നീ മാത്രം...💜: ഭാഗം 31

Neemathram

രചന: അപ്പു

"" ഇവിടുത്തെ പണിയൊക്കെ കഴിഞ്ഞില്ലേ എന്നാ അങ്ങോട്ട് പോകുവല്ലേ...!!"" ഊട്ടുപുരയിലെ പണിയെല്ലാം കഴിഞ്ഞതും കാശി ദേവയോട് ചോദിച്ചു "" ഹാടാ പൂവാം നാദിയും അർജുനുമൊക്കെ എവിടെ...!!"" അവിടെ നിന്നും ഇറങ്ങി നടന്നു കൊണ്ട് ദേവ ചോദിച്ചു "" അവര് ആ കൊട്ടിന്റെയും ആനയുടെയും അടുത്താവും ഞാൻ നേരെത്തെ വിളിച്ചതാ ബെല്ലടിക്കുന്നതല്ലാതെ ഒരെണ്ണവും ഫോൺ എടുക്കുന്നില്ല..!!"" കാശി പറഞ്ഞു അപ്പോഴാണ് അവൻ ദൂരെ നിൽക്കുന്ന പാറുവിനെ കണ്ടത്.. അവളെ കണ്ടതും അവൻ ദേവയോട് പറഞ്ഞു നേരെ അവൾക്കരികിലേക്ക് പോയി ദേവ നേരെ പഴയ സ്ഥാലത്തേക്കും...!!"" തിരികെ എത്തിയതും അവിടെല്ലാം തിരക്കുകൂടിയതായി തോന്നി ദേവക്ക് അവനിരുന്നിരുന്ന ആൽതറയിലെല്ലാം ആളുകൾ പൂരം കണ്ടുകൊണ്ട് കൂടിയിരുപ്പുണ്ടായിരുന്നു... അവരിൽ നിന്നെല്ലാം വിട്ടുമാറിയിരുന്നു അവൻ പിന്നെ കണ്ണുകൾ കൊണ്ട് അനന്തുവിനെയും കണ്ണനെയും തിരയാൻ തുടങ്ങി... കുറെ നേരത്തെ തിരച്ചിലിനോടുവിൽ ദേവ കണ്ടു ആളുകളുടെ ഇടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അനന്തുവിനെ.. ഒരു നിമിഷം അവളെ തന്നെ ശ്രദ്ധിച്ചുനിന്നു ദേവ വല്ലാത്തൊരു പരവേഷം അവൾക്കുള്ളതായി തോന്നി അവന് ആരെയോ തിരയുന്ന പോലെ ആ കണ്ണുകൾ ചുറ്റും പരത്തുന്നുണ്ട്...

പെട്ടന്ന് ഇരുന്നിടത്തു നിന്നും എഴുന്നേൽറ്റു ദേവ അവന്റെ ശ്രദ്ധ സാരി തലപ്പുകൊണ്ട് വാ പൊത്തി കരയുന്ന അനന്തുവിൽ മാത്രമായിരുന്നു ഒരു സഹായത്തിനെന്നപ്പോൽ മറ്റുള്ളവരെ നോക്കുന്ന അവളുടെ കണ്ണിലെ ദയനീയത കണ്ടതും ദേവ അവൾക്കരികിലേക്ക് പാഞ്ഞു ചെന്നു..!!"" "" അനന്തു മോളെ എന്താടാ എന്താ പറ്റി എന്തിനാ നീ കരുയുന്നെ...!!"" തന്നെ കണ്ടതും ഒന്നുകൂടി പൊട്ടി കരയുന്നവളെ ചേർത്തുപിടിച്ചവൻ ചോദിച്ചു അവൾ അവന്റെ നെഞ്ചിൽ തലവച്ചു കരഞ്ഞു... ""പറ എന്താ പറ്റി എന്തിനാ നീ ഇങ്ങനെ കരയുന്നെ "" അവളെ ചേർത്തുപിടിച്ചു കൊണ്ടവൻ ചോദിച്ചു "" ശ്രീ... ശ്രീയേട്ട.. കുഞ്ഞ്.. എന്റെ കണ്ണൻ കാണാല ശ്രീയേട്ട... എന്റെ കണ്ണനെ കാണല എ.. എന്റെ ഒപ്പം ഉണ്ടായിരുന്നതാ തിരക്കിൽ എന്റെ കായ്യിന്ന് വിട്ട് പോ.. പോയി...!! എനിക്ക്.. എനിക്ക് പേടിയാവുന്നു..!! എന്റെ കുഞ്ഞില്ലാതെ എനിക്ക് പറ്റില്ല...!! എനിക്ക് പേടിയാവുന്നു ശ്രീയേട്ടാ...."" അവനെ നോക്കി ഏങ്ങി കരഞ്ഞു പറഞ്ഞു അവൾ.. അവനും ആകെ ഞെട്ടി നിൽക്കുകയായിരുന്നു അപ്പോൾ.. "" കണ്ണൻ എവിടെ പോയെന്ന്...

അവനെവിടെ പോകാനാ ഇവിടെ എവിടെയെങ്കിലും തന്നെ ഉണ്ടാവും.. "" "" ഇല്ല ഇവിടെ എവിടെയും കാണുന്നില്ല ഞാൻ കുറെ നേരമായി അന്വേഷിക്കാൻ തുടങ്ങിയിട്ട് എനിക്ക് എനിക്കാകെ പേടി തോന്നുന്നു ശ്രീയേട്ടാ പെട്ടെന്ന് എന്തെങ്കിലും ചെയ്യണം...!!"" " നീയിങ്ങനെ കരയാതെ അനന്തു അവൻ ഇവിടെ തന്നെ ഉണ്ടാകും ഞാൻ പോയി കണ്ടു പിടിച്ചോളാം അവനെ... നീ കരച്ചിൽ നിർത്ത്...!!" അവളെ നോക്കി അവൻ അത്രയും പറഞ്ഞു അപ്പോഴും അവളുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകിയിരുന്നു...! ഈ കുറച്ചു സമയം കൊണ്ട് തന്നെ അവൾ ആകെ ക്ഷീണിച്ചതായി തോന്നി ദേവക്ക് അവൻ അവളെ ചേർത്തു പിടിച്ച് അവിടെ നിന്നും മാറി ഒരിടത്ത് കൊണ്ടുപോയിരുത്തി... ശേഷം ഫോൺ എടുത്ത് വേഗം കാശിക്ക്‌ വിളിച്ചു പാറൂനെ കൂട്ടി പെട്ടെന്ന് അങ്ങോട്ട് വരാൻ പറഞ്ഞു അവിടേക്ക് വന്ന കാശിയും പാറുവും കരഞ്ഞുകൊണ്ടിരിക്കുന്ന അനന്തുവിനെ കണ്ടതും വേഗം അങ്ങോട്ട്‌ പോയി "" എന്താടാ എന്തുപറ്റി..!!" ദേവയുടെ തോളിൽ കൈവച്ച് കാശി ചോദിച്ചു എടാ അത് കണ്ണനെ... അവനെ കാണുന്നില്ല..

അവൻ തിരക്കിലെവിടെയോ...!!"" കാശിയെ നോക്കി അത്രയും പറഞ്ഞു ദേവ പാറുവിനരികിലേക്ക് പോയി "" പാറു നീ അനന്തുവിന്റെ കൂടെ ഇവിടെ തന്നെ ഉണ്ടാവണം എങ്ങും പോകരുത് ഞങ്ങൾ ഒന്ന് നോക്കിയിട്ടുവരാം... "" അതും പറഞ്ഞവൻ അനന്തുവിനെ ഒന്നുകൂടി നോക്കി കാശിയെയും കൂട്ടി അവിടെ നിന്നും കണ്ണനെ തിരഞ്ഞിറങ്ങി തിരക്കിനിടയിൽ അങ്ങിങ്ങായി അവനെ തിരിഞ്ഞു നടന്നു അവരിരുവരും പക്ഷേ അവനെ എവിടെയും കാണാൻ സാധിച്ചില്ല അനന്തുവിനെ പോലെത്തന്നെ ദേവക്കും നല്ല പേടിയുണ്ടായിരുന്നു കണ്ണനെ ഓർത്ത് അവൻ എങ്ങോട്ടെന്നില്ലാതെ തിരക്കിനിടയിലൂടെ കണ്ണനെയും തിരഞ്ഞു നടന്നു കാശി അപ്പോഴേക്കും ബാക്കിയുള്ളവരെ കൂടി വിളിച്ച് എല്ലാവരോടും കാര്യം പറഞ്ഞു അവരെല്ലാവരും ഓരോ ഭാഗത്തായി കണ്ണനെ തിരിഞ്ഞു നടക്കാൻ തുടങ്ങി....!!"" കുറെ നടന്നിട്ടും കണ്ണന്റെ ഒരു വിവരവും ആർക്കും ലഭിച്ചില്ല ഒരുപാട് ആളുകളും കച്ചവടകാരും അവിടെ ഉണ്ടായിരുന്നു ഒരു മൂലയിലായി ഓരോ കൂടാരങ്ങൾ ഉണ്ടാക്കി ഒരുപാട് നാടോടികളും അവിടെ ഉണ്ടായിരുന്നു അവിടെയൊന്നും കണ്ണൻ ഉണ്ടാവില്ലെന്നു കരുത്തി അങ്ങോട്ടൊന്നും പോകാതെ ദേവ തിരികെ അനന്തുവിനടുത്തേക്ക് തന്നെ പോയി..!!"" *

ദൂരെ നിന്നും ദേവ നടന്നു വരുന്നത് കണ്ടതും അനന്തു ഇരുന്നിടത്തുനിന്ന് എഴുന്നേൽറ്റ് അവനരികിലേക്ക് വേഗത്തിൽ നടന്നു പക്ഷേ അവന്റെ കൂടെ കണ്ണൻ ഇല്ലെന്നു കണ്ടതും അവൾ നടത്തം നിർത്തി ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി "" കണ്ടില്ലാലെ എന്റെ കുഞ്ഞിനെ...!! എന്റെ തെറ്റാ ഞാൻ ശ്രദ്ധക്കണമായിരുന്നു...!! കണ്ണനെ കുറിച്ചോർത്തു കരഞ്ഞു പറയുന്നവളെ അലിവോടെ നോക്കി ദേവ ഒരുപാട് പേർ അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. "" എല്ലാവരും തിരയുന്നുണ്ട് അവൻ ഇവിടെ തന്നെ ഉണ്ടാവും നീ ഇങ്ങനെ കരയല്ലേ..!!"" ഇടർച്ചയോടെ അവളെ സമാധാനിപ്പിക്കാനായി അവൻ പറഞ്ഞു.. "" എനിക്കെന്റെ കുഞ്ഞിനെ വേണം ശ്രീയേട്ട അവനില്ലെങ്കിൽ ഞാനും ഇല്ല അവനില്ലാതെ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാ..!""" ദേവയുടെ ഷർട്ടിൽ മുറുകെ പുടിച്ചു അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി അവൾ പറഞ്ഞു അതുകേട്ടതും മറ്റൊന്നും ചിന്തിക്കാതെ അവളെ തന്നിനിന്നടർത്തി മാറ്റി കണ്ണനെ തിരഞ്ഞു വീണ്ടും ഇറങ്ങി ദേവ നേരം ഇരുട്ടിൽ തുടങ്ങിയതും എല്ലാവർക്കും ഒരുപോലെ പേടിയവൻ തുടങ്ങിയിരുന്നു എല്ലാവരും തലങ്ങും വിലങ്ങും അവനെ തിരിഞ്ഞു നടന്നു അനന്തു കരച്ചിലെല്ലാം നിർത്തി മരവിച്ചപോലെ ഒരേ ഇരുപ്പാണ്...

* ചുറ്റും നടക്കുന്നതിനിടെ ദേവയുടെ ശ്രദ്ധ കുറച്ചാപ്പുറത്തായുള്ള നാടോടികളുടെ കൂടാരങ്ങളിലേക്ക് പോയത് എന്തുകൊണ്ടോ അവിടെ കൂടി നോക്കാൻ മനസുപറയുന്ന പോലെ തോന്നി അവന് പിന്നൊന്നും ചിന്തിക്കാതെ അങ്ങോട്ടേക്ക് വേഗം പോയി...!!" ഓരോ കൂടാരത്തിന്റെ മുന്നിലൂടെ നടക്കുമ്പോഴും അവൻ അവിടെ മുഴുവൻ സൂഷ്മമായി നിരീക്ഷിച്ചിരുന്നു.. ഒരു കൂടാരത്തിന്റെ മുന്നിൽ എത്തിയതും ഉള്ളിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ അവൻ കേട്ടതും ഒപ്പമായിരുന്നു അത് കണ്ണാനാണെന്നു മനസിലാക്കാൻ ദേവക്ക് അധിക സമയം വേണ്ടിവന്നില്ല.. ദേവ പെട്ടന്ന് തന്നെ കൂടാരത്തിനു മുൻഭാഗം മറച്ച ഷീറ്റ് വലിച്ചു മാറ്റി ഉള്ളിലേക്ക് നോക്കി അവിടുത്തെ കാഴ്ച്ച കണ്ടതും ദേവക്ക് ഒരേ സമയം ആശ്വാസവും ദേഷ്യവും വന്നുകൊണ്ടിരിക്കുന്നു... ഉള്ളിൽ കണ്ണന്റെ കഴുത്തിലെ കുഞ്ഞി സ്വർണ ചെയിൻ അഴിച്ചെടുക്കാൻ നോക്കുന്ന ഒരു സ്ത്രീ അവരുടെ കൈകൾ കണ്ണന്റെ മാലയിലും കോളറിലും പിടിമുറുക്കിയിരിക്കുന്നു അവരുടെ കയ്യിൽ കിടന്നു പിടയുകയാണ് കണ്ണൻ ആർത്തു കരയുന്നുമുണ്ടാവാൻ പെട്ടന്ന് പ്രതീക്ഷിക്കാതെ ദേവയെ അവിടെ കണ്ടതും ആ സ്ത്രീ കണ്ണനിലുള്ള പിടിവിട്ട് പേടിയോടെ അവിടെ നിന്നും എഴുന്നേൽറ്റു... "" കണ്ണാ....!!""

ദേവ ഓടിപ്പോയി കണ്ണനെ വഴിരെടുത്തു നെഞ്ചോടു ചേർത്തു ദേവയാൽണെന്നു മനസിലായതും കണ്ണനും അവനെ ഇറുക്കെ പിടിച്ചു അവനോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു കരച്ചിൽ കാരണം ഒന്നും പറയാൻ പറ്റാത്തവനെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ച് പുറത്തു തട്ടികൊടുത്തു ദേവ.. "" എ.. എത്താച്ച..!!!" വളരെ പ്രയാസപ്പെട്ട് കരഞ്ഞുകൊണ്ടവൻ ദേവയെ വിളിച്ചു.. ദേവ അവന്റെ നെറ്റിയിൽ അമർത്തി ഉമ്മവച്ച് അവനെ ചേർത്തു പിടിച്ചു.. പിന്നെ അവന്റെ നോട്ടം ഒരു മൂലയിൽ നിൽക്കുന്ന ആ സ്ത്രീയിൽ എത്തി ഒരു കാറ്റുപോലെ അവർക്കരികിലേക്ക് പോയി അവൻ അവന്റെ വരവ് കണ്ടതും പേടിച്ചു ആ സ്ത്രീ അവിടെ നിന്നും എങ്ങോട്ടെന്നില്ലാതെ ഓടി പിറകെ ദേവയും പോയെങ്കിലും അവൾ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി പോയി രക്ഷപെട്ടു..!!" പൊന്തിവന്ന ദേഷ്യം കടിച്ചമർത്തി ദേവ അവരെ തിരിഞ്ഞു ഇറങ്ങാൻ നിന്നെങ്കിലും കണ്ണനെ കാത്തു നിൽക്കുന്ന അനന്തുവിനെ ഓർക്കെ ആ ശ്രമം ഉപേക്ഷിച്ച് വേഗം അനന്തുവിനരികിലേക്ക് നടന്നു.. നടക്കുന്നതിനിടയിൽ കാശിയോടും മറ്റുള്ളവരോടും കണ്ണനെ കിട്ടിയെന്ന കാര്യവും വിളിച്ചു പറഞ്ഞിരുന്നു ദേവ....!!"

* മറ്റേങ്ങോ നോക്ക്കി നിർവികര മായിരിക്കുന്ന അനന്തുവിന്റെ തോളിൽ കൈവച്ചു ദേവ അവനാണെന്നു മനസിലായിട്ടും അവൾ തലയുയർത്തി നോക്കിയിരുന്നില്ല അത്രയേറെ അവൾ തളർന്നിരുന്നു.. "" ഇച്ചേച്ചി...!!"" ഒട്ടും പ്രതീക്ഷിക്കാതെ കരഞ്ഞുകൊണ്ടുള്ള കണ്ണന്റെ വിളികേട്ടതും അനന്തു ഇരുന്നിടത്തു നിന്നും ചാടി എഴുന്നേൽറ്റു ദേവക്ക് കയ്യിലിരിക്കുന്ന കണ്ണനെ കണ്ടതും മറ്റെല്ലാം മറന്നവൾ അവനെ വാരിയെടുത്തു മുഖം മുഴുവൻ ഭ്രാന്താമായി ഉമ്മവച്ചു കരഞ്ഞുകൊണ്ടവൾ അവനെ ഇറുക്കെ പിടിച്ചു നിന്നു എത്ര ചേർത്തു പിടിച്ചിട്ടും ഉമ്മവച്ചിട്ടും മതിയാവാത്ത പോലെ തോന്നി അവൾക്ക് വീണ്ടും വീണ്ടും ഉമ്മകൾ കൊണ്ട് മൂടി അവനെ.. അപ്പോഴേക്കും ബാക്കിയെല്ലാവരും അവിടെ എത്തിയിരുന്നു കണ്ണനെ കണ്ടതും എല്ലാവർക്കും ഒരുപോലെ ആശ്വാസമായിരുന്നു കുറച്ചു ദിവസം കൊണ്ടുതന്നെ അവർകെല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറിയിരുന്നു കണ്ണൻ അവർ ദേവക്കരികിൽ പോയി കണ്ണനെവിടെയായിരുന്നെന്നൊക്കെ ചോദിച്ചു എല്ലാം പറഞ്ഞതും ദേവയെ പോലെ അവർക്കും നല്ല ദേഷ്യം വന്നിരുന്നു..!!" ചുറ്റുമുള്ള എല്ലാവരുടെയും ശ്രദ്ധ കരയുന്ന അനന്തുവിലും കണ്ണനിലും ആണെന്നു കണ്ടതും ദേവ അവർക്കരികിലേക്ക് ചെന്ന് അനന്തുവിന്റെ കയ്യിൽ നിന്നും കണ്ണനെ വാങ്ങി അവളെയും ചേർത്തുപിടിച്ച് ബാക്കിയുള്ളവരോട് പറഞ്ഞ് അമ്പലത്തിനു പിന്നിലേ ആളുകളൊന്നും അധികം ഇല്ലാത്തിടത്തേക്ക് നടന്നു...!!""

അവിടെയുള്ള ഒരു ആൽത്തറയിൽ ദേവായിരുന്നു അനന്തുവിനെയും അവനരികിൽ ചേർത്തിരുത്തി അതാഗ്രഹിച്ച പോൽ അവൾ അവന്റെ നെഞ്ചിൽ തലവച്ചു അവനോട് ചെന്നിരുന്നു കണ്ണനും അവനെ മുറുകെ പിടിച്ചായിരുന്നു ഇരുന്നിരുന്നത് "" മതി അനന്തു കരഞ്ഞത് നീ കരയുന്നത് കണ്ടിട്ടാ കുഞ്ഞുകൂടി കരയുന്നെ..!!"" തന്റെ നെഞ്ചോടു ചേർന്നിരുന്നു വിറക്കുന്ന അവരിരുവാരെയും ചേർത്തു പിടിച്ചവൻ പറഞ്ഞു എന്നിട്ടും ഇരുവർക്കും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല..!!"" "" കുറെ കഴിഞ്ഞതും അനന്തുവിന്റെ കരച്ചിലൊക്കെ നിന്നിരുന്നു അവൾ ഒന്നും മിണ്ടാതെ അവനോട് ചെന്നിരിക്കുകമാത്രമാണ് ചെയ്തത്.. കണ്ണൻ കരഞ്ഞു കരഞ്ഞു ദേവയുടെ നെഞ്ചിൽ കിടന്നു ഉറങ്ങിയിരുന്നു...!!"" "" ഞാൻ.. ഞാൻ കുറെ വേദനിപ്പിച്ചല്ലേ...!!"" അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി അവനെ നോക്കി അവൾ ചോദിച്ചു..!!"" "" നീയും വേദനിച്ചില്ലേ..!!"" "" അന്ന് പെട്ടന്ന് ഗായത്രി ചേച്ചി അങ്ങനൊക്കെ പറഞ്ഞപ്പോ എനിക്ക്..!! എനിക്ക് സഹിക്കാൻ പറ്റിയില്ല... ശ്രീയേട്ടന്റെ നല്ല ജീവിതത്തിന് ഞാൻ ഒരു തടസം ആവും എന്നൊക്കെ ഓർത്തപ്പോ ഞാൻ...!! എന്നോട് ക്ഷമിക് ശ്രീയേട്ട...!!"" കരഞ്ഞു കൊണ്ടവൾ പറഞ്ഞു.. "" അതുമാത്രമാണോ കാരണം അനന്തു...!!""

എനിക്കറിയാം എല്ലാം.. കണ്ണനെ ഞാൻ എന്നും ഇതുപോലെ സ്നേഹിക്കില്ലേ എന്നുള്ള പേടി ആണ് നിനക്ക്‌... ഒരു കുഞ്ഞുകൂടി ജനിച്ചാൽ കണ്ണനെ വേർതിരിച്ചു ഞാൻ കാണുവോ എന്നുള്ള പേടി അല്ലെ..!!"" അതിനവൾ തിരിച്ചൊന്നും പറയായതെ തലതാഴ്ത്തി ഇരുന്നു..!!"" "" ഞാൻ ഒരിക്കലും അവനെ വേർതിരിച്ചു കാണില്ല കാരണം അത്രത്തോളം അവനെ എനിക്കിഷ്ട്ടാവാ.. അവന്റെ ഏട്ടച്ഛാ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷമാ.. ഇത്രനാളും സ്വന്തം കുഞ്ഞായിട്ട് തന്നെയാ അവനെ കണ്ടത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും ആ വിശ്വാസം എനിക്കുണ്ട്... ഇനിയും നിനക്ക് വിശ്വാസം വരുന്നില്ലെങ്കിൽ നമ്മുക്കൊരു കാര്യം ചെയ്യാം...!!"" അത്രയും പറഞ്ഞവൻ അവളെ നോക്കി അവളും അവൻ എന്താണ് പറയാൻ പോകുന്നതെന്നറിയാൻ തലയുയർത്തി അവനെ നോക്കി... "" നമ്മുക്ക് ജീവിതാവസാനം വരെ കണ്ണൻ മാത്രം മതി കുഞ്ഞായിട്ട്.. വേറെ.. വേറൊരാൾ കൂടി നമ്മുക്കിടയിൽ വേ.. "" ദേവ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപുതന്നെ അനന്തു അവന്റെ വാ തന്റെ കയ്യാൽ പൊത്തിയിരുന്നു

"" വേണ്ട അങ്ങനൊന്നും പറയല്ലേ ശ്രീയേട്ട ഞാൻ എന്റെ പൊട്ടത്തരം കൊണ്ട് ഓരോന്ന് ചിന്തിച്ചു പോയതാ... സ്നേഹകൊണ്ടും വാക്കുകൾ കൊണ്ടും എന്നെ തോൽപ്പിക്കല്ലേ ശ്രീയേട്ടാ"" "" എനിക്ക് എന്റെ ശ്രീയേട്ടന്റെ ഒപ്പം ജീവിക്കണം.. ശ്രീയേട്ടന്റെ ഒപ്പം മാത്രം ജീവിച്ചാൽ മതി.. ഞാനും ശ്രീയേട്ടനും നമ്മുടെ കണ്ണനും കുഞ്ഞുങ്ങളും എല്ലാമായി സന്തോഷത്തോടെ ജീവിക്കണം ഇനിയും പിരിഞ്ഞിരിക്കാൻ എനിക്കും വയ്യ... "" വാമൂടിയ കൈമാറ്റി അവനെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ടവൾ പറഞ്ഞു.. അതുകേട്ടതും സന്തോഷത്തോടെ അവനും അവളെ ഇറുക്കെ നെഞ്ചോടു ചേർത്തുപിടിച്ചു കേൾക്കാൻ ആഗ്രഹിച്ചത് അവളിൽ നിന്നു തന്നെ കേട്ടതും അവന്റെ സന്തോഷത്തിന് അതിരില്ലയിരുന്നു.. ഒരുകൈകൊണ്ട് അവളെയും മാറുകയ്യിൽ കണ്ണനെയും ചേർത്തു പിടിച്ചവൻ അവരിരുവരുടെയും മൂർദ്ധാവിൽ അമർത്തി ഉമ്മവച്ചു തന്റേതാണെന്ന പൂർണ വിശ്വാസത്തോടെ... ❤️ .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story