നീ മാത്രം...💜: ഭാഗം 27

Neemathram

രചന: അപ്പു

കണ്ണനെ തന്നെ നോക്കിനിൽക്കുകയായിരുന്നു അനന്തു സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൾ അപ്പോൾ എന്തിനെന്നില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. മറ്റാരും അത് ശ്രദ്ധിച്ചില്ലെങ്കിലും ദേവ അതെല്ലാം കാണുന്നുണ്ടായിരുന്നു... * കണ്ണന്റെ സന്തോഷങ്ങൾ ഒക്കെ നോക്കിക്കാണെ അനന്തുവിന് ഓർമവന്നത് അവളുടെ അച്ഛനെയും അമ്മയെയും ആയിരുന്നു അവരുകൂടി ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി അവൾ അപ്പോൾ... അവന്റെ സന്തോഷവും മറ്റുള്ളവർക്ക് അവനോടുള്ള സ്നേഹവും കാണാൻ അവർകൂടി വേണമായിരുന്നെന്ന് ആശിച്ചു പോയി ഇനിയും അവിടെ നിന്നാൽ താൻ കരഞ്ഞു പോകും എന്നു തോന്നിയതും മറ്റാരെയും ശ്രദ്ധിക്കാതെ അവൾ റൂമിലേക്ക്‌ കയറി പോയി അവർക്കിടയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഒറ്റക്ക് റൂമിലേക്ക് കയറി പോകുന്നവളെ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദേവയും അവൾക്കു പിറകെ പോയിരുന്നു... ദേവ റൂമിലേക്ക് ചെന്നപ്പോൾ കാണുന്നത് അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി കണ്ണുനിറചിരിക്കുന്നവളെ ആണ്... അവളെ അങ്ങനെ കണ്ടപ്പോൾ വല്ലാത്ത പാവം തോന്നി ദേവക്ക് മറ്റൊന്നും ചിന്തിക്കാതെ അവൻ വേഗം അവൾക്കരികിൽ പോയിരുന്നു അടുത്തരോ ഇരിക്കുന്ന പോലെ തോന്നിയതും അനന്തു തലയുയർത്തി നോക്കി തനിക്കരികിൽ ഇരിക്കുന്ന ദേവയെ കണ്ടതും അവൾ ഒന്നും പറയാതെ തലതാഴ്ത്തി ഇരിക്കുക മാത്രമാണ് ചെയ്തത്..!!'"

"" അടുത്തില്ലെങ്കിലും മറ്റേതോ ലോകത്തിരുന്ന് ജാനിമ്മയും അവിയച്ഛനും എല്ലാം കാണുന്നുണ്ടാവും അനന്തു.. കണ്ണന്റെയും നിന്റെയും സന്തോഷം മാത്രമേ അവരിരുവരും ആഗ്രഹിക്കു അതുകൊണ്ട് നീയിങ്ങനെ മാറിയിരുന്ന് സങ്കട പെടല്ലേ...!!"" തടിയിൽ പിടിച്ചു അവളുടെ മുഖമുയർത്തി കൊണ്ട് ദേവ പറഞ്ഞു.. "" നോക്കിക്കേ കണ്ണൻ എത്ര സന്തോഷത്തില്ലാ എല്ലാവരും അവനൊപ്പം ചേർന്നിരുക്കുവാ എല്ലാവർക്കുന്ന ഇടയിൽ നിന്ന് നീ മാത്രം മാറിനിന്ന ഈ സന്തോഷം ഒക്കെ ഇപ്പോ പോകും അതുകൊണ്ട് കരച്ചിലൊക്കെ നിർത്തി കണ്ണൊക്കെ തുടച്ചു വന്നേ ആ വാ.....!!"" കണ്ണുനീരിൽ ഒട്ടിനിൽക്കുന്ന അവളുടെ മുടിയിഴകളെ ഒരു ഭാഗത്തേക്ക്‌ വകഞ്ഞു മാറ്റികൊണ്ട് അവൻ പറഞ്ഞു.. അതു കേട്ടതും അവൾ രണ്ട് കൈകൊണ്ടും മുഖം അമർത്തി തുടച്ചു ശ്വാസമോന്നു വലിച്ചു വിട്ടു ദേവയെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു ആ പുഞ്ചിരി അവനിലും പ്രതിഭലിച്ചിരുന്നു... പിന്നെ അവരിരുവരും അവിടെ നിന്നും എഴുന്നേറ്റ് എല്ലാവർക്കുമടുത്തേക്ക് പോയി.. കുറച്ചു കഴിഞ്ഞതും അനന്തു എല്ലാവരെയും വിളിച്ചു സദ്യ വിളമ്പി വിളക്ക് കത്തിച്ചു അതുനു മുന്നിൽ ഇലയിട്ട് വിളമ്പി അരികിലായ് കണ്ണനും വിളമ്പി കൊടുത്തു അവൾ പിന്നെ ബാക്കിയുള്ളവർക്കും എല്ലാവരും ഒന്നിച്ചിരുന്നു

ഓരോന്നു പറഞ്ഞും കണ്ണനു വാരികൊടുത്തും സദ്യ കഴിച്ചു ദേവയുടെ അച്ഛനും അമ്മയുമെല്ലാം അവിടെ നിന്നായിരുന്നു അന്നു കഴിച്ചത് ഗായത്രിയെയും കുട്ടികളെയുമൊക്കെ വിളിച്ചെങ്കിലും അവർ വന്നില്ല കഴിക്കൽ കഴിഞ്ഞ് എല്ലാവരും കൂടിയിരുന്നു കളിയും ചിരിയുമായി കുറെ നേരം അവിടെ തന്നെ കഴിച്ചുകൂട്ടി വൈകിട്ടാണ് എല്ലാവരും തിരികെ പോയിരുന്നത്...!!"" അനന്തു നേരെ റൂമിൽ ചെന്നതും അവിടെ രണ്ടു കവറുകൾ ഉണ്ടായിരുന്നു നേരത്തെ വന്നപ്പോൾ അവളതു ശ്രദ്ധിച്ചിരുന്നില്ല അതിൽ രണ്ടുജോഡി ഡ്രസ്സുകൾ ആയിരുന്നു ഒന്ന് അവൾക്കും മറ്റൊന്നു കണ്ണനും.. ദേവ തന്നെയായിരുക്കും അത് വാങ്ങിയതെന്ന് അവൾക്കറിയാമായിരുന്നു കലിപ്പാട്ടങ്ങൾ കയ്യിൽകിട്ടിയപ്പോൾ കണ്ണനിൽ നിറഞ്ഞുനിന്നിരുന്ന അതെ കൗതുകമായിരുന്നു അവൾക്കായ് വാങ്ങിയ ഡ്രസ്സ്‌ കയ്യിലെടുക്കുമ്പോൾ അവളിലും നിറഞ്ഞു നിന്നിരുന്നത് കുറേനേരം അതു തന്നെ നോക്കിയിരുന്നു അവൾ... ________________ ദിവസങ്ങൾ വീണ്ടും കടന്നുപോയി.. എന്നത്തേയും പോലെ ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് കണ്ണനെ കൂട്ടാൻ ദേവയുടെ വീട്ടിലേക്ക് വന്നതായിരുന്നു

അനന്തു കണ്ണനാണെങ്കിൽ എല്ലാവർക്കും ഒപ്പം ഗംഭീര കളിയിലാണ് അതുകണ്ടതും അനന്തു ഒരു ചിരിയോടെ അവർക്കരികിൽ വന്നിരുന്നു ദേവയെ അവിടെങ്ങും കാണാഞ്ഞതും അവളുടെ കണ്ണുകൾ ചുറ്റും അവനുവേണ്ടി പാഞ്ഞു അർജുനും അവിടെ ഇല്ലെന്നു മനസിലായതും അവരിരുവരും പുറത്തുപോയിട്ടുണ്ടാവും എന്നു കരുതി അവൾ കണ്ണന്റെ കളിചിരിക്കൾ കേട്ട് ഉള്ളിനിന്ന് ദേവയുടെ അച്ഛനും അമ്മയും വരെ ഉമ്മറത്തു വന്നിരിപ്പുണ്ട്.. കണ്ണൻ എല്ലാവർക്കു ഇടയിലൂടെ ഓടി ചാടി നടക്കുന്നുണ്ട് അവർ പറയുന്നതിനെല്ലാം അവൻ അവന്റെതായ രീതിയിൽ മറുപടി കൊടുത്തും അവർക്ക് എല്ലാവർക്കും പാട്ടും പാടി കൊടുക്കുന്നുമുണ്ട് എല്ലാവരും അവന്റെ കളിചിരികൾ ആസ്വദിച്ച് അവനുചുറ്റും ഇരിക്കുന്നുണ്ട് കുറച്ചു കഴിഞ്ഞതും ഉത്സവത്തിന്റെ കാര്യങ്ങൾക്കായി അമ്പലത്തിൽ പോയ വല്യച്ഛനും തിരികെ വന്നിരുന്നു കണ്ണനെ കണ്ടതും അവന്റെ തലയിലൊന്നു തലോടി അദ്ദേഹം ദേവയുടെ അച്ഛനരികിൽ വന്നിരുന്നു.. എന്തോ കാര്യമായി സംസാരിക്കാൻ ഉള്ളതുപോലെയുള്ള വല്യച്ഛന്റെ ഇരുത്തം കണ്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി ഉള്ളിലായിരുന്ന ഗായത്രിയും വല്യമ്മയുമൊക്കെ അപ്പോൾ ഉമ്മറത്തേക്ക് വന്നിരുന്നു

"" ഞാനിന്ന് അമ്പലത്തിൽ വച്ചു നമ്മുടെ ബ്രോക്കർ നാരായണനെ കണ്ടിരുന്നു ആള് ഒരു ആലോചനയെ കുറിച്ച് പറഞ്ഞു കേട്ടപ്പോ എനിക്കും നന്നായി തോന്നി... "" വല്യച്ഛൻ അച്ഛനെ നോക്കി പറഞ്ഞു "" ആർക്കാ ഏട്ടാ പാറുന് ആണോ അത് നമ്മൾ പണ്ടേ ഉറപ്പിച്ചതല്ലേ..!!" വല്യച്ഛനെ നോക്കി ദേവയുടെ അച്ഛൻ ചോദിച്ചു "" അല്ലാ പാറുവിന്നല്ല ദേവക്കാ നമ്മടെ വടക്കെതിലെ കേശവന്റെ മകളില്ലേ ആരതിയോ ആതിരയോ എന്തോ ആ കുട്ടിയെ ആലോചിച്ചാലോ എന്ന്...!!"" വല്യച്ഛൻ അത് പറഞ്ഞതും അനന്തുവിന്റെ ഉള്ളിലൂടെ ഒരാളൽ കടന്നു പോയി ഹൃദയമിടിപ്പ് ഉയർന്നു ഒരാശ്രയതിനെന്നപ്പോൽ കണ്ണനെ മുറുക്കെ പിടിച്ചു നിന്നു അവൾ... കാശിയുടെയും ബാക്കിയെല്ലാവരുടെയും നോട്ടം ഒരു നിമിഷം അനന്തുവിൽ എത്തി നിന്നിരുന്നു അച്ഛനും ഒരു നിമിഷം അവളെ നോക്കിയിരുന്നു.. "" എന്താ നിന്റെ അഭിപ്രായം...!!"" അച്ഛന്റെ മറുപടിക്കായ് വല്യച്ഛൻ അച്ഛനെ നോക്കി ചോദിച്ചു "" അതിപ്പോ ദേവക്ക് ഇത്ര പെട്ടന്നൊരു കല്യാണം വേണോ... ആവനോട് ചോദിച്ചിട്ട് തീരുമാനിക്കാം...!!"" "" പെട്ടനൊന്നും അല്ലാ അവനിപ്പോ വയസ് എത്രയായെന്നാ വിചാരം കല്യാണപ്രായമൊക്കെ ആയി അവന്റെ ഒപ്പം നടന്നിരുന്ന മഹിയുടെ കല്യാണം വരെ തീരുമാനിച്ചില്ലേ ഇനിയും വൈകിക്കണ്ടാ എന്നാ എന്റെ അഭിപ്രായം...!!""

എല്ലാവരെയും നോക്കി വല്യച്ഛൻ പറഞ്ഞു "" അച്ഛൻ പറഞ്ഞതു തന്നെയാ എന്റെയും അഭിപ്രായം ആരതി ന്നാ ആ കുട്ടീടെ പേര് എനിക്കറിയാം അവളെ അവളുടെ ചേച്ചി എന്റൊപ്പം പഠിച്ചതായിരുന്നു.. പുറത്തൊക്കെ പോയി എംബിഎ ഒക്കെ പഠിച്ച കുട്ടിയാ അവന് നന്നായിട്ട് ചേരും പിന്നെ എംബിഎ ഒക്കെ ആവോണ്ട് ബിസിനെസ്സിൽ അവന്റെ ഒപ്പം സഹായിക്കൊക്കെ ചെയ്യാലോ...!! ഈ കാട്ടുമുക്കിൽ പഠിച്ചെന്നു പറഞ്ഞു നടക്കുന്നവരേക്കാൾ അവന് ചേരുന്നത് ഈ കുട്ടി തന്നെയാ..."" അവസാന വാജകം അനന്തുവിനെ ഒന്നു നോക്കികൊണ്ട് ഗായത്രി പറഞ്ഞു അത് അനന്തുവിനും ബാക്കിയെല്ലാവര്ക്കും മനസ്സിലാവുകയും ചെയ്തു അവളുടെ ആ സംസാരം കേട്ടതും അവിടെ നിന്നും എങ്ങനെയെങ്കിലും പോയാൽ മതിയെന്ന് തോന്നി അനന്തുവിന്..!!"" എന്തായാലും ദേവ വരട്ടെ അവന്റെ അഭിപ്രായം കൂടി നോക്കിയിട്ട് തീരുമാനിക്കാം..!!"" എല്ലാത്തിനും അവസാനം എന്നപോലെ അനന്തുവിനെ ഒന്നു നോക്കി അച്ഛൻ പറഞ്ഞു ശേഷം ഉള്ളിലേക്ക് പോയി അച്ഛന് പിറകെയായി അമ്മയും വല്യച്ഛനും ബാക്കിയെല്ലാവരും പോയി ഗായത്രി മാത്രം അവിടെ നിന്നു..!!"" "" നല്ല ഒരു ബന്ധം ആണ് ഇത് ഇനി അവന് വല്ല പൊട്ടബുദ്ധിയും തോന്നി മുടക്കാതിരുന്നാൽ മതിയായിരുന്നു...!!'"

ബാക്കിയുള്ളവരെ നോക്കി ഗായത്രി പറഞ്ഞു "" അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ...!!"" അവൾ പറഞ്ഞത് ഇഷ്ടപ്പെടാതെ പാറു ചോദിച്ചു "" ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലെങ്കിലും മനസ്സിലാവേണ്ടവർക്ക് മനസിലായിട്ടുണ്ട് അല്ലെ അനന്തു..!!"" അത് കേട്ടതും അത്രനേരം തലതാഴ്ത്തി നിന്നാ അനന്തു ഏതോ ലോകത്തെന്ന പോൽ തലയുയർത്തി അവളെ നോക്കി "" ഓരോരുത്തർക്കും അവരുടേതായ സ്ഥാനം ഉണ്ട് അത് മറന്നു പോകുമ്പോഴാ മറ്റുള്ളവർക്ക് ഇങ്ങനെ ഓരോന്നു പറയേണ്ടി വരുന്നത്....!! എല്ലാം പണ്ടത്തെ പോലെ ആണെന്ന് വിചാരിക്കുന്നതാ തെറ്റ് ദേവക്ക് അതൊന്നും ചിന്തിക്കാനുള്ള ബുദ്ധിയില്ല പക്ഷേ മഹി മിടുക്കനാ ചേരുന്നത് തിരഞ്ഞെടുക്കാൻ അവനറിയാം...!!"" അനന്തുവിന്റെ തന്നെ നോക്കികൊണ്ട് ഗായത്രി അത് പറഞ്ഞു അവൾ പറഞ്ഞ ഓരോ വാക്കും നെഞ്ചിൽ തറച്ച പോലെ തോന്നി അനന്തുവിന് കരച്ചിൽ തൊണ്ടയിൽ കുരുങ്ങി നിന്ന് അവളെ വേദനിപ്പിച്ചു ഒന്നും ഏതിർത്തു പറയാനാവാതെ നിസഹായതയോടെ അവൾ കണ്ണനെ കൂട്ടി അവിടെ നിന്നും പോകാനിറങ്ങി..!!"" "" ചേച്ചി ഇപ്പോ ഈ പറഞ്ഞത് ദേവേട്ടന്റെ മുന്നിൽ വച്ചാവാതിരുന്നത് നന്നായി അല്ലെങ്കിൽ ഇതിന്നുള്ള മറുപടി ഏട്ടൻ ഉടനെ തന്നെനെ അത് ചേച്ചിക്ക് ചിലപ്പോൾ താങ്ങാനായി എന്നു വരില്ല...!!''

അവളെ നോക്കി ദേഷ്യത്തോടെ പാറു പറഞ്ഞു പിന്നെ ഉള്ളിലേക്ക് കയറി പോയി അവൾക്കു പിറകെ ബാക്കിയുള്ളവരും.. "" അനന്തു ഒന്നു നിന്നെ...!!"" പാറു അത്രയൊക്കെ പറഞ്ഞിട്ടും ഒട്ടും കൂസലില്ലാതെ ഗായത്രി നടന്നു നീങ്ങുന്ന അനന്തുവിനെ വിളിച്ചു താല്പര്യമില്ലെങ്കിൽകൂടി അനന്തു അവളുടെ വിളിച്ചു കേട്ട് തിരിഞ്ഞു നോക്കി.. "" ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ദേവക്ക് നിനോടൊരു പ്രത്യേക താല്പര്യം ഉണ്ടെന്ന് എനിക്കറിയാം അങ്ങനെ വല്ല മോഹവും നിന്റെ മനസിലുണ്ടെങ്കിൽ അത് മറന്നേക്കാൻ വേണ്ടി പറഞ്ഞതാ.. ഇപ്പോ സ്വന്തം എന്നു തോന്നുന്നതൊക്കെ എപ്പോഴും അങ്ങനെ ആവണം എന്നില്ല സ്വന്തമായി ഒരു കുഞ്ഞു ജനിച്ചാൽ തീരാവുന്നതേ ഉള്ളു ദേവക്ക് ദത്ത് പുത്രനോടുള്ള സ്നേഹം അത് മനസിലാക്കിയാൽ നന്ന്..!!"' "" മതി ചേച്ചി നിർത്ത്...!!"" ഇനിയും ഒന്നും പറയല്ലേ..!! എനിക്ക് ഒന്നും വേണ്ട എനിക്ക് സ്വന്തമായി എന്റെ കുഞ്ഞു മാത്രം മതി..!! ആരുടേയും ജീവിതത്തിൽ അർഹത ഇല്ലാതെ കയറിചെല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല..!""

ശ്രീയേട്ടന് നല്ലൊരു ഭാവിയുണ്ടെങ്കിൽ അതിനൊരു തടസമായി അനന്തു ഉണ്ടാവില്ല പോരെ...!!"" അത്രയും പറഞ്ഞു ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ നടന്നു നീങ്ങി..!!"" നടന്നു പോകുന്നവളെയും നോക്കി പുച്ഛിച്ചുകൊണ്ട് തിരിഞ്ഞ ഗായത്രി കാണുന്നത് തന്നെ ചുട്ടേരിക്കാൻ പാകത്തിന് നോക്കി നിൽക്കുന്ന കാശിയെ ആണ് അതിൽ നിന്നുതന്നെ എല്ലാം അവൻ കേട്ടെന്ന് അവൾക്ക് മനസിലായിരുന്നു "" എന്തിനായിരുന്നു ആ പാവത്തിനെ ഓരോന്നു പറഞ്ഞു കരയിച്ചത് ദേവായും അവളും സ്നേഹിക്കുന്നുണ്ട് അവർ ഒന്നിക്കുന്നതിൽ ചേച്ചിക്ക് എന്താ..!!"" വെറുത അവർക്കിടയിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാകാന ഭാവമെങ്കിൽ ചേച്ചിയാണെന്നുള്ള കാര്യം അങ്ങ് മറക്കും ഞാൻ.. അതുകൊണ്ട് സ്വന്തം കാര്യം നോക്കി ഒതുങ്ങി ഇരിക്കുന്നതാ ചേച്ചിക്ക് നല്ലത്...!!"" ദേഷ്യത്തോടെ അവളെ നോക്കി അത്രയും പറഞ്ഞു കാശി അവിടെ നിന്നും പോയി...!!".....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story