🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 19

Shivadevanantham

രചന: ചാന്ദിനി

ദച്ചുവിന്റെ ഓർമ്മകൾ കുറച്ച് മണിക്കൂറുകൾ പിന്നിലേയ്ക്ക് പോയി... തന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ള ആ നിമിഷങ്ങളിലേയ്ക്ക്............ അയാളെ ആ ഹോട്ടലിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല......... നോക്കിയപ്പോൾ അയാൾ റീസെപ്ഷനിൽ എന്തോ പറഞ്ഞ് key വാങ്ങി പോകുന്നത് കണ്ടു..... അവിടെ റീസെപ്ഷനിൽ ചോദിച്ച് അയാൾ പോയ റൂം നമ്പർ മനസ്സിലാക്കി...അന്ന് ഹോസ്പിറ്റലിൽ വച്ച് അജുവേട്ടൻ അറിഞ്ഞത് പോലെ ഇനി അയാൾക്ക്‌ എന്തെങ്കിലും illegal business ഉണ്ടാകുമോ... അങ്ങനെ എന്തെങ്കിലും ഉണ്ടങ്കിൽ അത് കണ്ട് പിടിച്ച്, അയാളുടെ യഥാർത്ഥ മുഖം നാട്ടുകാരുടെ മുമ്പിൽ കൊണ്ട് വരണം... അതിന് വേണ്ടി അയാളുടെ പിന്നാലെ പോകാൻ തീരുമാനിച്ചു..... എന്നാൽ അവന്റെ പിന്നാലെ പോകാൻ തോന്നിയ ആ നിമിഷത്തെ ദച്ചു മനസ്സിൽ ഒരായിരം വട്ടം ശപിച്ചു........ അനന്ദുവിന്റെ പിന്നാലെ ദച്ചു അവൻ പോയ റൂമിന് മുമ്പിലെത്തി.... അയാള് ഈ റൂമിലേക്കാണല്ലോ കയറിയത്..... ഇതിനകത്ത് എന്താണാവോ.... ഒന്ന് കേറി നോക്കിയാലോ....ദച്ചു റൂമിൽ കയറിയപ്പോൾ അവിടെ അനന്ദുവിനെ കാണാൻ ഇല്ലായിരുന്നു.... ആ സമയം വാഷ്റൂമിൽ നിന്നും ശബ്ദം കേട്ടു..... പെട്ടന്നാണ് പിന്നിൽ door അടയുന്ന ശബ്ദം കേട്ടത്.... ചെന്ന് നോക്കുമ്പോഴേക്കും അത് ലോക്ക് ആയിരുന്നു...........

ആ സമയം വാഷ്റൂമിൽ ആയിരുന്ന അനന്ദു പുറത്തേയ്ക്ക് ഇറങ്ങി വന്നു..... Hey.... Sivadaksha... Why are you here??? പെട്ടന്ന് ആരോ ഡോറിൽ തട്ടി.......പുറത്ത് നിന്നും ലോക്ക് ആയത് കൊണ്ട് അവർ തന്നെ അത് തുറന്നു.... Door തുറന്നപ്പോൾ കണ്ടത് മുന്നിൽ നിൽക്കുന്ന പോലീസിനെയാണ്.... പിന്നീട് അവിടെ നടന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ ദച്ചുവിന് തന്റെ കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല...... ഇതേ സമയം അനന്ദുവിന്റെ മനസ്സിലും ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു...... എന്നാലും എങ്ങനെയാണ് ആ ശിവദക്ഷ ആ സമയം അവിടെ എത്തിയത്... ഇനി മാളവികയുടെ മരണത്തിൽ എനിക്ക് ബന്ധം ഉണ്ടാകുമെന്ന് കരുതി മനഃപൂർവം എന്നെ നാണം കെടുത്താൻ വേണ്ടി ചെയ്തതാകുമോ...... ഏയ്യ്.... സ്വന്തം അഭിമാനം വച്ച് അവർ അങ്ങനെ ഒരു കളിക്ക് മുതിരുമോ...???..... അവർ അല്ലെങ്കിൽ പിന്നെ ഇതിന് പിന്നിൽ മാറ്റാരായിരിക്കും... മാത്രവുമല്ല.. ആ സമയം അവൾ എങ്ങനെ അവിടെ എത്തി...... തെറ്റ് എന്റെ ഭാഗത്തും ഉണ്ട്... ഞാൻ കുറച്ച് കൂടി ശ്രദ്ധിക്കണ്ടതായിരുന്നു.....

ഇങ്ങനൊരു മീറ്റിംഗ് പെട്ടന്ന് അറേഞ്ച് ചെയ്തപ്പോൾ തന്നെ സംശയിക്കേണ്ടതായിരുന്നു.......normally മീറ്റിംഗ് അറേഞ്ച് ചെയ്യാറുള്ളത് പോലെ തന്നെ P. A വഴി തന്നെയാണ് ഈ മീറ്റിങ്ങും അറേഞ്ച് ചെയ്തത്... അതിന് ശേഷമാണ് അവർ പേർസണലി contact ചെയ്തത്... എന്റെ പേരിൽ കേസ് ഉള്ളതുകൊണ്ട് തൽക്കാലം official meeting വേണ്ട എന്ന് അറിയിച്ചിരുന്നു..... അതുകൊണ്ടാണ് ഒഫീഷ്യൽ ആയി പോകാതെ ഒറ്റയ്ക്ക് അവർ പറഞ്ഞ ഹോട്ടലിൽ പോയത്.,..... പക്ഷെ എത്തുന്നതിനുമുൻപ് അവർ വിളിച്ചു പറഞ്ഞത്, അവർ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ടെന്നും അവിടെവെച്ച് മീറ്റ് ചെയ്യുന്നതാണ് നല്ലതെന്നും ആണ്... ആലോചിച്ചപ്പോൾ അതാണ് ബെറ്റർ എന്ന് തോന്നി..... പക്ഷേ ഞാനവിടെ എത്തിയപ്പോൾ അവർ വരാൻ കുറച്ച് ലേറ്റ് ആകും എന്നും പറഞ്ഞ്, റീസെപ്ഷനിൽ നിന്ന് key തന്നു.... റൂമിൽ എത്തി കുറച്ച് നേരം wait ചെയ്തിട്ടും അവരെ കാണാതായപ്പോൾ just ഒന്ന് വാഷ്റൂമിൽ പോയി... തിരികെ ഇറങ്ങിയപ്പോൾ റൂമിൽ ശിവദക്ഷ ഉണ്ടായിരുന്നു..... അവളോട് സംസാരിക്കുമ്പോൾ ഏക്കും റൂമിനു വെളിയിൽ പോലീസെത്തി......

ആരോ മുൻകൂട്ടി വിളിച്ചു പറഞ്ഞതുപോലെ മീഡിയയും ഉണ്ടായിരുന്നു..... ഞങ്ങൾ രണ്ടാളെയും അവിടുന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി..... പോലീസ് അവിടെവച്ച് ഞങ്ങളുടെ രണ്ടാളുടെയും വീടുകളിലേക്ക് വിളിച്ചു.... അച്ഛനും, ശിവദക്ഷയുടെ ഫാമിലിയും എത്തി.... അവിടെ വച്ച് നാണക്കേട് ഒഴിവാക്കാൻ വേണ്ടി ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് ആണെന്നും... ഞാൻ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ അവിടെ എത്തിയപ്പോൾ.... പിന്നെ അവിടെ വെച്ച് കണ്ട ശിവ റൂമിലേക്ക്‌ വന്നതാണെന്നും അച്ഛൻ പോലീസിനോട് പറഞ്ഞു... മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ട് തന്നെ, അവളുടെ വീട്ടുകാരും അത് സമ്മതിച്ചു..... വാർത്തയ്ക്കു വേണ്ടി കാത്ത് നിന്ന മീഡിയ അത് ഏറ്റെടുത്തു... എന്നാലും.... ഇനി കാര്യങ്ങൾ എന്താകും... ഞാൻ അവളെ വിവാഹം ചെയ്യേണ്ടി വന്നാൽ കാവ്യാ.... My love......... ആലോചിക്കൂതോറും തല പെരുക്കുന്നത് പോലെ അനന്ദുവിനു തോന്നി..... Hello ദച്ചു... അജുവേട്ട... 🥺🥺🥺 ദച്ചു... എന്തൊക്കെയാ ഈ കേൾക്കുന്നത്.... എന്താ അവിടെ സംഭവിച്ചത്....... ഏട്ടാ.... ദച്ചു അവിടെയുണ്ടായ കാര്യങ്ങൾ എല്ലാം അജുവിനോട് പറഞ്ഞു..... ഏട്ടാ... അന്ന് ഏട്ടൻ അറിഞ്ഞത് പോലെ illegal ആയ എന്തെങ്കിലും കാര്യത്തിന് അയാളെ അവിടെ വന്നത് എന്ന് അറിയാനാണ് ഞാൻ അയാളുടെ പിറകെ പോയത്.....

പക്ഷേ ഇങ്ങനെയൊക്കെ ആകും എന്ന് ഞാൻ കരുതിയില്ല.... അവിടെ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല ഏട്ടാ... ദച്ചു.. മോള് കരയാതെ... എന്നിട്ട് വീട്ടിൽ എന്തു പറഞ്ഞു.. കാര്യങ്ങൾ എല്ലാം ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്.... പക്ഷേ അയാളുടെ അച്ഛൻ പറഞ്ഞതുപോലെ വിവാഹം നടത്തേണ്ടിവരും..... എല്ലാവരെയും നാണക്കേടിൽ നിന്ന് രക്ഷിക്കാൻ അതുതന്നെയാണ് നല്ല വഴി..... പക്ഷേ അച്ഛന് അത് എന്നോട് തുറന്നു പറയാൻ മടിയുണ്ട്..... അതുകൊണ്ട് ഞാൻ വിവാഹത്തിന് തയ്യാറാണ്.... ദച്ചു... നമ്മുടെ മാളുവിന്റെ കൊലപാതകി ആണയാൾ.... അറിയാം ഏട്ടാ.... എനിക്കും വീട്ടുകാർക്കും ഉണ്ടായ നാണക്കേട് മാറ്റാൻ വേണ്ടി മാത്രമല്ല ഞാൻ ഈ വിവാഹത്തിന് സമ്മതിക്കുന്നത്... മാളുവിനെ കൊന്ന അയാളോടുള്ള നമ്മുടെ പ്രതികാരം വീട്ടാൻ നല്ലൊരു വഴിയാണിത്.... അയാളോടൊപ്പം നിന്നാൽ കള്ളത്തരങ്ങൾ എല്ലാം പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കും..... പക്ഷെ.. ദച്ചു ഇത് തമാശയല്ല... നിന്റെ ജീവിതമാണ്... എന്തിന്റെ പേരിൽ ആണെങ്കിലും ഇതിന് കൂട്ടു നിൽക്കാൻ ഞാൻ തയ്യാറല്ല... ഏട്ടാ... ഏട്ടൻ എന്റെ കൂടെ നിൽക്കണം... നമ്മുടെ മാളുവിന് നീതി ഉറപ്പാക്കാൻ ഏറ്റവും നല്ല വഴി ഇതുതന്നെയാണ്..... പ്ലീസ് ഏട്ടാ.... ശരി ദച്ചു.. ഞാൻ പിന്നെ വിളിക്കാം....... ശരി ഏട്ടാ.. 🥺🥺

ദച്ചുവിന്റെയും അനന്ദുവിന്റെയും ബന്ധുക്കൾ വിവരം അറിഞ്ഞു ഇരു വീടുകളിലും എത്തി..... കാര്യം നാണക്കേട് ആയിരുന്നുവെങ്കിൽ പോലും, ദച്ചു വിവാഹത്തിനു സമ്മതം മൂളിയത് അവളുടെ വീട്ടുകാരെ സംബന്ധിച്ച് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.... കാരണം മാളുവിനെ കൊലപാതകിയായ അനന്തുവിനെ ദച്ചു വിവാഹം ചെയ്യാന്സമ്മതിച്ചത് നല്ല ഉദ്ദേശത്തോടു കൂടി അല്ല എന്ന് അവർക്ക് ഉറപ്പായിരുന്നു..... എങ്കിലും ദച്ചുവിന്റെ തീരുമാനത്തിന് മുമ്പിൽ അവർക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... ഒടുവിൽ ദച്ചുവിന്റെ ആവശ്യപ്രകാരം അച്ഛൻ അനന്ദുവിന്റെ വീട്ടിൽ വിളിച്ച് വിവാഹക്കാര്യം സംസാരിച്ചു...... അത് അനന്ദുവിനു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... എങ്കിലും എത്ര ആലോചിച്ചിട്ടും മറ്റൊരു വഴി കണ്ടെത്താനും സാധിച്ചില്ല... അടുത്ത ഒരു മുഹൂർത്തത്തിൽ തന്നെ ഇരുവരുടെയും വിവാഹം നടത്താൻ വീട്ടുകാർ ചേർന്ന് തീരുമാനിച്ചു... ഒപ്പം കാവ്യയുടെ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനും.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എന്നാലും ഗിരി... ഇതെങ്ങനെ സംഭവിച്ചു..... മറ്റുള്ളവരുടെ മുമ്പിൽ അവനെ നാണംകെടുത്താൻ വേണ്ടിയല്ല നമ്മൾ ഇതെല്ലാം ചെയ്തത്....... അതിന് വേണ്ടി അല്ലെ ആ റൂം ബുക്ക്‌ ചെയ്തവനെ അവിടെ എത്തിച്ചത്...... എന്നിട്ട് നമ്മൾ ഏർപ്പാടാക്കിയ പെണ്ണിന് പകരം അവന്റെ സ്റ്റാഫ് എങ്ങനെ അവിടെ എത്തി..... സ്റ്റേഷനിൽ വെച്ച് അവർ തമ്മിൽ വിവാഹിതരാകാൻ പോകുന്നതായാണ് അവന്റെ അച്ഛൻ പറഞ്ഞത്.... അത് കൊണ്ട് തന്നെ ആ നാണക്കേടിൽ നിന്നും അവൻ ഒഴിവായി..... വീണ്ടും ഞാൻ തോറ്റുപോയി..... എല്ലായിടത്തും വിജയം അവനു മാത്രം.... സമ്മതിക്കില്ല ഞാൻ..... ജിതിൻ.. നീയൊന്നു സമാധാനപ്പെടു... നമ്മൾ വിചാരിച്ചത് പോലെ അവനെ നാണംകെടുത്താൻ കഴിഞ്ഞില്ല എന്നുള്ളത് സത്യം തന്നെ.... പക്ഷേ അവൻ ജയിച്ചു എന്ന് പറയാറായിട്ടില്ലല്ലോ..... അറിഞ്ഞിടത്തോളം നാണക്കേട് ഒഴിവാക്കാൻ വേണ്ടിയാണ് അവർ ഈ വിവാഹം തീരുമാനിച്ചത്.... അപ്പോൾ അവന്റെ പ്രണയം അവനെ നഷ്ടമാകും.... കാവ്യയും ആയുള്ള വിവാഹം നടക്കില്ല... അതൊരു കണക്കിന് അവന്റെ പരാജയം തന്നെയല്ലേ... അതെ... ഗിരി നീ പറയുന്നതും ശരിതന്നെയാണ്...... ഇനി അവന്റെ പിറകെ ഞാനുണ്ടാകും.... ഒരിടത്തും ജയിക്കാൻ അവനെ ഞാൻ അനുവദിക്കില്ല.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story