നീ മാത്രം...💜: ഭാഗം 23

Neemathram

രചന: അപ്പു

ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ എല്ലാവരും പുറത്തേക്കിറങ്ങി വന്നിരുന്നു കാശിയും ബാക്കിയുള്ളവരും രാവിലെ ദേവയെ കാണാഞ്ഞിട്ട് അന്വേഷിച്ചപ്പോളാണ് അവർ ആശുപത്രി പോയതെല്ലാം അറിഞ്ഞത്...!!"" ബുള്ളറ്റ് നിർത്തിയതും എല്ലാവറുടെയും ശ്രദ്ധ മുന്നിലിരിക്കുന്ന കണ്ണനിലായിരുന്നു ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന ഉത്സാഹമൊന്നും ഇപ്പോൾ അവനുണ്ടായിരുന്നില്ല ചെറുതായി ക്ഷീണം വന്നു തുടങ്ങിയിരുന്നു അവന് ദേവ അവനെയും എടുത്ത് ബുള്ളറ്റിൽ നിന്നിറങ്ങി അപ്പോഴെക്കും പാറുവും അമ്മയുമെല്ലാം അവർക്കടുത്തു എത്തിയിരുന്നു പാറു അവനെ എടുക്കാൻ കുറെ നോക്കിയെങ്കിലും അവന് ദേവയുടെ മേത്തുനിന്ന് ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല ചുറ്റും പേടിയോടെ നോക്കിന്ന അവനെ കണ്ടപ്പോൾ തന്നെ അതിന്റെ കാരണം എല്ലാവർക്കും മനസിലായിരുന്നു.. വാ കണ്ണാ പാറുച്ചി അല്ലെ വിളിക്കുന്നെ...!!" പാറു വീണ്ടും അവനു നേരെ കൈ നീട്ടി.. "" വെന്ത പാറുച്ചി ബോ ബു ( നായ ) ഇണ്ട് ഇബതെ.. ബോബു കച്ചും പാറുച്ചി "" അതും പറഞ്ഞു ദേവയെ ഒന്നുകൂടി ചുട്ടിപിടിച്ചിരുന്നു കണ്ണൻ "" ബോബു പോയടാ കണ്ണാ ബോബുനെ ഒക്കെ പറഞ്ഞയച്ചു കുട്ടി പാറുച്ചിടെ അടുത്തിക്കു വാ...!!"" വീണ്ടും ഓരോന്നു പറഞ്ഞവൾ കണ്ണനെ കയ്യിലെടുത്തു.. കുറച്ചുനേരം കൂടി അവിടെ നിന്നു അനന്തു. പിന്നെ കണ്ണനെയും കൂട്ടി വീട്ടിലെക്ക്‌ തിരികെ പോയി

അന്നതികം അനന്തുവിനെയും കണ്ണനെയും പുറത്തു കണ്ടിട്ടില്ല രണ്ടുപേരും വീടിന്റെ ഉള്ളിൽതന്നെയായിരുന്നു ഉമ്മറത്തു നിന്നും ബാൽകാണിയിൽ നിന്നും ദേവ കുറെ അവരെ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം ഉച്ചക്കാണ് പിന്നീട് ദേവ അവരെ കാണുന്നത് ഉമ്മറത്തിരുന്ന് കണ്ണന് ഓരോന്നു കാണിച്ച് കൊടുത്തു അവന് ഭക്ഷണം കൊടുക്കുവായിരുന്നു അവളപ്പോൾ ചെറു പുഞ്ചിരിയോടെ അവരിരുവരെയും നോക്കി ദേവ താഴേക്ക് പോയി.. താഴേക്ക് പോയ ദേവ കാണുന്നത് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന ഗായത്രിയെ ആണ് മിലുവിനും മിയമോൾക്കും മുന്നിൽ ടാബും ഫോണും വച്ച് അതിൽ ഒരാൾക്ക് കാർട്ടൂണും മാറ്റാൾക്ക് ഗെയിമും വച്ചു കൊടുത്തിട്ടുണ്ട് ഇരുവരുടെയും ശ്രദ്ധ അതിൽ മാത്രമാണ് അതിനിടയിൽ ഗായത്രി കൊടുക്കുന്ന ഭക്ഷണമെല്ലാം കഴിക്കുന്നുമുണ്ട്...!!"" അവളുടെ ആ പ്രവൃത്തി അവനോട്ടും ഇഷ്ട്ടപെട്ടിരുന്നില്ല.. ഇത്ര ചെറുപ്പത്തിൽ തന്നെ കുഞ്ഞുങ്ങളെ ഫോണിന് അടിമകളക്കുന്നത് പോലെ തോന്നി അവന്.. അവരെ ഒന്നു നോക്കി ഒന്നും മിണ്ടാതെ അവിടെ നിന്നും ഉമ്മറത്തേക്ക് പോയി അവൻ.. * നാളെയാണ് പൂജ തുടങ്ങുന്നത് അതിന്റെ ഒരുക്കങ്ങൾ ഒരുവിധം എല്ലായിടത്തും കഴിഞ്ഞിരുന്നു രാത്രിയായപ്പോഴേക്കും പൂജക്കുള്ളതെല്ലാം ഒരുവിധം ഒതുക്കി ദേവ റൂമിലേക്ക് വന്നു ഒന്നു കുളിച്ച് വസ്ത്രം മായി ബാൽകാണിയിലേക്ക് ഇറങ്ങി

അവിടെ ചെന്നതും ദേവ കണ്ടു കൈവരിയിൽ ചാരി ഇരിക്കുന്ന കാശിയെ.. കാര്യമായി എന്തോ ആലോചനയിൽ ആണവൻ എന്നു തോന്നി ദേവക്ക് കാശികടുത്തേക്ക് ചെല്ലാൻ നിന്നു എങ്കിലും പിന്നെ എന്തോ ഓർത്ത പോലെ അവിടെ നിന്നും പോയി ദേവ * ദേവ നേരെ പോയത് പാറുവിന്റെ മുറിയിലേക്ക് ആയിരുന്നു ചാരിയിട്ട വാതിൽ മെല്ലേ തുറന്നതും കണ്ടു ബെഡിൽ ഒരു ബുക്കും പിടിച്ചു കിടക്കുന്ന പാറുവിനെ.. അവനെ കണ്ടതും അവൾ കിടന്നിടത്തു നിന്നും എഴുന്നേൽറ്റിരുന്നു അവൻ കഥക്കൊന്നു ചാരി അവൽക്കരികിൽ വന്നിരുന്നു.. "" പാറു മോളെ നിന്റെ പിണക്കം ഇതുവരെ മാറിലെ..!!'" അവനിൽ നിന്നും മുഖം തിരിച്ചിരിക്കുന്ന പാറുവിനെ തനിക്കുനേരെ പിടിച്ചിരുത്തികൊണ്ട് ദേവ ചോദിച്ചു """ എനിക്കാരോടും പിണക്കൊന്നുല്ല... "" "" എന്നിട്ടാണോ നീ ഇതുവരെയും എന്നോടൊന്നും മിണ്ടാതെ ഇരുന്നത് നിന്നോട് അങ്ങോട്ട്‌ വന്ന് മിണ്ടിയാൽ പോലും ഒന്നും പറയില്ല..!!"" അതിനവൾ ഒന്നും പറഞ്ഞില്ല. "" നോക്ക് പാറുട്ടി മതി.. നിർത്തിക്കെ നിന്റെ പിണക്കമൊക്കെ നിനക്കെന്താ വെണ്ട് ഞാൻ ഇവിടുന്ന് പോകരുത് അത്രയല്ലേ.. എന്നാ നീ കേട്ടോ ഇനി ഇവിടുന്ന് ഏട്ടൻ എങ്ങോട്ടും പോകുന്നില്ല"" "" നിന്റെ കാര്യത്തിൽ ഏട്ടനെന്ന നിലയിൽ ഞാൻ പരാജയമാണെന്ന് എനിക്കറിയാം നിനക്ക് ഒരു കൂടപ്പിറപ്പിന്റെ സാനിധ്യം വേണ്ട സമയത്തൊന്നും നിന്റെ ഒപ്പം ഉണ്ടാവാൻ ഈ ഏട്ടന് പറ്റിട്ടില്ല..!!""

"" വേണ്ട ദേവേട്ടാ ഇങ്ങനൊന്നും പറയല്ലേ ഏട്ടൻ പരാജയം ഒന്നും അല്ലാ.. ഞാൻ... ഞാൻ എന്റെ വിഷമം കൊണ്ട് തെറ്റി നടന്നതാ... "" സങ്കടത്തോടെ ഉള്ള അവന്റെ വാക്കു കേട്ടതും പാറുവിനും വല്ലാത്ത വിഷമം തോന്നി അവൾ ദേവയെ ചുറ്റിപിടിച്ചുകൊണ്ട് പറഞ്ഞു...!!"" "" എന്നാ ഇനി വിഷമം ഒന്നും മനസ്സിൽ വച്ചിരിക്കണ്ട എന്റെ അന്നത്തെ സാഹചര്യം അങ്ങാനായിരുന്നു പാറുട്ടി അല്ലേൽ ഏട്ടൻ പോകില്ലായിരുന്നു തെറ്റായ ഒരു തീരുമാനം ആയി പോയി അത്.."" നെഞ്ചോടു ചേർന്നിരിക്കുന്ന അവളുടെ നെറ്റിയിൽ പതിയെ തലോടി കൊണ്ട് അവൻ പറഞ്ഞു "" എനിക്കറിയാം എല്ലാം.. അനന്തേച്ചിനെ നഷ്ട്ടപെട്ടു എന്നു കരുതിയല്ലേ ഏട്ടൻ പോയത് അനന്തേച്ചിയെ ഇഷ്ട്ടപെട്ടതിന്റെ പേരിൽ അച്ഛന്റെന്ന് കുറെ വഴക്കൊക്കെ കേട്ടതിന്റെ ദേഷ്യത്തിൽ അല്ലെ ഏട്ടൻ പോയത്...!!'' മുഖമുയർത്താതെ അവൾ പറഞ്ഞതും അവൻ അത്ഭുതത്തോടെ അവളുടെ മുഖം പിടിച്ചുയർത്തി. "" ഇതൊക്കെ നിനക്കെങ്ങനെ അറിയാം..!"'' "" ഒന്ന് പോ ദേവേട്ടാ ഞാനും നിങ്ങളുടെ ഒക്കെ ഒപ്പം കളിച്ചു വളർന്നതല്ലേ എനിക്കറിയാം..!!" "" മ്മ് അറിഞ്ഞതറിഞ്ഞു ഇനി ഇതൊക്കെ വേറാരൊടും പോയി പറയാൻ നിക്കണ്ടാട്ടോ..!!" "" മ്മ്മ് "" അവനെ നോക്കി തലയാട്ടി ചിരിച്ചുകൊണ്ടവൾ മൂളി..!!"" '' ഏട്ടനോടുള്ള ദേഷ്യൊക്കെ പോയോ മോൾക്ക്..!!'' "" പോയല്ലോ..!!" "" കാശിയോടോ.. അവനോട് എന്തിനാ പാറു ഈ അകൽച്ച... പാവം പുറത്തു കാണിക്കുന്നില്ലെങ്കിലും അവനും നല്ല സങ്കടം ഉണ്ട്ട്ടോ....!!""

"" സങ്കടം കാശിയേട്ടന് മാത്രല്ല എനിക്കുമുണ്ട്... ദേവേട്ടൻ പോയതിനും വരാതിരുന്നതിനും ഒരു കാരണം ഉണ്ട് കാശിയേട്ടന് എന്താ ഇടക്കൊന്നു ഇങ്ങോട്ട് വന്നാൽ ഒരു ഫോൺ കാൾ എങ്കിലും ചെയ്താൽ എന്താ..!!"" ഇവടെ വരുമ്പോ മാത്രം മതിയോ എന്നെ അത്രക്കെ ഉള്ളോ ഞാൻ ആ മനസ്സിൽ... എന്നോട് ഇത്രയും കാലം കാശിയേട്ടന് മിണ്ടാതെ ഇരിക്കാൻ പറ്റുമെങ്കിൽ എനിക്ക് എന്തുകൊണ്ട് പറ്റില്ല ഏട്ടനോട് മിണ്ടിയാലും കാശിയേട്ടനോട് മിണ്ടില്ല ഞാൻ....!!"" ദേഷ്യത്തോടെ തുടങ്ങിയതാണെങ്കിലും അവസാനമായപ്പോഴേക്കും ഇടറി പോയിരുന്നു അവളുടെ ശബ്ദം...!!"" നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ പാറു മനഃപൂർവം അവൻ നിന്നെ കാണാതിരിക്കുമെന്നോ വിളിക്കാതിരിക്കുമെന്നോ നിനക്ക് തോന്നുന്നുണ്ടോ...!! അവന്റെ മനസ്സിൽ നീ മാത്രമേ ഉള്ളു വേറെ ഒരു പെണ്ണിനെ തമാശക്കുപോലും മറ്റൊരു രീതിയിൽ അവന് നോക്കുന്നത് ഞാൻ കണ്ടിട്ടില്ല.. നിനക്കറിയാത്ത ചില കാര്യങ്ങൾ കൂടി ഉണ്ട് പാറു .. അന്ന് അനന്തുവിന്റെയും മറ്റും പ്രശ്നം നടക്കുന്ന സമയം അമ്മാവൻ കൊണ്ടുവന്ന ഡ്രിങ്ക്സ് കാശി പൊക്കിയിരുന്നു ചായ്പ്പിൽ ഇരുന്ന് അത് കഴിക്കുകയും ചെയ്തു ആദ്യമായി കഴിക്കുന്നതിന്റെ ആവേശത്തിൽ കുറച്ചു കൂടുതൽ കഴിച്ചിരുന്നു അവൻ അതിന്റെ ലഹരിയിൽ അവന് നേരെ അച്ഛന്റെ അടുത്തുപോയി

അനന്തുവിന്റെയും എന്റെയും എല്ലാ കാര്യവും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു കരഞ്ഞു.. അതൊക്കെ കേട്ട് അച്ഛന് ദേഷ്യമായി എന്നെ വിളിച്ചു മുഖത്തിനിട്ട് ഒന്ന് തരുകയും ചെയ്തു നമ്മുടെ അച്ഛൻ അച്ഛൻ സപ്പോർട്ട് ചെയ്യും എന്ന് കരുതിയ അവൻ അതൊക്ക പറഞ്ഞതെങ്കിലും എല്ലാം തകിട മറിഞ്ഞു അതോടു കൂടി എന്നോട് അവിടെ നിന്നും പോകാനും പറഞ്ഞു... അവൻ അന്നങ്ങനെ ഒക്കെ പറഞ്ഞതു കൊണ്ടാ എനിക്കവിടെ നിന്ന് പോകേണ്ടിവന്നതെന്നും അച്ഛനുമായും അനന്തുവുമായും അകന്നതെന്നും ഒക്കെയാ അവന്റെ മനസ്സിൽ അന്നങ്ങനെ അച്ഛനോട് പറഞ്ഞതിന്റെ കുറ്റബോധം നല്ലോണം ഉണ്ട് അവന് അതാ ഞാൻ ഒറ്റക്കാവാതിരിക്കാൻ എപ്പോഴും എന്റെ കൂടെ ഉണ്ടാവുന്നെ ഞാൻ തിരിച്ചു ഇങ്ങോട്ട് വരുമ്പോഴേ അവനും വരൂ എന്ന വാശിയ അവന് കാരണം എനിക്ക് നഷ്ടപ്പെട്ടതൊന്നും അവനും വേണ്ടാന്ന് എപ്പോൾ അച്ഛനിതൊക്കെ അറിഞ്ഞാലും ഇങ്ങനെ പ്രതികരിക്കു അതിൽ അവന്റെ തെറ്റൊന്നും ഇല്ലെന്ന് പല പ്രാവശ്യം അവനെട് പറഞ്ഞതാ ഞാൻ പക്ഷേ ഇപ്പോഴും പ്രശ്നം വഷളായത് അവൻ കാരണമാണെന്നാ അവന്റെ വിശ്വാസം ഞാൻ തിരിച്ചു വരാത്തതു കൊണ്ടാ പാറു അവനിങ്ങോട്ട് വരാത്തത് അതുപോലെ നിന്നെ വിളിച്ചാലോ സംസാരിച്ചാലോ നിന്നെ കാണാൻ തോന്നിയാലോ

എന്നു കരുതിയാ അവനതിനൊന്നും നിൽക്കാഞ്ഞത്...!! "" അത്രയും പറഞ്ഞു ദേവ പാറുവിനെ നോക്കി എല്ലാം കേട്ട് തലതാഴ്ത്തി ഇരിക്കുവാണ് അവൾ.. അവന്റെ തല പതിയെ ഉയർത്തിയതും ആ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നത് കണ്ടു അവൻ "" എനിക്കിതൊന്നും അറിയില്ലായിരുന്നു ഏട്ടാ അതാ ഞാൻ....!!'' "" ഏയ്യ് കരയല്ലേ.. നീച്ചേ.. ഇനിയും ഏട്ടന്റെ കുട്ടി അവനെ വിഷമിപ്പിക്കണ്ട ചെല്ല് അവൻ ബാൽകാണിയിൽ ഉണ്ട് പോയി മിണ്ട് ദേഷ്യവും വാശിയുമെല്ലാം കളഞ്ഞേ.. മ്മ് പോ.."" ദേവ അവളെ അവിടെ നിന്നും കശിക്കടുത്തേക്ക് പറഞ്ഞൂ വിട്ടു... ________________ ബാൽകാണിയിൽ ഓരോന്നോർത്തിരിക്കെ കാശി ചെറുതായൊന്നു മയങ്ങിയിരുന്നു പെട്ടന്ന് മടിയിലേക്ക് ഭാരമുള്ള എന്തോ വന്നു വീണതും അവൻ ഞെട്ടിയുണർന്നു ചുറ്റും നോക്കി നെഞ്ചിലെന്തോ ഭാരം അനുഭവപ്പെട്ടതും അവൻ പതിയെ തലതാഴ്ത്തി നോക്കി തന്റെ മടിയിലിരുന്ന് വയറിലൂടെ ചുറ്റിപിടിച്ചു നെഞ്ചിൽ തലചേർത്തിരിക്കുന്ന പാറുവിനെയാണവൻ കണ്ടത് ഒരു നിമിഷം അവന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞിരുന്നു... തിരിച്ച് തന്നെ അവൻ ചേർത്തുപിടിക്കാത്തത് കണ്ടതും പാറു മുഖമുയർത്തി അവനെ നോക്കി വിശ്വാസം വരാത്തപോലെയുള്ള അവന്റെ ഇരുത്തം കണ്ടതും അവൾ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇരുകണ്ണും ചിമ്മി.. അതു കണ്ടതും മറ്റൊന്നും ചിന്തിക്കാതെ അവൻ സന്തോഷത്തോടെ അവളെ നെഞ്ചോടടക്കി പിടിച്ചിരുന്നു... ❤️..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story