🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 11

Shivadevanantham

രചന: ചാന്ദിനി

ദേ...... ചേച്ചി... എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.... എത്ര നേരായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്............ മര്യാദയ്ക്ക് വീട്ടിൽ കിടന്ന് ഉറങ്ങിയ എന്നെ കുത്തിപ്പൊക്കി കൊണ്ട് വന്നത് ഇവിടെ ഇങ്ങനെ പോസ്റ്റ്‌ ആക്കാനാണോ.......... എന്റെ പൊന്ന് അരൂട്ട........ നീ ഒന്ന് അടങ്ങ്, മാളു ഇപ്പോൾ വരും...... എത്ര നേരമായെടി ചേച്ചി.... ഈ നിൽപ്പ് തുടങ്ങീട്ട്......... ഞാൻ പോകുവാ നീ വരുന്നുണ്ടോ............ എടാ... ഒരു അഞ്ചു മിനിറ്റ് കൂടെ....... (ഹലോ...... ആർക്കും ഒന്ന് മനസിലായില്ല അല്ലെ.... 😁 അപ്പോ മക്കളെ..... വേറെ ഒന്നും ഇല്ല....... ഇന്നാണ് അജു മാളുവിനെ പെണ്ണ് കാണാൻ വരുന്നത്....... അതുകൊണ്ട് രാവിലെ അമ്പലത്തിൽ പോകാൻ നമ്മുടെ മാളു തീരുമാനിച്ചു...... ഒറ്റയ്ക്ക് പോകാനുള്ള മടി കാരണം ദച്ചുവിനെ കൂടി ഒരു കമ്പനിക്ക് വിളിച്ചു..... അങ്ങനെ ദച്ചു...... കഷ്ടപ്പെട്ട് ഒരുങ്ങി ഇറങ്ങുമ്പോഴാണ് അരൂട്ടൻ സുഖമായി കിടന്ന് ഉറങ്ങുന്നത് കണ്ടത്........ സഹിക്കാൻ പറ്റുവോ 😁😁............. ഉടനെ അവനേം കുത്തിപ്പൊക്കി കൂടെ ഇങ്ങു കൊണ്ട് പോന്നു......... ബട്ട്‌, ഇത്രയും നേരമായിട്ടും മാളുവിന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ ......) ഓ... ദാ വരുന്നുണ്ട്....... എന്റെ പൊന്ന് മാളുവേച്ചി...... ഇത്ര നേരം എവിടാരുന്നു.... എത്ര നേരമായി മനുഷ്യൻ പോസ്റ്റയിട്ട്.......

സോറി അരൂട്ട..... കുറച്ച് ജോലിയുണ്ടായിരുന്നു..... പിന്നെ..... അരൂട്ടൻ വരുന്ന കാര്യം ദച്ചു പറഞ്ഞില്ലായിരുന്നല്ലോ..... അത്.... ഇവള് അമ്പലത്തിൽ പോരാൻ ഇറങ്ങിയപ്പോൾ ഞാൻ കിടന്ന് ഉറങ്ങുന്നത് കണ്ട് സഹിക്കാൻ വയ്യാതെ വിളിച്ച് കൊണ്ട് വന്നത...... അതിനു നമ്മുടെ ദച്ചു ഒരു നല്ല ചിരി അങ്ങ് പാസ്സാക്കി........ അല്ല ഇന്ന് പെണ്ണ് കാണാൻ അജുവേട്ടൻ വരുന്നത് കൊണ്ടാണോ എന്റെ മാളൂട്ടി ഈ സെറ്റ് സാരിയൊക്കെ വാരി ചുറ്റി ഇരിക്കുന്നത്....... അങ്ങനൊന്നും ഇല്ല..... ഉവ്വേ....... എന്തായാലും നല്ല സുന്ദരി ആയിട്ടുണ്ട്..... മതി.... മതി.... സംസാരിച്ചത്... ഇനിം ഇവിടെ നിന്നാൽ നടയടച്ചു പോകും... വാ വേഗം തൊഴുതിറങ്ങാം...... (ആരവ് ) അതെ....... വാ... (മാളു ) ദച്ചു........ എനിക്കെന്തോ ഒരു പേടി പോലെ..... നീ പറഞ്ഞത് കൊണ്ട് തന്നെ ഞാൻ അമ്മായിയോട് ഇന്ന് അജുവേട്ടനും അമ്മയും വരുന്ന കാര്യം പറഞ്ഞിട്ടില്ല......... മാളു...... ഞാൻ പറഞ്ഞല്ലോ അവരോട് പറഞ്ഞാൽ ഉറപ്പായും എങ്ങനേലും അവരത് മുടക്കും.......... അതാ വന്നിട്ട് അറിഞ്ഞ മതിയെന്ന് ഞാൻ പറഞ്ഞത്........ ശരിയാ മാളുവേച്ചി...... ആ പരട്ട തള്ള അറിഞ്ഞാൽ ഉറപ്പായും എന്തേലും പാര പണിയും......... പക്ഷെ.... ദച്ചു...... അമ്മായി എന്തേലും പ്രശ്നമുണ്ടാക്കിയാലോ.......... എന്റെ പൊന്ന് മാളു......

നീ വെറുതെ ഇങ്ങനെ പേടിക്കാതെ......അവരെന്തു പ്രശ്നം ഉണ്ടാക്കാന....... ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് ഏട്ടൻ നോക്കിക്കോളും...... നീ ധൈര്യമായിട്ടു ചെല്ല്..... ശരി ദച്ചു....... നീ കൂടി വരുവായിരുന്നെങ്കിൽ എനിക്ക് ഒരു ധൈര്യം ആയേനെ....... മാളു........ അവരവിടെ ഉള്ളപ്പോൾ ഞാൻ വന്നാൽ ശരിയാകില്ല.... പിന്നെ മാത്രവുമല്ല ഞാൻ വന്നാൽ ഇതൊക്കെ നമ്മൾ നേരത്തെ അറിഞ്ഞു ചെയ്തതാണെന്നു അവർക്ക് മനസ്സിലാകില്ലേ........ അതാ പറഞ്ഞെ.... നീ ചെല്ലാൻ നോക്ക്........ അതെ.... മാളു ചേച്ചി...... ചേച്ചി ധൈര്യമായിട്ടു ചെല്ല്......... എങ്കിൽ ശരി..... പോട്ടെ ദച്ചു, ശരി അരൂട്ട.... ഞാൻ വിളിക്കാം..... ശരി മാളു..... നീ എന്താ ഇത്രയും വൈകിയത്...... അത് അമ്മായി അമ്പലത്തിൽ നല്ല തിരക്കുണ്ടായിരുന്നു......അതാ വൈകിയത്...... ഉവ്വ...... ആരുടേലും വായിൽ നോക്കി നിന്നിട്ടുണ്ടാകും......... അല്ല നീ ആരെ കാണിക്കാന ഇതൊക്ക വാരി ചുറ്റിയിരിക്കുന്നത്...... അത് അമ്പലത്തിൽ പോയപ്പോൾ വെറുതെ ഉടുത്തത..... ഉം...... വേഗം ഇതെല്ലാം മാറി അടുക്കളയിലെ പണി തീർക്കാൻ നോക്ക്......

ശരി അമ്മായി....... ഈശ്വര..... അജുവേട്ടനെ കാണുന്നില്ലാലോ....... സാരി മാറാതെ ഇരുന്നാൽ അമ്മായി ചീത്ത വിളിക്കൂലോ..... എന്താ ഇപ്പോൾ ചെയ്യുക....... എന്തായാലും കുറച്ച് സമയം കൂടി നോക്കാം...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അനന്ദു നീ ഇത് വരെ റെഡി ആയില്ലേ....... വേഗം ഇറങ്ങു..... സമയം ആകാറായി......... (അപ്പൊ ആരും മറന്നിട്ടില്ലല്ലോ.... ഇന്ന് നമ്മുടെ അനന്ദുവിന്റെ എൻഗേജ്മെന്റ് ആണ്....... കാവ്യയുടെ വീട്ടിൽ വച്ച് ഒരു ചെറിയ ചടങ്ങ്...... രണ്ട് വീട്ടുകാർ മാത്രമേ പങ്കെടുക്കുന്നോള്ളൂ...... കല്യാണം ബന്ധുക്കളെയും നാട്ടുകാരെയും ഒക്കെ വിളിച്ച് ആഘോഷമാക്കാം എന്ന അനന്ദുവിന്റെ വീട്ടുകാരുടെ തീരുമാനം കാവ്യയുടെ വീട്ടുകാരും സമ്മതിച്ചു.......അനന്ദുവിന്റെ അച്ഛനും അമ്മയും ഇന്നാണ് കാവ്യയെ നേരിൽ കാണാൻ പോകുന്നത്...) അമ്മ..... അച്ഛാ.... എന്ന നമുക്ക് ഇറങ്ങിയാലോ.... ശരി മോനെ... വാ ഇറങ്ങാം...... (അനന്ദു... കാവ്യയുടെ വീട്ടിൽ എത്തി....... വലിയ പരിപാടി ഒന്നും ഇല്ലായിരുന്നുവെങ്കിലും എൻഗേജ്മെന്റിനായി കാവ്യാ നന്നായി തന്നെ ഒരുങ്ങിയിട്ടുണ്ടായിരുന്നു, orange and blue കളർ ദാവണിയിൽ സുന്ദരിയായിരുന്നു കാവ്യാ.........,.. അനന്ദുവിന്റെ അമ്മയ്ക്ക് എന്ത് കൊണ്ടോ കാവ്യയെ മനസ്സാൽ അംഗീകരിക്കാൻ ചെറിയ ബുദ്ധിമുട്ട് തോന്നി....

എങ്കിലും അത് തന്റെ തോന്നൽ മാത്രമായിരിക്കുമെന്ന് കരുതി............ മകന്റെ ഇഷ്ടത്തിനൊപ്പം നിന്നു....) എങ്കിൽ ഇനി വൈകിക്കണ്ട..... നമ്മുക്ക് മോതിരം മാറിയാലോ......... (അനന്ദുവിന്റെ അച്ഛൻ ) അനന്ദു കാവ്യയുടെ വലത് കൈയിലെ മോതിരവിരലിൽ തന്റെ പേര് പതിപ്പിച്ച മോതിരം അണിയിച്ചു..... തിരികെ കാവ്യയും അനന്ദുവിന് മോതിരം ഇട്ട് കൊടുത്തു........ ഈ സമയം അനന്ദുവിന്റെ മനസ്സിൽ തന്റെ പ്രണയം തന്റെ സ്വന്തമാകാൻ പോകുന്നതിന്റെ സന്തോഷമായിരുന്നുവെങ്കിൽ കാവ്യയിൽ, അനന്ദുവിന്റെ സാമ്രാജ്യത്തിലേക്കുള്ള തന്റെ ചുവട് വയ്പ്പിന്റെ ആദ്യ പടി വിജയിച്ചതിന്റെ സന്തോഷമായിരുന്നു.......... അങ്ങനെ നിശ്ചയം കഴിഞ്ഞു.... ഇതിപ്പോ ആഘോഷങ്ങൾ ഒന്നും വേണ്ടായെന്നു നിങ്ങൾ പറഞ്ഞപ്പോൾ അതാണ് നല്ലതെന്ന് ഞങ്ങൾക്കും തോന്നി.... പക്ഷെ കല്യാണം നമ്മുക്ക് ഗംഭീരം ആക്കണം... (കാവ്യയുടെ അച്ഛൻ ) അത് പിന്നെ പറയാനുണ്ടോ.... ഞങ്ങൾക്ക് ഇവൻ മാത്രമേ ഉള്ളു......... അത് കൊണ്ട് കല്യാണം ഗംഭീരം ആയിരിക്കും........ എങ്കിൽ നമുക്ക് ഇനി ഭക്ഷണം കഴിച്ചു പിരിയാം...... ആയിക്കോട്ടെ......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആരാ........ അത്.... ഇത് മാളവികയുടെ വീടല്ലേ...... അല്ല... ഇതെന്റെ വീടാ..... അവളിവിടെ താമസിക്കുന്നന്നെ ഉള്ളു...... ആ...... മാളുവിന്റെ അമ്മായിയാണോ.... അതെ.... നിങ്ങൾ ആരാ....... ഞാൻ അജു.... അർജുൻ മാധവ്.... മാളു വർക്ക്‌ ചെയ്യുന്ന കമ്പനിയിലെ അല്ല, അവരുടെ സുപ്പീരിയർ ആണ്... ഇതെന്റെ അമ്മയാണ്........ ശരി... കയറി ഇരിക്ക്.... അജുവിനും അമ്മയ്ക്കും അവരുടെ പെരുമാറ്റത്തിൽ മുഷിച്ചിൽ തോന്നിയെങ്കിലും മാളുവിന്റെ കാര്യം ഓർത്ത് അതെല്ലാം സഹിച്ചു....... മാളു അടുക്കളയിൽ നിൽക്കുമ്പോഴാണ് വെളിയിൽ ആരുടെയോ സംസാരം കേട്ടത്.... അവിടെക്കു ചെന്നപ്പോൾ കണ്ടു, അജുവും അമ്മയും ഹാളിലേക്ക് കയറുന്നത്........ അജു പറഞ്ഞ് കേട്ടത് വച്ച്, മാളുവിന്റെ മുഖം ആ അമ്മയുടെ മനസ്സിൽ പതിഞ്ഞിരുന്നു......മാളുവിനെ കണ്ട നിമിഷം തന്റെ മകന്റെ തീരുമാനം ശരിയാണെന്നു ആ അമ്മയ്ക്ക് ബോധ്യമായി....... ഒറ്റ നോട്ടത്തിൽ തന്നെ മാളുവിനെ അവർക്കു ഒരുപാട് ഇഷ്ടമായി....... അതെ... വന്ന കാര്യം പറഞ്ഞില്ല...... അത്...... ഈ മോളെ ഞങ്ങൾക്ക് തരുമോയെന്ന് ചോദിക്കാൻ വന്നതാ....... മാളുവിന്റെ കവിളിൽ തലോടി കൊണ്ട് അജുവിന്റെ അമ്മ...... അവരോട് പറഞ്ഞു........ മനസിലായില്ല..... എന്റെ മോന് ഈ കുട്ടിയെ ഒരുപാട് ഇഷ്ടമാണ്.... മോൾക്കും അങ്ങനെതന്നെയാണ്....... കണ്ടപ്പോൾ തന്നെ എനിക്കും മോളെ ഇഷ്ടമായി..... ഇവളെ ഞങ്ങൾക്ക് തന്നൂടെ.....

അങ്ങനെ ഇവളുടെയും നിങ്ങളുടെയും ഇഷ്ടത്തിന് മാത്രം ഇതെല്ലാം ചെയ്യാൻ പറ്റില്ല... ഞാൻ ഇവളുടെ അമ്മായിയാണ്......... ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല......നിങ്ങൾക്ക് പോകാം....... മാളുവിന്‌ എന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു....... കണ്ണുനീർ കണ്ണിനെ മറച്ചു.... അത്........ പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം വേണോ...... മക്കളുടെ ഇഷ്ടമല്ലേ നമ്മൾക്ക് വലുത്....... അവർക്ക് ഇഷ്ടമാണെങ്കിൽ ഇത് നടത്തിക്കൂടെ..... ഇവളെ വളർത്തിയത് ഞാനാണ് ഇവളുടെ കാര്യത്തിൽ എന്റെ തീരുമാനം ഏ നടക്കൂ..... മാന്യമായാണ് ഇത്രയും സമയം ഞാൻ സംസാരിച്ചത്.... ഇനിയും നിങ്ങൾ ഇവിടെ നിന്നാൽ, വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടിവരും...... അതുകൊണ്ട് വേഗം പോകാൻ നോക്ക്..... അതെ...... വളർത്തിയതിന്റെ കണക്കൊന്നും നിങ്ങൾ പറയേണ്ട........ അതിനെക്കുറിച്ച് ഒക്കെ എനിക്കും അമ്മയ്ക്കും അറിയാം.... പിന്നെ മര്യാദയുടെ പുറത്താണ് ഇവിടെ വന്ന് സംസാരിച്ചത്..... ഇവളുടെ അമ്മാവൻ മരിച്ചതിൽ പിന്നെ ഇവിടുത്തെ വേലക്കാരി ആയിട്ട് അല്ലേ നിങ്ങൾ ഇവളെ കാണുന്നത്....

ആ നിങ്ങളോട് ഇത് പറയേണ്ട കാര്യമൊന്നുമില്ല...... എങ്കിലും മാളു വിന്റെ അമ്മായി എന്ന നിലയിലാണ് നിങ്ങളോട് ഞാൻ സംസാരിച്ചത്.... നിങ്ങളുടെ സമ്മതം ഇല്ലെങ്കിലും എനിക്ക് അതൊരു പ്രശ്നമല്ല.... മാളു മാത്രം സമ്മതിച്ചാൽ മതി.... അവളെ ഞാൻ എന്റെ സ്വന്തമാക്കിയിരിക്കും.... മാളു നീ വിഷമിക്കേണ്ട ആരെതിർത്താലും നിന്റെ കഴുത്തിൽ താലി വീഴുന്നുണ്ടെങ്കിൽ അത് ഈ അർജുന്റേത് ആയിരിക്കും.... ഞങ്ങൾ ഇറങ്ങുന്നു മാളു...... മാളു ദയനീയമായി അജുവിനെയും അമ്മയെയും നോക്കി... കണ്ണുകൾ കൊണ്ട് അവരോട് മാപ്പ് ചോദിച്ചു......... അവർ പോയതിനു പിന്നാലെ മുറിയിൽ കയറിയതാണ് മാളു..... എത്ര ശ്രമിച്ചിട്ടും കണ്ണ് നീരിനെ നിയന്ത്രിക്കാൻ കഴിയാത്തത് പോലെ.... അമ്മായി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമെന്ന് അറിയാമായിരുന്നു.... എങ്കിലും അവരെ ഇങ്ങനെ അപമാനിച്ചു ഇറക്കിവിടും എന്ന് കരുതിയില്ല..... അജു ഏട്ടനും അമ്മയ്ക്കും ഒത്തിരി വിഷമം ആയി കാണും..... ഞാൻ കാരണമല്ലേ അവർക്ക് ഇങ്ങനെ നാണംകെടേണ്ടി വന്നത്...... അങ്ങനെ ഓരോന്നും ആലോചിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് മാളു വിന്റെ ഫോൺ റിങ് ചെയ്തത്........ ദച്ചു calling........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story