🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 10

Shivadevanantham

രചന: ചാന്ദിനി

ഹായ്.... നന്ദമ്മോ.......... അല്ല... ഇതാര് മാളൂട്ടിയോ......... അതേലോ........... മോൾ നേരത്തെ ഓഫീസിൽ നിന്നിറങ്ങിയോ....... ആം..... ഇവിടെക്കു വരാൻ വേണ്ടി കുറച്ച് നേരത്തെ ഇറങ്ങീതാ........ പിന്നെ ഇന്ന് ദച്ചു ഇല്ലാത്തോണ്ട് ആകെ ഒരു മടുപ്പായിരുന്നു........ ഇവിടേം അങ്ങനെ തന്നെ ആയിരുന്നു........ രാവിലെ മോള് ഓഫീസിൽ നിന്നു വിളിച്ച് വച്ച് കുറച്ച് കഴിഞ്ഞ് തുടങ്ങീതാ, മാളു ഒറ്റയ്ക്ക് ആണെന്ന് പറഞ്ഞു........ നിങ്ങളുടെ വർത്താനം കേട്ടാൽ തോന്നും ആ ഓഫീസിൽ നിങ്ങൾ രണ്ടാളും മാത്രമേ ഉള്ളു എന്ന്...... അമ്പടി...... കുശുമ്പി പാറു........ ഞങ്ങളുടെ friendship കണ്ടിട്ട് അസൂയ തോന്നുണ്ടല്ലേ...... ഉവ്വേ....അസൂയ തോന്നാൻ പറ്റിയ ഒരു ഈനാംമ്പേച്ചീo മരപ്പട്ടീം...... നന്ദമ്മേ....... ഇല്ല..... ഞാൻ ഒന്നും പറയുന്നില്ല....... അമ്മേ.... ദച്ചു എന്തിയെ....... അവള് അകത്തുണ്ട് മോളെ..... പിന്നെ മാളു ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു....... എന്താ അമ്മേ....... അല്ല മോളെ.... എന്നോട് അജുവിന്റെ കാര്യം ദച്ചു പറഞ്ഞിരുന്നു..... എന്തായി തീരുമാനം....... അത് അമ്മേ..... അടുത്ത ഒരു ദിവസം തന്നെ അജുവേട്ടൻ അമ്മയെയും കൂട്ടി വീട്ടിൽ വന്ന് അമ്മായിയോട് സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്......... ആണോ.... അതേതായാലും നന്നായി.... ദച്ചു പറഞ്ഞു കേട്ടതനുസരിച്ചു അജു ഒരു നല്ല പയ്യനാണെന്ന് തോന്നുന്നു.....

ആ മോന്റെ ഭാര്യയായി കഴിഞ്ഞാൽ എന്റെ മാളൂട്ടിയുടെ എല്ലാ സങ്കടങ്ങളും മാറും..... അറിയില്ല... നന്ദമ്മേ..... അമ്മായി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്നറിയില്ല...... എന്ത് പ്രശ്നം ഉണ്ടാക്കാൻ........ ഇനി അഥവാ എന്തെങ്കിലും ഉണ്ടായാൽ നമുക്ക് അപ്പൊ നോക്കാം....... ഇപ്പൊ മാളൂട്ടി ദച്ചുവിന്റെ അടുത്തേയ്ക്ക് ചെല്ല്..... ഞാൻ ചായ എടുക്കാം....... ശരി അമ്മേ....... ദച്ചു...... ആ മാളു..... നീ എന്താ ഈ സമയത്ത്...... നീ ഇല്ലാതെ ഒരു രസവും ഇല്ല ദച്ചു...... അതുകൊണ്ട് half day leave എടുത്ത് ഇങ്ങു പോന്നു....... ഓഫീസിൽ എന്തൊക്കെ ഉണ്ട് വിശേഷം....... ഓ... ഒറ്റ ദിവസം കൊണ്ട് എന്ത് വിശേഷം ഉണ്ടാകാനാ.......നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്..... വേദന ഉണ്ടോ.... ഏയ്യ്.,..... ഇപ്പോൾ കുഴപ്പൊമൊന്നും ഇല്ല........ പിന്നെ മുറിവ് ചെറുതായി വലിയുന്നുണ്ട്........ ആ ദച്ചു.... നന്നായി റസ്റ്റ്‌ എടുക്ക്.... ആട്ടെ നിന്നെ സർ വിളിച്ചിരുന്നോ..... ആ മാളു ഇന്നലെ വൈകിട്ട്.... ആ കാട്ടുമക്കാന് ഇങ്ങനൊക്കെ സംസാരിക്കാൻ അറിയാമായിരുന്നോ..... ഞാൻ അപ്പോഴേ പറഞ്ഞില്ലേ.... സർ പാവം ആണെന്ന്.... അപ്പൊ നീ അല്ലെ പറഞ്ഞത്.....

കാലനും കാട്ടുമാക്കാനും ഒക്കെ ആണെന്ന്..... ഓ... സോറി... പറഞ്ഞതൊക്കെ ഞാൻ തിരിച്ചെടുത്തിരിക്കുന്നു.... 😁 ആട്ടെ... അജുവേട്ടൻ എന്ത് പറയുന്നു..... എന്ത് പറയാൻ.... ഏട്ടൻ നിന്നെ വിളിച്ചില്ലേ...... രാവിലെ വിളിച്ചിരുന്നു...... ദച്ചു.... ഏട്ടൻ പറയുന്നത്...... അടുത്തൊരു ദിവസം തന്നെ അമ്മയെയും കൂട്ടി വീട്ടിലേക്ക് വരാം എന്നാ..... അത് നല്ല കാര്യമല്ലേ മാളു....നിനക്ക് എത്രയും വേഗം അവിടെന്ന് രക്ഷപെട്ടൂടെ.......... എന്നിട്ടും നിന്റെ മുഖത്തിനെന്താ ഒരു വാട്ടം...... ദച്ചു..... അതെനിക്കെന്തോ ഒരു പേടി പോലെ...... അമ്മായി സമ്മതിക്കുവോ...... നീ ഒന്ന് പോയെ മാളു......... നീ എന്തിനാ അവരെ ഇങ്ങനെ പേടിക്കുന്നെ..... ഞാൻ ആയിരുന്നേൽ പണ്ടേ അവരെ എടുത്ത് കിണറ്റിൽ ഇട്ടേനെ....... ഇതിപ്പോ നിനക്കും അജുവേട്ടനും പരസ്പരം ഇഷ്ടപെട്ട സ്ഥിതിക്കു ഇനി എന്ത് വന്നാലും നീ അജുവേട്ടന് ഉള്ളതാ..... കേട്ടോ....... അത് പറഞ്ഞപ്പോ പെണ്ണിന്റെ മുഖത്ത് നാണം വന്നല്ലോ...... ഒന്ന് പോ ദച്ചു....... ഉവ്വ് ഉവ്വേ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഹായ് കാവ്യാ...... താൻ വന്നിട്ടു കുറെ നേരമായോ...... ഇല്ല അനന്ദു.... Just five minutes....... എടൊ ഇപ്പോൾ തനിക്കു സമാധാനമായോ.... ഒരു കുഴപ്പവും ഇല്ലായെന്ന് ഞാൻ പറഞ്ഞിട്ടും തനിക്ക് സംശയമായിരുന്നില്ലേ.....

അത്.... പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ ഞാൻ പേടിച്ചു പോയി അതാ......... എന്നിട്ട് ഇപ്പോ ഓക്കേ ആയോ..... Yes... Now I am relaxed....... പിന്നെ അനന്ദു, നമ്മുടെ കാര്യം എന്തായി....... അത് പറയാൻ കൂടിയ ഞാൻ ഇപ്പോൾ വന്നത്... Next sunday ഞങ്ങൾ നിന്റെ വീട്ടിലേക്ക് വരുന്നു..... ഒരു ചെറിയ എൻഗേജ്മെന്റ് നടത്താം എന്നാണ് അച്ഛൻ പറഞ്ഞത്........ താൻ ഓക്കേ അല്ലെ...... അച്ഛൻ തന്നെ വിളിച്ച് നിന്റെ പപ്പയോട് സംസാരിച്ചുകൊള്ളും...... ഓക്കേ ആണോ എന്നോ.... I am so happy അനന്ദു....... എത്രയും വേഗം എനിക്ക് നിന്റേത് മാത്രമാകണം..... ഞാനും വളരെ ഹാപ്പി ആണ് കാവ്യാ....... നിന്നോടൊത്ത്‌ ഒരു ലൈഫ് ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിട്ട് കുറെ കാലമായി......... ഇനി കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മേ..... അമ്മേ.... എന്താ അജു........ അത് മാളുവിന്റെ കാര്യമാ....

അവളെ ഇനിയും അവിടെ നിർത്താൻ പറ്റില്ല....... ആര് പറഞ്ഞു അവിടെ നിർത്തണം എന്ന്....... നീ എത്രയും വേഗം അവളെ ഇങ്ങു കൂട്ടി കൊണ്ട് പോരെ....... ഈ അമ്മ..... അങ്ങനെ ചുമ്മാ അങ്ങ് വിളിച്ചോണ്ട് വരാൻ പറ്റുവോ........ നീ ഒരു കാര്യം ചെയ്യ്, ഈ ഞായറാഴ്ച നമ്മൾ അങ്ങോട്ട് ചെല്ലുന്നുണ്ടെന്നു ആ കൊച്ചിനോട് പറഞ്ഞേക്ക്.... ഓക്കേ അമ്മേ.... എന്റെ അമ്മ മുത്താണ്......... ഉവ്വ.... മതി പതപ്പിച്ചത്...... കഴിച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്....... ഓ.... മനസിലാക്കി കളഞ്ഞു കൊച്ചു കള്ളി........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അങ്ങനെ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ ഒരാഴ്ച്ച കഴിഞ്ഞ് പോയി...... രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുതൽ, മുറിവ് ഉണങ്ങി ദച്ചു ഓഫീസിൽ പോയി തുടങ്ങിയിരുന്നു..... അപ്പൊ മക്കളെ.... ഇന്നാണ് ആ ദിവസം....... Sunday..... നമ്മുടെ അനന്ദുവിന്റെ എൻഗേജ്മെന്റും, അജുവിന്റെ പെണ്ണ് കാണലും......... ഇനി എന്തൊക്കെ നടക്കുവോ എന്തോ.....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story