💟 സങ്കീർത്തനം 💟: ഭാഗം 14

Sangeerthanam

രചന: കാർത്തിക

 വീടെത്തുന്നതു വരെ എല്ലാവരും മൗനമായിരുന്നു. എന്താണ് പ്രശ്നമെന്നിയാതെ കീർത്തിയുടെ വിട്ടീൽ എല്ലാവരും നല്ല ടെൻഷനിലായിരുന്നു. അതു കൊണ്ട് തന്നെ പോയവർ വരുന്നതു വരെ അവരെല്ലാവരും പൂമുഖത്തു തന്നെ ഉണ്ടായിരുന്നു. തിരികെ എത്തിയവരുടെ മുഖഭാവത്തിൽ നിന്നും തന്നെ പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലായിരുന്നു. കൂടാതെ അവരോടൊപ്പം കീർത്തിയെക്കൂടി കണ്ടപ്പോൾ എല്ലാവരുടേയും മുഖത്ത് എന്തോ അരുതാത്തത് സംഭവിച്ചതു പോലുള്ള ഫീലായിരുന്നു. എന്താ മോളേ എന്തു പറ്റി എന്നുള്ള അമ്മയുടെ ചോദ്യത്തിന് അവളോടൊന്നും ചോദിക്കണ്ട ചെറിയമ്മേ അവൾക്ക് തീരെ വയ്യാ അവൾ പോയി കിടന്നോട്ടേ എന്ന് പറഞ്ഞു കുഞ്ഞേട്ടൻ അവളെ അകത്തേക്ക് പറഞ്ഞു വിട്ടു. തന്റെ മുറിയിലേക്ക് പോയ കീർത്തി ഒരു തളർച്ചയോടെ ബെഡിലേക്ക് വീണു.. കഴിഞ്ഞു പോയ നിമിഷങ്ങളെക്കുറിച്ചോർത്തു,

കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചത്. ഒഴിഞ്ഞ കഴുത്തിലേക്ക് അവളുടെ കൈകൾ ചലിച്ചു ഇഷ്ടമില്ലാതിരുന്നിട്ടു കൂടി ഞാനെറ്റുവാങ്ങിയ താലി, പിന്നീട് എപ്പോഴൊ ഞാനും ആഗ്രഹിച്ചിരുന്നു പ്രർത്ഥിച്ചിരുന്നു എന്റെ മരണം വരെയും ഇതെന്നിൽ തന്നെ ഉണ്ടാവണം എന്ന്. പക്ഷേ എന്റെ പ്രാർത്ഥനകളെല്ലാം വിഫലമായി. എത്രയൊക്കെ തടഞ്ഞിട്ടും എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഒരാശ്രയത്തിനെന്നോണം തലയിണയേയും ചുറ്റിപ്പിടിച്ച് ഞാൻ കിടന്നു. ഇതേ സമയം ഹാളിൽ അവിടെ നടന്ന സംഭവങ്ങൾ വിവരിക്കുവായിരുന്നു കുഞ്ഞേട്ടൻ, കീർത്തിയുടെ അച്ഛനേയും വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. കേട്ടവർക്കെല്ലാം ഇതൊരു ഷോക്കായിരുന്നു കാരണം സിനിമയെപ്പോലും വെല്ലുന്ന നാടകീയ മുഹുർത്തങ്ങളല്ലെ അവിടെ അരങ്ങേറിയത്. ആ ഒരുമ്പെട്ടവൾ ഇവിടുന്നു ഇറങ്ങിപ്പോയ അന്നു തുടങ്ങിയതാ എന്റെ കുട്ടിയുടെ കഷ്ടകാലം.....,

വല്ല്യമ്മയായിരുന്നു. അന്ന് ആ ഒരു സാഹചര്യത്തിൽ അഭിജിത്തുമായി കീർത്തിയുടെ കല്ല്യാണം നടത്തേണ്ടിയില്ലായിരുന്നു. എല്ലാവരുടേയും മാനം രക്ഷിക്കാൻ വേണ്ടി അവളുടെ സമ്മതം പോലും ഇല്ലാതെ നമ്മളൊക്കെ ചേർന്ന് അവളെ പടുകുഴിയിലേക്കാ തള്ളിയത്. ഒന്നും വേണ്ടായിരുന്നു....... കുഞ്ഞേട്ടൻ കീർത്തിയോട് തന്നെ ചോദിച്ചു നോക്കാം ഇന്നവിടെ എന്താ സംഭവിച്ചത് എന്ന്..... വല്ല്യേട്ടൻ എല്ലാവരും കൂടി കീർത്തിയുടെ മുറിയിലെത്തി, സർവ്വവും തകർന്നപ്പോലെയുള്ള അവളുടെ കിടപ്പ് എല്ലാവരിലും വേദനയുളവാക്കി. അവളുടെ കുഞ്ഞേട്ടൻ അവളുടെ അടുത്ത് ചെന്ന് അവളെ വിളിച്ചു എന്നിട്ട് തിരിഞ്ഞ് കീർത്തിയുടെ അമ്മയോടായി പറഞ്ഞു. ചെറിയമ്മേ ഇവൾക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്ക്. വേണ്ടാന്നു പറഞ്ഞിട്ടും കീർത്തിയുടെ അമ്മ കൊണ്ടുവന്ന ജ്യൂസ് മുഴുവനും ഏട്ടൻ അവളെ കൊണ്ട് കുടിപ്പിച്ചു. സത്യത്തിൽ അവിടെ എന്താ സംഭവിച്ചത് എന്നുള്ള അവരുടെ ചോദ്യത്തിന് ഇന്ന് രാവിലെ മുതൽ അവിടെ നടന്ന കാര്യങ്ങൾ വ്യക്തമായി അവൾ അവർക്ക് പറഞ്ഞു കൊടുത്തു.

അഭിക്ക് അവളോടുള്ള സമീപനം എങ്ങനെയാണെന്നുള്ള ചോദ്യത്തിന് മൗനമായിരുന്നു അവളുടെ മറുപടി അതിൽ നിന്നും തന്നെ അവിടെ നടന്നിരുന്ന കാര്യങ്ങളുടെ ഏകദേശ രൂപം അവർക്ക് ഒക്കെ മനസ്സിലായിരുന്നു. എന്തു പറഞ്ഞ് അവളെ ആശ്വസിപ്പിക്കണം എന്ന് അവർക്കാർക്കും അറിയില്ലായിരുന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഇതേ സമയം അഭിയുടെ വീട്ടിൽ കീർത്തിക്കുവേണ്ടി സംസാരിക്കാൻ അച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു. അഭിടെ അച്ഛനും അമ്മയും മൗനം പാലിച്ചു. വമിലിന്റെ അമ്മയാണെങ്കിൽ സ്വന്തം മകന്റെ കുറ്റങ്ങളെല്ലാം പൊതിഞ്ഞു പിട്ച്ച് കീർത്തിയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുവാണ്. ഇതൊക്കെ കേട്ടിട്ടും ആരും ഒന്നും മിണ്ടുന്നില്ല. പക്ഷെ അച്ചുവിന് ഇത് കേട്ടിട്ട് സഹിച്ചില്ല, അമ്മായി ഒന്നു നിർത്തുന്നുണ്ടോ, അവളിവിടുന്നു പോയിട്ടും അവളെ എന്തിനാ ഇങ്ങനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്. നിങ്ങളുടെ മകനാണ് കുറ്റക്കാരാൻ, ഇതു മാത്രമല്ല വേറെ പലതും എനിക്കറിയാം നിനക്കെന്തറിയാം എന്നാ നീ പറയുന്നേ.....

വിമൽ ഒന്നുമില്ല...... അച്ചു ഉം.... ഒരു കൗശലത്തോടെ വിമൽ ചിരിച്ചു. എല്ലാത്തിനും കൂടി നിനക്ക് ഞാൻ ഓങ്ങി വച്ചിട്ടുണ്ട്, കുറച്ച് കാര്യങ്ങൾ കൂടി ചെയ്ത് തീർക്കാനുണ്ട് എനിക്ക് അച്ചു പിറുപിറുത്തു. അഭിയുടെ നേർക്ക് ചെന്ന് അഭിയോടായി പറഞ്ഞു, ഒരു പാവം പെൺകുട്ടിയുടെ ജീവിതമാണ് നിങ്ങളൊക്കെ തകർത്തത് ഈയൊരു കാര്യത്തിൽ നിങ്ങളോട് ഞാൻ ക്ഷമിക്കില്ല അഭിഏട്ട....... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പിറ്റേന്ന് ഫസ്റ്റ് ഹവർ ക്ലാസിലെത്തി എല്ലാവർക്കും മോർണിംഗ് വിഷ് ചെയ്ത് മൊത്തത്തിൽ കുട്ടികളെ എല്ലാവരേയും ഒന്നു നോക്കിയപ്പോഴാണ് കീർത്തി ഇരിക്കാറുള്ള ലാസ്റ്റ് ബെഞ്ച് ഒഴിഞ്ഞു കിടക്കുന്നത് രുദ്ര സംഗീത് ശ്രദ്ധിക്കുന്നത്. താനിന്നലെ വഴക്ക് പറഞ്ഞതിന്റെ പേരിലാണോ ആ കുട്ടി വരാതിരിക്കുന്നതെന്ന് സംഗീത് സംശയിച്ചു. പിന്നീട് അങ്ങോട്ട് ഒരാഴ്ച വരെ കീർത്തിയുടെ സീറ്റ് ഒഴിഞ്ഞു തന്നെ കിടന്നത് രുദ്ര സംഗീതിനെ ആശങ്കയിലാക്കി. മറ്റ് കുട്ടികളോട് ചോദിച്ചെങ്കിലും അവർക്ക് ആർക്കും ഒന്നും അറിയില്ലെന്നായിരുന്നു മറുപടി............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story