നീ മാത്രം...💜: ഭാഗം 38

Neemathram

രചന: അപ്പു

ദേവയും കാശിയും തിരികെ പോയിട്ട് രണ്ടുമാസം കഴിഞ്ഞു ഇടക്കിടക്ക് ലാൻ ഫോണിലേക്ക് വരുന്ന കാളുകളിലൂടെ അനന്തുവും ദേവയും സംസാരിച്ചു കണ്ണനും ദേവ വിളിക്കാനായി കാത്തിരിക്കും * "" എത്തച്ചാ എപ്പഴാ വരാ ഇച്ചേച്ചി..!!"" "" കുറച്ചു ദിവസം കൂടി കഴിഞ്ഞാ വരുട്ടോ..!!"" കയ്യിലെ കുഞ്ഞു ദോശപോട്ട് അവന്റെ വായിൽ കൊടുത്തുകൊണ്ടവൾ പറഞ്ഞു.. പെട്ടന്ന് ഉമ്മറത്തുനിന്നും ഫോൺ ബെല്ലടിച്ചതും കണ്ണൻ ഇരുന്നിടത്തുനിന്ന് ചാടി എണീട്ട് അങ്ങോട്ടു പോയി അടുത്തുള്ള ഒരു കുഞ്ഞി സ്റ്റൂൾ എടുത്തു അതിനുമുകളിൽ വലിഞ്ഞു കയറി ഫോൺ എടുത്തു ചെവിയിൽ വച്ചു.. "" ഹലോ എത്തച്ചാ..!!"" ആവേശത്തോടെ ഫോണിൽ നോക്കിയുള്ള അവന്റെ വിളികേട്ടാണ് അനന്തു ഉള്ളിലേക്ക് വന്നത് പെട്ടന്ന് ആ കുഞ്ഞുമുഖം ചുളിയുന്നത് കണ്ടപ്പോൾ തന്നെ അവൾക്കു മനസിലായിരുന്നു വിളിച്ചത് ദേവയല്ലാ എന്ന് അവൾ വേഗം അവനിൽ നിന്ന് ഫോൺ വാങ്ങി സംസാരിച്ചു "" സാരല്ലട്ടോ ഏട്ടച്ച രാത്രി വിളിക്കും..!!"" ചുണ്ടുകൾ പുറത്തേക്കുന്തി സങ്കടത്തോടെ നിൽക്കുന്ന കണ്ണനേ നോക്കിയവൾ പറഞ്ഞു രണ്ടുമൂന്നു ദിവസമായി അവൻ വിളിക്കാത്തത് ഓർക്കെ അവളുടെ ഉള്ളിലും ആതിയും വിഷമവും നിറഞ്ഞിരുന്നു ആ നിമിഷം "" അനന്തേച്ചി എന്നാ ഞാൻ പോവുവാണേ..!!"

അനന്തുവിന്റെയും കണ്ണന്റെയും അടുത്തു വന്നുകൊണ്ട് പാറു പറഞ്ഞു പഴയ കൂട്ടുകാർക്കൊപ്പം ഒരു ഗേറ്റുകദറിന് പോകുകയാണ് അവൾ.. "" പാറുച്ചി എങ്ങോട്ടാ ഞാനുണ്ട് കണ്ണനും വരുവാ...!!"" ഉടനെ തന്നെ ഇരുന്നിടത്തു നിന്ന് എഴുന്നേൽറ്റു കൊണ്ട് കണ്ണൻ പറഞ്ഞു.. "" വേണ്ട വേണ്ട പാറു വേഗം പോയി വരും കണ്ണന് പിന്നെ പൂവട്ടോ..!!"" അവനെ നോക്കി അനന്തു പറഞ്ഞു അപ്പോഴേക്കും അവന് വാശി തുടങ്ങിയിരുന്നു അവന് പാറുവിനെ നോക്കി കരയാൻ തുടങ്ങി.. "" അനന്തേച്ചി അവനെ കൂടെ കൊണ്ടുപോട്ടെ ഞങ്ങൾ ഫ്രണ്ട്‌സ് മാത്രമല്ലെ ഉള്ളു ഞാൻ നോക്കിക്കോളാം..!!"" "" വേണ്ട പാറു അവൻ അവിടെ ചെന്ന ഓരോന്നിനായി വാശിപിടിക്കും നിനക്ക് ബുദ്ധിമുട്ടാവും..!"" "" അതൊന്നു ഉണ്ടാവില്ല ഞങ്ങൾ പോയി വേഗം വരാ പ്ലീസ് ചേച്ചി..!!"" പാറുവിന്റെ സംസാരവും കണ്ണന്റെ കരഞ്ഞ മുഖവും കണ്ടതും അനന്തു സമ്മതിച്ചു കണ്ണന് വേഗം ഡ്രസ്സ്‌ മാറ്റികൊടുത്തു പാറു അവളോടൊപ്പം കൂട്ടികൊണ്ട് പോയി... "" അവർ പോയതും അനന്തു ഉമ്മറത്തുനിന്നും ഉള്ളിലേക്ക് കയറി അമ്മയും വല്യമ്മയു എല്ലാവരും കുടുംബത്തിലെ ഒരു കല്യാണത്തിന് പോയതിനാൽ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല...!!"" അവൾ നേരെ റൂമിലേക്ക് പോയി ഡ്രെസ്സും എടുത്തു കുളിക്കാനായി കയറി...!!""

കുളികഴിഞ്ഞു ഇറങ്ങി തലത്തുവർത്തി കെട്ടിവച്ച് കണ്ണാടിക്കുമുന്നിൽ അവൾ വന്നുനിന്നതും പിന്നിലൂടെ രണ്ട് കൈകൾ അവളെ ചുട്ടിപ്പിടിച്ചതും ഒപ്പമായിരുന്നു.. പ്രതീക്ഷിക്കാതെ ആയതിനാൽ അവളൊന്നു ഞെട്ടി അനന്തു കണ്ണാടിയിലൂടെ നേരെ നോക്കിയതും കണ്ടു തോളിൽ തടികുത്തി വയറിലൂടെ ചുറ്റിപ്പിടിച്ച് തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ദേവയെ..!!" അവനാണെന്നു മനസിലായ നിമിഷം അവൾ മാറ്റുന്നും ഓർക്കാതെ തിരിഞ്ഞവനെ ഇറുക്കെ കെട്ടിപിടിച്ചു അവനും അവളെ ഇരുകൈകളാൽ ചുറ്റിവരിഞ്ഞു ഇരുവരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല തന്റെ നെഞ്ചിൽ നനവ് പടരുന്നത് അറിഞ്ഞതും അവൻ ചെറുചിരിയോടെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കണ്ണുകൾ നിറഞ്ഞ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് തള്ളവിരലുകൾ കൊണ്ട് കണ്ണുനീർ തുടച്ചുകൊടുത്തു ആ മുർദ്ധാവിൽ ചുണ്ടുകൾ ചേർത്തു "" മതി കരഞ്ഞത് ഞാൻ വന്നില്ലെ...!!"" "" എന്താ രണ്ട് മൂന്ന് ദിവസമായി വിളിക്കാഞ്ഞേ..!!"" തന്റെ മേലുള്ള അവന്റെ കൈകൾ വിടുവിച്ചു കൊണ്ടാവാൾ ദേഷ്യത്തോടെയും വിഷമത്തോടെയും ചോദിച്ചു.. എന്നാൽ ദേവ ചിരിയോടെ വീണ്ടും അവളെ ചേർത്തു പിടിച്ചു "" ഇങ്ങോട്ട് വരുന്നത് കൊണ്ട്.. ""

"" എന്നാലും ഒന്ന് വിളിച്ചു പറഞ്ഞൂടെ..!!"" അത് പിന്നെ നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി..!!"" ചിരിച്ചുകൊണ്ടുള്ള അവന്റെ സംസാരം കേട്ടതും അവൾ അവന്റെ വയറിഞ്ഞിട്ട് ഒന്നു കുത്തി മാറിനിന്നു അവൻ ഒരു ചിരിയോടെ വീണ്ടും അവളെ ചേർത്തു പിടിച്ചു.. "" നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു..!!"" നനഞ്ഞ മുടിയിഴകൾ പിന്നിലേക്കിട്ടവൻ തോളിൽ ചുണ്ടുകൾ ചേർത്തു പറഞ്ഞു അവൾ ഒന്നുകൂടി അവനെ മുറുകെ പിടിച്ചു.. "" രണ്ടുമൂന്നു ദിവസം റെസ്റ്റിലാതെ എല്ലാ വർക്കും തീർക്കുകയായിരുന്നു പെട്ടന്ന് ഇങ്ങോട്ട് പോരാൻ വേണ്ടി..!!" "" അതിന്റെ ക്ഷീണം മൊത്തത്തിൽ കാണാനുണ്ട്..!!"" അവന്റെ കവിളിലിൽ തലോടി കൊണ്ടവൾ പറഞ്ഞു "" അല്ലാ കണ്ണനും ബാക്കിയുള്ളവരും എവിടെ ഇവിടെ ആരെയും കാണുന്നില്ലാലോ..!!" "" അമ്മേം അച്ഛനും വല്യമ്മയും ഒക്കെ കല്യാണത്തിന് പോയി പാറുന് ഇന്ന് എന്തോ ഗേറ്റുകദർ ഉണ്ട് അതിന് പോയി അവൾക്കൊപ്പം ഒപ്പം വാശി പിടിച്ച് കണ്ണനും. പോയിട്ടുണ്ട്..!!"" "" അപ്പോ ഇവിടുപ്പൊ നമ്മൾ മാത്രേ ഉള്ളു ലെ..!"" അവളുടെ കഴുത്തിലൂടെ കൈയ്യിട്ട് ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു "" അതിന്..!!"" അതിനിപ്പോ എന്താണെന്നു വച്ചാൽ...!!"" അത്രയും പറഞ്ഞവൻ ഇടുപ്പിലൂടെ കൈച്ചേർത്തു അവളെ ഒന്നുകൂടി തന്നിലേക്കാടുപ്പിച്ചു അവളുടെ കൈകൾ അവന്റെ ഷോൾഡറിൽ മുറുകി മുടിയിൽ കെട്ടിവച്ച തോർത്തു അഴിച്ചു ദൂരെകേറിഞ്ഞു

അവൻ പിന്നെ മുഖത്തേക്കു വീണ അവളുടെ മുടിഴിയകൾ ചെവിക്കുപിന്നിലേക്ക് വച്ച് ആ മുഖമാകെ ചുണ്ടുകൾ ചേർത്തു... അവന്റെ അദരങ്ങളുടെ ചലനം മാറിതുടങ്ങിയതും അവളിൽ വെപ്രാളം നിറഞ്ഞു ഇരുവരും പരസ്പരം അകലാനാവാതെ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കെത്തപെട്ടു മറ്റൊന്നിനും തകർക്കണക്കാത്ത വിധം ഇരുവരും ആ നിമിഷം ഒന്നാമാറി... ❤️ ** ശ്രീയേട്ടാ...!!"" അവന്റെ നെഞ്ചിൽ തലചേർത്തു കിടന്നുകൊണ്ടവൾ വിളിച്ചു മ്മ്മ്..!!"" "" ശ്രീയേട്ടാ..!!"" "" പറ പെണ്ണെ..!!"" "" ശ്രീയേട്ടാ.. കണ്ണന് മൂന്നുവയസായില്ലേ..!!"' '" അതിന്..!!"" "" പ്രിയചേച്ചിടെ കുട്ടിയില്ലേ അനുമോള് അവൾക്കും കണ്ണന്റെ അതെ പ്രയാവാ ആ കുട്ടിയെ അങ്കണവാടിയിൽ ചേർക്കുന്നുണ്ട് ഈ കൊല്ലം. മൂത്ത കുട്ടിയെ ഡാൻസിന് കൊണ്ടുന്നാക്കുമ്പോ പ്രിയച്ചേച്ചി പറഞ്ഞതാ എന്നോട് കണ്ണനെ ചേർക്കുന്നുണ്ടോ എന്നും ചോദിച്ചു.. നമ്മുക്ക് ഈ കൊല്ലം കണ്ണനെയും ചേർത്താലോ "" അത് വേണോ അനന്തു അവൻ കുഞ്ഞല്ലേ അടുത്ത കൊല്ലം പോരെ..!!"" "" പ്രിയചേച്ചി പറഞ്ഞത് ഈ കൊല്ലം അങ്കണവാടിയിൽ പോയാൽ പിന്നെ കേജി ഒക്കെ കഴിഞ്ഞ് സ്കൂളിൽ ചേർക്കുമ്പോഴേക്കും വയസെല്ലാം ശരിയാവും എന്നാ.."" "" എനിക്ക് താല്പര്യം ഇല്ലനന്തു അവൻ കുഞ്ഞല്ലേ ഇനി നിനക്കത് ശരിയാണ് എന്നു തോന്നുന്നെങ്കിൽ നമ്മുക്ക് ചേർക്കാം..!!"" "" ചേർക്കാം ശ്രീയേട്ടാ അവൻ പോയി നോക്കട്ടെ പിന്നെ അനുമോൾ ഒക്കെ ഉള്ളത് കൊണ്ട് അവനൊരു കൂട്ടാവും കുട്ടികളെ ഒക്കെ കണ്ടാൽ അവനും ഇഷ്ടവും..!!""

ആവേശത്തോടെ ഉള്ള അവളുടെ വർത്തമാനം കേട്ടതും ദേവക്ക് ചിരിവന്നിരുന്നു അവന്റെ മനസ്സിൽ തന്റെ കൈപിടിച്ചു സ്കൂളിലേക്ക് ചിരിച്ചുകൊണ്ട് വന്നിരുന്നു അനന്തുവിന്റെ മുഖം ഓടിയെത്തി ആദ്യമായി കുഞ്ഞു ബാഗും തൂക്കി അവിയച്ഛനും ജനിമ്മക്കും ഒപ്പം തന്റെ കയ്യുംപിടിച്ചു സ്കൂളിലേക്ക് വരുമ്പോൾ അവൾക്ക് വല്ലാത്ത ആവേഷമായിരുന്നു അവളെ ക്ലാസ്സിലാക്കി അവിയച്ഛനും ജാനിമ്മയും തിരികെ പോകുമ്പോൾ അവൾക്ക് യാതൊരുവിധ വിഷമവും ഉണ്ടായിരുന്നില്ല എന്നാൽ അവളെ ക്ലാസ്സിലിരുത്തി ഞാൻ എന്റെ ക്ലാസ്സിലേക്ക് പോകാൻ നേരം അവൾ വലിയവായിൽ കരഞ്ഞു ശ്രീയേട്ടാ എന്നു വിളിച്ചു തന്റെ കൈവിടാതേ പിടിച്ചു വിതുമ്പി അവസാനം അവൾ കരച്ചിൽ നിർത്താതായാതും ടീച്ചർ അവളെ എന്റെ ക്ലാസ്സിൽ എന്നോടൊപ്പം കൊണ്ടിരിത്തി...!!"" പഴയതോരോന്നോർക്കേ അവന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു ആ കുഞ്ഞിപ്പെണ്ണാണ് ഇന്നുതന്റെ പതിയെന്നോർക്കേ അവനിൽ വാത്സല്യവും പ്രണയവും നിറഞ്ഞു അവൻ കുനിഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ മൃതുവായി ചുംബിച്ചു..!!"" ________________ """" എത്താച്ചാ...!!""" പാറുവിനോപ്പം പോയി തിരികെ വന്ന കണ്ണൻ ഉമ്മറത്തിരിക്കുന്ന ദേവയെ കണ്ടതും അവളുടെ മേത്തുനിന്ന് ഉർന്നിറങ്ങി അവനുനേരെ ഓടി അവന്റെ വരവുകണ്ടതും ദേവയും അവനരികിലേക്ക് ചെന്ന് അവനെ വാരിയെടുത്തു ആ കുഞ്ഞു മുഖമാകെ ചുണ്ടുകൾ ചേർത്തു കണ്ണനും സന്തോഷത്തോടെ അവനെ ചുറ്റിപ്പിടിച്ചു ""

ഹാ ഏട്ടനെപ്പോഴയ വന്നേ പറഞ്ഞെ ഇല്ലല്ലോ..!!" അവനരികിൽ വന്നുകൊണ്ട് പാറു പറഞ്ഞു "" കുറച്ചുനേരമായി പാറു..!"" ""എത്തച്ചാ എനിച്ചു മിത്തായി കൊന്നോ..!!"" "" മിട്ടായിയും കളിപ്പാട്ടവും എല്ലാം കൊണ്ടുവന്നിട്ടുണ്ട് വാ എടുത്തുതരാം ..!!"" ആവേശത്തോടെ തന്നോട് ചോദിക്കുന്നവനെ നോക്കി വാത്സല്യത്തോടെ ദേവ പറഞ്ഞു പിന്നെ അവനെയും കൂട്ടി മുകളിലേക്ക് നടന്നു "" പാറു അനന്തുനേം കൂട്ടി നീയും വാ..!!"" മോളിലേക്ക് കയറുന്നതിനിടെ തിരിഞ്ഞ് അവളെ നോക്കി അവൻ പറഞ്ഞു അതുകേട്ടതും അവൾ സന്തോഷത്തോടെ അനന്തുവിനെ വിളിക്കാനായി പോയി..!!" * "" ഇതെന്താ ശ്രീയേട്ടാ....!!"" ബെഡിൽ നിരത്തിയിട്ടിയിരിക്കുന്ന കളിപ്പാട്ടങ്ങളിലേക്കും ഡ്രെസ്സുകളിലേക്കും നോക്കിയവൾ അത്ഭുതത്തോടെ ചോദിച്ചു.. "" ഇതൊക്കെ എനിച്ചാ...!!"" കളിപ്പാട്ടങ്ങൾ എല്ലാം നെഞ്ചോടു ചേർത്തുകൊണ്ട് ആവേശത്തോടെ കണ്ണൻ പറഞ്ഞു ദേവ കൊണ്ടു വന്നതിൽ നിന്ന് അനന്തുവിനും പാറുവിനും വാങ്ങിയ ഡ്രസ്സ്‌ അവർക്ക് കൊടുത്തു ഒപ്പം ഇരുവർക്കും ഓരോ കുഞ്ഞു പെട്ടിയും ""ഇതെന്താ ശ്രീയേട്ടാ..!!"" പാക്ക് ചെയ്താ പെട്ടി തിരിച്ചും മറിച്ചും നോക്കികൊണ്ട് അവൾ ചോദിച്ചു "" തുറന്ന് നോക്ക്..!!"" അവൻ പറഞ്ഞതും അനന്തുവും പാറുവും അതു തുറക്കാൻ തുടങ്ങി

"" യ്യോ ഫോണോ... ഇത് ഇതെനിക്കണോ ദേവേട്ടാ..!!"" ഫോൺ നോക്കി വിശ്വസിക്കാനാവാതെ പാറു ചോദിച്ചു അനന്തുവും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത് "" അതെ നിനക്ക് തന്നെയാ..!!"" ""താങ്ക്സ് ഏട്ടാ..!! അതും പറഞ്ഞവൾ ദേവയെ ഇറുക്കെ കെട്ടിപിടിച്ചു.. "" അതെ ഫോൺ കിട്ടിയെന്ന് കരുതി എപ്പോഴും അതിൽ തന്നെ ഇരിക്കരുത് പഠിത്തത്തിൽ ഉഴപ്പിയാൽ അത് ഞാൻ വാങ്ങിവക്കും പിന്നെ രണ്ടാളും ഫോൺ കണ്ണന് കളിക്കാനും കൊടുക്കരുത് കേട്ടല്ലോ...!!" ദേവ പറഞ്ഞതിനെല്ലാം തലയാട്ടി സമ്മതിച്ചു പാറു അവിടെ നിന്നും പോയി... " ഇതൊക്കെ വേണമായിരുന്നോ ശ്രീയേട്ടാ..!" കയ്യിലെ ഫോണിലേക്ക് നോക്കികൊണ്ടവൾ ചോദിച്ചു "" പിന്നെ എനിക്ക് നിന്നെ വിളിക്കണ്ടേ ഈ രണ്ട് മാസം തന്നെ കുറെ ബുദ്ധിമുട്ടിയില്ലേ അതുകൊണ്ട് നിനക്കൊരു ഫോൺ അത്യാവശ്യം ആണ്..!"" "" എനിച്ചില്ലേ എത്താച്ചാ..!!"" അനന്തുവിന്റെ കയ്യിലെ ഫോണിലേക്ക് നോക്കി ദേവക്കുനേരെ കൈനീട്ടി കണ്ണൻ ചോദിച്ചു..!!"" "" ഏട്ടച്ഛടെ കുട്ടിക്ക് ഫോണിൽ കളിക്കാൻ ആയിട്ടില്ലാലോ വലുതാവുമ്പോ ഏട്ടച്ച വാങ്ങിത്തരാട്ടോ..!!"" ""മേലുത് മേണം...!!"" "" ഹാ വലുത് തന്നെ വാങ്ങിത്തരാം..!!" കണ്ണനേ എടുത്തുകൊണ്ടു ദേവ പറഞ്ഞു അതിനവൻ തലയാട്ടി ദേവയോട് ചേർന്നു നിന്നു ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story