നീ മാത്രം...💜: ഭാഗം 22

Neemathram

രചന: അപ്പു

ഉറങ്ങാൻ കിടന്നിട്ടും കരയുന്ന കണ്ണന്റെ മുഖമായിരുന്നു ദേവയുടെ മനസു നിറയെ തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും അവന് ഉറക്കം വന്നിരുന്നില്ല എഴുന്നേൽറ്റ് ക്ലോക്കിലേക്ക് നോക്കിയതും സമയം ഒന്നര കഴിഞ്ഞിരുന്നു പിന്നെ അവിടെ കിടക്കാതെ നേരെ ബാൽകാണിയിലേക്ക് പോയിനിന്നു ബാൽകാണിയിൽ നിൽകുമ്പോൾ ദേവയുടെ ശ്രദ്ധ മുഴുവനും അനന്തുവിന്റെ വീട്ടിലേക്കായിരുന്നു അവിടെ റൂമിലെ വെളിച്ചമെല്ലാം തെളിഞ്ഞു നിൽക്കുന്നത് കണ്ടതും അവൻ നെറ്റി ചുളിച്ചു അങ്ങോട്ടു നോക്കിനിന്നു "" അവളിതുവരെയും ഉറങ്ങിയില്ലേ"" എന്ന ചിന്തയായിരുന്നു അവന്.. എന്നാൽ ഈ സമയമെല്ലാം പനിച്ചു വിറച്ചു കിടക്കുന്ന കണ്ണനരികിലിരുന്ന് തുണി നനച്ചു ആ കുഞ്ഞു നെറ്റിയിൽ ഇട്ടുകൊടുക്കുകയായിരുന്നു അവൾ വൈകുന്നേരത്തോടു കൂടി തുടങ്ങിയതായിരുന്നു അവന് പനി ആ കുഞ്ഞു ശരീരം പനിചൂടിൽ നന്നേ ക്ഷീണിച്ചിരുന്നു... എന്തുചെയ്യണം എന്നറിയാതെ കണ്ണനരികിൽ വേവലാതിയോടെ ഇരിക്കുകയാണ് അനന്തു കണ്ണന്റെ ഭാഗത്തു നിന്നും യാധൊരു പ്രതികരണവും ഇല്ലാത്തത് അവളിൽ പേടി നിറച്ചിരുന്നു അവന് പുതച്ചു കൊടുത്തും നെറ്റിയിൽ തുണിയിട്ട് കൊടുത്തും അവൾ അവനരികിൽ തന്നെ ഇരുന്നു കുറച്ചു നേരം കഴിഞ്ഞിട്ടും അവന് ഒരു മാറ്റവും കാണാതായതും അവളുടെ പേടി കൂടി

ആശുപത്രിയിൽ പോയാലെ എന്തെങ്കിലും മാറ്റം ഉണ്ടാവു എന്ന് തോന്നി അവൾക്ക്. രാത്രിയിൽ ഒറ്റക്ക് അവനെയും കൊണ്ട് ഒറ്റക്ക് അത്രദൂരം പോക്ക് നടക്കില്ലെന്നും ദേവയുടെ വീട്ടിലേക്ക് പോയാലെ കണ്ണനെ ആശുപത്രിയിൽ കൊണ്ട്പോകൽ നടക്കു എന്നും അവൾക് മനസിലായിരുന്നു ഇന്നത്തെ ഗായത്രിയുടെ വാക്കുകൾ ഓർക്കേ അവിടേക്ക് ഒരിക്കൽ കൂടി പോകാൻ തോന്നിയിരുന്നില്ലാ അവൾക്ക് പക്ഷേ തന്റെ ആത്മാഭിമാനത്തേക്കാൾ വലുത് കണ്ണന്റെ ജീവൻ തന്നെയാണ് അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ കണ്ണനെയും എടുത്ത് ഒരു ടോർച്ചും കയ്യിൽ പിടിച്ചവൾ നേരെ ദേവയുടെ വീട്ടിലേക്ക് നടന്നു... * ബാൽകാണിയിൽ നിന്ന് അനന്തു വീട്ടിൽ നിന്നിറങ്ങുന്നതെല്ലാം ദേവ കണ്ടിരുന്നു പെട്ടന്ന് രാത്രിയിൽ ഇതെന്തു പറ്റി എന്നാ ചിന്തയായിരുന്നു അവന് അവൾ അങ്ങോട്ടേക്കാണ് വരുന്നതെന്ന് മനസിലായതും അവൻ വേഗം അടിയിലേക്ക് പോയി കോണിപടികൾ ഇറങ്ങുമ്പോൾ തന്നെ ഉമ്മറത്തെ കോണിങ്ബെൽ അടിയുന്നത് അവൻ കെട്ടിരുന്നു ഉള്ളിലെയും ഉമ്മറത്തെയും ലൈറ്റ് ഇട്ട് അവന് വേഗം വാതിൽ തുറന്നു അപ്പോഴേക്കും അമ്മയും അച്ഛനും വല്യച്ഛനും എഴുന്നേറ്റിരുന്നു ബാക്കിയുള്ളവർ എല്ലാം ഉറക്കത്തിൽ പെട്ടതിനാൽ കേട്ടിരുന്നില്ല...

വാതിൽ തുറന്നു പുറത്തെത്തിയ ദേവ കാണുന്നത് കണ്ണയെയും നെഞ്ചോടു ചേർത്തു പിടിച്ച് വേവലാതിയോടെ നിൽക്കുന്ന അനന്തുവിനെയാണ്..!!"" "" എന്താ അനന്തു എന്താ പറ്റിയെ..!!"" പേടിയും വേവലാതിയും നിറഞ്ഞ അവളുടെ മുഖത്തേക്ക് നോക്കി ദേവ ചോദിച്ചു.. "" കണ്ണന് നല്ല പനി ദേഹം ഒക്കെ വല്ലാതെ പൊള്ളുവ..!!"" ആശുപത്രിയിൽ കാണിക്കണം പനി ഒട്ടും കുറയുന്നില്ല..!!" "" ആണോ നോക്കട്ടെ..!!"" അതും പറഞ്ഞു ദേവ കണ്ണന്റെ നെറ്റിയിലും കഴുത്തിളുമെല്ലാം കൈവച്ച് ചൂടു നോക്കി..!!"" "" എന്താ പറ്റി.. എന്താ അനന്തു കണ്ണനെന്തു പറ്റി...!!"" അങ്ങോട്ടുവന്ന അമ്മ ചോദിച്ചു " കണ്ണന് നല്ല പനിയുണ്ടമ്മ..!!"" ആശുപത്രി കൊണ്ടുവേണ്ടി വരും നല്ല ചൂടുണ്ട്..!!"" " ഇന്ന് രാവിലെ നല്ലോം പേടിച്ചു കുഞ് അതിന്റെ ആവും പനി എന്തായാലും വൈകിപ്പിക്കണ്ട പെട്ടന്ന് ആശുപത്രി പോയേക്ക് ദേവ..!'' കണ്ണന്റെ അടുത്തേക്ക് വന്ന് ചൂടുനോക്കികൊണ്ട് അമ്മാ പറഞ്ഞു "" ഇവിടിപ്പോ അടുത്തൊരു ക്ലിനിക് ഉണ്ട് പക്ഷേ അത് ഈ സമയത്തൊന്നും ഉണ്ടാവില്ല അതുകൊണ്ട് ടൗണിലെക്ക്‌ പോകേണ്ടി വരും. "" അവരെ നോക്കൂ വല്യച്ഛനും പറഞ്ഞു "" മ്മ്.. അമ്മാ ഉള്ളിൽനിന്ന് എന്റെ ബുള്ളറ്റിന്റെ കീയും ഒരു ടാർക്കിയും എടുത്തേക്ക്..!!"" "" അപ്പോ നിന്റെ കാർ എവിടെ ദേവ ഈ തണുപ്പത്തു ബുള്ളറ്റിൽ പോണോ കുഞ്ഞിന് ബുദ്ധിമുട്ടാവും അത്.. " കണ്ണന്റെ നെറ്റിയിൽ ഒന്നുഴിഞ്ഞുകൊണ്ട് ദേവയെ നോക്കി അച്ഛൻ ചോദിച്ചു "" കാറ് ശ്യാമേട്ടൻ കൊണ്ടുപോയി ഇനിപ്പോ ഇതിൽ പൂവാം....!!""

അപ്പോഴേക്കും അമ്മാ വന്നിരുന്നു ബുള്ളറ്റിന്റെ ചാവി വാങ്ങി ടാർക്കി അനന്തുവിന് നേരെ നീട്ടി "" ദാ നല്ല മഞ്ഞുണ്ട് കുഞ്ഞിന്റെ തലയിലിട്ടോ..!!"" അവൾ അനുസരണയോടെ അതുവാങ്ങി അവനെ പൊതിഞ്ഞു അപ്പോഴേക്കും ദേവ ബുള്ളറ്റിൽ കയറിയിരുന്ന് സ്റ്റാർട്ട്‌ ചെയ്തിരുന്നു അനന്തുവും വേഗം തന്നെ അവനു പിന്നിൽ കയറിയിരുന്നു.. "" നീ ഇങ്ങനെ ഒരു സൈഡ് ഇരിക്കല്ലേ കുഞ്ഞിനെ പിടിച്ചിരിക്കൽ പറ്റില്ല രണ്ടുസൈടിരുന്ന് കണ്ണനെ നടുക്ക് പിടിക്ക്.. "" മിററിൽ കൂടി അവളെ നോക്കി പറഞ്ഞു അവൻ അതുകേട്ട് തലയാട്ടികൊണ്ട് അവൻ പറഞ്ഞപോലെ ഇരുന്ന് കണ്ണനെ ചേർത്തു പിടിച്ചു അവൾ.. പിന്നീട് വേഗം വണ്ടിയെടുത്ത് ആശുപത്രിയിലേക്ക് വിട്ടു... * ആശുപത്രിയിൽ എത്തിയതും പനി കൂടുതൽ ഉള്ളതുകൊണ്ട് അവനെ അവിടെ അഡ്മിറ്റ് ചെയ്തു അവിടേക്ക് എത്തിക്കാൻ വൈകിയതിന്റെ പേരിൽ ഡോക്ടറിൽ നിന്നും വഴക്കും കേട്ടു അനന്തുവിന് ഡോക്ടറിന്റെ വഴക്കും കണ്ണന്റെ പനിയും കൂടി ആയതും അനന്തു ആകെ തകർന്നു കണ്ണനെ ഇൻജെക്ഷൻ കൊടുത്തു ട്രിപ്പും ഇട്ട് ഒരു റൂമിലേക്ക് മാറ്റി ""

അവന്റെ പനി മാറിക്കോളും നീ ഇങ്ങനെ കരയല്ലേ ട്രിപ്പ്‌ തീരുമ്പോഴേക്കും അവന് ഉഷാറാവും...!!"" അവനരികിൽ നിന്ന് കരയുന്ന അനന്തുവിനെ ചേർത്തു പിടിച്ചുകൊണ്ടു ദേവ പറഞ്ഞു "" കുറച്ചു കൂടി നേരത്തെ കൊണ്ടുവരായിരുന്നു..!!"" തേങ്ങി കരഞ്ഞുകൊണ്ട് അവനെ നോക്കി അവൾ പറഞ്ഞു "" അവനിപ്പോ കൊഴപ്പമൊന്നും ഇല്ലന്നെ അതൊക്കെ പെട്ടന്ന് മാറും നീ വാ..!!" അതും പറഞ്ഞവൻ അവളെയും കൊണ്ട് അടുത്തുള്ള കുഞ്ഞു ബെഡിലേക്ക് ഇരുന്നു നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു അവൾ മറുതൊന്നും പറയാതെ അവനരികിൽ കണ്ണനെ തന്നെ നോക്കിയിരുന്നു സമയം പെട്ടന്നുതന്നെ നീങ്ങിയിരുന്നു ഇതിനിടയിൽ ദേവയും അനന്തുവും ചെറുതായോന്നു മയങ്ങിയിരുന്നു ആരുടെയോ ശബ്ദം കേട്ടാണ് ദേവ എഴുന്നേറ്റത് കണ്ണുതുറന്ന ദേവ കാണുന്നത് കണ്ണന്റെ ട്രിപ്പ് മാറ്റുന്ന നേഴ്സിനെയും അവരെ നോക്കി കണ്ണുതുറന്നു കിടക്കുന്ന കണ്ണനെയും അവർ കണ്ണനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് അവന്റെ ഭക്ഷയിൽ കണ്ണനും മറുപടി പറയുന്നുണ്ട് സംസാരിക്കുന്ന കണ്ണനെ കണ്ടതും ദേവക്ക് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു തന്റെ തോളിൽ തലചായ്ച്ചു ഉറങ്ങുന്ന അനന്തുവിനെ പതിയെ ബെഡിലേക്ക് കിടത്തി അവൻ കണ്ണനരികിലേക്ക് പോയി "" എത്തച്ചാ...!!""

അവനെ കണ്ടപാടേ കണ്ണൻ വിളിച്ചു "" എത്താച്ചാ ഇച്ചേച്ചി കാണണം..!!"" ചുറ്റും നോക്കി നേഴ്സിന്റെ മുഖത്തേക്ക് ഒന്നൂടി നോക്കി ദേവയോട് അവൻ പറഞ്ഞു "" ഇച്ചേച്ചി ഇവടെ തന്നെ ഉണ്ട്ട്ടോ ദാ അവിടെ ഉറങ്ങുവാ നോക്കിക്കേ..!!"" ഉറങ്ങുന്ന അനന്തുവിനെ കാണിച്ച് ദേവ പറഞ്ഞു അപ്പോഴേക്കും നേഴ്‌സ് അവുടെ നിന്നും പോയിരുന്നു പിന്നിടങ്ങോട്ട് കണ്ണന്റെ സംശയങ്ങൾ ആയിരുന്നു മുഴുവനും അവിടെ കാണുന്ന ഓരോന്നും ചൂണ്ടി ദേവയോട് അതിനെക്കുറിചെല്ലാം ചോദിച്ചുകൊണ്ടിരുന്നു അവൻ.. ദേവയും അവനനുസരിച് ഓരോ മറുപടിയും കൊടുക്കുന്നുണ്ട് കുറഞ്ഞ സമയം കൊണ്ടുതന്നെ കണ്ണന് ദേവയെ നന്നായി ഇഷ്ട്ടപെട്ടിരുന്നു ഇരുവരുടെയും സംസാരം കെട്ടാണ് അനന്തു ഉണരുന്നത് ദേവയുമായി സംസാരിക്കുന്ന കണ്ണനെ കണ്ടതും അവൾ കിടന്നിടത്തു നിന്ന് വേഗം എഴുന്നേൽറ്റ് അങ്ങോട്ട് പോയി അവളെ കണ്ടതും കണ്ണൻ അവളെ നോക്കി ചിരിച്ചു അതുകണ്ടപ്പോൾ ആണ് അനന്തുവിന് സമാധാനമായത് അവന്റെ ആ കുഞ്ഞു മുഖത്ത് ഒരുപാടുമ്മകൾ കൊടുത്തു അവൾ പിന്നെ കണ്ണനെ തൊട്ടും തലോടിയും അവനരികിൽ തന്നെയിരുന്നു ഇരുവരെയും ഒന്നു നോക്കി പുഞ്ചിരിയോടെ ദേവ മുറിയിൽ നിന്ന് പുറത്തോട്ട് പോയി ദേവ പോയി കുറച്ചു നേരം കഴിഞ്ഞതും കണ്ണന്റെ കണ്ണുകൾ അവനെ തിരിഞ്ഞു തുടങ്ങി "" ഇച്ചേച്ചി എത്തച്ചാ എത്തു.. എത്തച്ചാ കാണണം എത്തച്ചാ പോയോ "" "" ഏട്ടച്ഛയോ.. അതാരാ "" "" എത്താച്ചാ ഇച്ചേച്ചി പോയി ഇവതെ ഉന്തല്ലോ വീട്ടിലെ ഇല്ലേ പാറുച്ചിടെ അവദത്തെ..!!""

"" പാറുവിന്റെ അവിടെയോ നീ ആരെയാ പറയുന്നേ ശങ്കരച്ഛനെ ആണോ....!!"" "" അല്ല ഇച്ചേച്ചി.. ഏത്തച്ഛയാ ഇച്ചേച്ചി ഇവതെ ഉന്തല്ലോ..!!"" ചുറ്റും നോക്കികൊണ്ടായിരുന്നു അവന്റെ സംസാരം ഹാ ആരായാലും നമ്മുക്ക് തിരിച്ച് വീട്ടിൽ പോയി കാണാട്ടോ..!!"" അവന് പറഞ്ഞതൊന്നും മനസിലാവാതെ ചുറ്റും നോക്കുന്ന അവനെ സമാധാനിപ്പിച്ച് അവൾ പറഞ്ഞു അപ്പോഴും അവളുടെ മനസിലും ഏട്ടച്ഛൻ ആരെന്നുള്ള സംശയവും ഉണ്ടായിരുന്നു.. * അവൻ നേരെ പോയത് ക്യാന്റീനിലേക്ക് ആയിരുന്നു സമയം രാവിലെ ആറുമണി കഴിഞ്ഞിരുന്നു അവിടെ നിന്ന് ചായയും കണ്ണന് കഴിക്കാൻ ബണും വാങ്ങി തിരിച്ച് അവർക്കടുത്തേക്ക് തന്നെ പോയി.. ഇതാ എത്തച്ചാ..!!"" റൂമിനുള്ളിലേക്ക് കയറിയ പാടെ ദേവ കേൾക്കുന്നത് കണ്ണന്റെ ഈ വാക്കുകൾ ആയിരുന്നു മുഖമുയർത്തി അവൻ നോക്കിയതും കണ്ടു ചിരിച്ചുകൊണ്ട് തന്നെ ചൂണ്ടി അനന്തുവിന് കാണിച്ചു കൊടുക്കുന്ന കണ്ണനെ അനന്തു ആണെങ്കിൾ തന്നെ അത്ഭുധത്തോടെ നോക്കുന്നു മുണ്ട്...!!" അവരെ നോക്കി ചെറുപുഞ്ചിരിയോടെ ദേവ ഉള്ളിലേക്ക് കയറി കയ്യിൽ കരുതിയ ചായ രണ്ടു ഗ്ലാസിലേക്ക് ഒഴിച്ച് ഒന്നു അവൾക്ക് നൽകി അവൻ അപ്പോഴും ഒന്നും പറയാതെ അവനെ അത്ഭുതത്തോടെ നോക്കുക മാത്രമാണ് അവൾ ചെയ്തത്..

അവളുടെ നോട്ടം കണ്ടതും ദേവ ചിരിച്ചുകൊണ്ട് അവളുടെ തലയിൽ ഒന്നു കൊട്ടി കയ്യിൽ ചായ വച്ചു കൊടുത്തു കണ്ണനരികിൽ പോയി അവനെ എടുത്തു മടിയിൽ വച്ചിരുന്നു തല ഒന്നുഴിഞ്ഞുകൊണ്ട് അവൾ അവരിരുവരെയും നോക്കിയിരുന്നു കണ്ണനെ മടിയിലിരുത്തി ബൺ മുറിച്ചു ചായയിൽ മുക്കി അവനു കൊടുക്കുകയായിരുന്നു ദേവ. ഒട്ടും മടി കാണിക്കാതെ അവൻ കൊടുത്തതെല്ലാം കണ്ണൻ കഴിക്കുന്നുമുണ്ട് അവരിരുവരെ നോക്കിയിരുന്നതും വല്ലാത്തൊരു സംതൃപ്തി തോന്നി അനന്തുവിന് കണ്ണനോടുള്ള ദേവയുടെ സ്നേഹവും കരുതലും എല്ലാം അവളിൽ സന്തോഷം നിറച്ചിരുന്നു... കുറച്ചു കഴിഞ്ഞതും ഡോക്ടർ വന്നു ചെക്ക് ചെയ്തു മറ്റു കുഴപ്പമൊന്നും അവനില്ലാത്തതിനാൽ രണ്ടുദിവസത്തേക്കുള്ള മരുന്നും കുറിച്ച് കണ്ണനെ ഡിസ്ചാർജ് ആക്കി... തിരിച്ചു പോകാനായി ബുള്ളറ്റിനരികിൽ എത്തിയതും കണ്ണൻ വേഗം അനന്തുവിൽ നിന്ന് ദേവയുടെ അടുത്തേക്ക് പോയി ബുള്ളറ്റിൽ ദേവ കയറി ഇരുന്ന് മുന്നിലായി അവനെ ഇരുത്തി

ആദ്യമായി വണ്ടിയിൽ കയറുന്നതിന്റെ എല്ലാ സന്തോഷവും അവനുണ്ടായിരുന്നു ഓരോന്നും തൊട്ടുനോക്കിയും കൈകൊട്ടിയും അവൻ മുന്നിലിരുന്നു അവനെ പിന്നിലേക്ക് ഇരുത്താൻ അനന്തുവിന് തോന്നിയെങ്കിലും അവന്റെ സന്തോഷം കണ്ടതും അവൾ അതു വേണ്ടെന്നു വച്ചു..!!"" "" കയറുന്നില്ലേ..!!"" കണ്ണന്റെ സന്തോഷം മതിമറന്നു നോക്കി നിൽക്കുന്നവളെ നോക്കി ദേവ ചോദിച്ചു അതുകേട്ടതും അവനെ നോക്കി ചമ്മിയൊരു ചിരിച്ചിരിച്ചു അവൾ അവനു പിന്നിൽ കയറി തോളിൽ കൈവച്ചു ചേർന്നിരുന്നു അതുകണ്ടതും ദേവ സന്തോഷത്തോടെ വണ്ടിയെടുത്തു തിരിച്ചുള്ള ആ യാത്ര ഇരുവരിലും സന്തോഷം മാത്രമാണ് നിറച്ചിരുന്നത്... കണ്ണനോടുള്ള ദേവയുടെ സ്നേഹം എന്നും ഇത്പോലെ ഉണ്ടാവണെ എന്നായിരുന്നു അനന്തുവിന്റെ മനസിലാപ്പോൾ എന്നാൽ എന്നും ഇതുപോലെ തന്റെ മുന്നിലും പിന്നിലും അവരുണ്ടാകണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ദേവക്ക്...!!"" ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story