🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 26

Shivadevanantham

രചന: ചാന്ദിനി

അവരുടെ കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ അനന്തവും ദച്ചുവും അവിടെനിന്നു......... ദച്ചുവിന്റെ മനസ്സിൽ എന്തോ ഒരു സങ്കടം പോലെ.... പെട്ടെന്ന് ഒറ്റയ്ക്ക് ആയതുപോലെ.......... അതുപോലെതന്നെ താനും അനന്തുവും ഇവിടെ ഒറ്റയ്ക്കാണ് എന്നോർക്കുമ്പോൾ മനസ്സിൽ എന്തോ ചെറിയൊരു പേടി പോലെ ദച്ചുവിന് അനുഭവപ്പെട്ടു.... പകൽ സമയങ്ങളിൽ മാത്രമാണ് ഭാനുവമ്മ ഉണ്ടാവുക.......... അതെ.... നീ എന്താലോചിച്ചു നിൽക്കുവാ....... അനന്തുവിന്റെ ശബ്ദമാണ് ദച്ചുവിനെ ചിന്തകളിൽ നിന്നുണർത്തിയത്..... ഞാൻ എന്ത് ആലോചിച്ചാലും നിങ്ങൾക്ക് എന്താ......... അതു കൊള്ളാം... അമ്മ പറഞ്ഞിട്ട് പോയത് നീ കേട്ടില്ലേ.... ഇന്ന് ബാനു അമ്മ വരില്ലാന്ന്.... അത്കൊണ്ട്.... അതുകൊണ്ട്, ഇന്ന് എനിക്ക് ഓഫീസിൽ പോകണം നീ വേഗം ചെന്ന് ബ്രേക്ക്ഫാസ്റ്റ് എടുത്തു വയ്ക്കാൻ നോക്ക്...... ആര് ഞാനോ അതും നിങ്ങൾക്ക്...... നടന്നത് തന്നെ.... ശിവദക്ഷ..... എനിക്ക് വെറുതെ നിന്നോട് സംസാരിച്ചു കളയാൻ ഇപ്പോൾ സമയമില്ല..... നീ വേഗം ബ്രേക്ക്ഫാസ്റ്റ് എടുത്തു വയ്ക്കാൻ നോക്ക്......

എടൊ.... അത്രയും പറഞ്ഞ് അനന്തു അകത്തേക്ക് പോയതുകൊണ്ട്, ദച്ചുവിന് പിന്നീട് ഒന്നും പറയാൻ പറ്റിയില്ല..... ദച്ചു റൂമിൽ ചെന്നപ്പോൾ അനന്തു ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്നു....... അ സമയം കൊണ്ട് വേഗം ഡ്രസ്സ് എല്ലാം മാറി അടുക്കളയിലേക്ക് പോയി..... അവിടെ ചെന്നപ്പോൾ അമ്മ ബ്രേക്ക്ഫാസ്റ്റ് എല്ലാം റെഡിയാക്കി അടച്ചു വെച്ചിട്ടുണ്ടായിരുന്നു....... പിന്നെ അതെല്ലാം ടേബിളിൽ എടുത്തു വച്ച് അപ്പോഴേക്കും അനന്തു ഓഫീസിൽ പോകാൻ റെഡി ആയി എത്തി........ താല്പര്യം ഇല്ലായിരുന്നുവെങ്കിലും, ദച്ചു തന്നെ അനന്തുവിന് ഫുഡ് serve ചെയ്ത് കൊടുത്തു......... ഓഫീസിൽ എത്താൻ സമയം ആയതുകൊണ്ട് തന്നെ അനന്തുവും മറുത്തൊന്നും പറഞ്ഞില്ല......... ഫുഡ് കഴിച്ചു കഴിഞ്ഞ് പെട്ടെന്ന് തന്നെ അനന്ദു ഓഫീസിലേക്ക് ഇറങ്ങി....... അനന്തു പോയതിനു പിന്നാലെ ദച്ചു തിരികെ വന്നു breakfast കഴിച്ച് റൂമിലേയ്ക്ക് പോയി....... ഒറ്റയ്ക്ക് ഉണ്ടായിരുന്നതുകൊണ്ട് തന്നെ ദച്ചുവിന് ഒട്ടും സമയം പോകുന്നില്ലയിരുന്നു........ അതുകൊണ്ട് വീട്ടിലേക്കും പിന്നെ അജുവിനെയും വിളിച്ചു....

അജു ഇപ്പോഴും ജോലിക്ക് ട്രൈ ചെയ്തു കൊണ്ടിരിക്കുകയാണ്..... അന്ന് അജുവിന്റെ ജോലിക്കാരിയത്തിന് പിന്നാലെ ദച്ചുവിന്റെ പ്രശ്നങ്ങൾ വന്നതുകൊണ്ട് അജുവിന് aa aജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല...... ദച്ചു, കുറേസമയം അജുവിനെ വിളിച്ചു സംസാരിച്ചു.......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഹലോ... അനന്ദു.... ആ കാവ്യ.... അനന്ദു, നീ എവിടെയാ... എന്താ ഇന്നലെ വിളിക്കാതിരുന്നത്.... നീ വിളിക്കുമെന്ന് കരുതി ഞാൻ കുറെ wait ചെയ്തു... പിന്നെ നിന്റെ call കാണാതെ ആയപ്പോൾ തിരികെ വിളിക്കണം എന്ന് കരുതിയതാ....... പിന്നെ നീ busy ആയത് കൊണ്ടായിരിക്കും എന്ന് കരുതിയ വിളിക്കാതിരുന്നത്........ Sorry dear........ ഇന്നലെ വിളിക്കാൻ പറ്റുന്ന situation ആയിരുന്നില്ല...... അതാ...... It's ok അനന്ദു........... അല്ല നീ ഇപ്പോൾ എവിടെയാ ഓഫീസിൽ ആണോ....... അല്ല കാവ്യാ... ഓഫീസിൽ എത്തിയിട്ടില്ല...... On the way ആണ്....... അയ്യോ അനന്തു താൻ ഡ്രൈവിങ്ങിൽ ആണോ... ഞാൻ കാർ ഒതുക്കിയിരിക്കുകയാണ് കാവ്യാ.... എല്ലാ താൻ എന്താ പരിപാടി.... എന്ത്... ഇന്ന് ഷോപ്പിങ് ഉണ്ട്, താൻ വരുന്നുണ്ടോ.....

ഇല്ല കാവ്യ ഇന്ന് എനിക്ക് ഓഫീസിൽ കുറച്ച് വർക്ക് ഉണ്ട്.... Then ok അനന്ദു.... ഞാൻ പിന്നെ വിളിക്കാം.... Ok കാവ്യാ.... Bye....... Bye..... ഏയ്‌... കാവ്യേച്ചി......... . Hai... Anu..... (അനന്ധിക ആണേ ) ചേച്ചി ഷോപ്പിങ്ങിന് ഇറങ്ങിയതാണോ..... അതെ dear....... നീ ഒറ്റയ്‌ക്കെ ഉള്ളോ... ഫ്രണ്ട്സ് ഉണ്ടായിരുന്നു ചേച്ചി അവരെല്ലാം ഇപ്പോൾ പോയതേയുള്ളൂ.... Ok anu..... അല്ല എങ്ങനുണ്ട് നിന്റെ പുതിയ ഏട്ടത്തി.... ദേ.. കാവ്യേച്ചി... വേണ്ടാട്ടോ..... എനിക്ക് പണ്ടേ അവളെ കണ്ണിനു നേരെ കണ്ടുകൂടാ.... ഏട്ടനും അങ്ങനെയൊക്കെ തന്നെയാ..... എനിക്ക് ഏട്ടന്റെ ഭാര്യയായി ചേച്ചി വരുന്നത് കാണാൻ ആയിരുന്നു ആഗ്രഹം... അതോർത്തു നീ വിഷമിക്കേണ്ട anu... ആ വിവാഹം നടന്നില്ലയിരുന്നുവെങ്കിൽ അത് അനന്ദുവിന്റെ ഫ്യൂച്ചറിനെ തന്നെ ബാധിക്കും ആയിരുന്നു....... അനന്തു എത്രയും വേഗം തന്നെ അവളെ ഡിവോഴ്സ് ചെയ്യും.... പിന്നേ നീ ആഗ്രഹിച്ചത് പോലെ തന്നെ,നിന്റെ ഏട്ടത്തി ആയി അനന്തുവിന്റെ കൈപിടിച്ച് ഞാൻ ആ വീടിന്റെ പടി കയറും..... ഉം.... എത്രയും വേഗം അത് വേണം ചേച്ചി......

അല്ല, ചേച്ചി അവളെ പരിചയപെട്ടിട്ടില്ലേ... ഇല്ല anu.... അതിനുള്ള അവസരം കിട്ടിയില്ല.... എങ്കിൽ ചേച്ചി വാ,നമുക്ക് വീട്ടിൽ പോയി വിശദമായി അവളെ ഒന്ന് പരിചയപ്പെടാം....... ഏട്ടന്റെ മേൽ അവൾക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അതങ്ങ് കൈയിൽ വെചെക്കാൻ ചേച്ചി ഒരു താക്കീത് കൊടുത്തതെക്ക്.... അല്ല അനു ഇപ്പോൾ എങ്ങനെയാ, ഇപ്പോൾ ഞാൻ അവിടേക്ക് വന്നാൽ അത് അനന്ദുവിന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടം ആകണമെന്നില്ല.... കാര്യം ന്യായം എന്റെ ഭാഗത്താണ് എങ്കിലും പെട്ടെന്ന് എന്നെ കാണുമ്പോൾ അവർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലോ.... അവരുടെ കൺമുമ്പിൽ ഞങ്ങൾ തമ്മിലുള്ള എല്ലാ ബന്ധവും അവർ പറഞ്ഞ അവസാനിപ്പിച്ചതല്ലേ,മാത്രവുമല്ല അവർ ഞങ്ങളോട് ക്ഷമയും ചോദിച്ചിരുന്നു.... അതോർത്ത് ചേച്ചി പേടിക്കണ്ട.... വല്യച്ഛനും വല്യമ്മയും അവിടെ ഇല്ല.... വല്യച്ഛന്റെ ഒരു ഫ്രണ്ട് മരിച്ചുപോയത് കൊണ്ട് അവർ ഒരാഴ്ചത്തേക്ക് ഡൽഹിയിലാണ്.... എന്നിട്ട് അനന്ദു അതേപ്പറ്റി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ...... അത് ഏട്ടൻ മറന്നു പോയതാകാം ചേച്ചി.....

അല്ല അനു അങ്ങനെ വരുമ്പോൾ ഒരാഴ്ച വീട്ടിൽ അവർ മാത്രമേ ഉണ്ടാകുക ഉള്ളോ.... അതെ ചേച്ചി,അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ആ സമയം അവളുടെ മനസ്സിൽ വേണ്ടാത്തതൊന്നും തോന്നാതിരിക്കാൻ, ചേച്ചി ഒന്ന് warn ചെയ്യുന്നത് നല്ലതാണ്.......... Ok അനു...... എങ്കിൽ നമുക്ക് ഇപ്പോൾ തന്നെ അവിടെക്ക് പോകാം... നീ വാ എന്റെ കാറിൽ പോകാം...... ശരി ചേച്ചി........ ആകെ ഒരു boring feel ചെയ്തപ്പോൾ ദച്ചു ചെറുതായൊന്ന് മയങ്ങി ഇരുന്നു.... Calling ബെല്ലിന്റെ സൗണ്ട് കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്........... ഇതാരാ ഈ സമയത്ത്.......ആ, പോയി നോക്കാം...... ശേ... ഇവളിതെവിടെ പോയി കിടക്കുവാ.... (അനു ) ദച്ചു വാതിൽ തുറന്നപ്പോൾ കണ്ടത് മുന്നിൽ നിൽക്കുന്ന അനന്ദികയെയാണ്..... നീ എവിടെയായിരുന്നു കുറെ നേരമായല്ലോ മനുഷ്യൻ വന്നിട്ട്....... അവളുടെ ചോദ്യത്തിന് ദച്ചു മറുപടി ഒന്നും പറഞ്ഞില്ല.... ഞാൻ ചോദിച്ചത് നീ കേട്ടില്ല എന്നുണ്ടോ... കേൾക്കാതിരിക്കാൻ എനിക്ക് ചെവിക്ക് യാതൊരു കുഴപ്പവുമില്ല, പിന്നെ മറുപടി പറയാതിരുന്നത്....നിന്റെ ചോദ്യത്തിന് മറുപടി പറയേണ്ട ആവശ്യം എനിക്ക് ഉണ്ടെന്നു തോന്നിയില്ല..... എടി...... അനു...... അപ്പോഴാണ് അനന്ധികയുടെ കൂടെ നിൽക്കുന്ന കാവ്യയെ ദച്ചു ശ്രദ്ധിക്കുന്നത്.....

ഞാൻ അപ്പോഴേ പറഞ്ഞില്ലേ ചേച്ചി ഇവൾ അത്ര പാവം ഒന്നും അല്ല എന്ന്.... ഈ സമയം ദച്ചുവിന്റെ ശ്രദ്ധ മുഴുവൻ കാവ്യയിൽ ആയിരുന്നു..... തന്നെ കണ്ടപ്പോൾ അവളിൽ ഉണ്ടായ പുച്ഛം കലർന്ന ചിരി ദച്ചു ശ്രദ്ധിച്ചു..... അതെ എന്ത് കണ്ടിട്ടാ നീ ഇത്ര കിടന്നു തുള്ളുന്നത്.... ഏട്ടൻ നിന്നെ കിട്ടിയത് ഏട്ടന്റെ ഗതികേടുകൊണ്ട് മാത്രമാണ്...അത് ഏട്ടന് പറ്റിയ തെറ്റ് ... ആ തെറ്റ് എത്രയുംവേഗം ഏട്ടൻ തിരുത്തുകയും ചെയ്യും...... നിന്നെ എത്രയും വേഗം ഏട്ടൻ ഇവിടുന്ന് ചവിട്ടി പുറത്താക്കും..... എന്നിട്ട് ഈ നിൽക്കുന്ന കാവ്യേച്ചിയെ ഏട്ടൻ വിവാഹം ചെയ്യും....... ആ നിമിഷം ദച്ചുവിന്റെ ശ്രദ്ധ വീണ്ടും കാവ്യയിലേയ്ക്ക് പോയി.... അപ്പോൾ അവൾക്ക് തന്നെ കൊല്ലാനുള്ള വെറുപ്പ്‌ ഉണ്ടാകുമെന്നും ദച്ചുവിന് ഊഹിക്കാമായിരുന്നു....കാരണം അവർ പരസ്പരം പ്രണയിച്ചിരുന്നവർ ആയിരുന്നു..... മാത്രവുമല്ല അവരുടെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്ന കാര്യം ദച്ചു ഇതിനിടയിൽ അറിഞ്ഞിരുന്നു...... കാവ്യ ചേച്ചി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് ഇവളോട് പറയാനുള്ളതെല്ലാം പറയു.... See ദച്ചു....... എനിക്ക് നിന്നോട് കൂടുതൽ ഒന്നും പറയാനില്ല.... കാരണം നിന്നോട് സംസാരിക്കുന്നത് പോലും എന്നിൽ ദേഷ്യം ഉണ്ടാക്കുന്നു,......

നീ ഇതിനിടയ്ക്ക് വന്നതുകൊണ്ടാണ്, അല്ലെങ്കിൽ ഈ നിമിഷം അനന്തുവിന്റെ ഭാര്യയായി ഈ വീട്ടിൽ ഉണ്ടാകേണ്ടിയിരുന്നത് ഞാനായിരുന്നു.......... ഞങ്ങളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കി അതിന്റെ കാരണക്കാരി നീ മാത്രമാണ്....... നോക്ക് കാവ്യാ, സാർ ഒരു പെൺകുട്ടിയെ പ്രണയിച്ചു എന്നതും അവളുമായി വിവാഹം ഉറപ്പിച്ചതും ഇപ്പോൾ എനിക്ക് അറിയാവുന്ന കാര്യമാണ്.... പക്ഷേ ഇതിനിടയിൽ ഞാൻ എന്ത് ചെയ്തു എന്നാണ് നീ പറയുന്നത്... നീ എന്താ ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നത്....... നിന്റെ ഫ്രണ്ട് മരിച്ചതിന് അനന്തുവിനോട് പ്രതികാരം വീട്ടാൻ നീ മനപൂർവ്വം ചെയ്തതല്ല ഇതൊക്കെ എന്നാരു കണ്ടു... Kavya stop it... അയാള് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളെ ഞങ്ങൾ നിയമപരമായി തന്നെ നേരിടും.... അല്ലാതെ അത് പോലെ ഒരു ചീപ്പ്‌ പെണ്ണല്ല ശിവദക്ഷാ..... അതൊക്കെ നമുക്ക് നോക്കാം... ഇപ്പോൾ നീ ഒന്ന് ഓർത്തോ അധികകാലം നീ ഇവിടെ ഉണ്ടാകില്ല...... ഉം... നമുക്ക് കാണാം എന്താ ഉണ്ടാകുക എന്ന്..... കാവ്യ ചേച്ചി വരൂ പോകാം.... ഇവളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.... പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം.... നീ അധിക കാലം ഇവിടെ ഉണ്ടാകില്ലടീ.... ആയിക്കോട്ടെ.... രണ്ടാളും ചെല്ലാൻ നോക്ക്... വാ ചേച്ചി..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sir....... ആ tender Anand group of കമ്പനിക്ക് ആണെന്ന് വാക്ക് ഉറപ്പിച്ച് നമ്മൾ agreement sign ചെയ്തതല്ലേ..... പിന്നെ ഇപ്പോഴെന്താണ് ഒരു മാറ്റo....... See mr. Devanand, അന്ന് നമ്മൾ agreement sign ചെയ്തപ്പോൾ ഉണ്ടായിരുന്ന സാഹചര്യം അല്ല ഇപ്പോൾ......... അന്ന് ഈ Anand group of കമ്പനിസിന് ഒരു reputation ഉണ്ടായിരുന്നു.... the young business man ദേവാനന്ദിനും..... പക്ഷെ To be frank, താങ്കളുടെ പേരിലുള്ള കേസും, പിന്നെ ഹോട്ടലിൽ വച്ചുണ്ടായ സംഭവങ്ങളും നിങ്ങളുടെ ഇമേജിനെ നന്നായി തന്നെ ബാധിച്ചിട്ടുണ്ട്......അതിനെ കുറിച്ച് നിങ്ങൾ bothered ആകാത്തത്, it's not our fault mr........... അത് കൊണ്ട് ഈ ഡീൽ മുമ്പോട്ട് കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യമില്ല.... സോറി......... Ok sir............ Damn it!!!!!!!!!!!!! രാത്രി ഏറെ വൈകിയിട്ടും അനന്ദുവിനെ കാണാത്തപ്പോൾ ദച്ചുവിന് ചെറിയ ഭയം തോന്നി തുടങ്ങിയിരുന്നു.... ച്ചേ......... ഇയാള് ഇതെവിടെ പോയി കിടക്കുവാ............ സമയം കുറെ ആയല്ലോ...... ഓരോന്നു ആലോചിച്ച് ഇരിക്കുമ്പോഴാണ് calling bell അടിക്കുന്ന സൗണ്ട് കേട്ടത്....... ഓ... വന്നെന്ന് തോന്നുന്നു....... രണ്ടെണ്ണം പറഞ്ഞിട്ട് തന്നെ കാര്യം..... വാതില് തുറന്ന ദച്ചു, അനന്ദുവിന്റെ കോലം കണ്ട് ഞെട്ടി.......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story