നീ മാത്രം...💜: ഭാഗം 8

Neemathram

രചന: അപ്പു

പാറുവോ...!! ഏത് പാറു..."" അവർ നാലുപേരും ഒപ്പം ചോദിച്ചു പാറു എന്റെ പാറു എന്റെ മാത്രം പാറു...!! ഏതോ ലോകത്തെന്നപ്പോൽ ചിരിച്ചുകൊണ്ട് അവരെ നോക്കി അവൻ പറഞ്ഞു..!! പാറു ആരാ..!! -നാദി ദേവടെ അനിയത്തി.. "" What...!! നിനക്കെന്താ വട്ടുണ്ടോ കൂട്ടുകാരന്റെ പെങ്ങളെ പ്രേമിക്കാൻ..!! -അർജു ഒന്ന് പോടാ അവൻ എന്റെ കൂട്ടുകാരൻ മാത്രമല്ല എന്റെ അമ്മാവന്റെ മോനാ അതുപോലെ അവൾ എനിക്ക് കൂട്ടുകാരന്റെ പെങ്ങളല്ല എന്റെ മുറപ്പെണ്ണാ പിന്നെന്താ നോ പ്രോബ്ലം കൂളായി ചിരിച്ചുകൊണ്ട് കാര്യങ്ങൾ പറയുന്ന കാശിയെ കണ്ടതും ബാക്കി എല്ലാവരും ഞെട്ടി അല്ലാ ഈ കാര്യമൊക്കെ ദേവക്ക് അറിയോ..? ""- റിതി യെസ് അറിയാം അവനെന്നല്ല ഞങ്ങളുടെ രണ്ടുവീട്ടുകാർക്കും അറിയാം അവളോട് ഇഷ്ട്ടം തോന്നിയത് ഞാൻ അവളെക്കാൾ മുന്നേ പറഞ്ഞത് എന്റെ ദേവയോടാ അവനാ വീട്ടിലെല്ലാവരോടും പറഞ്ഞതും എന്റെ അളിയൻ പൊളിയാടാ ദേഷ്യം ഉണ്ടന്നെ ഉള്ളു പാവ "" എന്തൊക്കെയോ ഓർത്തുകൊണ്ട് മറ്റേതോ ലോകത്തെന്നപ്പോൾ ചെറുപുഞ്ചിരിയോടെ പറയുന്നവനെ അവർ അത്ഭുധത്തോടെ നോക്കി.. "" ദേവ എന്താ വീട്ടിലേക്ക് പോകാത്തത് അവന് എന്തേലും പ്രശ്നം ഉണ്ടോ..?

അതു ചോദിച്ചതും അത്ര നേരം കിനാവ് കണ്ടിരുന്നവന്റെ മുഖം പെട്ടന്നു മാറി പുഞ്ചിരിമാറി അവന്റെ മുഖത്ത് സങ്കടം നിറഞ്ഞു പറയടാ എന്താ അവന്റെ പ്രശ്നം അവനെന്താ വീട്ടിലേക്ക് വിളിക്കാ പോലും ചെയ്യാത്തത്.. "' - റിതി... "" ദെ ഈ നശിച്ച സാധനം കാരണം കയ്യിലെ ഗ്ലാസിലിരിക്കുന്ന ഡ്രിങ്ക്സിലേക്കുനോക്കി പുച്ഛിച്ചുകൊണ്ട് കാശി പറഞ്ഞു ശേഷം അതിലുള്ളതു കൂടി അകത്താക്കി..!! ഇത് കാരണമോ ഇതെന്ത് കാരണം..!! ഇത് മാത്രമല്ല അവൻ കൂടി ഉണ്ട് അവൻ കാരണമാ അവൻ എനിക്കല്ലേലെ അവനെ തീരെ ഇഷ്ട്ടമല്ല...!! പക്ഷെ നമ്മക്കെന്തേലും പറയാൻ പറ്റുവോ തലേൽ കെറ്റിവച്ചല്ലേ ദേവയുടെ നടപ്പ് "" കുഴഞ്ഞ നാവുകൊണ്ട് അവന് പറഞ്ഞു നിർത്തി "" ആരെ ആരുടെ കാര്യമാ നീ പറയുന്നേ നേരെ പറയടാ ആരാ ഈ അവൻ ശരിക്കും പ്രശ്നം എന്താ"" - റിതി ശരിക്കും പ്രശ്നം എന്താന്നു വച്ചാൽ അവളും അവനും അതായത് ദാനി അവന് അവളെ ഇഷ്ട്ടം ഇവനും അവളെ ഇഷ്ട്ടം പക്ഷേ അവൾക് അവനെ ഇഷ്ട്ടമല്ല അവൾക് ഇവനെ ആണ് ഇഷ്ട്ടം പക്ഷേ ഇവനും അവനും കുട്ടുകാർ ആണ് അവനും അവളും ഒന്നിക്കുന്നത് ഇവന് ഇഷ്ട്ടമല്ല പക്ഷേ അത് അവന് അറിയില്ല... "" മതി മതി നിർത്തിക്കെ നീ ഇത് എന്ത് തേങ്ങയാടാ പറയുന്നെ 🙄 അവനെ നോക്കി കിളിപോയപോലെ ഇരിക്കുന്ന റിതി പറഞ്ഞു അല്ലടാ അറിയാൻ പാടില്ലാത്തൊണ്ട് ചോദിക്കുവാ ഇതിൽ ഈ ഇവൻ ആരാ "" -അർജു ഇവനോ ഇവനാണ് നമ്മുടെ ദേവ""

-കാശി അപ്പോ ഈ അവനും അവളും ആരാ.. "" അവനും അവളും മഹിയും അനന്തുവും.. "" എഹ് ഇത് രണ്ടും അവന്മാർ അല്ലെ ഇതിൽ എവിടെടാ അവൾ ""- നാദി ഓഹ് ബുദ്ധിയില്ലാത്ത പൊട്ടൻ അതായത് ദാനി..."" ദാനിയല്ല നാദി 😬"" ആ എന്താച്ചാ അത് എടാ അനന്തു ന്ന് വച്ച ഷോർട്ട് ഫോം ഓഫ് അനന്തിത മനസിലായോ അപ്പോ ദേവ തിരികെ പോകാത്തതിന് കാരണം ഇവരാണോ അവൻ അവനാണ് മഹി..!! മഹിയാ എല്ലാത്തിനും കാരണം പിന്നെ പിന്നെ ഈ ഞാനും എന്ത് ഇഷ്ട്ടമായിരുന്നെന്ന് അറിയുവോ അനന്തുനെ എല്ലാം നഷ്ടപ്പെടുത്തിയത് ഞാനാ പിന്നെ അവൻ മഹിയും പിന്നെ അമ്മാവനും "" പാവം എന്റെ ദേവ അവന് ഇന്നും അവളെ അനന്തുനെ മറക്കാൻ പറ്റിട്ടില്ലടാ...!! "" കയ്യിലുള്ള ഗ്ലാസ്സ് ദൂരേക്ക് വലിച്ചെറിഞ്ഞു ഇരുന്നിടത്തു നിന്നും പിന്നിലേക്ക് കിടന്ന് സങ്കടത്തോടെ അവൻ പറഞ്ഞു അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ അവനെ തന്നെ നോക്കിയിരിക്കുകയാണ് ബാക്കിയുള്ളവർ അവരുടെ എല്ലാം മനസ്സിൽ ഒരേ സമയം അനന്തുവും മഹിയും ആരാണെന്നുള്ള സംശയമായിരുന്നു... അപ്പോഴും കണ്ണുകളടച്ചു ലഹരിയിൽ അനന്തു മഹി ദേവ പാറു അങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കുകയാണ് കാശി..!! ________________

തല വെട്ടിപൊളിയുന്ന വേദന തോന്നിയതും കാശി കണ്ണുകൾ വലിച്ചു തുറന്നു അവന് ഇന്നലെ രാത്രി നടന്നതൊന്നും ഓർമ ഉണ്ടായിരുന്നില്ല ഒരു കയ്യാൽ തലതങ്ങി അവൻ സോഫയിലേക്ക് ചാരിയിരുന്ന ചുറ്റും നോക്കാൻ തുടങ്ങി ഇന്നലത്തെ കലാപരിപാടികളുടെ അവശേഷിപ്പൊന്നും അവിടെ ഉണ്ടായിരുന്നില്ല എല്ലാം വൃത്തിയായി തന്നെയായിരുന്നു ഉണ്ടായിരുന്നത് കാശി പതിയെ സോഫയിൽ നിന്നും എഴുന്നേറ്റ് ബാക്കിയുള്ളവരെ തിരഞ്ഞു പോയി നാദിയും റിതിയും ബാൽകാണിയിൽ നിന്ന് ഓരോന്നു സംസാരിക്കുന്നത് കണ്ടതും അവൻ വേഗം അങ്ങോട്ടു പോയി "" ഇന്ന് ലീവല്ലേ നിങ്ങളൊക്കെ നേരെത്തെ എഴുന്നേറ്റോ എനിക്കാണേൽ തലവേദനിച്ചിട്ടു പാടില്ല "" അവർക്കടുത്തു ചെന്ന് അവൻ പറഞ്ഞു അതിന് ഒരു തുറിച്ചു നോട്ടമായിരുന്നു റിതിയുടെ മറുപടി കാശിയെ ഒന്ന് ദേഷ്യത്തോടെ നോക്കി റിതി അവിടെ നിന്നും പോയി ഇവനിതെന്തു പറ്റി..? അവൻ പോയ വഴിയേ നോക്കി കാശി ചോദിച്ചു അതിന് മറുപടി ഒന്നും പറയാതെ നാദിയും അവനെ ഒന്നു ദോഷിച്ചു നോക്കികൊണ്ട് അവിടെ നിന്നും പോയി ഇവന്മാർക്കിപ്പോ എന്താ പറ്റിയെ "" അവർ പോകുന്നതും നോക്കി അതും മനസ്സിൽ വിചാരിച്ചു കാശി നേരെ റൂമിലേക്ക് പോയി ഫ്രഷ് ആയി ഫ്രഷ് ആയി ഇറങ്ങിയതും അവന്റെ തലവേദന ഏറകുറെ കുറഞ്ഞിരുന്നു റൂമിന് പുറത്തേക്കിറങ്ങിയ അവൻ കാണുന്നത് ഡെയിനിങ് ടേബിലിനു ചുറ്റും ബ്രേക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്ന ബാക്കിയുള്ളവരെയാണ് ലീവുള്ള ദിവസം ഇതിവിടെ പതിവാണ്

അന്ന് എല്ലാവർക്കും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നത് വേണിയാണ് ബാക്കിയുള്ള ദിവസങ്ങളിൽ അവർ അതികവും രാവിലത്തെത്തും ഉച്ചക്കുള്ളതും ക്യാന്റീനിൽ നിന്നാണ് കഴിക്കാറ് കാശി നേരെ അവർക്കടുത്തു ചെന്നിരുന്നു നിങ്ങളൊക്കെ നേരത്തെ ഇരുന്നോ "" അതും ചോദിച്ചു കൊണ്ട് അവൻ പ്ലേറ്റ് എടുത്തു ഇരുന്നു എന്നാൽ ഇത് കേട്ടിട്ടും ബാക്കിയുള്ളവർക്ക് വലിയ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല അവർ അവനെ ശ്രദ്ധിക്കാതെ പരസ്പരം ഓരോന്നു പറഞ്ഞു കഴിക്കുകയായിരുന്നു അത് മനസിലായതും കാശി വീണ്ടും വീണ്ടും അവരോട് ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു എന്നാ ബാക്കിയുള്ളവർ അവനെ തീരെ മൈൻഡ് ചെയ്യാൻ പോയില്ല എന്താടാ നിങ്ങളുടെ ഒക്കെ പ്രശ്നം...!! ഞാൻ എന്നൊരാൾ ഇവടെ ഇല്ലാതെ പോലെ ആണലോ ഒക്കത്തിന്റെ ഇരുപ്പ്..!! "" അതിന് ഒരു തുറിച്ചു നോട്ടം ആയിരുന്നു റിതി "" എന്താടാ നിന്നോട് പറയണ്ടത്... എഹ് അവന്റെ ഒരു ആതിര അമ്മൂസ്.. "" അതും പറഞ്ഞു അവനെ ഒന്നു ദോഷിച്ചു നോക്കികൊണ്ട് റിതി എണീട്ടുപോയി ഒപ്പം ബാക്കിയുള്ളവരും അവരുടെ പോകും റിതിയുടെ ഡയലോഗും കൂടി കേട്ടതും കാശിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി ഈശ്വരാ വെളിവില്ലാതെ എന്തൊക്കെയാ ആവോ ഞാൻ വിളിച്ചു പറഞ്ഞെ ഏത് നശിച്ച നേരത്ത കുടിക്കാൻ തോന്നിയെ "" ഒരു കൈകൊണ്ട് നെറ്റിയിൽ പതിയെ ഉഴിഞ്ഞുകൊണ്ട് അവൻ മനസിലോർത്തു പിന്നെ കഴിക്കൽ മതിയാക്കി അവിടെ നിന്നും എഴുന്നേറ്റു അവർക്കു പിന്നാലെ പോയി.. ________________

ഉച്ചയോടു കൂടി ദേവ മീറ്റിങ്ങും പാർട്ടിയും എല്ലാം കഴിഞ്ഞ് ഫ്ലാറ്റിലേക്ക് തിരികെ വന്നു ഉള്ളിലേക്ക് കയറിയ അവൻ കാണുന്നത് സോഫയിൽ എന്തൊക്കെയോ ആലോചിച്ചു മുകളിലോട്ടു നോക്കി കിടക്കുന്ന കാശിയെയും അവന് ഓപ്പോസിറ്റ് ആയി ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന റിതിയും നാദിയും ദേവ കയറി വരുന്നത് കണ്ടതും കാശി ഒന്നു തലപൊക്കി നോക്കി വീണ്ടും പഴയപോലെ മുകളിലേക്ക് തന്നെ നോക്കി കിടന്നു ബാക്കി രണ്ടുപേരും അവന് വന്നത് അറിഞ്ഞുവെങ്കിലും തലയുയർത്തി നോക്കിയില്ല ഫോണിലേക്ക് തന്നെ നോക്കിയിരുന്നു നിന്റെ വല്ലതും കളഞ്ഞുപോയോ കുറെ ആയല്ലോ മുകളിലോട്ടു നോക്കികിടക്കുന്ന് "" - ദേവ ഇതുവരെ ഒന്നും പോയിട്ടില്ല ഇനി പൂവൊന്ന് അറിയതും ഇല്ല എപ്പഴാ എന്താ എങ്ങനെ എന്നൊന്നും പറയാൻ പറ്റില്ലല്ലോ അതിനാണ് കാർണോമാർ പറയണത് കേൾക്കണം എന്നു പറയുന്നത് ഇപ്പോ മനസിലായി അതൊക്കെ ഇൻജോരിസ്‌ ടു ഹെൽത് ആണെന്ന് എടുത്തുചാട്ടം കുറച്ചു കൂടുതലാ അതിന്റെയ "" പരസ്പര ബദ്ധമില്ലാത്ത പോലെ കാശി പറഞ്ഞു ദേവ ഒന്നും മനസിലാവാതെ മറ്റുള്ളവരെ നോക്കി ഡാ ഇവാനിതെന്തുപറ്റി തലയിൽ വല്ലതും വീണോ...!! "" കാശിയെ ചുണ്ടി റിതിയോടും നദിയോടും ദേവ ചോദിച്ചു

എന്നാൽ അവനെ ഒന്നു നോക്കി ഒന്നും മിണ്ടാതെ അവർ അവരുടെ റൂമിലേക്ക് പോയി...!! അവന്മാർക്ക് എന്താടാ പറ്റിയെ..!! - ദേവ എനിക്കറിയില്ല രാവിലെ മുതൽ ഇങ്ങനെയാ റിതിയെ ഞാനൊന്നു പറ്റിച്ചു പക്ഷെ ഇത് അതൊന്നും അല്ലാ രാവിലെ മുതൽ രണ്ടും എന്നെ മൈൻഡ് ചെയ്യുന്നില്ലടാ ബാക്കി രണ്ടും ഇന്ന് ഇങ്ങോട്ട് വന്നിട്ടുതന്നെ ഇല്ല...!! - കാശി അപ്പോ നീ എന്തേലും ഒപ്പിച്ചു കാണും.. "" അതും പറഞ്ഞു ദേവ നേരെ അവന്റെ റൂമിലേക്ക് പോയി.. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും അത് കഴിഞ്ഞുമെല്ലാം അവർക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉമടയിരുന്നില്ല ദേവയും കാശിയും കുറെ വട്ടം സംസാരിക്കാൻ പോയിട്ടും അവർ ഒഴിഞ്ഞുമാറി പോയതല്ലാതെ ഒന്നും മിണ്ടിയില്ല...!! വൈകുന്നേരമായിട്ടും മാറ്റമൊന്നും ഇല്ലാതായതും ദേവക്ക് വല്ലാത്ത ദേഷ്യം വന്നിരുന്നു വേണിപോലും അവരോട് മിണ്ടുന്നില്ല "" അതെ കുറെ കുറെ നേരമായി നിങ്ങൾ ഇത് തുടങ്ങിയിട്ട് എന്താ ശരിക്കും നിങ്ങളുടെ പ്രശ്നം എന്തേലും ഒന്ന് വായ തുറന്ന് പറയടാ "" ദേഷ്യത്തോടെ ആയിരുന്നു ദേവ അത് ചോദിച്ചത് ഒന്നുല്ല "" അവനെ നോക്കി മയത്തിൽ നാദി പറഞ്ഞു "" ഓഹ് അപ്പോ മിണ്ടാട്ടമൊക്കെ ഉണ്ടല്ലേ പിന്നെ എന്തായിരുന്നു ഇത്രനേരം നിങ്ങളുടെ പ്രശ്നം എന്താ ഒന്നും മിണ്ടാതിരുന്നത് എന്തേലും ഒന്ന് പറയടാ.."" ആരാ അനന്തു ""

എടുത്തടിച്ച പോലുള്ള അർജുന്റെ ചോദ്യം കേട്ടതും ദേവ ഒന്നു ഞെട്ടി അത്രനേരം ഇല്ലാത്തൊരു നിശബ്ദത അവനെ പൊതിഞ്ഞു മനസ്സിൽ തന്റെ പ്രണയത്തിന്റെ മുഖം ഒന്നുകൂടി മിഴിവോടെ തെളിഞ്ഞു... പറ ദേവ നിനക്കറിയില്ലേ ആരാ അനന്തു ആരാ മഹി..!! അവരും നിങ്ങളുമായുള്ള ബന്ധമെന്താണ്... "" - റിതി പ്രതീക്ഷിക്കാതെ ഉള്ള അവരുടെ ചോദ്യത്തിന് എന്ത്‌ ഉത്തരം നൽകും എന്നറിയാതെ ദേവ മിണ്ടാതെ നിന്നു ഇപ്പോ നിനക്കൊന്നും പറയാനില്ലേ ദേവ ഇത്രനേരം ഞങ്ങൾ മിണ്ടാത്തതിന് നീ ഓരോന്നു പറഞ്ഞല്ലോ ഇപ്പോ എന്തെ നിന്റെ മിണ്ടാട്ടം പോയോ..!! - നാദി ആരാ കാശി നിന്റെ മാത്രം പാറു..!! എന്തെ നിനക്കും ഒന്നും പറയാഞ്ഞില്ലേ..!! ഇത്രനേരം അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ തലകുനിച്ചു നിന്നിരുന്ന് ദേവ തലയുയർത്തി കാശിയെ ഒന്നു നോക്കി പിന്നെ അവർക്ക് ഓപ്പോസിറ്റ് ആയി സോഫയിൽ പോയിരുന്നു...!! "" കണ്ടോ ഇത്ര നേരം നമ്മളോട് ദേഷ്യപ്പെട്ടു നിന്നവന് ഇപ്പോ ഒന്നും പറയാനില്ല.. "" ആരോടെന്നില്ലാതെ ദേഷ്യത്തോടെ നാദി പറഞ്ഞു നിങ്ങൾക്ക് ഇപ്പോ എന്താ അറിയണ്ടത് അനന്തു ആരാണെന്നല്ലേ... """ അനന്തു എന്റെ പെണ്ണ് ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്ന എന്റെ പാതിയായ് കണ്ടവൾ... മറക്കാൻ പലവട്ടം ശ്രമിച്ചിട്ടും മായാതെ ഹൃദയത്തിൽ വെരുറച്ചു പോയ എന്റെ പ്രണയം ""....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story