💟 സങ്കീർത്തനം 💟: ഭാഗം 4

Sangeerthanam

രചന: കാർത്തിക

ഞാനൊരു പേടിയോടെ ഏട്ടനെ നോക്കി എന്നെ ഒന്നു രൂക്ഷമായി നോക്കി ഏട്ടൻ പറഞ്ഞു തുടങ്ങി "ഞാൻ താലി കെട്ടിയെന്ന് വച്ച് എന്റെ ധർമ്മപത്നിയായി വാഴാമെന്ന് എന്തെങ്കിലും വ്യാമോഹം മനസ്സിലുണ്ടെങ്കിൽ അത് മുളയിലെതന്നെ നുള്ളികളഞ്ഞേക്ക്, നിന്റെ ചേച്ചി കണ്ടവന്റെ കൂടെ പോയപ്പോൾ ഞാൻ സന്തോഷിച്ചിരിക്കായിരുന്നു ഇനി കല്ല്യാണം നടക്കില്ലല്ലോന്ന് അപ്പോഴാ ദു:ശകുനമായി നിന്നെ കെട്ടിയെടുത്തത്. എനിക്ക് ഒരു പ്രണയമുണ്ട് അവളെ മാത്രമേ ഞാനെന്റെ ജീവിതത്തിൽ കൂടെ കൂട്ടുകയുള്ളു....." ഏട്ടൻ റൂമിൽ നിന്ന് പുറത്ത് പോയിട്ടും ഞാൻ ഒരടി പോലും അനങ്ങാൻ ആവതേ തറഞ്ഞു നിന്നു പോയി ഇങ്ങനൊക്കെ പറയുമെന്ന് ഞാൻ ഒരിക്കലും പ്രതിക്ഷിച്ചില്ല. എന്നെങ്കിലും എന്നെ ഉൾകൊള്ളുമെന്നും സ്നേഹിച്ചു തുടങ്ങുമെന്നും ഞാനും പ്രതീക്ഷിച്ചു. നിമിഷ നേരം കൊണ്ട് എന്റെ പ്രതിക്ഷകളെല്ലാം തച്ചുടച്ചിട്ടാണ് അദ്ദേഹം പോയത്, പോരത്തിന് ഞാൻ ദു: ശകുനം ആണ് പോലും ആ വാക്ക് മനസ്സിൽ നിന്നും പോണില്ല.

ഓരോന്നും ആലോചിച്ചു ഞാൻ പിന്നേയും അവിടെ തന്നെ നിന്നു അപ്പോഴേക്കും അശ്വതി ചേച്ചി കയറി വന്നു കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു "കീർത്തി ഇത് വിജിത ഞങ്ങളുടെ കസിൻ ആണ് വിമലിന്റെ ചേച്ചി...." അശ്വതി ചേച്ചി പറഞ്ഞപ്പോൾ ഞാൻ നോക്കിയൊന്നു ചിരിച്ചു അപ്പോൾ ആ പെൺകുട്ടി എന്നെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി, ഇതെന്താ ഇങ്ങനെ ആ എന്തേലും ആവട്ടേ. "നീ വന്നു ഫുഡ് കഴിക്ക് റിസപ്ഷന് റെഡിയാക്കാൻ ഇപ്പോൾ ബ്യൂട്ടീഷൻ വരും"...അശ്വതി ഞാൻ തലകുലുക്കി അവരോടൊപ്പം താഴേക്ക് പോയി. വൈകുന്നേരം റിസപ്ഷന്റെ സമയത്തൊക്കെ വിജിതയുടെ കണ്ണുകൾ അഭിഏട്ടനിൽ ആയിരുന്നു. റിസപ്ഷൻ കഴിഞ്ഞപ്പോൾ തന്നെ ബന്ധുക്കളെല്ലാം പോയിരുന്നു പക്ഷെ വിജിത പോയില്ല. ക്ഷീണം കാരണം എല്ലാവരും കിടന്നിരുന്നു എനിക്കെന്തോ മുറിയിലേക്ക് പോകാൻ ഒരു വല്ലായ്മ തോന്നി ഉച്ചയ്ക്ക് അഭിഏട്ടൻ പറഞ്ഞതൊക്കെ ആയിരുന്നു മനസ്സിൽ പക്ഷെ വേറെ എവിടേയും കിടക്കാനും പറ്റില്ലല്ലോ അതു കൊണ്ട് അറച്ചിട്ടാണെങ്കിലും അങ്ങോട്ടു തന്നെ പോയി മുകളിലേക്ക് കയറിയപ്പോൾ ബാൽക്കണിയിൽ ആരോ സംസാരിക്കുന്ന പോലെ തോന്നി

ഞാൻ പതിയെ അങ്ങോട്ടു പോയി അവിടെ അഭിഏട്ടനും വിജിതയും ആയിരുന്നു ഇവരെന്താ ഇവിടെ ഈ നേരത്ത് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല പരസ്പരം കൈകോർത്ത് പിടിച്ച് ഇരുന്നു സംസാരിക്കുവായിരുന്നു അവർ അതു കണ്ടപ്പോൾ എന്തോപോലെ തോന്നി പിന്നെ ഞാൻ അവിടെനിന്നില്ല റൂമിലേക്ക് തന്നെ പോയി ഇന്നലെ കിടന്നപോലെ തറയിൽ ബെഡ്ഷീറ്റ് വിരിച്ചു കിടന്നു. പിറ്റേന്ന് എഴുന്നേക്കുമ്പോൾ ഏട്ടൻ ബെഡിലുണ്ട് ഇന്നലെ എപ്പോൾ വന്നു കിടന്നോ ആവോ... ഫ്രഷായി താഴേക്ക് ചെന്നപ്പോൾ കിച്ചനിൽ അമ്മയോടോപ്പം വിജിതയും ഉണ്ട്. അന്ന് ഏട്ടനു ചായകൊടുക്കാനും ആഹാരം വിളമ്പികൊടുക്കാനുമൊക്കെ വല്ലാത്ത ഉത്സാഹാമായിരുന്നു അവൾക്ക് അതൊക്കെ അവളുടെ അവകാശം പോലെയാണ് അവൾ പെരുമാറിയിരുന്നത്. അഭിഏട്ടനൊഴികെ ബാക്കി ആർക്കും അവളുടെ ആ പ്രവൃത്തി ഇഷ്ടമായിട്ടില്ലാ എന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലായി.

ഇനി ഇതാണോ ഇന്നലെ പറഞ്ഞ ഏട്ടന്റെ പ്രണയം ആരോടാ ചോദിക്കുക, അച്ചുവേട്ടനോട് തന്നെ ചോദിക്കാം, എല്ലാവരും ഓരോരോ തിരക്കിലായപ്പോൾ ഞാൻ പതിയെ അച്ചു ഏട്ടന്നെ തിരക്കി ഇറങ്ങി വീടിനോട് ചേർന്നുള്ള ഗാർഡനിൽ പാട്ട് കേട്ട് ഇരിക്കുവായിരുന്നു കക്ഷി എന്നെ കണ്ടപ്പോൾ ഒന്നു ചിരിച്ച് എന്താ എന്ന് ചോദിച്ചു, ഞാൻ ഒന്നുമില്ലാന്ന് തലയാട്ടി എന്താണേങ്കിലും ചോദിച്ചോ കീർത്തി എന്ന് പറഞ്ഞപ്പോൾ ഞാൻ വിജിതയുടെ കാര്യം ചോദിച്ചു "അവളെ അറിയില്ലെ ഞങ്ങളുടെ കസിൻ ആണ്..." "അതെനിക്കറിയാം അഭിഏട്ടനുമായി എന്തെങ്കിലും ഉണ്ടോ എന്നാ ചോദിച്ചേ...." "അത് കീർത്തി ഏട്ടനോട് തന്നെ ചോദിച്ചു നോക്കു " അച്ചുവേട്ടന് ഒന്നും അറിയില്ലേ "ഏട്ടനും ജിത (വിജിത) ചേച്ചിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു ഇവിടെയോ, ചേച്ചിയുടെ വീട്ടിലോ ആർക്കും എതിർപ്പില്ലായിരുന്നു പക്ഷേ ജാതക പൊരുത്തം വില്ലനായി വന്നു ഈ വക കാര്യങ്ങളിലൊക്കെ നല്ല വിശ്വാസമാണ് ഇവിടെല്ലാവർക്കും അതുകൊണ്ട് അച്ഛൻ സമ്മതിച്ചില്ല ഇവരുടെ വിവാഹത്തിന്.

ഏട്ടൻ ഇവിടെ ഒരുപാട് പ്രശ്നമൊക്കെ ഉണ്ടാക്കി, ഒടുവിൽ അച്ഛന്റെ ആത്മഹത്യാ ഭീഷണിക്കു മുന്നിൽ ഏട്ടൻ അടിയറവ് പറഞ്ഞു. അങ്ങനെയാണ് ഏട്ടത്തിയുടെ ചേച്ചിയുമായി കല്ല്യാണം ഉറപ്പിച്ചത്. അച്ഛൻ അവരുടെ ബന്ധത്തിന് സമ്മതിക്കാത്തതിലുള്ള മുഷിവ് ഇപ്പോഴും അപ്പച്ചിക്ക് ഉണ്ട്. ജിത ചേച്ചി ഇപ്പോൾ എന്തു ചെയ്യുന്നു... (ഞാൻ പി.ജി കഴിഞ്ഞു... (അച്ചു എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ, അഭിഏട്ടനോട് ചോദിച്ച് ഈ കാര്യത്തിൽ ഒരു ഉറപ്പ് വരുത്തണമെന്ന് ഞാൻ തീരുമാനിച്ചു. പിന്നേയും രണ്ട് ദിവസം കൂടി കഴിഞ്ഞാണ് ജിതചേച്ചി തിരികെ പോയത്. അശ്വതി ചേച്ചിയും ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോയിരുന്നു. പിന്നേ വീട്ടിലേക്ക് ഉള്ള വിരുന്നും ഒക്കെയായി ദിവസങ്ങൾ മുന്നോട്ടു പോയി, വീട്ടിലേക്ക് പോയി അമ്മേം അച്ഛനേം കണ്ടപ്പോൾ വല്ലാത്തൊരു പിടച്ചിലായിരുന്നു മനസ്സിൽ പക്ഷെ എല്ലാർക്ക് മുന്നിലും ഞാൻ സന്തോഷത്തോടെ നിന്നു. അഭിഏട്ടൻ എല്ലാവരോടും നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത് അത് എല്ലാവർക്കും സന്തോഷമായി ഇതൊക്കെ അഭിനയം ആണേണ് എനിക്കു മാത്രമല്ലേ അറിയു.

അന്ന് തന്നെ അഭിഏട്ടനോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ ചെല്ലുമ്പോൾ എന്തോ എഴുതുവായിരുന്നു ഏട്ടൻ ഞാൻ അടുത്തേക്ക് ചെന്നു എന്റെ സാമീപ്യം അറിഞ്ഞിട്ടാവാം എന്താ എന്ന മട്ടിൽ എന്നെ നോക്കി "എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു" ''മ്മ്ഹ്".... "അത് ജിതചേച്ചി ആണോ ഏട്ടൻ പറഞ്ഞ ഏട്ടന്റെ പ്രണയം" "അറിഞ്ഞിട്ടിപ്പോ എന്തിനാ " "വെറുതെ " "മ്ഹ്, അതെ അവൾ തന്നെയാ എന്റെ പ്രണയം അവൾക്കു മാത്രമേ എന്നിൽ സ്ഥാനമുള്ളു. ഒരു അവസരത്തിനായാണ് ഞാൻ കാത്തിരിക്കുന്നത് അന്നു നിന്നെ ഈ വീട്ടിൽ നിന്നും ഞാൻ തന്നെ ഇറക്കി വിടും, എന്റെ മോഹങ്ങൾ എല്ലാം ഇല്ലാതാക്കിയിട്ട് നിന്നെ കൈപിടിച്ച് കയറ്റിയ ഇവിടെ ഉള്ള ഓരോരുത്തരുടേയും മൗനാനുവാദത്തോടു കൂടി തന്നെ ഞാൻ ആ കർമ്മം നിർവ്വഹിക്കും. എന്നിട്ടു ജിതയേയും കെട്ടി ഞങ്ങൾ സ്വപ്നം കണ്ട ഞങ്ങളുടെ ജീവിതത്തിലേക്ക്..... " "അല്ലെങ്കിൽ തന്നെ എന്റെ ജീവിത സഖിയാവാൻ എന്തു യോഗ്യതയാ നിനക്കുള്ളത്, എന്റെ ആഗ്രഹം പോലെ ജിത അടുത്ത വർഷം എന്റെ കോളേജിൽ തന്നെ ലെക്ചർ ആയിട്ട് കയറും...." എന്റെ മനസ്സ് പിടഞ്ഞു പോയി, ഒന്നുറക്കെ കരയാൻ തോന്നി പക്ഷേ അഭി ഏട്ടനു മുന്നിൽ കരയാൻ എന്റെ ആത്മാഭിമാനം അനുവദിച്ചില്ല. തലയിണയിൽ മുഖമമർത്തി ഞാൻ പുലരുവോളം നിശബ്ദമായി കരഞ്ഞു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story