നീ മാത്രം...💜: ഭാഗം 37

Neemathram

രചന: അപ്പു

ദിവസങ്ങൾ വീണ്ടും കടന്നുപോയി അനന്തുവും ദേവയും കണ്ണനും സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിഞ്ഞു തന്റെ എല്ലാ ആഗ്രഹങ്ങൾ സാധിച്ചു തരാൻ ഏട്ടച്ഛനെ കിട്ടിയതും കണ്ണന്റെ കുറുമ്പും വാശിയും കൂടി ഇതിനിടയിൽ കാശിയൊഴികെ ബാക്കിയെല്ലാവരും തിരികെ ഗൾഫിലേക്ക് തന്നെ പോയി വിഷമത്തോടെയായിരുന്നു അവരെല്ലാം അവിടെ നിന്നും പോയത് അവിടം വിട്ട്പോകാൻ ആർക്കും താല്പര്യം ഉണ്ടായിരുന്നില്ലാ * "" ഒരാഴ്ച്ച എന്നു പറയുമ്പോ അത് പെട്ടന്ന് കഴിയില്ലേ...!! "" "" മ്മ്..!!"" തന്റെ നെഞ്ചിൽ ചാരിയിരിക്കുന്നവളുടെ തലയിൽ തലോടി കൊണ്ടവൻ മൂളി..!!"" കൈത്തണ്ടയിൽ വീഴുന്ന കണ്ണുനീർ തുള്ളികൾ കണ്ടതും അവന് ഞെട്ടലോടെ അവളുടെ മുഖം പിടിച്ചുയർത്തി..! "" ഏയ്യ്.. എന്റെ പാറുക്കുട്ടി കരയാണോ...!! ചെ..!! ഡിഗ്രിക്ക്‌ എത്തി പെണ്ണ് എന്നിട്ടും ഇപ്പോഴും കുഞ്ഞുകുട്ടികളെ പോലെ കരയാ.."" തേങ്ങികരയുന്നവളുടെ മുഖത്താകെ കണ്ണോടിച്ചു കൊണ്ടവൻ പറഞ്ഞു "" കാശിയേട്ടൻ പോണ്ട.. ഇവിടെ നിന്നുടെ ഏട്ടന്റൊപ്പം... നാട്ടിലെ പുതിയ ബ്രാഞ്ചിൽ ജോലി ചെയ്താ പോരെ കാശിയേട്ടനും..!!" "" അത് പറ്റില്ല പാറു അവിടുത്തെ ബ്രാഞ്ചിന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ അവൻ എന്നെ എൽപ്പിക്കുമ്പോ അവനെ എതിർക്കാൻ എനിക്കാവില്ല..

ഞാനോ അവനോ ആരെങ്കിലും ഒരാൾ അവിടെ വേണം ഞാൻ നാട്ടിൽ നിൽക്കുകയാണെന്ന് പറഞ്ഞാൽ അവനെന്തായാലും പോകേണ്ടിവരും അവൻ പോകുന്നതിനേക്കാൾ ഇപ്പോൾ നല്ലത് ഞാൻ പോകുന്നതാ അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടാവൻ പറഞ്ഞു.. " എന്നാലും പൂവാതിരുന്നൂടെ..!!" "" പോണം പാറു..!! പോയാലും ഞാൻ ഇടെക്കെടക്ക് വിളിക്കാം നാട്ടിലും വരാം പോരെ..!!"" അവളുടെ തലയിൽ തലോടി കൊണ്ടവൻ പറഞ്ഞു അതിനവൾ തിരിച്ചൊന്നും പറയാതെ അവന്റെ നെഞ്ചിൽ ചാരിയിരുന്നു..!!"" ________________ "" ഇച്ചേച്ചി ഇച്ചിരി മതി കണ്ണന്..!! ഏശം മതി... തരുവോ..!!" കയ്യിലെ കുഞ്ഞു സ്റ്റീൽ പത്രം അവൾക്കു നേരെ നീട്ടി കൈവിരലുകൾ നുണഞ്ഞു കൊണ്ടവൻ അവളെ നോക്കി കൊഞ്ചി..!!"" പണിയിലായിരുന്ന അനന്തു അതുകേട്ടതും ഇടുപ്പിൽ കൈകുത്തി തിരിഞ്ഞവനെ കൂർപ്പിച്ചു നോക്കി..!! "" ഏശം മതീ..!!" കണ്ണുകൾ ചുരുക്കി പത്രം അവൾക്കുനേരെ നീട്ടിയവൻ "" ഏശം...! ഈ ഏശം ഇത് എത്രാമത്തെ തവണയാണെന്ന് അറിയോ നിനക്ക്....""" അവന്റെ ഒരു ലേശം..! അത്രയൊക്കെ കഴിച്ച മതി വാ കഴുകിക്കേ പോയിട്ട്..!!" "" ഇച്ചേച്ചി എനിച്ചു പാപ്പൊടി ...!!"" ചുണ്ടുകൾ പുറത്തേക്കുന്തി സങ്കടത്തോടെ അവൻ ചോദിച്ചു ""

പാവം അനന്തു അതിന് ലേശം കൂടി കൊടുത്തേ നീ..!!" കണ്ണന്റെ മുഖം കണ്ട് സങ്കടത്തോടെ അമ്മ പറഞ്ഞു "" ടീച്ചറമ്മയും അവന്റെ കളിക്ക് നിന്നുകൊടുക്കുവാണോ.. ആ കുപ്പി കഴിയാറായി..!!" ഷെൽഫിൽ ഇരിക്കുന്ന പാൽപ്പൊടി കുപ്പിയിലേക്ക് ചൂണ്ടിയവൾ പറഞ്ഞു അത് കണ്ടതും കണ്ണൻ സങ്കടത്തോടെ അവളെ നോക്കി അപ്പോഴാണ് പുറത്തുപോയ ദേവ തിരികെ വന്നത് നേരെ മുകളിലേക്ക് പോകാൻ നിൽക്കുന്ന അവനെ കണ്ടതും അത്രനേരം മിണ്ടാതെ നിന്ന കണ്ണൻ ഏട്ടച്ഛാ എന്നും വിളിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു..!! അവന്റെ കരച്ചിൽ കേട്ടതും മുകളിലേക്ക് പോകാൻ നിന്ന ദേവ നേരെ അവനടുത്തു വന്നു ദേവയെ കണ്ടതും കയ്യിലുള്ള പത്രം നിലത്തിട്ടവൻ കരഞ്ഞുകൊണ്ട് എടുക്കാൻ കൈ നീട്ടി..!!" അവിടെ നിൽക്കുന്ന അനന്തുവിനെയും അമ്മയെയും ഒന്നു നോക്കി ദേവ വേഗം അവനെ എടുത്തു..!!" കണ്ണന്റെ മുഖത്ത് പറ്റിപ്പിടിച്ച പാൽപൊടിയെല്ലാം കൈകൊണ്ടു തുടച്ചു മാറ്റി ദേവ "" എന്താടാ എന്തിനാ ഏട്ടച്ഛന്റെ കുഞ്ഞ് കരയുന്നെ ഇച്ചേച്ചി വഴക്കുപറഞ്ഞോ....!!"" അനന്തുവിനെ ഒന്നു നോക്കികൊണ്ടവൻ കണ്ണനോട് ചോദിച്ചു "" മ്മ്ഹ്ഹ് തന്നില്ല ഏത്തച്ചാ എനിച്ചു... കണ്ണന് അത് മേണം പാപൊടി മേണം കണ്ണന് ഇച്ചിച്ചി തരനില്ല...!!"" പാൽപ്പൊടി കുപ്പിയിലേക്ക് ചൂണ്ടിയവൻ പറഞ്ഞു..

"" ദെ ശ്രീയേട്ട അവൻ കള്ളകരച്ചിൽ കരയുവാ.. ഇപ്പൊത്തന്നെ കുറെ പാൽപ്പൊടി കഴിച്ചു അവൻ ഇനിയും കൊടുക്കണ്ട.."" "" ഒന്ന് പോ അനന്തു നീ..!! ലേശം കൂടി ഒക്കെ കഴിക്കാം.. ഇനി ഞങ്ങൾ എടുക്കില്ല ഇത് ലാസ്റ്റ് ആണ് അല്ലെ കണ്ണാ...!"" നിലത്തു കിടന്ന് പത്രം എടുത്തു അതിൽ കുറച്ചു പാൽപ്പൊടി ഇട്ടുകൊടുത്തുകൊണ്ട് ദേവ പറഞ്ഞു ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായതും അനന്തു മുഖം വീർപ്പിച്ചു അവളുടെ പണികൾ ചെയ്യാൻ തുടങ്ങി കണ്ണൻ സന്തോഷത്തോടെ പാൽപ്പൊടി കഴിക്കാനും..!!"" ദേവ അവനെയും എടുത്തു നേരെ ഉമ്മറത്തു പോയിരുന്നു പാൽപ്പൊടി നുണഞ്ഞുകൊണ്ട് കണ്ണൻ ദേവയോടെ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കേ ആണ് ദേവക്കുള്ള ചായയുമായി അനന്തു അങ്ങോട്ടു വന്നത് ശ്രീയേട്ടാ ചായ..!!"" പതിവിലും ഗൗരവത്തോടെയുള്ള അവളുടെ വിളി കേട്ടതും ദേവ നെറ്റി ചുളിച്ചു അവളെ നോക്കി വീർതിരിക്കുന്ന മുഖം കണ്ടപ്പോൾ തന്നെ മനസിലായി കണ്ണന്റെ കളിക്കെല്ലാം താൻ നിന്നുകൊടുക്കുന്നതിലുള്ള ദേഷ്യമാണ് അവൾക്കെന്ന് അത് കണ്ടതും ഒന്നു ചിരിച്ചുകൊണ്ടവൻ അവളിൽ നിന്നും ചായവാങ്ങി അവന്റെ ചിരികണ്ടതും അവളുടെ ദേഷ്യം കൂടി പെട്ടന്നായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത് നാദി ആണെന്ന് കണ്ടതും അവൻ അനന്തുവിനെ ഒന്ന് നോക്കി കണ്ണനെ അവളുടെ കയ്യിൽ കൊടുത്ത് ഉമ്മറത്തേക്കിറങ്ങി സംസാരിക്കാൻ തുടങ്ങി..!!"" ഫോൺ വച്ചതും ദേവയുടെ മുഖമാകെ മാറിയിരുന്നു..

അവൻ വേഗം തന്നെ ഉമ്മറത്തു നിന്നും റൂമിലേക്ക് കയറിപ്പോയി ടെൻഷനോടെ ഉള്ള അവന്റെ പോക്ക് കണ്ടതും അനന്തു നെറ്റിച്ചുളിച്ചു അവൻ പോയ വഴിയേ നോക്കി നിന്നു പിന്നെ നേരെ അടുക്കളയിലേക്ക് പോയി കുറെ കഴിഞ്ഞിട്ടും ദേവ അടിയിലേക്ക് വരാത്തത് കണ്ടതും അനന്തു മുറിയിലേക്ക് പോയി നോക്കി ലാപ്ടോപ്പിൽ കാര്യമായി എന്തോ വർക്ക്‌ ചെയ്തുകൊണ്ടിരിക്കുന്ന അവനെ കണ്ടതും അവൾ ശല്യപെടുത്താതെ താഴേക്ക് തന്നെ പൊന്നു പിന്നെ രാത്രി ഭക്ഷണം കഴിക്കാൻ ആണ് ദേവ അടിയിലേക്ക് വന്നത് പതിവിലും ഗൗരവം അവന്റെ മുഖത്തുണ്ടായിരുന്നത് അനന്തു ശ്രദ്ധിച്ച.. പക്ഷേ കണ്ണൻ അടുത്തെത്തിയതും അവനതെല്ലാം മാറ്റി ചിരിയോടെ കണ്ണനെയും ഒപ്പമിരുത്തി ഭക്ഷണം കൊടുത്തു..!!"" * രാത്രി കുടിക്കാനുള്ള വെള്ളവുമായി മുറിയിലേക്ക് കയറിയ അനന്തു കാണുന്നത് കിടക്കയിൽ ഉറങ്ങി കിടക്കുന്ന കണ്ണനെയാണ്.. വാതിലടച്ചു വെള്ളം മേശമേൽ വച്ചവൾ ദേവയെ തിരക്കി ബാൽകാണിയിലേക്ക് ഇറങ്ങി.. '" എന്താ ശ്രീയേട്ടന് പറ്റിയെ എന്തെങ്കിലും പ്രശ്നമുണ്ടോ..!!"" ബാൽകാണിയിലെ കൈവരിയിൽ ചാരിയിരിക്കുന്നവന്റെ ചുമലിൽ കൈവച്ചവൾ ചോദിച്ചു.. അതിന് മറുപടി കൊടുക്കാതെ അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു മടിയിലേക്കിരുത്തി..!!" ശ്രീയേട്ട..!!""

ഞെട്ടികൊണ്ടുള്ള അവളുടെ വിളികേട്ടതും അവൻ ചിരിച്ചുകൊണ്ട് അവളുടെ നെറുകിൽ ചുണ്ടുചേർത്തു.. "" " എന്താ പറ്റി മുഖത്തിനാകെ ഒരു വാട്ടം!!" അവന്റെ കവിളിൽ കൈ ചേർത്തവാൾ ചോദിച്ചു..!!" "" കമ്പനിയിൽ ഓരോ പ്രശ്നങ്ങൾ.. നാദി വൈകുന്നേരം വിളിച്ചത് അത് പറയാനായിരുന്നു ഡിലേഴ്‌സുമായി കുറച്ചു പ്രശ്നങ്ങൾ ഉണ്ടവിടെ...!!"" "" ആണോ എന്നിട്ട് പ്രശ്നങ്ങൾ ഒക്കെ തീർത്തോ...!! "" ഇല്ല...!!"" അത് പെട്ടന്നു തീരുന്ന പ്രശ്നങ്ങൾ അല്ലാ...! "" ഇനി എന്താ ചെയ്യാ ശ്രീയേട്ടാ..!!"" തന്നെ ഉറ്റുനോക്കിയുള്ള അവളുടെ ചോദ്യം കേട്ടതും അവൻ കണ്ണെടുക്കത്തെ അവളെ തന്നെ നോക്കി.. മ്മ് എന്താ...!!"" അവന്റെ നോട്ടം കണ്ടതും പുരികമുയർത്തിയവൾ ചോദിച്ചു.. "" എനിക്കും കാശിടെ ഒപ്പം തിരികെ പോകേണ്ടിവരും അനന്തു സ്ഥിരമായിട്ടല്ല കുറച്ചു കാലത്തേക്ക്..!!"" മുന്നിലേക്ക് വീണ അവളുടെ മുടിഴിയകൾ ചെവിക്കുപിന്നിലേക്ക് വച്ചവൻ അവളെ നോക്കാതെ പറഞ്ഞു അവളിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതായതും അവൻ അവളെ നോക്കി സങ്കടത്തോടെ തന്നെ നോക്കിയിരിക്കുന്നവളെ കാണെ അവനു വല്ലാത്ത പാവം തോന്നിയിരുന്നു ""പിന്നെയും പൂവാണോ ശ്രീയേട്ട..!!"" ഇടറികൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും അവൻ അവളെ നെഞ്ചോടു അടക്കിപിടിച്ചു...!!""

"" ഇത് കുറച്ചു ദിവസത്തേകാടാ എറിപ്പോയ മൂന്നോ നാലോ മാസം...!!"" "" നാല് മാസവോ.. ആത്രകൊക്കൊ ഉണ്ടോ ശ്രീയേട്ടാ.... പോണം എന്ന് നിർബന്ധം ആണോ..!!"" "" മ്മ് പോണം അനന്തു അല്ലെങ്കിൽ ഞാൻ ഇത്രയും കാലം കഷ്ട്ടപെട്ടത് വെറുതെ ആവില്ലേ.. പോയാലും പെട്ടന്നു വരും ഞാൻ.. നിന്നെയും കണ്ണനെയും ഒന്നും കാണാതിരിക്കാൻ എനിക്കും പറ്റില്ല..!!"" അവളുടെ മുഖം നെഞ്ചോടു അടക്കികൊണ്ടാവൻ പറഞ്ഞു അവനെ ചുട്ടിപിടിച്ചു അവളും കുറേനേരം ഒന്നും മിണ്ടാതെ ഇരുന്നു തിരികെ പോകുന്നതിലുള്ള വിഷമം ഇരുവരിലും നിറഞ്ഞു നിന്നിരുന്നു എത്രയൊക്കെ പിടിച്ചുനിർത്താൻ നോക്കിയിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞുവന്നിരുന്നു... ________________ "" നാനും എത്താച്ചാ കണ്ണനും വരും... "" അനന്തുവിന്റെ കയ്യിലിരുന്ന് കുതറി തനിക്കുനേരെ കൈനീട്ടി കരയുന്നവനെ കാണെ ദേവക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു.. ദേവ കണ്ണനെ ഒന്നു നോക്കി ഡ്രസ്സ്‌ അടങ്ങിയ ട്രോളി ബാഗ് കാറിന്റെ ഡിക്കിയിലേക്ക് വച്ചു അപ്പോഴേക്കും ബാഗും എടുത്തു കാശിയും അങ്ങോട്ട്‌ വന്നിരുന്നു അവനു പിറകെ കണ്ണും നിറച്ചു പാറുവും അനന്തു മാത്രം ഒന്നും മിണ്ടാതെ ദേവയെ തന്നെ നോക്കി നിൽക്കുകയാണ് "" എത്താച്ചാ കണ്ണനും വരുവാ... നാനുണ്ട്..!!""

അനന്തുവിന്റെ മേത്തുനിന്ന് കുതറിയിറങ്ങി ഓടിയവൻ ദേവക്ക് മുന്നിൽ എത്തി കരഞ്ഞുകൊണ്ട് കൈ നീട്ടി.. "" ദെ ഏട്ടച്ഛന്റെ കുഞ്ഞ് വാശി പിടിക്കല്ലേ ഏട്ടച്ചൻ പോയിട്ട് പെട്ടന്ന് വരാട്ടോ..!! കണ്ണൻ നല്ല കുട്ടിയായി കരയാതെ ഇരിക്കണം..!! നല്ല കുട്ടിയായി ഇരുന്ന ഏട്ടച്ഛൻ വരുമ്പോ കുറെ മിട്ടായിയും കളിപാട്ടവും ഒക്കെ വാങ്ങി വരാം കേട്ടോ....!!"" അവനെ എടുത്തു മുഖമെല്ലാം തുടച്ചുകൊണ്ട് ദേവ പറഞ്ഞു അപ്പോഴേക്കും കണ്ണൻ ദേവയുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരുന്നു അവനും കൂടെ പോരുന്നുണ്ടെന്നപോലെ.. "" ഞാനും വരും കണ്ണനും ഇന്ത് എത്താച്ചാ..!!" "" ദേവ ഇറങ്ങാം ഇനിയും നിന്നാ ഫ്ലൈറ്റ് മിസ്സാവും..!!"" അവരെ നോക്കി കാശി പറഞ്ഞു "" ഹാടാ ഇറങ്ങാം...!!"" കാശിയെ നോക്കി അത്രയും പറഞ്ഞവൻ അനന്തുവിനെ നോക്കി.. അവളൊന്നും മിണ്ടാതെ അവനടുത്തു വാന്ന് കഴുത്തിൽ ചുറ്റിപിടിച്ചിരിക്കുന്ന കണ്ണന്റെ കൈ വിടുവിച്ചു അവനെ എടുത്തു.. കണ്ണന്റെ നെറ്റിയിൽ ഉമ്മവച്ച് അനന്തുവിന്റെ കയ്യിൽ ഒന്നു മുറുക്കെപിടിച്ച് അവളുടെ കവിളിലും ഒന്ന് തട്ടി മറ്റൊന്നും പറയാതെ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞവൻ കാറിലേക്ക് കയറി കാശിയും അതുപോലെ പാറുവിനോടും എല്ലാവരോടും യാത്രപറഞ്ഞു കാറിൽകയറി "" കാറുമുന്നോട്ടു പോകുന്നതിനനുസരിച്ച് കണ്ണന്റെ നിർത്തതേയുള്ള കരച്ചിൽ അവിടെ ഉയർന്നുകൊണ്ടിരുന്നു..!!""....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story