നീ മാത്രം...💜: ഭാഗം 28

Neemathram

രചന: അപ്പു

"" ദേവ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഇനി നീയായിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ...!!" "" നീ കയ്യിന്ന് വിട് കാശി.. എനിക്ക് അല്ലങ്കിലേ നല്ല ദേഷ്യം വന്നു നിൽക്കുവാ വെറുതെ നീയായിട്ട് ആദ്യം അടി വാങ്ങാൻ നിൽക്കണ്ട..!!""കാശിയുടെ കൈ തട്ടി തേറുപ്പിച്ചു കൊണ്ട് ദേവ പറഞ്ഞു "" നീയിപ്പോ ദേഷ്യത്തോടെ ഗായത്രിചേച്ചിയുടെ അടുത്തു ചെന്നാൽ എല്ലാവരും അറിയും അത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയെ ഉള്ളു ഇപ്പോ അവിടെ പോയി തല്ലുണ്ടാക്കുകയല്ല വേണ്ടത് അനന്തുവിനെ കാര്യം പറഞ്ഞു മനസിലാക്കുകയാണ്..!!"" "" അവളെ ഞാനെന്തു പറഞ്ഞു മനസിലാക്കാനാ എന്നെ ഇത്തിരിയെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ അവൾ ഇന്ന് എന്റെ ജീവിതത്തിലേക്ക് വരില്ലെന്ന് പറയുവോ..!! എന്റെ ജീവിതത്തിൽ തടസമായി അവൾ വരില്ലത്രേ..!! അങ്ങനെ തടസമായി ഞാൻ എപ്പോഴെങ്കിലും അവളെ കണ്ടിട്ടുണ്ടോ കാശി...!! അവളൊപ്പമുള്ളതിനേകാൾ നോല്ലൊരു ജീവിതം ഞാൻ ആഗ്രഹിച്ചിട്ടുണ്ടോ..!!"" ഓരോന്നു പറയുമ്പോഴും അവൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു .. "" നീ സമാധാന പെട് ദേവ എല്ലാത്തിനും നമ്മുക്ക് പരിഹാരം കാണാം...!!"" "" എല്ലാം ഒന്ന് കരക്ക് അടുപ്പിക്കുവായിരുന്നു ഞാൻ അതിന്റിടക്ക് ആ ഗായത്രിക്ക്‌ പ്രശ്നം ഉണ്ടാകേണ്ട വല്ല ആവശ്യവും ഉണ്ടോ പുല്ല്...!!"

കാശിയെ തട്ടിമറ്റി അവിടെ നിന്നും പോയി ദേവ പിന്നാലെ പോയ കാശി ദേഷ്യത്തോടെ നിൽക്കുന്ന അവനെ ഒരു വിധം സമാധാനിപ്പിച്ചു "" അന്ന് മുഴുവൻ ആരോടും മിണ്ടാതെ ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുവായിരുന്നു അവൻ അനന്തുവിന്റെ അടുത്തുപോലും അവൻ പോയില്ല അത്രയേറെ ദേഷ്യവും സങ്കടവും അവനെ തളർത്തിയിരുന്നു അവനെ അങ്ങനെ കണ്ട് കാശിക്കും അർജുനും പാറുവിനുമെല്ലാം വിഷമം തോന്നിയിരുന്നു ..!!""" വൈകുനേരം ഭക്ഷണം കഴിക്കാനാണ് എല്ലാവരും പിന്നീട് ഒത്തുകൂടിയത് ഗായത്രിയെ കണ്ടപ്പോൾ ദേവക്ക് ദേഷ്യം വന്നെങ്കിലും വല്യച്ഛനും അച്ഛനുമടക്കം എല്ലാവരും ഉള്ളതുകൊണ്ട് അവൻ ഒന്നും മിണ്ടാതെ കഴിക്കാനിരുന്നു കഴിക്കൽ എല്ലാം കഴിഞ്ഞ് എല്ലാവരും ഒന്നിച്ചിരിക്കുന്നതിനിടയിൽ വല്യച്ഛൻ വീണ്ടും കല്യാണകാര്യം എടുത്തിട്ടു "" എനിക്ക് ഈ ആലോചന ഇഷ്ട്ടമായി ദേവ നിന്റെ അച്ഛനോട് ചോദിച്ചപ്പോൾ നിന്റെ ഇഷ്ട്ടം പോലെ തീരുമാനിക്കാം എന്ന് പറഞ്ഞൂ... എന്താ ദേവ നിന്റെ അഭിപ്രായം...!! "" അവന്റെ ഉത്തരം അറിയാനായി വല്യച്ഛൻ അവനെ നോക്കി ചോദിച്ചു "" എന്റെ അഭിപ്രായം ഒരിക്കൽ അച്ഛനോട് ഞാൻ പറഞ്ഞതാണ് വല്യച്ഛാ അതിൽ ഒരു മാറ്റവും ഇല്ല...!!

ഇനി വല്യച്ഛന് അറിയില്ലെങ്കിൽ ഒന്നുകൂടി ഞാൻ പറയാം എന്റെ തീരുമാനം...!" "" എനിക്ക് അനന്തുവിനെ ഇഷ്ട്ടമാണ്...!!"" ഓർമ്മവച്ച കാലം തൊട്ട് സ്നേഹിക്കുന്നതാ ഞാൻ അവളെ..!! അവളെ നഷ്ട്ടപെടുന്ന സാഹചര്യം വന്നപ്പോഴാ ഞാൻ ഈ നാട്ടിൽനിന്ന് തന്നെ പോയത് ഇനിയും ഒരിക്കൽ കൂടി അവളെ നഷ്ട്ടപെടുത്താൻ എനിക്കാവില്ല..!!" എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അനന്തു മാത്രമായിരിക്കും മറ്റൊരാളെയും അവളുടെ സ്ഥാനത് കാണാൻ എനിക്കാവില്ല....!!"" ദൃഢമായ വാക്കുകൾ ആയിരുന്നു അവന്റെ വാശിയോടു കൂടിയായിരുന്നു അവൻ അത് പറഞ്ഞത് കാരണം ഇനിയും അവളെ നഷ്ട്ടപെടുത്താൻ അവനാവില്ലായിരുന്നു...!!"" വല്യച്ഛനും അമ്മയുമടക്കം എല്ലാവരും അവന്റെ വാക്കുകൾ കേട്ട് ഞെട്ടി ഗായത്രി ദേഷ്യത്തോടെ അവനിൽ നിന്ന് മുഖം തിരിച്ചു കാശിക്കും പാറുവിനുമെല്ലാം അവൻ പറഞ്ഞത് കേട്ട് സന്തോഷം തോന്നി കുറച്ചു നിമിഷത്തേക്ക് അവിടെ നിശബ്ദത മാത്രം നിറഞ്ഞു നിന്നു ആരും ഒന്നും സംസാരിച്ചില്ല പക്ഷേ അത് അധിക നേരെ നീണ്ടു നിന്നില്ല അപ്പോഴേക്കും ഗായത്രി തന്നെ സംസാരത്തിന് തുടക്കം കുറിച്ചിരുന്നു .. "" എല്ലാം ഒറ്റകങ്ങ് തീരുമാനിച്ചാൽ മതിയോ ദേവ....!!"" ദേഷ്യത്തോടെ ആയിരുന്നു ആ ചോദ്യം ""

ജന്മം തന്നവരെ നിന്നിക്കാൻ ഞാൻ പഠിച്ചിട്ടില്ല ചേച്ചി എന്റെ മാത്രം ഇഷ്ട്ടം നോക്കിയല്ല ഞാൻ വിവാഹം കഴിക്കുന്നത് അതിൽ തീരുമാനം എടുക്കാൻ എന്നെപോലെ അച്ഛനും അമ്മക്കും അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ആളാ ഞാൻ അതുകൊണ്ട് അവരുടെ പൂർണ്ണ സമ്മതം ഇല്ലാതെ ഞാൻ കല്യാണം കഴിക്കില്ല...!!" ഗായത്രിയെ നോക്കി ദേഷ്യത്തോടെ ദേവ പറഞ്ഞു "" നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പ്രായവും വിവേകവും ഒക്കെ നിനക്കുണ്ട് അതുകൊണ്ട് എല്ലാവരുടെയും അഭിപ്രായം നോക്കി തീരുമാനം എടുക്ക്...!!" ദേവയുടെ ചുമരിൽ ഒന്നു തട്ടി അത്രയും പറഞ്ഞു കൊണ്ട് വല്യച്ഛൻ അവിടെ നിന്നും പോയി ആ വാക്കുകളിൽ നിന്നു തന്നെ വല്യച്ഛന് ഏതിർപ്പൊന്നുമില്ലെന്ന് എല്ലാവർക്കും മനസിലായിരുന്നു..!!" വല്യച്ഛന് പിറകെയായി വല്യമ്മയും എഴുനേറ്റ് പോയതും ദേവയുടെ നോട്ടം അമ്മക്ക് നേരെയായി..!!"" "" അമ്മക്ക് ഏതിർപ്പുണ്ടോ..!!"" അമ്മയുടെ അരികിൽ വന്നിരുന്നുകൊണ്ട് ദേവ ചോദിച്ചു. അതിന് ഒരു പുഞ്ചിരിയോടെ അവന്റെ തലയിൽ തലോടി അമ്മാ.. "" ഒരുപാട് കാലമായി മനസിലുണ്ടായിരുന്ന കാര്യമാ നിയിപ്പോ പറഞ്ഞെ.. അനന്തുവിനെ നിന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് പണ്ടേ ആഗ്രഹിച്ചതാ ഞാൻ പക്ഷേ നിങ്ങളുടെ മനസ്സിൽ അങ്ങനൊന്നും ഇല്ലെങ്കിലോ എന്നു കരുതി പറയാതിരുന്നതാ..!!

ഇന്നേ വരെ സ്വന്തം മോളായിട്ടേ കണ്ടിട്ടുള്ളു അവളെ കണ്ണനെയും അങ്ങനെ തന്നെയാ ഞാൻ കണ്ടത്... അമ്മക്ക് സന്തോഷം മാത്രേ ഉള്ളു..!! നിന്നെ സ്നേഹിക്കാനും മനസിലാക്കാനും അവളെ പോലെ വേറെ ആർക്കും പറ്റില്ലാന്നും അമ്മക്കറിയാം..!!"" അമ്മാ പറഞ്ഞു നിർത്തിയതും ദേവ അമ്മയെ ഇറുക്കെ കെട്ടിപിടിച്ചു അവന്റെ കണ്ണുകൾ ചെറുതായ് നിറഞ്ഞിരുന്നു.. അമ്മ വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി.. "" അവൻ അമ്മയെ വിട്ടുമാറി അച്ഛന്റെ മുഖത്തേക്ക് നോക്കി അച്ഛന്റെ തീരുമാനം എന്താണെന്നറിയാനായിരുന്നു അവന്റെ ആ നോട്ടം "" "" ഒരിക്കൽ ഞാൻ എടുത്ത തീരുമാനം ആയിരുന്നു ഇത്രയും പ്രശ്നങ്ങൾക്ക്‌ കാരണം അതുകൊണ്ട് എനിക്ക്‌ ഏതിർപ്പൊന്നും ഇല്ല പൂർണ സമ്മതം ആണ്....!!"" അത്രക്കാലം ഉണ്ടായിരുന്ന അകൽച്ച എല്ലാം മറന്ന് അവൻ അച്ഛനെയും കെട്ടിപിടിച്ചു ആ മനസും അപ്പോഴായിരുന്നു ഒന്നു തണുത്തത് അച്ഛന്റെ ഭാഗത്തുനിന്നുകൂടി സമ്മതം കിട്ടിയതും ദേവക്ക് വല്ലാത്ത സന്തോഷം തോന്നി പക്ഷേ അനന്തുവിന്റെ മുഖം മനസിലേക്ക് വന്നതും അവന്റെ മുഖം മങ്ങി അവളുടെ പ്രതികരണം എങ്ങനെ ആവും എന്ന ചിന്ത മനസിലേക്ക് കടന്നുവന്നു അച്ഛനും അമ്മയും അവിടെ നിന്നും പോയതും ബാക്കി എല്ലാവരും അവനെ പൊതിഞ്ഞു അവരുടെ സന്തോഷം പ്രകടിപ്പിച്ചു അപ്പോഴും അവരിൽ നിന്നെല്ലാം മാറി പുച്ഛത്തോടെ അവരെ നോക്കി നിൽക്കുകയായായിരുന്നു ഗായത്രി ""

നിനക്ക് തീരെ വിവരമില്ലല്ലേ ദേവ..!! നിന്റെ നല്ലതിനു വേണ്ടി പറയുകയാ അനന്തുവിനെക്കാൾ നല്ലത് ആരതിയ.. എനിക്കറിയാം ആ കുട്ടിയെ... നല്ല പഠിപ്പും വിവരവുമൊക്കെ ഉള്ള കുട്ടിയാ.. പിന്നെ MBA ഒക്കെ കഴിഞ്ഞതാ നിന്നെ ബിസിനസ്സിൽ സഹായിക്കുക ഒക്കെ ചെയ്യാലോ...!! അത് കേട്ടതും ദേവക്ക് ദേഷ്യം ഇറച്ചുകയറി അവൾ കാരണം അനന്തു കരഞ്ഞതും ഇവിടെ നിന്നും പോയതുമെല്ലാം അവന്റെ മനസിലേക്ക് വന്നു ചേച്ചിക്ക് ആരതിയെ അറിയുന്നതിനേക്കാൾ നന്നായി എനിക്കെന്റെ അനന്തുവിനെ അറിയാം അതുകൊണ്ട് ഞാൻ തീരുമാനിച്ചോളം ആരെ കെട്ടണം എന്ന്.. പിന്നെ എന്റെ ബിസിനസ്‌ എനിക്ക് നോക്കാവുന്നതേ ഉള്ളു അതിനിപ്പോ വേറെ ഒരാളുടെ സഹായമൊന്നും വേണ്ട....!!"" ഒരു താക്കിതുപോലെയായിരുന്നു അവന്റെ സംസാരം ദേഷ്യത്തോടെയുള്ള അവന്റെ സംസാരം കേട്ടതും ഗായത്രി ഒന്നു പേടിച്ചു പക്ഷേ ദേവ നിർത്താൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു "" ഒരിക്കൽ കണ്ണൻ നിങ്ങളുടെ മക്കളുടെ സൈക്കിളിൽ ഒന്ന് കയറി എന്ന് പറഞ്ഞു അവനെ കരയിച്ചു അന്നേ ചേച്ചിക്ക് വേണ്ടതെല്ലാം തരണമായിരുന്നു ഞാൻ.. ഇന്നിപ്പോ എന്റെ നല്ല ഭാവിക്കെന്നും പറഞ്ഞു അനന്തുവിനെ കരയിച്ചു അപമാനിച്ചു..

ശരിക്കും നിങ്ങളുടെ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ലാ ഇത്ര ഒക്കെ ചെയ്തത് എന്നോടുള്ള സ്നേഹം കൊണ്ടല്ലെന്നും എനിക്കറിയാം ചെറുപ്പം തൊട്ടേ ചേച്ചി ഇങ്ങനെയാ അനന്തുവിനെ തീരെ ഇഷ്ട്ടമല്ല.. അത് പാവം എത്ര കുറ്റപ്പെടുത്തിയാലും തല്ലുകൂടിയാലും ഒന്നും മിണ്ടില്ല.. ശരിക്കും അസൂയ ആയിരുന്നില്ലേ നിങ്ങക്ക് അവളോട്.. എല്ലാവർക്കും അവൾ പ്രിയപ്പെട്ടതായതുകൊണ്ടുള്ള അസൂയ മത്സരങ്ങളിൽ എല്ലാം നിങ്ങളെക്കാൾ സ്ഥാനം അവൾക്ക് കിട്ടുന്നത് കൊണ്ടുള്ള അസൂയ... ഡാൻസിനും പാട്ടിനുമെല്ലാം അവൾ ഒന്നാമതേത്തുന്നത് നിങ്ങൾക്കിഷ്ട്ടമല്ല അവൾ ചെയ്യുന്ന ഒന്നും നിങ്ങൾ അംഗീകരിക്കില്ല... അതൊക്കെ അല്ലെ ഇപ്പോഴും നിങ്ങളുടെ മനസ്സിൽ ഞാൻ ഒന്നും അറിയില്ലെന്ന് കരുതിയോ...!!"" "" പ്രായത്തിനനുസരിച്ച പ്രവൃത്തി ചെയ്തുടെ നാണമില്ലലോ ഇങ്ങനെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനും കുടുംബം കലക്കാനും ഇല്ലാന്ന് അറിയാം അതുകൊണ്ട് പറയുവാ മേലാൽ ഇനി എന്റെ കാര്യത്തിൽ ഇടപെട്ടു പോകരുത് അനന്തുവിനോട് വെറുതെപോലും സംസാരിക്കാൻ നിൽക്കരുത് കണ്ണനെ ഒരു നോട്ടം കൊണ്ടുപോലും വിഷമ്മിപ്പിക്കരുത് ഇതിനൊന്നും പറ്റില്ലെങ്കിൽ ഇതുവരെ ചേച്ചി കാണാത്ത അനിയന്റെ വേറൊരു മുഖം ചേച്ചി കാണും അതുകൊണ്ട് അടങ്ങി ഒതുങ്ങി ജീവിച്ചാൽ ചേച്ചിക്ക് നന്ന് ഇനി മേലാൽ എന്റെ കാര്യത്തിൽ ചേച്ചി ഇടപെടാൻ നിൽക്കരുത്....!!""

ദേഷ്യത്തോടെ അവൻ അത്രയും പറഞ്ഞതും ഗായത്രി ആകെ നിന്നുരുകിയിരുന്നു.. ചമ്മൽ കാരണം മറ്റുള്ളവരെ നോകാതെ ഗായത്രി വേഗം തന്നെ തിരിഞ്ഞു നടന്നു....!!"" "" ഒന്നവിടെ നിന്നെ...!!'' നടന്നു നീങ്ങിയതും ദേവ അവളെ വിളിച്ചും ഇനിയും എന്താ എന്നുള്ള ഭാവത്തിൽ അവൾ തിരിഞ്ഞു അവനെ നോക്കി.. "" ഞാൻ അളിയനെ വിളിക്കുന്നുണ്ട് നാളെ രാവിലെ തന്നെ ഇങ്ങട്ടുവരൻ പറയാൻ... ചേച്ചി സാധനങ്ങൾ എല്ലാം പാക്ക് ചെയ്തോ അളിയൻ വന്നാൽ നാളെ പെട്ടന്ന് തന്നെ പോകാനുള്ളതല്ലേ...!!"" '" അത് ദേവ...!!"" അവളെന്തോ തിരിച്ച് പറയാൻ വന്നെങ്കിലും ദേവയുടെ രൂക്ഷമായ നോട്ടം കണ്ടതും ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറി പോയി..!!"" ഉഫ് ദേവ പൊളിച്ചു നീയിപ്പോൾ ആട പഴയ ദേവയായി മാറിയത് ഒരു അടികൂടി ആവായിരുന്നു...... അവക്കിത്തിരി കൂടുതൽ ആയിരുന്നു അതെന്തായാലും കുറഞ്ഞു അങ്ങനെ ഒരു പ്രശ്നം ഒഴിവായി കിട്ടി...!! അവന്റെ തോളിലൂടെ കയ്യിട്ട് സന്തോഷത്തോടെ കാശി പറഞ്ഞു അതിന് അവനെ ഒന്ന് നോക്കി ചെറുതായൊന്നു ചിരിച്ചു ദേവ "" ഇനിയും പ്രശ്നങ്ങൾ തീർന്നിട്ടില്ലലോ കാശി.. ഇവളുടെ വാക്ക് കേട്ട് അനന്തു ഇനി എന്തൊക്കെ ആണാവോ ചിന്തിച്ചു കൂട്ടിയിരിക്കുന്നെ..!!"" ഒരു ദീർഘനിശ്വാസം എടുത്തവൻ പറഞ്ഞു "" ഏയ്യ് അവൾ എന്ത് ചിന്തിക്കാ.. കാര്യം പറഞ്ഞ മനസിലാവിവും അനന്തുന്..!!"" "" മ്മ് അത് നിനക്കവളെ ശരിക്കും അറിയാഞ്ഞിട്ട എനിക്ക് ദോഷം വരുന്ന ഒന്നും അവൾ ചെയ്യില്ല ചേച്ചി കാരണം അങ്ങനൊരു ചിന്ത അവളിൽ വന്നാൽ അവൾ ഉറപ്പായും എന്നിൽ നിന്നും അകലാൽ ശ്രമിക്കും..!!"" വേദന നിറഞ്ഞൊരു ചിരിയോടെ അവരോട് അത്രയും പറഞ്ഞു ദേവ ഉള്ളിലേക്ക് കയറിപ്പോയി...!!""...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story