുടങ്ങി അവരെ നോക്കി അടുത്തുള്ള തിണ്ണയിൽ കയറി ഇരുന്നു ദേവ..

കണ്ണന്റെ മിട്ടായി കഴിക്കൽ എല്ലാം കഴിഞ്ഞതും അടുത്തുള്ള പൈപ്പിൽ നിന്ന് അവന്റെ മുഖവും വായും എല്ലാം കഴുകി കൊടുത്തു അനന്തു അപ്പോഴേക്കും ഉമ്മറത്തേക്ക് ഒരു കാർ വന്നു നിന്നിരുന്നു കാറിന്റെ ശബ്‌ദം കേട്ട് ഉള്ളിൽ നിന്ന് എല്ലാവരും പുറത്തു വന്നു. കാറിന്റെ ബാക്ക് സീറ്റ് തുറന്ന് അതിൽ നിന്ന് ഒരു പെൺകുട്ടിയാണ് ആദ്യം ഇറങ്ങിയത് അവളെ കണ്ടതും വല്യമ്മ സന്തോഷത്തോടെ അവൾക്കടുത്തേക്ക് ചെന്നു ദേവയുടെ വല്യച്ഛന്റെ മക്കൾ ഗായത്രി ആയിരുന്നു അത് അവൾക്ക് തോട്ടു പിറകെ തന്നെ കാറിൽ നിന്ന് രണ്ട് കുട്ടികളും ഇറങ്ങിയിരുന്നു എഴുവയസൊളം പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും നാല് വയസൊളം പ്രായമുള്ള ഒരു പെൺകുട്ടിയും.. അവരുടെ ഇരുവരുടെ കയ്യിലും കളിപ്പാട്ടങ്ങളും ഉണ്ട് അതു കണ്ടതും അനന്തു വെപ്രാളപ്പെട്ട് കണ്ണനെ എടുത്ത് തോളിലിട്ടു എന്നാൽ അവന്റെ ശ്രദ്ധ മുഴുവനും ആൺകുട്ടിയുടെ കയ്യിലിരിക്കുന്ന ജെസിബിയിൽ ആയിരുന്നു..!!"" "" പാറു ഞാൻ പൂവട്ടോ..!"" ഇനിയും അവിടെ നിന്നാൽ കണ്ണൻ വാശിപിടിക്കും എന്നു മനസിലായതും അനന്തു അവനെയും എടുത്ത് വേഗം വീട്ടിലേക്ക് നടന്നു അപ്പോഴും കണ്ണന്റെ കണ്ണുകൾ ജെസിബിയിൽ ആയിരുന്നു.. വീടെത്തുന്നതിനു മുൻപ്‌തന്നെ കണ്ണൻ കരച്ചിൽ തുടങ്ങിയിരുന്നു ________________

"" ആരാടാ ഇതൊക്കെ.. " കാറിൽ നിന്ന് ഇറങ്ങുന്നവരെ നോക്കി റിതി കാശിയോട് ചോദിച്ചു അത് വല്യ അമ്മാവന്റെ മോളാ ഗായത്രിചേച്ചി മറ്റത് അവരുടെ കുട്ടികൾ മിലൺ മിയ..!!"" "" ഓ അപ്പോ അവരുടെ ഹസ്ബൻഡവും ലെ മുന്നിൽ ഇരിക്കുന്നത്..!!"" - നാദി "' ആ അതു തന്നെയാ ആള് വല്ലാതെ അടുക്കാനൊന്നും നിക്കണ്ട കുറച്ചു ഡിസ്റ്റൻസ് ഇട്ട് നിന്നാ മതി കേട്ടോ..!!" - കാശി "" അതെന്താടാ അങ്ങനെ ആള് കൊഴപ്പകാരനാണോ..!!"" - അർജുൻ "" കൊഴപ്പം ആണോന്ന് ചോദിച്ചാൽ അതെ.. എല്ലാ കുടുംബത്തിലും കാണില്ലേടാ ഒരു ഓഖി അളിയൻ ഇത് ഏറക്കുറെ അങ്ങനെയാ..!!"" - ദേവ "" അതെന്താ ദേവ നീ അങ്ങനെ പറഞ്ഞെ..? "" - നാദി "" അതൊക്കെ വഴിയേ മനസിലായിക്കോളും..!!"" അവര് പരസ്പരം ഓരോന്നു പറഞ്ഞുകൊണ്ട് നിൽക്കെ ആണ് മൂന്നിലെ ഡോർ തുറന്നു അളിയൻ പുറത്തിറങ്ങിയത് "" അളിയാ എന്തൊക്കെ വിശേഷം..!!"" വണ്ടിയിൽ നിന്ന് ഇറങ്ങിയ പാടെ നേരെ ദേവയെ കെട്ടിപിടിച്ചുകൊണ്ട് അളിയൻ ചോദിച്ചു..!!"" "" സുഖം തന്നെയാ ശ്യാമേട്ടാ..!!"" ഒട്ടും മുഷിപ്പ് തോന്നിക്കാതെ തിരിച്ചും കെട്ടിപിടിച്ചു കൊണ്ടു തന്നെയായിരുന്നു ദേവ സംസാരിച്ചത്.. ""

സുഖമോ നിനക്കോ..!! നിനക്കതിനു നാടൊന്നും പറ്റില്ലല്ലോ യുഎയിൽ പുതിയ കമ്പനി ഒക്കെ തുടങ്ങി ഫ്രണ്ട്‌സായി ഫുൾ സെറ്റിൽഡ് അല്ലെ..!! സത്യം പറ അവടെ വല്ല ചുറ്റികളിയും ഉണ്ടോ അതാണോ കുറെ കാലമായി നാട്ടിലേക്കൊന്നും വരാതിരുന്നത്.. മ്മ്..!!"" "" ഏയ്യ് അങ്ങനൊന്നും അല്ലളിയ..!! "" "" മ്മ് ഇനിപ്പോ അത് പറഞ്ഞാൽ മതിയല്ലോ.. എന്നിട്ട് എപ്പോഴാ തിരിച്ചു പോക്ക്..!!"" "" ഞാൻ ഇനി ഇവിടെ തന്നെ നിന്നാലൊന്ന് ആലോചിക്കുവാ..!! "" ദേവ അത് പറഞ്ഞതും പാറുവിന്റെ മുഖം വിടർന്നു.. "" ഇവടെ തന്നെയോ അപ്പോ നീ ഇവിടെ എന്തു ചെയ്യും അവിടുത്തെ ബിസിനസ്‌ ഒക്കെ ആര് നോക്കും..!!"" "" കമ്പനിയുടെ ഒരു ബ്രാഞ്ച് ഇവടെ ഏകദേശം പണി തീരാറായിട്ടുണ്ട് അത് നോക്കി നടത്തണം എന്നാ വിചാരിക്കുന്നെ പിന്നെ അവിടത്തെ ബ്രാഞ്ച് കാശി നോക്കിക്കോളും.... "" "" ഇതെല്ലാം കേട്ട് കിളിപോയി നിൽക്കുകയാണ് അവന്റെ ഫ്രണ്ട്സും കാശിയും അവരും ദേവയുടെ തീരുമാനങ്ങൾ അപ്പോൾ ആയിരുന്നു അറിഞ്ഞത്..!!"" "" പപ്പാ ഡിക്കി തുറക്ക് പപ്പാ.. കൊറേ നേരമായി.. ഡിക്കി തുറക്ക് പപ്പാ...!!"" ദേവയും അളിയനുമെല്ലാം സംസാരിക്കുന്നതിന്റെ ഇടക്കാണ് മിലൺ അളിയനെ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞത്. "" അയ്യോ അത് മറന്നു..

ദേവ വൺ മിനിറ്റ് ഡിക്കിന്ന് കുറച്ചുകൂടി സാധനങ്ങൾ ഇറക്കാനുണ്ട്..!!"" അതും പറഞ്ഞത് അളിയൻ നേരെ കാറിനടുത്തേക്ക് പോയി.. "" ഇപ്പോ തന്നെ നാല് ബാഗ് ഇറക്കി ഇനിയും സാധനങ്ങൾ ഇറക്കാൻ ഉണ്ടെന്നോ ഇയ്യാൾ ഇവിടെ സ്ഥിര താമസത്തിന് വന്നതാണോ...!!"" - നാദി " അതാണ് അളിയന്റെ മെയിൻ പ്രശ്നം രണ്ട് ദിവസത്തേക്ക് നിക്കാൻ ആണെങ്കിലും രണ്ട് മാസത്തേക്കുള്ള സാധനങ്ങൾ കൊണ്ടുവരും..!!"" നാദിയോട് അതും പറഞ്ഞു കാശി നേരെ മുന്നിലേക്ക് നോക്കിയതും ഡിക്കിയിൽ നിന്നും ഇറക്കുന്ന സാധനങ്ങൾ കണ്ട് ഞെട്ടിപ്പോയി..!!"" അതിൽ നിന്നും ആദ്യം ഇറക്കിയത് ഒരു സൈക്കിൾ ആയിരുന്നു ബാലൻസ് വീലോഡ് കൂടിയ ഒരു ചെറിയ സൈക്കിൾ..!! എഹ് ഒരാഴ്ച്ച നിൽക്കുന്നതിന് ആണോ ഇയാൾ ഈ സൈകിളൊക്കെ എടുത്തോണ്ട് പൊന്നിരിക്കുന്നെ.. കഷ്ട്ടം..!!' അവര് പറഞ്ഞു തീർന്നില്ല അപ്പോഴേക്കും അതിൽ നിന്നും അടുത്ത് സാധനവും ഇറക്കിയിരുന്നു മിയമോളുടെ മൂന്നു ചക്രങ്ങൾ ഉള്ള ഒരു സൈക്കിൾ.. "" അടിപൊളി ഇനി എന്തൊക്കെ ഉണ്ട് ആവോ..!!"" അപ്പോഴേക്കും കാറിൽ നിന്ന് മറ്റൊരു സാധനവും ഇറക്കിയിരുന്നു

അത് കണ്ടതും എല്ലാവരും വായും പൊളിച്ചു നോക്കിനിന്നു പാറു പേടിയോടെ തൊട്ടപ്പുറത്ത് നിൽക്കുന്ന കാശിയുടെ കയ്യിൽ മുറുക്കെ പിടിച്ചു വേണിയും അർജുനെ പിടിച്ചു തന്നെയാണ് നിൽപ്പ്..!!"" "" ഗായു നീ ബാഗിൽ നിന്ന് റോണിയുടെ ചങ്ങല ഇങ്ങ് എടുത്തേ..!!"" ഒരു റോഡ് വീലർ നായയുടെ കഴുത്തിലെ ബെൽറ്റിൽ പിടിച്ചുകൊണ്ടു അയാൾ പറഞ്ഞു.. അത് കേട്ടതും ഗായത്രി നേരെ ബാഗിൽ ചങ്ങല നോക്കാൻ തുടങ്ങി..!!"" "" നിന്റെ അളിയന് ഭ്രാന്താടാ.. 😲 നായയെ പോലും ഡിക്കിയിൽ ഇട്ട് കൊണ്ടുവന്നിരിക്കുന്നു.. 🙄🙄 ആ ഡിക്കിയിൽ കുറച്ചു കൂടി സ്ഥാലം ഉണ്ടായിരുന്നേൽ അയാൾ വീട് തന്നെ അതിൽ വച്ചു കൊണ്ടു വന്നെന്നെ..!!"" - നാദി "" അതെ ഈ നായെനേം പിടിച്ച് ഇങ്ങോട്ടു വരേണ്ട വല്ലതും ആവശ്യവും ഉണ്ടോ ഇങ്ങേർക്ക് മൂപ്പർടെ വീട്ടിൽ അച്ഛനും അമ്മയും സെർവന്റും എല്ലാം ഉണ്ട് എന്നിട്ടാണ്...!!"" - കാശി "" ഇയാളിത് ഡോഗിനെ വച്ച് ഡോഗ് ഷോ കാണിക്കുവാണ്..!!"" - റിതി ശ്യാമേട്ടാ ഞാൻ ചങ്ങല എടുക്കാൻ മറന്നു എന്ന് തോന്നുന്നു ഇതിൽ കാണാല്ലാട്ടോ..!!"" കുറെ നേരം തിരഞ്ഞിട്ടും അത് കാണാതായത്തും കയ്യിൽ കിട്ടിയ ഒരു ചൂടി കയറിൽ അതിനെ കെട്ടി ഇട്ടു അതു കണ്ടതും എല്ലാവർക്കും ചിരിയാണ് വന്നത് നായയാണെങ്കിൽ ഇത്രയും ആൾക്കാരെ കണ്ടിട്ടും പേരിനുപോലും ഒന്ന് കുരക്കുന്നില്ല

അത് കണ്ടതും ദേവ കാര്യം തിരക്കിയതും അളിയൻ പറഞ്ഞു ഭക്ഷണം കിട്ടാത്തപ്പോൾ മാത്രമേ അത് കുരക്കാർ ഉള്ളു എന്ന് എല്ലാം കഴിഞ്ഞ് അവസാനം ടാക്സിയുടെ കാശ് ദേവയോട് കൊടുക്കൻ പറഞ്ഞു അളിയൻ പെട്ടിയും പിള്ളേരെയും കൂട്ടി ഉള്ളിലേക്ക് പോയി പിറകെ ബാക്കിയുള്ളവരും പേടിയോടെ കാശിയുടെ കയ്യിലായിരുന്നു തനിത്ര നേരവും പിടിച്ചിരുന്നതെന്ന് മനസിലായതും അവന്റെ കൈ വിട്ട് അവനെയും പുച്ഛിച്ചുകൊണ്ട് പാറു ഉള്ളിലേക്ക് കയറി പോയി അവളെ നോക്കി പല്ലുകടിച്ചു കാശി അവൾക് പിറകെയും..!!"" അന്നത്തെ ദിവസം മുഴുവൻ അളിയന്റെ ചളി കൊണ്ടും പൊങ്ങച്ചം കൊണ്ടും കടന്നു പോയി ________________ (( പിറ്റേന്ന് )) കണ്ണാ എന്റേന്ന് തല്ലു വാങ്ങണ്ടങ്കിൽ പറ ഈ മേശയിൽ ഉണ്ടായിരുന്ന എന്റെ ഫയലും സർട്ടിഫിക്കറ്റും ഒക്കെ എവിടെ..!!"" മേശയിലെ സാധനങ്ങൾ എല്ലാം പുറത്തേക്കിട്ട് തിരയുന്നതിന്റെ ഇടയിൽ കണ്ണനെ നോക്കി അനന്തു ചോദിച്ചു..!!"" സർട്ടിഫിക്കറ്റും ഫയലും എന്താന്നുപോലും അറിയാതെ ദേഷ്യപ്പെടുന്ന അനന്തുവിനെ നോക്കി പേടിയോടെ നിൽക്കുകയാണ് കണ്ണൻ കണ്ണാ നിന്നോടാ ചോദിച്ചേ ഇവിടിരുന്ന പേപ്പറുകൾ ഒക്കെ എവിടെ..!!"" "" എനിച്ചറഞ്ഞൂടാ ഇച്ചേച്ചി കണ്ണാ ഇത്തില്ല..!!""

"" കണ്ണാ ഇത്തിലെന്നോ കണ്ണൻ അല്ലാതെ ആരാ ഇതൊക്കെ എടുക്കാ..!! ഈശ്വരാ നേരം വൈകിലോ 11 മാണിക്കുമുന്നേ കോളേജിൽ എത്താൻ പറഞ്ഞതാ ഇന്നിപ്പോ എക്സാം രെജിസ്ട്രേഷൻ നടക്കുമെന്ന് തോന്നുന്നില്ല...!!"" ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അവൾ വീണ്ടും തിരച്ചിൽ തുടങ്ങി കണ്ണന്റെ കളിപ്പാട്ടങ്ങൾ കിടയിൽ നിന്നും അവൾക്ക്‌ രണ്ടുമൂന്നു പേപ്പറുകൾ കിട്ടിയിരുന്നു അതിന്റെ പിന്നിലെല്ലാം കണ്ണൻ കുത്തിവരച്ചിരുന്നു..!!"" അതും കയ്യിലെടുത്തു അനന്തു കണ്ണനെ ഒന്നു നോക്കി ഇപ്പോ കരയും എന്നപോലെ നിൽക്കുന്ന അവനെ കണ്ടതും ചീത്താ പറയാൻ തോന്നിയില്ല അവൾക്ക്.. ഭാഗ്യം കോപ്പിയിൽ ആണ് നിന്റെ കലാവിരുദ് നടത്തിയിരിക്കുന്നെ ഇനി ഇതിന്റെ ഒർജിനൽ ഞാൻ എവിടെ പോയി തപ്പും..!!! "" അതും പറഞ്ഞവൾ വീണ്ടും തിരച്ചിൽ തുടർന്നു അവസാനം അലമാറയുടെ അടിയിൽ നിന്നും അവൾക്ക് ഫയൽ കിട്ടി അവൾ അതും കയ്യിൽപിടിച്ചു കണ്ണനെയും എടുത്തു കൊണ്ട് വാതിലും പൂട്ടി ഇറങ്ങി..!!" സമയം മില്ലാത്തതിനാൽ ദേവയുടെ വെടിന്റെ പടിക്കൽ തന്നെ അവനെ ഇറക്കി അനന്തു അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു "" കണ്ണാ കുഞ്ഞേ ഇച്ചേച്ചി കോളേജിൽ പോയിട്ട് പെട്ടന്ന് വരാട്ടോ പാറു ചേച്ചിടെ ഒപ്പം തന്നെ ഉണ്ടാവണെ.. വികൃതി കാട്ടരുത് അവിടെ മിലു ഏട്ടനും മിയ മോളും ഒക്കെ ഉണ്ട് അവരുടെ കളിപ്പാട്ടങ്ങൾ ഒന്നും എടുത്ത് കേടു വരുത്തരുത് ട്ടോ ഒതുങ്ങി നല്ലകുട്ടിയായി ഇരിക്കണേ ഇച്ചേച്ചി പെട്ടന്ന് വരാം..!!""

അത്രയും പറഞ്ഞു കണ്ണന്റെ നെറ്റിയിലും കവിളിലും ഉമ്മ കൊടുത്ത് അവനോട് ഉള്ളിലേക്ക് പൊക്കോളാൻ പറഞ്ഞു റ്റാറ്റായും കൊടുത്തു വേഗം അവിടെ നിന്നു ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു ഇടക്കിടക്ക് അവൾ അവനെ തിരിഞ്ഞു നോക്കിയിരുന്നു അവൾ കണ്ണിൽ നിന്നും മായുന്ന വരെ അവൻ അവളെ നോക്കി റ്റാറ്റായും കൊടുത്തു അവിടെ തന്നെ നിന്നിരുന്നു ബാൽകാണിയിൽ ഇരുന്ന് ലാപ്പിൽ വർക്ക്‌ ചെയ്യുന്നതിനിടയിലും അടിയിൽ നടക്കുന്നതെല്ലാം ദേവ ശ്രദ്ധിച്ചിരുന്നു അനന്തു പോകുന്നവരെ പിന്നിൽ നിന്ന് അവളെ നോക്കുന്ന കണ്ണനെ കണ്ടതും അവന് വല്ലാത്തൊരു വാത്സല്യം തോന്നിയിരുന്നു അവനെ ഒന്നു നോക്കി ദേവ വീണ്ടും അവന്റെ പണിയിലേക്ക് തിരിഞ്ഞിരുന്നു.. അനന്തു പോയതും കണ്ണൻ നേരെ പാറുവിനടുത്തേക്ക് നടന്നു...!!"" വീട്ടിനുള്ളിലേക്ക് നടക്കുന്നതിനിടയിലാണ് ഉമ്മറത്തുള്ള സൈക്കിൾ കണ്ണൻ കണ്ടത് അതു കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു അനന്തു പറഞ്ഞതെല്ലാം മറന്ന് അവൻ സന്തോഷത്തോടെ അതിനടുത്തേക്ക് ഓടി.. എന്നാൽ ഒരിക്കൽ പോലുമവൻ സൈക്കിളിനടുത് കെട്ടിയിട്ടിരിക്കുന്ന റോണിയെ ശ്രദ്ധിച്ചിരുന്നില്ല....!!!!!!  ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story