💟 സങ്കീർത്തനം 💟: ഭാഗം 37

Sangeerthanam

രചന: കാർത്തിക

സംഗീതും കീർത്തിയും ചായ കുടിച്ചോണ്ടിരിക്കുമ്പോൾ കൈയ്യിലൊരു കവറുമായി അമ്മ അവർക്കടുത്തേക്ക് വന്നു "ഇതെന്താമ്മേ കവറൊക്കെയായിട്ട്..... " കീർത്തി ചോദിച്ചു "ഇത്... നിങ്ങൾക്കുള്ള ഡ്രസ്സ് ആണ് മക്കളെ ... നാളെ രുദ്രന്റെ ജൻമദിനമാണ്.... രണ്ടു പേരും കൂടി രാവിലെ ക്ഷേത്രത്തിൽ പോകണം....കേട്ടോ.... " പിന്നേ ഇത് നിനക്ക് ഞങ്ങളുടെ പിറന്നാൾ സമ്മാനം, ഇത് ചിന്നുമോൾക്കും... " രണ്ട് കവറുകളും അവരെയേൽപ്പിച്ച് കൊണ്ട് അമ്മ പറഞ്ഞു. "ഇതെന്തിനാമ്മേ... എനിക്ക് ഡ്രസ്സ്...." "മോൾക്ക് എടുക്കാതെ അവന് മാത്രം എങ്ങനെയാ എടുക്കുന്നേ... നിങ്ങളിപ്പം ഒന്നല്ലേ... അപ്പോൾ ഒരാൾക്കു മാത്രം എടുത്താൽ എങ്ങനെ ശരിയാവാനാ....." നാളെ അവന് എന്ത് ഗിഫ്റ്റ് കൊടുക്കുമെന്നുള്ള ആലോചനയിലായിരുന്നു കീർത്തി, അവൾ ഫോണെടുത്ത് അച്ചുവിനെ വിളിച്ചു.. "ഹലോ......" "എന്താടി......" " ഇന്നെന്താ ദേവൂട്ടിയെ വിളിച്ചില്ലെ..." " ഇതറിയാനാണോ പൊന്നുമോള് ഈ നേരത്ത് വിളിച്ചത്...." " ഈ ഈ..... അല്ലാ.... എനിക്കൊരു ഹെൽപ്പ് വേണമായിരുന്നു.... " "എന്താണാവോ....."

" അത് നാളെ ഏട്ടന്റെ പിറന്നാള് ആണ് ഞാനിപ്പോൾ എന്ത് ഗിഫ്റ്റാ കോടുക്കുകാ..." ''നിന്റെ കെട്ടിയോന് എന്ത് ഗിഫ്റ്റ് കൊടുക്കണം എന്ന് എന്നോടാണോ ചോദിക്കുന്നേ..... " ''അങ്ങനെ പറയല്ലേ... ഞാൻ പറയുന്ന കാര്യം അച്ചുവേട്ടൻ വാങ്ങിത്തന്നാൽ മതി സമ്മതിച്ചോ...." "ആഹ്.... ശരി നീ പറയ് എന്താ വേണ്ടതെന്ന്.... " അവൾ എന്താ വാങ്ങേണ്ടത് എന്നു അവനോടു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും സംഗീത് റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു. താൻ പറഞ്ഞതൊക്കെ കേട്ടു കാണുമോ എന്നുള്ള ടെൻഷനിൽ അവൾ അവനെ നോക്കിയൊന്നു ചിരിച്ചു. "എന്താടി... ഒരു കള്ളലക്ഷണം.... " "ഹേയ് ഒന്നുമില്ല ... " അതും പറഞ്ഞവൾ അവിടുന്ന് എസ്കേപ്പ് ആവാൻ നോക്കി "ഹാ..... എവിടേക്കാ ഈ ഓടുന്നേ.... '' അതും പറഞ്ഞ് അവനവളെ ചുറ്റിപ്പിടിച്ചു. അവനിൽ നിന്നും കുതറിമാറാൻ അവൾ ശ്രമിച്ചു. " പിടയ്ക്കാതെ അടങ്ങി നിൽക്കടി.... എന്താ പെണ്ണേ ഒരു പരിഭവം...." അവളുടെ ചെവിയ്ക്കരുകിൽ ചുണ്ടുകൾ ചേർത്തവൻ ചോദിച്ചു. അവളുടെ മറുപടിയൊന്നും കിട്ടാതായപ്പോൾ വേദനിപ്പിക്കാതെ ചെവിയിൽ കടിച്ചു.

ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞതുപോലെ തോന്നിയവൾക്ക്, അവളെ ഒന്നൂടെ തന്നിലേക്ക് ചേർത്തു നിർത്തി അവൻ. "ചിന്നൂ.... എന്താടി...." പിണക്കം നടിച്ചു നിൽക്കുന്ന കീർത്തിയോട് സംഗീത് ചോദിച്ചു " എന്നോട് പറഞ്ഞില്ലല്ലോ നാളെ ഏട്ടന്റെ പിറന്നാളാണെന്ന്..." മുഖം കൂർപ്പിച്ച് അവൾ പറഞ്ഞു. ''ഓഹോ അതാണോ ഈ പരിഭവത്തിന് പിന്നിൽ... എന്റെ കൊച്ചെ ഞാൻ ഇപ്പോൾ കുറേയായി അതൊന്നും ഓർക്കാറു കൂടിയില്ല..... അമ്മ മറക്കാതെ എല്ലാ വർഷവും ഓർമ്മിക്കും... രാവിലെ എന്നെ ഉന്തിത്തള്ളി ക്ഷേത്രത്തിലേക്കു പറഞ്ഞു വിടും.... അമ്മയുടെ കൈ കൊണ്ട് ഒരു കുഞ്ഞു സദ്യയും.... അല്ലാതെ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഉണ്ടാവില്ല... പിന്നേ....." "പിന്നേ......" അവൾ ആകാംശയോടെ ചോദിച്ചു ''ഋതു... എന്റെ കൂടെ കൂടിയതിനു ശേഷം ഞങ്ങൾ ഒരുമിച്ചാണ് ക്ഷേത്രത്തിലേക്ക് പോകുക.... എനിക്ക് ബർത്ത്ഡേ സ്പെഷ്യലായിട്ട് അവൾ എന്തെങ്കിലും കൊണ്ടു വരുമായിരുന്നു..... അവൾ പോയതിനു ശേഷം അമ്മ നിർബന്ധിച്ചാലും ഞാൻ ക്ഷേത്രത്തിൽ പോലും പോകാറില്ലായിരുന്നു....

ഇപ്പോൾ താൻ കൂടി ഉള്ളതുകൊണ്ട്.... " അവൻ പറഞ്ഞത് പാതി വഴിക്ക് നിർത്തി അവളെ നോക്കി, " ഉള്ളതുകൊണ്ട്..... " "നാളെ ഒരുമിച്ച് ക്ഷേത്രത്തിൽ പോകാം കേട്ടോടാ...." അതും പറഞ്ഞവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... ഒരുവേള അവളുടെ മുഖം നാണംകൊണ്ട് ചുവന്നിരുന്നു. രാത്രിയിൽ അവന്റെ ഹൃദയതാളം കേട്ട് കിടക്കുവായിരുന്നു കീർത്തി.. സംഗീത് ഇരുകൈകൾ കൊണ്ടും തന്റെ പ്രിയപ്പെട്ടവളെ പൊതിഞ്ഞു പിടിച്ചിരുന്നു.. " എട്ടാ.... " " ഉം... എന്താടോ..." "മ്ച്ചൂം.. ഒന്നൂല്ലാ.... " '' എന്നോട് എന്തോ ചോദിക്കാനുണ്ടല്ലോ എന്റെ ചിന്നൂട്ടിക്ക്.... " "അത്... ഋതു ചേച്ചിയെ കുറിച്ച് ആണ്..." ഋതുവെന്ന് കേട്ടപ്പോൾ കീർത്തിയെ ചുറ്റിപ്പിടിച്ചിരുന്ന സംഗീതിന്റെ കൈകൾ അയഞ്ഞു. അവൾ മുഖമുയർത്തി അവനെ നോക്കി " നിന്റെ മുഖത്തെ ഈ വാട്ടം, നേരത്തെ ഞാൻ ഋതുവിനെ കുറിച്ച് പറഞ്ഞതുകൊണ്ടാണെന്ന് എനിക്കറിയാം.... ഇനിയും എന്താ നിനക്ക് ഋതുവിനെപറ്റി അറിയാനുള്ളത്...." "ഏട്ടന് ഒത്തിരി ഇഷ്ടമായിരുന്നോ ചേച്ചിയേ.... " "എന്റെ ജീവനായിരുന്നു അവൾ....

അവളില്ലാതെ ജീവിക്കണ്ടാന്നു പോലും തോന്നിയിട്ടുണ്ട് പലപ്പോഴും... എന്റെ അമ്മയുടെ മുഖം ഓർമ്മ വരുമ്പോൾ ഞാൻ പിന്നേയും നിസ്സഹായനാവും.... അങ്ങനെയൊക്കെ അവളുടെ ഓർമ്മകളുമായി കഴിയുമ്പോഴാണ് നിന്നെ കാണുന്നത്.... അതും ആദ്യമായി ഋതുവിനെ കണ്ട അതേ സാഹചര്യത്തിൽ.... അതാവാം നിന്നെ ഞാൻ ശ്രദ്ധിച്ചതും... പിന്നെ ഇടയ്ക്കിടെ ഋതുവിന്റെ ഓർമ്മകളോടൊപ്പം നീയും കടന്നുവരാൻ തുടങ്ങി.... മറ്റൊരാളുടെ ഭാര്യയാണെന്നറിഞ്ഞപ്പോൾ ഓർക്കാതിരിക്കാൻ ശ്രമിച്ചതാ പക്ഷെ കഴിഞ്ഞില്ല.... നിങ്ങൾ ഡിവോസ് ആയെന്നറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു തണുപ്പായിരുന്നു... നിന്റെ സമ്മതമില്ലാഞ്ഞിട്ടും കല്ല്യാണം നടത്തണമെന്ന് വാശിപിടിച്ചത് നിന്നെ കൂടി നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാ.... ഇപ്പോൾ നീയാണ് എന്റെ ജീവൻ.... പക്ഷേ ഋതുവിന്റെ ഓർമ്മകൾ എന്നുമുണ്ടാവും എന്റെയുള്ളിൽ അല്ലെങ്കിലും ഇനി അതു മാത്രമല്ലേ ബാക്കിയുള്ളു...... " "ഏട്ടനു സങ്കടമായോ.... സോറി..... " കീർത്തി കുറ്റബോധത്തോടെ പറഞ്ഞു

"ഏയ്... സാരമില്ല.... കിടക്കാം രാവിലെ ക്ഷേത്രത്തിൽ പോകാനുള്ളതല്ലേ.... " രാവിലെ കീർത്തിയാണ് ആദ്യം ഉണർന്നത്, തന്നെ ചുറ്റിയിരുന്ന സംഗീതിന്റെ കൈകൾ മെല്ലെയവൾ എടുത്തു മാറ്റി. "എന്റെ ഏട്ടന് ഒരായിരം ജൻമദിനാശംസകൾ..." അവന്റെ ചെവിക്കരികിലായി ചെന്ന് മൃദുവായി പറഞ്ഞു കൊണ്ട് അവന്റെ നെറ്റിയിൽ ഉമ്മ വച്ചു.... തൊട്ടടുത്ത നിമിഷം ഇരു കൈകൾ കൊണ്ടും സംഗീത് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.... " ആഹാ.... ഉണർന്നു കിടക്കുവായിരുന്നു അല്ലേ..... " " അതേല്ലോ.... എന്റെ പെങ്കൊച്ച് ആദ്യമായിട്ട് തരുന്ന സമ്മാനമല്ലേ, പിന്നെ ഞാനെങ്ങനാ ഉണരാതിരിക്കുന്നേ.... " " എന്നാലെ എന്നെ വിട്ടെ ഞാൻ അമ്മയുടെ അടുത്തേക്ക് ചെല്ലട്ടേ ഇനിയും ലേറ്റായാൽ പറ്റില്ല.... " 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അമ്മ എടുത്തു കൊടുത്ത ഡ്രസ് ഇട്ടാണ് അവർ ക്ഷേത്രത്തിലേക്ക് പോയത്.... തിരികെ വീട്ടിലെത്തി എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു.... അമ്മ പായസം ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു, പോകുമ്പോൾ അതിൽ നിന്നും കുറച്ച് അച്ചുവിനും ദേവൂനും കൊടുക്കാനായി അവൾ എടുത്തു. പോകുന്ന വഴിക്ക് ബേക്കറിയിൽ നിർത്തി സംഗീത് എന്തോ വാങ്ങി, എന്താണെന്ന് കീർത്തി ചോദിച്ചപ്പോൾ "അതൊക്കെയുണ്ടെന്ന് ..." മാത്രം പറഞ്ഞു. കോളേജിൽ എത്തിയപാടെ അവനോട് പറഞ്ഞിട്ട്, കീർത്തി അച്ചുവിനെ തിരക്കി ഇറങ്ങി.... "ഇണക്കുരുവികൾ ഇവിടിരുന്ന് കുറുകുവാണോ....."

ഫുഡ്ബോൾ ഗ്രൗണ്ടിനടുത്തായി ഇരിക്കുന്ന അച്ചുവിനെ നോക്കി കീർത്തി ചോദിച്ചു. "കട്ടുറുമ്പ് എന്തേ ഇന്ന് ലേറ്റ് ആയെ..... അച്ചോടാ കുട്ടിയിന്ന് സാരിയിലാണോ... എന്തായാലും പാടത്ത് കോലം വെയ്ക്കാൻ കൊള്ളാം.... " "പാടത്ത് നിന്റെ ദേവൂട്ടിയെ കൊണ്ട് നിർത്ത്.... ഞാൻ കട്ടുറുമ്പാണല്ലേ.... എന്നെ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ നിങ്ങളോട് ഇനി കൂട്ടില്ല ഞാൻ പോവാ...." കള്ള പരിഭവത്തോടെ അവൾ പോവാൻ തുടങ്ങി " നിന്റെ കൈയ്യിലെന്താ.... " ദേവു " അത് പായസം... നിങ്ങൾക്ക് ആയിട്ട് കൊണ്ടുവന്നതാ, ഇനി ഞാനിത് വേറെ ആർക്കെങ്കിലും കൊടുക്കാം.... '' പായസം എന്നു കേട്ടതും അച്ചു ചാടി വീണു, "ഡീ.. മോളേ ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ.. അതിങ്ങ് താടി...." "ഇന്നാ... പിടിച്ചോ..." അവർ രണ്ടു പേരും ആസ്വദിച്ച് പായസം കഴിച്ചു തുടങ്ങി " ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി.... '' കീർത്തി അവനോട് ചോദിച്ചു. "ഇന്റെർവെൽ ആകട്ടേ.... നീ ഗ്രൗണ്ടിൽ വന്നാൽ മതി.. " " ശരി... ഇന്നാ ഏട്ടാ ഇത് പിടിച്ചോ...." ഒരു എ ടി എം കാർഡ് അവന്റെ നേർക്ക് നീട്ടികൊണ്ട് അവൾ പറഞ്ഞു. "ഇതെന്താടി കാർഡ് ഒക്കെയായിട്ട്... നിനക്ക് ഒരു കുഞ്ഞു ഗിഫ്റ്റ് വാങ്ങാനുള്ള കാശോക്കെ ഇപ്പോൾ എന്റെ കയ്യിലുണ്ട്..... " "അതെങ്ങനെ ശരിയാവും മോനേ അച്ചുവേട്ട... നീയിപ്പോൾ പഠിക്കുവല്ലേ... പഠിത്തമൊക്കെ കഴിഞ്ഞ് നിനക്കൊരു ജോലിയൊക്കെ ആയിട്ട് ശമ്പളം കിട്ടുമ്പോഴൊക്കെ നീയെനിക്ക് നിറയെ ഗിഫ്റ്റ് വാങ്ങി തന്നാൽ മതി.... ഇപ്പോൾ ഇത് പിടിക്ക്.... "

നിർബന്ധമായി അവന്റെ കൈയ്യിൽ കാർഡ് ഏൽപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു..... " അപ്പോൾ ഇന്റർവെല്ലിന് കാണം, ദേവൂ ഞാൻ പോവാ നീ അങ്ങ് വന്നേക്ക്... പിന്നേ രണ്ടും കൂടി ആ പാത്രമെങ്കിലും ബാക്കി വെച്ചേക്കണേ.... " " ആലോചിക്കാം....." അച്ചു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കീർത്തി ക്ലാസിലേക്ക് ചെല്ലുമ്പോൾ അവിടെ അനഘയും കൂട്ടുകാരികളും ഭയങ്കര ചർച്ചയായിരുന്നു.... അവളെ കണ്ടപ്പോൾ എല്ലാവരും വായും തുറന്ന് അവളെ നോക്കിയിരുന്നു. "ഹായ്... കീർത്തി ഇന്നെന്താ സാരിയിൽ... എന്താ വിശേഷം നിന്റെ പിറന്നാളെങ്ങാനും ആണോ.... " ക്ലാസ്സിലെ ഒരു കുട്ടി അവളോടായി ചോദിച്ചു. അതിന് മറുപടിയെന്നോണം അവളൊന്നു പുഞ്ചിരിച്ചു കൊണ്ട് അവളുടെ സീറ്റിൽ ചെന്നിരുന്നു. "ഡീ... അനഘേ നിന്റെ രുദ്രൻ സർ ഇന്ന് കസവുമുണ്ടൊക്കെ ഉടുത്തിട്ട് കിടുലുക്കിലാണ് വന്നേക്കുന്നേ.... '' അവളടെ വാല് മഞ്ചിമ വന്ന് അനഘയോടായി പറഞ്ഞു. ''ആണോ ടീ ... സർന്റെ പിറന്നാൾ എങ്ങാനും ആവും.... അപ്പോൾ ഇന്നു തന്നെയാ അല്ലേ സർനെ പ്രൊപ്പോസ് ചെയ്യാൻ പറ്റിയ ദിവസം അല്ലേ.... നിങ്ങൾ നോക്കിക്കോ ഇന്ന് ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുന്നിൽ വച്ച് ഞാനത് ചെയ്യും....." വശ്യമായ പുഞ്ചിരിയോടെ അനഘ പറഞ്ഞു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story