💟 സങ്കീർത്തനം 💟: ഭാഗം 32

Sangeerthanam

രചന: കാർത്തിക

എല്ലാവരുടേയും അനുഗ്രഹത്തോടെ സംഗീത് തന്റെ പ്രണയത്തെ സ്വന്തമാക്കി... ഫോട്ടോ സെക്ഷനും സദ്യയുമൊക്കെ കഴിഞ്ഞ് സംഗീതിന്റെ വീട്ടിലേക്ക് പുറപ്പെടാൻ നേരമായി, വിതുമ്പിക്കൊണ്ട് അവൾ എല്ലാവരോടും യാത്ര ചോദിച്ചു. തന്റെ ഏതൊരവസ്ഥയിലും കൈവിടാതെ സംരക്ഷിച്ച അച്ഛനേയും അമ്മേം ഏട്ടൻമാരേയും പിരിയാൻ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു. കാറിൽ കയറിയിട്ടും സങ്കടം സഹിക്കാതെ വിതുമ്പുന്ന അവളെ കണ്ടപ്പോൾ സംഗീത് അവളെ തന്നോട് ചേർത്ത് പിടിച്ച് സാന്ത്വനമേകി. ഏറെ നേരം കഴിഞ്ഞ് ഒരു ഇരുനില വീടിന്റെ ഗേയ്റ്റ് കടന്ന് കാർ ചെന്ന് നിന്നു. അവിടെ അവരെ ആരതിയുഴിഞ്ഞ് സ്വീകരിക്കാനായി സംഗീതത്തിന്റെ അമ്മ കാത്തിരിപ്പുണ്ടായിരുന്നു. അമ്മ കൊടുത്ത നിലവിളക്കുമായി, സംഗീതിന്റെ കൈ പിടിച്ച് വലതുകാൽ വച്ചവൾ ആ വീടിന്റെ മരുമകളായി. വിളക്ക് പൂജാമുറിയിൽ വച്ച് ഇരുവരും നല്ലോരു ജീവിതത്തിനായി പ്രാർത്ഥിച്ചു. മധുരം വെയ്ക്കലിന് ശേഷം എല്ലാവരും അവളെ പരിചയപ്പെടാനായി എത്തി. കുറച്ചു കഴിഞ്ഞ് രേവതി വന്ന് അവളെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ട് പോയി, "നീയൊന്ന് ഫ്രഷാവ് കീർത്തി... വൈകുന്നേരം റിസപ്ഷൻ ഉള്ളതാ...

പിന്നെ ഇത് ഏട്ടന്റെ മുറിയല്ല കേട്ടോ, അത് മുകളിലാ.... " അവൾ മുറിയാകെ ചുറ്റി നോക്കുന്നത് കണ്ടപ്പോൾ രേവതി പറഞ്ഞു. അപ്പോഴാണ് കാശിമോളേയും കൊണ്ട് ഹരിയേട്ടൻ അങ്ങോട്ട് വന്നത് " രേവു നീ മോളെ പിടിക്ക് അവൾക്ക് ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു.... " ആ കുഞ്ഞ് ചിന്നൂ എന്നും വിളിച്ച് കീർത്തിയുടെ കൈകളിലേക്ക് ചാടി പിന്നെ അവളോട് കിന്നാരം പറയാൻ തുടങ്ങി കുഞ്ഞു കാശി... ഒടുവിൽ ഏറെ നിർബന്ധിച്ചാണ് കുഞ്ഞ് രേവതിയുടെ കൂടെ പോയത്.... കീർത്തി ഫ്രഷായി ഇറങ്ങി റിസപ്ഷന് ഇടാനുള്ള വൈൻറെഡ് നിറത്തിലുള്ള ഗൗൺ എടുത്തിട്ടു കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകും നേരമാണ് ഡോറിൽ ആരോ മുട്ടിയത്, രേവതിയാണെന്ന് കരുതി ഡോർ തുറന്നപ്പോൾ സംഗീത്, "താൻ ഇവിടെ എന്തെടുക്കുവാ.... " " അത് ഞാൻ റിസപ്ഷന് റെഡിയാവാൻ...." " രേവു എവിടെ, നീയെന്താ റൂമിലേക്ക് വരാതിരുന്നത്...." " ചേച്ചി... കാശി മോളെയും കൊണ്ട് പുറത്തോട്ട് പോയി...." അപ്പോഴാണ് അവൾ അവന്റെ കൈയ്യിലിരുന്ന ബോക്സ് കാണുന്നത് "ഇതെന്താ ഏട്ടാ..."

" ഇത് നിനക്കുള്ളതാ തുറന്ന് നോക്ക്.... " അവൾ നോക്കുമ്പോൾ അത് സിംപിൾ വർക്ക് ഒക്കെയുള്ള ഒരു ഡയമണ്ട് നെക്‌ലെസ്... " ഇത്...." അവൾ അത്ഭുതത്തോടെ ചോദിച്ചു. "ഇതെന്റെ ചിന്നൂന്ന് ഏട്ടന്റെ വക ഒരു കുഞ്ഞു ഗിഫ്റ്റ്, ഇട്ടു നോക്ക്.... " അവളേയും കൂട്ടി അവൻ കണ്ണാടിയുടെ മുന്നിലെത്തി "ഞാനണിയിച്ചു തരട്ടേ.... " അവളുടെ കാതോരം വന്ന് അവൻ പതിയെ ചോദിച്ചു. അവന്റെ നിശ്വാസമേറ്റ് അവൾ വിറച്ചു,സമ്മതമെന്നോണം ഒന്നു പുഞ്ചിരിച്ചു. പതിയെ അവളുടെ മുടി ഒരു വശത്തേക്ക് മാറ്റി അവൻ ആ മാല അവൾക്കിട്ടു കൊടുത്തു. അവന്റെ വിരലുകൾ സ്പർശിച്ചപ്പോൾ അവളിൽ ഒരു തരിപ്പുണ്ടായി.. അതവൻ മനസ്സിലാക്കി അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തി അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് നെറുകയിൽ ചുണ്ടുകളമർത്തി തന്റെ പ്രിയതമയ്ക്കായുള്ള ആദ്യ ചുംബനം നൽകി.. എന്തിനു വേണ്ടിയോ കീർത്തിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അതവനിൽ നോവുണർത്തി. "ചിന്നു താലികെട്ടിയെന്നു വച്ച്, നീ എന്നെ പൂർണ്ണമായി അംഗീകരിക്കുന്നതു വരെ നിന്നിൽ ഒരവകാശത്തിനും ഞാൻ വരില്ല... ആ പേടി വേണ്ട കേട്ടോ... " അവളുടെ കവിളിൽ തട്ടികൊണ്ട് അവൻ പറഞ്ഞു.

അവന്റെ സ്നേഹത്തോടെയുള്ള സമീപനം അവൾക്കൊരാശ്വാസമായിരുന്നു. അപ്പോഴേക്കും രേവതി അങ്ങോട്ടു വന്നു " നീ റെഡിയായി കഴിഞ്ഞോ കീർത്തി..... ആഹാ ഏട്ടനും ഇവിടെ ഉണ്ടായിരുന്നോ.... " "ആഹ്.... നീ ചിന്നുനെ പെട്ടെന്ന് റെഡിയാക്കി പുറത്ത് കൊണ്ട് വന്നേക്കണേ.... " അതും പറഞ്ഞ് സംഗീത് അങ്ങോട്ടേക്ക് പോയി. റിസപ്ഷന് ശ്രീലതാ മിസും പ്രിൻസിയും കുടുംബത്തോടെ വന്ന് അവർക്ക് ആശംസകൾ നേർന്നു. റിനു മിസ്സ് മാരീഡല്ല അതുകൊണ്ട് തനിയെ ആണ് വന്നത്. കീർത്തിയുടെ വീട്ടിൽ നിന്നും എല്ലാവരും വന്നിട്ടുണ്ടായിരുന്നു. രാത്രിയിലാണ് എല്ലാവരും തിരികെ പോയത്. തിരക്കുകൾ ഒക്കെ ഒഴിഞ്ഞു. ഓരോരുത്തരായി യാത്ര പറഞ്ഞു പോയി. അതിനു ശേഷം എല്ലാവരും ഒരുമിച്ച് ഇരുന്ന് ആഹാരം കഴിച്ചു. " നീ ഈ ഗൗൺ ഒക്കെ മാറ്റി ഒന്നു ഫ്രഷായിവാ നിനക്ക് ഇടാനുള്ള ഡ്രസ്സ് ആണ് ആ കവറിലുള്ളത്...." രേവതി കീർത്തി നോക്കുമ്പോൾ അതൊരു ധാവണിയായിരുന്നു. ഫ്രഷായി അവൾ റൂമിന് പുറത്തേക്കിറങ്ങി, ഹാളിലെങ്ങും ആരും ഉണ്ടായിരുന്നില്ല.

കിച്ചനിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു അതു കൊണ്ട് അവൾ അങ്ങോട്ടു പോയി.. അവിടെ കാശി മോൾക്ക് ആഹാരം കൊടുക്കുന്ന മേളമായിരുന്നു, പുള്ളിക്കാരി എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ആഹാരം കഴിക്കുന്നു... " ആഹാ... മോൾ ഡ്രസ് ഒക്കെ മാറിയോ..." അവളെ കണ്ടപ്പോൾ സംഗീതിന്റെ അമ്മ ചോദിച്ചു "ഉം ... " അവൾ ചിരിച്ചു കൊണ്ട് മൂളി " ആഹ്... താൻ വന്നോ, ഞാൻ മോൾക്ക് ആഹാരം കൊടുക്കുവായിരുന്നു.... " "മോൾ കഴിച്ചിട്ട് വന്നേ നമുക്ക് കിടക്കാം.... " അമ്മ കാശിയോടായി പറഞ്ഞു. "കീർത്തി വന്നേ ഞാൻ ഏട്ടന്റെ മുറി കാട്ടിത്തരം....." ഒരു ഗ്ലാസ് പാൽ അവളുടെ കൈയ്യിൽ കൊടുത്തു കൊണ്ട് രേവതി പറഞ്ഞു. അവളോടൊപ്പം മുകൾ നിലയിലേക്കാണ് കീർത്തി പോയത്, അവിടെ ഹാളിലെ സോഫയിൽ ഇരുന്നു സംസാരിക്കുവായിരുന്നു സംഗീതും ഹരിയും. "അല്ലാ.... മണവാട്ടി എത്തിയല്ലോ, ഇനി ഞാൻ എന്തിനാ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഇവിടിരിക്കുന്നേ... ഞാൻ പോകുവാ.... " മുകളിലേക്ക് വരുന്നവരെ കണ്ടപ്പോൾ ഹരി സംഗീതിനെ നോക്കി കളിയായി പറഞ്ഞു. അപ്പാഴാണ് സംഗീതും അവരെ കണ്ടത്. "മോൾ എവിടെ രേവു.... " ഹരി " അവൾ അമ്മയോട് ഒപ്പം കിടന്നു..... " രേവതി " അപ്പോൾ ഓൾ ദി ബെസ്റ്റ് അളിയാ....

ഹാപ്പി മാരീഡ് ലൈഫ്..." സംഗീതിന് കൈ കൊടുത്ത് ഹരി പറഞ്ഞു എന്നിട്ട് അവൻ രേവതിയേയും ചേർത്ത് പിടിച്ചു അവിടുന്നു പോയി. "താൻ വാ ടോ..." സംഗീത് അവളേയും വിളിച്ച് റൂമിലേക്ക് പോയി, അതിനകത്ത് കയറിയപ്പോൾ ശരിക്കും അവൾ സ്തംഭിച്ചു നിന്നു. വലിയൊരു മുറിയായിരുന്നു അത്. അതിന്റെ ഒരു ചുവരിൽ വലിയൊരു ഷെൽഫും അതിൽ നിറയെ ബുക്സുകളും ആയിരുന്നു. " ഇത്രയും ബുക്ക്..... അത്രയും ഏട്ടന്റെയാണൊ " പാൽഗ്ലാസ് ടേബിളിൽ വച്ചവൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഷെൽഫിനടുത്തേക്ക് നീങ്ങി ബുക്കുകളിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു. ''അതെല്ലോ...ചിന്നൂട്ടി.. ഇതൊക്കെ എന്റേതാ.... ഋതുവിന്റെ മോഹമായിരുന്നു ഞങ്ങളുടെ മുറിയിൽ ഒരു ലൈബ്രറി......" ഋതുവിന്റെ പേര് കേട്ടപ്പോൾ അവളൊന്നു വല്ലാതായി. " ഇനി മുതൽ ഇതൊക്കെ നിന്റേയും കൂടിയാ....." അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് സംഗീത് പറഞ്ഞു. "ചിന്നൂ.... നിനക്ക് ഈ ധാണവി നന്നായി ചേരുന്നുണ്ട് കേട്ടോ... അന്ന് അമ്പലത്തിൽ വന്നപ്പോൾ നീ ധാവണിയിലായിരുന്നു എനിക്ക് ആ വേഷത്തിൽ നിന്നെ ഒത്തിരി ഇഷ്ടമായി...

അവൻ പ്രണയത്തോടെ അവളെ നോക്കി. അവനോട് ചേർന്ന് നിന്നപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി ചെറുതായി വിറയ്ക്കാൻ തുടങ്ങിയിരുന്നു അവൾ. അത് മനസ്സിലാക്കിയെന്നോണം അവൻ പറഞ്ഞു. "തനിക്ക് നല്ല ക്ഷീണമുണ്ടാകും താൻ കിടന്നോ.... അതിന് മുന്നേ ആ പാൽ കൂടി എടുത്ത് കുടിച്ചേക്ക്.... " അത്രയും പറഞ്ഞ് അവളുടെ മറുപടിക്ക് കാക്കാതെ ഡോർ തുറന്ന് ബാൽക്കണിയിലേക്ക് പോയി.. അവൾ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു എന്നിട്ട് പതിയെ ബെഡിന്റെ ഒരറ്റത്തായി കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും അവൾക്ക് ഉറക്കം വന്നില്ല. താൻ കാരണമാണോ അവൻ റൂമിലേക്ക് വരാത്തത് എന്നവൾ ഒരു നിമിഷം ആലോചിച്ചു. അവളെഴുന്നേറ്റ് അവനടുത്തേക്ക് പോയി. അവളുടെ സാമീപ്യം അറിഞ്ഞപ്പോൾ അവൻ തിരിഞ്ഞു നോക്കി " എന്തേ... ഉറങ്ങിയില്ലേ.... '' "മ്ഹൂം.... ഇല്ല..... ഏട്ടനെന്താ ഇവിടിരിക്കുന്നേ.... " "ഇതെനിക്ക് പതിവാ.... ഉറങ്ങുന്നതിന് മുൻപ് കുറച്ചു നേരം ഇവിടെ വന്നിരിക്കും... ഇന്നുമുതൽ തന്നെയും കൂട്ടണമെന്ന് കരുതിയതാ, ക്ഷീണമുണ്ടെങ്കിൽ ഡിസ്റ്റർബ് ചെയ്യണ്ടാന്നു വച്ചു അതാ കിടന്നോളാൻ പറഞ്ഞേ.... " കീർത്തി അവനടുത്തായി ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു. ഒത്തിരി നേരം അവർ പരസ്പരം സംസാരിച്ചിരുന്നു.

കണ്ണുകളിൽ ഉറക്കം പിടിച്ച് തുടങ്ങിയപ്പോഴാണ് അവർ റൂമിലേക്ക് പോയത്. പിറ്റേന്ന് പുലർച്ചെ കീർത്തി എഴുന്നേൽക്കുമ്പോൾ അവൻ നല്ല ഉറക്കമായിരുന്നു. കുളിച്ചിറങ്ങിയപ്പോഴേക്കും അവനും ഉണർന്നിരുന്നു. അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൾ പുറത്തേക്ക് പോകാനിറങ്ങി. "ചിന്നൂ..... " പുറകിൽ നിന്നും സംഗീത് വിളിച്ചു. "എന്താ ഏട്ടാ....." "ഇവിടെ വാ.... " അവനവളേയും കൂട്ടി കണ്ണാടിയുടെ മുന്നിലേക്ക് പോയി, "ചിന്നൂ.... നീ മനസ്സ് കൊണ്ട് എന്നെ അംഗീകരിച്ചിട്ടില്ലായിരിക്കാം പക്ഷേ ഞാൻ നിറഞ്ഞ മനസ്സോടേയും അതിലേറെ പ്രണയത്തോടേയും തന്നെയാണ് നിന്നെ എന്റെ ജീവിത സഖിയാക്കിയത്.... അതു കൊണ്ട് എന്റെ അവകാശമാണ് നിന്റെ സീമന്തരേഖയിൽ പതിയുന്ന സിന്ദൂരം.... അതിന് എന്റെ ജീവനോളം തന്നെ വിലയുണ്ട് ചിന്നൂ..... " ഡ്രസിംഗ് ടേബിളിൽ ഉണ്ടായിരുന്ന ചെപ്പിൽ നിന്നും ഒരു നുള്ളു കുങ്കുമം അവൾക്ക് തൊട്ട് കൊടുത്തുകൊണ്ട് പ്രണയത്തോടെയും അതിലേറെ പരിഭവത്തോടെയും അവൻ പറഞ്ഞു.....

അവന്റെ വാക്കും പ്രവർത്തിയും അവളെ നോവിച്ചു. "സോറി..... ഏട്ടാ... ഞാൻ അറിയാതെ.. ഇനി ഇങ്ങനെ ഉണ്ടാവില്ല..." എനിക്കിപ്പോൾ ഏട്ടനെ മനസ്സിലാവും.... ഇന്നലെ വരെ എന്റെയുള്ളിൽ ഏട്ടനില്ലായിരുന്നു. പക്ഷേ ഈ താലി എന്റെ കഴുത്തിൽ വീണതോടെ ഏട്ടനെ ഞാൻ മനസ്സിലാക്കാൻ തുടങ്ങി ഇഷ്ടപ്പെടാൻ തുടങ്ങി. എന്റെ ഇഷ്ടം പ്രണയത്തിലേക്ക് വഴി മാറാൻ ഞാൻ ഇനി എത്ര കാതം സഞ്ചരിക്കണമെന്നറിയില്ല..... അതു വരെ......" പറഞ്ഞത് മുഴുവനാക്കാൻ കഴിയാതെ അവൾ നിന്നു. "എന്റെ ചിന്നുവിന്റെ പ്രണയത്തിനായി എത്ര വേണേലും ഞാൻ കാത്തിരിക്കും....." അവളുടെ നെറുകയിൽ ചുണ്ടുകളമർത്തി അവൻ പറഞ്ഞു. " ഞാൻ താഴേക്ക് ചെല്ലട്ടേ.... " " ഉം.... പൊയ്ക്കോ.... പോയി എനിക്ക് ഒരു ചുടു ചായ എടുത്ത് വാ....." പുഞ്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story