നീ മാത്രം...💜: ഭാഗം 21

Neemathram

രചന: അപ്പു

വീട്ടിനുള്ളിലേക്ക് നടക്കുന്നതിനിടയിലാണ് ഉമ്മറത്തുള്ള സൈക്കിൾ കണ്ണൻ കണ്ടത് അതു കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു അനന്തു പറഞ്ഞതെല്ലാം മറന്ന് അവൻ സന്തോഷത്തോടെ അതിനടുത്തേക്ക് ഓടി.. എന്നാൽ ഒരിക്കൽ പോലുമവൻ സൈക്കിളിനടുത് കെട്ടിയിട്ടിരിക്കുന്ന റോണിയെ ശ്രദ്ധിച്ചിരുന്നില്ല....!!!!!! ആവേശത്തോടെ സൈക്കിളിനടുത്തേക്ക് ഓടുന്നതിനിടയിൽ അറിയാതെ കണ്ണൻ റോണിയുടെ വാലിൽ ചവിട്ടിയിരുന്നു സൈക്കിളിനടുത്ത് അവൻ എത്തുന്നതിനു മുൻപ് തന്നെ റോണി കിടന്നിടത്തു നിന്ന് ചാടി എണീറ്റിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ റോണിയെ അത്ര അടുത്ത് കണ്ടതും കണ്ണൻ പേടിച്ചു പിന്നിലേക്ക് നീങ്ങി വാലിൽ ചവിട്ടിയ വേദനയിൽ റോണി കുരച്ചുകൊണ്ട് മുന്നിലേക്ക് കുതിച്ചു.. തന്റെ അടുത്തേക്ക് കുതിച്ചു വരുന്ന റോണിയെ കണ്ടതും കണ്ണൻ പേടിച്ചു അലറി കരഞ്ഞു പിന്നിലേക്ക് ഓടി. അവൻ ഓടിയതും റോണിയും അവനു പിന്നാലെ കുതിച്ചു ഒരു ചൂടി കയറുകൊണ്ട് മാത്രം അതിനെ കെട്ടിയിട്ടതിനാൽ പെട്ടന്ന് തന്നെ അത് പൊട്ടിയിരുന്നു എങ്ങോട്ടെന്നില്ലാതെ പേടിച്ചു കരഞ്ഞു ഓടുന്ന കണ്ണന്റെ തൊട്ടു പിന്നിൽ തന്നെ റോണിയും ഉണ്ടായിരുന്നു *

ബാൽകാണിയിൽ ഇരുന്ന് വർക്ക്‌ ചെയ്യുന്നതിനിടയിലാണ് ദേവ കണ്ണന്റെ കരച്ചിലും റോണിയുടെ കുരയും കേട്ടത് ഇരുന്നിടത്തു നിന്നും തലയുയർത്തി അവൻ മുറ്റത്തേക്ക് നോക്കിയതും കണ്ടു എങ്ങോട്ടെന്നില്ലാതെ ഉമ്മറത്തു കൂടി ഓടുന്ന കണ്ണനെയും അവനു പിറകെ കുരച്ചുചാടികൊണ്ട് റോണിയും അതുകണ്ടതും ദേവയുടെ ഉള്ളിലൂടെ ഒരു ആളാൽ കടന്നുപോയി അവൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ലാപ്ടോപ് കൈവരിയിൽ വച്ച് അവിടെ നിന്നും താഴേക്ക് ഓടി താഴെ കണ്ണന്റെ കരച്ചിൽ കേട്ട് എല്ലാവരും അവരവരുടെ റൂമിൽ നിന്ന് പുറത്തു വന്നിരുന്നു അപ്പോഴേക്കും അവർക്കു മുന്നിലൂടെ കാറ്റുപോലെ ദേവ ഉമ്മറത്തേക്കോടിയിരുന്നു അവന്റെ പോക്കും കണ്ണന്റെ കരച്ചിലുമെല്ലാം കേട്ടതും എല്ലാവരും അവന്റെ പിറകെ ഓടി.. ഉമ്മറത്തെത്തിയ ദേവ കാണുന്നത് കരഞ്ഞുകൊണ്ടുള്ള ഓട്ടത്തിനടിൽ മണ്ണിൽ കമിഴ്ന്നടിച്ചു വീണ കണ്ണനെ ആണ് അവന്റെ കുഞ്ഞു ഷർട്ടിൽ കടിച്ചു വലിച്ചുകൊണ്ട് റോണിയും.. ദേവ വേഗം അങ്ങോട്ടോടി റോണിയെ പിന്നിലേക്ക് തള്ളി കണ്ണനെ മണ്ണിൽ നിന്നു വാരി എടുത്തു നെഞ്ചോടു ചേർത്തു എന്നിട്ടും കളിയാടങ്ങാത്ത റോണി വീണ്ടും അവർക്കിരുവർകുമാടുത്തേക്ക് കുരച്ചുകൊണ്ട് കുതിച്ചു..

കരച്ചിലിനിടയിലും അവ്യക്തമായി അതു കണ്ട കണ്ണൻ ഏട്ടച്ഛാ എന്നു വിളിച്ചുകൊണ്ടു ദേവയെ ഇറുക്കി പിടിച്ചിരുന്നു അപ്പോഴേക്കും അളിയൻ വന്ന് റോണിയുടെ കഴുത്തിലെ ബെൽറ്റിൽ പിടിച്ച് അവനെ അവിടർ നിന്നും കൊണ്ടുപോയി.. തന്റെ തോളിൽ കിടന്ന് കണ്ണുകൾ ഇറുക്കെ അടച്ചു ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ടി കരയുന്ന കണ്ണനെ കണ്ടതും ദേവാക്കും ബാക്കിയെല്ലാവര്ക്കും പേടിയായി എല്ലാവരും അപ്പോഴേക്കും അവർക്കടുത്തേക്ക് എത്തിയിരുന്നു ദേവ കണ്ണനെയും എടുത്ത് അടുത്തുള്ള തിണ്ണയിലേക്കിരുന്ന് അവനെ തൊളിൽ നിന്നും എടുത്തു നെഞ്ചിലേക്ക് തലവച്ചു മടിയിലേക്ക് കിടത്തി ഇപ്പോഴും കണ്ണുപോലും തുറക്കാതെ അവന്റെ മടിയിൽ കിടന്ന് ആർത്തു കരയുകയാണ് കണ്ണൻ കരച്ചിലിന്റെ ആകത്തിനനുസരിച്ച് ശ്വാസം പോലും നേരെ കിട്ടിയിരുന്നില്ല അവന്. ഇടക്കിടക്ക് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൻ.. പിടഞ്ഞിരുന്നു അതുകണ്ടതും ദേവക്ക് വല്ലാത്ത പേടി തോന്നി അവൻ കണ്ണന്റെ നെഞ്ചും മുഖവുമെല്ലാം തടവി കൊടുത്ത് അവനെ ആശ്വസിപ്പിക്കാൻ നോക്കി

പിന്നെ അവനെ വീണ്ടും തോളിലിട്ട് മുതുകിൽ പതിയെ തട്ടികൊടുത്തു കുറെ നേരത്തെ ദേവയുടെ പരിശ്രമത്തിനോടുവിൽ അവന്റെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടെല്ലാം മാറി കണ്ണുകൾ തുറന്നു എന്നാലും കരച്ചിലിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല പാറുവും അമ്മയും എല്ലാം മാറി മാറി ദേവയിൽ നിന്ന് അവനെ എടുക്കാൻ നോക്കിയെങ്കിലും അവൻ ആരുടെ അടുത്തും പോകാതെ ദേവയെ തന്നെ ചുറ്റിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു കുറച്ചുനേരം അവിടെ നിന്ന് ശേഷം ദേവ കരയുന്ന അവനെയും എടുത്ത് നേരെ ബാൽകാണിയിലേക്ക് പോയി..!!"" കുറെ നേരം ഓരോ കാര്യങ്ങൾ പറഞ്ഞും ഓരോന്നു കാണിച്ചുകൊടുത്തും അവന്റെ കരച്ചിൽ പതിയെ പതിയെ ഇല്ലാതാക്കി ദേവ എന്നാലും അവന്റെ പേടി ഒട്ടും അകന്നിരുന്നില്ല അതുപോലെ അവൻ നന്നേ ക്ഷീണിച്ചുരുന്നു ദേവ കണ്ണന്റെ മേലുള്ള റോണി കടിച്ചു കീറിയ ഷർട്ട്‌ ഉരിമാറ്റി മേലെല്ലാം തുടച്ചു കൊടുത്ത് അവനെയും എടുത്ത് ചേർത്തുപിടിച്ച് കൈവരിയിൽ വന്നിരുന്നു കുറച്ചുനേരം മുതുകിൽ പതിയെ കൊട്ടികൊടുത്തതും കരഞ്ഞ ക്ഷീണം കാരണം കണ്ണൻ ഉറങ്ങിയിരുന്നു..

അവൻ പതിയെ കണ്ണനെ ഉണർത്താതെ റൂമിലേക്ക് വന്നു അവനെ ബെഡിലേക്ക് കിടത്തി ഫാൻ ഇട്ട് അവനരികിൽ വന്നു അവനെയും ചേർത്തു പിടിച്ചു കിടന്നു.. കണ്ണൻ നന്നായി ഉറങ്ങി എന്നു മനസിലായതും ദേവ വീഴാതിരിക്കാനായി അവനരികിൽ ഒരു തലയിണ ച്ച് അവിടെ നിന്നും താഴേക്ക് പോയി അവൻ നേരെ പോയത് അളിയന്റെ അടുത്തേക്കായിരുന്നു ഉമ്മറത്തു എല്ലാവർക്കൊപ്പവും ഇരിക്കുകയാണ് അയാൾ "" ഹാ നീ വന്നോ എങ്ങനെ ഉണ്ട് ആ ചെക്കന് ഇപ്പോ കൊഴപ്പൊന്നും ഇല്ലല്ലോ.. റോണി നല്ല കുരയായിരുന്നു കുറച്ചു നേരം.. ഞാനാകെ പേടിച്ചു പിന്നെ ഭക്ഷണം കൊടുത്തപ്പോഴാ ശരിയായത്...!!"" അളിയൻ ദേവയെ നോക്കി പറഞ്ഞു "" അളിയാ ആ നായയെ ഇനിയും ചങ്ങല ഒന്നും ഇല്ലാതെ ഇവിടെ നിർത്താൻ പറ്റില്ല...!! ഒന്നല്ലെങ്കിൽ അതിന് ചങ്ങല ഇടണം അല്ലങ്കിൽ അതിനെ അളിയന്റെ വീട്ടിൽ തന്നെ കൊണ്ടു പോയി നിർത്തണം..!!"" "" നീ എന്തൊക്കെയാ ദേവ ശ്യാമേട്ടനോട് പറയുന്നേ റോണിയെ വീട്ടിലേക്ക് കൊണ്ടുപോകലും ചങ്ങല വാങ്ങലോന്നും ഇപ്പോ നടക്കില്ല... ശ്യാമേട്ടനിപ്പോ അത്രദൂരം വീട്ടിലേക്ക് ഇതിനായിട്ട് പോകാൻ പറ്റില്ല പിന്നെ അവിടെ വീട്ടിൽ രണ്ടാഴ്ച്ച മുൻപ് പുതിയ ഒരു ചങ്ങല വാങ്ങിയേ ഉള്ളു..!!"" അവൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ഗായത്രി പറഞ്ഞു..

"" ചേച്ചി എന്തു പറഞ്ഞിട്ടും കാര്യമില്ല ഇന്ന് കണ്ണൻ.. ആ കുഞ്ഞിന് എന്തേലും പറ്റിയിരുന്നെങ്കിലോ അത് ഒരുപാട് പേടിച്ചിട്ടുണ്ട്...!!" അതുമാത്രമല്ല ഇവിടെ ഒരുപാട് കുട്ടികൾ ദിവസവും ഡാൻസ് പഠിക്കാൻ വരുന്നതാണ് ഇന്നത്തെ പോലെ എന്തെങ്കിലും ഉണ്ടായാലോ അതുകൊണ്ട് ആ നായയെ ഇനി ഇവിടെ നിർത്തൽ നടക്കില്ല..!! അളിയൻ അതിനുവേണ്ടത് എന്താന്നുവച്ചാൽ ചെയ്തേക്ക്..!!"" അവസാന തീരുമാനം പോലെ അളിയനെ നോക്കി അത്രയും പറഞ്ഞു അവൻ വീണ്ടും കണ്ണനരികിലേക്ക് പോയി ശാന്തമായി ഉറങ്ങുന്ന അവനെയും ചേർത്തു പിടിച്ച് കിടന്നു..!!"" ________________ അനന്തു വന്നപ്പോഴേക്കും സമയം മൂന്നു കഴിഞ്ഞിരുന്നു കണ്ണനെ കാണാനുള്ള ദൃതിയിൽ നേരെ ദേവയുടെ വീട്ടിലേക്കാണ് അവൾ കയറിയത് അവൾ ഉള്ളിലേക്ക് കടന്നതും അവിടിരുന്നവരുടെ എല്ലാം ശ്രദ്ധ അവളിൽ ആയിരുന്നു "" ഓഹ് വന്നോ ഞാൻ നിന്നെ കാണാൻ ഇരിക്കുവായിരുന്നു എന്ത് പണിയാ അനന്തു നീ കാണിച്ചേ ആ കുട്ടിയെ ഇവിടെ നിർത്തി

എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അവനെ ഇവിടുള്ള ആരുടെ അടുത്തെങ്കിലും ആക്കിക്കൂടെ ഇത് മറ്റുള്ളവർക്ക് കൂടി മെനക്കേട് ആക്കാൻ...!!"" അവളെ കണ്ടപാടെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് ഗായത്രി പറഞ്ഞു നായയെയും കൊണ്ട് ശ്യാം തിരികെ വീട്ടിലേക്ക് പോയതിന്റെ ദേഷ്യമായിരുന്നു അവൾക് അതു കേട്ടതും അനന്തു ആകെ ഞെട്ടി കണ്ണൻ എന്താ ചെയ്തേ അവനെന്തെങ്കിലും പറ്റിയോ എന്ന ചിന്ത മാത്രമായിരുന്നു അവൾക്ക് ഗായത്രിയോട് ഒന്നും തിരിച്ചു പറയാതെ അവൾ ചുറ്റും കണ്ണനെ നോക്കാൻ തുടങ്ങി "" പാറു കണ്ണൻ എവിടെ..? എന്താ പറ്റിയെ അവന് കൊഴപ്പൊന്നും ഇല്ലല്ലോ..!! "" വേവലാതിയോടെ പാറുവിനോട് ചോദിച്ചു അനന്തു "" ഓഹ് അവൻ കാരണം മാറ്റുള്ളവർക്കല്ലേ കുഴപ്പം..!!"" ഗായത്രി പുച്ഛത്തോടെയും ദേഷ്യത്തോടെയും അവളെ നോക്കി പറഞ്ഞു.. ഗായത്രിച്ചേച്ചി മതി..!!"" അവളെ വെറുതെ പേടിപ്പിക്കാതെ... അനന്തു അവന് കൊഴപ്പൊന്നും ഇല്ല അവൻ മുകളിൽ ദേവയുടെ മുറിയിലുണ്ട് പാറു നീ ഇവളെ അവനടുത്തേക്ക് കൊണ്ടുപോയെ..!!"" കരച്ചിൽ വന്നുനിൽക്കുന്ന അനന്തുവിനെ നോക്കി കാശി പറഞ്ഞു അതു കേട്ടതും പാറു അനന്തുവിനെയും കൂട്ടി ദേവയുടെ മുറിയിലേക്ക് പോയി ഒപ്പം തന്നെ അവിടെ സംഭവിച്ചതൊക്കെ അവൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു..!!""

കണ്ണനെ ഉള്ളിലേക്കകാത്തെ പോയ നിമിഷത്തെ ശപിച്ചും കരഞ്ഞും കൊണ്ട് അവൾ വേഗം ദേവയുടെ മുറിയിലേക്ക് അവനരികിലേക്ക് പോയി ദേവയുടെ മുറിക്കുമുന്നിലെത്തിയ അനന്തു ഉള്ളിലെ കാഴ്ച്ച കണ്ട് ഒരു നിമിഷം നിന്നിടത്തു നിന്ന് ചലിച്ചില്ല ദേവയുടെ നെഞ്ചോടുചേർന്ന് അവനെ ഇറുക്കെ കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന കണ്ണൻ അതുപോലെ തന്നെ തന്റെ നെഞ്ചിലേക്ക് അവനെ ചേർത്തു പിടിച്ച് കിടന്ന് ഉറങ്ങുന്ന ദേവയും.. എന്തോ അത്രനേരം ഉണ്ടായിരുന്ന വിഷമമെല്ലാം ആ നിമിഷം അവസാനിച്ചതായി തോന്നി അവൾക്ക് ആ കാഴ്ച്ച അത്രയേറെ സ്വാധിനിച്ചിരുന്നു അവളെ ദേവയും കണ്ണനെ വെറുക്കുമോ എന്നുള്ള അവളുടെ സംശയം തീർത്തുകൊടുക്കാൻ കെൽപ്പുണ്ടായിരുന്നു അവന്റെ ആ ചേർത്തുപിടിക്കലിന്..!! അവൾ അവിടെ നിന്നും പതിയെ നടന്ന് അവർക്കരികിൽ വന്നിരുന്നു

കണ്ണന്റെ മുടിയിൽ പതിയെ തലോടി അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു...!! കയ്യിൽ എന്തോ നനവ് തോന്നിയിട്ടാണ് ദേവ കണ്ണുതുറന്നത്. നിറഞ്ഞ കണ്ണുകളുമായി തന്റെ മുന്നിലിരിക്കുന്ന അനന്തുവിനെ കണ്ടതും അവൻ കണ്ണനിൽ നിന്ന് കൈകൾ മാറ്റി അവനെ പതിയെ ബെഡിലേക്ക് കിടത്തി എഴുന്നേൽറ്റിരുന്നു.. "" അവൻ ചെറുതായൊന്നു പേടിച്ചു വേറെ കൊഴപ്പൊന്നും ഇല്ല നീ വെറുത കരയണ്ട...!!"" കരയുന്നവളെ നോക്കൂ അലിവോടെ അവൻ പറഞ്ഞു മ്മ്.. അതിനൊന്നു മൂളിക്കൊടുത്തു നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ കണ്ണനെ ഉണർത്താതെ പതിയെ ബെഡിൽ നിന്നും എടുത്തു തോളിലേക്കിട്ടു അവിടെ നിന്നും നടന്നു...!!"" "" അനന്തു...!!'' "" എന്താ..!'" "" അത് കണ്ണൻ ഉച്ചക്കൊന്നും കഴിച്ചിട്ടില്ല ഉറങ്ങുവായിരുന്നു അപ്പോ വിളിച്ചപ്പോ കരഞ്ഞു അതുകൊണ്ട് എഴുന്നേൽക്കുമ്പോൽ എന്തേലും കൊടുത്തേക്ക്..!!'' കണ്ണനെ കുറിച്ച് കരുതലോടെയുള്ള ദേവയുടെ സംസാരം കേട്ടതും അനന്തു അത്ഭുധത്തോടെ അവനെ നോക്കി പിന്നെ തലയാട്ടികൊണ്ട് നേരെ അവളുടെ വീട്ടിലേക്ക് പോയി...!! ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story