🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 21

Shivadevanantham

രചന: ചാന്ദിനി

വെളുപ്പിനെ ഉണർന്ന് ക്ഷേത്രത്തിൽ പോയി തൊഴുത്, അനന്ദുവിന്റെ വീട്ടിൽ നിന്നും കൊടുത്തയച്ച മെറൂൺ കളർ പട്ടുസരിയും ദച്ചുവിന്റെ അച്ഛൻ അവൾക്കായി കരുതി വച്ച ആഭരണങ്ങളും അണിഞ്ഞു പുതിയ ഒരു ജീവിതത്തിലേയ്ക്ക് കടക്കാൻ അവൾ തയാറായി...... ആ സാരിയിലും ആഭരണങ്ങളിലും അധീവ സുന്ദരിയായിരുന്നു ദച്ചു...... ദച്ചുവിന്റെ വീട്ടുകാരുടെ അവശ്യ പ്രകാരം അവരുടെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിച്ചു...... ക്ഷേത്രത്തിനോട് ചേർന്നുള്ള ഓഡിറ്ററിയത്തിലെ dressing റൂമിൽ ഇരിക്കുകയായിരുന്നു ദച്ചു.... സാധാരണ വിവാഹ ദിവസം പെൺകുട്ടികൾക്ക് ഏറെ പ്രാധാന്യം നിറഞ്ഞതാണ്.... പുത്തൻ പ്രതീക്ഷകളോടെ ജീവിതത്തിലെ പുതിയ ഒരധ്യായം തുടങ്ങുന്ന ദിവസം.... എന്നാൽ ദച്ചുവിന് അങ്ങനെ ആയിരുന്നില്ല...... മനസ്സിൽ ആകെ മൊത്തം ഒരു ശൂന്യത മാത്രം..... കഴുത്തിൽ വീഴാൻ പോകുന്ന താലിയുടെയും, സീമന്ത രേഖയിൽ ഏറ്റു വാങ്ങേണ്ട സിന്ദൂരത്തിന്റെയും എല്ലാം തിളക്കം കാണേണ്ട കണ്ണുകളിൽ നിറഞ്ഞ് നിന്നതത്രയും തന്റെ സീമന്തത്തിന്റെ അവകാശിയെ നശിപ്പിക്കാൻ ഉള്ള വാശി മാത്രമായിരുന്നു...... ഇതേ സമയം ദച്ചുവിന്റെ അച്ഛനും അമ്മയും ആരവും ദച്ചുവിന്റെ അരികിലെയ്ക് വന്നു......

ദച്ചു മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളു...... എല്ലാ കാര്യത്തിലും എപ്പോഴും ദച്ചുവിനോട് ഒപ്പം ഉണ്ടാകാറുള്ളത് മാളുവായിരുന്നു...... മാളുവിനോളം അടുപ്പം ദച്ചുവിന് മറ്റൊരു സുഹൃത്തുകളോടും ഉണ്ടായിരുന്നില്ല..... പിന്നെ പെട്ടന്ന് തീരുമാനിച്ച വിവാഹം ആയിരുന്നത് കൊണ്ട് കൂട്ടുകാർ ആരും എത്തിയതുമില്ല..... ദച്ചു... മോളെ 🥺🥺 അച്ഛേ... അച്ഛേടെ കണ്ണ് എന്തിനാ നിറഞ്ഞിരിക്കുന്നത്...... ദച്ചു.....എന്റെ മോളുടെ വിവാഹം... അത് അച്ഛ എത്രത്തോളം സ്വപ്നം കണ്ടതാണെന്ന് അറിയുവോ..... ജീവിതത്തിലെ നല്ല നിമിഷങ്ങൾ എല്ലാം മാറ്റി വച്ച്, എന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാതെ അന്യ നാട്ടിൽ കിടന്ന് കഷ്ടപ്പെട്ടപ്പോൾ ഏറ്റവും മിഴിവോടെ ഉള്ളിൽ നിറഞ്ഞു നിന്നതത്രയും എന്റെ ദച്ചൂട്ടിയുടെ വിവാഹമായിരുന്നു....... ഈ ഉള്ളു നിറയെ ഈ ഒരു നിമിഷത്തെ കുറിച്ച് ഒരായിരം സ്വപ്നങ്ങൾ ഉണ്ടായിരുന്നു.... എല്ലാം വെറുതെ ആയി പോയല്ലോ,........... നല്ലൊരു ജീവിതം എന്റെ മോൾക്ക്‌ ഉണ്ടാകണമെന്ന് അനുഗ്രഹിക്കാനും വയ്യാത്ത അവസ്ഥയാണല്ലോ..... അനന്ദുവും ആയുള്ള ഈ വിവാഹം നടക്കാനുള്ള സാഹചര്യം ഇതായിരുന്നില്ല എങ്കിൽ, അവൻ നമ്മുടെ മാളുവിന്റെ മരണത്തിന് കാരണക്കാരനല്ലായിരുന്നു എങ്കിൽ ഈ വിവാഹം ചിലപ്പോൾ അച്ഛൻ ആഗ്രഹിച്ചത് പോലെ ഒന്നായേനേ... അച്ഛേ.... 🥺🥺

അച്ഛയോടും അമ്മയോടും എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല... വിവാഹം അത് നമ്മൾ തീരുമാനിക്കുന്നത് പോലെ അല്ലല്ലോ..... അവിടെ നമ്മുടെ ആഗ്രഹങ്ങളെക്കാൾ പ്രാധാന്യം ദൈവത്തിന്റെ തീരുമാനത്തിനല്ലേ.... ശരിയാ ദച്ചു...... ആർക്കു ആര് സ്വന്തമാകണമെന്ന് ദൈവം നേരത്തെ തീരുമാനിച്ചിട്ടുണ്ട്.... അത് അങ്ങനെയേ നടക്കു..... അമ്മേടെ മോള് അവിടെ നല്ല കുട്ടി ആയിരിക്കണം.... സാഹചര്യങ്ങൾ അറിഞ്ഞു പെരുമാറണം... കേട്ടോ... കേട്ട് എന്റെ അമ്മകുട്ടി...... സാധാരണ പെൺമക്കളുടെ വിവാഹത്തിന് അമ്മമാർ പല ഉപദേശങ്ങളും അവർക്ക് കൊടുക്കാറുണ്ട് ... ...... എന്നാൽ ഇവിടെ അത്തരം oru കാര്യങ്ങളും തന്റെ മകളോടു പറയാൻ ദച്ചുവിന്റെ അമ്മയ്ക്ക് കഴിയുമായിരുന്നില്ല..... കാരണം നല്ലൊരു വിവാഹ ജീവിതം കൊതിച്ച് അല്ല ഈ ബന്ധത്തിന് തന്റെ മകൾ സമ്മതിച്ചത് എന്ന് മറ്റാരെക്കാളും അവർക്കറിയാമായിരുന്നു.... ഈ ബന്ധം നടക്കാൻ ഉള്ള സാഹചര്യത്തിൽ ഉപരി, മാളു വിന്റെ കൊലപാതകിയോടുള്ള പ്രതികാരമാണ് അവളുടെ ലക്ഷ്യമെന്ന് അവർക്ക് ഉറപ്പായിരുന്നു.......

അതെല്ലാം ആയിരുന്നുവെങ്കലും സാഹചര്യം മോശമായിരുന്നു എങ്കിൽ പോലും ഈ ബന്ധം എതിർക്കും ആയിരുന്നു....... ഹോട്ടലിൽ നിന്ന് ഒരു പയ്യന് ഒപ്പം പിടിച്ച പെൺകുട്ടി തങ്ങൾക്ക് ഒരു ബാധ്യത ആകും എന്ന് കരുതിയല്ല... ദച്ചുവിന്റെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിച്ചത്, മറിച്ച് അവളുടെ വാശി കൊണ്ട് മാത്രമാണ്.... അതിന് പിന്നിലെ കാരണവും അവർക്ക് വ്യക്തമായിരുന്നു..... അതെ... എല്ലാവരും ഇങ്ങനെ senti അടിച്ച് കുളമാക്കാതെ..... അച്ഛനും അമ്മയും അങ്ങൊട് ചെല്ലാൻ നോക്ക് അവരെല്ലാം ഇപ്പോൾ എത്തും... (ആരവ് ) എടി... ചേച്ചി.....🥺🥺 ദേ, അരൂട്ട... അവരെ പറഞ്ഞയച്ചിട്ടു ഇനി നീയും senti അടിക്കാൻ ഉള്ള പുറപ്പാടാണോ... ചേച്ചി അവര് പറയുന്നതിലും കാര്യം ഇല്ലേ...... ഇങ്ങനെ സ്വന്തം ജീവിതം വച്ച് ഒരു കളി വേണോ..... അരൂട്ട.. വേണ്ട... ഇതിനെ പറ്റി ഇനി ഒരു സംസാരം വേണ്ട...... ചേച്ചി ഇനി ഞാൻ ആരോട് വഴക്ക് ഉണ്ടാകും.... നീ ഇല്ലാതെ ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ.... നീ ഇല്ലാതെ എനിക്ക് പറ്റില്ലടി ചേച്ചി... ഒരു ദിവസം നീ ഓഫീസിലെ എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ പോലും ഞാൻ തനിച്ചായ പോലെ തോന്നും..... അപ്പോൾ ഇത് എനിക്ക് സഹിക്കാൻ പറ്റില്ലടി....... അരൂട്ട... എന്താ ഇത്, ഇതിപ്പോ എന്നായാലും നടക്കേണ്ടതല്ലേ....

കുറച്ച് പെട്ടന്നായി പോയി എന്നുള്ളത് സത്യം...... പക്ഷെ ചേച്ചി... അപ്പോൾ നീ ഹാപ്പി ആണെന്ന് ഉള്ള ആശ്വാസം ഉണ്ടാകുമല്ലോ.. പക്ഷെ ഇത്......... അരൂട്ട... നമുക്ക് ഇനി ഇതേ പറ്റി സംസാരിക്കേണ്ട........ എന്താണ് ചേച്ചിയും അനിയനും കൂടി ഒരു സംസാരം.... ആ അജുവേട്ട...... എന്താ അരൂട്ട... കണ്ണ് കലങ്ങിയിരിക്കുന്നല്ലോ... എന്താ പറ്റിയെ... ഒന്നൂല്ല ഏട്ടാ... അല്ല ഏട്ടൻ ഒറ്റയ്‌ക്കെ ഉള്ളോ.... അമ്മ എവിടെ... അമ്മ വന്നില്ല..... ഉം.. ശരി ഏട്ടാ.. എങ്കിൽ നിങ്ങൾ സംസാരിക്ക്, ഞാൻ അവിടെക്കു ചെല്ലട്ടെ.... ശരി അരൂട്ട...... അജുവേട്ട..... എന്തെ അമ്മയെ കൊണ്ട് വരാതിരുന്നത്.... അമ്മ വരുന്നില്ല എന്ന് പറഞ്ഞു..... നീയും അമ്മയ്ക്ക് മകളെ പോലെ തന്നെയായിരുന്നു...... അതുകൊണ്ട് അറിഞ്ഞു വെച്ചുകൊണ്ട്, ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കുമ്പോൾ അത് കണ്ടു നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞു..... ദച്ചു.. ഇനി ചോദിക്കുന്നതിൽ അർത്ഥം ഉണ്ടോ എന്ന് അറിയില്ല..... എങ്കിലും, നമുക്കിത് വേണ്ട..... മാളുവിന്റെ മരണത്തിനു അയാൾ കാരണക്കാരൻ ആണെങ്കിൽ അയാൾക്കുള്ള അതിനുള്ള ശിക്ഷ നമ്മൾ വാങ്ങി നൽകിയിരിക്കും....

പക്ഷേ അതിന്റെ പേര് നിന്റെ ജീവിതം നീ നശിപ്പിക്കണോ... ഏട്ടാ... ഇപ്പോൾ ഈ വിവാഹം നടന്നില്ലെങ്കിൽ, ഹോട്ടലിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഒപ്പം പിടിച്ച് ഒരു പെണ്ണിനെ കിട്ടാൻ വേറെ ആരു വരും... അതിന് അജുവിന് മറുപടി ഇല്ലായിരുന്നു.... അതാ ഏട്ടാ ഞാൻ പറഞ്ഞത് ഇത് ദൈവ നിശ്ചയമാണ്.... ഇങ്ങനെയൊക്കെ നടക്കണമെന്ന് ദൈവം നേരത്തെ തീരുമാനിച്ചിട്ടുണ്ട്........ ഏട്ടൻ ഇതൊന്നും ഓർത്ത് സങ്കടപ്പെടേണ്ട.... എന്റെ ഒപ്പം ഉണ്ടായാൽ മാത്രം മതി.... ദച്ചു... മാളുവിന്‌ വേണ്ടി നീ ഇങ്ങനെ സ്വന്തം ജീവിതം ഇല്ലാതാക്കാൻ തീരുമാനിച്ചാൽ, അതിന് ഞാൻ കൂട്ടു നിന്നാൽ.... മാളുവിന്റെ ആത്മാവ് പൊറുക്കുമോ.... ഏട്ടൻ... ഇപ്പോൾ അങ്ങനെ ഒന്നും ചിന്തിക്കേണ്ട... ഇത് നടന്നെ പറ്റു..... ഏട്ടൻ എല്ലാം കഴിയുന്ന വരെ ഇവിടെ ഉണ്ടാകില്ലേ.... ഇല്ല ദച്ചു... അയാളെ പോലെ ഒരുത്തനെ താലി നിന്റെ കഴുത്തിൽ വീഴുന്നത് കാണാൻ ഞാൻ നിൽക്കുന്നില്ല..... നിന്നെ വന്നു കണ്ടു സംസാരിക്കണം എന്നുണ്ടായിരുന്നു.... ഇനി ഞാൻ ഇറങ്ങുന്നു... ഏട്ടാ 🥺🥺🥺 വേണ്ട ദച്ചു... എന്നെ നിർബന്ധിക്കരുത് എനിക്ക് വയ്യ... അനന്ദു ഏട്ടാ...... എന്താ അനു.... ഏട്ടൻ ഇതുവരെ റെഡിയായില്ലേ...താഴെ എല്ലാവരും ഏട്ടനെ കാത്തുനിൽക്കുകയാണ്...... ഏട്ടനെ വിളിച്ചു കൊണ്ട് ചെല്ലാൻ വല്യച്ഛൻ പറഞ്ഞു.......

(അനന്തുവിന്റെ ചെറിയച്ഛന്റെ മകൾ അനന്ധിക ആയിരുന്നു അത്..... ദച്ചുവിനോട് നേരത്തെ മുതൽ ദേഷ്യം ഉണ്ടായിരുന്നതുകൊണ്ട് അവൾക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ലായിരുന്നു..... എങ്കിലുംമറ്റൊരു മാർഗവും മുൻപിൽ കണ്ടില്ല....... അനന്തുവിന്റെ വീട്ടിൽ ദച്ചു കാലെടുത്തു കുത്തുന്നത് മുതൽ അവളെ ഇങ്ങനെ ദ്രോഹിക്കാൻ എന്ന് അനന്ധിക മനസ്സിൽ ഉറപ്പിച്ചിരുന്നു....) ഞാൻ വരുന്നു... മോള് താഴേക്കു പൊയ്ക്കോ.... Kavya.... I really miss you...... നീ ഇല്ലാതെ എനിക്ക് പറ്റില്ല കാവ്യാ.... ഇങ്ങനെ ഒരു ദിവസം ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു.... പക്ഷേ അവിടെ എന്റെ പെണ്ണായി നീ മാത്രമായിരുന്നു.... എന്നാൽ ഇന്ന് ആ സ്ഥാനത്ത് മറ്റൊരുവൾ ആണ്.... എന്നെക്കൊണ്ട് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല..... കാര്യം ഈ ബന്ധം താൽക്കാലികം മാത്രമാണ് എങ്കിൽപോലും.... മനസ്സ് കൈ വിട്ടു പോകുന്നത് പോലെ.... അറിയാം, എന്റെ പേരിലുള്ള നാണക്കേട് മാറണമെങ്കിൽ ഈ വിവാഹം എന്റെ ആവശ്യമാണ്... പക്ഷേ എന്തുകൊണ്ടോ പറ്റാത്തത് പോലെ....... ഒരിക്കലും അവളെ ഒരു ഫ്രണ്ട് ആയി പോലും കാണാൻ എനിക്ക് സാധിക്കില്ല...... അങ്ങിനെയൊരു ട്രാപ്പിന് പുറകിൽ അവൾ ആണോ എന്ന് പോലും ഞാൻ സംശയിക്കുന്നുണ്ട്...അങ്ങനെയാണെങ്കിൽ അവളെ ഞാൻ വെറുതെ വിടില്ല....

.. ഇതേ സമയം അനന്ദുവിന്റെ ഫോൺ റിംഗ് ചെയ്തു... My Love ❤️❤️ കാവ്യാ 🥺🥺🥺 അനന്ദു....... നീ എന്താ എന്നെ വിളിക്കാതിരുന്നത്... കാവ്യാ നിനക്കറിയില്ല എന്റെ അവസ്ഥ.....ഇങ്ങനെ ഒരു ദിവസം ഞാൻ എത്രമാത്രം സ്വപ്നം കണ്ടു കാണും എന്ന് അറിയാമോ.... എന്നാൽ അവിടെ എന്റെ താലിയുടെ അവകാശി നീയായിരുന്നു..... അനന്ദു...... സാഹചര്യം നീ മനസിലാക്കണം... എനിക്ക് സങ്കടം ഇല്ല എന്ന് നീ കരുതരുത്.... പക്ഷേ നമ്മുടെ നല്ല ഭാവിക്ക് ഇത് ആവശ്യമാണ്.... പിന്നെ ആ കെണിക്ക് പിറകിൽ അവളാണെങ്കിൽ അതിനുള്ള ശിക്ഷ നീ ഉറപ്പായും അവർക്ക് നൽകണം... അതോടൊപ്പം മാളവികയുടെ കേസിൽ നിന്റെ നിരപരാധിത്വം തെളിയിക്കാൻ അവൾ നിന്റെ കൂടെ ഉള്ളത് നല്ലതാണ്.... അറിയാം കാവ്യാ... പക്ഷെ.... അനന്തു ഇനിയൊന്നും പറയേണ്ട ഫോൺ വച്ച് വേഗം ഇറങ്ങാൻ നോക്ക്.... ഉം.... Bye kavya.... 🥺 Bye........ ദാ... അവരെല്ലാം എത്തി.... ആരുടെയോ ശബ്ദം ആയിരുന്നു ദച്ചുവിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്... അതുവരെയുണ്ടായിരുന്ന ധൈര്യം എല്ലാം ഒരു നിമിഷം നഷ്ടമാകുന്നത് പോലെ..... പക്ഷേ എന്തുവന്നാലും തോറ്റു കൊടുക്കില്ല എന്നും മാളുവിന് നീതി നേടി കൊടുക്കുമെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.......

ദച്ചുവിനോട് ഉള്ളിൽ തോന്നുന്ന വികാരം എന്ന് അനന്തുവിന് അറിയില്ലായിരുന്നു.... ഒരുപക്ഷേ തന്നെപ്പോലെ അവളും ചതിക്കപ്പെട്ടത് ആണെങ്കിൽ എന്ന ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നു.... അങ്ങനെയെങ്കിൽ ഇനിയും അവളെ ചതിക്കുന്നത് ശരിയല്ല എന്ന്.... പക്ഷേ തന്റെ സ്വപ്നം തകർന്നു, അതോർക്കുമ്പോൾ ആ ഒരു അലിവ് പോലും എവിടെയോ പോയി മറയുന്നു..... കാര്യങ്ങളെല്ലാം വീട്ടുകാർ തമ്മിൽ ഉറപ്പിച്ചതിന്നാലും, വിവാഹത്തിന്റെ ഒരു കാര്യത്തിനും പങ്കെടുക്കാതിരുന്ന അതിനാലും അനന്തുവിനെ ദച്ചുവിന്റെ വീട്ടുകാരുമായി വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല... ഒരിക്കൽ അപകടം പറ്റി ദച്ചുവിനെ വീട്ടിലെത്തിച്ചപ്പോൾ, അമ്മയും ആരവും ആയി സംസാരിച്ചിരുന്നു.... വേറൊരു പരിചയവും ഉണ്ടായിരുന്നില്ല.... വിവാഹം തീരുമാനിച്ചു എങ്കിലും ഒരു കാര്യത്തിനും താൻ വന്നിരുന്നില്ല..... എല്ലാം ആലോചിച്ചു കൊണ്ട് നിൽക്കെ ആചാരപ്രകാരം അനന്തുവിനെ സ്വീകരിക്കാൻ ആരവ് എത്തിയിരുന്നു..... എല്ലാവരും ചേർന്ന് അനന്തുവിനെ സ്വീകരിച്ച് മണ്ഡപത്തിൽ ഇരുത്തി....... പെട്ടെന്ന് തീരുമാനിച്ചതായതിനാൽ ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കളും.... അനന്തുവിന്റെ കുറച്ച് ഓഫീസ് സ്റ്റാഫുകളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നത്..... ചടങ്ങുകളിൽ എല്ലാം പങ്കെടുക്കുമ്പോഴും അനന്തുവിന്റെ മനസ്സിൽ അത്രയും കാവ്യയുടെ മുഖമായിരുന്നു........ പെൺകുട്ടിയെ കൊണ്ട് വന്നോളൂ....

എന്ന ശബ്ദമാണ് നന്ദുവിനെ ചിന്തകളിൽനിന്നും തിരിച്ചുകൊണ്ടുവന്നത്.. തലയുയർത്തി നോക്കി നോക്കേണ്ട എന്ന് വിചാരിച്ചിട്ടും, അനന്തുവിന്റെ കണ്ണുകൾ ഒരു നിമിഷം താലപൊലിയോടൊപ്പം തന്റെ അരികിലേക്ക് വരുന്ന ദച്ചുവിൽ ഉടക്കി...... ഈ നിമിഷം തന്നെ ദച്ചുവിന്റെ കണ്ണുകളും അനന്ദുവിൽ പതിഞ്ഞു... ആ നിമിഷം ഇരുവരുടെയും ഉള്ളിൽ പ്രകടമായ വികാരം അവർക്കും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല....... രണ്ടാളും ഈ ലോകത്തിലെ അല്ലായിരുന്നു.... മനസ്സുകൊണ്ട് ഒട്ടും ആഗ്രഹിക്കാത്ത കാര്യമാണ് നടക്കാൻ പോകുന്നത്...... ആരെല്ലാമോ പറഞ്ഞപ്രകാരം ദച്ചു അനന്ദുവിന് അരികിൽ ഇരുന്നു....... അവരെപ്പോലെ തന്നെ വീട്ടുകാരുടെ മനസ്സുകളിലും ഒരായിരം ആശങ്കകൾ നിറഞ്ഞുനിന്നു.... എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അനന്ദുവിന്റെ അച്ഛൻ താലി അവന്റെ കൈകളിൽ ഏല്പിച്ചു..... താലി കയ്യിൽ കിട്ടിയ നിമിഷം അനന്തുവിന്റെ മനസ്സിൽ വീണ്ടും കാവ്യയുടെ മുഖം വന്നു...... അത് ഉള്ളിൽ ഒരു നോവ് സൃഷ്ടിച്ചെങ്കിലും.... പുറമേ കാണിക്കാതെ താലി ദച്ചുവിന്റെ കഴുത്തിൽ അണിയിച്ചു.......

പ്രതികാരത്തിന് വേണ്ടിയാണ് ഈ താലി സ്വന്തമാക്കുന്നത് എങ്കിലും..... താലി കഴുത്തിൽ വീണ നിമിഷം അവളും ഒരു സാധാരണ പെണ്ണായി, കണ്ണുകളടച്ച്, കൈകൂപ്പി... അനന്തുവിന്റെ താലിയും, അവൻ സീമന്തരേഖയിൽ അണിയിച്ച സിന്ദൂരവും മനസ്സാൽ ഏറ്റുവാങ്ങി..... എന്തിനെന്നറിയാതെ ആ നിമിഷം കൺകോണിൽ എവിടെയോ ഒരു നീർത്തുള്ളി ഉരുണ്ട് കൂടി...... ശേഷം, ഇനി മകളുടെ ജീവിതം എങ്ങനെയാകുമെന്ന് ഒരു ധാരണയും ഇല്ലാതെ ആ അച്ഛൻ തന്റെ മകളെ അനന്ദുവിന്റെ കൈകളിൽ ഏൽപ്പിച്ചു...... കൈകോർത്തുപിടിച്ച് താൻ പിച്ചവെപ്പിച്ച തന്റെ മകൾ ഇന്ന് മറ്റൊരാളുടെ കൈകളിൽ കൈ കോർത്തു വലം വയ്ക്കുന്നത് ആ അച്ഛൻ നോക്കി നിന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story